കേരള ബജറ്റ്; ഒരു സ്ത്രീപക്ഷ വായന
നിഷ രാജീവ്
![]() |
|
സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ത്രീ ശാക്തീകരണ ഏജന്‍സികളും പൊതുമേഖലാ സ്ഥാപനങ്ങളും സമര്‍പ്പിച്ച സ്ത്രീ സുരക്ഷാ പദ്ധതികള്‍ക്ക് തുക അനുവദിച്ചിട്ടില്ല. കേന്ദ്ര ബജറ്റില്‍ 1000 കോടിയുടെ വനിതാ ബാങ്കും, കേരളം തുടങ്ങിവെച്ച നിര്‍ഭയ പദ്ധതിയുടെ മാതൃക പിന്തുടരുന്ന സമീപനവും പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഇവിടെ ഇത്തരത്തിലുള്ള അവഗണന പുലര്‍ത്തുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷയും അതിക്രമത്തിന് ഇരയായവര്‍ക്ക് കൌണ്‍സലിങ്ങും പുനരധിവാസവും ഉറപ്പാക്കുന്ന നിര്‍ഭയയുടെ പ്രവര്‍ത്തനം വിപുലീകരിക്കും എന്ന ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം വെറും വിടുവാക്ക് മാത്രമാവുകയാണ്. അത് നടപ്പാക്കണമെങ്കില്‍ സാമൂഹിക നീതി വകുപ്പിനു വകയിരുത്തിയ വിഹിതം മതിയാകാതെ വരുമെന്നതാണ് വസ്തുത. |
സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ത്രീ ശാക്തീകരണ ഏജന്‍സികളും പൊതുമേഖലാ സ്ഥാപനങ്ങളും സമര്‍പ്പിച്ച സ്ത്രീ സുരക്ഷാ പദ്ധതികള്‍ക്ക് തുക അനുവദിച്ചിട്ടില്ല. കേന്ദ്ര ബജറ്റില്‍ 1000 കോടിയുടെ വനിതാ ബാങ്കും, കേരളം തുടങ്ങിവെച്ച നിര്‍ഭയ പദ്ധതിയുടെ മാതൃക പിന്തുടരുന്ന സമീപനവും പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഇവിടെ ഇത്തരത്തിലുള്ള അവഗണന പുലര്‍ത്തുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷയും അതിക്രമത്തിന് ഇരയായവര്‍ക്ക് കൌണ്‍സലിങ്ങും പുനരധിവാസവും ഉറപ്പാക്കുന്ന നിര്‍ഭയയുടെ പ്രവര്‍ത്തനം വിപുലീകരിക്കും എന്ന ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം വെറും വിടുവാക്ക് മാത്രമാവുകയാണ്. അത് നടപ്പാക്കണമെങ്കില്‍ സാമൂഹിക നീതി വകുപ്പിനു വകയിരുത്തിയ വിഹിതം മതിയാകാതെ വരുമെന്നതാണ് വസ്തുത. മുന്നണി ബന്ധം തകരാതിരിക്കാനും വല്ല വിധേനയും ഈ സര്‍ക്കാരിനെ നിലനിര്‍ത്താനും ഉള്ള പെടാപ്പാടില്‍ വകുപ്പ് മന്ത്രി എം കെ മുനീര്‍ ഈ സത്യം വെളിപ്പെടുത്തുന്നില്ല എന്നേയുള്ളു.
സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട നടത്തിപ്പിന് വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തികളില്‍ നിന്നും സര്‍ക്കാറിതര സംഘടനകളില്‍ നിന്നും സാമൂഹിക സംഘടനകളില്‍ നിന്നും കോര്‍പറേറ്റുകളില്‍ നിന്നും പങ്കാളിത്തം സ്വീകരിക്കാന്‍ നയരൂപവത്കരണം നടത്തും എന്ന പ്രഖ്യാപനത്തിന്റെ തുടര്‍ച്ച എന്തായിരിക്കുമെന്നത് ആശങ്കയോടെ മാത്രമേ ഒരു സ്ത്രീക്ക് കാണാന്‍ സാധിക്കുകയുള്ളു.
സാമൂഹിക നീതി മേഖലയിലേക്ക് സ്വകാര്യ പങ്കാളിത്തം ക്ഷണിക്കുന്നതുവഴി സര്‍ക്കാറിന്റെ നേരിട്ടുള്ള നിക്ഷേപം കുറയ്ക്കുകയാണോ ലക്ഷ്യം എന്നത് പ്രസക്തമായ സംശയമാണ്. സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള വനിതാ വികസന കോര്‍പറേഷന് 5.73 കോടി മാത്രമാണ് ബജറ്റിലുള്ളത്. സ്കൂളില്‍ പോകുന്നതു മുതല്‍ തിരിച്ചെത്തുന്നതുവരെ വിദ്യാര്‍ഥിനികളുടെ സുരക്ഷാ നിരീക്ഷണത്തിന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബൃഹദ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ച് സാമൂഹിക നീതി വകുപ്പ് സമര്‍പ്പിച്ച ‘സുരക്ഷാ അറ്റ് സ്കൂളിന്' ബജറ്റില്‍ ഇടം കണ്ടെത്താനായുമില്ല. വനിതാ വികസന കോര്‍പറേഷന്റേതായിരുന്നു ആ പദ്ധതി. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ കോളജുകളിലേക്കും വിമന്‍ സെല്ലുകള്‍ വ്യാപിപ്പിക്കുന്ന പദ്ധതിക്കും കാര്യമായ ബജറ്റ് പിന്തുണ ലഭിച്ചില്ല. സാമൂഹിക നീതി വകുപ്പിന്റെ അഭിമാന ചുവടുവെപ്പായ ജെന്‍ഡര്‍ പാര്‍ക്കിനു ലഭിച്ചത് ആറ് കോടി മാത്രമാണ്. ആറ് കോടിയും നിലവിലുള്ള രീതി അനുസരിച്ച് പുട്ടടിക്കാനുള്ള സാധ്യതയാണുള്ളത്. ഇന്ത്യാവിഷന്‍ ചാനലിന്റെ കടം ഇല്ലാതാക്കാന്‍ മുനീര്‍ മന്ത്രിയുടെ മുന്നില്‍ ഇതൊക്കെയല്ലേ വഴിയുള്ളു. വനിതാ കമീഷനെയും യു ഡി എഫ് സര്‍ക്കാര്‍ ബജറ്റില്‍ പാടേ അവഗണിച്ചു. കമീഷന്റെ സ്ത്രീപക്ഷലിംഗ ബോധവത്കരണ പരിപാടികള്‍ക്ക് കഴിഞ്ഞ ബജറ്റിലെ വിഹിതം പുതുക്കുക മാത്രമാണു ചെയ്തത്. പരിതാപകരമാണ് ഈ നടപടി.
വനിതാ കമീഷന്‍ ഉള്‍പ്പെടെയുള്ളവ മുഖേന നടപ്പാക്കുന്ന സ്ത്രീ പക്ഷ പദ്ധതികള്‍ക്ക് 2012-13ലെ വിഹിതം ആവര്‍ത്തിക്കുക മാത്രമാണു ചെയ്തിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനുള്ള സുപ്രധാന പരിപാടികള്‍ എന്ന പേരില്‍ വനിതാ വികസന കോര്‍പറേഷന്റെയും വനിതാ കമീഷന്റെയും കുടുംബശ്രീയുടെയും പൊലീസ് വകുപ്പിലെ വനിതാ സെല്ലിന്റെയും പേരില്‍ നാമമാത്ര തുകയാണ് വകയിരുത്തിയത്.
കൌമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് സാമൂഹിക മനശാസ്ത്ര സേവനം നല്‍കുന്നതിനാകട്ടെ വെറും പ്രഖ്യാപനമേയുള്ളൂ, വിഹിതമില്ല. ആര്‍ഭാട രഹിത വിവാഹം, സ്ത്രീധന വിരുദ്ധ കേരളം പദ്ധതികളോടുള്ള സമീപനവും ഇതുതന്നെ. ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷവും സ്ത്രീപക്ഷ പദ്ധതികളോടും സ്ത്രീ ശാക്തീകരണം മുഖ്യ ലക്ഷ്യമായ പൊതുമേഖലാ സ്ഥാപനങ്ങളോടും യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം പ്രതിഷേധാര്‍ഹമാണ്. കാക്കക്കെന്ത് സംക്രാന്തി എന്ന് പറഞ്ഞത് പോലെ മാണിക്കെന്ത് സ്ത്രീപക്ഷം അല്ലെ?.