പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍..

വരയാടുകളുടെ സാമ്രാജ്യത്തില്‍

സുനില്‍ കൃഷ്ണന്‍

ചെറുപ്പത്തില്‍ വിചാരിച്ചിരുന്നത് ഇവയ്ക്ക് വരയുള്ളതുകൊണ്ടാവും ആങ്ങനെ പേരു വന്നത് എന്നാണ്. എന്നാല്‍ അങ്ങനെയല്ല. 'വരൈ'എന്നാല്‍ പാറക്കെട്ട് എന്നാണ് തമിഴില്‍ അര്‍ഥം. പാറക്കെട്ടുകള്‍ക്കിടയില്‍ കാണുന്ന തരം ആടുകള്‍ ആയതുകൊണ്ടാണു ഇവയ്ക്ക് 'വരൈയാട്' എന്ന് പേരു വന്നത്. ഞങ്ങളുടെ യാത്ര അല്പം മുകളിലേക്ക് ചെന്നപ്പോളേക്കും കുത്തനെ കിടക്കുന്ന പാറക്കെട്ടുകളിലും പുല്‍ മേടുകളിലും കൂട്ടം കൂട്ടമായി വരയാടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ക്കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ ഞങ്ങളുടെ മൂന്നാര്‍ യാത്രയുടെ രണ്ടാം ദിനമായിരുന്നു അന്ന്. തലേന്ന് അപ്രതീക്ഷിതമായി ഉച്ച കഴിഞ്ഞ് കോരിച്ചൊരിഞ്ഞ മഴ ഞങ്ങളുടെ കാഴ്ചകളെ അല്പം തടസ്സപ്പെടുത്തിയിരുന്നു. മാട്ടുപ്പെട്ടിയില്‍ മഴ കാരണം ഇറങ്ങാനേ പറ്റിയിരുന്നില്ല.

മൂന്നാറിലെ രാത്രി അതീവ തണുപ്പുള്ളതായിരുന്നു. മെയ്മാസത്തിലെ ചൂടില്‍ ചെന്നൈയില്‍ നിന്നും നാട്ടില്‍ നിന്നും വന്ന ഞങ്ങള്‍ക്ക് മൂന്നാറിലെ തണുപ്പുള്ള രാത്രിയും കുളിരുള്ള പകലും തന്ന ആശ്വാസം ചില്ലറയല്ല. എന്റെ കുടുംബത്തോടൊപ്പം എന്റെ പ്രിയ സുഹൃത്ത് മോഹനനും കുടുംബവും കൂടി ഉണ്ടായിരുന്നു.

ഇന്നത്തെ ആദ്യ ലക്ഷ്യ സ്ഥാനം ഇരവികുളം നാഷണല്‍ പാര്‍ക്ക് ആണ്. മെയ് മാസം മൂന്നാറിലെ സീസണ്‍ ആയതിനാല്‍ പാര്‍ക്കില്‍ നല്ല തിരക്കുണ്ടാവുമെന്നും അതിനാല്‍ അതിരാവിലെ തന്നെ പോകണമെന്നും ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ നല്ല തണുപ്പുണ്ടായിരുന്നിട്ടും രാവിലെ തന്നെ യാത്രപോകാന്‍ ഞങ്ങള്‍ തയ്യാറായി ഹോട്ടലില്‍ നിന്ന് വെളിയില്‍ വന്നു. സമയം ആറര കഴിഞ്ഞു. കാറിലാണ് യാത്ര. മൂന്നാര്‍ ഉണര്‍ന്ന് വരുന്നതേയുള്ളൂ. പ്രഭാത ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് തീരുമാനിച്ച് നോക്കിയപ്പോള്‍ പല റസ്‌റ്റോറന്റുകളും തുറന്നിട്ടില്ല. അങ്ങനെ അല്പമൊന്ന് അന്വേഷിച്ച് പോകുമ്പോള്‍ മറയൂര്‍ റോഡിലേക്ക് തിരിയുന്നതിനു മുന്‍പ് കണ്ട റസ്‌റ്റോറന്റില്‍ കയറി. ഇതു മാത്രമേ തുറന്നിട്ടുള്ളുവെന്ന് തോന്നുന്നു. അതിനാല്‍ തന്നെ നല്ല തിരക്കുമുണ്ട്. എന്തായാലും പ്രതീക്ഷിച്ചതിലും നല്ല റസ്‌റ്റോറന്റായിരുന്നു അത്. നല്ലൊരു പ്രഭാത ഭക്ഷണവും കഴിഞ്ഞ് ഞങ്ങള്‍ വണ്ടി മറയൂര്‍ റോഡിലേക്ക് തിരിച്ചു.

മൂന്നാറില്‍ നിന്ന് 40 കി മീ ദൂരമാണു മറയൂരിലേക്ക്. അതേ വഴിയില്‍ തന്നെയാണു ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. മൂന്നാറില്‍ നിന്ന് 13 കിമീ ദൂരെ യാണു അത്. ഇരവികുളം നാഷണല്‍ പാര്‍ക്ക് കണ്ട് കഴിഞ്ഞ് മറയൂരാണു ഞങ്ങളുടെ ലക്ഷ്യം.

മൂന്നാര്‍ ടൗണ്‍ വിട്ടയുടനെ ദൂരെ ആനമലനിരകള്‍ ദൃശ്യമായി തുടങ്ങി. സൂര്യന്‍ ആനമലകള്‍ക്കിടയിലൂടെ ഉദിച്ചു വരുന്ന മനോഹരദൃശ്യം മറക്കാനാവുന്നതല്ല. ആകാശപ്പാളികളെ തൊട്ടുരുമ്മി നില്‍ക്കുന്നു മലനിരകള്‍. എന്നെ കീഴടക്കാന്‍ ആരുണ്ട് എന്ന ഭാവത്തില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന മല നിരകളിലെ ചെറിയ നീരൊഴുക്കുകളില്‍ സൂര്യകിരണങ്ങള്‍ പതിയ്ക്കുമ്പോള്‍ അവ ആയിരം കുഞ്ഞു കുഞ്ഞു സൂര്യന്മാരായി വെട്ടിത്തിളങ്ങി.

പതിനഞ്ച് മിനിട്ട് കൊണ്ട് ഞങ്ങള്‍ ഇരവികുളത്ത് എത്തി. റോഡിനിരുവശവും വഴിയോരക്കച്ചവടക്കാരുടെ നീണ്ടനിര. പാര്‍ക്ക് കാണാന്‍ വന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ അങ്ങിങ്ങ് പാര്‍ക്ക് ചെയ്തിരിയ്ക്കുന്നു.

പാര്‍ക്കിന്റെ പ്രധാന കവാടമാണിത്. ഇവിടെ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. പാര്‍ക്കിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. ഇവിടെ നിന്നും പാര്‍ക്കിലേക്ക് പോകേണ്ടത് വനം വകുപ്പിന്റെ വാഹനത്തിലാണ്. ടിക്കറ്റ് എടുക്കേണ്ടതും ഇവിടെത്തന്നെയാണ്. ഞാന്‍ ബാക്കിയുള്ളവരെ ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ ഇറക്കിയിട്ട് വണ്ടി പാര്‍ക്ക് ചെയ്യാന്‍ പോയി. ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ സന്ദര്‍ശകരുടെ നീണ്ട നിര അപ്പോള്‍ തന്നെ രൂപം കൊണ്ടിരുന്നു.

ഇവിടെ പാര്‍ക്ക് കാണാന്‍ വരുന്ന എല്ലാവരും ക്യൂവില്‍ നില്‍ക്കണം. ആരെങ്കിലും ഒരാള്‍ പോയി ടിക്കറ്റെടുത്തു വന്നാല്‍ പോര. അതുകൊണ്ട് തന്നെ ഞങ്ങള്‍ എല്ലാവരും തന്നെ വരിയില്‍ സ്ഥാനം പിടിച്ചു, വിവിധ പ്രദേശങ്ങളില്‍ നിന്ന് വന്ന സന്ദര്‍ശകര്‍. അവരില്‍ മലയാളികളുണ്ട്, തമിഴ്‌നാട്ടുകാര്‍ ഉണ്ട്. ഉത്തരേന്ത്യക്കാരുണ്ട്. സന്ദര്‍ശകരെ നിരീക്ഷിച്ചു കൊണ്ട് ഞാനങ്ങനെ നിന്നു.

ആറ് മിനി ബസുകളാണ് ഇവിടെ നിന്ന് നമ്മളെ പാര്‍ക്കിലേക്ക് കൊണ്ടു പോകാനുള്ളത്. ഏതാണ്ട് 2000 മീറ്റര്‍ ഉയരത്തിലേക്ക് പോകണം. ബസുകള്‍ പോയി വരുന്നതനുസരിച്ച് ടിക്കറ്റുകള്‍ കൊടുക്കുന്നു. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം നിന്നു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഊഴവുമെത്തി. ബസിനുള്ളില്‍ പുറം കാഴ്ചകള്‍ നന്നായി കാണാവുന്നത് പോലെ തന്നെ ഞങ്ങള്‍ സ്ഥാനം പിടിച്ചു.

ഭീതി തോന്നുന്ന വിധത്തില്‍ വീതി വളരെക്കുറഞ്ഞ വളഞ്ഞു പുളഞ്ഞ വഴികളിലൂടെയാണു ബസ് മുകളിലേക്ക് കയറിപ്പോകുന്നത്. എതിരെ ഒരു ബസ് വന്നാല്‍ അവര്‍ സൈഡ് കൊടുക്കുന്നത് കാണേണ്ടതു തന്നെ! ഒരു വശത്ത് ചെങ്കുത്തായ രാജമല. മറുവശത്ത് ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത മനോഹരമായ ദൃശ്യവിരുന്ന്. ഉയരങ്ങളിലേക്ക് ബസ് കയറിപ്പോകുന്തോറും പ്രകൃതിഭംഗിയുടെ മനോഹാരിത കൂടിക്കൂടിവന്നു. ഒരിക്കല്‍ കണ്ടാല്‍ ജീവിതത്തിലൊരിക്കലും ഈ മനോഹരക്കാഴ്ചകള്‍ മറക്കില്ല. എത്രയെത്ര മല നിരകള്‍. കണ്ണെത്താത്ത ദൂരത്തോളം മലനിരകള്‍. മേഘപാളികള്‍ കൊണ്ട് മൂടിക്കിടക്കുന്ന ആ ഭംഗി നേരില്‍ തന്നെ കണ്ട ആസ്വദിക്കണം. അത് വര്‍ണ്ണിക്കാന്‍ ഞാനൊരു കവിയല്ലാതെയായിപ്പോയി!

ഏതാണ്ട് 30 മിനിട്ട് യാത്രകൊണ്ട് ഞങ്ങള്‍ മുകളിലെത്തി. ഇവിടെവരെയേ ബസ് ഉള്ളൂ. ഈ താവളത്തില്‍ സന്ദര്‍ശകര്‍ക്ക് ലഘു ഭക്ഷണമൊക്കെ കഴിക്കാനുള്ള സൗകര്യമുണ്ട്. അതിനോട് ചേര്‍ന്ന് ഒരു ചെറിയ മ്യൂസിയവുമുണ്ട്. 'പാര്‍ക്കിന്റെ കഥ ' (Story Of the Park) എന്നാണതിന്റെ പേര്.

ആനമലയുടേയും കണ്ണന്‍ ദേവന്‍ മലനിരകളൂടേയും ചരിത്രം, ഇരവി കുളത്തെ സസ്യ ലതാതികളെപ്പറ്റിയുള്ള വിവരങ്ങള്‍, വരയാടുകളെപ്പറ്റിയുള്ള കാര്യങ്ങള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഈ ചെറിയ മ്യൂസിയത്തിനുള്ളിലുണ്ട്. ഞങ്ങള്‍ മ്യൂസിയം ഒന്ന് ചുറ്റിക്കണ്ടു.

ഇവിടെ നിന്ന് ഏകദേശം 1300 മീറ്ററോളം മുകളിലേക്ക് നടന്ന് പോകണം. കുത്തനെയുള്ള കയറ്റമല്ല. വളഞ്ഞു തിരിഞ്ഞുള്ള റോഡുണ്ട്. ഞങ്ങളോടൊപ്പം വന്ന സന്ദര്‍ശകര്‍ മുകളിലേക്ക് പോയ്ക്കഴിഞ്ഞു. ഞങ്ങള്‍ അവിടെത്തന്നെ അല്പ സമയം കൂടി നിന്നു. അവിടെ നിന്നു നോക്കിയാല്‍ ആനമലയുടെ കൊടുമുടികള്‍ നമ്മെ വെല്ലുവിളിച്ചു നില്‍ക്കുന്നത് കാണാം. ദൂരെ ദൂരെ എത്രയോ ഉയരത്തിലാണവ.

നടന്നുള്ള സന്ദര്‍ശനം തുടങ്ങുന്നതിനു മുന്‍പ് ഗാര്‍ഡ് പരിശോധിച്ചു. ഇവിടം പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. അത്തരം വസ്തുക്കളൊന്നും മുകളിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. ഞങ്ങള്‍ കയറ്റം തുടങ്ങി. ഒട്ടുമേ ആയാസം തോന്നിയില്ല. മലമുകളിലെ കുളിരില്‍ നടപ്പിനു വിഷമമില്ല. എങ്ങോട്ട് നോക്കിയാലും കുളിര്‍മയുള്ള കാഴ്ചകളും പുല്‍മേടുകളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ പ്രദേശം.

മുകളിലേക്കുള്ള പാതയില്‍ നിന്നു താഴേയ്ക്ക് നോക്കുമ്പോളുള്ള കാഴ്ച അതിമനോഹരമാണ്. അത് കണ്ട് തന്നെ അറിയണം. മൂന്നാറിലെ മലനിരകളുടെ വന്യസൗന്ദര്യം കാണേണ്ടതു തന്നെ. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകള്‍. ഒരു മനുഷ്യജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ സൗന്ദര്യം അറിയുക തന്നെ വേണം.

ഇരവികുളം നാഷണല്‍ പാര്‍ക്ക്

ഹാമില്‍റ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുന്‍പ് കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയുടെ വേട്ടയാടല്‍ കേന്ദ്രമായിരുന്നു. 1971 ല്‍ കേരള സര്‍ക്കാര്‍ ഇവിടെ മിച്ച ഭൂമിയായി ഏറ്റെടുക്കുകയും പിന്നീട് വന്യജീവി സംരക്ഷണ കേന്ദ്രമാക്കുകയും ചെയ്തു. 1975 ലാണ് ദേശീയോദ്യാനമാക്കി പ്രഖ്യാപിച്ചത്. 1978 ല്‍ ഇരവികുളം ദേശീയോദ്യാനം എന്നപേരുമിട്ടു. പുല്‍മേടുകളും കുറ്റിച്ചെടികളും നിറഞ്ഞ നിത്യഹരിത ചോല വനങ്ങളാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക്.

97 ചതുരശ്ര മീറ്ററാണ് ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ വിസ്തീര്‍ണ്ണം. ഇതിന് മൂന്ന് ഭാഗങ്ങള്‍ ഉള്ളതില്‍ ഒന്നില്‍ മാത്രമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളത്. പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി (2690 മീ) ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളിലാണ്. അത് പക്ഷേ ഇവിടെ നിന്ന് നമുക്ക് കാണാന്‍ സാധിക്കില്ല. മറയൂര്‍ റോഡില്‍ കൂടി ഒരു 2 കി മീ സഞ്ചരിക്കുമ്പോള്‍ മാത്രമേ കാണാന്‍ സാധിക്കൂ.

വരയാടുക(Nilgiri Tahr)ളുടെ ഏറ്റവും വലിയ ആവാസകേന്ദ്രമാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക്. ഏതാണ്ട് ആയിരത്തോളം വരയാടുകള്‍ ഇവിടെ ഇപ്പോള്‍ ഉണ്ട്. സംരക്ഷിതമേഖല ആക്കിയതില്‍ പിന്നെ വരയാടുകളുടെ എണ്ണം വര്‍ഷം തോറും കൂടിക്കൂടി വരുന്നുണ്ട്. ഇരവികുളത്തെ ഏറ്റവും വലിയ ആകര്‍ഷണവും ഇവ തന്നെ. ഞങ്ങളുടെ യാത്രയുടെ ലക്ഷ്യവും വരയാടുകളെ കാണുക എന്നത് തന്നെ. പണ്ട് സ്‌കൂളില്‍ പഠിച്ചിരുന്നപ്പോള്‍ ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഉണ്ടായിരുന്ന ഒരു ചോദ്യം ഓര്‍മ്മ വരുന്നു. 'കേരളത്തില്‍ എവിടെയാണ് വരയാടുകളെ കാണുന്നത്?'

വരയാടുകളെ കൂടാതെ എണ്ണത്തില്‍ അത്രയൊന്നുമില്ലാത്ത Nilgiri Marten, Ruddy Mangoose, Clawed Otter എന്നീ ജീവികളും ഇവിടെ കാണപ്പെടുന്നു.

വരയാട്

ചെറുപ്പത്തില്‍ വിചാരിച്ചിരുന്നത് ഇവയ്ക്ക് വരയുള്ളതുകൊണ്ടാവും ആങ്ങനെ പേരു വന്നത് എന്നാണ്. എന്നാല്‍ അങ്ങനെയല്ല. 'വരൈ'എന്നാല്‍ പാറക്കെട്ട് എന്നാണ് തമിഴില്‍ അര്‍ഥം. പാറക്കെട്ടുകള്‍ക്കിടയില്‍ കാണുന്ന തരം ആടുകള്‍ ആയതുകൊണ്ടാണു ഇവയ്ക്ക് 'വരൈയാട്' എന്ന് പേരു വന്നത്.

ഞങ്ങളുടെ യാത്ര അല്പം മുകളിലേക്ക് ചെന്നപ്പോളേക്കും കുത്തനെ കിടക്കുന്ന പാറക്കെട്ടുകളിലും പുല്‍ മേടുകളിലും കൂട്ടം കൂട്ടമായി വരയാടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കാഴ്ചയില്‍ സാധാരണ ആടുകളില്‍ നിന്ന് അല്പം വ്യത്യസ്തമാണ്. ഇളം കറുപ്പ് കലര്‍ന്ന് ബ്രൗണ്‍ നിറമാണിവയ്ക്ക്. മുതിര്‍ന്ന വരയാടിന് 100 സെ മീ ഉയരവും 100 കിലോയിലേറേ തൂക്കവുമുണ്ടാകും. വരയാടുകള്‍ക്കിടയില്‍ രണ്ടു തരം സോഷ്യല്‍ ഗ്രൂപ്പുകളുണ്ട്. ആണും പെണ്ണൂം കലര്‍ന്ന മിക്‌സഡ് ഗ്രൂപ്പുകളും പ്രായം ചെന്ന ആണ്‍ വരയാടുകളുടെ ഗ്രൂപ്പും.

ഫെബ്രുവരി മാസത്തിലാണ് ഇവയുടെ പ്രജനനകാലം. ആ സമയത്ത് ഏതാണ്ട് 5060 ദിവസത്തേയ്ക്ക് പാര്‍ക്ക് അടച്ചിടാറുണ്ട് ,സന്ദര്‍ശകര്‍ക്ക് ആ സമയത്ത് ഇങ്ങോട്ടേക്ക് പ്രവേശനമുണ്ടാവില്ല. ഏതാണ്ട് നൂറിനടുത്ത് കുഞ്ഞുങ്ങള്‍ ഓരോ വര്‍ഷവും ജനിക്കാറുണ്ടെന്നാണ് കണക്ക്.

നീണ്ടു വളഞ്ഞു നില്‍ക്കുന്ന കൊമ്പുകള്‍ ഇവയുടെ പ്രത്യേകതയാണ്. നാട്ടിലെ ആടുകളില്‍ നിന്ന് വ്യത്യസ്തമായി ഇവയുടെ കണ്ണുകള്‍ക്ക് തീക്ഷ്ണത കൂടുതലാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 2000 മീറ്റര്‍ ഉയരത്തിലാണിവ വസിക്കുന്നതെന്ന് ഓര്‍ക്കണം. കുത്തനെ കിടക്കുന്ന പാറക്കെട്ടുകളിലൂടെ അവ അനായാസം സഞ്ചരിയ്ക്കുന്നത് കാണേണ്ട കാഴ്ച തന്നെ. വരയാടുകളെ കണ്ട് ഞങ്ങളങ്ങനെ നിന്നു പോയി. ഇതിനിടെ ഇഷ്ടം പോലെ ചിത്രങ്ങളെടുക്കാനും മറന്നില്ല.

നടത്തം തുടര്‍ന്നുകൊണ്ടേയിരുന്നു. പാതയ്ക്കിരുവശവും കുറ്റിച്ചെടികളുടെ ചെറിയ കാടുകള്‍. ഓരോയിനം കുറ്റിച്ചെടികളുടേയും പേരുകള്‍ അവയില്‍ എഴുതി വച്ചിട്ടുണ്ട്. ഇടക്ക് പാറക്കെട്ടുകള്‍ക്കിടയിലൂടെ തണുത്ത വെള്ളം ഒഴുകിവരുന്ന സ്ഥലങ്ങള്‍ ഉണ്ട്. അതിലൊന്നു മുഖം കഴുകിയാല്‍ എല്ലാ ക്ഷീണവും ഇല്ലാതാകും.

നടന്ന് നടന്ന് ഞങ്ങള്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ള അവസാനഭാഗത്ത് എത്തി. പാത പിന്നെയും തുടരുന്നുവെങ്കിലും അതിനുള്ളിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. അവിടെ നിന്നിരുന്ന ഗാര്‍ഡ് ഞങ്ങള്‍ക്ക് കുറിഞ്ഞിച്ചെടികള്‍ കാട്ടിത്തന്നു. ആ പ്രദേശം മുഴുവന്‍ കുറിഞ്ഞിച്ചെടികളാല്‍ നിറഞ്ഞിരിയ്ക്കുന്നു. പന്ത്രണ്ട് വര്‍ഷത്തിലൊരിയ്ക്കല്‍ മാത്രം മാത്രം സംഭവിക്കുന്ന ആ മനോഹര കാഴ്ചയെ ഗര്‍ഭത്തില്‍ വഹിച്ചു നില്‍ക്കുന്ന കുറിഞ്ഞിച്ചെടികള്‍. ആ സമയത്ത് ഇവിടെ വന്നാല്‍ എന്തായിരിക്കും ഭംഗി എന്ന് ഞാന്‍ ആലോചിച്ചു പോയി!

അവിടെ അല്പനേരം വിശ്രമിച്ച ശേഷം തിരികെ നടന്നു ഞങ്ങള്‍. കുട്ടികള്‍ക്ക് ഉത്സാഹത്തിനു കുറവൊന്നുമില്ല. അങ്ങു ദൂരെ ദൂരെ മലനിരകളില്‍ പെട്ടെന്ന് കോടമഞ്ഞിറങ്ങി. തണുത്ത ശീതക്കാറ്റ് വീശാന്‍ തുടങ്ങി. കൊടമഞ്ഞിറങ്ങുന്ന കാഴ്ച മനോഹരമാണ്. ഒരു നിമിഷം കൊണ്ട് എല്ലാം കണ്‍മുമ്പില്‍ നിന്ന് മറയുന്നത് പോലെ.

തിരികെ നടക്കുമ്പോള്‍ വീണ്ടും വരയാടുകളുടെ കൂട്ടം. അവരോട് ഞങ്ങള്‍ യാത്ര പറഞ്ഞു.
നടന്ന് നടന്ന് ഞങ്ങള്‍ വീണ്ടും താഴെയെത്തി. ചെന്ന ഉടനെ തന്നെ താഴേയ്ക്കുള്ള ബസ് ലഭിച്ചു. കാഴ്ചകളെല്ലാം വീണ്ടും ഒരിക്കല്‍ കൂടി കണ്ട് കണ്ട് ഞങ്ങള്‍ ഇരവികുളത്തോട് വിട പറഞ്ഞു. ഒരിയ്ക്കലും മറക്കാനാവാത്ത മറ്റൊരു യാത്രകൂടി ഇവിടെ തീരുന്നു.

താഴെ കവാടത്തിലെത്തി. ഇവിടെ കോടമഞ്ഞില്ല. സൂര്യന്‍ ചിരിച്ചു നില്‍ക്കുന്നു. ക്ഷീണമകറ്റാന്‍ ഞങ്ങള്‍ കരിക്ക് കുടിച്ചു. വണ്ടിയെടുത്ത് മറയൂര്‍ ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. പാര്‍ക്കില്‍ വനംവന്യജീവി വകുപ്പ് സ്ഥാപിച്ചിരുന്ന ബോര്‍ഡിലെ വാചകങ്ങളാണ് മനസ്സില്‍ തങ്ങി നിന്നത്
'കാടിന്റെ കിനാകാഴ്ചകള്‍..! അറിയുക, ആസ്വദിയ്ക്കുക, മടങ്ങുക'.

https://www.facebook.com/sunil.krishnan71

Comments  

 
+2 # RE: വരയാടുകളുടെ സാമ്രാജ്യത്തില് ലാലി 2013-08-21 09:40
നല്ല വിവരണം.. പോയതുപോലെയായി..
വരൈ.. എന്നാല്‍ മല, ചരിവ്, കുന്ന് എന്നൊക്കെയാണര്‍ ഥമെന്നായിരുന്നു വിചാരിച്ചിരുന്ന ത്..:)
Reply | Reply with quote | Quote
 
 
+2 # RE: RE: വരയാടുകളുടെ സാമ്രാജ്യത്തില് സുനിൽ 2013-09-02 06:37
"വരൈ" എന്നാൽ പാറക്കെട്ട് എന്ന് തന്നെയാണു അർത്ഥം
Reply | Reply with quote | Quote
 
 
+1 # തിരുത്ത്KARTHIK 2013-08-22 09:12
97 ചതുരശ്ര മീറ്റർ അല്ല 97 ചതുരശ്ര കിലോമീറ്റർ ആണ് ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ വിസ്തീര്‍ണ്ണം. അതുപോലെ "5060 ദിവസത്തേയ്ക്ക് പാര്‍ക്ക് അടച്ചിടാറുണ്ട്" എന്നതിലും തെറ്റുണ്ടെന്ന് തോന്നുന്നു.
Reply | Reply with quote | Quote
 
 
+1 # RE: തിരുത്ത്സുനിൽ 2013-09-02 06:46
97 ചതുരശ്ര കി മീ ആണു..ചതുരശ്ര മീറ്റർ എന്ന് പറഞ്ഞത് ടൈപ്പ് ചെയ്തപ്പോൾ വന്ന തെറ്റാണ്..പിന്നെ വരയാടുകളുടെ പ്രജനന കാലത്ത് പാർക്ക് അടച്ചിടാറുണ്ട്. ആ വാർത്തകൾ പത്രങ്ങളിൽ വരാറുമുണ്ട്..
Reply | Reply with quote | Quote
 
 
+1 # RE: വരയാടുകളുടെ സാമ്രാജ്യത്തില് preethahiran 2013-08-29 14:22
ഈ വരയാടുകൾ 'ആട്' ആണോ 'മാൻ' ആണോ?
Reply | Reply with quote | Quote
 
 
+1 # RE: RE: വരയാടുകളുടെ സാമ്രാജ്യത്തില് സുനിൽ 2013-09-02 06:41
"ആടിന്റെ സ്പീഷീസ് തന്നെ..
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh