സംഭാവന കൂമ്പാരമാവുമ്പോള്‍ പരിപാടി ഗംഭീരമാവും

എറണാകുളം ജില്ലാ ഭരണകൂടവും സിനിമാമേഖലയിലെ സംഘടനകളായ കേരള ഫിലിം ചേമ്പറും ഫെഫ്കയും അമ്മയും ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഭൂമിയില്ലാത്തവരുടെ പേരിലാണ് ഈ പരിപാടി. ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുന്ന ഒരുകൂട്ടം കലാകാരന്മാരെ അണിനിരത്തിയുള്ള കലാപരിപാടികള്‍. അതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കും! ആദ്യത്തെ ടിക്കറ്റ് 25000 രൂപ കൊടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പര്‍ച്ചേസ് ചെയ്തു!! സമ്പന്നന്മാര്‍ പര്‍ച്ചേസ് ചെയ്തുകൊണ്ടേ ഇരിക്കുന്നു. മന്ത്രിമാരുടെ കൂടെ, സരിത എസ് നായര്‍മാരുടെ കൂടെ ബെന്‍സ് കാറുകളില്‍ വന്നിറങ്ങുന്ന പ്രബുദ്ധകേരളം ഭൂരഹിതരുടെ വിഹ്വലതകളെ അടുത്തറിയും കലാകാരന്‍മാരുടെ പാട്ടുകളിലൂടെ ഡപ്പാന്‍കൂത്തുകളിലൂടെ കേരളം ഭൂരഹിതരുടെ കണ്ണുനീരിന്റെ ഉപ്പ് രുചിക്കും, ഇതിനും ഉപ്പാണല്ലേ എന്ന് ആശ്ചര്യപ്പെടും. അപ്പോള്‍ കേരളത്തിന്റെ ആരാധ്യനായ റവന്യു വകുപ്പ് മന്ത്രി മുന്നില്‍ അണിഞ്ഞിരക്കുന്ന തരുണികളില്‍ സരിതമാരെ തിരഞ്ഞ്, നിറചിരിയാലേ മൊഴിയും 'സംഭാവനകൂമ്പാരമാവുമ്പോള്‍ പരിപാടി ഗംഭീരമാവും'

കേരളത്തിന്റെ പല ഭാഗങ്ങളിലും ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ പുരോഗമിക്കുന്നുണ്ട്. വയനാട് അരപ്പറ്റയില്‍, നെടുമങ്ങാട് അരിപ്പയില്‍ അങ്ങനെ പലയിടത്തും വര്‍ഷങ്ങളായി ആദിവാസികള്‍ അടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ സമരത്തിലാണ്. എന്തിന്, ഉമ്മന്‍ചാണ്ടിയുടെ കണ്ണിന് മുന്നില്‍, സെക്രട്ടറിയേറ്റിന്റെ മുന്‍വശത്ത് ആദിവാസികള്‍ ഭൂമിക്ക് വേണ്ടി 'നിന്ന്' സമരം ചെയ്യാന്‍ തുടങ്ങിയിട്ട് അമ്പത് ദിവസം കഴിഞ്ഞു. അവര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്നേയില്ല. അവിടേക്കൊന്നും തിരിഞ്ഞു നോക്കാത്ത ഉമ്മന്‍ചാണ്ടിയും കൂട്ടരും ഏറണാകുളത്ത് സംഘടിപ്പിക്കുന്ന ഈ പരിപാടിയിലൂടെ എന്തുണ്ടാക്കാനാണ്? ഏതൊക്കെയോ കീശകളിലേക്ക് ഇതിന്റെ പേരിലും പണമൊഴുകും. റവന്യുവകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന് അതിന്റെ വിഹിതം ലഭിക്കും. ചിലപ്പോള്‍ ഒരു ഫ്‌ളാറ്റ് വാസവും തരമാവും. നിങ്ങള്‍ക്ക് അര്‍മാദം ആവാം. അത് ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് എന്ന പേരിലാവരുത്. ആട്ടും തുപ്പിനുമൊപ്പം ഈ അപമാനവും എത്രകാലം സഹിക്കണം മുഖ്യമന്ത്രീ?

സംഗീതസന്ധ്യ ഒരുക്കി ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പരിശ്രമത്തിലാണോ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍!? ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സംഗീതസദ്യ ഒരുക്കുക എന്നതാണോ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയം? 'ഭൂരഹിതരില്ലാത്തകേരളം' യു ഡി എഫ് സര്‍ക്കാരിന്റെ ഒരു പ്രധാന വാഗ്ദാനമാണ്. പക്ഷെ, അവര്‍ക്കത് ഇന്നേവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അവരെ കുറ്റം പറയാന്‍ കഴിയില്ല. സോളാര്‍, പ്ലസ്ടു, സപ്ലൈകോ തുടങ്ങിയ കുംഭകോണങ്ങള്‍ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ഉമ്മന്‍ചാണ്ടിയും കൂട്ടരും. റവന്യുവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അളന്നെടുത്ത ഭൂപ്രദേശങ്ങളെ കുറിച്ച് സരിത എസ് നായര്‍ ഏറെ പറഞ്ഞിട്ടുമുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എങ്ങിനെയാണ് ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കാന്‍ സാധിക്കുക? എങ്കിലും ചില ഗിമ്മിക്കുകളൊക്കെ കാട്ടുന്നുണ്ട്. ചില ജില്ലകളെ ഭൂരഹിതരില്ലാത്ത ജില്ലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയെ അത്തരത്തിലൊന്നായി പ്രഖ്യാപിച്ചപ്പോള്‍ അത് ശറിയല്ലെന്ന് പറഞ്ഞത് ഭരണകക്ഷി എം എല്‍ എയാണ്. പ്രഖ്യാപനത്തിന്റെ അടുത്ത ദിവസം തന്നെ ഭരണകക്ഷിയിലുള്ള പേരാവൂര്‍എം എല്‍ എ സണ്ണിജോസഫ് ഈ പ്രഖ്യാപനം വസ്തുതാപരമല്ല എന്ന് തുറന്നുപറഞ്ഞു. പക്ഷെ, അടൂര്‍പ്രകാശ് മിണ്ടിയില്ല. അദ്ദേഹത്തിന് ഇത്തരം ഭൂമി കാര്യങ്ങളിലൊന്നും പണ്ടേ വലിയ പ്രതിപത്തി ഇല്ല. ബാര്‍, ടൂര്‍ തുടങ്ങിയ വിഷയങ്ങളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. അതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാര്യപ്രാപ്തി.

ഉദ്ദേശശുദ്ധിയുള്ളവര്‍ക്ക് ലക്ഷ്യപ്രാപ്തിക്ക് വേണ്ടി എന്ത് സംഗീതസദ്യയും നടത്താം. പക്ഷെ, ഉമ്മന്‍ചാണ്ടിയുടെ മുന്നണിയുടേയും പാര്‍ട്ടിയുടെയും ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. അത് ചരിത്രത്തില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. 1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് തുടങ്ങിവെച്ച ഭൂപരിഷ്‌കരണത്തിലൂടെ വലിയ ഭൂപ്രഭുക്കന്‍മാരില്‍ കുന്നുകൂടിയിട്ടുള്ള ഭൂമി, അവര്‍ക്ക് കൈവശം വെക്കാവുന്ന ഭൂപരിധി കഴിഞ്ഞ് മിച്ചമുള്ളത് ഗ്രാമീണ ദരിദ്രരടക്കമുള്ള ഭൂമിയില്ലാത്തവര്‍ക്കും ഭൂമിക്ക് വേണ്ടി ദാഹിക്കുന്ന മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങി. അനേകായിരങ്ങള്‍ ഭൂമിയുടെ അവകാശികളായി മാറി. സംസ്ഥാനത്തിന്റെ വിവിധ തലങ്ങളിലുള്ള വികസന കുതിപ്പിന് ഈ പരിഷ്‌കരണം കാരണമായി. അന്നുമുതല്‍ ഇന്നുവരെ ഭൂപരിഷ്‌കരണത്തെ അട്ടിമറിക്കാനുള്ള പരിശ്രമങ്ങളാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷം നടത്തി പോന്നിട്ടുള്ളത്. വിമോചന സമരത്തിന്റെ ഭാഗമായി ഭൂപരിഷ്‌കരണം അട്ടിമറിക്കപ്പെട്ടതും മിച്ചഭൂമി തിരിമറിചെയ്യപ്പെട്ടതും ചരിത്രമാണ്. ഇഷ്ടദാന ബില്ലുപോലുള്ള ഭേദഗതികള്‍ മിച്ചഭൂമിയുടെ വ്യാപകമായുള്ള ചോര്‍ച്ചയ്ക്ക് ഇടയാക്കി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഭൂപരിഷ്‌കരണ ഭേദഗതി കൊണ്ടുവരാന്‍ പരിശ്രമിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്.

ധനകാര്യവകുപ്പ് മന്ത്രി കെ എം മാണി ബജറ്റില്‍ ഭൂപരിഷ്‌കരണത്തെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഭരണ പക്ഷത്ത് നിന്നുവരെ ചോദ്യങ്ങള്‍ ഉയര്‍ന്നു. പ്രതിപക്ഷം പ്രതിഷേധത്തിന്റെ ഉരുക്കുമുഷ്ടി ഉയര്‍ത്തി. അന്ന് കെ എം മാണി നിയമസഭയില്‍ പറഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആലോചിച്ചാണ് ഈ നിര്‍ദേശം ബജറ്റില്‍ ഉത്‌പ്പെടുത്തിയത് എന്നായിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിതന്നെ നിയമസഭയില്‍ യുഡിഎഫിന്റെ നയമാണ് ഈ ഭൂപരിഷ്‌കരണ ഭേദഗതി എന്ന് വ്യക്തമാക്കുകയും ചെയ്തു.

യുഡിഎഫ് ഗവണ്‍മെന്റ് നടപ്പിലാക്കാന്‍ പരിശ്രമിക്കുന്ന ഭൂപരിഷ്‌കരണ ഭേദഗതി സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും ദരിദ്രകര്‍ഷകര്‍ക്കും എതിരായുള്ളതാണ്. ആ പരിഷ്‌കരണത്തിന്റെ ഗുണഭോക്താക്കളാണ്, അല്ലെങ്കില്‍ ആ വര്‍ഗമാണ് ഉമ്മന്‍ചാണ്ടിയോടൊപ്പം ടിക്കറ്റെടുത്ത് ഭൂരഹിതര്‍ക്ക് വേണ്ടിയുള്ള ഭൂമിഗീതം കാണുന്നത്. ഭൂമിയില്ലാത്ത നിസായഹതയെ ആഘോഷമാക്കി മാറ്റി ഹൃദയരാഹിത്യം പ്രകടിപ്പിക്കുന്നത്. ഭൂരഹിതര്‍ക്ക് അതിസമ്പന്നന്‍മാര്‍ പിച്ചചട്ടിയില്‍ ഇട്ടുനല്‍കുന്ന അനുകമ്പയില്‍ നിന്നല്ല ഭൂമി ലഭ്യമാക്കേണ്ടത്. കേരളത്തില്‍ ഭൂരഹിതര്‍ക്ക് നല്‍കാനുള്ള ഏക്കറ് കണക്കിന് ഭൂമി കുത്തക മുതലാളിമാരുടെ കൈയിലുണ്ട്. എസ്റ്റേറ്റുകളും തോട്ടങ്ങളുമായി, കൈയ്യേറ്റ ഭൂമികളായി അതങ്ങനെ വിസ്തൃമായി തീരുകയാണ്. പാവപ്പെട്ടവന്റെ ദാരിദ്ര്യവും കണ്ണുനീരും വര്‍ധിക്കുമ്പോള്‍ സമ്പന്നന്റെ മണ്ണും പൊന്നും വര്‍ധിക്കുന്നു. അതിനുള്ള സാഹചര്യമാണ് ഉമ്മന്‍ചാണ്ടി ഒരുക്കുന്നത്. ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത് ഭൂമി കൈയേറി വെച്ചിരിക്കുന്നവരുടെ കൈയില്‍ നിന്ന് അത് പിടിച്ചെടുത്ത് പാവങ്ങള്‍ക്ക്‌ നല്‍കുക എന്നതാണ്. അതിനുള്ള നട്ടെല്ലുറപ്പ്  ആണ് വേണ്ടത്. ഇത്തരം ഭൂമിഗീത ഗിമ്മിക്കുകള്‍ യു ഡി എഫ് സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല എന്നതിന്റെ ഉദാഹരണമാണ്.

27-Aug-2014