കത്തുകള്‍
പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ .

ജീവിതം എന്നെ കമ്യൂണിസ്റ്റാക്കി

പി.കെ. ബിജു / പ്രീജിത്ത് രാജ്

g
 

കര്‍ഷകതൊഴിലാളികളിലേറെയും ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ടവരായിരുന്നു. നരച്ച ജീവിതത്തിന്റെയപ്പുറത്തുളള തിളക്കമുളള സ്വപ്നങ്ങള്‍ കൈയ്യെത്തിപ്പിടിക്കാന്‍ ഒരിക്കലും ഇവര്‍ക്കാര്‍ക്കും സാധിച്ചിരുന്നില്ല. എങ്കിലും അതിജീവനത്തിന്റെ രസതന്ത്രം ഇവര്‍ക്കൊക്കെ അറിയാമായിരുന്നു. ജീവിതം പോരാട്ടമാണെന്നതും ജീവിക്കാന്‍ വേണ്ടിയുളള പോരാട്ടമാണെന്നതും ആ കുട്ടിക്കാലത്ത് എനിക്ക് മനസ്സിലായില്ല. തിരിച്ചറിയാനുളള പാകത വന്നപ്പോള്‍ ഞാന്‍ ആ പോരാട്ടത്തിന്റെ ബാക്കിപത്രം മാത്രമാണെന്ന തിരിച്ചറിവില്‍ ഞാന്‍ ഉരുകിയിട്ടുണ്ട്, അഭിമാനിച്ചിട്ടുമുണ്ട്.

പൊടിപിടിച്ച നിലത്തിരുന്ന്, കറുത്ത ബോര്‍ഡില്‍ അദ്ധ്യാപകന്‍ കോറിയിട്ട വെളുത്ത അക്ഷരങ്ങള്‍ പകര്‍ത്തിയെടുക്കുമ്പോള്‍, ദ്വാരം വീണ ട്രൌസറിന്റെ ഓട്ടകളിലൂടെ രാമുവിന്റെ ചന്തിയില്‍ എറുമ്പുകള്‍ ഭൂപടം വരച്ചു. നീറ്റല്‍ കൊണ്ട് ചന്തി തടവുമ്പോള്‍ പിറകില്‍ ഒഴിഞ്ഞിരിക്കുന്ന ബഞ്ചുകള്‍ രാമുവിനെ മാടിവിളിച്ചു. തന്റെ കരിപുരണ്ട ട്രൌസറിനേക്കാളും വൃത്തിയുളള ബഞ്ചിന്റെ മിനുത്ത പ്രതലങ്ങളിലേക്ക് രാമു കൊതിയോടെ നോക്കി.

ഫ! മാദിഗേ…നിനക്ക് ബഞ്ചിലിരിക്കണോ? ബഞ്ച് നോക്കി അശുദ്ധമാക്കാതെ നിലത്തിരിക്കെടാ… അദ്ധ്യാപകന്റെ അലര്‍ച്ച രാമുവിനെ തളര്‍ത്തി. അഴുക്കേറെയുളള, കരിപുരണ്ട, തുളവീണ തന്റെ ട്രൌസറിലേക്ക് നോക്കി, എറുമ്പ് കടിച്ച നീറ്റല്‍ മറന്നുകൊണ്ട് രാമു നിലത്ത് കുത്തിയിരുന്നു...”

ആന്ധ്രയിലെ ഖമ്മം ജില്ലയിലെ സുബ്ളേയ്ഡ് ഗ്രാമത്തിലാണ് രാമു ജനിച്ചത്. അച്ഛന്റെ തൊഴില്‍ ചെരുപ്പ് നിര്‍മ്മാണമാണ്. ദളിത് സമുദായത്തിലെ മാദിഗ എന്ന ജാതിയാണ് അവരുടേത്…

രാമു ഒരിന്ത്യന്‍ ദളിതിന്റെ പരിച്ഛേദമാണ്. നവോത്ഥാനപൂര്‍വ്വ കേരളത്തെ തോല്‍പ്പിക്കുന്ന ജാത്യാചാരങ്ങള്‍ കൊടികുത്തിവാഴുന്ന ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളിലൊന്ന് മാത്രമാണ് സുബ്ളേയ്ഡ്. ഇവിടങ്ങളിലെ ദളിത് ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ വിവരണാതീതമാണ്.

പല പ്രദേശങ്ങളിലും നടക്കുന്നതുപോലെ ‘ഫാഷനബിളായി’ ഒരു ദളിത്സമരം പോലും നടത്താന്‍ ഇക്കൂട്ടര്‍ക്കാവുന്നില്ല. ഭരണകൂടങ്ങള്‍ ഇവര്‍ക്കെതിരെ മുഖം തിരിച്ച് നില്‍ക്കുന്നു. ദളിതരെ മുന്‍നിര്‍ത്തി ലക്ഷങ്ങള്‍ കൊയ്തെടുക്കുന്ന‘എന്‍.ജി.ഒ സവര്‍ണ്ണര്‍’ഇവരെ കാണുന്നില്ല. സ്വാതന്ത്യ്രത്തിന്റെയും ജനാധിപത്യത്തിന്റെയും വെള്ളിവെളിച്ചം ഇക്കൂട്ടരുടെമേല്‍ വന്ന് പതിക്കുന്നില്ല. ഇപ്പോഴും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദളിത് സമൂഹം നീറിനീറി ജീവിക്കുകയാണ്. നവോത്ഥാനത്തിന്റെ മാരിവില്ലുകള്‍ വിരിഞ്ഞ കേരളം പോലുളള പ്രദേശങ്ങളിലാവട്ടെ കാലഹരണപ്പെട്ട പ്രാചീന മൂല്യങ്ങള്‍ കുഴിച്ചെടുത്ത് ജീവന്‍ വെപ്പിക്കാന്‍ ശ്രമിക്കുകയാണ്. പുനരുത്ഥാനത്തിന്റെ കരിമേഘങ്ങള്‍ ഇടിവെട്ടി പെയ്യാന്‍ വെമ്പി നില്‍ക്കുന്നു. ഭീഷണമായ ഇത്തരമൊരു വര്‍ത്തമാനത്തില്‍ പുരോഗമന പ്രസ്ഥാനങ്ങളില്‍ നിന്ന് സമൂഹത്തിന് ചില നല്ല സന്ദേശങ്ങള്‍ പകര്‍ന്ന് കിട്ടുന്നുണ്ട്. ഇന്ത്യന്‍ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം; എസ് എഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ഒരു ദളിത് യുവാവാണ്. എസ് എഫ് ഐയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദളിത്, അഖിലേന്ത്യാ ഭാരവാഹിയാവുന്നത്.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്ക്, മാഞ്ഞൂര്‍ സൌത്തില്‍ കര്‍ഷക തൊഴിലാളികളായ കുട്ടപ്പന്റെയും ഭവാനിയുടെയും മകന്‍ പി.കെ. ബിജു, കടന്നുവന്ന വഴികള്‍ പട്ടിണിയുടെയും വേദനയുടെയും യാതനയുടേയുമാണ്. പുതുതലമുറക്ക് അജ്ഞാതമായ വഴികള്‍! എസ് എഫ് ഐ പോലുളള പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭാരവാഹിത്വം നിര്‍ണ്ണയിക്കാന്‍ ജാതിയും മതവും ഒരിക്കലും മാനദണ്ഡമാകുന്നില്ലായെങ്കിലും ഇന്ത്യാ മഹാരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള ദളിതരുടെ, നിസ്വവര്‍ഗത്തിന്റെ ദാരുണ ശബ്ദങ്ങള്‍, സുബ്ളേയ്ഡ് ഗ്രാമത്തിലെ രാമുവിന്റെ നിസഹായതയും വേദനയും... ജീവിതത്തിന്റെ കനല്‍വഴികളില്‍ തിക്തമായ അനുഭവപാഠങ്ങള്‍ രുചിച്ചറിഞ്ഞ പി.കെ. ബിജുവിന് കൂടുതല്‍ തിരിച്ചറിയുവാനാവും. സുബ്ളേയ്ഡ് പോലുളള ജാതിചിന്ത നുരക്കുന്ന നരകത്തിന്റെ വാതയാനങ്ങളിലേക്ക് തന്റെ വിപ്ളവപ്രസ്ഥാനത്തിന്റെ പിന്‍ബലവും കരുത്തുമായി പൊരുതി മുന്നേറാന്‍ ബിജുവിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം. പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വേരുകള്‍ അത്തരം പ്രദേശങ്ങളില്‍ ആഴ്ത്തുവാനും അവകാശങ്ങള്‍ പോരാടി നേടുന്നതിനും ജീവിതാനുഭവങ്ങളുടെ കരുത്തുളള ഈ ദളിത് യൌവ്വനത്തിന്റെ ഭാരവാഹിത്വം എസ്.എഫ്.ഐക്ക് സഹായകമാവുന്നുണ്ട്. മതജാതി-സാമൂഹ്യ ദുരാചാരങ്ങളില്‍ നിന്ന് പുരോഗമനാശയങ്ങളുടെ വെളിച്ചത്തിലേക്ക് നമ്മുടെ ജീവിതങ്ങള്‍ പടര്‍ന്ന് പന്തലിക്കണം എന്നാഗ്രഹിക്കുന്ന പി.കെ.ബിജു തന്റെ ജീവിത വഴികളെ കുറിച്ച് സംസാരിക്കുന്നു.

പ്രീജിത്ത് രാജ് : താങ്കളുടെ ജീവിതം പുതിയ തലമുറയ്ക്ക് അന്യമാണെന്ന് തന്നെ പറയാനാവും. പട്ടിണിയുടെയും പരാധീനതയുടെയും ബാല്യ-കൌമാര- യൌവ്വനകാലങ്ങള്‍. ഈ കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് പഠനത്തിലും പൊതുപ്രവര്‍ത്തന രംഗത്തും താങ്കള്‍ മികവ് നേടി. കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങള്‍ ദളിത് എന്ന നിലയില്‍ താങ്കളെ വേദനിപ്പിച്ച് കാണില്ല എന്ന് കരുതുന്നു. വിശപ്പും കണ്ണുനീരും കൈകോര്‍ത്ത പിന്നിട്ട കാലം താങ്കളുടെ സ്മൃതിപഥത്തില്‍ ഇപ്പോഴുമുണ്ടോ?

ദളിത് എന്നതുകൊണ്ടുളള ഇകഴ്ത്തല്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല എന്ന് പറയാന്‍ കഴിയുകയില്ല. എന്നെ ഒന്നാം ക്ളാസ്സില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ ആദ്യം പോയ സ്കൂളില്‍ അഡ്മിഷന്‍ കിട്ടിയില്ല. മണ്ണാറപ്പാറ സെന്റ്മേരീസ് സ്കൂള്‍, മാനേജ്മെന്റ് സ്കൂളാണ്. എന്റെ വീടിന്റെ ഏറ്റവും അടുത്തുളള സ്കൂള്‍. അഡ്മിഷനുവേണ്ടി എന്നെയും കൊണ്ട് അമ്മയാണ് വന്നത്. രണ്ട് കിലോമീറ്ററിലധികം നടന്നാണ് ഞങ്ങള്‍ സ്കൂളില്‍ എത്തുന്നത്. എന്റെ കൈയ്യും പിടിച്ച് വിയര്‍ത്ത മുഖവുമായി സ്കൂള്‍ വരാന്തയില്‍ നില്‍ക്കുന്ന അമ്മയെ ഇന്നും ഇന്നലത്തെതു പോലെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്. അവിടെ അഡ്മിഷന്‍ കിട്ടാത്തതിനാല്‍ എന്നെയും കൂട്ടി വിതുമ്പികൊണ്ട് അമ്മ ആ സ്കൂളിന്റെ പടിയിറങ്ങി. എന്റെ അമ്മയുടെ മനസ്സ് എത്ര സങ്കടപ്പെട്ടു കാണും.

പി.കെ. ബിജു: ഒരിക്കലും മറക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ നല്ലതായാലും ചീത്തയായാലും ഓരോ മനുഷ്യരിലുമുണ്ടാവും. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ വേദനകളും സാമ്പത്തിക പരാധീനതകളും ഇല്ലായ്മകളും ഇവയൊന്നും ഞങ്ങള്‍ മക്കളെ അറിയിക്കരുതെന്ന് ഉറപ്പിച്ച്, അച്ഛനമ്മമാര്‍ ജീവിച്ച പട്ടിണിയും പരിവട്ടവും ത്യാഗവും നിറഞ്ഞ ജീവിതവഴികള്‍ ഒരിക്കലും എന്റെ മനസ്സില്‍ നിന്ന് അടര്‍ന്ന് പോവില്ല. ആ ഓര്‍മ്മകള്‍ എനിക്ക് ജീവശ്വാസം തന്നെയാണ്. എന്റെ കുട്ടിക്കാലത്ത് ഞങ്ങള്‍ താമസിച്ചത് വീട് എന്ന് വിശേഷിപ്പിക്കാന്‍ പറ്റാത്ത ഒരു സംവിധാനത്തിലായിരുന്നു. ‘ആനവായ്’ എന്നാണ് സാധാരണ ഇത്തരം സംവിധാനത്തിനെ ഞങ്ങളുടെ നാട്ടില്‍ സംബോധന ചെയ്യുക. ഒരു വാതിലും അതിനകത്തു കൂടി പ്രവേശിക്കുന്ന ഒരു കൂര പോലുള്ള ഷെഡുമാണ്് ആനവായ്. ഓലകൊണ്ട് ഉണ്ടാക്കുന്നതാണ് ഇത്. അടിയില്‍ തറയില്ല. ഭക്ഷണമുണ്ടാക്കലും കഴിക്കലും ഉറങ്ങലും എല്ലാം അവിടെതന്നെ. അച്ഛനുമമ്മയും ഞങ്ങള്‍ മൂന്ന് മക്കളും ജീവിച്ചത് ഈ ‘ആനവായിലാണ്. നല്ലൊരു മഴപെയ്താല്‍ മഴതുള്ളികളേറെയും അകത്ത് പതിക്കും. വെയിലായാല്‍ പ്രകാശകിരണങ്ങള്‍ വീടിനകത്ത് നിരവധി വട്ടപ്പൊട്ടുകള്‍ സൃഷ്ടിക്കും. നല്ല മഴക്കാലമായാല്‍ വെള്ളവും കാറ്റും വീടെന്ന സംവിധാനത്തെ തകര്‍ക്കാന്‍ ആവത് പരിശ്രമിക്കും. ഞങ്ങള്‍, തലചായ്ക്കാനുളള ആ അത്താണിയെ എന്നും തകരാതെ നിലനിര്‍ത്തി.

കുട്ടികാലത്ത് സാമ്പത്തിക പരാധീനതകള്‍ ഏറെയുണ്ടായിരുന്നു. ഞങ്ങള്‍ തന്നെ ഞങ്ങളില്‍ അടിച്ചേല്‍പിക്കുന്ന പരിമിതികളും ലക്ഷ്മണരേഖകളുമുണ്ടായിട്ടും ദാരിദ്യ്രം അതിന്റെ പരമകാഷ്ടയില്‍ ഞങ്ങളിലേക്ക് ഇരമ്പിയാര്‍ത്തു. ചുറ്റും താമസിക്കുന്ന കര്‍ഷകതൊഴിലാളികളിലേറെയും ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ടവരായിരുന്നു. നരച്ച ജീവിതത്തിന്റെയപ്പുറത്തുളള തിളക്കമുളള സ്വപ്നങ്ങള്‍ കൈയ്യെത്തിപ്പിടിക്കാന്‍ ഒരിക്കലും ഇവര്‍ക്കാര്‍ക്കും സാധിച്ചിരുന്നില്ല. എങ്കിലും അതിജീവനത്തിന്റെ രസതന്ത്രം ഇവര്‍ക്കൊക്കെ അറിയാമായിരുന്നു. ജീവിതം പോരാട്ടമാണെന്നതും ജീവിക്കാന്‍ വേണ്ടിയുളള പോരാട്ടമാണെന്നതും ആ കുട്ടിക്കാലത്ത് എനിക്ക് മനസ്സിലായില്ല. തിരിച്ചറിയാനുളള പാകത വന്നപ്പോള്‍ ഞാന്‍ ആ പോരാട്ടത്തിന്റെ ബാക്കിപത്രം മാത്രമാണെന്ന തിരിച്ചറിവില്‍ ഞാന്‍ ഉരുകിയിട്ടുണ്ട്, അഭിമാനിച്ചിട്ടുമുണ്ട്.

എന്റെ അച്ഛനും അമ്മയും നാളേക്ക് വേണ്ടി സമ്പാദിച്ചല്ല ജീവിച്ചത്. അന്നന്നത്തെ ചിലവിനുളള വക കണ്ടെത്താന്‍ അവര്‍ ഏറെ കഷ്ടപ്പെട്ടു. ജീവിതത്തില്‍ മാതാപിതാക്കളെ സ്മരിക്കാത്ത ഒരു ദിവസം എനിക്കുണ്ടാവില്ല. ഞങ്ങളെ വളര്‍ത്തി വലുതാക്കാന്‍ അവര്‍ അനുഭവിച്ച കഷ്ടപാടുകള്‍ ഓര്‍മ്മകളെ ആര്‍ദ്രമാക്കി മാറ്റും. പട്ടിണിയുടെ, വിശപ്പിന്റെ വേദന ഏറെ അനുഭവിച്ചിട്ടുണ്ട്. എം എസ് സിക്ക് പഠിക്കുന്ന കാലം വരെ പട്ടിണി ഞങ്ങളെ പിന്തുടര്‍ന്നു. അച്ഛന് അസുഖം വരുന്ന സമയങ്ങളില്‍ വീട് പട്ടിണിയിലാണ്ട് പോകും. ഒരു പിടി അരി കിട്ടിയാല്‍ ഞങ്ങള്‍ മക്കള്‍ക്ക് ഇത്തിരി കഞ്ഞിവെളളം തരാനുളള അച്ഛനമ്മമാരുടെ വ്യഗ്രത എന്നെ എന്നും കരയിപ്പിച്ചു. ആ പ്രദേശത്ത് താമസിച്ചിരുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്കിടയില്‍ എന്റെ പ്രായത്തിലുളള കുട്ടികള്‍ ചെറുജോലികള്‍ക്കൊക്കെ പോവുമായിരുന്നു. അച്ഛന്‍ ഞാന്‍ ജോലിക്ക് പോകുന്നത് പ്രോത്സാഹിപ്പിച്ചില്ല. വരുമാനം കൈയ്യില്‍ വരുമ്പോള്‍ വീണ്ടും ജോലിക്ക് പോവും എന്നായിരുന്നു അച്ഛന്‍ കാരണമായി പറഞ്ഞത്. എന്നെ പഠിപ്പിച്ച് ഒരു സര്‍ക്കാര്‍ ജോലിക്കാരനാകണം എന്നതായിരുന്നു അച്ഛന്റെ സ്വപ്നം. പഠനത്തില്‍ സാമാന്യം തരക്കേടില്ലാത്ത പ്രകടനം ഞാന്‍ കാഴ്ചവെച്ചിരുന്നു. അച്ഛന്‍ അതില്‍ ഏറെ തൃപ്തനായി.

ദളിത് എന്നതുകൊണ്ടുളള ഇകഴ്ത്തല്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല എന്ന് പറയാന്‍ കഴിയുകയില്ല. എന്നെ ഒന്നാം ക്ളാസ്സില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ ആദ്യം പോയ സ്കൂളില്‍ അഡ്മിഷന്‍ കിട്ടിയില്ല. മണ്ണാറപ്പാറ സെന്റ്മേരീസ് സ്കൂള്‍, മാനേജ്മെന്റ് സ്കൂളാണ്. എന്റെ വീടിന്റെ ഏറ്റവും അടുത്തുളള സ്കൂള്‍. അഡ്മിഷനുവേണ്ടി എന്നെയും കൊണ്ട് അമ്മയാണ് വന്നത്. രണ്ട് കിലോമീറ്ററിലധികം നടന്നാണ് ഞങ്ങള്‍ സ്കൂളില്‍ എത്തുന്നത്. എന്റെ കൈയ്യും പിടിച്ച് വിയര്‍ത്ത മുഖവുമായി സ്കൂള്‍ വരാന്തയില്‍ നില്‍ക്കുന്ന അമ്മയെ ഇന്നും ഇന്നലത്തെതു പോലെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്. അവിടെ അഡ്മിഷന്‍ കിട്ടാത്തതിനാല്‍ എന്നെയും കൂട്ടി വിതുമ്പികൊണ്ട് അമ്മ ആ സ്കൂളിന്റെ പടിയിറങ്ങി. എന്റെ അമ്മയുടെ മനസ്സ് എത്ര സങ്കടപ്പെട്ടു കാണും. എനിക്ക് അന്നുള്ള സങ്കടം എനിക്ക് പരിചയമുളള കുട്ടികള്‍ ഏറെയും ആ സ്കൂളിലായിരുന്ന എന്നതാണ്. അവരുടെ കൂടെയിരുന്നിരുന്നെങ്കില്‍ കളികള്‍ കുറച്ചുകൂടി രസകരമാക്കാമായിരുന്നു എന്ന ദു:ഖമല്ലാതെ; എനിക്ക് ആ സ്കൂളില്‍ പ്രവേശനം ലഭിക്കാതിരുന്നത് ഞാന്‍ താഴ്ന്ന ജാതിക്കാരനായത് കൊണ്ടായിരുന്നു; അത് ഒരു കുറവായി കാണുന്നവര്‍ ഈ നവോത്ഥാന ഭൂമികയില്‍ ഇനിയും ബാക്കിയുണ്ട് എന്നൊക്കെ ചിന്തിക്കാനുളള പക്വതയും പാകതയും എനിക്കുണ്ടായിരുന്നില്ല.

ദാരിദ്യ്രം, വിശപ്പ്, പട്ടിണി തുടങ്ങിയവയെല്ലാം ഈയടുത്ത കാലം വരെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ എം.എസ്.സിക്ക് പഠിക്കുമ്പോഴാണ് വീട്ടില്‍ കറണ്ട് കണക്ഷന്‍ ലഭിക്കുന്നത്. അതുവരെ മണ്ണെണ്ണ വിളക്കുകള്‍ തന്നെയായിരുന്നു ആശ്രയം. കറണ്ട് ലഭിക്കുന്നതുവരെ അയല്‍വാസിയായ തോമസ് ചേട്ടന്റെ വീടിന്റെ ടെറസിലായിരുന്നു പഠനം. എനിക്ക് വേണ്ടി തോമസ് ചേട്ടന്‍ ഏറെ നേരം ടെറസിലെ ലൈറ്റ് അണച്ചിരുന്നില്ല. ചെറുപ്പത്തില്‍ ഞങ്ങള്‍ ദാരിദ്രത്തിന്റെ, പട്ടിണിയുടെ നിലയില്ലാ കയങ്ങളില്‍ മുങ്ങി താഴുമ്പോള്‍, വളരെ നല്ല രീതിയില്‍ ജീവിക്കുന്ന ഒരു സമൂഹം ഞങ്ങളുടെ കൂടെ ആ പ്രദേശത്ത് അധിവസിക്കുന്നുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ ദാരിദ്രത്തിന്റെ മൂലകാരണം എന്താണെന്ന് ആലോചിക്കാനോ, അന്വേഷിക്കാനോ ഉളള മാനസികാവസ്ഥ അല്ലായിരുന്നു. ഞങ്ങളുടെ വീട്ടുകാരുടെയും ഞങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നവരുടെയും സംസാരങ്ങളിലോ, പ്രവൃത്തികളിലോ ഈ അന്തരത്തിന്റെ കാരണവും അതിലുളള പ്രതിഷേധവും ഒന്നും ഉണ്ടായിരുന്നില്ല. അവരൊക്കെ എപ്പോ ഴും ചിന്തിച്ചത് അടുത്ത ഒരു നേരം എങ്ങനെ തങ്ങളുടെ വിശപ്പടക്കും എന്നതായിരുന്നു.

അമ്മ പിന്നീട് എന്നെയും കൊണ്ട് വീട്ടിനടുത്തുള്ള ഒരു ഗവണ്‍മെന്റ് എല്‍.പി. സ്കൂളിലേക്ക് പോയി. ശ്രീ നാരായണവിലാസം എല്‍.പി. സ്കൂള്‍. സര്‍ക്കാര്‍ സ്കൂളാണ്. ഒരു മടിയും കൂടാതെ സ്കൂള്‍ അധികൃതര്‍ എന്നെ സ്വീകരിച്ചു. എന്റെ ജാതിയും മതവുമൊന്നും ആ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനത്തിന് വിഘാതമായില്ല. അന്നെനിക്ക് എന്റെ സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ വിലയിരുത്താനുളള തിരിച്ചറിവുണ്ടായിരുന്നില്ല. അതുണ്ടായ സമയത്ത് സര്‍ക്കാര്‍ സ്കൂളിന്റെ മേന്മയും ആവശ്യകതയും ഞാന്‍ മനസ്സിലാക്കി.

നിസ്വവര്‍ഗത്തിന്റെ, ദളിതരുടെ അഭയസ്ഥാനങ്ങളാണ് സര്‍ക്കാര്‍ സ്കൂളുകള്‍ എന്ന തിരിച്ചറിവ് ആ കുട്ടിക്കാലത്തു തന്നെ എനിക്കുണ്ടായി. സാര്‍വ്വത്രികവും സമത്വ പൂര്‍ണ്ണവുമായ വിദ്യാഭ്യാസം എന്ന നമ്മുടെ സങ്കല്‍പ്പത്തിന് സര്‍ക്കാര്‍ സ്കൂളുകള്‍ അത്യന്താപേക്ഷിതം തന്നെയാണ്. എന്റെ ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നും തുല്യതയോടു കൂടിയുളള വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഞാന്‍ തിരിച്ചറിഞ്ഞു. വിദ്യാഭ്യാസം ലഭിക്കാത്തവരുടെ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ എന്റെ ബാല്യകാലം എന്നില്‍ തികട്ടിവരും. വിശപ്പും കണ്ണുനീരും കൈകോര്‍ത്ത പിന്നിട്ട കാലം എന്റെ പോരാട്ടങ്ങള്‍ക്ക് എന്നും ശക്തി പകര്‍ന്നു നല്‍കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

• വിശപ്പ്, ദാരിദ്യ്രം എന്നിവ ജീവിതത്തില്‍ വളരെയേറെ അനുഭവിച്ചു എന്ന് പറഞ്ഞു. അച്ഛനുമമ്മയും നിങ്ങള്‍ മക്കളെ വിശപ്പിന്റെ കാഠിന്യമറിയിക്കാതെ വളര്‍ത്താന്‍ പരിശ്രമിച്ചു എന്നും പറഞ്ഞു. നിങ്ങള്‍ വിശപ്പിന്റെ വഴികളിലൂടെ നടക്കാന്‍ നിര്‍ബന്ധിതരാവുമ്പോള്‍ ഉപരിവര്‍ഗത്തില്‍പെട്ട സഹജീവികള്‍ സമൃദ്ധിയോടെ ജീവിക്കുന്നതും കണ്ടുകാണുമല്ലോ. ഈയൊരു വേര്‍തിരിവ്; അന്ന് ഈ വ്യവസ്ഥിതിയെ എങ്ങനെയാണ് നോക്കി കണ്ടത്? താങ്കള്‍ ഇടതുപക്ഷത്തില്‍ ആകൃഷ്ടനായത് ആ കാലത്തായിരുന്നോ?

ദാരിദ്യ്രം, വിശപ്പ്, പട്ടിണി തുടങ്ങിയവയെല്ലാം ഈയടുത്ത കാലം വരെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ എം.എസ്.സിക്ക് പഠിക്കുമ്പോഴാണ് വീട്ടില്‍ കറണ്ട് കണക്ഷന്‍ ലഭിക്കുന്നത്. അതുവരെ മണ്ണെണ്ണ വിളക്കുകള്‍ തന്നെയായിരുന്നു ആശ്രയം. കറണ്ട് ലഭിക്കുന്നതുവരെ അയല്‍വാസിയായ തോമസ് ചേട്ടന്റെ വീടിന്റെ ടെറസിലായിരുന്നു പഠനം. എനിക്ക് വേണ്ടി തോമസ് ചേട്ടന്‍ ഏറെ നേരം ടെറസിലെ ലൈറ്റ് അണച്ചിരുന്നില്ല. ചെറുപ്പത്തില്‍ ഞങ്ങള്‍ ദാരിദ്രത്തിന്റെ, പട്ടിണിയുടെ നിലയില്ലാ കയങ്ങളില്‍ മുങ്ങി താഴുമ്പോള്‍, വളരെ നല്ല രീതിയില്‍ ജീവിക്കുന്ന ഒരു സമൂഹം ഞങ്ങളുടെ കൂടെ ആ പ്രദേശത്ത് അധിവസിക്കുന്നുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ ദാരിദ്രത്തിന്റെ മൂലകാരണം എന്താണെന്ന് ആലോചിക്കാനോ, അന്വേഷിക്കാനോ ഉളള മാനസികാവസ്ഥ അല്ലായിരുന്നു. ഞങ്ങളുടെ വീട്ടുകാരുടെയും ഞങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നവരുടെയും സംസാരങ്ങളിലോ, പ്രവൃത്തികളിലോ ഈ അന്തരത്തിന്റെ കാരണവും അതിലുളള പ്രതിഷേധവും ഒന്നും ഉണ്ടായിരുന്നില്ല. അവരൊക്കെ എപ്പോ ഴും ചിന്തിച്ചത് അടുത്ത ഒരു നേരം എങ്ങനെ തങ്ങളുടെ വിശപ്പടക്കും എന്നതായിരുന്നു. നാളത്തെ കാര്യങ്ങളും ഇന്നലെത്തെ കാര്യങ്ങളും അവരുടെ മനസ്സില്‍ ഉണ്ടായിരുന്നില്ല. ഇന്നെങ്ങിനെ പുലര്‍ത്തും എന്നതായിരുന്നു പ്രശ്നം. അത്തരമൊരു സാഹചര്യത്തില്‍ സ്വാഭാവികമായും ഞങ്ങളുടെ ചിന്തകളും പ്രതികരണങ്ങളും അതിനുമപ്പുറത്തേക്ക് വളരാന്‍ സാധ്യതയുണ്ടായിരുന്നില്ല.

പഠിച്ചാല്‍ ഈ ദാരിദ്യ്രത്തിന് അറുതിയുണ്ടാവും എന്ന ഒരു ബോധം അന്ന് ഞങ്ങളെപ്പോലുള്ളവരുടെ ഉളളിലുണ്ടായിരുന്നു. അറിവ് ഒരായുധമാണ് എന്ന ബോധം. അങ്ങിനെ അക്ഷരങ്ങളുടെ വെളിച്ചമാവാഹിക്കാന്‍ കുട്ടിക്കാലം മുതലേ നന്നേ പരിശ്രമിച്ചു. വിശന്നാല്‍ പഠിക്കാന്‍ കഴിയില്ല എന്നൊക്കെ ചിലര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്ക് ആശ്ചര്യം തോന്നും. എനിക്ക് വിശപ്പ് മറക്കാനുളള ഒരു ഉപാധിയായിരുന്നു പഠിത്തവും വായനയും.

മാതാപിതാക്കളുടെ പ്രതീക്ഷ ഞങ്ങള്‍ മക്കളായിരുന്നു. പ്രത്യേകിച്ച് ഞാന്‍. അവര്‍ക്ക് ഞാനൊരു താങ്ങാവും എന്നവര്‍ പ്രതീക്ഷിച്ചു. അവര്‍ക്ക് അങ്ങനെ പ്രതീക്ഷിക്കാം. കാരണം അവരുടെ ജീവിതം അങ്ങനെയായിരുന്നു. എത്രമാത്രം അവര്‍ കഷ്ടപ്പെട്ടിട്ടുണ്ടാവും എന്നെനിക്ക് തിട്ടപ്പെടുത്താന്‍ കഴിയില്ല. എന്റെ അച്ഛനമ്മമാരോടുളള സ്നേഹവും ബഹുമാനവും എത്രയെന്നും എനിക്ക് തിട്ടപ്പെടുത്താന്‍ കഴിയുന്നില്ല.

വിദ്യാഭ്യാസം മുടങ്ങുമെന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഏറെയുണ്ടായിട്ടുണ്ട്. ഏറെ സങ്കടം തോന്നിയ നിമിഷങ്ങളായിരുന്നു അത്. എസ്.എസ്.എല്‍.സി കഴിഞ്ഞ് പ്രീഡിഗ്രിക്ക് ചേരേണ്ട സമയം. അന്ന് അഡ്മിഷന് കൊടുക്കേണ്ട മിനിമം തുക വീട്ടില്‍, അച്ഛന്റെ കൈയ്യില്‍ ഇല്ലായിരുന്നു. പണം ശേഖരിക്കാനായി അച്ഛന്‍ കൂട്ടുകാരുടെ അടുക്കലേക്ക് പോകുന്നത് ഇന്നും വേദനയുണര്‍ത്തുന്ന ഓര്‍മ്മയായി നിലനില്‍ക്കുന്നു. അച്ഛന്റെ സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് അന്ന് കോളേജില്‍ ചേര്‍ന്നത്. ഡിഗ്രിയുടെ അഡ്മിഷന്‍ സമയത്തും പ്രതിസന്ധിയുണ്ടായി. എനിക്ക് കോട്ടയം സി.എം.എസ് കോളേജിലാണ് ആദ്യം അഡ്മിഷന്‍ ശരിയായത്. അവിടെ കോഷന്‍ഡിപ്പോസിറ്റടക്കം മുന്നൂറോളം രൂപ ആദ്യം അടക്കണം. അമ്മയായിരുന്നു അഡ്മിഷന് വേണ്ടി എന്നെയും കൂട്ടി കോളേജില്‍ പോയത്. അവര്‍ അഡ്മിഷന് വേണ്ട നടപടികളെല്ലാം പൂര്‍ത്തിയാക്കി. കോഷന്‍ഡിപ്പോസിറ്റിന്റെ രശീതി തന്നു. അമ്മയുടെ കൈയ്യില്‍ മുന്നൂറ് രൂപ എടുക്കാനില്ല. പണമില്ലാത്തത് കൊണ്ട് അഡ്മിഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. അവസാനം അവര്‍ പറഞ്ഞു. പേപ്പറുകളെല്ലാം ഇവിടെ നില്‍ക്കട്ടെ പണവുമായി നിങ്ങള്‍ നാളെ വന്നാല്‍ മതി...

പട്ടിണി കിടന്നെഴുന്നേറ്റ് ജോലിക്ക് പോകുന്ന അച്ഛനമ്മമാരെയാണ് ഞാന്‍ എന്നും കണ്ടിരുന്നത്. ഞങ്ങള്‍ മക്കള്‍ക്ക് പശിയടക്കാന്‍ തന്ന് കഴിഞ്ഞാല്‍ മിക്കവാറും അവര്‍ പട്ടിണിയിലാവും. ജോലിയുടെ കുറവും കൂലിയുടെ കുറവുമൊക്കെ പലപ്പോഴും ജീവിതം പട്ടിണിമയമാക്കി. മരച്ചീനിയായിരുന്നു ആ സമയത്ത് പലപ്പോഴും വിശപ്പടക്കാന്‍ ലഭിച്ചിരുന്നത്. വ്യാപകമായി അവിടങ്ങളില്‍ മരച്ചീനി കൃഷി നടത്തും. അവിടെ ജോലിക്കു പോകുമ്പോള്‍ പിഴുത മരച്ചീനിയാണ് കൂലിയായി വാങ്ങുക. അതുകൊണ്ട് വന്ന് കുറച്ചെടുത്ത് ബാക്കി മണ്ണില്‍ കുഴിച്ചിടും. ഉണങ്ങിപ്പോകാതിരിക്കാനാണ്. മണ്ണില്‍ കുഴിച്ചിട്ടാല്‍ കുറേക്കാലം മരച്ചീനികൊണ്ട് തള്ളിനീക്കാന്‍ പറ്റും. മരച്ചീനി വേവിച്ച് കട്ടൂറ്റി മാറ്റി ഉപ്പൊഴിച്ച് കഴിക്കും. ഒരിക്കല്‍ വേവിച്ചാല്‍ പല ഘട്ടങ്ങളിലായാണ് കഴിക്കുക. അതിന്റെ കൂടെ കുടിക്കാന്‍ കഞ്ഞിവെള്ളം കാണില്ല. കാന്താരി മുളക്ചെടി അടുക്കളഭാഗത്തൊക്കെ ഇഷ്ടംപോലെയുണ്ട്. കാന്താരിയും ഉപ്പും ചേര്‍ത്ത ഒരു ചമ്മന്തി കപ്പയോടൊപ്പം സ്ഥിരമായി ഉണ്ടാവും. അതിന്റെ രുചി ഇന്നും നാവിലുണ്ട്. ഞങ്ങള്‍ അതിനോട് പൊരുത്തപ്പെട്ടിരുന്നു. ജീവിതം ഇങ്ങിനെയൊക്കെയാണ് എന്നാണ് ഞങ്ങളുടെ അന്നത്തെ അറിവ്. അതിനാല്‍ പട്ടിണി എന്നത് വലിയ സങ്കടവും വിഷമവുമായി ഞങ്ങള്‍ കുട്ടികള്‍ക്ക് അനുഭവപ്പെട്ടില്ല. എന്നാല്‍, അച്ഛനമ്മമാര്‍ നീറി നീറിയായിരുന്നു ജീവിച്ചത്. അവരുടെ ജീവിതം പൂര്‍ണ്ണമായും ഞങ്ങള്‍ മക്കള്‍ക്ക് വേണ്ടി ഉരുകിയൊലിച്ചതാണ്.

ഭക്ഷണം കഴിക്കാനില്ലാതെ പട്ടിണി കിടന്നുകൊണ്ട് ് പാടത്ത് പണിക്ക്പോയ അമ്മ, പണിയെടുക്കാന്‍ കഴിയാതെ ഇടയില്‍ തളര്‍ന്ന് വീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തലയിലേറ്റിയ നെല്‍ക്കറ്റകളുമായി പാടത്ത് കുഴഞ്ഞ് വീണ എന്റെയമ്മയുടെ വയറ്റില്‍ പച്ചവെള്ളം മാത്രമേ കാണൂ. കൂടെപണിയെടുക്കുന്നവരൊക്കെ കൂടി താങ്ങിയെടുക്കും. വീണ്ടും കുടിക്കാന്‍ വീണ്ടും പച്ചവെളളം നല്‍കും!! എന്നിട്ടും വിശ്രമമില്ല. വീണ്ടും പണി. ഏത് വിധേനയും കൂലി വാങ്ങണം. വൈകുന്നേരം കൂലി വാങ്ങിയാല്‍ മാത്രമേ വീട്ടില്‍ അടുപ്പ് പുകയുകയുളളു. ചങ്കുപൊട്ടി പോകുന്ന ഇത്തരം ഓര്‍മ്മകള്‍ ജീവിതത്തില്‍ ഒരുപാടുണ്ട്.

ഇത്തിരി തിരിച്ചറിവായപ്പോള്‍ കൂടുതല്‍ കൂലിക്കും മറ്റും വേണ്ടി കര്‍ഷകതൊഴിലാളികളും മറ്റും നടത്തുന്ന സമരങ്ങളും ജാഥകളും മുദ്രാവാക്യ്രങ്ങളുമൊക്കെ ശ്രദ്ധയില്‍ പതിഞ്ഞു. സ്വാഭാവികമായും ഭൂപ്രമാണിമാരോടും ആ വ്യവസ്ഥിതിയോടുമൊക്കെ നിയതമായ ഒരു രൂപത്തിലല്ലെങ്കിലും പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. ആ സമയത്ത് ഞങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടിരുന്നത്, ഞങ്ങളുടെ നാവായി സംസാരിച്ചിരുന്നത് കമ്മ്യൂണിസ്റുകാര്‍ പ്രത്യേകിച്ച് സി പി ഐ എം ആയിരുന്നു. ചുവന്നകൊടി ഞങ്ങളെപ്പോലുളളവര്‍ക്ക് ഒരത്താണിയാണെന്ന തിരിച്ചറിവ് അന്നുണ്ടായതാണ്. എന്റെ അനുഭവങ്ങള്‍ തന്നെയാണ് എന്നെ ഇടതു പക്ഷത്തേക്ക് നയിച്ചത്.

• ജന്മി, കുടിയാന്‍ വ്യവസ്ഥയും അതിനെതിരായ പോരാട്ടവുമൊക്കെ ബിജുവിന്റെ ബാല്യത്തെ സ്പര്‍ശിച്ചിരുന്നോ? അവിടെയുണ്ടായിരുന്ന കര്‍ഷകതൊഴിലാളികള്‍ അവരുടെ മോചനത്തിനായി പൊരുതിയ പരോഗമന പ്രസ്ഥാനങ്ങളുടെ കൂടെ തന്നെയായിരുന്നോ? താങ്കളുടെ മാതാപിതാക്കള്‍ക്ക് ഇടതുപക്ഷത്തെ കുറിച്ചും, അവരുടെ ഇടപെടലുകളെ കുറിച്ചും ബോധ്യമുണ്ടായിരുന്നോ?

എന്റെ കുടുംബം ജന്മിത്വത്തിന്റെ ചതിയും നിഷ്ഠുരതയും രുചിച്ചറിഞ്ഞവരായിരുന്നു. ഞങ്ങള്‍ ആദ്യം താമസിച്ചിരുന്നത് ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തല്ലായിരുന്നു. ഒരു ജന്മിയുടെ കുടികിടപ്പുകാരനായിരുന്നു എന്റെ വല്ലയച്ഛന്‍ (അച്ഛന്റെ അച്ഛന്‍). വളരെ ആത്മാര്‍ത്ഥമായി ജന്മിയെ സേവിച്ചു. വല്ല്യച്ഛന്റെ സത്യസന്ധതയും ജോലിയിലുള്ള ആത്മാര്‍ത്ഥതയും വെളിവാക്കുന്ന ഒരുപാട് കഥകള്‍ കുട്ടിക്കാലത്ത് പറഞ്ഞ് കേട്ടിട്ടുണ്ട്. വല്ല്യച്ഛന് വിദ്യാഭ്യാസമൊന്നും ഇല്ല. വല്ല്യച്ഛനെ അവസാനം അദ്ദേഹം ആത്മാര്‍ത്ഥമായി സേവിച്ച ജന്മി ചതിക്കുകയാണുണ്ടായത്. കുടികിടപ്പ് കിടക്കുന്ന വല്ല്യച്ഛനെ എന്തൊക്കെയോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വാടകശീട്ടുകളില്‍ വിരല്‍ മുദ്ര പതിപ്പിച്ചു. കൃത്യമായി വാടകയൊടുക്കുന്നവരാണ് എന്ന് വ്യാജ രേഖയുണ്ടാക്കി. കുടികിടപ്പവകാശം ഇല്ലാതാക്കി. അവിടെനിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി. എന്റെയച്ഛന്റെ സഹോദരീ ഭര്‍ത്താവ് ജോസഫ്, കുറച്ചു വിദ്യാഭ്യാസമൊക്കെ നേടിയ ആളായിരുന്നു. ഇന്റര്‍മീഡിയറ്റ് വരെ പഠിച്ചിട്ടുണ്ട്. അദ്ദേഹം ഈ കൊള്ളരുതായ്മക്കെതിരെ നിയമപരമായി പ്രതികരിച്ചു. അവസാനം ജന്മി വല്ല്യച്ഛന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതനായി. അങ്ങിനെ ജന്മി നഷ്ടപരിഹാരമെന്ന നിലയില്‍ നല്‍കിയ പണം കൊണ്ടാണ് ഇപ്പോള്‍ വീട് നില്‍ക്കുന്ന പത്ത് സെന്റ് ഭൂമി വാങ്ങിയത്. ഞങ്ങളുടെ സ്വന്തം മണ്ണ്. ഈ മണ്ണിന് ഒരു സമരത്തിന്റെ എരിവുണ്ട്.

അമ്മയുടെ വീട്ടുകാരും ഇതുപോലെ കുടികിടപ്പുകാരായിരുന്നു. അവരെ അവിടെ നിന്ന് പുറത്താക്കാന്‍ അവിടുത്തെ ജന്മിയും ഗുണ്ടകളും കായികമായി ശ്രമിച്ചു. അന്ന് അവരെ സംരക്ഷിക്കാന്‍ ഇടതുപക്ഷമാണ് മുന്നോട്ടു വന്നത്. മാര്‍ക്സിസ്റു പാര്‍ട്ടി, സി പി ഐ എം. പൊളിച്ചു മാറ്റാന്‍ ശ്രമിച്ച കുടില്‍, കെട്ടിശരിയാക്കാന്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനും കായികമായി ആക്രമിക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ക്കാനും സി പി ഐ എം പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നു. അമ്മയുടെ വീട്ടുകാര്‍ പാര്‍ട്ടിയുടെ അംഗങ്ങളോ, പ്രവര്‍ത്തകരോ ഒന്നുമായിരുന്നില്ല. എങ്കിലും അവര്‍ക്കൊരു ബുദ്ധിമുട്ടുണ്ടായപ്പോള്‍ പാര്‍ട്ടിയാണ് അത്താണിയായത്. ഞങ്ങളുടെ കുടുംബത്തെ സഹായിച്ച അച്ഛന്റെ സഹോദരിയുടെ ഭര്‍ത്താവ് ജോസഫും ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകനായിരുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഇടതുപക്ഷത്തിന്റെ തൊഴിലാളിപക്ഷ മുഖം ഞങ്ങള്‍ക്ക് കാട്ടി തന്നു.

ഇതേ രീതിയില്‍ കര്‍ഷക തൊഴിലാളികളുടെ മൊത്തത്തിലുള്ള പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നത് കമ്മ്യൂണിസ്റുകാരായിരുന്നു, കര്‍ഷക തൊഴിലാളി പ്രസ്ഥാനമായിരുന്നു. മൊത്തത്തില്‍ ആ ഒരവബോധം കര്‍ഷകതൊഴിലാളികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കൂടുതല്‍ കൂലി വാങ്ങി നല്‍കുന്നതിനും ജോലി സമയം നിജപ്പെടുത്തുന്നതിനുമൊക്കെ കര്‍ഷകതൊഴിലാളി പ്രസ്ഥാനം തന്നെയാണ് ഇടപെട്ടിരുന്നത്. ചെങ്കൊടിയുടെ തണലിലാണ് കര്‍ഷകതൊഴിലാളികള്‍ അവകാശങ്ങള്‍ പിടിച്ചു വാങ്ങിയത്. തന്റെ അച്ഛനമ്മമാര്‍ക്ക് ഇടതുപക്ഷാഭിമുഖ്യമുണ്ടായതും അവരുടെ ജീവിതത്തിലുണ്ടായ ഇടതുപക്ഷസാന്ത്വനം കൊണ്ടാണ്. ഞാനും ഒരു ഇടതുപക്ഷക്കാരനായത് അതുകൊണ്ട് തന്നെയാണ്. നമ്മുടെ ജീവിതത്തിലുണ്ടാവുന്ന സാന്ത്വനത്തിനും സഹായത്തിനുമപ്പുറം എന്ത് ഇടപെടലാണ് നമുക്ക് ലഭിക്കേണ്ടത്.

• ഹിന്ദു ദളിത് കുടുംബങ്ങള്‍ പലതും അന്ന് ക്രിസ്ത്യന്‍ മതം സ്വീകരിച്ചിട്ടുണ്ട്, അത് ആത്മീയമായ ഒരു തിരിച്ചറിവിന്റെ വഴി എന്നതിലപ്പുറം സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ മുന്‍ നിര്‍ത്തിയല്ലെ? താങ്കളുടെ അനുഭവത്തിലൂടെ ഇതിനെ എങ്ങിനെയാണ് നോക്കി കാണുന്നത്?

എന്റെ അച്ഛന്റെ വലിയച്ഛന്‍ ഹിന്ദു ദളിത് ആയിരുന്നു അദ്ദേഹത്തിന്റെ കാലത്താണ് കുടുംബം ക്രിസ്ത്യന്‍ മതം സ്വീകരിച്ചത്. ആ പരിവര്‍ത്തനത്തില്‍ മതത്തിനോടുളള ഒരു ആഭിമുഖ്യം അച്ഛന്റെ വല്ല്യച്ഛന് ഉണ്ടായിട്ടുണ്ടാവാം. അദ്ദേഹത്തിന്റെ മനസ്സ് ആ സമയത്ത് എങ്ങിനെയാണ് ചിന്തിച്ചത് എന്ന് നമുക്ക് പറയാന്‍ കഴിയില്ലല്ലോ. പക്ഷെ, ഒന്നുണ്ട്. മതം മാറ്റം ആ സമൂഹത്തില്‍ അച്ഛന്റെ വല്ല്യച്ഛന് വലിയ ആശ്വാസം നല്‍കിയിരുന്നു. ആ കാലത്ത് വളരെ നിന്ദ്യവും ക്രൂരവുമായ രീതിയിലാണ് ജന്മികളുടെ ഭാഗത്ത് നിന്നും ശാരീരികവും അല്ലാത്തതുമായ രീതിയില്‍ അടിച്ചമര്‍ത്തല്‍ ഉണ്ടായിരുന്നത്. ഹിന്ദു ദളിത് വിഭാഗം മുട്ടിന് മുകളില്‍ മുണ്ടുടുക്കലും മാറ് മറക്കാതെ നടക്കാന്‍ നിര്‍ബന്ധിതരാവലുമടക്കമുളള ക്രൂരവും നിന്ദ്യവുമായ അയിത്താചാരത്തിന്റെ സാമൂഹ്യ പീഢനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍, ഹിന്ദു ദളിത് വിഭാഗത്തില്‍ നിന്നും ക്രിസ്ത്യന്‍ മതം സ്വീകരിച്ചവര്‍ ആ ഒരു തലത്തിലുളള സാമൂഹ്യ പീഢനങ്ങളില്‍ നിന്നും ജന്മികളുടെ പീഢനങ്ങളില്‍ നിന്നും മുക്തരായിരുന്നു. ആത്മീയ ബോധത്തിന്റെ കൂടെ ഇതുകൂടി മതം മാറ്റത്തിനുളള കാരണമായിട്ടുണ്ടാവും. കൂടാതെ സാമ്പത്തികമായുളള ചെറിയ ചെറിയ സഹായങ്ങളുമുണ്ടാവും. ഒന്നുമില്ലാത്തവന് ഒരണ കിട്ടുന്നത് എത്ര ആശ്വാസകരമാണ്. ജീവിതം പുലര്‍ത്തുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം. മതം മാറിയാല്‍ അത് സാധിക്കുമെങ്കില്‍ അങ്ങിനെ. പട്ടിണി കിടന്നു നരകിക്കുന്നതിനേക്കാള്‍ നല്ലത്, ജന്മികളുടെ പീഢനങ്ങളേറ്റ് മരിച്ചു വീഴുന്നതിനേക്കാള്‍ നല്ലത്...... ഇത്രയേ അവര്‍ ചിന്തിച്ച് കാണൂ.

ജനാധിപത്യ ബോധമുളള മാനേജ്മെന്റുകള്‍ നിരവധിയുണ്ട്. അവര്‍ എസ്.എഫ്.ഐ യോടു മാത്രമല്ല എല്ലാവരോടും ഈ സമീപനമാണ് പുലര്‍ത്തുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെയും അവരുടെ അവകാശങ്ങളെയും സഹിഷ്ണുതയോടെ കാണുന്നു. മാന്നാനം കോളേജിലെ പ്രിന്‍സിപ്പല്‍ ഫാദര്‍ പീറ്റര്‍ പുളിവേലി എന്റെ കോളേജ് പഠനമൊക്കെ കഴിഞ്ഞ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റാവുന്നതിന് മുമ്പാണ്. അദ്ദേഹം അമേരിക്കയിലാണ്, ചിക്കാഗോയില്‍. അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന കോളേജാണ് മന്നാനം കോളേജ്. അവരില്‍ നിന്നും അദ്ദേഹം എന്നെ ഓര്‍ത്തെടുത്തു എന്നത് എനിക്ക് ഏറെ സന്തോഷം നല്‍കി. മകനേ.... എന്ന് വിളിച്ചുകൊണ്ട് കുറെയേറെ നേരം ഫാദര്‍ സംസാരിച്ചു. അദ്ദേഹം വിളിച്ച് കഴിഞ്ഞപ്പോഴേക്കും എന്തെന്നറിയാതെ ഞാന്‍ കരഞ്ഞു പോയി.

ജോലിസ്ഥിരതയും കൃത്യമായ കൂലിയും മരണാനന്തര ചടങ്ങുകള്‍ നടത്താനുളള സ്വാതന്ത്യ്രവും മതംമാറ്റം മൂലം ദളിതര്‍ക്ക് ഉണ്ടായി. എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ മറ്റൊരു വസ്തുത ഇവരാരും വല്ലാത്ത ഭക്തി മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചിരുന്നില്ല എന്നതാണ്. അവര്‍ക്ക് അതിനുളള സമയം ലഭിച്ചിരുന്നില്ല. നന്നേ രാവിലെ തുടങ്ങുന്ന അധ്വാനം ഏറെ വൈകി മാത്രമേ അവസാനിക്കൂ. അതിനിടയില്‍ ആരാധനാലയങ്ങളില്‍ പോകാനൊന്നും സമയം ലഭിക്കുമായിരുന്നില്ല. അച്ഛന്റെ വല്ല്യച്ഛന്‍ ക്രിസ്ത്യന്‍ വിശ്വാസവുമായി ജീവിച്ചു. എന്നാല്‍, അച്ഛന്റെ അച്ഛന്‍ ഹിന്ദു വിശ്വാസങ്ങളാണ് പുലര്‍ത്തിയത്. അതിനുശേഷമുള്ള തലമ