മുഖ്യമന്ത്രിയുടെ സ്ത്രീപക്ഷം !
കെ കെ ശൈലജ
![]() |
|
നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന ഗുരുതരമായ കുറ്റംകൂടിയാണ് മുഖ്യമന്ത്രി ചെയ്തത്. ഈ സാഹചര്യത്തില്‍, ഗണേശ്കുമാറിന്റെ രാജികൊണ്ടു മാത്രം പ്രശ്നം അവസാനിക്കുന്നില്ല. യഥാര്‍ഥ കുറ്റവാളി മുഖ്യമന്ത്രിയാണ്. ഇത്തരം ഒരുസാഹചര്യത്തില്‍ ആത്മാഭിമാനമുള്ള മുഖ്യമന്ത്രിയാണെങ്കില്‍ രാജിവെച്ച് പുറത്ത് പോവും ചാണ്ടിയെ സംഭവിച്ച് ആത്മാഭിമാനത്തിന്റെ കുറവ് കുറച്ച് കൂടുതലാണ്. അദ്ദേഹം രാജിവെക്കുകയില്ല. ഇപ്പോള്‍ ഗണേശിനെ കൊണ്ട് മാധ്യമങ്ങളിലൂടെ യാമിനിയോട് മാപ്പ് പറയിച്ച് വീണ്ടും സ്ത്രീപീഡകന് മന്ത്രിക്കസേര കൊടുക്കാന്‍ പറ്റുമോ എന്ന അന്വേഷണമാണ് മുഖ്യമന്ത്രി നടത്തുന്നത്. തന്റെ അധികാരം നിലനിര്‍ത്താന്‍ എന്ത് വൃത്തികേടും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ്. മലയാളികള്‍ക്ക് പ്രതികരിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോള്‍ തീര്‍ച്ചയായും ഉമ്മന്‍ചാണ്ടിയുടെ പൊയ്മുഖം പിച്ചിചീന്താന്‍ ആ അവസരം ഉപയോഗിക്കേണ്ടിയിരിക്കുന്നു. |
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന മുടന്തന്‍ വാദത്തിനുപിന്നില്‍ ഒളിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മുഖ്യമന്ത്രി മധ്യസ്ഥനാകേണ്ടയാളല്ല. അമ്മയായ ഒരു സ്ത്രീ വ്യക്തമായ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചാല്‍ അതില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിക്കാന്‍ ആവശ്യമായ സംവിധാനമുണ്ടാക്കുകയാണ് വേണ്ടത്. കഴമ്പുണ്ടെന്നു കണ്ടാല്‍ എത്ര ഉന്നതനായാലും തെറ്റുചെയ്ത ആള്‍ക്കെതിരെ നിയമാനുസരണം ആവശ്യമായ നടപടി കൈക്കൊള്ളണം. നിഷ്പക്ഷമായ നീതിനിര്‍വഹണം പ്രതീക്ഷിച്ചാണ് ഒരാള്‍ മുഖ്യമന്ത്രിയെ സമീപിക്കുന്നതെന്ന ഓര്‍മവേണം. എന്നാല്‍, തികച്ചും പക്ഷപാതപരമായാണ് ഇവിടെ മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്. ഗാര്‍ഹികപീഡനമുണ്ടായെന്ന് സ്ത്രീ പരാതിപ്പെട്ടാല്‍ ഉടന്‍ കേസെടുക്കണം. ഗാര്‍ഹികപീഡനമുണ്ടായതായി മനസ്സിലായിട്ടും ആ വിവരം പൂഴ്ത്തിവയ്ക്കുക വഴി ഗൌരവതരമായ കുറ്റകൃത്യമാണ് മുഖ്യമന്ത്രി ചെയ്തത്.
യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക് അപരിചിതയല്ല. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗത്തിന്റെ സഹധര്‍മിണിയാണ്. അവരുടെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഗണേശ്കുമാറിന്റെ അച്ഛനും മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് ബിയുടെ നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയെയും ഉമ്മന്‍ചാണ്ടിക്ക് നന്നായി അറിയാം. കുടുംബവഴക്കാണെങ്കില്‍ തര്‍ക്കം തീര്‍ക്കാനുള്ള ഉത്തരവാദിത്തം ബാലകൃഷ്ണപിള്ളയ്ക്കാണ്. തര്‍ക്കം പരിഹരിക്കുകയാണ് ലക്ഷ്യമെങ്കില്‍ ആദ്യം സംസാരിക്കേണ്ടത് ബാലകൃഷ്ണപിള്ളയോടാണ്. അദ്ദേഹവുമായി സംസാരിക്കാതെ പ്രശ്നത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. തന്റെ മന്ത്രിസഭയ്ക്ക് ഒരു കോട്ടവും സംഭവിക്കരുതെന്ന താല്‍പ്പര്യത്തിനപ്പുറം ഉമ്മന്‍ചാണ്ടിക്ക് മറ്റൊരു ചിന്തയുമില്ലെന്ന് പലതവണ തെളിഞ്ഞതാണ്. അതുകൊണ്ടാണ് യാമിനി തങ്കച്ചിക്ക് ഒടുവില്‍ പൊട്ടിത്തെറിക്കേണ്ടിവന്നത്. 16 വര്‍ഷമായി ഗണേശ്കുമാര്‍ തന്നെ പീഡിപ്പിക്കുകയാണെന്നാണ് അവര്‍ മാധ്യമപ്രവര്‍ത്തകരോട് കരഞ്ഞുപറഞ്ഞത്. മുഖ്യമന്ത്രി തന്നെ വഞ്ചിച്ചെന്നും മുഖ്യമന്ത്രിയെ വിശ്വസിച്ചതാണ് താന്‍ ചെയ്ത തെറ്റെന്നും അവര്‍ പറഞ്ഞു.
തന്റെ മകന്റെ സഹപാഠിയുടെ അമ്മയും തന്റെ സുഹൃത്തുമായ യുവതിയാണ് ഗണേശിനൊപ്പം ആരോപിക്കപ്പെടുന്ന സ്ത്രീ. അവരുടെ ഭര്‍ത്താവ് ഫെബ്രുവരി 22ന് അപ്പോയിന്റ്മെന്റ് എടുത്ത ശേഷമാണ് ആറുമണിയോടെ ഗണേശിനെ കാണാന്‍ വന്നത്. വീട്ടിലെത്തി തന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. തന്റെ ഭാര്യയുമായി ഗണേശിന് അവിഹിതബന്ധമുണ്ടെന്നാണ് അയാള്‍ പറഞ്ഞത്. പിന്നീട് മന്ത്രിയുടെ ഓഫീസിലേക്കു പോയി. പിന്നാലെ താനും ഓഫീസ് മുറിയിലേക്ക് ചെന്നു. സന്ദര്‍ശകന്‍ മന്ത്രിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഗണേശ് തെറ്റുപറ്റിപ്പോയെന്നുപറഞ്ഞ് അയാളുടെ കാല്‍ക്കല്‍ വീണു. ആ കാഴ്ച തനിക്ക് വലിയ ഷോക്കായി. താന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മുറിയിലേക്കുപോയി. ഇതേക്കുറിച്ച് ഗണേശിനോട് ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചു. മുറി പൂട്ടിയിട്ട് തലങ്ങും വിലങ്ങും മര്‍ദിച്ചു ഇതാണ് യാമിനി വെളിപ്പെടുത്തിയ കാര്യം. ഇത് മുഖ്യമന്ത്രിയോടും അവര്‍ പറഞ്ഞിരിക്കുമല്ലോ. എന്നിട്ടും ഒന്നുമറിഞ്ഞില്ലെന്ന മട്ടില്‍ ഉമ്മന്‍ചാണ്ടി എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു.
നിയമസഭയിലും യഥാര്‍ഥ സത്യം വെളിപ്പെടുത്താന്‍ തയ്യാറായില്ല. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന ഗുരുതരമായ കുറ്റംകൂടിയാണ് മുഖ്യമന്ത്രി ചെയ്തത്. ഈ സാഹചര്യത്തില്‍, ഗണേശ്കുമാറിന്റെ രാജികൊണ്ടു മാത്രം പ്രശ്നം അവസാനിക്കുന്നില്ല. യഥാര്‍ഥ കുറ്റവാളി മുഖ്യമന്ത്രിയാണ്. ഇത്തരം ഒരുസാഹചര്യത്തില്‍ ആത്മാഭിമാനമുള്ള മുഖ്യമന്ത്രിയാണെങ്കില്‍ രാജിവെച്ച് പുറത്ത് പോവും ചാണ്ടിയെ സംഭവിച്ച് ആത്മാഭിമാനത്തിന്റെ കുറവ് കുറച്ച് കൂടുതലാണ്. അദ്ദേഹം രാജിവെക്കുകയില്ല. ഇപ്പോള്‍ ഗണേശിനെ കൊണ്ട് മാധ്യമങ്ങളിലൂടെ യാമിനിയോട് മാപ്പ് പറയിച്ച് വീണ്ടും സ്ത്രീപീഡകന് മന്ത്രിക്കസേര കൊടുക്കാന്‍ പറ്റുമോ എന്ന അന്വേഷണമാണ് മുഖ്യമന്ത്രി നടത്തുന്നത്. തന്റെ അധികാരം നിലനിര്‍ത്താന്‍ എന്ത് വൃത്തികേടും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ്. മലയാളികള്‍ക്ക് പ്രതികരിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോള്‍ തീര്‍ച്ചയായും ഉമ്മന്‍ചാണ്ടിയുടെ പൊയ്മുഖം പിച്ചിചീന്താന്‍ ആ അവസരം ഉപയോഗിക്കേണ്ടിയിരിക്കുന്നു. .