കത്തുകള്‍
ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ .

ഉമിത്തീയില്‍ വിരിഞ്ഞ സിനിമകള്‍

പ്രിയനന്ദനന്‍ / പ്രീജിത്ത് രാജ്

g
 

ജീവിതത്തെ പരാജയം എന്നും വിജയം എന്നും വിലയിരുത്തുന്നത് ഓരോരുത്തരുടെ കാഴ്ചപ്പാടിലാണ്. ചിലര്‍ക്ക് പണം കുന്നുകൂട്ടുന്നതാണ് ജീവിതത്തിന്റെ വിജയം. എന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നും അത്ഭുതങ്ങളല്ല. എന്നെ സംബന്ധിച്ച് അത്ഭുതങ്ങളായി ഒന്നുമില്ല. ഏതൊരു സത്യസായി ബാബക്കും ഒരു സ്വര്‍ണമാല അന്തരീക്ഷത്തില്‍ നിന്ന് എടുത്തുകൊടുക്കാം. ആ മാല പണിയുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയവന് അതില്‍ അത്ഭുതം ദര്‍ശിക്കാന്‍ സാധിക്കില്ല. സ്വര്‍ണകമ്പി അടിച്ച് നീട്ടി, വിളക്കി ഒത്തിരി ഒത്തിരി ബുദ്ധിമുട്ടി പണിഞ്ഞാണ് മാലയുണ്ടാവുന്നത്. അത്തരം ബുദ്ധിമുട്ടുകളിലൂടെ മാലകളുണ്ടാക്കിയവനാണ് ഞാന്‍.

ത്രകാലം ജീവിക്കുന്നു എന്നതിനുമപ്പുറം എന്തിനുവേണ്ടി ജീവിക്കുന്നു എന്നതിന് ഉത്തരം തേടുന്നതായിരുന്നു പ്രിയനന്ദനന്റെ ജീവിതം. നട്ടെല്ലുയര്‍ത്തി ജീവിതത്തിന്റെ കറുത്തപ്രതലങ്ങളിലൂടെ നടന്ന പച്ച മനുഷ്യനെന്നാണ് പ്രിയന്‍ അടയാളപ്പെടുത്തുന്നത്. അക്ഷരങ്ങളെ വല്ലാതെ സ്നേഹിച്ചിരുന്ന ബാല്യത്തില്‍, പഠിപ്പ് നിര്‍ത്തല്ലേ മോനെ.. എന്ന ടീച്ചറിന്റെ കണ്ണീരിനെക്കാളുപ്പ് വീട്ടിലെ വിശക്കുന്ന ജീവിതത്തിനുണ്ട് എന്ന് തിരിച്ചറിഞ്ഞ പ്രിയന്‍. ഏഴില്‍ പഠിക്കുമ്പോള്‍ ക്ളാസുമുറിയില്‍ നിന്നും ലഭിക്കുന്ന അറിവ് പ്രിയന്‍ വേണ്ടെന്ന് വെച്ചു. ഓട്ടുകമ്പനിയില്‍ കപ്പും സോസറുമുണ്ടാക്കുന്നതിനൊപ്പം പ്രിയന്‍ വായനയുടെ പുതിയ മേച്ചില്‍പ്പുറങ്ങളെയും കീഴടക്കി. ജീവിതത്തിന്റെ അക്ഷരമാലകള്‍ തെറ്റാതെയെഴുതി. പകച്ച് നില്‍ക്കാതെ പ്രതിസന്ധികളോട് പടവെട്ടി. വല്ലച്ചിറയിലെ അന്തരീക്ഷത്തിലെ നാടകവായു ശ്വസിച്ച് ജീവിച്ചു. നാടകതട്ടുകളില്‍ ആണായും പെണ്ണായും വിശപ്പിനെ മറന്നു. വീടിനൊപ്പം നാടകത്തെയും പോറ്റി. പ്രിയന്‍ വല്ലച്ചിറയുടെ നാടകജീവിതം സങ്കടക്കടലുകളെ കീറിമുറിച്ചു.

ജീവിതം കറുത്ത് കോടുമ്പോള്‍ ജീവിക്കാനായി പ്രിയന്‍ സ്വര്‍ണത്തെ അറിഞ്ഞു. സ്വര്‍ണം കൊടുത്തും വാങ്ങിയും കേരളത്തിലുടനീളം അലഞ്ഞ നീണ്ട നാളുകള്‍. സ്വര്‍ണപണിക്കാരനായി കോഴിക്കോടും പയ്യന്നൂരും നാടകജീവിതം മെനഞ്ഞ കാലങ്ങള്‍. എന്നും പ്രിയനന്ദനന്റെയൊപ്പം നാടകവുമുണ്ടായിരുന്നു. പ്രിയനന്ദനന്റെ ജീവിതത്തെ നാടകജീവിതം എന്ന് മാത്രമേ വിലയിരുത്താന്‍ പറ്റു. ഓര്‍മ വെച്ച നാള്‍ മുതല്‍ ഈ നിമിഷം വരെ ജീവിതത്തില്‍ നിന്ന് നാടകവും നാടകത്തില്‍ നിന്ന് ജീവിതവും പ്രിയന് അരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നാടകത്തില്‍ നിന്ന് പ്രിയന്‍ സിനിമയിലേക്ക് യാത്ര ചെയ്തിട്ടില്ല. നാടകം പ്രിയനെ സിനിമയിലേക്ക് കൈപിടിച്ച് നടത്തിക്കുകയായിരുന്നു. പ്രിയന്റെ ജീവിതത്തില്‍ സിനിമയും നാടകവും ഒരുമിച്ച് സംഭവിക്കുന്നുണ്ട്. ഇന്നും സംഭവിക്കുന്നു. പ്രിയനന്ദനന്റെ ജീവിതത്തിലേക്ക്.

• പ്രീജിത്ത് രാജ് : ജീവിതത്തെ അതിന്റെ എല്ലാതലങ്ങളിലൂടെയും വിയര്‍ത്തറിഞ്ഞ ഒരു വ്യക്തിയാണ് പ്രിയനന്ദനന്‍. സ്വന്തം ജീവിതത്തെ വായിക്കുമ്പോള്‍ പ്രിയനന്ദനന്‍ തുടങ്ങുന്നത് എവിടെ നിന്നാണ്?

പ്രിയനന്ദനന്‍: എന്റെ ജീവിതം വല്ലച്ചിറയ്ക്ക് ഒരു പുതുമയല്ല. കേരളത്തിനും ഞാന്‍ പുതുമയാവുമെന്ന് തോന്നുന്നില്ല. കൊട്ടിഘോഷിക്കപ്പെടാത്ത, അരികു ചേര്‍ന്ന് ജീവിച്ച് തീര്‍ക്കുന്ന ലക്ഷങ്ങളുടെ ഒരു പ്രതിനിധി മാത്രമാണ് ഞാന്‍. ചില കാരണങ്ങള്‍കൊണ്ട് ഇന്നെനിക്ക് താങ്കളോട് എന്റെ ജീവിതം പറയേണ്ടി വരുന്നു. ഒരു സമരം പോലെ ജീവിതത്തെ അഭിമുഖീകരിക്കുന്ന ലക്ഷങ്ങളില്‍ ചിലര്‍ക്ക് വന്നു ചേരുന്ന ഒരവസ്ഥാവിശേഷം മാത്രമാണ് ഇത്. ജീവിതത്തിന്റെ എല്ലാ തലങ്ങളേയും ഞാന്‍ വിയര്‍ത്തറിഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞല്ലോ. എന്നെക്കാള്‍ തീക്ഷ്ണമായി പകലും രാവും വിയര്‍ത്ത് ജീവിതം തീര്‍ക്കുന്ന എത്രയോ മനുഷ്യരുണ്ട്. അവര്‍ക്ക് ജീവിതം പറയാന്‍ നേരമില്ല. അറിയപ്പെടാതെ ഒടുങ്ങിപ്പോവുന്ന അവര്‍ക്ക് വേണ്ടി കൂടിയാണ് ഞാന്‍ ഈ പങ്ക് വെക്കല്‍ നടത്തുന്നത്.

എന്റെ ഓര്‍മകള്‍ തെളിയുമ്പോള്‍ വീടെന്ന് പറയാന്‍ പറ്റാത്ത സ്ഥലത്ത് തളര്‍ന്ന് കിടക്കുന്ന അച്ഛന്റെ ചിരിക്കുന്ന മുഖമാണ് ആദ്യമെത്തുന്നത്. അച്ഛന്റെ പേര്, രാമകൃഷ്ണന്‍. കടുത്ത പ്രമേഹവും കൂട്ടിന് വിട്ടുമാറാതെ ക്ഷയവും. എന്തൊക്കെയോ അനുബന്ധ രോഗങ്ങളുമുണ്ട്. എല്ലാം ചേര്‍ന്ന് അച്ഛനെ അനങ്ങാന്‍ പറ്റാത്ത വിധത്തില്‍ തളര്‍ത്തി കിടത്തിയിരിക്കുന്നു. മൂത്രമൊഴിക്കലടക്കം എല്ലാ കൃത്യങ്ങളും ആ കിടപ്പിലാണ്. അച്ഛന്‍ നല്ലൊരു നാടക നടനായിരുന്നു. അമച്വര്‍ നാടകങ്ങളില്‍ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. നല്ല ശില്‍പ്പി കൂടിയായിരുന്നു അച്ഛന്‍. മരത്തില്‍ മനോഹരങ്ങളായ ശില്‍പ്പങ്ങള്‍ കൊത്തും. ആനപ്പണി. എന്റെ അമ്മയുടെ പേര് കൊച്ചമ്മിണി. ഞങ്ങളുടെ ജീവിതം അമ്മയുടെ അധ്വാനത്തിലാണ് പുലരുന്നത്. അമ്മ എനിക്ക് ഓര്‍മവെയ്ക്കുമ്പോഴേ നാട്ടില്‍ കൂലിപ്പണിക്ക് പോകുമായിരുന്നു. വലിയ കരിങ്കല്ലിന്റെ കഷ്ണം തലയില്‍വെച്ച് അതിവേഗം നടക്കുന്ന അമ്മയുടെ രൂപമാണ് മനസിലേക്ക് ഓടിവരുന്നത്. രണ്ട് സഹോദരിമാരും എനിക്കുണ്ട്. രജിതയും അനിതയും. ഞാന്‍ സ്കൂളില്‍ പോകുന്ന കാലമാണ് അത്. പഠിക്കാന്‍ അതിമിടുക്കനായിരുന്നു ഞാന്‍. ടീച്ചര്‍മാര്‍ക്കൊക്കെ എന്നോട് വലിയ സ്നേഹമാണ്. വീട്ടില്‍ നിന്ന് ഞാന്‍ മാത്രമേ പഠിക്കാനായി സ്കൂളില്‍ പോകുന്നുണ്ടായിരുന്നുള്ളു. കാരണം അമ്മ രാവിലെ പണിക്ക് പോകും. അച്ഛനെ ശുശ്രൂഷിക്കാനായി അനിയത്തി വീട്ടില്‍ നില്‍ക്കും ഇളയവള്‍ തീരെ കുഞ്ഞാണ്. അവളെയും നോക്കണം. എന്റെ അനിയത്തി നന്നേ ചെറുപ്പത്തിലേ ഒരു മുതിര്‍ന്നയാളിന്റെ പക്വതയോടെ ജോലികള്‍ ചെയ്തു.

രാജപ്രോട്രീസ് എന്ന കമ്പനിയിലാണ് ഞാന്‍ ജോലിക്ക് പോയത്. കമ്പനിയില്‍ പോകുമ്പോഴും വരുമ്പോഴും ഞാന്‍ പുസ്തകവും കൊണ്ട് പോയിരുന്നു. പാഠ പുസ്തകങ്ങളല്ല, ജീവചരിത്രങ്ങളും, നോവലുകളും, സഞ്ചാര സാഹിത്യങ്ങളും മറ്റും. കരുവന്നൂര്‍ എന്ന പ്രദേശത്താണ് ഞാന്‍ ജോലിചെയ്യുന്ന കമ്പനി. വല്ലച്ചിറയില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരമുണ്ട്. നടന്നാണ് ജോലിക്ക് പോവുന്നതും തിരികെ വരുന്നതും. രാവിലെ ഏഴ് മണിക്ക് അവിടെയെത്തണം. കപ്പും സോസറുമുണ്ടാക്കലാണ് ജോലി. രണ്ട് രൂപ അമ്പത് പൈസ ദിവസക്കൂലി. ആഴ്ചയിലൊന്നിച്ചാണ് കൂലി തരിക. ശനിയാഴ്ച കൂലി കിട്ടുമ്പോള്‍ വീട്ടിലേക്ക് ബസില്‍ വരും. ഉച്ചക്ക് ഒരു മണിമുതല്‍ രണ്ട് മണി വരെ പണിയില്ല. വേണമെന്നുള്ളവര്‍ക്ക് പണിയെടുക്കാം അമ്പത് പൈസ അധികം കിട്ടും. ഞാന്‍ ആ സമയത്ത് ജോലി ചെയ്യും. എന്നിട്ട് വൈകുന്നേരം ഒരു മണിക്കൂര്‍ നേരത്തെ കമ്പനിയില്‍ നിന്ന് ഇറങ്ങും നേരെ വായനശാലയിലേക്ക് പോകും.

അച്ഛന്‍ ആയകാലത്ത് ഞങ്ങളെ അന്തസോടെ നോക്കിയിരുന്നു എന്ന് അമ്മ എപ്പോഴും പറയും നാട്ടുകാര്‍ക്കും അച്ഛനെപറ്റി നല്ല അഭിപ്രായം മാത്രമേയുള്ളു. കുഞ്ഞുപ്രായത്തില്‍ അച്ഛനും അമ്മയും ഞങ്ങളുടെ കൂടെ എപ്പോഴുമുണ്ടായിരുന്നില്ല. ഓര്‍മകളില്‍ മങ്ങിമാത്രം തെളിയുന്ന അച്ഛന്റെ ആശുപത്രി ജീവിതത്തിലാവും അവര്‍. അച്ഛന്റെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി, മുളംകുന്നത്ത് കാവ് ടിബി സാനിറ്റോറിയം എന്നിവിടങ്ങളില്‍ അമ്മയാണ് കൂടെ പോവുക. അപ്പോള്‍ വീട്ടില്‍ ഞങ്ങള്‍ തനിച്ചാകും. അച്ഛന്റെ സഹോദരന്‍മാര്‍ വീടിനടുത്ത് താമസിക്കുന്നുണ്ട്. അവര്‍ക്ക് ഞങ്ങളുടെ പങ്കപ്പാടുകള്‍ പങ്കുവെക്കാനുള്ള ആവതുണ്ടായിരുന്നില്ല, മനസ്സും. ഞങ്ങളുടെ വീടിനടുത്തുള്ള ഒരമ്മയുണ്ട്. ലക്ഷ്മി മൂപ്പത്തി. എന്റെ ഓര്‍മ തെളിയുമ്പോള്‍ അവര്‍ വീട്ടില്‍ വരാറുണ്ട്. ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. അച്ഛനുമമ്മയുമില്ലാത്ത ദിവസങ്ങളില്‍ ഞങ്ങള്‍ അവരുടെ വീട്ടിലാണ് രാത്രി കിടക്കുക. ഭക്ഷണം അവിടെയും ഇവിടെയുമായൊക്കെയായി കഴിയും. ആ കാലത്ത് ഭക്ഷണം എവിടെ നിന്നായിരുന്നു എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല എന്നതാണ് സത്യം.

അച്ഛന് ഒത്തിരി ഭൂസ്വത്തൊക്കെ ഉണ്ടായിരുന്നു. തരക്കേടില്ലാത്ത രീതിയില്‍ അച്ഛന്‍ മദ്യപിക്കുമായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പിന്നെ നാടകവും വാരിക്കോരിക്കൊടുക്കുന്ന പരിധിയില്ലാത്ത മനുഷ്യ സ്നേഹവും അച്ഛന്റെ രോഗങ്ങള്‍ ഭേദമാക്കാനുള്ള ചികിത്സയുമൊക്കെ ഞങ്ങളെ ദാരിദ്യ്രത്തിലേക്ക് നയിച്ചു. എന്റെ അനിയത്തി മൂന്നാം ക്ളാസ് വരെയേ പഠിച്ചിട്ടുള്ളു. അവര്‍ പഠനം നിര്‍ത്തി അച്ഛനെ നോക്കുന്നുണ്ട്. പിന്നീട് ഓട്ടുകമ്പനിയില്‍ ജോലിക്ക് പോകുന്നുണ്ട്. ഞാന്‍ ഏഴാം ക്ളാസ് വരെ പഠിച്ചു. ഇതിനിടയില്‍ പലപ്പോഴും അച്ഛന്‍ അമ്മയോട് പറയുന്നുണ്ട്; പ്രിയന്‍ പഠിച്ചത് മതി, അവന്‍ കൂടി വല്ല ജോലിക്കും പോകട്ടെ, നിനക്കൊരു സഹായമാവില്ലെ, അല്ലെങ്കില്‍ നീയും വീണുപോവും. അങ്ങനെ എനിക്ക് ജോലിക്ക് പോയേ മതിയാവൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അവസാനം ഞാനും ജോലി ചെയ്യാന്‍ പോവേണ്ട അവസരം വന്നു. എന്റെ പഠനം മുറിഞ്ഞു. എന്റെ കൂട്ടുകാരുടെ കൂടെ, നന്നായി പഠിക്കുന്നത് കൊണ്ട് എന്നെ ഏറെ സ്നേഹിക്കുന്ന ടീച്ചര്‍മാരുടെ കൂടെ ഞാന്‍ രാവിലെ നടന്നു. അവര്‍ സ്കൂളിന്റെ പടി കടന്ന് ക്ളാസുകളിലേക്കും ഞാന്‍ ജീവിതത്തിന്റെ വിശാലമായ പാഠശാലയിലേക്കും നടന്നകന്നു. പലപ്പോഴും സങ്കടക്കടലുകളില്‍ ഞാന്‍ മുങ്ങിയാഴ്ന്നു. പിന്നീട് എപ്പൊഴൊക്കെയോ ആ മുറിവുകള്‍ കാലം മായ്ച്ചു തന്നു.

പഠിക്കണമെന്ന വല്ലാത്തൊരു ആര്‍ത്തിയുള്ളതുകൊണ്ടാണ് അന്ന് സ്കൂളില്‍ പോയിരുന്നത്. ഇടാനായി കീറാത്ത ഉടുപ്പുകളൊന്നുമില്ല. എല്ലാ ട്രൌസറിന്റേയും മൂട് പിഞ്ഞിപ്പോയി ദ്വാരം വീണിട്ടുണ്ട്. അതുമിട്ടാണ് സ്കൂളില്‍ പോവുക. ട്രൌസറിന്റെ പിറകില്‍ രണ്ട് കൈപ്പത്തികളും പിണച്ച് നിവര്‍ത്തി വെക്കും. അവിടെയുള്ള ദ്വാരത്തെ കൈപ്പത്തികള്‍ മറക്കും. കൈയെടുത്ത് നടന്നാല്‍ മറ്റ് പിള്ളേര്‍ ചന്തിയില്‍ പിച്ചും. ആ പിച്ചലിന് വല്ലാത്ത വേദനയാണ്. ശരീരത്തിനും മനസ്സിനും. ഞങ്ങളുടെ സ്കൂളിലെ നാരായണി ടീച്ചര്‍ എന്നെ പഠിപ്പിച്ചിരുന്നു. ടീച്ചര്‍ ഇന്നുമുണ്ട്. സിപിഐ എം നേതാവും ഞങ്ങളുടെ പഞ്ചായത്തില്‍ ഒരുപാട് കാലം പ്രസിഡന്റുമായിരുന്ന സി എന്‍ മേനോന്റെ ഭാര്യയാണ്. ടീച്ചറും പിന്നീട് പഞ്ചായത്ത് പ്രസിഡന്റായി. അന്ന് ടീച്ചര്‍ എന്റെ അവസ്ഥ മനസ്സിലാക്കി. എന്നെ സ്വകാര്യമായി വിളിച്ച് കുറച്ച് പണം തന്നു. നല്ലൊരു ട്രൌസറും ഷര്‍ട്ടും വാങ്ങിയിടാന്‍ പറഞ്ഞു. ആ പൈസ കൊണ്ട് എനിക്ക് ടീച്ചര്‍ പറഞ്ഞ ട്രൌസറും ഷര്‍ട്ടും വാങ്ങാന്‍ സാധിച്ചില്ല. വീട്ടില്‍ കുറേ ദിവസമായി കഞ്ഞിവെച്ചിട്ട്. അരിയില്ല. ആ പൈസക്ക് അരി വാങ്ങിച്ചു. പിറ്റേന്ന് ടീച്ചര്‍ എന്നോട് തുണി വാങ്ങിച്ചോ എന്ന് ചോദിച്ചു. എനിക്ക് ടീച്ചറോട് കള്ളം പറയാന്‍ കഴിയുമായിരുന്നില്ല. ആ പണത്തിന് അരി വാങ്ങിയ കാര്യം ഞാന്‍ ടീച്ചറോട് പറഞ്ഞു. ടീച്ചറൊന്നും പറഞ്ഞില്ല. നിറഞ്ഞുതൂവിയ എന്റെ കണ്ണുകളോട് ടീച്ചറുടെ കണ്ണുകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. നമ്മുടെ ഏറ്റവും വലിയ പ്രശ്നം എരിയുന്ന വയറിലെ തീയാണല്ലൊ. പിന്നെയും കുറച്ച് നാളുകള്‍ ഞാന്‍ സ്കൂളില്‍ പോയി, കീറിയ ഉടുപ്പുകളും ധരിച്ച്.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ക്ളാസിലെ കവിതകള്‍ എന്നെ കൊണ്ട് ഉറക്കെ ചൊല്ലിക്കുമായിരുന്നു. ഞാന്‍ മനോഹരമായി, അക്ഷരസ്ഫുടതയോടെ കവിത ആലപിക്കുമെന്നാണ് നാരായണി ടീച്ചര്‍ പറയാറ്. ആ സമയത്ത് വീട്ടില്‍ ഞാന്‍ ജോലിക്ക് പോകേണ്ട ആവശ്യകത വര്‍ധിച്ച് വരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അച്ഛനുമമ്മയും തമ്മില്‍ നിരന്തരം നടക്കുന്നുണ്ട്. എനിക്ക് ആ സമയമാവുമ്പോഴേക്കും ബോധ്യപ്പെടാന്‍ തുടങ്ങി. എന്റെ പഠനം അവസാനിക്കുകയാണ്. അങ്ങനെ വന്നപ്പോള്‍ ഞാന്‍ ക്ളാസില്‍ കുറച്ച് ഉഴപ്പാന്‍ തുടങ്ങിയെന്ന് തോന്നുന്നു. ഒരു ദിവസം നാരായണി ടീച്ചര്‍ പറഞ്ഞ പാഠഭാഗം പഠിക്കാത്തത് കൊണ്ട് ക്ളാസില്‍ വെച്ച് എന്നെ വല്ലാതങ്ങ് തല്ലി. മൂത്ത ചൂരലിന്റെ മൂളക്കത്തില്‍ അടുത്തിരിക്കുന്ന കുട്ടി പേടിച്ച് കരഞ്ഞു. രണ്ട് കൈവെള്ളകളിലും ചുവന്ന രേഖകള്‍ തിണിര്‍ത്ത് പൊന്തി. ഞാന്‍ ആ തല്ലുകളെ ഒരു ഭാവഭേദവും കൂടാതെ ഏറ്റുവാങ്ങി. തല്ലിന്റെ ഇടവേളയില്‍ ടീച്ചറിന്റെ ക്ഷോഭിച്ച് ചുവന്ന മുഖത്ത് നോക്കി ഞാന്‍ ചോദിച്ചു; മതിയായോ? സ്കൂള് വിട്ടാല്‍ പ്രിയന്‍ എന്നെ കണ്ടിട്ടേ പോകാവൂ എന്നും പറഞ്ഞ് ടീച്ചര്‍ ക്ളാസില്‍ നിന്ന് പോയി. വല്ലാത്തൊരു നിര്‍വികാരതയോടെ ഞാനവിടെ ഇരുന്നു. സ്കൂള്‍ വിട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ മെല്ലെ ടീച്ചേഴ്സ് റൂമിലേക്ക് പോയി. നാരായണി ടീച്ചര്‍ എന്നെ കാത്തിരിക്കുന്നുണ്ട്. മോനേ., പ്രിയാ എന്ന് വിളിച്ച് ടീച്ചര്‍ തുടങ്ങുമ്പോഴേക്കും എന്റെ മനസ്സിലേക്ക് സങ്കടം പെയ്യാന്‍ തുടങ്ങിയിരുന്നു. നല്ലവണ്ണം പഠിക്കുന്ന എന്നില്‍ നിന്ന് ടീച്ചര്‍ അത്തരത്തിലുള്ള ഒരു ഉഴപ്പ് പ്രതീക്ഷിച്ചിരുന്നില്ല. നീയെന്താ പഠിക്കാത്തത്, പ്രിയാ.. എന്ന് പറഞ്ഞപ്പോളേക്കും ഞാന്‍ പൊട്ടിക്കരഞ്ഞു, എന്നെ ഇനി പഠിപ്പിക്കില്ല ടീച്ചര്‍, ഞാന്‍ ഇനി സ്കൂളില്‍ വരില്ല.. ഏങ്ങലടിയോടെ ഞാന്‍ ടീച്ചറോട് എല്ലാ കാര്യങ്ങളും പറഞ്ഞു. പാവം നാരായണി ടീച്ചര്‍. എന്നെ ദത്തെടുത്ത് പഠിപ്പിച്ചോളാം എന്ന് ടീച്ചര്‍ പറഞ്ഞു. പക്ഷെ, ആ ടീച്ചറമ്മയുടെ സ്നേഹം എനിക്കന്ന് സ്വീകരിക്കാനായില്ല. കാരണം, എന്റെ വീട് എനിക്കൊരിക്കലും മറക്കാനാവാത്ത, മാറ്റിവെക്കാനാവാത്ത യാഥാര്‍ത്ഥ്യമായിരുന്നു. തളര്‍ന്ന കിടക്കുന്ന അച്ഛന്‍, വിശ്രമമില്ലാതെ അധ്വാനിക്കുന്ന അമ്മ, അനിയത്തിമാര്‍ ഇവരെ മാറ്റിനിര്‍ത്തിയുള്ള ഒരു ജീവിതത്തെ എനിക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പറ്റില്ലായിരുന്നു. വൈകാതെ ഞാന്‍ ഒരു കമ്പനിയിലേക്ക് ജോലിക്കായി പോയി. കപ്പും സോസറും ഉണ്ടാക്കാന്‍.

• നാടകത്തോടുള്ള താല്‍പ്പര്യം തുടങ്ങുന്നത് എവിടെ നിന്നാണ്? ആരാണ് അതിന് കാരണമാവുന്നത്?

വളരെ ചെറുപ്പത്തിലേ നാടത്തെ ഞാനറിയുന്നുണ്ട്. അച്ഛനാണ് നാടകത്തിലേക്ക് എന്നെ അടുപ്പിക്കുന്നത്. വളരെ ചെറുപ്പത്തിലേ അച്ഛന്‍ നാടകം കാണാന്‍ പറഞ്ഞ് വിടും. റിഹേഴ്സല്‍ സ്ഥലങ്ങളില്‍ പോകാന്‍ അനുവദിക്കും. ഞാന്‍ മികച്ചൊരു പ്രോംപ്റ്ററായിരുന്നു. വീടിനടുത്ത് ബ്രദേഴ്സും അജന്താ കലാസമിതിയുമുണ്ട്. ചെറിയ കുട്ടികള്‍ക്ക് അമച്വര്‍ നാടകങ്ങളില്‍ വലിയ വേഷമൊന്നുമില്ലല്ലോ. ആ കാലത്ത് അരങ്ങിന്റെ പിന്നില്‍ നിന്ന് സായൂജ്യമടയാനേ കഴിയുമായിരുന്നുള്ളു. അത് അസഹനീയമായ ഒരു കാര്യമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു ലഘുനാടകം എടുത്തുകൂടെ എന്ന് ഒരു ദിവസം അവിടുത്തെ നാടക പ്രമാണിമാരോട് ഞാന്‍ ചോദിച്ചു. അവര്‍ സമ്മതിച്ചില്ല. ഞാന്‍ അന്ന് പ്രോംപ്റ്റ് ചെയ്യാന്‍ നിന്നില്ല. നേരത്തെ വീട്ടിലേക്ക് പോന്നു. അച്ഛനാണെങ്കില്‍ ഞാന്‍ നാടകവുമായി സഹകരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. റിഹേഴ്സലിന് കൃത്യമായി പോവണം. നന്നായി പ്രോംപ്റ്റ് ചെയ്യണം എന്നൊക്കെ അച്ഛന്‍ പറയും. നേരത്തെ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ചോദിച്ചു; എന്താടാ, നേരത്തെ.. റിഹേഴ്സലില്ലെ? ഇന്ന് റിഹേഴ്സലില്ല എന്ന് ഞാന്‍ അച്ഛനോട് കള്ളം പറഞ്ഞു. അവിടെ നടന്ന കാര്യങ്ങളൊന്നും ഞാന്‍ അച്ഛനോട് വിശദീകരിക്കാന്‍ നിന്നില്ല. പിറ്റേന്ന് പുലര്‍ന്നു. അച്ഛന് രാവിലെ ഒരു ചായയും പപ്പടവും നിര്‍ബന്ധമാണ്. ഞാനാണത് വാങ്ങികൊണ്ടുവരിക, വാടിനടുത്തുള്ള ചായപ്പീടികയില്‍ നിന്ന്. ഞാന്‍ ചായയുമായി വന്ന് അച്ഛന്റെയടുത്തിരുന്നു. ഇത്തിരി ഉയര്‍ത്തി വേണം അച്ഛന് ചായ കൊടുക്കാന്‍. പെട്ടെന്ന് അച്ഛന്‍ എന്റെ ചെവിയിലൊരു പിടുത്തവും ഞെരടലും. “നുണ പറയരുത് കേട്ടോടാ...”എന്നൊരുപദേശവും. ഞാന്‍ ചായ വാങ്ങാന്‍ പോയ സമയത്ത് റിഹേഴ്സല്‍ ക്യാമ്പില്‍ വരാറുള്ള റാഫേലേട്ടന്‍ വീട്ടില്‍ വന്ന് പോയിരുന്നു. ഞാന്‍ ഇന്നലെ പ്രോംപ്ട് ചെയ്യാത്ത കാര്യം അദ്ദേഹമാണ് അച്ഛനോട് കൊളുത്തിയത്. എനിക്ക് വല്ലാതെ വേദനിച്ചു. ആ നേരത്ത് എന്നിലേക്ക് അച്ഛനോടുള്ള വല്ലാത്തൊരു ദേഷ്യം ഇരച്ച് കയറി. എന്റെ വേദനകള്‍ തുടങ്ങുന്നതും ഈ കിടപ്പില്‍ നിന്നാണെന്ന തോന്നല്‍. അച്ഛനെ ചവിട്ടി താഴെയിടാനുള്ള ഒരു വെമ്പല്‍ ഒരു നിമിഷം എന്നിലേക്ക് അരിച്ച് കയറി. പക്ഷെ, വേദനയും കരച്ചിലും സ്വയം തോന്നിയ ഒരു തരം വെറുപ്പും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. ഇന്നും എന്നിലേക്ക് ആ ഓര്‍മകള്‍ പലപ്പോഴും കയറി വരും. ഓര്‍മകള്‍, ഒന്നനങ്ങാന്‍ പോലും പറ്റാതെ കിടന്നപ്പോള്‍പോലും അച്ഛന്‍ പകര്‍ന്ന ജീവിതത്തോട് പൊരുതാനുള്ള ആഹ്വാനങ്ങള്‍, എന്റെ ജീവിതത്തിന്റെ ആഹാരങ്ങള്‍ പലപ്പോഴും ഇവയൊക്കെതന്നെയാണ്.

സ്വര്‍ണപ്പണിയില്‍ സര്‍ഗാത്മകത വച്ച് പുലര്‍ത്തിയ ഒരാളാണ് ഞാന്‍. ഇപ്പോഴും എനിക്ക് അഭിമാനത്തോടെ പറയാന്‍ പറ്റും. ഒരു ഡിസൈന്‍ എന്നെ കാണിച്ചാല്‍ ഞാനത് ചെയ്യും. സ്വര്‍ണപ്പണി എത്രകാലം ചെയ്തുഎന്നെനിക്ക് ഓര്‍ത്ത് പറയാന്‍ പറ്റുന്നില്ല. കാരണം വളരെ വലിയ ഒരു കാലയളവില്‍ എന്റെ അന്നം ആ പണിയായിരുന്നു. കുറേ സ്ഥലങ്ങളില്‍ മാറിമാറി ജോലി ചെയ്തിട്ടുണ്ട്. കൊടുവള്ളി, കോഴിക്കോട് തുടങ്ങിയിടങ്ങളിലൊക്കെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അന്നൊക്കെ ആ പ്രദേശങ്ങളിലെ നാടക കൂട്ടായ്മകളില്‍ ഞാനുമുണ്ടായിരുന്നു.

• അച്ഛന്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ പകര്‍ന്ന തന്നിട്ടുണ്ടെന്ന് തോന്നുന്നു?

അച്ഛന്‍ തളര്‍ന്ന് കിടന്നപ്പോള്‍ ഇങ്ങനെയാണെങ്കില്‍ ഉഷാറുണ്ടായിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അച്ഛനെപറ്റി ഓര്‍ക്കുമ്പോള്‍ ആദ്യമെത്തുന്നത് എന്നെ തൃശൂര്‍പൂരത്തിന്റെ വെടിക്കെട്ട് കാണാന്‍ പറഞ്ഞയച്ച കാര്യമാണ്. അന്ന് ഞാന്‍ ചെറിയ കുട്ടിയാണ്. ആ പ്രായത്തിലുള്ള കുട്ടികളെയൊന്നും ആരും തനിയെ വിടില്ല. നാലാം ക്ളാസില്‍ പഠിക്കുന്ന എന്നെ വെടിക്കെട്ട് കാണാന്‍ ഒറ്റയ്ക്ക് വിടുന്നതിനെ ചൊല്ലി അമ്മ കരയുന്നുണ്ട്. “അവനെന്റെ മോനാടീ... അവന്‍ വെടിക്കെട്ടും കണ്ട് കൃത്യമായി പുലര്‍ച്ചെ ഇവിടെയെത്തും. അതുറപ്പാ... അല്ലേടാ ?” ഞാന്‍ അതെയെന്ന് തലയാട്ടി. അച്ഛന്റെ വാക്കുകളിലെ ആ ഉറപ്പാണ് എന്റെ അമ്മയ്ക്ക് എന്നും ധൈര്യം കൊടുത്തിരുന്നത്. അമ്മയുടെ കണ്ണീരടങ്ങി. അച്ഛന്‍ അമ്മയെ സമാധാനിപ്പിക്കാനായി ആര്‍ജ്ജവത്തോടെ പറഞ്ഞ ആ വാക്കുകള്‍ എനിക്കും ധൈര്യം തരാറുണ്ട്, എന്നും. അങ്ങിനെ ഞാന്‍ പൂരം കാണാന്‍ പോയി. വീട്ടില്‍ നിന്ന് ബസ് സ്റോപ്പിലേക്ക് ഒരു കിലോമീറ്ററോളം നടക്കണം. ചാത്തക്കോണം വഴിയുള്ള തൃശൂര്‍ ബസില്‍ ഞാന്‍ കയറി. വല്ലച്ചിറയില്‍ നിന്ന് തൃശൂരേക്ക് പത്ത്, പതിനഞ്ച് കിലോമീറ്ററുണ്ട്. അച്ഛന്‍ കൃത്യമായ ഒരു ചിത്രം എന്റെയുള്ളില്‍ വരച്ചിട്ടിട്ടുണ്ട്. ബസില്‍ കയറേണ്ടത്, എവിടെയിറങ്ങണം എവിടെ നില്‍ക്കണം പുലര്‍ച്ചെ മൂന്ന് മണിക്കുള്ള വെടിക്കെട്ട്, തിരികെ ബസ് കയറേണ്ട സ്ഥലം ആറ് മണിയാവുമ്പോഴേക്കും വീട്ടിലെത്തണം എന്നിങ്ങനെ പൂരത്തിന്റെ വെടിക്കെട്ട് അച്ഛന്‍ എന്റെ മനസ്സില്‍ വരച്ചു.

അച്ഛന്റെ വാക്കുകളുടെ പുറത്താണ് എന്റെ ഓരോ ചുവടും. ഞാന്‍ നേരെ ചെന്നു. വെടിക്കെട്ട് കാണാനായി ആള്‍ക്കാര്‍ നേരത്തെ സ്ഥലം പിടിക്കും. വലിയ എടുപ്പുകളുടെ മട്ടുപ്പാവുകളെല്ലാം തിങ്ങിനിറയും. എല്ലായിടത്തും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവില്ല. അധിക സ്ഥലങ്ങളിലും പാസുകളൊക്കെ വെച്ച് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ഏതോ ഒരു വലിയ ലോഡ്ജിന്റെ സെക്യൂരിറ്റിക്കാരനോട് ഞാന്‍ ചോദിച്ചു. ഞാന്‍ മോളില്‍ കയറി വെടിക്കെട്ട് കണ്ടോട്ടേ..? പാസുണ്ടെങ്കിലേ കയറ്റൂ... എന്ന് ആദ്യം പറഞ്ഞെങ്കിലും എന്നോട് എന്തോ അനുകമ്പ തോന്നി ആയാള്‍ എന്നെ തിരികെ വിളിച്ചു. മുകളിലേക്ക് കയറ്റിവിട്ടു. ആദ്യം ഞാന്‍ മുന്നിലായിരുന്നു. പിന്നീട് അവിടെ തിരക്ക് കൂടി കൂടി വന്നു. ഞാന്‍ പിറകിലേക്കായി. തീരെ ചെറിയ ചെക്കനല്ലെ. എന്റെ ശക്തിയില്ലാത്ത ആവേശം എന്നെ ഏറ്റവും പിറകിലെത്തിച്ചു. വെടിക്കെട്ടിന് ഇനിയും ഒത്തിരി സമയമുണ്ട്. എന്റെ ചിന്തകളിലേക്ക് വീടും അച്ഛനുമമ്മയും വന്നു. അച്ഛന് കൊടുത്ത വാക്ക് പാലിക്കണം. ആറ് മണിക്ക് തന്നെ തിരികെയെത്തണം. ബസ് സ്റാന്‍ഡില്‍ പോയി തിരികെ പോകാനുള്ള വണ്ടിയിലിരുന്ന് വെടിക്കെട്ട് കണ്ടാലോ എന്നൊരു ചിന്ത എപ്പഴോ മനസിലേക്ക് പാറി. ആ മട്ടുപ്പാവില്‍ നിന്ന് മെല്ലെയിറങ്ങി ആള്‍ക്കൂട്ടത്തിനിടയിലൂടെ ബസ് സ്റാന്‍ഡിലേക്ക് നടന്നു. നാട്ടിലേക്കുള്ള ബസ് കണ്ട് പിടിച്ചു. പൂരപ്പറമ്പിന്റെ ഭാഗത്തുള്ള സീറ്റിലിരുന്നു. പക്ഷെ, വെടിക്കെട്ടാവുമ്പോഴേക്കും ബസിലിരുന്ന് ഞാന്‍ ഉറങ്ങിപ്പോയിരുന്നു. വെടിക്കെട്ടൊക്കെ കഴിഞ്ഞ് തിരികെപോവുന്നവരുടെ തിരക്ക് ബസിലേക്ക് വന്നപ്പോഴാണ്. ഉറക്കം ഞെട്ടിയത്.

അച്ഛന്‍ പറഞ്ഞ സമയത്ത് തന്നെ വീട്ടിലെത്തി. ചായയും പപ്പടവും വാങ്ങി കൊടുത്തു. അച്ഛന്‍ വെടിക്കെട്ടിന്റെ വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. വെടിക്കെട്ട് പോലെ ഞാന്‍ വിവരണം നടത്തി. ഉറങ്ങിപ്പോയത് പറഞ്ഞാല്‍ ശരിയാവില്ലല്ലോ. അന്നെന്റെ അച്ഛന്റെ മുഖത്തെ ചിരിയുടെ അര്‍ത്ഥതലങ്ങള്‍ ഇന്നാണെനിക്ക് മനസ്സിലാവുന്നത്. ഏതായാലും അച്ഛന് കൊടുത്ത വാക്ക് ഞാന്‍ പാലിച്ചു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും അഭിമുഖീകരിക്കാനും അതിജീവിക്കാനും എനിക്ക് ധൈര്യം ലഭിച്ചത് ഇത്തരത്തിലുള്ള മുഹൂര്‍ത്തങ്ങളിലൂടെ കടന്നുവന്നതുകൊണ്ടാണ്. നാടകം അച്ഛന് ഒരു ഹരമായിരുന്നു. പണ്ട് അച്ഛന്റെ നാടകജീവിതം കടന്നുവന്ന വഴിത്താരകള്‍ മറിച്ച് നോക്കിക്കൊണ്ടായിരുന്നു തളര്‍ന്നുപോയ ജീവിതത്തെ അച്ഛന്‍ വെല്ലുവിളിച്ചത്.

• അച്ഛന്റെ നാടകജീവിതം പ്രിയപ്പെട്ട മകന്‍ തുടരുകയായിരുന്നോ? അതോ, തനിക്കായുള്ള ഒരു വഴി സ്വയം ഉണ്ടാക്കിയെടുക്കുകയായിരുന്നുവോ?

എങ്ങിനെ വേണമെങ്കിലും പറയാം. കുഞ്ഞുനാളിലെ നാടകം എനിക്ക് പ്രാണനായിരുന്നു. എങ്ങിനെയാണ് ആ പൊക്കിള്‍ക്കൊടിബന്ധം പോലുള്ള ഒരു കിടപ്പുവശം ഉണ്ടായതെന്ന് എനിക്ക് നിര്‍വചിക്കാനാവുന്നില്ല. ഞങ്ങളുടെ നാട്ടില്‍ ഓണാഘോഷം വലിയ കേമമായി ആഘോഷിക്കും. പല തരത്തിലുള്ള മത്സരങ്ങള്‍ ഉണ്ടാവും. നന്തുണിപ്പാട്ട്, കോല്‍ക്കളി, പുലിക്കളി, ഐവര്‍ക്കളി, കഥാരചന, കവിതാ രചന തുടങ്ങിയ സാഹിത്യ മത്സരങ്ങള്‍ സ്പോര്‍ട്സ് മത്സരങ്ങള്‍ ഇവയൊക്കെയുണ്ട്. അമ്പത് കൊല്ലമായി ഒരു കൊല്ലം പോലും ഇവിടുത്തെ ആഘോഷങ്ങള്‍ മുടങ്ങിയിട്ടില്ല. അന്ന് ഓണം കഴിഞ്ഞ് വല്ലച്ചിറ കിഴക്കുമുറിയില്‍ ഇത്തരം മത്സരങ്ങള്‍ കുട്ടികളുടെ മത്സരങ്ങള്‍ സമാന്തരമായി സംഘടിപ്പിക്കപ്പെടും. നാലരയടി വരെ പൊക്കമുള്ളവര്‍ക്ക് കുട്ടികളുടെ വിഭാഗത്തിലേ മത്സരിക്കാന്‍ പറ്റുകയുള്ളു. ആ കാലത്താണ് ഞാന്‍ അരങ്ങിലെത്തുന്നത്. ആദ്യത്തെ നാടകം എന്റെ നാട്ടിലെ എന്‍ ടി ഗോപി യാണ്് പഠിപ്പിച്ചത്. ഇപ്പോള്‍ എനിക്കാ നാടകത്തിന്റെ പേര് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ഒരു പെണ്‍വേഷത്തിലാണ് നാടകാഭിനയം തുടങ്ങുന്നത്. ഏതോ ബാലമാസികയില്‍ വന്ന കുട്ടികളുടെ നാടകം. മത്സരത്തില്‍ പെണ്‍കുട്ടികള്‍ അഭിനയിക്കാന്‍ പാടില്ല എന്നുണ്ടായിരുന്നു. നാട്ടിലെ ഒരലിഖിത നിയമം. മത്സരങ്ങള്‍ക്ക് വല്ലാത്ത വാശിയിലാണ് എല്ലാവരും പങ്കെടുക്കുക. കുട്ടികളുടെ ടീമിന്റെ പിറകില്‍ ഒരു പട മുതിര്‍ന്നവര്‍ കാണും. ഞങ്ങളുടെ നാടകത്തിന് ഒന്നാം സമ്മാനം കിട്ടിയപ്പോള്‍ ബഹളമായി. പെണ്‍കുട്ടികള്‍ അഭിനയിക്കാന്‍ പാടില്ല എന്നല്ലേ? പെണ്‍ ശബ്ദവും രൂപവുമൊക്കെ വെച്ച് ഞാന്‍ പെണ്ണാണ് എന്നായി ഒരു കൂട്ടര്‍. അവസാനം കാര്യങ്ങള്‍ എന്റെ ലിംഗപരിശോധനയിലേക്കെത്തി. എന്റെ വസ്ത്രങ്ങള്‍ മാറ്റി അവര്‍ ഉറപ്പുവരുത്തി, ആണ്‍കുട്ടിയാണ്. അവരുടെ തര്‍ക്കം അവസാനിക്കുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു, നാണക്കേട്കൊണ്ട്. അരങ്ങിലെ ജീവിതം തുടങ്ങുന്നത് ആ കരച്ചിലില്‍ നിന്നാണ്. സന്തോഷത്തിന്റെ, ആഘോഷത്തിന്റെ കൂടെയുള്ള ഒരു കരച്ചില്‍. അതിപ്പോഴും എന്നെ പിന്തുടരുന്നുണ്ട്. രണ്ടാമത് ഞാനഭിനയിക്കുന്ന നാടകം ‘ഭിഭീക്ഷിക’യാണ്. അതില്‍ കരുവാനായിട്ടാണ് അഭിനയിക്കുന്നത്. എനിക്ക് ആദ്യമായി മികച്ച നടനുള്ള സമ്മാനം ലഭിക്കുന്നത് അന്നാണ്. നാടകത്തില്‍ അഭിനയിക്കാനുള്ള മോഹം കൊണ്ട് ഉയരം കുറക്കുവാനുള്ള വിദ്യകള്‍ തേടി നടന്ന ആ ബാല്യത്തിലെ നാടകപ്രേമം ഇന്ന് കുറച്ച് കൂടിയിട്ടുണ്ടെന്നല്ലാതെ ഒട്ടും കുറഞ്ഞ ിട്ടില്ല.

ഹോള്‍സെയിലായി സ്വര്‍ണം കൊണ്ടുകൊടുക്കുമ്പോള്‍ കടകളില്‍ നിന്ന് മോശമല്ലാത്ത പണം ലഭിക്കും. ഉദാഹരണത്തിന് കല്‍പറ്റിയില്‍ നമ്മള്‍ ഒരു ജിമിക്കി, അല്ലെങ്കില്‍ കുട്ടഞാത്തി കൊടുക്കുമ്പോള്‍ അവിടെ പണിക്കൂലി അറുപത് രൂപയാണ് . തൃശൂരില്‍ പതിനഞ്ച് രൂപയേ കിട്ടുകയുള്ളു. പത്ത് ജോഡി ജിമുക്കി ഇവിടെ പണിത് അവിടെ കൊടുത്താല്‍ പണമായില്ലെ. ഇത്തരം യാത്രകളില്‍ നാടകവുമായി ബന്ധപ്പെടാമെന്ന ഗുണവുമുണ്ട്. തളിപ്പറമ്പിലും ഇരിട്ടിയിലും ശ്രീകണ്ഠാപുരത്തുമൊക്കെ സ്വര്‍ണവും കൊടുത്ത് വരുമ്പോള്‍ കണ്ണൂര്‍ സംഘചേതനയുമായി ഒരു ബന്ധം വെക്കാം. കരിവെള്ളൂര്‍ മുരളിയേട്ടന്‍ എന്നോട് സംഘചേതനയില്‍ ഗാന്ധിയായി അഭിനയിക്കാന്‍ പറയുന്നുണ്ട്. സ്വാതന്ത്യ്രത്തിന്റെ മുറിവുകള്‍ എന്ന നാടകത്തില്‍. പക്ഷെ, എനിക്ക് സാധിച്ചില്ല.

• ഏഴാം ക്ളാസില്‍ വെച്ച് സ്കൂള്‍പഠനം മുറിഞ്ഞുപോവുന്നുണ്ടല്ലോ? പന്ത്രണ്ടാം വയസ്സുകാരന്‍ ജീവിതത്തെ നേരിടാനാണ് സ്കൂളിന്റെ പടിയിറങ്ങുന്നത്. അക്ഷരങ്ങളെ ആ സമയത്ത് എങ്ങിനെയാണ് സ്വന്തമാക്കിയത്?

രാജപ്രോട്രീസ് എന്ന കമ്പനിയിലാണ് ഞാന്‍ ജോലിക്ക് പോയത്. കമ്പനിയില്‍ പോകുമ്പോഴും വരുമ്പോഴും ഞാന്‍ പുസ്തകവും കൊണ്ട് പോയിരുന്നു. പാഠ പുസ്തകങ്ങളല്ല, ജീവചരിത്രങ്ങളും, നോവലുകളും, സഞ്ചാര സാഹിത്യങ്ങളും മറ്റും. കരുവന്നൂര്‍ എന്ന പ്രദേശത്താണ് ഞാന്‍ ജോലിചെയ്യുന്ന കമ്പനി. വല്ലച്ചിറയില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരമുണ്ട്. നടന്നാണ് ജോലിക്ക് പോവുന്നതും തിരികെ വരുന്നതും. രാവിലെ ഏഴ് മണിക്ക് അവിടെയെത്തണം. കപ്പും സോസറുമുണ്ടാക്കലാണ് ജോലി. രണ്ട് രൂപ അമ്പത് പൈസ ദിവസക്കൂലി. ആഴ്ചയിലൊന്നിച്ചാണ് കൂലി തരിക. ശനിയാഴ്ച കൂലി കിട്ടുമ്പോള്‍ വീട്ടിലേക്ക് ബസില്‍ വരും. ഉച്ചക്ക് ഒരു മണിമുതല്‍ രണ്ട് മണി വരെ പണിയില്ല. വേണമെന്നുള്ളവര്‍ക്ക് പണിയെടുക്കാം അമ്പത് പൈസ അധികം കിട്ടും. ഞാന്‍ ആ സമയത്ത് ജോലി ചെയ്യും. എന്നിട്ട് വൈകുന്നേരം ഒരു മണിക്കൂര്‍ നേരത്തെ കമ്പനിയില്‍ നിന്ന് ഇറങ്ങും നേരെ വായനശാലയിലേക്ക് പോകും. വല്ലച്ചിറ ഗ്രാമീണ വായനശാല. അവിടെ ഒരു ചെറിയ ഗ്രന്ഥാലയവുമുണ്ട്. അവിടെ നിന്ന് പുസ്തകമെടുക്കും. മറ്റ് കുട്ടികള്‍ പുസ്തകങ്ങളുമായി സ്കൂളിലേക്ക് പൂമ്പാറ്റകളെ പോലെ പോകുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടമൊന്നും വന്നില്ല. ജോലിക്ക് പോകുമ്പോഴും വരുമ്പോഴും എന്റെ കൈയ്യിലും പുസ്തകമുണ്ടാവും. ജീവചരിത്രങ്ങളായിരുന്നു വായിക്കാനേറെയിഷ്ടം. ദസ്തയോവിസ്കിയെയും വാന്‍ഗോഗിനെയും പലയാവര്‍ത്തി ഞാന്‍ വായിച്ചിട്ടുണ്ട്. അവര്‍ എനിക്ക് പകര്‍ന്ന തന്ന അറിവും ശക്തിയും ചില്ലറയല്ല. ഇന്നും മനസ്സില്‍ എന്തെങ്കിലും സങ്കടം വന്ന് നിറയുമ്പോള്‍ എന്റെ കൈകള്‍ ഈ പുസ്തകങ്ങളെ തിരയാറുണ്ട്. വായനയിലൂടെ എന്നെപോലുള്ളവരുടെ മുന്നിലും വിശാലമായ ലോകത്തിലെ വൈവിധ്യമാര്‍ന്ന രസങ്ങളുടെ വാതായനങ്ങള്‍ തുറന്ന് കിടപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി. പുസ്തകങ്ങളോട് അന്നും ഇന്നും അടക്കാനാവാത്ത ഒരഭിനിവേശമാണ്. ദിനപത്രങ്ങളും ആനുകാലികങ്ങളും പല ശ്രേണിയിലുള്ള പുസ്തകങ്ങളും എന്നിലെ മനുഷ്യനിലെ വിജ്ഞാനദാഹത്തെ ഒരുപരിധിവരെ ശമിപ്പിച്ചു.

മള്‍ബറി പബ്ളിക്കേഷന്‍സ് എന്ന ഒരു പ്രസിദ്ധീകരണ ശാല ഉണ്ടായിരുന്നു കോഴിക്കോട്. ഒരു കാലത്ത് മള്‍ബറിയിലെ ഷെല്‍വിയാണ് പുസ്തക പ്രസാധനത്തിലെ സര്‍ഗാത്മകത വിളിച്ച് പറഞ്ഞത്. അക്കാലത്ത് മള്‍ബറി ‘തിയോക്കെഴുതിയ കത്തുകള്‍’ പുറത്തിറക്കി. വാങ്ങാന്‍ കൈയ്യില്‍ പൈസയൊന്നുമില്ല. അന്ന് വാച്ചൊക്കെ പണയമായി എടുക്കും. ഇന്ന് ആ സാധ്യതയില്ലാതായി. എന്റെ വാച്ച് പണയപ്പാട് വെച്ചാണ് ഞാന്‍ ‘തിയോക്കെഴുതിയ കത്തുകള്‍’ സ്വന്തമാക്കുന്നത്. പിന്നീടെനിക്ക് മനസ്സിലാവുന്നുണ്ട്, എന്റെ പഠനം നിന്നുപോകുന്നത് എന്റെ കുറവ് കൊണ്ടല്ല, എന്റെ സമൂഹത്തിന്റെ പരിമിതികള്‍ കൊണ്ടാണെന്ന്. ആ പരിമിതികളെ മറികടക്കാനുള്ള ചെറിയ പരിശ്രമങ്ങളിലേര്‍പ്പെടാന്‍ എനിക്ക് കരുത്ത് പകരുന്നത് വായനയിലൂടെ നേടിയ അക്ഷരത്തിന്റെ വെളിച്ചം തന്നെയാണ്.

• രാജപ്രോട്രീസിലെ ജോലിയില്‍ നിന്ന് സ്വര്‍ണ്ണപണിക്കാരനായി മാറിയത് എപ്പോഴാണ്? വീട്ടിലെ അവസ്ഥക്ക് ജോലി മാറ്റം കൊണ്ട് എന്തെങ്കിലും മേന്‍മ ഉണ്ടാവുന്നുണ്ടോ?

ഞാന്‍ ജോലിക്ക് പോയി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കമ്പനിയില്‍ സമരം തുടങ്ങി. അവിടെ എപ്പഴാണ സമരം തീരുക എന്ന് പറയാന്‍ പറ്റാത്ത സ്ഥിതിയാണ്. എന്റെ വരുമാനം ഇല്ലാതായാല്‍ വീട്ടില്‍ ബുദ്ധിമുട്ടാവും. അപ്പോള്‍ സ്വര്‍ണ്ണപ്പണി സജീവമാവുന്ന സമയമാണ്. നമ്മുടെ നാട്ടിലും ജാതിക്കും മതത്തിനുമൊക്കെ അതീതമായി എല്ലാവരും സ്വര്‍ണ്ണപ്പണി ചെയ്യാറുണ്ട്. ഞാനും അങ്ങോട്ട് തിരിഞ്ഞു. അന്ന് സ്വര്‍ണ്ണപ്പണി പടിക്കുന്നത് അവരുടെ വീട്ടില്‍ തന്നെ താമസിച്ചുകൊണ്ടാണ്. ചുരുക്കി പറഞ്ഞാല്‍ ആ വീട്ടിലെ പുറം ജോലികളെല്ലാം നമ്മളെക്കൊണ്ട് ചെയ്യിക്കും. ഒരു തരത്തില്‍ ഗുരുകുലവാസം തന്നെ. എന്റെ നാട്ടില്‍ തന്നെയുള്ള രാമകൃഷ്ണേട്ടന്റെ വീട്ടിലാണ് ഞാന്‍ സ്വര്‍ണ്ണപ്പണി പഠിക്കാനായി കൂടിയത്. രാത്രി വീട്ടില്‍ പോകാന്‍ പറ്റില്ല. ചില രാത്രിയില്‍ വീട്ടില്‍ നിന്നും ചാടി സിനിമ കാണാന്‍ പോകും. ചേര്‍പ്പിലുള്ള ആണ്ടവര്‍, ഡേവിസ് തുടങ്ങിയ തിയറ്ററുകളില്‍ രാത്രി സിനിമയ്ക്കായി ഞങ്ങളെത്തും. എനിക്ക് അക്കാലത്ത് ഏറ്റവുമധികമിഷ്ടം ജയന്റേയും സുകുമാരന്റേയും സിനിമകള്‍ കാണുവാനായിരുന്നു. അവരുടെ ആരാധകനായിരുന്നു ഞാന്‍. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ രാജേട്ടന്റെ കൂടെയായി ജോലി. സ്വര്‍ണപ്പണിക്ക് നിന്ന് നമ്മള്‍കഴിവ് തെളിയിച്ചാല്‍ മറ്റ് സ്ഥലങ്ങളില്‍ പണിക്ക് വിളിക്കും. അങ്ങനെയാണ് രാമകൃഷ്ണേട്ടന്റെയടുത്ത് നിന്നും അവിടെയെത്തിയത്. കൂലിയും കുറച്ച് കൂടും. അദ്ദേഹം ആള് സരസനാണ്. എല്ലാ സിനിമയും കാണും. അദ്ദേഹം ഞാന്‍ സിനിമകണ്ട് പണിയും മുടക്കി വരുന്ന ദിവസങ്ങളില്‍ ചേര്‍പ്പില്‍ കളിക്കുന്ന സിനിമകളുടെ കഥകള്‍ പറയും. ക്ളൈമാക്സെത്തുമ്പോള്‍ രാജേട്ടന്‍ തുറുപ്പിറക്കും. കഥമാറ്റും ക്ളൈമാക്സ് തെറ്റിച്ച് പറയും. അറിയാതെ ഞാനിടപെട്ട് പോകും. അങ്ങനെയല്ല, രാജേട്ടാ... എന്ന് പറയുമ്പോഴേക്കും ജോലിക്കെത്താത്തതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാകും. ഓരോ സിനിമക്ക് പോകുമ്പോഴും ഞാന്‍ തീരുമാനിക്കും രാജേട്ടന്‍ നമ്പറിറക്കിയാല്‍ വീഴാന്‍ പാടില്ല. പക്ഷെ, എല്ലായ്പ്പോഴും അവസാന നിമിഷത്തില്‍ ഞാന്‍ രാജേട്ടന് മുന്നില്‍ അറിയാതെ അടിയറവ് പറഞ്ഞ്പോകും. രാമകൃഷ്ണേട്ടനും രാജേട്ടനുമൊക്കെ നല്ല സ്നേഹമുള്ളവരായിരുന്നു. അവര്‍ ഒരിക്കലും എന്നെ വേദനിപ്പിച്ചിട്ടില്ല.

എന്റെ വീട്ടില്‍ നിന്ന് ഉത്സവകാലത്ത് ഒരു സിനിമ കാണാന്‍ പോവുമ്പോള്‍ തീര്‍ച്ചയായും മീശമാധവന്‍ കാണാനേ പോവു. അവര്‍ പുലിജന്‍മം കാണാന്‍ പോവില്ല. എന്റെ മകനാണ് ഏറ്റവുമധികം പ്രാവശ്യം നെയ്ത്തുകാരന്‍ കണ്ടിട്ടുണ്ടാവുക. പുലിജന്‍മവും അവന്‍ കണ്ടിട്ടുണ്ട്. അവന് പുലിജന്‍മം മനസിലായില്ല എന്ന് പറയുന്നത് അവന്റെ തകരാറാണ് എന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം അവന് മിത്ത് എന്താണെന്ന് അറിയില്ല. ദളിത് പരിസരങ്ങളെ പറ്റിയോ, വടക്കന്‍ മലബാറിലെ തെയ്യത്തിന്റെ പൈതൃകത്തെ പറ്റിയോ അറിയണമെന്നില്ല. നമ്മളൊരു ബസില്‍ പോവുമ്പോള്‍ മൂന്ന് തലങ്ങളില്‍ കാഴ്ചകള്‍ കാണാം. മൂന്നും വ്യത്യസ്തമാവും. ഇടത് ഭാഗത്തിരിക്കുന്നവരുടെയും വലത് ഭാഗത്തിരിക്കുന്നവരുടേയും ഡ്രൈവറുടേയും കാഴ്ചകള്‍ വ്യത്യസ്തമാണ്. അവരെല്ലാം ഒരേ കാഴ്ച കാണണമെന്ന് നമ്മള്‍ ശഠിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

വീട്ടില്‍ എത്ര കിട്ടിയാലും തികയാത്ത അവസ്ഥയാണ്. അച്ഛന്റെ രോഗങ്ങള്‍ക്കുള്ള ചികിത്സ, വലിയൊരളവ് അധ്വാനം അതിന് വേണ്ടി വേണമായിരുന്നു.

• അച്ഛന്റെയും അമ്മയുടേയും ബന്ധുക്കള്‍ നിങ്ങളെ സഹായിക്കില്ലെ, കുറച്ചെങ്കിലും?

അവരും സാമ്പത്തികമായി അത്ര മെച്ചപ്പെട്ട് നില്‍ക്കുന്നവരല്ല. എന്റെ അച്ഛനോട് അവരെല്ലാം എന്തോ ഒരു വിദ്വേഷം വച്ച് പുലര്‍ത്തിയിരുന്നു. സ്നേഹം കാട്ടിയാല്‍ ചിലപ്പോള്‍ സഹായിക്കേണ്ടി വരുമല്ലോ. ശത്രുക്കളാവുമ്പോള്‍ തിരിഞ്ഞു നോക്കേണ്ടതില്ല. അച്ഛന്‍ മരിച്ച് അടിയന്തിരം കഴിക്കുന്ന ദിവസത്തെ അവരുടെ പ്രവൃത്തി ഓര്‍ക്കുമ്പോഴാണ് എനിക്കേറ്റവുമധികം വേദനയും രോഷവുമുണ്ടാവുന്നത്. അച്ഛന്‍ മരിച്ചു. അടിയന്തിരം നടത്തി. അതിനെല്ലാം വലിയച്ഛന്‍മാര്‍ മുന്നിലുണ്ട്. നാളെ മുതല്‍ ഞങ്ങളുടെ ജീവിതം എങ്ങിനെയാണെന്ന് അവര്‍ക്കറിയില്ല. അവരെ സംബന്ധിച്ച് അറിയേണ്ട കാര്യവുമില്ല. ചോര്‍ന്നൊലിക്കുന്ന ഞങ്ങളുടെ കുടിലില്‍ നിന്ന് ചെറിയ രണ്ട് പെണ്‍കുട്ടികളെ പോലുമോര്‍ക്കാതെ വലിയച്ഛന്‍മാര്‍ പോകുന്നു. അടിയന്തിരത്തിന് ബന്ധുക്കള്‍ക്കും നാട്ടിലുള്ളവര്‍ക്കും ചെറിയ രീതിയില്‍ ഭക്ഷണം കൊടുക്കുമല്ലൊ. പോകുന്ന പോക്കില്‍ ഈ വലിയച്ഛന്‍മാര്‍ ബാക്കി വന്ന ഉപ്പേരി വരെ പങ്ക്വെച്ച് കൊണ്ടുപോയി. അവരുടെ വീട്ടിലെ കുഞ്ഞുങ്ങളെ പോലെ ഞങ്ങള്‍ കുഞ്ഞുങ്ങളെ കാണാനുള്ള ഹൃദയവിശാലത അന്ന് അവര്‍ക്കുണ്ടായില്ല.

• എത്ര വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്? അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിതവങ്ങളെല്ലാ സ്വന്തം തലയിലായോ?

എനിക്ക് പതിനഞ്ച്, പതിനാറ് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. എല്ലാ അസുഖങ്ങളും മൂര്‍ച്ചിച്ച് അച്ഛന്‍ വല്ലാതെ തളര്‍ന്ന് പോയിരുന്നു. അവസാന നാളില്‍ അച്ഛന്‍ വല്ലാതെ വിഷമിച്ചിരുന്നു. കിടപ്പില്‍ തന്നെ മലമൂത്ര വിസര്‍ജ്യവും പഴുപ്പും ആകെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദയനീയത. ഒരു തകര്‍ന്ന കുടിലിലാണ് ഞങ്ങള്‍ അന്ന് താമസിക്കുന്നത്. അച്ഛന്‍ സ്വയം ജീവിതം തീര്‍ത്തതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ സമയമൊക്കെ ആവുമ്പോഴേക്ക് അച്ഛന്‍ ദുരിതജീവിതത്തെ മടുത്തിരുന്നു. ഇന്‍സുലിന്‍ ഓവര്‍ഡോസ് എടുത്തുകാണും. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ ഞാനാണ് നിറവേറ്റിയത് എന്ന് പറയുന്നത് ശരിയാവില്ല. എന്റെ രണ്ട് സഹോദരിമാരില്‍ ഒരാള്‍ ഓട്ടുകമ്പനിയില്‍ ജോലിക്ക് പോകുന്നുണ്ടായിരുന്നു. അമ്മയും ജോലിക്ക് പോവുന്നുണ്ട്. ഞാന്‍ സ്വര്‍ണപ്പണിക്കും പോവുന്നുണ്ട്. ഞങ്ങളെല്ലാവരും ചേര്‍ന്ന് കുടുംബത്തിന്റെ ഭാരം പകുത്തെടുത്തു.

• സ്വര്‍ണപ്പണിയും നാടകജീവിതവും തമ്മിലുള്ള ഒരു പൊരുത്തക്കേടില്ലേ? കുറെയേറെ കാലം സ്വര്‍ണപ്പണിയില്‍ തുടര്‍ന്നോ? നാടകജീവിതവും ജീവിതവും വേര്‍തിരിക്കാന്‍ പറ്റാത്ത ആ കാലം എങ്ങിനെയായിരുന്നു?ലാഭത്തിന്റെ, കച്ചവടത്തിന്റെ ഒരു ലോകം ഒരു ഭാഗത്ത് തികഞ്ഞ ആത്മസമര്‍പ്പണത്തിന്റെ, സര്‍ഗാത്മകതയുടെ നാടക അരങ്ങ് മറുഭാഗത്ത്? ഇവയ്ക്കിടയില്‍ ബുദ്ധിമുട്ടിയോ?

ഇല്ലേയില്ല. ബുദ്ധിമുട്ടുകളൊന്നും ഒരിക്കലും ബുദ്ധിമുട്ടുകളായിരുന്നില്ല. ഏത് ജോലിചെയ്യുന്നവനും തനിക്ക് ഇഷ്ടമുള്ള കലയില്‍ മുഴുകാന്‍ സാധിക്കും. മനസ് വേണമെന്ന് മാത്രം. സ്വര്‍ണപ്പണിയെടുത്ത് ഞാനുണ്ടാക്കുന്ന പണം വീട്ടിലേക്കുകൂടാതെ നാടക സംഘാടനത്തിനും ചിലവാകാറുണ്ട്. എന്റെ ജീവിതത്തില്‍ ഭക്ഷണത്തേക്കാള്‍ അവശ്യമായ ഒരു കാര്യമായി പലപ്പോഴും നാടകം മുന്നില്‍ നിന്നിട്ടുണ്ട്. ഒരിക്കലും മിച്ചം പിടിക്കാനോ, സുഭിക്ഷമായി കഴിയാനോ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് സത്യം. സ്വര്‍ണപ്പണി എനിക്കിഷ്ടമായിരുന്നു. ജീവിക്കാനുള്ള തത്രപ്പാടിനിടയില്‍ സ്വര്‍ണപ്പണിയും നാടകജീവിതവും തമ്മിലുള്ള പൊരുത്തക്കേട് ശ്രദ്ധിക്കാനോ, വിഷമിച്ചിരിക്കാനോ, മറ്റൊന്ന് തെരഞ്ഞെടുക്കാനോ സാധിക്കില്ല. ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ അത് ജീവിതത്തെ ബാധിക്കും. അക്കാലത്ത് സ്വര്‍ണ്ണപ്പണി ഇന്നത്തെപ്പോലെ ചെയ്താല്‍ പോര. പകലും രാത്രിയും ജോലിയാണ്. ഇപ്പോഴല്ലെ മെഷിന്‍കട്ടും മറ്റ് സാങ്കേതിക വിദ്യകളുമൊക്കെ വന്നത്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് വട്ടക്കുഴി ജോണിയും ദേവസ്യയേട്ടനുണ്ട്. ഇവരൊക്കെ നാടകത്തിലഭിനയിക്കുന്നവരാണ്. അവര്‍ക്ക് നാടകത്തോടുള്ള താല്‍പ്പര്യം കൊണ്ട് എന്നെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടില്ല. നാടകത്തിന് പോകുമ്പോള്‍ എനിക്ക് ജോലിക്ക് പോകാന്‍ സാധിക്കില്ലല്ലോ. ഞാന്‍ ജോലിക്ക് പോകാതിരിക്കുമ്പോള്‍ ഇവര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യും. അന്നത്തെ നാടക റിഹേഴ്സലിന് പോവുന്നത് ഭക്ഷണം ഉപേക്ഷിച്ചാണ്. റിഹേഴ്സല്‍ രാത്രിയാണ്. ആ സമയത്ത് വീട്ടില്‍പോയി രാത്രിഭക്ഷണം കഴിച്ചുവരാന്‍ സമയമുണ്ട്. ഭക്ഷണം കഴിക്കേണ്ട സമയത്ത് ഞാന്‍ നാടക റിഹേഴ്സലിന് പോകും. ചില ദിവസങ്ങളില്‍ എവിടെ നിന്നെങ്കിലും എന്തെങ്കിലും തിന്നും അല്ലാത്ത ദിവസങ്ങളില്‍ പട്ടിണി കിടക്കും. ജീവിതം ജീവിച്ച് തീര്‍ത്തേ മതിയാവു. നാടകത്തെ എനിക്ക് ഉപേക്ഷിക്കാനും വയ്യ. ഏതായാലും നാടകത്തിലും സ്വര്‍ണപ്പണിയിലും ഞാന്‍ മികവ് പുലര്‍ത്തി.

സ്വര്‍ണപ്പണിയില്‍ സര്‍ഗാത്മകത വച്ച് പുലര്‍ത്തിയ ഒരാളാണ് ഞാന്‍. ഇപ്പോഴും എനിക്ക് അഭിമാനത്തോടെ പറയാന്‍ പറ്റും. ഒരു ഡിസൈന്‍ എന്നെ കാണിച്ചാല്‍ ഞാനത് ചെയ്യും. സ്വര്‍ണപ്പണി എത്രകാലം ചെയ്തുഎന്നെനിക്ക് ഓര്‍ത്ത് പറയാന്‍ പറ്റുന്നില്ല. കാരണം വളരെ വലിയ ഒരു കാലയളവില്‍ എന്റെ അന്നം ആ പണിയായിരുന്നു. കുറേ സ്ഥലങ്ങളില്‍ മാറിമാറി ജോലി ചെയ്തിട്ടുണ്ട്. കൊടുവള്ളി, കോഴിക്കോട് തുടങ്ങിയിടങ്ങളിലൊക്കെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അന്നൊക്കെ ആ പ്രദേശങ്ങളിലെ നാടക കൂട്ടായ്മകളില്‍ ഞാനുമുണ്ടായിരുന്നു.

സത്യത്തില്‍ ഞാന്‍ ബുദ്ധജീവി സിനിമകളുടെ വക്താവൊന്നുമല്ല. സിനിമയില്‍ ജാഡ കാണിക്കുന്നത് എനിക്കിഷ്ടമല്ല. അതേ സമയം ചില അന്വേഷണങ്ങള്‍ വേണ്ടി വരും. പരീക്ഷണങ്ങള്‍ വേണ്ടി വരും. ഇവയെല്ലാം തന്നെ തയ്യാറാക്കുമ്പോള്‍ മുന്നിലിരിക്കുന്ന എന്റെ നാട്ടുകാരുടെ മനസ് നമ്മുടെ ഉള്ളിലുണ്ടാവണം. സത്യന്‍ അന്തിക്കാടാണ് എന്നെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. സൂര്യകൃഷ്ണമൂര്‍ത്തിയുടെ ഫെസ്റിവലിലാണ് സത്യേട്ടന്‍ നെയ്ത്തുകാരന്‍ കാണുന്നത്. ഞാന്‍ എല്ലാ സിനിമയും കാണാറുണ്ട്. കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്ന് പറയും. ചിരിക്കാനുള്ളതില്‍ ചിരിച്ച് മറിയും അതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല.

അച്ഛന്‍ മരിച്ച വര്‍ഷമാണ് ഞാന്‍ വല്ലച്ചിറ ഓണാഘോഷത്തിന്റെ ഭാഗമായി മുതിര്‍ന്നവരുടെ നാടകത്തില്‍ അഭിനയിക്കുന്നത്. ശശിധരന്‍ നടുവില്‍ എഴുതിയ യുദ്ധം എന്ന നാടകമയിരുന്നു അത്. മരണം കഴിഞ്ഞാലുള്ള പുലയുള്ള സമയം എന്നൊക്കെ നാട്ടിന്‍പുറങ്ങളില്‍ പറയാറില്ലെ. അച്ഛന്‍ മരിച്ചിട്ട് കുറച്ച് ദിവസമേ ആയുള്ളു. എന്നോട് പലരും അക്കാര്യം സൂചിപ്പിച്ചു. ഞാനവരുടെ വാക്ക് മുഖവിലക്കെടുത്തില്ല. നമ്മുടെ ഉള്ളിലുള്ള വിഷമവും സങ്കടവും അച്ഛനോടുള്ള സ്നേഹവും ഒന്നും ചെയ്യാതെ വീട്ടിലിരുന്നല്ലല്ലോ പ്രകടിപ്പിക്കേണ്ടത്. സെന്റിമെന്റ്സ് ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചു, നാടകത്തിലഭിനയിക്കാന്‍ പോയി. അന്നാണ് മുതിര്‍ന്നവരുടെ നാടകത്തില്‍ ഏറ്റവും മികച്ച നടനുള്ള സമ്മാനം എനിക്ക് ലഭിക്കുന്നത്.

ആ നാടകജീവിതത്തില്‍ പല വഴികളിലൂടെയും സഞ്ചരിക്കുന്നുണ്ട്. യഥാതഥ നാടകങ്ങള്‍, ആധുനിക നാടകങ്ങള്‍, തനത് നാടകങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വഴികള്‍. ബാബു അങ്ങാടിപ്പറമ്പന്‍ എന്നറിയപ്പെടുന്ന എ കെ ബാബുവാണ് ഞങ്ങളുടെ നാട്ടിലെ മികച്ച വായനക്കാരന്‍ പുള്ളി പുതിയ പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കാന്‍ മിടുക്കനാണ്. അക്കാലത്ത് കലാകൌമുദിയൊക്കെ വായിക്കാന്‍ ലഭിക്കുന്നത് അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നാണ്. പുതിയ നാടകങ്ങളെ പറ്റി അവന്‍ ഞങ്ങളോട് പറയും. സ്വര്‍ണപ്പണിക്കിടയില്‍ ഞങ്ങള്‍ ബാബുവില്‍ നിന്നും ലഭിച്ച അറിവിനെയും പൊലിപ്പിക്കും. നാടക ചര്‍ച്ചകള്‍ നടത്തും. അങ്ങിനെയാണ് ഞങ്ങള്‍ മത്സരം എന്ന നാടകത്തിലേക്ക് എത്തുന്നത്. ഞങ്ങള്‍ കുറച്ച് ആളുകള്‍ ചേര്‍ന്നുള്ള പുതിയ ട്രൂപ്പ്. അധികവും സ്വര്‍ണപ്പണിക്കാരാണ്. സംവിധാനം ചെയ്യാന്‍ ആളെ കിട്ടിയില്ല. പ്രഗത്ഭ സംവിധായകരെല്ലാം പണമുള്ള ട്രൂപ്പുകളുടെ കൂടെ കൂടി. അവസാനം സി ഡി ജോയേട്ടനാണ് സഹായിച്ചത്. ചില റോളുകളിലേക്ക് മുതിര്‍ന്നവരെ വേണമായിരുന്നു. കൊച്ചാപ്പ എന്ന് വിളിക്കുന്ന നാടക പാരമ്പര്യമുള്ള ഒരു ചേട്ടനുണ്ട് അദ്ദേഹം മാത്രമേ ഞങ്ങളുമായി സഹകരിക്കാന്‍ തയ്യാറായുള്ളു. മത്സരത്തിന് പോകുമ്പോള്‍ നാടകത്തില്‍ ഒരു പ്രൊഫഷണല്‍ നടന്‍ വേണം. വല്ലാതെ ബുദ്ധിമുട്ടിയാണ് ഒരാള്‍ സമ്മതിച്ചത്. എന്‍ എസ് രാമകൃഷ്ണേട്ടനാണ് അഭിനയിച്ചത്. മത്സരത്തില്‍ കൂടി വല്ലച്ചിറയിലെ നാടക പരീക്ഷണത്തിന്റെ ഒരു പുതിയ മുഖം ഞങ്ങള്‍ ആരംഭിച്ചു എന്ന് പറയാം. അന്ന് ഒട്ടുമിക്ക സമ്മാനങ്ങളും ഞങ്ങളുടെ മത്സരത്തിനാണ് ലഭിച്ചത്. വാസുപ്രദീപിന്റേതായിരുന്നു രചന.

അക്കാലത്ത് നിരവധി നാടക മത്സരങ്ങള്‍ കേരളത്തിന്റെ പലഭാഗത്തും സങ്കടിപ്പിക്കാറുണ്ടായിരുന്നു. ലഘുനാടകങ്ങളും ഏകാങ്കനാടകങ്ങളുടേയും പ്രൊഫഷണല്‍ നാടകങ്ങളുടേയുമൊക്കെ മത്സരങ്ങള്‍. ഒരു നാടക കാലം എന്ന് തന്നെ വിശേഷിപ്പിക്കാം. ഞങ്ങളും നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു. മത്സരവേദികളില്‍ നിന്ന് ഞങ്ങള്‍ നാടകങ്ങളെ അറിഞ്ഞു. നാടകാവതരണങ്ങളിലെ വൈവിധ്യം മനസിലാക്കി. മദ്രാസില്‍ സൌത്ത്സോണ്‍ ഫെസ്റിവലിന് പോയപ്പോഴാണ് കാവാലത്തിന്റെ കാലനെ തീനി എന്ന നാടകം ഞങ്ങളാദ്യം കാണുന്നത്. ഞങ്ങള്‍ മുദ്രാരാക്ഷസവും കൊണ്ടാണ് അവിടെ പോയത്. ജയരാജ് വാര്യരും നന്ദകിഷോറുമൊക്കെ ഞങ്ങള്‍ തൊഴിലാളികളെ കൂടാതെ ആ നാടകത്തില്‍ അഭിനയിച്ചിരുന്നു. ജയരാജ് വാര്യര്‍ ചാണക്യനും നന്ദകിഷോര്‍ സൂത്രധാരനുമായിരുന്നു. ജോസ് ചിറമ്മലാണ് നമ്മുടെ നാടത്തിന്റെ സംവിധായകന്‍.

• ജോസ് ചിറമ്മലിലേക്ക് എങ്ങിനെയാണ് എത്തുന്നത്?

ഞങ്ങളുടെ നാടകങ്ങളെല്ലാം നമ്മളുടെ കൂട്ടായ്മയിലൂടെ ഉണ്ടാവുന്നതായിരുന്നല്ലോ. ആ സമയത്താണ് സ്കൂള്‍ ഓഫ് ഡ്രാമയിലുള്ള ആരെക്കൊണ്ടെങ്കിലും അടുത്ത നാടകം സംവിധാനം ചെയ്യിപ്പിക്കണം എന്ന ആഗ്രഹം ഉണ്ടാവുന്നത്. അക്കാലത്ത് നാട്ടിലെ നാടക മത്സരങ്ങള്‍ അഭിമാനത്തിന്റെ വിഷയമാണ്. നിരവധി ടീമുകളുണ്ട്. വല്ലച്ചിറയില്‍ പത്ത പതിനഞ്ച് ടീമുകളുണ്ട്. അവര്‍ തമ്മില്‍ വാശിയേറിയ മത്സരവും ഉണ്ട്. വല്ലച്ചിറയില്‍ നിന്ന് നാടകമത്സരത്തില്‍ സമ്മാനം നേടുന്ന ടീമിന് മറ്റെവിടെയും ധൈര്യപൂര്‍വ്വം അവതരണത്തിനായി പോകാനാവും. മികച്ച നാടകങ്ങളും മികച്ച സംവിധായകരും മികച്ച നടന്‍മാരുമൊക്കെ നാട്ടിലെ എല്ലാ നാടക സംഘങ്ങളുടെയും സ്വപ്നമായിരുന്നു. അങ്ങിനെയാണ് ഞങ്ങള്‍ ജോസ്് ചിറമ്മലിലേക്ക് എത്തുന്നത്. ഞാനാണ് ജോസ് ചിറമ്മലിനെ കാണാന്‍ വേണ്ടി പോവുന്നത്. കാര്യങ്ങളൊക്കെ പറയുമ്പോള്‍ പെട്ടെന്ന് ചിറമ്മില്‍ എന്നോടൊരു ചോദ്യം ചോദിച്ചു; ഫസ്റ്ലവ് എന്തിനോടാണ്? ജീവിതത്തോടോ നാടകത്തോടോ? ഞാന്‍ പറഞ്ഞു; രണ്ടും വേണം. അദ്ദേഹം പ്രതീക്ഷിച്ച ഉത്തരമായാലും അല്ലേലും പുള്ളി ഞങ്ങളുടെ നാടകം സംവിധാനം ചെയ്യാമെന്നേറ്റു. എന്റെ വീടിന് മുന്‍പിലുള്ള ഒഴിഞ്ഞ പറമ്പിലാണ് റിഹേഴ്സലിന് സൌകര്യമൊരുക്കിയത്. നാട്ടിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള നാടകാവതരണമാണല്ലൊ. അവിടെ നടക്കുന്ന മറ്റ് മത്സരങ്ങളുടെ ട്രെയിനിംഗും ഈ പറമ്പില്‍വെച്ചാണ് നടക്കുന്നത്. ഐവര്‍കളിയുടേയും നന്തുണിപ്പാട്ടിന്റേയും മാപ്പിളപ്പാട്ടിന്റെയുമൊക്കെ പരിശീലനം ഇവിടെവച്ചാണ്. നാടകത്തിലെ അഭിനേതാക്കള്‍ തന്നെയാണ് ഇതിലൊക്കെ പങ്കെടുക്കുന്നത്. ജോസ് ചിറമ്മല്‍ ഇതൊക്കെ കാണുന്നുണ്ട്. ആ സമയത്താണ് സാഹിത്യ അക്കാഡമി ഹാളില്‍ നാടകമാസം നടക്കുന്നത്. ജോസ് ചിറമ്മല്‍ അതിലേക്ക് ഞങ്ങളുടെ നന്തുണിപ്പാട്ടും കൊണ്ട് പോവുന്നുണ്ട്. അന്ന് ജോസ് ചിറമ്മില്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്ത നാടകം ചന്ദ്രശേഖരന്‍ പാട്ടീലിന്റെ കുടകളാണ്. ശശിധരന്‍ നടുവിലും ഞാനുമാണ് കുടകളില്‍ പ്രധാനമായും അഭിനയിച്ചത്. കുടകളിന്റെ സമയത്താണ് ജോസ് ചിറമ്മിലിന് മനസ്സിലാവുന്നത്. ഞങ്ങള്‍ വളരെ വ്യത്യസ്തതയുള്ള കലാകാരന്‍മാരാണെന്ന്. അങ്ങിനെയാണ് നമ്മള്‍ മുദ്രാരാക്ഷസത്തിലേക്ക് എത്തുന്നത്. അതൊരുവല്ലാത്ത ടീം വര്‍ക്കായിരുന്നു. പല സ്ഥലങ്ങളില്‍ നിന്ന് കലാകാരന്‍മാര്‍ മുദ്രാരാക്ഷസത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ വല്ലച്ചിറയിലേക്കെത്തി. ഒരുവര്‍ഷത്തോളം നീണ്ടുനിന്ന റിഹേഴ്സല്‍. അതിന് ശേഷമാണ് ഞങ്ങള്‍ സൌത്ത്സോണ്‍ ഫെസ്റിവലില്‍ നാടകാവതരണത്തിനായി പോകുന്നത്. ജോസ് ചിറമ്മലില്‍ നിന്നാണ് ഞാന്‍ നാടകത്തിന്റെ വലിയ ഭൂമികയെ കുറച്ചൊക്കെ മനസ്സിലാക്കുന്നത്.

നെയ്ത്തുകാരന്റെ ലാഭം കൊണ്ട് കയ്യിലിരിപ്പുണ്ടായി! കുടിലിലിരിപ്പ്. ആരും ജോലിക്ക് വിളിക്കില്ല. വലിയ സംവിധായകനല്ലെ. നമ്മുടെ സമൂഹത്തിന്റെ ഒരു തെറ്റായ ധാരണയാണത്. നമ്മള്‍ ബോധപൂര്‍വ്വം തിരുത്തേണ്ട ധാരണ. നവാഗത സംവിധാകനുള്ള അവാര്‍ഡ് കിട്ടിയ ആള്‍ക്ക്, മികച്ച സിനിമ സംവിധാനം ചെയ്ത ആള്‍ക്ക് സ്വര്‍ണപ്പണിക്ക് പോകാന്‍ പാടില്ല എന്ന അലിഖിത നിയമം. അതാണല്ലൊ, ബംഗാളില്‍ നിന്നും ആസാമില്‍ നിന്നും ഇവിടേക്ക് പതിനായിരങ്ങള്‍ ജോലി തേടി വരുന്നത്. നമ്മള്‍ ഇവിടെ നിന്നും എല്ലാവരെയും ഉപേക്ഷിച്ച് ഗള്‍ഫ്നാടുകളില്‍ പോയി ആടുജീവിതം നയിക്കുന്നത്.

മദ്രാസില്‍ വെച്ച് നടന്ന സൌത്ത് സോണ്‍ ഫെസ്റിവല്‍ വല്ലാത്തൊരനുഭവമായിരുന്നു. ഞങ്ങല്‍ക്കണ്ട നാടകങ്ങളൊന്നുമല്ല യഥാര്‍ത്ഥ നാടകങ്ങള്‍ എന്ന അറിവ് അവിടെനിന്നാണ് ഉണ്ടാവുന്നത്. നാടകത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് മനസ്സിലാവുന്നത് ഇത്തരത്തില്‍ മത്സരവേദികളിലൂടെയുള്ള സഞ്ചാരമാണ്. അക്കാലത്ത് നാടകം കാണുവാനായി എത്ര ദൂരം വേണമെങ്കിലും പോവും. പട്ടാമ്പിയിലും പാലക്കാടുമൊക്കെ നായകത്തെ അറിയാനായി അലഞ്ഞകാലമായിരുന്നു അത്. ഭരത് മുരളിയുടെ സൂസ്റോറി കാണുന്നത് അങ്ങിനെയാണ്. പെരിങ്ങോട്ട്കരയില്‍ വെച്ച്. നാടകങ്ങള്‍ എന്റെ ജീവിതത്തില്‍ അറിവിന്റെ വിളനിലങ്ങള്‍ കൂടിയായിരുന്നു. നാടക വായനയും അതിന്റെ മൂര്‍ത്തതയ്ക്ക് വേണ്ടി മറ്റ് മേഖലകളിലേക്കുള്ള വായനയുടെ പടര്‍പ്പുമൊക്കെ അക്കാലഘട്ടത്തിലുണ്ടാവുന്നുണ്ട്. ഡെത്ത് വാച്ച് എന്ന നാടകത്തില്‍ ഞാന്‍ അഭിനയിക്കുന്നത് ഷെനെയുടെ ഭാഗമാണ്. അപ്പോള്‍ ഷെനെയെ അറിയേണ്ടി വരുന്നു. അടുത്ത ശ്രമം അദ്ദേഹത്തിന്റെ ആത്മകഥ തേടിപ്പിടിക്കലാണ്. ആറ് മാസം ജയിലിലും ആറ്മാസം പുറത്തും കഴിയുന്ന മനുഷ്യന്‍. അദ്ദേഹത്തിന്റെ അത്ഭുതപ്പെടുത്തുന്ന ജീവിത വഴികള്‍. ഞങ്ങള്‍ വേറൊരു തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട നാളുകളായിരുന്നു അത്. വല്ലച്ചിറയിലെ നാടകജീവിതം മറ്റൊരിടത്തും സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

ഇതിനിടയില്‍ നാടകത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളുണ്ടാവുന്നുണ്ട്. നാടകരീതികള്‍ മാറ്റുന്നുണ്ട്. പ്രേമലേഖനത്തിലേക്ക ഞങ്ങളെത്തുന്നത് ഇത്തരത്തിലുള്ള തര്‍ക്കത്തില്‍ നിന്നാണ്. കാലനെ തീനി അവതരിപ്പിച്ചപ്പോള്‍ ഞങ്ങള്‍ തനത് നാടകത്തിന്റെ രീതിശാസ്ത്രത്തോട് പൊരുത്തപ്പെട്ടു. ആ നാടകാവതരണത്തിലൂടെ നൂറില്‍പ്പരം വേദികളില്‍ മികച്ചനടനായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, രണ്ടാമത് ആ രീതിയിലുള്ള ഒരു നാടകത്തിലേക്ക് പോകണം എന്ന നിലയില്‍ ചര്‍ച്ച വന്നപ്പോള്‍ ഞങ്ങള്‍ അതിനെ എതിര്‍ത്തു. അത് ശരിയാവില്ല പുതിയ രീതിയിലേക്ക് പോകണം എന്ന് പറഞ്ഞു. തനതിന്റെ വക്താക്കള്‍ തനത് രീതി ആവിഷ്കരിക്കാനായി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയെയാണ് ആശ്രയിക്കുന്നത്. ഞങ്ങള്‍ നയം വ്യക്തമാക്കി, ശരിയാവില്ല എന്ന് പറഞ്ഞു. ഞങ്ങള്‍ അളിഞ്ഞ വാര്‍ത്തകള്‍ എന്ന നാടകത്തിലേക്ക് എത്തുന്നത് അങ്ങിനെയാണ്. പോള്‍സണ്‍ കാണിക്കലാണ് ആ നാടകം സംവിധാനം ചെയ്തത്.

• പ്രിയനന്ദനന്‍ ഒരു നാടകപ്രസ്ഥാനമായി മാറിയ നാളുകളല്ലേ അത്? താങ്കള്‍ തന്നെ നടനും നിര്‍മാതാവുമൊക്കെയാവുന്ന ഒരു അവസ്ഥയുണ്ടാവുന്നില്ലേ?

എന്റെ വരുമാനത്തിന്റെ മുക്കാല്‍പങ്കും ആ സമയത്ത് നാടക സാക്ഷാത്കാരത്തിന് വേണ്ടി പോവുകയാണ്. അക്കാലത്താണ് നരിപറ്റ രാജുവൊക്കെ വല്ലച്ചിറയിലേക്ക് വരുന്നത്. വിക്ടര്‍ യ്യൂഹോവിന്റെ പാവങ്ങളുടെ സ്വതന്ത്രാവിഷ്കാരമായ പ്രവാചകരെ കല്ലെറിയുന്നവര്‍ എന്ന നാടകം ഞങ്ങളവതരിപ്പിക്കുന്നത് അങ്ങിനെയാണ്. ശേഖര്‍ അത്താണിക്കലാണ് ഇതിന്റെ രചന നിര്‍വ്വഹിച്ചത്. ആ നാടകത്തിന്റെ അവസാനം കുരിശിലേറി ജനങ്ങളെ അഭിവാദ്യം ചെയ്ത് പോവലാണ്. രാജുമാസ്റര്‍ വലിയ കവുങ്ങിന്റെ ഉയരത്തിലുള്ള ഒരു കുരിശാണ് രൂപകല്‍പ്പന ചെയ്തത്. ഞാനാണ് കുരിശില്‍ കിടക്കുന്നത്. നാടകം കഴിഞ്ഞിട്ടും നാട്ടുകാര്‍ പോയില്ല. അവനെ കുരിശില്‍ നിന്നും ഇറക്കിയിട്ടേ ഞങ്ങള്‍ പോകൂ എന്ന് പറഞ്ഞ് കൂട്ടംകൂടിനില്‍ക്കുന്നത് ഇന്നും ഓര്‍മയിലുണ്ട്.

ഈ നാടകത്തിന്റെ സംഘാടകനും ഞാനാണ്. എല്ലാ കാര്യങ്ങളിലും എന്റെ ശ്രദ്ധ എത്തണം. ആ നാടകത്തിലെ കോസ്റ്യൂം കാവി ളോഹയാണ്. ബിഷപ്പിന്റെ വസ്ത്രം പോലുള്ളത്. ആ തുണി വാങ്ങി തയ്ക്കുന്നതിന് ഒത്തിരി രൂപയാവും. നേരെ ഞാനും ഡേവിസ് എന്ന സുഹൃത്തും കൂടി അരമനയിലേക്ക് വെച്ച് പിടിച്ചു. പൌലോസ് മാര്‍ പൌലോസ് അന്നവിടെയുണ്ട്. അദ്ദേഹത്തോട് ഒരു ളോഹ ചോദിച്ചു. ഇതെന്താ വെറുതെ കളിക്കുവാനുള്ള സാധനമാണോ എന്ന് അദ്ദേഹം ഞങ്ങളോട് ചോദിച്ചു. ഞങ്ങള്‍ ഞങ്ങളുടെ നിവൃത്തികേട് പറഞ്ഞു. എന്തോ അദ്ദേഹത്തിനതൊന്നും മനസിലായില്ല. ളോഹ കിട്ടിയില്ല. അവസാനം ചാരായഷോപ്പില്‍ ജോലിയുള്ള എന്റെ ബന്ധു ശശിയേട്ടനെ അഭയം പ്രാപിച്ചു. നാല്‍പ്പത് രൂപ കടം വാങ്ങി രണ്ട് കാവിമുണ്ട് വാങ്ങി ളോഹയുണ്ടാക്കിയിട്ടാണ് ഞാന്‍ സ്റേജിലേക്ക് കയറിയത്.

നെയ്ത്തുകാരന്റെ നിര്‍മാണ കാലം. നാട്ടിലുള്ളവരെല്ലാം പ്രൊഡ്യൂസര്‍മാരാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. പലചരക്ക് കടകളില്‍ നിന്ന് ഒല്ലൂരുള്ള ജോബിയെന്ന സുഹൃത്ത് കാരണം ആവശ്യത്തിന് സാധനം കിട്ടും. എപ്പഴാണെങ്കിലും ഞാന്‍ കൊടുത്തുതീര്‍ക്കും എന്ന ഉറപ്പുണ്ട്. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രശ്നമില്ല. എല്ലാ ദിവസവും ചാള വറുത്തതാണ്. ഒഴിഞ്ഞ ബാഗുമായി വിനോദ്ഗാന്ധിയെന്ന സുഹൃത്ത് സെറ്റില്‍ പിടികൊടുക്കാതെ നടന്നുകൊണ്ടിരുന്നു. ആ ദിവസങ്ങളിലൊന്നും ഞാനുറങ്ങുന്നുണ്ടായിരുന്നില്ല. യൂണിറ്റിലുള്ളവരെ ദാരിദ്യ്രം അറിയിച്ചാല്‍ പിന്നെ തീര്‍ന്നില്ലെ. എല്ലാ വേവലാതികളും ഉള്ളിലൊതുക്കി പരക്കം പാഞ്ഞു. നാടകം കളിച്ചു നടന്നും അല്ലാതെയും വിപുലമായ ബന്ധമുള്ളതുകൊണ്ട് പല സ്ഥലങ്ങളില്‍ നിന്നും പരിചയമുള്ളവരുടെയെല്ലാ കൈയ്യില്‍ നിന്ന് കൈവായ്പകള്‍ വാങ്ങി. പതിനായിരവും അയ്യായിരവും ആയിരവും അഞ്ഞൂറുമൊക്കെ കൈനീട്ടി വാങ്ങി.

• നാടകാഭിനയത്തോടൊപ്പം സംവിധാനത്തിലേക്കും വരുന്നുണ്ടല്ലോ? എങ്ങിനെയാണ് അതിലേക്ക് എത്തുന്നത്?

സംവിധാനത്തിലേക്ക് തിരിയുന്നത് നമുക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം ഉള്ളതുകൊണ്ടാണ്. ഒരു അഭിനേതാവിന് അഭിനയിച്ച് പോവാനേ സാധിക്കൂ. എന്നാല്‍, സംവിധായകന് വിഷയവും അത് ഏത് തലത്തില്‍ പ്രകാശിപ്പിക്കണം എന്നതും തീരുമാനിക്കാം. എനിക്ക് ഈ നാടകത്തിലൂടെ ഒരു കാര്യം പറയാനുണ്ട് എന്ന് വിളിച്ച് പറയാന്‍ സാധിക്കുമെന്നതുകൊണ്ട് സംവിധാനത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു.

• ഒരു നാട്. അവിടെ നിരവധി നാടകങ്ങള്‍ സംഘടിപ്പിക്കുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുന്ന പൊതു കാര്യപ്രസക്തനായ ഒരു യുവാവ്. തെറ്റില്ലാത്ത ഒരു പ്രണയത്തിന് സാധ്യതയുണ്ട്.

അതെ എന്റെ ജീവിതത്തിലും പ്രണയം സംഭവിച്ചിട്ടുണ്ട്. എന്നാല്‍, പ്രണയിച്ച പെണ്ണിനെ കെട്ടാന്‍ സാധിച്ചില്ല. അവള്‍ക്ക് പതിനെട്ട് വയസാവുമ്പോള്‍ ഞാനവളെ കല്യാണം കഴിക്കുമെന്ന് ഉറപ്പ്കൊടുത്തിരുന്നു. പക്ഷെ, ചില തെറ്റിദ്ധാരണകളിലൂടെ ആ ബന്ധം അവസാനിച്ചു. മറ്റൊരു കുട്ടിയെ പ്രേമിക്കാന്‍ പറ്റുമോ എന്ന കൂട്ടുകാരുടെ വെല്ലുവിളി ഏറ്റെടുത്തതാണ് എന്റെ യഥാര്‍ത്ഥ പ്രണയം നഷ്ടപ്പെടാന്‍ കാരണമായത്. ഒഴിവ് ദിവസങ്ങളില്‍ നമ്മള്‍ നാട്ടിലൊക്കെ ഒന്ന് ചുറ്റിക്കറങ്ങുമല്ലൊ. അത്തരം ഒരു ദിവസമായിരുന്നു അത്. അന്ന് അമ്പലത്തിന്റെ അരികില്‍ നില്‍ക്കുമ്പോഴാണ് ഒരു സുന്ദരിക്കുട്ടി നടന്ന് പോവുന്നു. കൂട്ടുകാര്‍ എന്നെ മൂച്ച് കയറ്റി. അവളോട് പ്രണയം വെളിപ്പെടുത്തണം. ബെറ്റിലേക്ക് കാര്യങ്ങളെത്തി. അവള്‍ അമ്പലകുളത്തില്‍ അലക്കുകയാണ്. ഞാന്‍ അവള്‍ക്കരികിലേക്ക് നടന്നു. വളച്ചുകെട്ടുകളൊന്നുമില്ലാതെ നേരെ കാര്യം പറഞ്ഞു: എനിക്ക് നിന്നെ ഇഷ്ടമാണ്. അവളും കൂസലൊന്നുമില്ലാതെ തിരികെ പറഞ്ഞു: നിനക്ക് എന്നെ ഇഷ്ടപ്പെട്ടാല്‍ മാത്രം മതിയോ? എനിക്ക് നിന്നെയും ഇ.ഷ്ടമാവേണ്ടേ? ഞാനൊന്നും മിണ്ടിയില്ല. തിരികെ പോന്നു. ബെറ്റ് ഒരു പ്രശ്നമാണ്. പിന്നീട് അവള്‍ക്ക് ഒരു പ്രേമലേഖനം കൊടുക്കാന്‍ തീരുമാനിച്ചു. ബാബു എന്ന സുഹൃത്തിനെ കൊണ്ട് മനോഹരമായ കൈപ്പടയില്‍ ഒരു പ്രേമലേഖനം എഴുതിച്ചു. അമ്പലത്തിലേക്ക് വന്ന അവളുടെ കൈയ്യിലേക്ക് എന്റെ പ്രേമലേഖനം കൊടുത്തു. അതും ഏറ്റില്ല. അവള്‍ അമ്പല കുളത്തില്‍ നിന്നും വരുന്ന ഓവുചാലിലേക്ക് നിര്‍ദാക്ഷിണ്യം ആ പ്രേമലേഖനം വലിച്ചെറിഞ്ഞു. കൂടെയൊരു കമന്റും: തവളകള്‍ വായിച്ചോട്ടെ. തലകുത്തി നിന്നിട്ടും ഒരാശയവും ലഭിക്കുന്നില്ല. അപ്പോഴാണ് ഒരു ദിവസം അവള്‍ കുളിക്കാനായി നില്‍ക്കുന്നത് കണ്ടത്. മാറൊക്കെ സ്വല്‍പം പുറത്തേക്ക കാണിച്ചാണ് കുളി. ഞാന്‍ അങ്ങോട്ടേക്ക് ചെന്നു. തീക്ഷ്ണമായ ഒരു നോട്ടം എന്റെ നേര്‍ക്ക് നീണ്ടു. ഞാന്‍ പറഞ്ഞു: ഇത് ശരിയാവില്ല. ഇതൊക്കെ എനിക്ക് കാണാനുള്ളതാണ്. നീയിതിങ്ങനെ എല്ലാവരേയും കാണിക്കേണ്ട എന്നു പറഞ്ഞു. നീയെന്താ അങ്ങിനെ പറയുന്നത്, അവളെന്നോട് ചോദിച്ചു. നീയെന്റെ പെണ്ണല്ലെ. എന്റെയാ മറുപടിയില്‍ അവള്‍ വീണു. അന്നുമുതല്‍ അവള്‍ക്കെന്നോട് പ്രണയമായി. ഞാന്‍ വരുന്ന സമയത്ത് അവളും അമ്പലത്തില്‍ വരും. ഞാന്‍ പറയുന്നത്ര അവള്‍ അമ്പലത്തില്‍ പ്രദക്ഷിണം വെയ്ക്കും. അപ്പോഴാണ് ബെറ്റില്‍ തോറ്റവന്‍ അടുത്ത ഐറ്റവുമായി വരുന്നത്. അവളും ഞാനുമായുള്ള സ്നേഹം യഥാര്‍ത്ഥമാണ് എന്നുറപ്പിക്കണം. അതിന് ഞാനൊരു ചുവന്ന റോസാപ്പൂവ് അവള്‍ക്ക് കൊടുക്കണം. അവളത് മുടിയില്‍ ചൂടണം. അങ്ങിനെ അവര്‍ റോസാപ്പൂവുമായി വന്നു. ഞാനത് പ്രണയപുരസ്സരം കാമിനിക്ക് നല്‍കി. അപ്പോള്‍ മറ്റൊരു ചതി നടക്കുന്നുണ്ടായിരുന്നു. എന്റെ യഥാര്‍ത്ഥ കാമുകിയെ ഞങ്ങളുടെ പ്രണയരംഗങ്ങള്‍ കൂട്ടുകാര്‍ ലൈവായി കാണിക്കുന്നുണ്ടായിരുന്നു. എന്റെ യഥാര്‍ത്ഥ കാമുകി എന്റെ മുഖം മാന്തി പൊളിച്ചു. അവളുടെ എല്ലാ സങ്കല്‍പ്പങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറത്തായിരുന്നു എന്റെ പ്രവൃത്തി.

ഞാനവളോട് സംഭവങ്ങളുടെ നിജസ്ഥിതി എല്ലാം പറഞ്ഞു. ബെറ്റിന്റെ പുറത്താണ്, കളിയ്ക്കാണ് എന്നൊക്കെ. അപ്പോള്‍ അവളെന്റെ നേര്‍ക്ക് ഒരു ചോദ്യമെറിഞ്ഞു: ഇത് കളിയാണെന്നറിഞ്ഞപ്പോള്‍ അവളും എന്നെപ്പോലെ വേദനിച്ച് കാണില്ലെ? ഞാന്‍ അത്രയ്ക്ക് ചിന്തിച്ചിട്ടില്ലായിരുന്നു. ഒരു കുസൃതിയുടെ പുറത്താണ് ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ആ പെണ്‍കുട്ടി അകന്ന് പോയത്. പിന്നീട് ചിന്തിച്ചപ്പോള്‍ എനിക്കത് നല്ലതായി തോന്നി. കാരണം, ഈയൊരു കാര്യം മനസ്സിലാക്കാത്ത ആ കുട്ടി എന്റെ ജീവിതത്തിലേക്ക് വന്നിരുന്നെങ്കില്‍ നമ്മുടെ അത്രയൊന്നും പക്വമല്ലാത്ത ജീവിതത്തിലുണ്ടാവുന്ന ചെറിയ പാകപ്പിഴകളില്‍ പ്രതിഷേധിച്ച് അവളെനിക്ക് നഷ്ടമാവും.

• പ്രണയം തകര്‍ന്ന വാശിയിലാണോ കല്യാണം കഴിക്കുന്നത്?

അല്ല. കല്ല്യാണം പിന്നെയും കുറേ കഴിഞ്ഞാണ് നടക്കുന്നത്. അന്ന് ഞാന്‍ എന്റെ വീട്ടില്‍ സ്വര്‍ണപ്പണി ചെറിയ രീതിയില്‍ നടത്തുന്നുണ്ട്. വീട്ടില്‍ കുറച്ച് പേര്‍ക്ക് ജോലി ചെയ്യാവുന്ന രീതിയില്‍ ചെറിയ ഏര്‍പ്പാടുണ്ടാക്കി. ഒരു മുറിയും രണ്ട് പെട്രോള്‍മാക്സും. എന്റെ കീഴില്‍ കുറച്ചാളുകളെ ജോലിക്കിരുത്തി. കുര്യച്ചിറയുള്ള പോളേട്ടനാണ് എനിക്ക് പണിയാനുള്ള സ്വര്‍ണ്ണം ഇങ്ങോട്ട് തരുന്നത്. എന്റെ ജോലിയില്‍ ഞാന്‍ പുലര്‍ത്തിയിരുന്ന കൃത്യതയും വിശ്വസ്തതയും പോളേട്ടനെ പോലുള്ളവരെ ഏറെ ആകര്‍ഷിച്ചിരുന്നു. അക്കാലത്ത് സ്വര്‍ണപ്പണിക്ക് ലൈസന്‍സ് വേണം. എന്തോ ചില പ്രശ്നങ്ങളില്‍ പോളേട്ടനെ പോലീസ് പിടിച്ചു. അതെന്റെ ജോലിയെ ബാധിച്ചു. കാരണം പോളേട്ട്ന് എന്നോടുള്ള വിശ്വാസം മറ്റുള്ളവര്‍ക്ക് ഉണ്ടാവണമെന്നില്ലല്ലോ. വിശ്വാസമുള്ളത് കൊണ്ടാണ് പോളേട്ടന്‍ സ്വര്‍ണം തന്ന് എന്നെക്കൊണ്ട് പണിയിക്കുന്നത്. ആ സമയത്ത് ഞാനൊരു സ്വര്‍ണക്കുറിയിലും ചേര്‍ന്നിരുന്നു. ആഴ്ചക്കുറി. രണ്ട്ഗ്രാം സ്വര്‍ണം കുറികെട്ടണം. പോളേട്ടന്റെ വരവില്ലാതായതോടെ കുറികെട്ടാന്‍ കഴിയാത്ത അവസ്ഥയായി. ആ കുറി പിടിച്ചാണ് മൂത്ത സഹോദരിയെ കല്യാണം കഴിച്ച് അയക്കുന്നത്. കുറി തീരുന്നതുവരെ സ്വര്‍ണം കെട്ടണമല്ലോ. ഞാന്‍ ആകെ പ്രതിസന്ധിയിലായി. അന്ന് ഗ്രാമിന് മുന്നൂറ് രൂപയാണ്. പഴയപോലെ വേറൊരാളിന്റെ കീഴില്‍ പണിക്കിരിക്കുകയാണെങ്കില്‍ അത്രയും തുക ഉണ്ടാക്കാന്‍ പറ്റില്ല. കുറിമുടങ്ങും. ഇതിനിടയില്‍ മറ്റൊരു പൊല്ലാപ്പ് കൂടി എന്റെ തലയിലുണ്ട്. അത് ഒരു എക്സ് മിലിട്ടറിക്കാരനാണ്. എന്റെ നല്ല സമയത്താതാണ് പുള്ളിയുടെ രംഗപ്രവേശം. അദ്ദേഹത്തിന്റെ കൈയ്യില്‍ കുറച്ചേറെ പണമുണ്ട്. ചെറിയ പലിശപ്പരിപാടിയൊക്കെയുണ്ട്. ഇഷ്ടന്‍ നമ്മുടെ ഒരു പരിചയക്കാരന്‍ കൂടിയാണ്. ഒരു ദിവസം എന്നെ കണ്ടപ്പോള്‍ പ്രിയാ, എന്റെ കൈയ്യില്‍ കുറച്ച് പണമുണ്ട്. നീ പിന്നീട് കുറേശെയായി തന്നാല്‍ മതി. ബാങ്ക് പലിശപോലെ ചെറിയ പലിശയെന്തെങ്കിലും മതി. എന്നൊക്കെ പുള്ളി പറഞ്ഞു. ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും എനിക്ക് ചില്ലറ ആവശ്യങ്ങള്‍ ഉള്ളതുകൊണ്ടും ഇദ്ദേഹം നല്ല ഒരു മനുഷ്യസ്നേഹിയാണല്ലോ എന്ന് വിലയിരുത്തിക്കൊണ്ടും അവസാനം ഞാന്‍ പണം വാങ്ങി. കൈയ്യില്‍ പണമുള്ളപ്പോഴെല്ലാം ഞാനാ പണം തിരികെ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ശെ, എന്താ പ്രിയാ, ഇപ്പോ വേണ്ട.. അവിടെ ഇരിക്കട്ടെ... എന്നൊക്കെ പറഞ്ഞ് പുള്ളി അത് തിരികെ വാങ്ങിക്കില്ല. ആ സമയത്താണ് എന്റെ പണിക്ക് തടസം വരുന്നത്. ഞാന്‍ കുറച്ച് ബുദ്ധിമുട്ടിലാണെന്ന് അറിയുന്നതും നമ്മുടെ സുഹൃത്ത്, പ്രിയാ.. പണമുണ്ടെങ്കില്‍ കിട്ടിയാല്‍ കൊള്ളാം എന്ന ലൈനിലായി. പുള്ളിയുടെ ചിരിക്കുന്ന മുഖം കറുത്ത് വരാന്‍ തുടങ്ങി. ആ കാലം വല്ലാത്തൊരു വിഷമകാലമായിരുന്നു. ഇദ്ദേഹത്തിനുവേണ്ടി നാട്ടിലെ പല പ്രമുഖരും വീടിന് മുന്നില്‍ വന്ന് ചീത്തവിളിക്കുന്ന ഒരവസ്ഥ. പണം കൊടുക്ക് പ്രിയാ, താനെന്ത് കണ്ടിട്ടാ ഇത് വാങ്ങിയത്, നാളെ പണം കൊടുക്കണം, കല്യാണം കഴിച്ച് കടം വീട്ടെടാ... എന്നിങ്ങനെ നിരവധി ഉപദേശങ്ങളും ഭീഷണികളും. അതിലെ കല്യാണം കഴിച്ച് കടം വീട്ടല്‍ എന്നെ സ്പര്‍ശിച്ചു. അങ്ങനെയാണ് ഞാന്‍ കല്യാണത്തിലേക്കെത്തുന്നത്. എന്നാല്‍, കല്യാണത്തിലേക്ക് പോകുമ്പോഴേക്കും പട്ടാളക്കാരന്‍ എന്റെ മണ്ണ് സ്വന്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റേയും കൂട്ടാളികളുടേയും ശല്യം സഹിക്കാന്‍ പറ്റാത്തപ്പോള്‍ വീടിന്റെ പ്രമാണം പുറത്തെടുക്കേണ്ടി വന്നു. ഞാന്‍ കൃത്യമായി പലിശകൊടുക്കുന്നുണ്ടായിരുന്നു. ഒരു മുടക്കം പോലും വരുത്തിയിരുന്നില്ല. എന്നിട്ടും പുള്ളി എന്റെ സ്ഥലം അയാളുടെ പേര്‍ക്ക് കരാറെഴുതി. പ്രമാണവും കൊണ്ട് പട്ടാളക്കാരന്‍ പോയി.

നെയ്ത്തുകാരന്റെ സംഘാടനവേളയില്‍ പാര്‍ട്ടിവഴി തിരക്കഥയില്‍ മാറ്റം വരുത്താനുള്ള പരിശ്രമവും ഉണ്ടായി. ആ കാലത്ത് എന്നെ പാര്‍ട്ടിയോഫീസിലേക്ക് വിളിപ്പിച്ചു. ഒരു സഖാവ് എന്നോട് ഈ കാര്യത്തെ പറ്റി സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ സിപിഐ എം മെമ്പറാണ്. ലോകസിനിമയില്‍ കോംപ്രമൈസ് ഉണ്ടായിട്ടുണ്ട്. പിന്നെ നിനക്കെന്താ കോംപ്രമൈസ് ചെയ്താല്‍? സഖാവിന്റെ ചോദ്യത്തിന് ഞാന്‍ കൃത്യമായ മറുപടികള്‍ നിരത്തി. സഖാവേ, ഇതെന്റെ ആദ്യത്തെ സിനിമയാണ് ഇതില്‍ എനിക്ക് ചില കാര്യങ്ങള്‍ വ്യക്തവും സൂക്ഷ്മവുമായി പറയാനുണ്ട്. അത് തീര്‍ത്തും പുരോഗമനപരമായ ഒരുള്‍ക്കാഴ്ചയോടുകൂടി തന്നെയാണ് പങ്ക് വെക്കുന്നത്. അതില്‍ വെള്ളം ചേര്‍ക്കാന്‍ എന്നെകൊണ്ടാവില്ല. നിര്‍മാതാവായി വന്നയാളുമായുള്ള സന്ധി സംഭാഷണം എവിടെയുമെത്തിയില്ല. ഞാനവിടെ നിന്ന് ഇറങ്ങുമ്പോള്‍ ആ സഖാവ് എന്നോട് പറഞ്ഞു: നീയൊക്കെ കൂടുതല്‍ വായിക്കുന്നതിന്റെ കുഴപ്പമാണെന്ന്. എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ച് വന്ന നിമിഷമായിരുന്നു അത്.

കല്യാണത്തിനായി പെണ്ണ് കാണാന്‍ കുറേ സ്ഥലങ്ങളില്‍ പോയി. കല്യാണം കഴിക്കാനുള്ള ശ്രമങ്ങള്‍ കടക്കാരോട് പറഞ്ഞുനില്‍ക്കാനുള്ള ഒരു കാരണവുമാണ്. പെണ്ണുകാണാനുള്ള യാത്രകള്‍ നിരവധി നടത്തിയിട്ടുണ്ട്. നിരവധി കുട്ടികളെ പെണ്ണുകണ്ടു. ആ പരിപാടി കഴിഞ്ഞയുടന്‍ ഞാന്‍ തന്നെ ആ കല്യാണം മുടക്കും. അതിന് കൂട്ടുകാരെയാണ് ഉപയോഗിച്ചത്. പെണ്‍വീട്ടുകാരുടെയടുത്ത് എന്നെപറ്റി അവര്‍ പറയും: അവന്‍ നാടകക്കാരനാണ്, കടം കേറി നില്‍പ്പാണ്. ജോലിക്കൊന്നും കൃത്യമായിപ്പോവില്ല തുടങ്ങി നിരവധി ഐറ്റങ്ങള്‍ അടിക്കും. അങ്ങനെ കല്യാണം മുടങ്ങും. കുറേക്കാലം അത്തരത്തിലുള്ള പരിപാടികളുമായി മുന്നോട്ട് നീങ്ങി.

ചിലതൊക്കെ അതിര് കടന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇന്നും വിഷമമുള്ള ഒരു കാര്യമാണത്. ആറേശ്വരത്ത് ഒരു പെണ്‍കുട്ടിയെ കാണാന്‍ പോയപ്പോള്‍ വിരുന്നുവരെ കഴിഞ്ഞു. അതിന് ശേഷമാണ് കല്ല്യാണ് മുടക്കുന്നത്. ഇന്നുവരെ പെണ്ണ്കാണാന്‍ പോയ ഒരു കുട്ടിയോടും എനിക്കിഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്നോട് രക്ഷപ്പെട്ടോളൂ, എന്ന് പറഞ്ഞ കുട്ടിയുണ്ട്. പെണ്ണ് കാണാന്‍ പോയതാണ്. ഇറങ്ങാന്‍ നോക്കുമ്പോള്‍ പറഞ്ഞു, പെണ്‍കുട്ടിക്ക് എന്നോടെന്തോ പറയാനുണ്ട്. അവരെന്നോട് ചോദിച്ചു: എത്ര വയസായി, ഇരുപത്തിരണ്ട്; എന്റെ മറുപടി. എനിക്ക് വയസ് ഇരുപത്തിയേഴ് കഴിഞ്ഞു, ഞാന്‍ പറഞ്ഞു, എനിക്ക് നിങ്ങളെ കല്യാണം കഴിച്ച് കൂടെ നടക്കുന്നതില്‍ ഒരു കുറവുമില്ല. നിങ്ങള്‍ക്കെന്‍രെ വയസ് കുറവ് ഇഷ്ടമായില്ലെങ്കില്‍ കല്യാണം വേണ്ടെന്ന് പറഞ്ഞോളൂ എന്ന് നയം പ്രഖ്യാപിച്ച് ഞാന്‍ ഇറങ്ങി നടന്നു എതായാലും ആ കല്യാണവും പതിവുപോലെ നടന്നില്ല.

അങ്ങനെയിരിക്കുമ്പോഴാണ് എനിക്ക് ഏറെ ബഹുമാനമുള്ള ഒരു നാടകപ്രവര്‍ത്തകനായ ടി വി മോഹനേട്ടനെ ഒരു ദിവസം കാണുന്നത്. ഒത്തിരി സാധ്യതകളുള്ള ഒരു നാടകപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. എന്റെ സാമ്പത്തിക പ്രതിസന്ധിയൊക്കെ നന്നായി അറിയാം. പുള്ളി സ്ഥലത്തെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. ഇദ്ദേഹത്തിന്റെ കൂടെ ഞാന്‍ നിരവധി തവണ ചുവരെഴുതാന്‍ പോയിട്ടുണ്ട്. ഒരു ചുവരെഴുത്തിനിടയിലാണ് ഞങ്ങള്‍ ഈ കാര്യവും സംസാരിക്കുന്നത്. എന്റെ എഴുത്ത് വൃത്തിയില്ലാത്തതിനാല്‍, തടിച്ച അക്ഷരങ്ങളുടെ ഉള്‍ഭാഗം ഫില്ലുചെയ്യുക എന്നതാണ് എന്റെ ജോലി. പാലയ്ക്കലാണ് മോഹനേട്ടന്റെ വീട്. ആ മോഹനേട്ടന് ഒരു സുഹൃത്തുണ്ട്. മോഹനന്‍ എന്ന് തന്നെയാണ് പേര്. പലപ്പോഴും ഇലക്ഷന്‍ പ്രചരണകാലത്ത് ആ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. തൃശൂരില്‍ വെച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ പാലയ്ക്കലെ ഒരു കുട്ടിയെ പെണ്ണ് കാണാന്‍ പോയ കാര്യം പറഞ്ഞു. മോഹനേട്ടന്റെ വീടിനടുത്താണ് ആ പെണ്‍കുട്ടി. ആരുടെ മോളാണ് എന്ന് മോഹനേട്ടന്‍ തിരക്കി. കുണ്ടിനി ചന്ദ്രന്റെ മോളാണ്. മോഹനേട്ടന്റെ കണ്ണൊന്നു വിടര്‍ന്നു. എടാ, പ്രിയാ...എന്റെ ചേട്ടനാടാ... അവിടെ എന്റെ പെണ്ണന്വേഷണ യാത്ര സമാപിച്ചു. അജിതയെ ഞാന്‍ കല്യാണം കഴിച്ചു. ആദ്യ രാത്രിയില്‍ ഞാനെന്റെ കടക്കഥകള്‍ ഭാര്യയോട് വിശദീകരിച്ച് പറഞ്ഞു. ഏതൊക്കെയോ ഭാഗങ്ങളില്‍ അറിയാതെ കരഞ്ഞുപോയി. പക്ഷെ, അവള്‍ക്ക് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. എന്റെ പ്രശ്നങ്ങളെ നേരിടാന്‍ അവള്‍ മാനസികമായി തയ്യാറെടുത്തിട്ടുണ്ടായിരുന്നു എന്ന് തോന്നുന്നു.

കല്യാണം എന്റെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഒരു പരിഹാരമാര്‍ഗമൊന്നുമായില്ല. കല്യാണം കഴിഞ്ഞ് ഇരുപത്തിയെട്ട് ദിവസത്തിനകം അജിതയുടെ കൈയ്യിലുള്ള മുഴുവന്‍ സ്വര്‍ണവും എനിക്ക് വെട്ടേണ്ടി വന്നു. എന്റെ കൂടെ ആ സമയത്തുണ്ടായിരുന്ന നിര്‍ഭാഗ്യങ്ങളും എന്നെ വല്ലാതെ വലച്ചു. കൂടുതല്‍ പണം ലഭിക്കുമെന്നതുകൊണ്ട് ആ സമയത്ത് കോഴിക്കോടാണ് ഞാന്‍ ജോലിക്ക് പോവുന്നത്. ഒരു സ്വര്‍ണക്കടയില്‍. ഹോള്‍സെയില്‍ ബിസിനസിന്റെ ഭാഗമായാണ് നില്‍ക്കുന്നത്. കിലോകണക്കിന് സ്വര്‍ണം കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്കും പേരാമ്പ്രയിലേക്കും അവിടെ നിന്ന് പട്ടാമ്പിയിലേക്കും മണ്ണാര്‍ക്കാട്ടേക്കുമൊക്കെ കൊണ്ടുപോയി കൊടുക്കണം. രണ്ടും മൂന്നും കിലോ സ്വര്‍ണവും കൊണ്ടായിരിക്കും യാത്രകള്‍. ജോലിയുടെ ഭാഗമായി മറ്റുള്ളവരുടെ സ്വര്‍ണംകൊണ്ടുപോയപ്പോഴൊന്നും ഒരു തരിപോലും നഷ്ടമായിട്ടില്ലായിരുന്നു. പക്ഷെ, ഞാന്‍ സ്വന്തമായി അജിതയുടെ സ്വര്‍ണവും എന്റെ സുഹൃത്ത് തിരുവുള്ളക്കാവിലെ പോളേട്ടന്‍ തന്ന സ്വര്‍ണവും കൊണ്ടുള്ള ആദ്യ യാത്രയില്‍, മണ്ണാര്‍ക്കാടേക്ക് സ്വര്‍ണവും കൊണ്ട് പോയപ്പോള്‍ പോക്കറ്റടിച്ചുപോയി. അന്ന് മുണ്ടാണുടുക്കാറ്. അടിയിലിടുന്ന ഷഡ്ഡിയുടെ അകത്ത് പേഴ്സിലാണ് സ്വര്‍ണം വെക്കാറ്. ട്രാന്‍സ്പോര്‍ട്ട് ബസിലെ ഉറക്കത്തിനിടയില്‍ ആരോ അടിച്ചുമാറ്റിയതാണ്. അങ്ങനെ അജിതയുടെ സ്വര്‍ണവും പോളേട്ടന്റെ സ്വര്‍ണവും നഷ്ടമായി. പോളേട്ടന് കാര്യത്തിന്റെ സത്യാവസ്ഥ മനസിലായി. വളരെ നാളുകള്‍ കഴിഞ്ഞാണ് പോളേട്ടന് ആ സ്വര്‍ണം ഞാന്‍ കൊടുത്തു തീര്‍ത്തത്. പിന്നീട് കുറേ കഴിഞ്ഞ് ഞാന്‍ കൊടുവള്ളിയില്‍ സ്വര്‍ണപ്പണിയെടുത്തു. നാട്ടില്‍ നിന്നുള്ള ആ മാറി നില്‍ക്കല്‍ അവസാനിക്കുന്നത് എന്റെ ഭാര്യ അജിത ആറ് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ്.

• ഈ പ്രതിസന്ധി കാലത്തൊക്കെ നാടകങ്ങള്‍ സംഭവിക്കുന്നുണ്ടോ?

അതല്ലേ രസം. നാടകമില്ലാത്ത ജീവിതം എനിക്കില്ല. എന്റെ കൈയിലുള്ള സ്വര്‍ണം പോക്കറ്റിടിച്ചുപോവുന്ന സമയത്ത് പോലും ഞാന്‍ നാടകം ചെയ്യുന്നുണ്ട്. വല്ലച്ചിറയില്‍ ഓണാഘോഷത്തിന്. എന്റെ കടക്കാര്‍ എന്നെ കാണാന്‍ വരുന്നത് നാടകസ്ഥലത്താണ്. അവിടെ ഞാന്‍ തീര്‍ച്ചയായും ഉണ്ടാവും. ഓരോ ജോലി സ്ഥലത്തും അവിടെയുള്ള നാടക കൂട്ടായ്മയില്‍ ഞാന്‍ ഭാഗഭാക്കാവും. കോഴിക്കോട് വെച്ചാണ് താജിന്റെ നാടകം പഠിക്കുന്നത്. അങ്ങനെ ജീവിതയാത്രയാണോ, നാടകയാത്രയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള ഒരുതരം ജീവിതമായിരുന്നു എന്റേത്.

നെയ്ത്തുകാരന്‍ കഴിഞ്ഞും എന്റെ ദാരിദ്യ്രപറച്ചില്‍ തുടര്‍ന്നപ്പോള്‍ എന്റെ സഖാക്കള്‍ എന്നോട് ക്ഷുഭിതനായിട്ടുണ്ട്. കൈരളിയില്‍ കാണിക്കുന്നണ്ടല്ലോ, നല്ല സാറ്റലൈറ്റ് റേറ്റ് കിട്ടിയില്ലേ, ഇനിയെങ്കിലും നിന്റെ ദാരിദ്യ്രം നിര്‍ത്ത് എന്ന്. ഏഴ് ലക്ഷം രൂപയാണ് ലഭിച്ചത്. ഇരുപത് കൊല്ലത്തേക്ക്. അവരോടും കോരന് കുമ്പിളില്‍ കിട്ടിയ കഞ്ഞിയുടെ കാര്യമേ എനിക്ക് പങ്കുവെക്കാനുണ്ടായിരുന്നുള്ളു. അന്ന് എന്നെ വല്ലാതെ വിഷമിപ്പിച്ച ഒരു കാര്യം സഖാവ് ഇ എം എസിന്റെ മകന്‍ ഇ എം ശ്രീധരേട്ടന്റെ എന്നോടുള്ള പ്രതികരണമായിരുന്നു. ഞാനദ്ദേഹത്തെ സിനിമ കാണണം എന്ന അഭ്യര്‍ത്ഥനയുമായി വിളിച്ചു. അദ്ദേഹം വല്ലാതെ ക്ഷുഭിതനായി, എന്ത് സിനിമ, എന്റെ അച്ഛനെ വച്ച് കച്ചവടം ചെയ്യുകയല്ലെ എന്ന് ചോദിച്ചുകൊണ്ട്. അദ്ദേഹം സിനിമ കണ്ടിരുന്നില്ല. അപ്പോള്‍ ആരോ അദ്ദേഹത്തെ അങ്ങിനെയാണെന്ന് ധരിപ്പിച്ചതാണ്. അത്തരത്തില്‍ നെയ്ത്തുകാരനെ സമീപിച്ചവരുമുണ്ടാവണം. പിന്നീട് അദ്ദേഹം സിനിമ കണ്ടു. അതിന് ശേഷം ഹൃദയവാതിലില്‍ വിരല്‍തൊടുമ്പോള്‍ എന്ന പേരില്‍ ദേശാഭിമാനിയില്‍ വലിയൊരു ലേഖനം എഴുതിയത്. അതെനിക്ക് ലഭിച്ചൊരു ഓസ്കാറായിരുന്നു.

• ഇത്രയും പ്രതിസന്ധിയ്ക്കിടയില്‍ എങ്ങിനെയാണ് നാടകത്തിന് സമയം കണ്ടെത്തുന്നത്? കഠിനമായി അധ്വാനിക്കുന്നുണ്ട്. എന്നാല്‍, അത് ജീവിതത്തിലേക്ക് പ്രതിഫലിക്കുന്നില്ല എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

ആ സമയത്ത് ഞാന്‍ സ്വര്‍ണം കൊണ്ട് പോവുന്നത് തന്നെ സമയം ലഭിക്കുവാനാണ്. സ്വര്‍ണബിസിനസിന് എന്നും ലാഭമുണ്ട്. എന്റെ കൈയ്യില്‍ പണം ഉണ്ടായിട്ടുണ്ട്. എന്റെ ജീവിതം അങ്ങിനെയായിരുന്നു. നാടകസംഘാടനത്തിനും മറ്റും ഞാന്‍ പരിധികളില്ലാതെ ചിലവിടുമായിരുന്നു. ഒന്നിനും കണക്ക് വെച്ചില്ല. എനിക്ക് അതിലെ ശരികളെ മാത്രമേ എപ്പോഴും കാണാന്‍ സാധിച്ചിട്ടുള്ളു, തെറ്റുകളെ ഞാന്‍ കണ്ടില്ല. അല്ലെങ്കില്‍ ആ രീതികളായിരുന്നു എന്റെ ശരി.

ആ സമയത്ത് ഇത്തരത്തില്‍ ഹോള്‍സെയിലായി സ്വര്‍ണം കൊണ്ടുകൊടുക്കുമ്പോള്‍ കടകളില്‍ നിന്ന് മോശമല്ലാത്ത പണം ലഭിക്കും. ഉദാഹരണത്തിന് കല്‍പറ്റിയില്‍ നമ്മള്‍ ഒരു ജിമിക്കി, അല്ലെങ്കില്‍ കുട്ടഞാത്തി കൊടുക്കുമ്പോള്‍ അവിടെ പണിക്കൂലി അറുപത് രൂപയാണ് . തൃശൂരില്‍ പതിനഞ്ച് രൂപയേ കിട്ടുകയുള്ളു. പത്ത് ജോഡി ജിമുക്കി ഇവിടെ പണിത് അവിടെ കൊടുത്താല്‍ പണമായില്ലെ. ഇത്തരം യാത്രകളില്‍ നാടകവുമായി ബന്ധപ്പെടാമെന്ന ഗുണവുമുണ്ട്. തളിപ്പറമ്പിലും ഇരിട്ടിയിലും ശ്രീകണ്ഠാപുരത്തുമൊക്കെ സ്വര്‍ണവും കൊടുത്ത് വരുമ്പോള്‍ കണ്ണൂര്‍ സംഘചേതനയുമായി ഒരു ബന്ധം വെക്കാം. കരിവെള്ളൂര്‍ മുരളിയേട്ടന്‍ എന്നോട് സംഘചേതനയില്‍ ഗാന്ധിയായി അഭിനയിക്കാന്‍ പറയുന്നുണ്ട്. സ്വാതന്ത്യ്രത്തിന്റെ മുറിവുകള്‍ എന്ന നാടകത്തില്‍. പക്ഷെ, എനിക്ക് സാധിച്ചില്ല. അമ്മ അസുഖമായി ആശുപത്രിയില്‍ കിടക്കുന്ന സമയമായിരുന്നു അത്. അത് കഴിഞ്ഞ് സുവീരന്റെ ബാക്സ്റേജിന് വേണ്ടി മരിയോഫെറ്റോയുടെ ചെഗുവേര സുവീരന്‍ സംവിധാനം ചെയ്യുന്നു. അതില്‍ ചെഗുവേരയായി അഭിനയിക്കാന്‍ വിളിച്ചു. ഞാന്‍ പോയി. അപ്പോള്‍ റിഹേഴ്സല്‍ മുടങ്ങാന്‍ പാടില്ലല്ലോ. സ്വര്‍ണം ഞാനെടുക്കും. എന്നിട്ട് ആരെയെങ്കിലും ഏല്‍പ്പിച്ച് വിതരണം നടത്തും. വിതരണത്തിന് പോയാല്‍ റിഹേഴ്സലിന് പങ്കെടുക്കാന്‍ പറ്റില്ല. മഞ്ഞ് കൊണ്ട് കിടന്നത് മാത്രം മിച്ചം ആ നാടകം അവതരിപ്പിക്കപ്പെട്ടില്ല. എന്നാല്‍, പിന്നീട് ഞാന്‍ ചെഗുവേരയായി അഭിനയിച്ചു. ചേര്‍പ്പില്‍ വെച്ച്. ആ നാടകം വിവര്‍ത്തനം ചെയ്തത് മൊകേരി മാഷാണ്. ചേര്‍പ്പ് നാട്ടരങ്ങാണ് അവതരിപ്പിച്ചത്. സംവിധാനം ശശിധരന്‍ നടുവിലും.

• വല്ലച്ചിറയിലേതുപോലുള്ള ഒരു നാടകാന്തരീക്ഷം കേരളത്തില്‍ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

ഉണ്ട്. കണ്ണൂര്‍ പയ്യന്നൂരിലെ അന്നൂരില്‍. അവിടെ ഞാന്‍ ആദ്യമായി പോവുന്നത് പ്രേമലേഖനത്തിന്റെ അവതരണത്തിനായാണ്. അവിടെ മുതിര്‍ന്നവരൊക്കെ അഭിമാനത്തോടെ പറയും: എന്റെ മോനും നാടകത്തിലഭിനയിക്കുന്നുണ്ട്. ഞങ്ങളുടെ നാട്ടില്‍ നേരെ തിരിച്ചാണ്: നിങ്ങളുടെ വീട്ടില്‍ നാടകക്കാര്‍ കയറി മുടിഞ്ഞുപോവട്ടെ എന്നാണ് പറയുക. അതെനിക്ക് വല്ലാത്തൊരനുഭവമായിരുന്നു. ബാബു അന്നൂരിന്റെ നാടകസംഘട്ടിന് നാടകവീട് എന്ന് പേരിടുന്നത് ഞാനാണ്. അവരുടെ ആദ്യത്തെ നാടകം പ്രേമലേഖനമായിരുന്നു. പ്രേമലേഖനം കാണാനായി ശശി മാഷും വന്നിരുന്നു. എന്‍ ശശിധരന്‍. എനിക്ക് ഇ പി രാജഗോപാലിനെയും ശശിമാഷെയും നേരത്തെ അറിയാം. അക്കാലത്ത് ഇവര്‍ ആനുകാലികങ്ങളിലൊക്കെ എഴുതാറുണ്ട്. ഞാന്‍ അവയൊക്കെ വായിക്കാറുണ്ട്. അന്നാണ് അവരെയൊക്കെ അടുത്ത് പരിചയപ്പെടുന്നത്. അന്ന് പ്രിയന്‍ വല്ലച്ചിറ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു നാടക നടനും സംവിധായകനുമായിരുന്നു ഞാന്‍.

• പ്രിയന്‍ വല്ലച്ചിറ. പ്രിയനന്ദനനാവുന്നത് എപ്പോഴാണ്?

എന്റെ അച്ഛനിട്ട പേരാണ് പ്രിയനന്ദനന്‍. എന്റെ പേരിന് ഒരു കുഴപ്പമുണ്ടായിരുന്നു. അധികം കേള്‍ക്കാത്ത പേരായതുകൊണ്ട് ആള്‍ക്കാര്‍ അവര്‍ക്ക് തോന്നിയത് പോലെ വിളിക്കും. പ്രിയആനന്ദന്‍, പ്രിയാ നന്ദനന്‍ എന്നൊക്കെ ആയിമാറും. അതൊരു പ്രശ്നമായി നല്‍ക്കുമ്പോഴാണ് വല്ലച്ചിറ മാധവന്‍, രാമചന്ദ്രന്‍ വല്ലച്ചിറ തുടങ്ങിയ പേരുകളിലെ സ്ഥലനാമം ഞാന്‍ ശ്രദ്ധിക്കുന്നത്. ഞാനും അതങ്ങെടുത്ത് ധരിച്ചു. പേര് പ്രിയന്‍ വല്ലച്ചിറ എന്നാക്കി മാറ്റി. എന്റെ ജീവിത്തിലെ ഇതുവരെയുള്ള കാലയളവില്‍ പ്രിയന്‍ വല്ലച്ചിറയെന്നാണ് കൂടുതല്‍ ആളുകള്‍ വിളിച്ചിട്ടുണ്ടാവുക. പ്രിയനന്ദനന്‍ ഉണ്ടാവുന്നത് സിനിമയില്‍ വന്നതിന് ശേഷമാണ്. ഗര്‍ഷോമില്‍ അസിസ്റന്റായി വര്‍ക്ക് ചെയ്യുമ്പോഴാണ് പ്രിയനന്ദനന്‍ ആയിതീരുന്നത്. പി ടി യും എം ജി ശശിയേട്ടനുമാണ് അതിന് കാരണം. ഇത്രയും നല്ലൊരു പേര് ഒളിച്ചുവെക്കാനുള്ളതല്ല എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാനെതിര്‍ത്തില്ല. എന്നാലും ചെറിയ വിഷമമുണ്ടായിരുന്നു. അത്രയും കാലം എസ്റാബ്ളിഷ് ചെയ്ത പേര് മാറുന്നു. ആള്‍ക്കാര്‍ക്ക് എന്നെ തിരിച്ചറിയാത്ത ഒരവസ്ഥ ഉണ്ടായി. കുറേ കഴിഞ്ഞാണ് അതിനെ മറികടന്നത്.

• നാടകജീവിതത്തില്‍ നിന്ന് എപ്പോഴാണ് സിനിമയിലേക്ക് എത്തുന്നത്?

എനിക്കൊരു സുഹൃത്തുണ്ട്. മണിലാല്‍. അദ്ദേഹം നിരവധി ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്. നല്ലൊരു സഹൃദയനുമാണ്. കൊടുവള്ളിയില്‍ നിന്നും നാട്ടിലേക്ക് വരുമ്പോഴാണ് ഞാന്‍ മണിലാലിനെ വിളിക്കുന്നത്. ആ സമയത്ത് ഞാന്‍ ഇവര്‍ക്കൊക്കെ കത്തുകളെഴുതും. മണിലാലിനും മുഹമ്മദ് കുട്ടിക്കും ജോസ്തോമസിനുമൊക്കെ. ഞങ്ങളുടെ കത്തുകളില്‍ ഇനിയും പോകേണ്ട വഴികളെ കുറിച്ചുള്ള അവ്യക്തതകളും കാഴ്ചപ്പാടുകളും നിറഞ്ഞു നിന്നു. ജോസ് തോമസ് പിന്നീട് ഉണ്ണിക്കുട്ടന് ജോലി കിട്ടി എന്ന വി ആര്‍ ഗോപിനാഥന്റെ സിനിമയില്‍ ജോയ് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ സിനിമയും ഡോക്യുമെന്ററിയുമൊക്കെയായി ബന്ധപ്പെടുന്നുണ്ട്. ഞാന്‍ ആദ്യമായി ആ ലോകത്തിലേക്ക് എത്തുന്നത് മില്‍മയ്ക്ക് വേണ്ടിയുള്ള ഒരു ഡോക്യുമെന്ററിയുമായി സഹകരിച്ചുകൊണ്ടാണ്. അതിന്റെ സ്ക്രിപ്റ്റ് ഡോ. മജീദായിരുന്നു, ശ്രീരാമേട്ടനൊക്കെയാണ് അഭിനയിക്കുന്നത്. ദി ബിഗിനിംഗ് എന്നാണ് ആ ഷോര്‍ട്ട് ഫിലിമിന്റെ പേര്. അതില്‍ സൈക്കിള്‍ ചവിട്ടി വരുന്ന ഒരു ഷോട്ടില്‍ ഞാനഭിയിക്കുകയും ചെയ്തു. പാല്‍ക്കാരനായിട്ട്. അന്ന് തമാശക്ക് മുഹമ്മദ് കുട്ടിയും ജോസേട്ടനുമൊക്കെ പറഞ്ഞു: ലോക സിനിമയിലേക്ക് സൈക്കിള് ചവിട്ടി പോവുന്ന ഒരാളെന്ന്. ഞാന്‍ അവരുടെ ആ സെറ്റുമായി മെല്ലെ അടുക്കുന്ന സമയമാണ് അത്. ശ്രീരാമേട്ടന്റെ വീട്ടില്‍ വെച്ചാണ് ഞാന്‍ കെ ആര്‍ മോഹനനെ ആദ്യമായി കാണുന്നത്. സിനിമയില്‍ എന്റെ ഗുരുനാഥന്‍ ആരാണ് എന്ന് ചോദിച്ചാല്‍ ആദ്യം നാവില്‍ വരുന്ന പേര് മോഹനേട്ടന്റേതാണ്. വല്ലാത്ത മനുഷ്യത്വമുള്ളൊരു മനുഷ്യനാണ് കെ ആര്‍ മോഹനന്‍. ആ സമയത്ത് ഇലക്ഷന്‍ പ്രചരണത്തിന് വേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു വീഡിയോ ഫിലിം തയ്യാറാക്കിയിരുന്നു, വിചാരണ എന്ന പേരില്‍. ഞാനതിലും അഭിനയിക്കുന്നുണ്ട്. ചെറിയ റോളില്‍. ബെന്നി തോലത്താണ് അതിന്റെ സംവിധാനം നിര്‍വഹിച്ചത്. ക്യാമറ സണ്ണി ജോസഫും. അന്ന് ഞാന്‍ ബെന്നിയേട്ടനോട് ചോദിക്കുന്നുണ്ട്. എനിക്ക് സംവിധാനം പഠിക്കണം സഹായിക്കുമോ എന്ന്. അവര്‍ക്കൊക്കെ എന്നോട് നിറഞ്ഞ സ്നേഹമായിരുന്നു. ബെന്നിയേട്ടനാണ് എന്നെ ആദ്യമായി എഡിറ്റിംഗ് ചെയ്യുന്നത് കാണിച്ച് തരുന്നത്. അഞ്ച് വര്‍ഷം കഴിഞ്ഞുള്ള ഇലക്ഷന്റെ പ്രചരണ സിനിമയിലും ഞാന്‍ സഹകരിച്ചു. മമ്മായുടെ വിശേഷങ്ങള്‍. അതില്‍ ബാബു എം പാലിശ്ശേരിയും ഇര്‍ഷാദും ഞാനുമൊക്കെ അഭിനയിച്ചിട്ടുണ്ട്. പിന്നീട് സ്വാതന്ത്യ്രത്തിന്റെ അമ്പതാം വര്‍ഷം പ്രമാണിച്ച് കെ ആര്‍ മോഹനന്‍ ചെയ്ത ഡോക്യുമെന്ററി സിനിമകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. മോഹനേട്ടന്റെ കൂടെയുള്ള യാത്രകളിലാണ് ഞാന്‍ സിനിമയെ അറിയുന്നത്. അതിന് ശേഷമാണ് പിടി കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഷോമില്‍ അസിസ്റന്റാവുന്നത്. ഗര്‍ഷോമാണ് ഞാന്‍ മുഴുവന്‍ സമയം സഹകരിച്ച ആദ്യത്തെ സിനിമ. പിടിയും മോഹനേട്ടനുമൊക്കെ സഹജീവികളോട് മാന്യമായും മനുഷ്യത്വപരമായും പെരുമാറുന്നവരായിരുന്നു. അസിസ്റന്റ് ഡയറക്ടറെ തങ്ങളോടൊപ്പം കൊണ്ടുപോവുകയും തുല്യപരിഗണന നല്‍കുകയുമൊക്കെ ചെയ്യും. ഏഷ്യാനെറ്റിന് വേണ്ടി മോഹനേട്ടന്‍ നായനാരുടെ കഥ ചെയ്തപ്പോള്‍ ഞാനും കൂടെയുണ്ടായിരുന്നു, അസിസ്റന്റായി. ഇത്തരം വര്‍ക്കുകള്‍ക്കിടയില്‍ മറ്റൊരു തലത്തിലുള്ള വര്‍ക്കിലും ഞാന്‍ പങ്കാളിയാവുന്നുണ്ട്. അതിന് നിമിത്തമാവുന്നത് കവി വിജി തമ്പിയുമായുള്ള അടുത്ത പരിചയമാണ്. തമ്പിമാഷിന്റെ കൂടെ മദര്‍ മരിയം ത്രേസ്യ, വിതയത്തില്‍ പിതാവ് തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റന്റായി. എം എന്‍ വിനയകുമാര്‍, സി വി സുധി തുടങ്ങിന നിരവധി പേരുടെ കൂടെ അസിസ്റന്റായി പോയിട്ടുണ്ട്.

• താങ്കളുടെ യാത്ര സമാന്തര സിനിമാക്കാരുടെ കൂടെയാണ്. അതേസമയം കുറച്ചുകൂടി വിനോദപരമായ, കച്ചവട സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ചലച്ചിത്രങ്ങളുടെ പണിപ്പുരകളില്‍ എത്തപ്പെടുന്നുണ്ടോ?

2002ലാണ് നെയ്ത്തുകാരന്‍ പുറത്തിറങ്ങുന്നത്. അത് കഴിഞ്ഞ് 2006 വരെ ഒരു പടവും ലഭിച്ചില്ല. പുതിയ പ്രോജക്ടുകള്‍ക്കായി ശ്രമിക്കുന്നുണ്ട്. ഒന്നും ശരിയാവുന്നില്ല. മന്ദാരപൂവിനെപറ്റി ആലോചിച്ചു നടന്നില്ല. ആരും അസിസ്റന്റ് ഡയറക്ടറാക്കുന്നില്ല. പുറത്ത് ജോലിക്ക് പോവുമ്പോള്‍ ആരും ജോലി തരുന്നില്ല. ഒരു നവാഗത സംവിധായകനായിപ്പോയില്ലെ? അവാര്‍ഡ് കിട്ടിപ്പോയില്ലെ? അവസാനം വല്ലാത്തൊരവസ്ഥയായപ്പോള്‍ ഞാനെന്റെ സുഹൃത്തിന്റെയടുത്തേക്ക് പോയി. അവനൊരു ബാറുണ്ട്. അവിടെയൊരു സപ്ളയര്‍ ജോലി തരമാക്കിയാല്‍ പണത്തിന് കുറച്ച് സമാധാനമാവും. ഞാനവനോട് കാര്യം പറഞ്ഞപ്പോള്‍ അവനെന്നെ അടിച്ചില്ല എന്നേയുള്ളു. എന്നെ അവിടെ ജോലിക്ക് നിര്‍ത്തിയാല്‍ നാട്ടുകാരവനെ അടിക്കും പോലും! .

നമുക്കങ്ങനെ കൈവിട്ട് പോവാന്‍ പറ്റില്ലല്ലോ. പോവുന്നതിന് ഒരു സമയവും സ്ഥലവുമൊക്കെ പ്രധാനമാണ്. കാരണം സ്വര്‍ണം ഇതിന്റെ കൂടെയൊക്കെ സമാന്തരമായി എന്റെ കൂടെയുണ്ട്. സത്യന്‍ അന്തിക്കാടിന് ഞാനൊരു ഫോട്ടോ അയച്ച് കൊടുത്തിരുന്നു. അദ്ദേഹത്തിനത് മനസ്സിലായോ എന്ന് പോലുമറിയില്ല. ഞാനിതുവരെ സത്യേട്ടനോട് അക്കാര്യം പറഞ്ഞിട്ടില്ല. എന്റെ നെയ്ത്ത്കാരന്‍ ഇറങ്ങിയപ്പോള്‍ സത്യേട്ടന്‍ പലരോടും വിളിച്ച് പറഞ്ഞിട്ടുണ്ട്. മനസിലാവുന്ന ഒരു സിനിമയാണ് കാണണമെന്ന്. സത്യത്തില്‍ ഞാന്‍ ബുദ്ധജീവി സിനിമകളുടെ വക്താവൊന്നുമല്ല. സിനിമയില്‍ ജാഡ കാണിക്കുന്നത് എനിക്കിഷ്ടമല്ല. അതേ സമയം ചില അന്വേഷണങ്ങള്‍ വേണ്ടി വരും. പരീക്ഷണങ്ങള്‍ വേണ്ടി വരും. ഇവയെല്ലാം തന്നെ തയ്യാറാക്കുമ്പോള്‍ മുന്നിലിരിക്കുന്ന എന്റെ നാട്ടുകാരുടെ മനസ് നമ്മുടെ ഉള്ളിലുണ്ടാവണം. സത്യന്‍ അന്തിക്കാടാണ് എന്നെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. സൂര്യകൃഷ്ണമൂര്‍ത്തിയുടെ ഫെസ്റിവലിലാണ് സത്യേട്ടന്‍ നെയ്ത്തുകാരന്‍ കാണുന്നത്.

ഞാന്‍ എല്ലാ സിനിമയും കാണാറുണ്ട്. കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്ന് പറയും. ചിരിക്കാനുള്ളതില്‍ ചിരിച്ച് മറിയും അതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. എന്റെ വീട്ടില്‍ നിന്ന് ഉത്സവകാലത്ത് ഒരു സിനിമ കാണാന്‍ പോവുമ്പോള്‍ തീര്‍ച്ചയായും മീശമാധവന്‍ കാണാനേ പോവു. അവര്‍ പുലിജന്‍മം കാണാന്‍ പോവില്ല. എന്റെ മകനാണ് ഏറ്റവുമധികം പ്രാവശ്യം നെയ്ത്തുകാരന്‍ കണ്ടിട്ടുണ്ടാവുക. പുലിജന്‍മവും അവന്‍ കണ്ടിട്ടുണ്ട്. അവന് പുലിജന്‍മം മനസിലായില്ല എന്ന് പറയുന്നത് അവന്റെ തകരാറാണ് എന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം അവന് മിത്ത് എന്താണെന്ന് അറിയില്ല. ദളിത് പരിസരങ്ങളെ പറ്റിയോ, വടക്കന്‍ മലബാറിലെ തെയ്യത്തിന്റെ പൈതൃകത്തെ പറ്റിയോ അറിയണമെന്നില്ല. നമ്മളൊരു ബസില്‍ പോവുമ്പോള്‍ മൂന്ന് തലങ്ങളില്‍ കാഴ്ചകള്‍ കാണാം. മൂന്നും വ്യത്യസ്തമാവും. ഇടത് ഭാഗത്തിരിക്കുന്നവരുടെയും വലത് ഭാഗത്തിരിക്കുന്നവരുടേയും ഡ്രൈവറുടേയും കാഴ്ചകള്‍ വ്യത്യസ്തമാണ്. അവരെല്ലാം ഒരേ കാഴ്ച കാണണമെന്ന് നമ്മള്‍ ശഠിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

• ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണല്ലോ നെയ്ത്തുകാരന്‍ ഉണ്ടാവുന്നത്? തീരുമാനിച്ചുറച്ചുള്ള ഒരു പുറപ്പാട് തന്നെയായിരുന്നുവോ?

അല്ല. പ്രേമലേഖനത്തിന് ശേഷം ഒരു നാടകം ചെയ്യണം. ആ നാടകത്തിനായുള്ള അലച്ചലിനൊടുവിലാണ് എന്‍ ശശിധരനിലേക്ക് എത്തുന്നത്. അദ്ദേഹം നാടകമായിട്ടാണ് നെയ്ത്തുകാരന്‍ എഴുതിയത്. ആ സ്ക്രിപ്റ്റുമായി ഞാനും ബാബു അന്നൂരുമൊക്ക ഇരുന്നു. വളരെ വേഗത്തില്‍ ഒരു ഫ്രെയിമുണ്ടാക്കി. നല്ല ഘടനയാണ് ആ സ്ക്രിപ്റ്റിന്. ഇടയ്ക്കെപ്പൊഴോ എന്റെ മനസ്സില്‍ പാറിയ ഒരു ചിന്ത. ഒരു നാടകത്തിന്റെ അരങ്ങിനേക്കാള്‍ ഈ സ്ക്രിപ്റ്റില്‍ ഒരു സിനിമയ്ക്ക് സാധ്യതയുണ്ടല്ലോ? ആ തിരിച്ചറിവില്‍ നിന്നാണ് ഞാന്‍ മുന്നേറുന്നത്.

തൃശൂരിനടുത്ത് ഷൌക്കത്ത് എന്ന ഒരു സുഹൃത്തുണ്ട്. സഖാവ് എന്ന ബസ് സര്‍വ്വീസൊക്കെ നടത്തുന്ന ആളാണ്. പുള്ളി ഒരു സിനിമ ചെയ്യുന്നുണ്ട്. കുട്ടികളുടെ സിനിമ. മണിലാലാണ് സംവിധായകന്‍. ഞാനാണ് ഇവരെ രണ്ട് പേരെയും പരിചയപ്പെടുത്തുന്നത്. ആ സിനിമ എടുക്കാനുള്ള ഓഫര്‍ എനിക്കായിരുന്നു വന്നത്. സ്വന്തമായി സിനിമയെടുക്കാനായില്ല എന്ന തിരിച്ചറിവിലാണ് ഞാന്‍ മണിലാലിനെ പരിചയപ്പെടുത്തി കൊടുത്തത്. അടുത്ത ദിവസം പോയി ഷൌക്കത്തിനെ കണ്ടു. സിനിമയുടെ കഥ വിശദമായി പറഞ്ഞു. മോഹനേട്ടനോ, പി ടിയോ ചെയ്താല്‍ നന്നാവും എന്ന് അഭിപ്രായപ്പെട്ടു. അപ്പോള്‍ ഷൌക്കത്താണ് പറയുന്നത്; നീ ഡയറക്ട് ചെയ്തോളൂ.. ഞാന്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന്. ഷൌക്കത്തിന്റെ അടുക്കല്‍ നിന്ന് തിരികെ പോരുമ്പോള്‍ മുല്ലനേഴി മാഷിനെ കണ്ടു. ഞാന്‍ മാഷിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. കാരൂരിന്റെ മാലപ്പടക്കത്തില്‍ അസിസ്റന്റായി. മാഴെകണ്ടതും ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞു. മാഷേ.., ഞാന്‍ പഴുത്തോ..? നീ ധൈര്യമായി ചെയ്തോടാ.. എന്ന് മാഷ് ധൈര്യം പകര്‍ന്നു.

പിന്നീട് അടുത്ത കടമ്പയിലേക്ക്. ശശിയേട്ടനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് തീരെ താല്‍പ്പര്യമില്ല. നാടകത്തില്‍ നിന്ന് സിനിമയിലേക്ക് ഇറങ്ങിനടക്കാന്‍ പുള്ളിക്ക് തീരെ താല്‍പ്പര്യമില്ല. ഒരു വിധത്തിലും അദ്ദേഹം സഹകരിക്കില്ല എന്ന് പറഞ്ഞു. വളരകെ നീണ്ട പരിശ്രമത്തിനൊടുവില്‍ മാഷ് സ്ക്രിപ്റ്റ് എഴുതാമെന്ന് സമ്മതിച്ചു. അങ്ങനെ സംഗീത നാടക അക്കാദമിയുടെ പിന്നിലുള്ള ക്വാര്‍ട്ടേഴ്സിലിരുന്നാണ് തിരക്കഥയെഴുത്ത്. അത് കഴിഞ്ഞ് ഷൌക്കത്തിന്റെയടുക്കല്‍ ചെന്നു. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചു. ചില തിരുത്തലുകള്‍ മുന്നോട്ട് വെച്ചു. ചില മാറ്റങ്ങള്‍ വേണം. പ്രധാനമായും വേണ്ട മാറ്റമെന്നത് ഒരു നാലുവയസുകാരന്‍ കുട്ടിയെ തിരക്കഥയിലേക്ക് കൊണ്ടുവരണമെന്നതാണ്. സിനിമയുടെ അവസാനം ചെങ്കൊടി വേണം. ആ കൊടി കുട്ടിയുടെ കൈയ്യിലേക്ക് കൈമാറി, മോനേ.. ഇനി ഈ കൊടി പാറേണ്ടത് നിന്റെ കൈയ്യില്‍ നിന്നാണ്. ഇത് ഉയര്‍ത്തി പിടിക്കൂ.. നിന്നിലാണ് നാളത്തെ കമ്യൂണിസം. എന്നൊരു സന്ദേശത്തില്‍ സിനിമ തീരണം. അതൊരിക്കലും നടക്കില്ല. ഷൌക്കത്തിക്കയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ട് ഞാനതിനെ എതിര്‍ത്തു. നിലവിലുള്ള സ്ക്രിപ്റ്റില്‍ നിന്ന് ഒരു മാറ്റവും വരുത്തി സിനിമയെടുക്കാന്‍ പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. ഞാനവിടെ നിന്ന് ഇറങ്ങി നടന്നു.

പിറ്റേന്ന് എന്നെ പാര്‍ട്ടിയോഫീസിലേക്ക് വിളിപ്പിച്ചു. ഒരു സഖാവ് എന്നോട് ഈ കാര്യത്തെ പറ്റി സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ സിപിഐ എം മെമ്പറാണ്. ലോക സിനിമയില്‍ കോംപ്രമൈസ് ഉണ്ടായിട്ടുണ്ട്. പിന്നെ നിനക്കെന്താ കോംപ്രമൈസ് ചെയ്താല്‍? സഖാവിന്റെ ചോദ്യത്തിന് ഞാന്‍ കൃത്യമായ മറുപടികള്‍ നിരത്തി. സഖാവേ, ഇതെന്റെ ആദ്യത്തെ സിനിമയാണ് ഇതില്‍ എനിക്ക് ചില കാര്യങ്ങള്‍ വ്യക്തവും സൂക്ഷ്മവുമായി പറയാനുണ്ട്. അത് തീര്‍ത്തും പുരോഗമനപരമായ ഒരുള്‍ക്കാഴ്ചയോടുകൂടി തന്നെയാണ് പങ്ക് വെക്കുന്നത്. അതില്‍ വെള്ളം ചേര്‍ക്കാന്‍ എന്നെകൊണ്ടാവില്ല. ഷൌക്കത്തിക്ക പറയുന്നത് പോലുള്ള കൂട്ടി ചേര്‍ക്കലുകള്‍ തിരക്കഥയെയും മൊത്തത്തിലുള്ള ഫീലിംഗിനേയും ദുര്‍ബലപ്പെടുത്തകയേ ഉള്ളു. അതിനാല്‍ എനിക്കത് പറ്റില്ല. സന്ധി സംഭാഷണം എവിടെയുമെത്തിയില്ല. ഞാനവിടെ നിന്ന് ഇറങ്ങുമ്പോള്‍ ആ സഖാവ് എന്നോട് പറഞ്ഞു: നീയൊക്കെ കൂടുതല്‍ വായിക്കുന്നതിന്റെ കുഴപ്പമാണെന്ന്. എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ച് വന്ന നിമിഷമായിരുന്നു അത്. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഒന്നയഞ്ഞത്പോലെ ഷൌക്കത്തിക്ക പറഞ്ഞു, കുഴപ്പമില്ലെടാ, നമുക്ക് ചെയ്യാം. ഞാന്‍ പണി തുടങ്ങി. മുരളിയേട്ടനെ കാണാന്‍ തിരുവനന്തപുരത്തേക്ക് പോയി. വി കെ ജോസഫിന്റെ കൂടെയാണ് മുരളിയേട്ടന്റെയടുത്തേക്ക് പോകുന്നത്, കഥപറയാന്‍. മുരളിയേട്ടന്‍ കഥ കേട്ടപ്പോള്‍ വരാമെന്ന് സമ്മതിച്ചു. എല്ലാം ശരിയായി വരുന്നു. ചിത്രാഞ്ജലിയുടെ യൂണിറ്റാണ്. കെ ആര്‍ മോഹനേട്ടന്‍ അന്ന് അവിടെ ജോലി ചെയ്യുന്നുണ്ട്. അദ്ദേഹം കാര്യങ്ങളൊക്കെ വേഗത്തിലാക്കി തന്നു. വല്ലച്ചിറയും പരിസരവും തന്നെയാണ് ലൊക്കേഷന്‍.

യൂണിറ്റ് വന്നു, മുരളിയേട്ടന്‍ വന്നു. മറ്റ് അഭിനേതാക്കളെല്ലാം എത്തുന്നു. ഒരാള്‍ മാത്രം വന്നില്ല. ഷൌക്കത്തിക്ക. പ്രൊഡ്യൂസര്‍. എന്റെ കൈയ്യില്‍ ആകെയുള്ളത് രണ്ടായിരം രൂപയാണ്. ഓരോ നിമിഷവും പ്രതീക്ഷിക്കയാണ്. ഷൌക്കത്തിക്ക ഇപ്പോള്‍ വരും, ഇപ്പോള്‍ വരും. സ്വിച്ച് ഓണ്‍ ചെയ്യുമ്പോഴും അദ്ദേഹം വന്നില്ല. അന്ന് ഞാന്‍ മോഹനേട്ടന്റെ കാല് തൊട്ട് തലയില്‍ വെച്ചു. ഉള്ളില്‍ കരച്ചിലായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ ഇത്തരത്തിലുള്ളൊരു പ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടില്ല. മുരളിയേട്ടനാണെങ്കില്‍ തലയൊക്കെ മൊട്ടയടിച്ച് അപ്പമേസ്ത്രിയായി കഴിഞ്ഞു. ആ കാരിരുമ്പിന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ നെഞ്ച് കാളും. വല്ലാത്തൊരവസ്ഥ. ഷൌക്കത്തിക്കയുടെ ഫോണിലേക്ക് പലപ്രാവശ്യം വിളിച്ച് നോക്കി. അദ്ദേഹം ഫോണെടുക്കുന്നില്ല. ആദ്യ ദിവസം ഒരുവിധം പൂര്‍ത്തിയാക്കി. പാക്കപ്പ് പറഞ്ഞു. നാളെ എന്ത് ചെയ്യും?

മുരളിയേട്ടനോടും മറ്റുള്ളവരോടും പിറ്റേന്ന് ഷൂട്ടിംഗില്ല എന്ന് പറഞ്ഞു. സഹോദരിക്ക് തീരെ വയ്യ ആശുപത്രിയില്‍ പോവണം എന്ന കള്ളമാണ് പ്രയോഗിച്ചത്. ഞങ്ങളെല്ലാവരും താമസിക്കുന്നത് അപ്പന്‍ തമ്പുരാന്‍ ക്വാര്‍ട്ടേഴ്സിലാണ്്. മുരളിയേട്ടനും സോനയ്ക്കുമൊക്കെ രാമനിലയത്തില്‍ റൂമെടുത്ത്് കൊടുത്തിട്ടുണ്ട്. അവിടെ ഓരോ ദിവസവും പണം കൊടുക്കണം. ഷനീ എന്ന സുഹൃത്തില്‍ നിന്ന് എഴുപത്തയ്യായിരം രൂപ വാങ്ങി. രാമനിലയത്തിലെ കണക്ക് തീര്‍ത്തു. രണ്ടാമത്തെ ദിവസം മുഴുവന്‍ പണം സംഘടിപ്പിക്കാനുള്ള നെട്ടോട്ടമായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ആരോ പറഞ്ഞത് ദാസേട്ടനെ വിളിക്കാന്‍. ഒറ്റപ്പാലത്തെ അരമന ഹോട്ടലിന്റെ മുതലാളി. സീരിയലൊക്കെ നിര്‍മിച്ചിട്ടുണ്ട്. ദാസേട്ടനെ ഫോണില്‍ വിളിച്ചു. പുള്ളി അങ്ങോട്ട് പോകാന്‍ പറഞ്ഞു. ഞാന്‍ എഡിറ്റര്‍ വേണുവേട്ടനെയും കൂട്ടി അദ്ദേഹത്തിന്റെ അടുത്തേക്ക്, അരമനയിലേക്ക് പോയി. കാര്യങ്ങള്‍ സംസാരിച്ചു. അദ്ദേഹം നിര്‍മാണ നിര്‍വഹണം നടത്താമെന്ന് സമ്മതിച്ചു. ഞാന്‍ തിരികെ നേരെ രാമനിലയത്തിലേക്ക് മുരളിയേട്ടന്റെയടുത്തേക്കാണ് പോയത്. ഞാന്‍ സത്യം സത്യമായി മുരളിയേട്ടനോട് പറഞ്ഞു. ഇതുവരെ നടന്ന കാര്യങ്ങളും പെങ്ങള്‍ക്ക് അസുഖമാണെന്ന് കള്ളം പറഞ്ഞതും ഇപ്പോള്‍ കിട്ടിയ ഉറപ്പുമെല്ലാം പറഞ്ഞു. അതൊന്നും കുഴപ്പമില്ല എന്ന് അദ്ദേഹം പറഞ്ഞു. പിറ്റേന്ന് മുതല്‍ ഷൂട്ടിംഗ് തുടങ്ങി. നമ്മുടെ കാലക്കേടെന്ന പോലെ ദാസേട്ടനെയും കാണാനില്ല. നാട്ടിലുള്ളവരെല്ലാം പ്രൊഡ്യൂസര്‍മാരാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. പലചരക്ക് കടകളില്‍ നിന്ന് ഒല്ലൂരുള്ള ജോബിയെന്ന സുഹൃത്ത് കാരണം ആവശ്യത്തിന് സാധനം കിട്ടും. എപ്പഴാണെങ്കിലും ഞാന്‍ കൊടുത്തുതീര്‍ക്കും എന്ന ഉറപ്പുണ്ട്. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രശ്നമില്ല. എല്ലാ ദിവസവും ചാള വറുത്തതാണ്. ഒഴിഞ്ഞ ബാഗുമായി വിനോദ്ഗാന്ധിയെന്ന സുഹൃത്ത് സെറ്റില്‍ പിടികൊടുക്കാതെ നടന്നുകൊണ്ടിരുന്നു.

ആ ദിവസങ്ങളിലൊന്നും ഞാനുറങ്ങുന്നുണ്ടായിരുന്നില്ല. യൂണിറ്റിലുള്ളവരെ ദാരിദ്യ്രം അറിയിച്ചാല്‍ പിന്നെ തീര്‍ന്നില്ലെ. എല്ലാ വേവലാതികളും ഉള്ളിലൊതുക്കി പരക്കം പാഞ്ഞു. നാടകം കളിച്ചു നടന്നും അല്ലാതെയും വിപുലമായ ബന്ധമുള്ളതുകൊണ്ട് പല സ്ഥലങ്ങളില്‍ നിന്നും പരിചയമുള്ളവരുടെയെല്ലാ കൈയ്യില്‍ നിന്ന് കൈവായ്പകള്‍ വാങ്ങി. പതിനായിരവും അയ്യായിരവും ആയിരവും അഞ്ഞൂറുമൊക്കെ കൈനീട്ടി വാങ്ങി. എന്റെ പണം വാങ്ങലിന്റെ ശൈലി ഒരുദാഹരണത്തിലൂടെ നന്നായി വ്യക്തമാകും. മധു ആലപ്പടമ്പ് എന്നൊരു സുഹൃത്തുണ്ട്. ഒരു യുവകവിയാണ്. പയ്യന്നൂര്‍ക്കാരന്‍. അവന് ഒരവാര്‍ഡ് കിട്ടി. പയ്യന്നൂരേക്ക് പോകുന്ന വഴിയില്‍ അവന്‍ തൃശൂര് വന്നു. ഷൂട്ടിംഗ് കാണാന്‍. അവന്റെ കൈയ്യില്‍ അവാര്‍ഡ് കിട്ടിയ പണമുണ്ട്. അതിങ്ങോട്ട് താടാ.. എന്റെ കൈയ്യിലേക്ക് മധു സന്തോഷത്തോടുകൂടി മൂവായിരം രൂപ വച്ചുതന്നു. മധുവിനെപ്പോലെയുള്ള നിരവധി പേര്‍ എന്റെ സിനിമയില്‍ പങ്കാളികളായി. പിന്നെ പലിശയ്ക്ക് പണമെടുക്കലായി. പന്ത്രണ്ട് രൂപക്കും പതിമൂന്ന് രൂപയ്ക്കുമൊക്കെ പണം പലിശയ്ക്ക് എടുക്കും. നൂറ്റിയറുപത് രൂപക്ക് വാങ്ങിയ എന്‍രെ മോളുടെ പൊടിക്കമ്മല്‍ വരെ ഞാനഴിച്ചെടുത്ത് പണയം വെച്ചു. അങ്ങനെ ഒരു വിധത്തില്‍ തൃശൂരിലെ ഫസ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഷൂട്ട് ചെയ്ത ഫിലിം എസി റൂമിനകത്ത് സൂക്ഷിച്ച് വെച്ചില്ലെങ്കില്‍ സാധാരണ ഗതിയില്‍ ഒട്ടിപ്പിടിക്കും. എന്താണെന്നറിയില്ല, അതുണ്ടായില്ല. വിശ്വാസിയായിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ ദൈവത്തെ ഒന്ന് വാഴ്ത്താമായിരുന്നു. യൂണിറ്റിന് കാശ് കൊടുത്തില്ലെങ്കില്‍ ഫിലിം അവര്‍ കൊണ്ട് പോകും. അവര്‍ ഫിലിമും കൊണ്ടുപോയി. ദാസേട്ടന്‍ വൈകിവരുന്ന തീവണ്ടിയെപ്പോലെ രണ്ട്മാസം കഴിഞ്ഞ് പണം തന്നു. സെക്കന്റ് ഷെഡ്യൂള്‍ കണ്ണൂരിലായിരുന്നു. ദാസേട്ടന്‍ തന്ന പണം കൈയ്യിലുണ്ട്. അങ്ങനെ നെയ്ത്തുകാരന്‍ പൂര്‍ത്തിയായി.

അതൊരോണക്കാലമായിരുന്നു. വീട്ടില്‍ നിന്ന് അജിത വിളിച്ചിരുന്നു. കുട്ടികള്‍ ഓണക്കോടി ഇല്ലേയെന്ന് ചോദിച്ചു, അതില്ല, ഇതില്ല...എന്നൊക്കെ പറഞ്ഞു. മനസാകെ കലങ്ങിപ്പോയി. എന്റെ കൈയ്യില്‍ ഒരു സിഗരറ്റ് വാങ്ങാനുള്ള ചില്ലറ പോലുമില്ല. നശിച്ച ദാരിദ്യ്രം. അന്ന് ഞാന്‍ ഗര്‍ഷോമിന്റെ കാര്യത്തിനായി തിരുവനന്തപുരത്ത് വന്നു. എംഎല്‍എ ഹോസ്റലില്‍ പി ടി യുടെ റൂമിലാണ് താമസം. തിരുവനന്തപുരത്ത് വന്ന് മോഹനേട്ടനെ വിളിക്കാതിരുന്നാല്‍ മോശമല്ലെ, അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. എടാ, നിന്നെ ഞാന്‍ അങ്ങോട്ട് വിളിക്കണമെന്ന് വിചാരിച്ച് ഇരിക്കയായിരുന്നു. ദൂരദര്‍ശനില്‍ നിന്ന് കുറച്ച് പണം കിട്ടിയിട്ടുണ്ട്. നീ വാ.. മോഹനേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് കാശ് തന്നിട്ടുണ്ട്. ഇത് ഓണം പ്രമാണിച്ച്, എന്നെ അറിഞ്ഞുകൊണ്ട് തരുന്നതാണ്. എന്റെ കണ്ണ് നിറഞ്ഞുപോയ നിമിഷമായിരുന്നു അത്. നാട്ടില്‍ നിന്ന് സ്വര്‍ണവുമായി കടകളിലേക്ക് വരുന്ന ഒരു സുഹൃത്തിന്റെ കൈയ്യില്‍ മോഹനേട്ടന്‍ തന്ന പണം ഞാന്‍ വീട്ടിലേക്ക് കൊടുത്തയച്ചു. എന്റെ മക്കളും ഓണക്കോടിയുടുത്തു. ഓണത്തിന് വയറ് നിറയെ ഭക്ഷണം കഴിച്ചു.

എന്നിട്ടും പ്രതിസന്ധികള്‍ തീര്‍ന്നില്ല. നെയ്ത്തുകാരന്റെ ഷൂട്ടിംഗ് കഴിയുമ്പോഴേക്കും ഇടതുമുന്നണി മന്ത്രിസഭ മാറി. കമ്യൂണിസ്റ് പടമല്ലെ? ഒരാളും റിലീസ് ചെയ്യില്ല. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. നാട്ടില്‍ കാശ് ചോദിക്കാന്‍ ഇനിയാരും ബാക്കിയില്ല. പലിശക്ക് പണം തന്നവരൊക്കെ വീട്ടിലേക്ക് വരാന്‍ തുടങ്ങി. വീട്ടിലെത്തിയാല്‍ ഉമ്മറത്ത് നിന്ന് ചെരിപ്പെടുത്ത് അകത്തിടും. പലിശക്കാര്‍ വന്നാല്‍ ഞാനില്ല എന്ന് മറുപടി പറയാന്‍ ഭാര്യയും മക്കളും വിഷമത്തോടെയെങ്കിലും പഠിച്ചു. മൊബൈലില്‍ ഒരു കോള് വരുമ്പോള്‍ പേടിയാണ്. ആരാണ് ബാധ്യത തീര്‍ക്കാന്‍ വിളിക്കുന്നത്? വല്ലാത്തൊരു സമയമായിരുന്നു അത്. അപ്പോഴും നാടകപരിചയങ്ങളാണ് സഹായകരമാവുന്നത്. ഒരു തിയറ്റര്‍ വാടകയ്ക്കെടുത്തു. തൃശൂരിലെ ശ്രീ തിയറ്റര്‍. ബാല്‍ക്കണി ടിക്കറ്റുകള്‍ മുഴുവന്‍ ഞങ്ങള്‍ അമ്പത് രൂപയ്ക്ക് വിറ്റു. ടിക്കറ്റ് വില്‍ക്കുന്നതിന്റെ സാഹചര്യം ജനങ്ങളോട് പറഞ്ഞിട്ട് തന്നെയാണ് വില്‍പ്പന നടത്തുന്നത്. രണ്ട്, മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഹൌസ്ഫുള്‍. നെയ്ത്തുകാരന്‍ ഹൌസ്ഫുള്ളായി. മാധ്യമങ്ങള്‍ നെയ്ത്തുകാരന്റെ മൂല്യം മനസിലാക്കിയും എന്റെ ദയനീയ സ്ഥിതി മനസിലാക്കിയും നല്ല പിന്തുണ തന്നു. അങ്ങനെ രണ്ടാമത്തെ പ്രിന്റെടുത്തു, മൂത്താമത്തേത് വൈകാതെ വന്നു. മുട്ടിലിഴഞ്ഞ് പിച്ചവെച്ച് നടന്നു.

വടക്ക്, തെക്ക് ഭാഗത്ത് രണ്ട് മേഖലകളാക്കി തിരിച്ച് പ്രദര്‍ശനം സംഘടിപ്പിച്ചു. ഇന്നുവരെ ഒരു നല്ല സിനിമയ്ക്കും ഉണ്ടാവാത്ത ദുര്‍ഗതി എന്നും ഇന്നുവരെ ഒരു നല്ല സിനിമയ്ക്കും ലഭിക്കാത്ത ജനകീയത എന്നും നെയ്ത്തുകാരന്റെ അനുഭവത്തെ വിലയിരുത്താം. പ്രദര്‍ശനത്തിനായി പ്രിന്റ് നല്‍കുന്നതിനുള്ള മാനദണ്ഡം രസകരമായിരുന്നു. ഒറ്റക്കളി കളിക്കാനാണെങ്കില്‍ അയ്യായിരം രുപ. പതിനായിരം രൂപ തന്നാല്‍ ഒരു ദിവസം എത്ര കളിവേണമെങ്കിലും കളിക്കാം. കേരളത്തിലെ വായനശാലകളിലും സ്കൂളുകളിലും നാട്ടിന്‍പുറങ്ങളിലെ തിയറ്ററുകളിലുമൊക്കെ നെയ്ത്തുകാരന്‍ ജനങ്ങളുടേതായി. ഇങ്ങനെ നാട്ടുകാര്‍ തന്ന പണം കൊണ്ടാണ് നെയ്ത്തുകാരന്റെ എല്ലാ കടങ്ങളും വീട്ടിയത്. ഇത് വല്ലാത്തൊരനുഭവമായിരുന്നു. കടം വീട്ടുന്നത് വരെ ഒരു ഫെസ്റിവലിലും സിനിമ പ്രദര്‍ശിപ്പി ക്കാന്‍ കൊടുത്തില്ല. അവരോടൊക്കെ തുറന്ന് പറഞ്ഞു. മുടക്കുമുതല്‍ തിരിച്ച് കിട്ടിയിട്ട് ആലോചിക്കാം, പണം തരാതെ ഫിലിം തരില്ല. ശ്രീകുമാറും ശിവകുമാര്‍ കാങ്കോലുമാണ് പ്രിന്റുമായി പോയി ജനകീയ പ്രദര്‍ശനങ്ങള്‍ക്ക് നല്‍കിയത്.

• നെയ്ത്തുകാരന്‍ കൈരളിയില്‍ പ്രദര്‍ശിപ്പിക്കാറുണ്ടല്ലോ? സാറ്റലൈറ്റ് റേറ്റ് ലഭിച്ചില്ലേ?

ഏഴ് ലക്ഷം രൂപയാണ് ലഭിച്ചത്. ഇരുപത് കൊല്ലത്തേക്ക്. കുറേ കഴിഞ്ഞും എന്റെ ദാരിദ്യ്ര പറച്ചില്‍ തുടര്‍ന്നപ്പോള്‍ എന്റെ സഖാക്കള്‍ എന്നോട് ക്ഷുഭിതനായിട്ടുണ്ട്. കൈരളിയില്‍ കാണിക്കുന്നണ്ടല്ലോ, നല്ല സാറ്റലൈറ്റ് റേറ്റ് കിട്ടിയില്ലേ, ഇനിയെങ്കിലും നിന്റെ ദാരിദ്യ്രം നിര്‍ത്ത് എന്ന്. അവരോടും കോരന് കുമ്പിളില്‍ കിട്ടിയ കഞ്ഞിയുടെ കാര്യമേ എനിക്ക് പങ്കുവെക്കാനുണ്ടായിരുന്നുള്ളു. അന്ന് എന്നെ വല്ലാതെ വിഷമിപ്പിച്ച ഒരു കാര്യം സഖാവ് ഇ എം എസിന്റെ മകന്‍ ഇ എം ശ്രീധരേട്ടന്റെ എന്നോടുള്ള പ്രതികരണമായിരുന്നു. ഞാനദ്ദേഹത്തെ സിനിമ കാണണം എന്ന അഭ്യര്‍ത്ഥനയുമായി വിളിച്ചു. അദ്ദേഹം വല്ലാതെ ക്ഷുഭിതനായി, എന്ത് സിനിമ, എന്റെ അച്ഛനെ വച്ച് കച്ചവടം ചെയ്യുകയല്ലെ എന്ന് ചോദിച്ചുകൊണ്ട്. അദ്ദേഹം സിനിമ കണ്ടിരുന്നില്ല. അപ്പോള്‍ ആരോ അദ്ദേഹത്തെ അങ്ങിനെയാണെന്ന് ധരിപ്പിച്ചതാണ്. അത്തരത്തില്‍ നെയ്ത്തുകാരനെ സമീപിച്ചവരുമുണ്ടാവണം. പിന്നീട് അദ്ദേഹം സിനിമ കണ്ടു. അതിന് ശേഷം ഹൃദയവാതിലില്‍ വിരല്‍തൊടുമ്പോള്‍ എന്ന പേരില്‍ ദേശാഭിമാനിയില്‍ വലിയൊരു ലേഖനം എഴുതിയത്. അതെനിക്ക് ലഭിച്ചൊരു ഓസ്കാറായിരുന്നു. പിന്നീട് സഖാവിന്റെ വീട്ടുകാരെല്ലാം പല സ്ഥലങ്ങളിലും സിനിമയെ കുറിച്ച് പറഞ്ഞു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ പലരേയും പ്രചോദിപ്പിച്ചു.

• നെയ്ത്തുകാരന്‍ വഴി ലാഭമുണ്ടായോ? കൈയ്യിലിരിപ്പെന്തെങ്കിലും?

കയ്യിലിരിപ്പുണ്ടായി, കുടിലിലിരിപ്പ്. ആരും ജോലിക്ക് വിളിക്കില്ല. വലിയ സംവിധായകനല്ലെ. നമ്മുടെ സമൂഹത്തിന്റെ ഒരു തെറ്റായ ധാരണയാണത്. നമ്മള്‍ ബോധപൂര്‍വ്വം തിരുത്തേണ്ട ധാരണ. നവാഗത സംവിധാകനുള്ള അവാര്‍ഡ് കിട്ടിയ ആള്‍ക്ക്, മികച്ച സിനിമ സംവിധാനം ചെയ്ത ആള്‍ക്ക് സ്വര്‍ണപ്പണിക്ക് പോകാന്‍ പാടില്ല എന്ന അലിഖിത നിയമം. അതാണല്ലൊ, ബംഗാളില്‍ നിന്നും ആസാമില്‍ നിന്നും ഇവിടേക്ക് പതിനായിരങ്ങള്‍ ജോലി തേടി വരുന്നത്. നമ്മള്‍ ഇവിടെ നിന്നും എല്ലാവരെയും ഉപേക്ഷിച്ച് ഗള്‍ഫ്നാടുകളില്‍ പോയി ആടുജീവിതം നയിക്കുന്നത്.

• നെയ്ത്തുകാരന്‍ കഴിഞ്ഞുള്ള നീണ്ട ഇടവേള. അക്കാലത്തെ ജീവിതം? സഹായങ്ങള്‍?

2002ലാണ് നെയ്ത്തുകാരന്‍ പുറത്തിറങ്ങുന്നത്. അത് കഴിഞ്ഞ് 2006 വരെ ഒരു പടവും ലഭിച്ചില്ല. പുതിയ പ്രോജക്ടുകള്‍ക്കായി ശ്രമിക്കുന്നുണ്ട്. ഒന്നും ശരിയാവുന്നില്ല. മന്ദാരപൂവിനെപറ്റി ആലോചിച്ചു നടന്നില്ല. ആരും അസിസ്റന്റ് ഡയറക്ടറാക്കുന്നില്ല. പുറത്ത് ജോലിക്ക് പോവുമ്പോള്‍ ആരും ജോലി തരുന്നില്ല. ഒരു നവാഗത സംവിധായകനായിപ്പോയില്ലെ? അവാര്‍ഡ് കിട്ടിപ്പോയില്ലെ? അവസാനം വല്ലാത്തൊരവസ്ഥയായപ്പോള്‍ ഞാനെന്റെ സുഹൃത്തിന്റെയടുത്തേക്ക് പോയി. അവനൊരു ബാറുണ്ട്. അവിടെയൊരു സപ്ളയര്‍ ജോലി തരമാക്കിയാല്‍ പണത്തിന് കുറച്ച് സമാധാനമാവും. ഞാനവനോട് കാര്യം പറഞ്ഞപ്പോള്‍ അവനെന്നെ അടിച്ചില്ല എന്നേയുള്ളു. എന്നെ അവിടെ ജോലിക്ക് നിര്‍ത്തിയാല്‍ നാട്ടുകാരവനെ അടിക്കും പോലും!

ആ ഒരു ഇടവേള, ദുരിതം വിതറികിടന്ന വഴിത്താരയായിരുന്നു. ആ സമയത്ത് കെ ആര്‍ മോഹനേട്ടന്‍ ചെയ്ത സഹായങ്ങള്‍ മറക്കാനാവാത്തതാണ്. മോഹനേട്ടന്‍ മാത്രമാണ് എന്റെ ദയനീയാവസ്ഥ മനസിലാക്കി എന്നെ വിളിച്ചത്. ദൂരദര്‍ശന് ചെയ്യുന്ന വര്‍ക്കില്‍ കൂടെ നില്‍ക്കണമെന്ന് പറഞ്ഞു. അങ്ങനെയാണ് ത്യാഗം എന്ന ടെലിഫിലിമില്‍ വര്‍ക്ക് ചെയ്തത്. എന്നോട് പിന്നീടെപ്പൊഴോ ആരോ ചോദിച്ചിട്ടുണ്ട്, ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന്. ഞാന്‍ അതിന് കൊടുത്ത മറുപടി ഉണ്ട് എന്നായിരുന്നു. ദൈവം എന്റെ മുന്നില്‍ പലപ്പോഴും വന്നിട്ടുള്ളത് കെ ആര്‍ മോഹനേട്ടന്റെ രൂപത്തിലാണെന്ന് മാത്രം. അതൊരോണക്കാലമായിരുന്നു. വീട്ടില്‍ നിന്ന് അജിത വിളിച്ചിരുന്നു. കുട്ടികള്‍ ഓണക്കോടി ഇല്ലേയെന്ന് ചോദിച്ചു, അതില്ല, ഇതില്ല...എന്നൊക്കെ പറഞ്ഞു. മനസാകെ കലങ്ങിപ്പോയി. എന്റെ കൈയ്യില്‍ ഒരു സിഗരറ്റ് വാങ്ങാനുള്ള ചില്ലറ പോലുമില്ല. നശിച്ച ദാരിദ്യ്രം. അന്ന് ഞാന്‍ ഗര്‍ഷോമിന്റെ കാര്യത്തിനായി തിരുവനന്തപുരത്ത് വന്നു. എംഎല്‍എ ഹോസ്റലില്‍ പി ടി യുടെ റൂമിലാണ് താമസം. തിരുവനന്തപുരത്ത് വന്ന് മോഹനേട്ടനെ വിളിക്കാതിരുന്നാല്‍ മോശമല്ലെ, അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. എടാ, നിന്നെ ഞാന്‍ അങ്ങോട്ട് വിളിക്കണമെന്ന് വിചാരിച്ച് ഇരിക്കയായിരുന്നു. ദൂരദര്‍ശനില്‍ നിന്ന് കുറച്ച് പണം കിട്ടിയിട്ടുണ്ട്. നീ വാ.. മോഹനേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് കാശ് തന്നിട്ടുണ്ട്. ഇത് ഓണം പ്രമാണിച്ച്, എന്നെ അറിഞ്ഞുകൊണ്ട് തരുന്നതാണ്. എന്റെ കണ്ണ് നിറഞ്ഞുപോയ നിമിഷമായിരുന്നു അത്. നാട്ടില്‍ നിന്ന് സ്വര്‍ണവുമായി കടകളിലേക്ക് വരുന്ന ഒരു സുഹൃത്തിന്റെ കൈയ്യില്‍ മോഹനേട്ടന്‍ തന്ന പണം ഞാന്‍ വീട്ടിലേക്ക് കൊടുത്തയച്ചു. എന്റെ മക്കളും ഓണക്കോടിയുടുത്തു. ഓണത്തിന് വയറ് നിറയെ ഭക്ഷണം കഴിച്ചു.

• പുലിജന്‍മത്തിലേക്കെത്തുന്നത് എങ്ങിനെയാണ്?

നെയ്ത്തുകാരന് ശേഷമുണ്ടായ ഇടവേളയില്‍ പല പ്രോജക്ടുകളെപറ്റിയും ആലോചിക്കുന്നുണ്ട്. എന്‍ പ്രഭാകരന്റെ മറുപിറവിയുടെ സ്ക്രിപ്റ്റ് എഴുതി. നടന്നില്ല. ബഷീറിന്റെ ശബ്ദങ്ങളെ പറ്റി ആലോചിച്ചു. അതും തഥൈവ. മന്ദാരപൂവ് കുറേ ഷൂട്ട് ചെയ്തു. കാവ്യാമാധവനും പൃഥ്വീരാജും മുഖ്യവേഷത്തില്‍.

• എങ്ങിനെയാണ് തുടങ്ങിയ പടം മുടങ്ങിയത്? ശൂന്യതയില്‍ നിന്ന് സിനിമയുണ്ടാക്കി എന്ന് പോലും വിശേഷിപ്പിക്കാവുന്ന പ്രിയനന്ദന് അങ്ങനെ പറ്റിയതെന്താണ്?

എന്തെങ്കിലും ഒരു കാര്യം പറയാതിരിക്കേണ്ടേ. അതൊരു രഹസ്യമായിരിക്കട്ടെ. പിന്നീടൊരിക്കല്‍ അത് പറയാം.

• അപ്പോള്‍ പുലിജന്‍മത്തിലേക്ക് തന്നെ പോവാം

അതെ, അങ്ങനെ പുതിയ സിനിമകളൊന്നും ശരിയാവാതെ നില്‍ക്കുമ്പോഴാണ് ഒരു ദിവസം പരിചയക്കാരനായ എം ജി വിജയ് എത്തുന്നത്. എന്താടാ പുതിയ പടമൊന്നുമില്ലെ? എന്ന ചോദ്യത്തിന് ഒന്നും ശരിയാവുന്നില്ല എന്ന മറുപടി മാത്രമേ എന്റെ കൈയ്യിലുണ്ടായിരുന്നുള്ളു. പെട്ടെന്നാണ് അവന്‍ പറയുന്നത്, അവന്‍ സഹായിക്കാമെന്ന്. മുപ്പത് ലക്ഷം രൂപ കൈയ്യിലുണ്ട്. അതിന് നീ സിനിമ പിടിച്ചോ, പൊളിഞ്ഞാലൊന്നും കുഴപ്പമില്ല... എന്നില്‍ വീണ്ടും പ്രതീക്ഷകള്‍ പൂത്ത നിമിഷം. പുലിജന്‍മത്തിലും എല്ലാവരും സഹകരിച്ചു. അഭിനേതാക്കളുടെ സഹകരണം എടുത്തുപറയണം. എന്റെ അവസ്ഥ അവര്‍ക്ക് നന്നായി അറിയാമായിരുന്നു. കമ്യൂണിസ്റുകാരനായ മുരളിയേട്ടനും കോണ്‍ഗ്രസുകാരനായ സലിംകുമാറും വാങ്ങിയ പ്രതിഫലം വളരെ തുച്ഛമായിരുന്നു. അല്ലെങ്കില്‍ അതൊരു പ്രതിഫലമാണെന്ന് പറയാന്‍ പറ്റാതത്രയും ചെറിയൊരു സംഖ്യ ആയിരുന്നു. സംവൃതസുനില്‍, സിന്ധുമേനോന്‍ തുടങ്ങി എല്ലാ അഭിനേതാക്കളും ഞങ്ങളുടെ ദാരിദ്യ്രം മനസിലാക്കി പ്രതിഫലം വെട്ടിക്കുറച്ചു. ഇവരുടെയൊക്കെ സഹകരണത്തിലൂടെയാണ് പുലിജന്‍മം ഉണ്ടായത്. ആ സിനിമയുടെ വിതരണത്തിന് സഹായിച്ചത് ഉള്ളാട്ടില്‍ ശശിയേട്ടനാണ്. അതൊന്നും മറക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്.

• പുലിജന്‍മം സംസ്ഥാന ചലചിത്ര അവാര്‍ഡുകളില്‍ തഴയപ്പെട്ടെങ്കിലും ദേശീയമായി പരിഗണിക്കപ്പെട്ടു അല്ലെ?

സംസ്ഥാനത്ത് പുലിജന്‍മത്തിന് മേക്കപ്പിന് മാത്രമാണ് അവാര്‍ഡ് ലഭിച്ചത്. 2008ലാണ് നാഷണല്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ആ സമയത്ത് മലയാറ്റൂരിന്റെ യക്ഷി ഒന്നുകൂടി ചെയ്താലോ എന്ന ആലോചനയില്‍ ഇരിക്കയാണ്. കടലാരിശ്ശേരിയിലെ വിജയേട്ടന്റെ വീട്ടിലാണ് യക്ഷി എഴുതാനിരിക്കുന്നത്. വിജയേട്ടന്റെ ഭാര്യയും കുട്ടികളുമൊക്കെ സൌദിയിലാണ്. വീടൊഴിഞ്ഞു കിടപ്പാണ്. അവിടെ വെച്ചാണ് അവാര്‍ഡ് വിവരം അറിയുന്നത്. സത്യത്തില്‍ പ്രതീക്ഷയൊന്നുമില്ലായിരുന്നു. അപ്പോഴാണ് അറിയുന്നത് പുലിജന്‍മത്തിന് മികച്ച സിനിമ എന്ന അവാര്‍ഡ് കിട്ടുന്നത്. നെയ്ത്തുകാരന്‍ കഴിഞ്ഞ് മന്ദാരപൂവല്ല മുടങ്ങിയ അവസ്ഥയിലെത്തുമ്പോള്‍ ഞാന്‍ ആര്‍ട് സിനിമയുടെ വക്താവാണോ, കമേഴ്സ്യല്‍ സിനിമയുടെ വക്താവാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ നില്‍പ്പാണ്. ഓരോരുത്തരെ സമീപിക്കുമ്പോഴും ഓരോ കാരണങ്ങള്‍ പറഞ്ഞ് തഴയപ്പെടും. ആര്‍ട് ഫിഗര്‍ പോവാന്‍ വേണ്ടി നീണ്ടുകിടക്കുന്ന മുടിവെട്ടി. താടിയെടുത്തു. എന്നിട്ടും അവസരമൊന്നും ലഭിച്ചില്ല. അവിടെ നിന്നാണ് പുലിജന്‍മത്തിലേക്കെത്തുന്നത്. ആര്‍ട് മേല്‍വിലാസം പോയി എന്ന് കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് വെള്ളിടി പോലെ ദേശീയ അവാര്‍ഡ്. കഷ്്ടകാലസമയത്തുള്ള അവാര്‍ഡ് മഴ. പിന്നെയും സിനിമ ചെയ്യാനുള്ള കാത്തിരിപ്പിന് ശമനമുണ്ടാവുന്നില്ല.

• സൂഫി പറഞ്ഞ കഥ, ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്. സിനിമാ ജീവിതം കുറച്ചുകൂടി വര്‍ണാഭമാവുന്നുണ്ടെന്ന് തോന്നുന്നു. ദാരിദ്യ്രത്തിന്റെ എല്ലിന്‍കൂടില്‍ നിന്നും സമ്പത്തിന്റെ ഒരു പുഷ്ടി സിനിമയില്‍ കാണുന്നുണ്ട്.

അതെ, രണ്ട് സിനിമകളിലും വലിയ ദാരിദ്യ്രമില്ലായിരുന്നു. പുലിജന്‍മം കഴിഞ്ഞ് കുറേ നാളുകള്‍ക്ക് ശേഷമാണ് കല്‍ക്കത്തിയിലെ വേണുവേട്ടന്‍, വിഷ്ണുമംഗലം, ബാംഗ്ളൂരിലുള്ള കുമാര്‍ എന്നിവര്‍ മുഖേന പ്രകാശ് ബാരെയും തമ്പി ആന്റണിയും വരുന്നത്. സൂഫി പറഞ്ഞ കഥ, ഇടശ്ശേരി അവാര്‍ഡ് കിട്ടിയ സമയത്ത് തന്നെ ഞാന്‍ വായിക്കുന്നുണ്ട്. ആ സിനിമ സംവിധാനം ചെയ്യുമ്പോള്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായില്ല. നെയ്ത്തുകാരനില്‍ മുരളിയേട്ടന്റെ അപ്പമേസ്ത്രിയെ പരിചയപ്പെടുത്തുന്നത് മൂന്ന് ഷോട്ടുകളിലൂടെയാണ്. അങ്ങനെ വേണ്ടി വന്നത് ഒരു ക്രെയിനെടുക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ടാണ്്. സൂഫി പറഞ്ഞ കഥയില്‍ അത്തരം പരിമിതികളൊന്നുമുണ്ടായിരുന്നില്ല. ദാരിദ്യ്രത്തിന്റെ പ്രശ്നം ആ സിനിമയിലുണ്ടായിരുന്നില്ല. പിന്നീടാണ് ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക് ഉണ്ടാവുന്നത്. എന്റെ സിനിമകളില്‍ ഏറ്റവുമധികം കളക്ഷനുണ്ടായത് ഈ സിനിമയ്ക്കാണ്. പയ്യന്നൂരിലുള്ള മനോജാണ് ഇതിന്റെ തീമിലേക്ക് എന്നെ കൊണ്ടുപോവുന്നത്. ഇര്‍ഷാദാണ് എന്റെയടുക്കലേക്ക് മനോജിനെ കൊണ്ടുവരുന്നത്. വായിച്ചപ്പോള്‍ വളരെ പോസറ്റീവായ സാധനമാണ്. സംവിധായകന്‍ രഞ്ജിത്തിന്റേതാണ് കഥ. ഞാന്‍ പറയേണ്ട ഒരു വിഷയം തന്നെയാണെന്ന തിരിച്ചറിവില്‍ മുന്നോട്ട് പോയി. ജഹാംഗീര്‍ ഷംസ് ആയിരുന്നു പ്രൊഡ്യൂസര്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങള്‍ ചെയ്യണം അതിന്റെ റൈറ്റ് വാങ്ങിവെച്ചിട്ടുണ്ട്. സമാനമനസ്കരായ ആരെയെങ്കിലും കണ്ടെത്തണം. മുന്നോട്ട് പോകണം. എത്ര സിനിമ ചെയ്തു എന്നതിലല്ല കാര്യം. നൂറ്റിയൊന്ന് സിനിമകളെടുക്കമം എന്ന ഒരു നേര്‍ച്ചയൊന്നുമല്ലല്ലോ ജീവിതം. പ്രിയനന്ദനന്റെ സിനിമ കാണണം എന്ന് പറഞ്ഞ് ആരും കാത്തിരിക്കുന്നൊന്നുമില്ല. എത്രയോ കാലം മുമ്പുള്ള നല്ല സിനിമകള്‍ നമ്മളിപ്പോഴും കാണുന്നുണ്ട്. അത്തരത്തിലുള്ള സിനിമകളാവണം എന്റേതെന്ന ഒരാഗ്രഹമുണ്ട്. ഒരു ദുരാഗ്രഹം.

• ജീവിതത്തില്‍ നിന്ന് കഷ്ടപ്പാടുകള്‍ വിട്ടുപോയില്ലേ? കുടിലില്‍ തന്നെയാണോ ഇപ്പോഴും ജീവിതം? ജീവിതം പരാജയമായാണോ, വിജയമായാണോ വിലയിരുത്തുന്നത്?

കഷ്ടപ്പാടുകളില്ലാത്ത ജീവിതങ്ങളില്ലല്ലോ? ഓരോരുത്തര്‍ക്ക് ഓരോ രീതിയിലാണെന്ന് മാത്രം. പുലിജന്‍മത്തിന് ദേശീയ അവാര്‍ഡ് കിട്ടിക്കഴിഞ്ഞ സമയത്താണ് ഞാന്‍ കുടില്‍ മാറ്റി ചെറിയ വീട് വെക്കുന്നത്. അവാര്‍ഡ് തുകയായ രണ്ട് ലക്ഷം രൂപ, സംസ്ഥാന സര്‍ക്കാര്‍ തന്ന ഒരു ലക്ഷം രൂപ, എന്റെ നാട്ടുകാരുടെ സ്വീകരണത്തിന്റെ കൂടെ ലഭിച്ച ഒരുലക്ഷം രൂപ. അജിത കുടുംബശ്രീയില്‍ നിന്ന് കടം വാങ്ങിയ നാല്‍പ്പതിനായിരം രൂപ എം ജി വിജയേട്ടന്റെ സഹായം, കൂട്ടുകാരുടെ സ്നേഹ സമ്മാനങ്ങള്‍ എല്ലാം കൂടി ചേര്‍ത്ത് വെച്ച് ചോര്‍ന്നൊലിക്കാത്ത, അടച്ചുറപ്പുള്ള ഒരു വീടുണ്ടാക്കി. എന്റെ ഭാര്യയൊക്കെ അനുഭവിച്ച കഷ്ടപ്പാട് ലോകത്ത് ഒരു സ്ത്രീയും അനുഭവിച്ച് കാണില്ല. മക്കളുടെ അസുഖത്തിന് ഒന്ന് ആശുപത്രിയില്‍ പോകാനുള്ള പണം പോലുമില്ലാത്ത അവസ്ഥ. അപ്പോഴും മനുഷ്യ കാരുണ്യമാണ് ഞങ്ങളെ നിലനിര്‍ത്തിയത്. ചന്ദ്രശേഖരന്‍ ഡോക്ടര്‍, ആയംകുളങ്ങരയിലെ മാങ്ങന്‍സ് എന്ന മെഡിക്കല്‍ഷോപ്പ്. ഇവരൊക്കെ എന്നെ നിലനിര്‍ത്തിയവരാണ്. “ ജീവികള്‍ക്കൊക്കെയും വേണമല്ലൊ മറ്റ് ജീവികള്‍ തന്‍ സഹായം” എന്ന ബര്‍തോള്‍ഡ് ബ്രഹ്തിന്റെ വരികള്‍ എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായിരുന്നു.

ദേശാഭിമാനി പത്രത്തിന്റെ വാരാന്ത്യപതിപ്പില്‍ ജീവിതാസക്തി എന്ന പേരില്‍ പണ്ട് വാന്‍ഗോഗിന്റെ ആത്മകഥ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. വാന്‍ഗോഗില്‍ നിന്നും എന്നെപോലുള്ള ഒരു മനുഷ്യര്‍ക്ക് പിടിച്ചെടുക്കാവുന്ന കുറെ ജീവിത മുഹൂര്‍ത്തങ്ങളും വിലയിരുത്തലുകളും പുറത്ത് വരുന്നുണ്ട്. മനുഷ്യന് ദുര്യോഗകാലമെന്നത് “പക്ഷികള്‍ക്ക് തൂവല്‍പൊഴിയുന്ന കാലം പോലെയാണ്. അത്രയും കാലം സഹിച്ചിരുന്നാല്‍ പുതിയ തൂവലുമായി പുറത്തുവരാം.” സഹിച്ചിരിക്കണം ഒന്നിനും എളുപ്പ വഴികളില്ല. ഇപ്പോള്‍ വേണമെങ്കില്‍ വിദേശങ്ങളിലുള്ള എന്റെ സുഹൃത്തുക്കളോട് എത്ര രൂപ ചോദിച്ചാലും അവര്‍ തരും. പക്ഷെ, അതില്‍ കാര്യമില്ല. ആഡംബരമുള്ള വലിയ കൊത്തളങ്ങളില്‍ കാര്യമില്ല. നിങ്ങള്‍ക്ക് എത്രവലിയ ശീതീകരിച്ച മുറി വേണമെങ്കിലും ഉണ്ടാക്കാം. മനസമാധാനമില്ലാതെ എത്ര നേരം ആ മുറിയില്‍ ഇരിക്കാന്‍ സാധിക്കും. എത്രകാലം ജീവിച്ചു എന്നതിലല്ല ഞാന്‍ പ്രാധാന്യം കാണുന്നത്. എങ്ങനെ ജീവിച്ചു എന്നതിലാണ്. ഞെളിഞ്ഞു നില്‍ക്കാനല്ല, നിവര്‍ന്ന് നില്‍ക്കാനാണ് എന്നും പരിശ്രമിച്ചിട്ടുള്ളത്.

ജീവിതത്തെ പരാജയം എന്നും വിജയം എന്നും വിലയിരുത്തുന്നത് ഓരോരുത്തരുടെ കാഴ്ചപ്പാടിലാണ്. ചിലര്‍ക്ക് പണം കുന്നുകൂട്ടുന്നതാണ് ജീവിതത്തിന്റെ വിജയം. എന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നും അത്ഭുതങ്ങളല്ല. എന്നെ സംബന്ധിച്ച് അത്ഭുതങ്ങളായി ഒന്നുമില്ല. ഏതൊരു സത്യസായി ബാബക്കും ഒരു സ്വര്‍ണമാല അന്തരീക്ഷത്തില്‍ നിന്ന് എടുത്തുകൊടുക്കാം. ആ മാല പണിയുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയവന് അതില്‍ അത്ഭുതം ദര്‍ശിക്കാന്‍ സാധിക്കില്ല. സ്വര്‍ണകമ്പി അടിച്ച് നീട്ടി, വിളക്കി ഒത്തിരി ഒത്തിരി ബുദ്ധിമുട്ടി പണിഞ്ഞാണ് മാലയുണ്ടാവുന്നത്. അത്തരം ബുദ്ധിമുട്ടുകളിലൂടെ മാലകളുണ്ടാക്കിയവനാണ് ഞാന്‍.

 

Comments  

 
0 # ente kuttukaranvinithalekshmi 2012-06-29 08:20
പ്രിയപ്പെട്ട കുട്ടുകാര ജീവിധത്തില്‍ ഒരുപാടു അനുഭവിച്ചും നഷ്ടപെട്ടും നേടിയ വിജയത്തിന്റെ മധുരം ഒരിക്കളും അനുഭവിച്ചിട്ടില ്ലാത്ത ഒരു ആളായി സ്വയം മാറിയെന്നു തോന്നുന്നു താങ്കള്‍ അധ് വേണ്ട കിട്ടിയ മധുരം ചീതയകുന്നധിനു മുന്നേ ആടിന്റെ രുചിയരിയുക നന്ദി നമസ്കാരം :-)
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh

Banner
Copyright © 2017 www.nellu.net. All Rights Reserved.
Joomla! is Free Software released under the GNU/GPL License.
 

Who's Online

We have 482 guests online

Polls

Joomla! is used for?
 

Advertisement

Featured Links:
Joomla!
Joomla! The most popular and widely used Open Source CMS Project in the world.
JoomlaCode
JoomlaCode, development and distribution made easy.
Joomla! Extensions
Joomla! Components, Modules, Plugins and Languages by the bucket load.
Joomla! Shop
For all your Joomla! merchandise.