. ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ .

നീയെന്നെ മറന്നാല്‍

പാബ്ളോ നെരൂദ (പരിഭാഷ : ഗീതാ ജാനകി)


നീയൊരു കാര്യമറിയണമെന്നെനിക്കാഗ്രഹമുണ്ട്.
ഇതെങ്ങനെയെന്നു നിനക്കറിയുമോ?
സ്ഫടിക ചന്ദ്രനെയോ
എന്റെ ജനാലക്കലെ,
മെല്ലെവന്നെത്തുന്ന ശരത്ക്കാലത്തിലെ ചുവന്ന
ശാഖിയെയോ നോക്കുമ്പോള്‍
തീക്കരികിലെ നേര്‍മ്മയായ ചാരത്തെ,
ചുക്കിച്ചുളിഞ്ഞ ഒരു തടിക്കഷണത്തെ തൊടുമ്പോള്‍
എല്ലാം, നിന്നിലേക്കെന്നെ എത്തിക്കുന്നു .
സുഗന്ധം,പ്രകാശം,ലോഹങ്ങള്‍
നിലനില്‍ക്കുന്നതെന്തും ചെറിയ നൌകകളായി
എന്നെ കാത്തിരിക്കുന്ന
നിന്റെ ദ്വീപുകളിലേക്ക്
എത്തുന്നു.

ഇനി നീയെന്നെ കുറേശെ കുറേശെയായി
സ്നേഹിക്കുന്നത് മതിയാക്കിയാല്‍,
കുറേശെ കുറേശെയായി ഞാനും
നിന്നെ സ്നേഹിക്കുന്നത് മതിയാക്കും.

ഇനി പെട്ടെന്ന് നീയെന്നെ മറന്നാലോ,
എന്നെ അന്വേഷിക്കേണ്ട.
കാരണം,
ഞാനെപ്പോഴേ നിന്നെ മറന്നിരിക്കും.

എന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന
കൊടികളുടെ കാറ്റ് ദീര്‍ഘവും ഭ്രാന്തവുമാണെന്ന്
നിനക്ക് തോന്നുന്നുവെങ്കില്‍,
എന്റെ ഹൃദയത്തിന് വേരുകളുള്ള തീരത്ത്
നീയെന്നെ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചാല്‍,
ഓര്‍ക്കുക;
അതേ ദിവസം
അതേ മണിക്കൂറില്‍
ഞാനെന്റെ കൈകളുയര്‍ത്തും.
എന്റെ വേരുകള്‍ മറ്റൊരു തീരം തേടി പോകും.

എന്നാല്‍,
ഓരോ ദിവസവും,
ഓരോ മണിക്കൂറും,
അടക്കാനാവാത്ത മാധുര്യത്തോടെ
നീയെന്റേതാണെന്ന് നിനക്ക് തോന്നുന്നുവെങ്കില്‍
ഓരോ ദിവസവും എന്നെ അന്വേഷിച്ച് ഒരു പൂവ്
നിന്റെ ചുണ്ടോളമെത്തുന്നുണ്ടെങ്കില്‍
എന്റെ പ്രിയപ്പെട്ടവളെ, എന്റെ സ്വന്തമേ
എന്റെയുള്ളിലെയാ അഗ്നികളെല്ലാം
ആവര്‍ത്തിക്കപ്പെടുന്നു.
എന്റെയുള്ളില്‍ ഒന്നും അണഞ്ഞിട്ടുമില്ല ഒന്നും
മറവിയിലാണ്ടിട്ടുമില്ല.
നിന്റെ സ്നേഹതാലെന്റെ സ്നേഹം വളരുന്നു,
പ്രിയേ
നീ ജീവിച്ചിരിക്കുവോളം , എന്നില്‍ നിന്ന്
വേര്‍പെടാതെ തന്നെ
അത് നിന്റെ കൈകളില്‍ ഉണ്ടായിരിക്കും.

www.facebook.com/gita.sreejith



ദൈവപ്പേടി

ഹേമാംബിക


എത്രയെത്രയമ്പലങ്ങളിലാണു നീ
ദര്‍ശനങ്ങള്‍ നടത്തുന്നത്
നിന്റെ പ്രാര്‍ത്ഥനകളും
പ്രീതീകരണ പ്രവൃത്തികളും
കുമ്പസാരങ്ങളും കൊണ്ട്
ദൈവങ്ങള്‍ വീര്‍പ്പുമുട്ടുന്നു.

സമസ്താപരാധങ്ങളും പൊറുക്കാന്‍ നീ
സാഷ്്ടാംഗം പ്രണമിക്കുമ്പോള്‍,
എന്തിനാണ് തൊഴുതു പിടിക്കാത്ത
എന്റെ കൈകളെ നോക്കി നീ
ആവലാതിപ്പെടുന്നത്?
എന്തിനാണ് ഊരിവച്ച
എന്റെ ചെരുപ്പുകള്‍ നീ തട്ടി മാറ്റുന്നത്?

എന്നിലെ ദൈവത്തെ നീയിങ്ങനെ
എന്തിനാണുണര്‍ത്തുന്നത്?.

www.facebook.com/hemambika



മഴപ്രശ്നം

എ ഹരിശങ്കര്‍


മഴ പെയ്യാനുള്ള സാധ്യതയെ
മഴയെന്ന് വിളിക്കാമെങ്കില്‍
മഴ പെയ്യാതിരിക്കാനുള്ള സാധ്യതയെ കൂടി
മഴയെന്ന് വിളിക്കണമെന്ന്
മഴ പെയ്യാതിരിക്കാനുള്ള സാധ്യതയുടെ
ആരാധകര്‍ ആവശ്യപ്പെടുന്നു.
സമത്വം തത്വത്തില്‍ അംഗീകരിച്ച
രാത്രിയിലാണ് നാം ഉറങ്ങുതെന്നവര്‍
വെളിപ്പെടുന്നു.
ഇതെല്ലാം കേട്ടിട്ടും മഴ എപ്പോഴും പെയ്ത്
സാധ്യതകളെ ഉന്മൂലനം ചെയ്യാത്തത് എന്തര്
എന്ന് മഴവാദികള്‍ ആശ്ചര്യപ്പെടുന്നു.

പക്ഷെ
മഴ പെയ്യാനുള്ള സാധ്യതയെ മഴയെന്ന് വിളിച്ചത്
ഏത്
അശരീരിയാണ്?
എന്ന പ്രശ്നം അന്യോന്യത്തിനെടുക്കപ്പെടാതെ
ശീതികരിണിയില്‍ സസുഖം മരവിക്കുന്നു.

www.facebook.com/harisankar.kartha.3



നിയമം മരണപ്പെട്ടതെങ്ങനെ ?

പ്രദുല്‍ റിയാദ്


നിയമം മരണപ്പെട്ടതെങ്ങനെ?
ആത്മഹത്യ ചെയ്തതോ? അതോ കൊല്ലപ്പെട്ടതോ?
പോസ്റ്മോര്‍ട്ടം ടേബിളിലെക്കെടുത്ത് കിടത്തുമ്പോള്‍
ശരീരമാകെ തണുത്തുറഞ്ഞു പോയിരുന്നു
ആന്തരികാവയവങ്ങളുടെ ചൂടും നഷ്ടപ്പെട്ടിരിക്കുന്നു
ഇനി,മലദ്വാരത്തിലൂടെ തെര്‍മ്മോമീറ്റര്‍ കടത്തി വിട്ട്
മരണസമയമറിയാന്‍ വിഫല ശ്രമം നടത്തണോ?

ചര്‍മ്മം വിളറി വെളുത്തിരുന്നെങ്കില്‍
രക്തകണികകള്‍ കണ്ണില്‍ നിറഞ്ഞ്
കണ്‍പോളകളും, വായും പാതി തുറന്ന്
ഹൃദയത്തിന്റെ വലതു പകുതിയില്‍ രക്തം നിറഞ്ഞ്
നാക്ക് പുറത്തേയ്ക്ക് തള്ളിയ രീതിയിലെങ്കില്‍
ശ്വാസം മുട്ടി മരിച്ചതെന്നുറപ്പിക്കാമായിരുന്നു.
ഈ വക ലക്ഷണങ്ങളൊന്നുമില്ല, ആയതിനാല്‍
ശ്വാസം മുട്ടി മരിച്ചതുമല്ല.

വിഷം കഴിച്ചാത്മഹത്യ ചെയ്തെങ്കില്‍
വായില്‍ നിന്ന് പതയൊഴുകും
കൈകള്‍ ചുരുട്ടി പിടിച്ചിരിക്കും
അങ്ങനെയൊന്നും കണ്ടില്ല, അതിനാല്‍
പല്ലും, നഖവും, മുടിയും പരിശോധിച്ച്
വിഷമേതെന്നു കണ്ടെത്തുകയും വേണ്ട.

തീപൊള്ളിയതിന്റെ പാടുകളില്ല
ഇനി ശ്വാസനാളം കീറിമുറിച്ച്
കരിയുടെ അംശം തിരയുകയും വേണ്ട .

യാതൊരു തെളിവും ബാക്കിയാകാത്ത
ഇത്തരം മരണങ്ങള്‍ നാം എത്ര കണ്ടു!

നീതിയുടെ തലയോട്ടിയില്‍ നപുംസകത്തിന്റെ
പിഴച്ച ചുവടുകള്‍; ശരീര വടിവുകള്‍
മരണകാരണത്തിനപ്പുറമാണ് മരിച്ചെന്ന സത്യ-
മെങ്കിലും ചിലര്‍ക്കായ് മാത്രം മാറ്റിയെഴുതപ്പെടുമ്പോള്‍
ചത്തവന്റെ സുവിശേഷങ്ങളില്‍
മരണകാരണമവശേഷിക്കാറില്ല
അവശേഷിപ്പിക്കാറില്ല.

www.facebook.com/pradhul.riyaadh

Comments  

 
+1 # RE: കവിത - February - 2013 — Sony Dith 2013-04-10 08:05
വ്യത്യസ്ഥം
Reply | Reply with quote | Quote
 
 
0 # RE: കവിത - February - 2013 — ibrahim vakkulangara 2013-04-22 18:16
മഴ മറന്ന മലയാളം
.....................................................
ലോകത്തെ ഊറ്റിയെടുത്തവരു ടെ നാട്ടിൽ
സ്വന്തം മണ്ണിനെ ഊറ്റാത്തവരുടെ ഈ നാട്ടിൽ
ഇന്നലെ പെയ്ത മഴകളെൻ
നെഞ്ചകം തണുപ്പിച്ചു
ഇന്നത്തെ വെയിലെൻ
ചിന്തയെ പ്രകോപിപ്പിച്ചു
വാരിയ മണൽ ഗർത്തങ്ങളിൽ
മുറിച്ചെടുത്ത മരങ്ങളിൽ
ഉടച്ചെടുത്ത മലകളിൽ
മാന്തിയെടുത്ത കുന്നുകളിലെ-
ങ്ങോ മരിച്ചു വീണോ മഴ -
യെൻ മലയാളനാടിൻ പൊന്മഴ .
കത്തുന്ന പകലുകൾ കണ്ടിട്ടും
വേവുന്ന മനുഷ്യരെ കണ്ടിട്ടും
തിന്നു തീർക്കുന്നു പ്രക്രതിയെ ദുഷ്ടന്മാർ
ഈ ദുഷ്ടരെ കൂട്ടിലടക്കേണ്ട വർ ചിലർ
സഹധർമ്മണിയുടെ സഖിയിൽ സുഖം തേടി പോകുന്നു
മാപ്പും പാടി മാനവും വിറ്റ് നാണമില്ലാതെ കഷ്ടം !
ചിലരോ തെറിമാത്രം പാടി മാർഗ്ഗംകളിക്കുന ്നു
അച്ചുകൾ നിരത്തുന്നവരും ക്യാമറ തിരിക്കുന്നവരും ചർച്ച ചാത്തന്മാരും ചണ്ടികളും അതിനൊപ്പം നീങ്ങുന്നു
ഉശിരുള്ള കൊടി പിടിക്കുന്നവരും ഇതിനൊന്നും ഉശിര് കാട്ടാതിരിക്കുന ്നു
ആളും അർത്ഥവും ആയുധവുമില്ലാതെ അനങ്ങാതെ നമ്മൾ
എന്നും പൊള്ളലേൽക്കേണ്ട വരോ?..............
ഇബ്രാഹിം വാക്കുളങ്ങര........
ചേതന ലണ്ടൻ യുണിറ്റ് അംഗം
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh