മാതാ സാമ്ര്യാജ്യത്വാനന്ദമയി !

ഗുജറാത്തില്‍ നിരപരാധികളായ മുസ്ലീംങ്ങളെ വംശഹത്യ നടത്തിയ മോഡി, ആ വംശഹത്യയെ തന്റെ കാറിനടിയില്‍പെട്ട് ചത്തുപോയ പട്ടിയോടാണ് താരതമ്യം ചെയ്തത്. ലോകത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും വേണ്ടി പ്രര്‍ത്ഥന നടത്തുന്നു എന്ന് അവകാശപ്പെടുന്ന അമൃതാനന്ദമയിയുടെ മഠത്തിലെത്തി, മോഡി സംസാരിക്കുന്നത് ഭാരതത്തിന്റെ പൗരാണിക മഹത്വത്തെയും ആധ്യാത്മിക ശ്രേഷ്ഠതയെയും കുറിച്ചാണ്. നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതും ആയ എല്ലാം അറിയാന്‍ കഴിവുള്ള അമൃതാനന്ദമയി എന്ന ആള്‍ദൈവം വംശഹത്യയുടെ സംഘാടകനെ ശ്രവിക്കുമ്പോള്‍, അയാളെ ഒരു ആശ്ലേഷത്തില്‍ അമര്‍ത്തുമ്പോള്‍ ലോകം എന്താണ് മനസിലാക്കേണ്ടത്?

ആള്‍ദൈവത്തെ മുന്നില്‍ നിര്‍ത്തി പല കാലങ്ങളിലെ സംഘടിതമായ ആസൂത്രണംകൊണ്ട് വളര്‍ത്തിയെടുക്കുന്ന സാമ്പത്തിക സാമ്രാജ്യമായാണ് ഇന്ന് അമൃതപുരി വളര്‍ന്നുനില്‍ക്കുന്നത്. സമ്പത്താണ് അതിന്റെ ശക്തിസ്രോതസ്സ്. സാമ്രാജ്യത്വമാണ് അവരുടെ വഴികാട്ടി. അതിനാല്‍ അമൃതാനന്ദമയിയോടുള്ള പ്രതിഷേധം ഒരിക്കലും മതത്തോടോ, വിശ്വാസത്തോടോ ഉള്ള പ്രതിഷേധമല്ല. അത് ഹൃദമില്ലാത്ത, ലാഭം കുന്നുകൂട്ടാന്‍ വെമ്പുന്ന സാമ്രാജ്യത്വ ശക്തികളോടുള്ള പോരാട്ടമാണ്.

 

നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ബഹുരാഷ്ട്രകുത്തക ആത്മീയ വ്യവസായ കേന്ദ്രമാണ് മാതാ അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റ്. അമൃതപുരിയെന്ന ഹെഡോഫീസും വിവിധ ബഹുരാഷ്ട്രകുത്തക ഉത്പന്നങ്ങള്‍ പോലെ മെഡിക്കല്‍ കോളേജും ചാനലും എഞ്ചിനീയറിംഗ് കോളേജും തുടങ്ങി വൈവിധ്യമാര്‍ന്ന തലങ്ങളില്‍ വളര്‍ന്നുപന്തലിച്ചു കിടക്കുന്ന സാമ്രാജ്യം. നിഗൂഡതകളുടെ ആത്മീയാവരണമുള്ള അധോലോകം. മാതാ അമൃതാനന്ദമയിയുടെ കൂടെ ഉണ്ടായിരുന്ന, അവരുടെ മനസാക്ഷിസൂക്ഷിപ്പുകാരി എന്ന് വിശേഷിപ്പാക്കാവുന്ന ഒരു സ്ത്രീ ഇപ്പോള്‍ കുറെ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു. ഗെയില്‍ ട്രെഡ്വേല്‍ എന്ന ആസ്‌ത്രേലിയക്കാരി. ഗായത്രി എന്നായിരുന്നു അവരുടെ ആശ്രമ നാമധേയം. അവര്‍ എങ്ങിനെയോ അമൃതാനന്ദമയി ആശ്രമത്തിലെത്തി ചേര്‍ന്ന വെറുമൊരു സ്ത്രീയല്ല. സുധാമണി എന്ന സ്ത്രീയെ അമൃതാനന്ദമയി എന്ന ആത്മീയതാ പരിവേഷമുള്ള അധോലോക നായികയായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായകമായ പങ്കുവഹിച്ച സ്ത്രീകൂടിയാണ്.

അമൃതാനന്ദമയിയെ കുറിച്ചും അമൃതപുരിയുടെ കടിഞ്ഞാണുമായി നിലകൊള്ളുന്ന അമൃതസ്വരൂപാനന്ദ(ബാലുസ്വാമി)യെ കുറിച്ചും ഗെയില്‍ ട്രെഡ്വേല്‍ എന്ന ഗായത്രി വെളിപ്പെടുത്തുമ്പോള്‍ അവര്‍ പറയുന്നത് തെറ്റാണോ, ശരിയാണോ എന്ന നിഗമനത്തിലെത്താന്‍ പ്രബുദ്ധകേരളത്തെ സഹായിക്കുന്നത് അമൃതാനന്ദമയിയുടെ പഴയ കാലമാണ്. സുധാമണി എന്ന പേരില്‍ ജീവിച്ച കാലം മുതല്‍ അമൃതാനന്ദമയി പലതരം വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയയായിരുന്നു. അമൃതപുരിയിലുമായി ബന്ധപ്പെട്ട് നടന്ന നിരവധി കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളുടെ പിറകില്‍ അമൃതാനന്ദമയിയും അവരുടെ ആശ്രമവുമാണെന്നുള്ള പരാതികള്‍ നിരവധി തവണ ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ച് അവഗാഹതയുള്ളൊരാള്‍ ഗെയില്‍ ട്രെഡ്വേല്‍ എന്ന ഗായത്രിയുടെ വെളിപ്പെടുത്തല്‍ അസത്യമാണെന്ന് കരുതി കണ്ണടക്കേണ്ട കാര്യമില്ല.

അമൃതാനന്ദമയിയുടെ ബ്ലേഡ്പണമിടപാട്

1980കളില്‍ ബ്ലേഡ്പലിശയ്ക്ക് പണം കടം കൊടുക്കുന്നതും അനധികൃത സ്വര്‍ണക്കടത്തും അത് ഉരുപ്പടികളാക്കിയുള്ള കച്ചവടവും അടക്കമുള്ള പരിപാടികള്‍ ആത്മീയ വ്യാപാരത്തിന്റെ മറവില്‍ അമൃതാനന്ദമയി നടത്തിയിരുന്നു. ബ്ലേഡ് പണമിടപാടിനെ തുടര്‍ന്ന് കോടതിയില്‍ വ്യവഹാരം നടത്തിയ പാരമ്പര്യവും ഈ ആള്‍ദൈവത്തിനുണ്ട്. അമൃതാനന്ദമയിയും സംഘവും കേസ് നടത്തിയത് അമൃതാനന്ദമയി മിഷന്‍ ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളായിരുന്ന പി കെ രാജപ്പനും ഇന്ദിരയ്ക്കും എതിരായാണ്. കൊല്ലം കരുനാഗപ്പള്ളി കോടതിയില്‍ പ്രതിയും വാദിയും നല്‍കിയ അന്യായവും എതിര്‍ പത്രികയും വായിക്കുമ്പോള്‍ ഈ ആത്മീയ വ്യവസായ കേന്ദ്രം വളര്‍ന്നുവന്നത് എങ്ങിനെയാണെന്നുള്ളത് മനസിലാക്കാന്‍ സാധിക്കും.

പ്രതി, സുധാമണിയോട് കടമായി വാങ്ങിയ തുക പലിശ സഹിതം കിട്ടുന്നതിലേക്കായി ടി സുധാമണിയുടെ മുക്ത്യാര്‍കാരനായ വാദി സി.സി 26-ാം വകുപ്പ് പ്രകാരം ബോധിപ്പിക്കുന്ന അന്യായം.

വാദി-കുലശേഖരപുരം വില്ലേജില്‍ ആര്യനാട് വടക്ക് പറയക്കടവ് തുറയില്‍ ഇടമണ്ണേല്‍ വീട്ടില്‍ ഹിന്ദു സ്ത്രീ, തപോവൃത്തി 30 വയസുള്ള ദമയന്തി സുധാമണിക്ക് വേണ്ടി ടി യാളുടെ മുക്ത്യാര്‍കാരനും പിതാവുമായ ടിയില്‍ ഹിന്ദു മത്സ്യപിടിത്തം ജോലി 59 വയസുള്ള വേലായുധന്‍ സുഗുണാനന്ദന്‍.

വാദിക്കുള്ള സകല പ്രാസസകളും മേല്‍ വിവരിച്ച സ്ഥലത്തയച്ചാല്‍ കിട്ടുന്നതാകുന്നു.
പ്രതി- പെരിനാട് വില്ലേജില്‍ ശ്രായിക്കാട് തുറയില്‍ പുതുപ്പറമ്പില്‍ നിന്നും കായല്‍വാരത്ത് വീട്ടില്‍ ഹിന്ദുമക്കള്‍ വഴി റിട്ടയാര്‍ഡ് അധ്യാപകന്‍ 56 വയസുകാണുന്ന പി കെ രാജപ്പന്‍.
അന്യായം പാര 1 - പ്രതിയുടെ മകളുടെ വിവാഹ ആവശ്യത്തിലേക്കായി 1982 ഫെബ്രുവരി 8ന് പ്രതി, വാദിയുടെ മകളായ ടി ഇടമണ്ണേല്‍ വീട്ടില്‍ ദമയന്തി സുധാമണിയോട് 6160 രൂപാ 35 പൈസാ കടമായി കൊടുക്കണമെന്ന് ആവശ്യപ്പെടുകയും കല്യാണം കഴിഞ്ഞാല്‍ ഉടന്‍ ടി തുക ടിയാള്‍ക്ക് തിര്യെ കൊടുത്തുകൊള്ളാമെന്നും വ്യത്യാസം വരുത്തിയാല്‍ ടി തുക നൂറ്റുക്ക് 20 ശതമാനം പലിശ സഹിതം പ്രതിയില്‍ നിന്നും സ്വത്തുക്കളില്‍ സ്ഥാപിച്ചും ടിയാള്‍ ഈടാക്കി എടുത്തുകൊള്ളുന്നതിന് സമ്മതിച്ചു കരാര്‍ ചെയ്തു ടി സുധാമണിയോട് പ്രതി 6160 രൂപാ 35പൈസ പറ്റിയിട്ടുള്ളതും ടി വിവരം കാണിച്ച് അഞ്ചുരൂപാ മുദ്രപത്രത്തില്‍ പ്രതി, ടി സുധാമണിയോടുചേര്‍ന്നു. ഇതോട് ഹാജരാക്കുന്ന ടി രേഖ. ടിയാന്റെ കൈപ്പടയില്‍ എഴുതി ഒപ്പിട്ടും ശ്രയിക്കാട്ടും തുറയില്‍ കൊച്ചുപറമ്പില്‍ കെ. രാമദാസ് ശ്രായിക്കാട്ടുതുറയില്‍ ധര്‍മ്മാലയത്തുമാകുന്നു.
2. അതിനുശേഷം പ്രതി ടി കല്യാണം കഴിഞ്ഞിട്ടും ടി സുധാമണിയ്ക്ക് കൊടുക്കാതെ ഓരോ അവധികള്‍ പറഞ്ഞ് കാലം ദീര്‍ഘിപ്പിച്ച് തുകയും ഇരുപത് ശതമാനം കൂടുന്ന പലിശയും കൊടുത്തു ടി ഇടപാടു തീര്‍ക്കണമെന്നു ടി സുധാമണിയും ആള്‍ക്കാരും പ്രതിയോടു ആവശ്യപ്പെട്ടതിലും അഡ്വക്കേറ്റ് അവര്‍കള്‍ മുഖേന പ്രതിക്ക് രജിസ്ട്രര്‍ നോട്ടീസ് കൊടുത്തു ആവശ്യപ്പെട്ടതിലും ഇടപാടുതീര്‍ക്കാതിരിക്കുന്നതിനാല്‍ ഈ വ്യവഹാരത്തിന് കാരണമായിരിക്കുന്നതാകുന്നു.
3. സുധാമണി തപോവൃത്തിയില്‍ കഴിയുന്നതിനാല്‍ ടിയാള്‍ക്കു വേണ്ടി വ്യവഹാരങ്ങള്‍ ബോധിപ്പിച്ചും മറ്റും തുകകള്‍ വസൂലാക്കുന്നതിന് ടിയാളുടെ പിതാവും മുക്ത്യാര്‍കാരനുമായ വാദിയെ അധികാരപ്പെടുത്തി 1984 ജൂണ്‍ 12ന് ഇതോടു ഹാജരാക്കുന്ന അമ്പത്തിയഞ്ചാം നമ്പര്‍ പൊതു വക്കാലത്ത് എഴുതി ഒപ്പിട്ടു രജിസ്റ്റര്‍ ചെയ്യിട്ടുതന്നിട്ടുള്ളതും അതിലെ വ്യവസ്ഥാനുസരണം ഈ വ്യവഹാരം ടി സുധാമണിക്ക് വേണ്ടി വാദി എന്ന നിലയില്‍ ബോധിപ്പിക്കുന്നതുമാവുന്നു.
4. ഇതിലേക്ക് വ്യവഹാരകാരണം വിവാദ ഇടപാടുനടന്ന ഈ കോര്‍ട്ടതിര്‍ത്തിയുമായ പെരിനാട് വില്ലേജില്‍ പ്രതി, ടി സുധാമണിയോട് കരാര്‍ ചെയ്തു കടമായി തുക പറ്റിയ 1982 ഫെബ്രുവരി 8ന് മുതലും തുടര്‍ന്നും ഉത്ഭവിച്ചച്ചിരിക്കുന്നതുമാകുന്നു.
5. പ്രതി വാങ്ങിയ തുകയ്ക്ക് പ്രതിയുടെ കരാര്‍ അനുസരിച്ച് ഇരുപത് ശതമാനം പലിശ കിട്ടുവാന്‍ അവകാശമുള്ളതും അപ്രകാരം പലിശ കണക്കാക്കി ചേര്‍ത്ത് അന്യായം ബോധിപ്പിക്കുന്നതും ആയത് അനുവദിപ്പാനുള്ളതുമാവുന്നു.
6. പ്രതിയില്‍ നിന്നും വാദിക്ക് വരുവാനുള്ളതാകെ ടി. പ്രതി ടി. തുക വാങ്ങിയ 1982 ഫെബ്രുവരി 8ന് മുതല്‍ ഇതുവരെ 20% പലിശ കൂടിയ തുക (6160.35 + 2925.60) ആകെ 9085.95-ക്ക് കോര്‍ട്ട് ഫീസാക്ട് ഇരുപത്തിരണ്ടാം വകുപ്പും പ്രകാരം ഫീസുരൂപ 889- അടച്ചു.
ആകയാല്‍ കോടതിയുടെ ദയവുണ്ടായി മുകളില്‍ കാണിച്ച കണക്കില്‍ പ്രകാരം വരുവാനുള്ള സംഖ്യയും വാദിയുടെ സകല കോടതി ചിലവും അതില്‍ അസ്സല്‍ മുതല്‍ 6160.35ന് അന്യായ തീയതി മുതല്‍ മേല്‍നിയമപ്രകാരം കൂടുന്ന പലിശയും സഹിതം പ്രതിയെക്കൊണ്ടും പ്രതിയുടെ വക സകലവിധ സ്ഥാവരജംഗമസ്വത്തുക്കളില്‍ നിന്നു സ്ഥാപിച്ചും സുധാമണിക്കുവേണ്ടി വാദി ഈടാക്കി എടുക്കത്തക്കവണ്ണം അനുവദിച്ചും വിധി ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.
അഡ്വ. ഒപ്പ്
1984 സിവില്‍ 389
അന്യായപകര്‍പ്പ്

അമൃതാനന്ദമയി കോടതിയില്‍ ഹാജരാക്കിയ അന്യായത്തെ തുടര്‍ന്ന് പ്രതിയായി ആരോപിക്കുന്ന വ്യക്തി സമര്‍പ്പിച്ച എതിര്‍ പത്രിക.

1984 സി. 389. പ്രതി പെരിനാട്ട് വില്ലേജില്‍ ശ്രായിക്കാട്ടുതുറയില്‍ കായല്‍വാരം വീട്ടില്‍നിന്നും പുതുപറമ്പില്‍ വീട്ടില്‍ റിട്ടയാര്‍ഡ് അദ്ധ്യാപകന്‍ 58 വയസുള്ള പി.കെ രാജപ്പന്‍ കരുനാഗപ്പള്ളി കോടതി മുമ്പാകെ ബോധിപ്പിക്കുന്ന പത്രിക.
1. അന്യായത്തിന് യാതൊരു സത്യവും ഉത്തമ വിശ്വാസവുമില്ല. പരീക്ഷണാര്‍ത്ഥം കളവായ വിവരങ്ങള്‍ കാണിച്ചു മാത്രം വാദി ഈ നിലയില്‍ അന്യായം ബോധിപ്പിച്ചിട്ടുള്ളതാണ്.
2. .......
3. ........

സുധാമണി തപോവൃത്തിയില്‍ കഴിയുന്നു എന്ന് പറയുന്നതും കളവാണ്. അനധികൃതമായി വരുന്ന സ്വര്‍ണം ആഭരണങ്ങളാക്കി പണിത് വില്‍ക്കുന്ന ഒരു ഗൂഡസംഘം ആണ് ടി സുധാമണിയുടേത്. അതിനു ആത്മീയമായ പരിവേഷം ചാര്‍ത്തിക്കൊണ്ട് സംഘടിതമായി സ്വര്‍ണം അനധികൃതമായി കൈകാര്യം ചെയ്ത് സ്വത്ത് സമ്പാദിക്കുകയാണ് സുധാമണിയുടെ ജോലി.

4. അന്യായം ഒന്നാം പാരയില്‍ വാദിയുടെ മകളോട് 1982 ഫെബ്രുവരി 8ന് 6160 രൂപാ 35 പൈസ കടമായി വാങ്ങി എന്ന പ്രസ്താവന കളവാണ്. നിഷേധിക്കുന്നു. അപ്രകാരം കടമായി രൂപാ സുധാമണിയോട് പ്രതി വാങ്ങിയിട്ടില്ല. ടി സുധാമണി മാതാ അമൃതാനന്ദമയി മിഷന്‍ എന്ന പേരില്‍ ഒരു ട്രസ്റ്റ് നടത്തി വരുന്നതും അതില്‍ പ്രതിയും ഭാര്യ ഇന്ദിരയും അംഗങ്ങളായിരുന്നതും ആണ്. പ്രതിയുടെ മകളുടെ വിവാഹസമയത്ത് ടി സുധാമണിയില്‍ നിന്നും പവന് 1336 രൂപാ വിലവെച്ച് പത്തുപവന്‍ സ്വര്‍ണ ഉരുപ്പടികള്‍ വാങ്ങുകയും പണിക്കൂലി സഹിതം അതിന് 14160 രൂപാ 35 പൈസാ വിലവയ്ക്കുകയും ടി തുകയില്‍ 8000രൂപാ 8-2-1982ല്‍ സുധാമണിക്ക് കൊടുത്തു. ബാക്കി തുകയ്ക്ക് ടി സുധാമണി പേര്‍ക്ക് പ്രതി പ്രോമിസറി നോട്ട് എഴുതി കൊടുക്കുകയും ചെയ്തിട്ടുള്ളതാണ്. അല്ലാതെ വാദി പറയും പോലെ പണം വാങ്ങിയിട്ടുള്ളതല്ല.....
5. ..........
6. ..........
7. ..........
8. അന്യായം മൂന്നാം പാര കളവാണ്. ടി സുധാമണി തപോവൃത്തിയില്‍ കഴിയുന്നു എന്ന് പറയുന്നതും കളവാണ്. അനധികൃതമായി വരുന്ന സ്വര്‍ണം ആഭരണങ്ങളാക്കി പണിത് വില്‍ക്കുന്ന ഒരു ഗൂഡസംഘം ആണ് ടി സുധാമണിയുടേത്. അതിനു ആത്മീയമായ പരിവേഷം ചാര്‍ത്തിക്കൊണ്ട് സംഘടിതമായി സ്വര്‍ണം അനധികൃതമായി കൈകാര്യം ചെയ്ത് സ്വത്ത് സമ്പാദിക്കുകയാണ് സുധാമണിയുടെ ജോലി.....
9. .........
10. .........
11. .........
12. .........
13. പ്രതി സുധാമണിക്ക് കൊടുക്കുവാനുള്ള 6160രൂപ 35പൈസയില്‍ പ്രതി കൊടുത്തുതീര്‍ത്തിട്ടുള്ള 4300 രൂപ കഴിച്ച് ബാക്കിയുള്ള 1860 രൂപ പ്രതി ഒന്നായി കൊടുക്കുവാന്‍ തയ്യാറുള്ളതാണ്.
ആകയാല്‍ കോടതിയിലെ ദയവുണ്ടായി ഈ നമ്പര്‍ അന്യായം ഈ നിലയില്‍ നിലനില്‍ക്കത്തക്കതല്ലെന്ന് കണ്ട് പ്രതിയുടെ ചിലവ് സഹിതം തള്ളിവിട്ടു ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

ദിവ്യശക്തിയും കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാനും സ്വന്തം സഹോദരന്റെ മരണം വരെ മുന്‍കൂട്ടി പ്രവചിക്കാനും ദിവ്യഗര്‍ഭങ്ങള്‍ ഉണ്ടാക്കാനും മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനും കഴിവുള്ള അമൃതാനന്ദമയി എന്തിനാണ് കോടതിയില്‍ വ്യവഹാരവുമായി കയറിയിറങ്ങിയത്? ഇതാണ് അമൃതാനന്ദമയി! ആള്‍ദൈവം!!

ആദ്യകാലത്ത് തീര്‍ത്തും അമച്വര്‍ ആയി പല നാട്ടിന്‍പുറങ്ങളിലും കാണുന്ന ഉറഞ്ഞുതുള്ളല്‍ തട്ടിപ്പ് സ്വാമി/നിമാരെ പോലെ തന്നെയായിരുന്നു അമൃതാനന്ദമയി. മാത്രമല്ല, നിരവധി കള്ളക്കഥകള്‍ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു അവര്‍ സുധാമണിയുടെ അമച്വര്‍ പരിവേഷത്തെ അമൃതാനന്ദമയി എന്ന പ്രൊഫഷണല്‍ പരിവേഷമാക്കി മാറ്റിയെടുത്തത്. പ്രാദേശിക ഭക്തന്‍മാരില്‍ നിന്നും പുറത്തുനിന്നുള്ള ഭക്തരിലേക്ക് അവര്‍ എത്തപ്പെട്ടത് വിദേശികളായ ചിലരുടെ സഹായത്തോടെയാണ്.

സുധാമണി, അമൃതാനന്ദമയി ആയ വഴി!

കൊല്ലം ജില്ലയിലെ ആലപ്പാട്ട് പഞ്ചായത്തിലെ പറയക്കടവിലെ സുഗുണാനന്ദന്‍ ദമയന്തി ദമ്പതികളുടെ മകളാണ് സുധാമണി. 1953ല്‍ ആണ് ജനിച്ചത്. ആ പ്രദേശത്തെ മറ്റ് കുടുംബങ്ങളെ പോലെ പാവപ്പെട്ട കുടുംബം. മത്സ്യബന്ധനം നടത്തിയാണ് അവര്‍ ജീവിച്ചിരുന്നത്. ചെറുപ്പത്തില്‍ സുധാമണിക്ക് നൃത്തത്തില്‍ വാസനയുണ്ടായിരുന്നു. കൊല്ലം കരുനാഗപ്പള്ളി ഭാഗത്ത് ദേവീ-ദേവന്‍മാരുടെ പ്രച്ഛന്നവേഷം കെട്ടി അമ്പലങ്ങളില്‍ എഴുന്നള്ളിപ്പ് നടത്തുന്ന പതിവുണ്ട്. ശ്രീകൃഷ്ണന്‍, മഹാവിഷ്ണു, ദാരികവധത്തിനായി നില്‍ക്കുന്ന ഭദ്രകാളി, പരമശിവന്‍ തുടങ്ങി രസകരമായ വേഷങ്ങള്‍ കെട്ടി ചുവടുകള്‍ വെച്ച് അമ്പലങ്ങളിലേക്ക് പോകും. ആ ഭാഗത്തെ ചില അമ്പലങ്ങളില്‍ പുരുഷന്‍മാര്‍ സ്ത്രീവേഷം കെട്ടിയുള്ള നേര്‍ച്ചകളും നടത്താറുമുണ്ട്. ഈ വേഷപകര്‍ച്ചകളില്‍ നിന്ന് പ്രചോദനം കൊണ്ടാണ് സുധാമണി സ്വന്തം വീട്ടില്‍ ശ്രീകൃഷ്ണ, ഭദ്രകാളി വേഷങ്ങള്‍ കെട്ടിയാടിയത്. മലബാറിലെ തെയ്യംകെട്ടല്‍ ഒരനുഷ്ഠാന കലയാണ്. വീടുകളില്‍ തെയ്യം കെട്ടുമ്പോള്‍ വിശ്വാസികളും അല്ലാത്തവരുമായി നിരവധി കാഴ്ചക്കാര്‍ കാണും. അതുപോലെയായിരുന്നു സുധാമണിയുടെ വേഷം കെട്ടലും. പക്ഷെ, അത് അനുഷ്ഠാനകലയായിരുന്നില്ല. അന്ധവിശ്വാസ കലയായിരുന്നു.

സുധാമണിക്ക് പതിനേഴ് വയസുള്ളപ്പോള്‍ അയല്‍വീട്ടില്‍ നടത്തിയ ഭജന സമയത്തായിരുന്നു ആദ്യമായി തുള്ളിയുറഞ്ഞത് എന്നാണ് അവരുടെ പഴയ വീടിനടുത്തുള്ള പഴമക്കാര്‍ പറയുന്നത്. അന്ന് അത് കണ്ടവര്‍ ഇപ്പോഴും ഓര്‍ക്കുന്നത്, ഭക്തിയെ കവച്ചുവെക്കുന്ന മാദകഭാവത്തെയാണ്. അതിന്റെ പേരില്‍ മൂത്ത സഹോദരന്‍ സുനില്‍കുമാര്‍ എന്ന സുഭഗന്‍ സുധാമണിയെ വഴക്ക് പറഞ്ഞതും അവര്‍ ഓര്‍ക്കുന്നു. പക്ഷെ, സുധാമണി നിര്‍ത്തിയില്ല. അവര്‍ വീട്ടില്‍ കൃഷ്ണന്റെയും കാളിയുടെയും വേഷം കെട്ടി ആടാന്‍ തുടങ്ങി. വേഷം കെട്ടലിനെ 'ഭാവം' എന്നാണ് അവര്‍ പറയുന്നത്. അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റ് പുറത്തിറക്കിയ അമൃതാനന്ദമയിയുടെ ഔദ്യോഗിക ജീവചരിത്രത്തില്‍ രാമകൃഷ്ണന്‍ നായര്‍ പറയുന്നതും ഭാവമെന്നാണ്. (ഈ ജീവചരിത്രം ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല. മഠം അത് പിന്‍വലിച്ചു) സുധാമണിയുടെ ഭാവ പരിപാടി കാണാന്‍ വരുന്നവരില്‍ ഏറെയും ചെറുപ്പക്കാര്‍ ആയിരുന്നു. അങ്കവും കാണാം താളിയുമൊടിക്കാം എന്ന മനസിലിരുപ്പോടെയാണ് അവരില്‍ പലരും കൈക്കൂപ്പി നിന്നത്. വീട്ടില്‍ ഭാവം എന്ന് പറഞ്ഞ് നടത്തുന്ന ആത്മീയ കാബറെ ഡാന്‍സിനെ എതിര്‍ത്തപ്പോഴാണ് സുഭഗന്‍ മരണപ്പെടുന്നത്. ഈ മരണം കൊലപാതകമെന്ന് പറയുന്നത് പ്രധാനമായും അമൃതാനന്ദമയിയുടെ ബന്ധുക്കള്‍ തന്നെയാണ്. പറയക്കടവിലുള്ളവര്‍ ഇപ്പോഴും വിശ്വസിക്കുന്നത് സുഭഗന്റെ മരണം കൊലപാതകമാണെന്നുതന്നെയാണ്.

പറയക്കടവില്‍ വേഷം കെട്ടി ഭാവം ആടുന്നത് കാണുവാന്‍ പ്രദേശികമായുള്ള 'ഭക്ത'രാണ് വന്നിരുന്നത്. അക്കാലത്ത് ചന്തു എന്ന ചെറുപ്പക്കാരനുമായി സുധാമണി വല്ലാത്ത അടുപ്പത്തിലായി. സുധാമണിക്ക് ഉപദേശ നിര്‍ദേശങ്ങള്‍ കൊടുക്കുന്ന തലത്തില്‍ അവരുടെ അടുപ്പം വളര്‍ന്നു. അന്നൊന്നും ബാലുസ്വാമി ചിത്രത്തില്‍ വന്നിട്ടില്ല. ചന്തു പഠിക്കുന്നത് സാന്ദീപനി വിദ്യാലയത്തിലാണ്. സുധാമണിയും ചന്തുവും ആശ്രമം വിപുലമാക്കുന്നതിനെ പറ്റിയും വരുമാനം വര്‍ധിപ്പിക്കുന്നതിനെയും പറ്റി നിരന്തരം ചര്‍ച്ചകള്‍ നടത്തുമായിരുന്നു. ഒരു യാത്രക്കിടെ തിരുവില്വാമലയില്‍ വെച്ച് നീല്‍ റോസ്‌നല്‍ എന്ന സായിപ്പിനെ ചന്തു പരിചയപ്പെട്ടതോടെ തലവര മാറിയത് സുധാമണിയുടേതായിരുന്നു. ചന്തു പറയക്കടവിലേക്ക് ഈ സായിപ്പിനെയും കൂട്ടുകാരിയെയും സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുവന്നു. ആത്മീയ വ്യവസായത്തിന് വേണ്ട ലക്ഷണങ്ങളും കഴിവും ഒത്തിണങ്ങിയ സുധാമണിയെ കണ്ടപ്പോള്‍, കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ നില്‍ റോസ്‌നല്‍ അവരുടെ സാധ്യതകള്‍ മനസിലാക്കി. അദ്ദേഹം നീലകണ്ഠന്‍ എന്ന പേര് സ്വീകരിച്ച് അമൃതാനന്ദമയിയുടെ കൂടെ കൂടി. കൂടെയുണ്ടായിരുന്ന മദാമ്മ ഗായത്രി എന്ന പേര് സ്വീകരിച്ചു ആശ്രമവാസിയായി. ആ ഗായത്രിയാണ് ഗെയില്‍ ട്രെഡ്വേല്‍. കൂടെയുണ്ടായിരുന്ന രണ്ട് സായിപ്പന്‍മാര്‍ ആദ്യകാലത്ത് പറയക്കടവില്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അവര്‍ വിദേശത്തേക്ക് പോയി. അമേരിക്കയില്‍. അവിടെ വെച്ച് അമൃതാനന്ദമയിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. വിദേശഫണ്ടുകള്‍ അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റിന് ലഭിക്കുന്നതിനുവേണ്ടിയുള്ള ലെയ്‌സണ്‍ വര്‍ക്കുകള്‍ വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ചുകൊണ്ട് അവര്‍ നടപ്പിലാക്കി. നീലകണ്ഠന്‍ എന്ന പേരുമാറ്റിയ സായിപ്പും ഗായത്രി മദാമ്മയും അവിടെയുള്ള ട്യൂട്ടോറിയില്‍ ചേര്‍ന്ന് മലയാളം പഠിച്ചത് നാട്ടുകാര്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ആത്മീയ വ്യവസായത്തിന് വേണ്ട ലക്ഷണങ്ങളും കഴിവും ഒത്തിണങ്ങിയ സുധാമണിയെ കണ്ടപ്പോള്‍, കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ നില്‍ റോസ്‌നല്‍ അവരുടെ സാധ്യതകള്‍ മനസിലാക്കി. അദ്ദേഹം നീലകണ്ഠന്‍ എന്ന പേര് സ്വീകരിച്ച് അമൃതാനന്ദമയിയുടെ കൂടെ കൂടി. കൂടെയുണ്ടായിരുന്ന മദാമ്മ ഗായത്രി എന്ന പേര് സ്വീകരിച്ചു ആശ്രമവാസിയായി. ആ ഗായത്രിയാണ് ഗെയില്‍ ട്രെഡ്വേല്‍. കൂടെയുണ്ടായിരുന്ന രണ്ട് സായിപ്പന്‍മാര്‍ ആദ്യകാലത്ത് പറയക്കടവില്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അവര്‍ വിദേശത്തേക്ക് പോയി. അമേരിക്കയില്‍. വിദേശഫണ്ടുകള്‍ അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റിന് ലഭിക്കുന്നതിനുവേണ്ടിയുള്ള ലെയ്‌സണ്‍ വര്‍ക്കുകള്‍ വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ചുകൊണ്ട് അവര്‍ നടപ്പിലാക്കി. 

വിദേശികളുടെ വരവിന് ശേഷമാണ് സുധാമണി മാതാ അമൃതാനന്ദമയിയായി മാറിയത്. നില്‍ റോസ്‌നല്‍ എന്ന നീലകണ്ഠനാണ് പണമിറക്കി പണം പിടിക്കുക എന്ന ലക്ഷ്യത്തോടെ എയര്‍കണ്ടീഷന്‍ ചെയ്ത ഇരുനില കെട്ടിടം ആദ്യമായി പണിയിച്ചത്. പറയക്കടവില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള ആളുകളെ കൂടാതെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ആള്‍ക്കാര്‍ വരാന്‍ തുടങ്ങിയതും വിദേശികളുടെ സാന്നിധ്യത്തെ തുടര്‍ന്നാണ്. വിദേശികള്‍ വരെ വിശ്വസിക്കുന്ന, ശിഷ്യാരാവുന്ന അത്ഭുതസിദ്ധിയുള്ള അമ്മ, ഇതായിരുന്നു അമൃതാനന്ദമയിയുടെ ട്രേഡ്‌സീക്രട്ട്. എല്ലാ ദിവസവും ഭജന, വരുന്നവരെ ആനന്ദിപ്പിക്കുന്ന രീതിയില്‍ കെട്ടിപ്പിടുത്തം തുടങ്ങിയവ നില്‍ റോസ്‌നല്‍ എന്ന നീലകണ്ഠന്റെ നിര്‍ദേശാനുസരണം പരിഷ്‌കരിച്ചു. അമൃതാനന്ദമയിയുമായി സ്വകാര്യസന്ദര്‍ശനത്തിന് അവസരം ലഭിക്കുന്നവര്‍ വീണ്ടും വീണ്ടും സന്ദര്‍ശനത്തിന് തയ്യാറായി. ആ സമയത്ത് കൂടുതല്‍ വിദേശികളും ഹിപ്പിസ്റ്റെലിലുള്ള ചെറുപ്പക്കാരും വിശ്വാസികളെന്ന ഭാവേന ആശ്രമത്തില്‍ തമ്പടിക്കാന്‍ തുടങ്ങി. ചിലരെ ആത്മീയതതാ വ്യഭിചാര ശാലപോലെ തോന്നിച്ച ആശ്രമത്തില്‍ നിന്നും മോചിപ്പിക്കാന്‍ വീട്ടുകാര്‍ വളരെ ബുദ്ധിമുട്ടി. കൊങ്കിണി സമുദായത്തിലുള്ള ചില യുവാക്കള്‍ ആ സമയത്ത് മഠത്തില്‍ സ്ഥിര താമസമാക്കിയിരുന്നതും അവസാനം പോലീസ് ഇടപെട്ടാണ് അവരില്‍ ചിലരെ ആശ്രമത്തില്‍ നിന്നും രക്ഷിച്ചെടുത്തത് എന്നതും ഇപ്പോഴും നാട്ടുകാര്‍ ഓര്‍മിക്കുന്നു.

വിശുദ്ധ നരകത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച ഗെയില്‍ ട്രെഡ്വേല്‍ എന്ന ഗായത്രിക്ക് അമൃതാനന്ദമയിയെ കുറിച്ച് എല്ലാം അറിയാം. അവരുടെ എല്ലാ ദൗര്‍ബല്യങ്ങളും. അവര്‍ക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഇപ്പോള്‍ പ്രസിദ്ധീകൃതമായ പുസ്‌കത്തിലില്ല. അവരുടെ മനസില്‍ അടക്കിവെച്ചിരിക്കുന്നതിന്റെ ഒരു ശതമാനം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അത് അമൃതാനന്ദമയിക്ക് നേരെയുള്ള കുന്തമല്ല. അമൃതസ്വരൂപാനന്ദ എന്ന ബാലുസ്വാമിക്ക് എതിരെയുള്ള ഒരു ചക്രായുധ പ്രയോഗമാണ്. ഗായത്രി എന്ന ഗെയില്‍ ട്രെഡ്വേല്‍നെ നുണപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ചിലപ്പോള്‍ ചില കൊതപാതകങ്ങളുടെയടക്കം രഹസ്യങ്ങള്‍ പുറത്ത് വന്നേക്കാം. അമൃതാനന്ദമയിയുടെ ആത്മീയ അധോലോക സാമ്രാജ്യത്തിലെ ഇരുട്ടറകളില്‍ പിടഞ്ഞുവീണ മനുഷ്യരുടെ ആത്മാവുകള്‍ ഗായത്രി എന്ന ഗെയില്‍ ട്രെഡ്വല്‍ പറഞ്ഞ വിശുദ്ധ നഗരത്തില്‍ കറങ്ങി നടപ്പുണ്ട്.

സഹോദരന്റെ മരണം കൊലപാതകമോ?

സ്വന്തം സഹോദരന്റെ മരണത്തിന് പിന്നില്‍ അമൃതാനന്ദമയി ആണെന്ന് പറയുന്നത് അവരുടെ ബന്ധുക്കളും നാട്ടുകാരുമാണ്. അമൃതാനന്ദമയിയുടെ മൂത്ത സഹോദരന്‍ ആയിരുന്നു സുനില്‍കുമാര്‍ എന്ന സുഭഗന്‍. സ്വന്തം സഹോദരി, നാട്ടിലുള്ള ചെറുപ്പക്കാരെ മുഴുവന്‍ കെട്ടിപ്പിടിച്ച് 'ആനന്ദം' പകര്‍ന്നു നടക്കുന്നതില്‍ ഏതൊരു സഹോദരനെയും പോലെ സുഭഗനും പ്രതിഷേധിച്ചു. കൃഷ്ണന്റെയും കാളിയുടെയും പ്രച്ഛന്നവേഷം കെട്ടിയാടുമ്പോള്‍ സുഭഗന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഭക്തരുടെ വേഷമിട്ട് വീട്ടില്‍ വന്ന് സഹോദരിയെ കെട്ടിപ്പുണരുന്ന ചെറുപ്പക്കാര്‍ നാട്ടില്‍ നടന്ന് വര്‍ണിച്ചത് ഭക്തിഭാവത്തെ കുറിച്ചായിരുന്നില്ല. ശരീരവര്‍ണനയായിരുന്നു. അവയവങ്ങളുടെ മുഴുപ്പിനെ കുറിച്ചായിരുന്നു. മാറില്‍ അമര്‍ത്തിക്കൊണ്ട് അവരുടെ കാതില്‍ സ്വകാര്യമായി പറഞ്ഞപ്പോള്‍ തിരികെ പറഞ്ഞ അശ്ലീലഭാഷണങ്ങളെ കുറിച്ചായിരുന്നു. ഈ ചെറുപ്പക്കാര്‍ അടുത്ത ദിവസവും സുഭഗന്റെ വീട്ടിലേക്ക് പോകാന്‍ തിരക്ക് കൂട്ടി. ഇതൊക്കെ കാണുന്ന സുഭഗന്‍, സുധാമണിയുടെ വഴിവിട്ട രീതികളെ എതിര്‍ത്തു. വീട്ടില്‍ ഇത് നടപ്പില്ല എന്ന് തീര്‍ത്ത് പറഞ്ഞു. വീട്ടിലേക്ക് വരുന്ന 'ഭക്തരോട്' ഇറങ്ങിപോകാന്‍ പറഞ്ഞു.

സ്വന്തം സഹോദരന്‍ തന്റെ വഴിയില്‍ തടസമാവുന്നുവെന്ന് മനസിലാക്കിയ സുധാമണി പലരോടും അയാള്‍ മരിക്കുമെന്ന് പറഞ്ഞു. രാമകൃഷ്ണന്‍നായര്‍ തയ്യാറാക്കിയ ജീവചരിത്രത്തില്‍ അത് എഴുതിയിട്ടുണ്ട്. അത് പിന്നാലെ പറയാം. വൈകാതെ സുഭഗന്‍ മരണപ്പെട്ടു. ആ മരണത്തെ പറ്റി അക്കാലത്ത് പറയക്കടവ് ഭാഗത്ത് പറഞ്ഞ് കേട്ടത് ഇപ്പോഴും നാട്ടുകാര്‍ പങ്കുവെക്കുന്നുണ്ട്. അക്കാലത്ത് ഒരു ദിവസം പതിവുപോലെ സുഭഗനും സുധാമണിയും തമ്മില്‍ വഴക്കായി. വഴക്കിനിടയില്‍ അച്ഛനും അമ്മയും സുധാമണിയുടെ പക്ഷം പിടിച്ച് സംസാരിച്ചു. വഴക്ക് ചിലപ്പോഴൊക്കെ കൈയാങ്കളിലേക്ക് നീളും. അത്തരമൊരവസ്ഥയുടെ മൂര്‍ധന്യത്തില്‍ അച്ഛന്‍ സുഗുണാനന്ദന്‍, മകന്‍ സുഭഗനെ ചവിട്ടി വീഴ്ത്തി. അയാള്‍ ഉരുണ്ടുവീണ് പിടഞ്ഞ് മരിച്ചു. തുടര്‍ന്ന് സുഭഗന്റെ ശവശരീരം അടുത്തുള്ള ചീലാന്തി മരത്തില്‍ കെട്ടിത്തൂക്കി. പിന്നെ അത് ആത്മഹത്യയാക്കി മാറ്റി എന്നാണ് നാട്ടുകാര്‍ അന്നും ഇന്നും പറയുന്നത്. അമൃതാനന്ദമയിയുടെ വീട്ടില്‍ സ്ഥീരമായി ഉണ്ടാവുന്ന വഴക്കും സുഭഗനെ അമൃതാനന്ദമയി വിളിക്കുന്ന തെറികളും കുപ്രസിദ്ധമായിരുന്നു. അമൃതവാണിയുടെ ഗ്രാമ്യഭാഷാപ്രയോഗം എന്ന പേരില്‍ ഒരു പുസ്തകം ഇറക്കാന്‍ മാത്രം തെറികള്‍ അമൃതാനന്ദമയി വിളിച്ചുപറഞ്ഞിരുന്നു എന്ന് നാട്ടുകാര്‍ പരിഹസിക്കുന്നു.

നാട്ടുകാരുടെ സംശയം ശരിയാണെന്ന് ഉറപ്പിക്കാന്‍ രാമകൃഷ്ണന്‍ നായര്‍ എഴുതിയ അമൃതാനന്ദമയിയുടെ ഔദ്യോഗിക ജീവചരിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ സഹായകമാവുന്നു. ഔദ്യോഗിക ജീവചരിത്രത്തില്‍ : “സുഭഗന്‍ 2/6/1978 രാത്രിയില്‍ ആത്മഹത്യ ചെയ്തു” എന്നേയുള്ളു. എന്നാല്‍, ജൂഡിത്ത് കോര്‍ണെല്‍ എഴുതിയ 'അമ്മ' എന്നപുസ്തകത്തില്‍ “മുസ്ലീം സ്ത്രീയെ ചീത്തവിളിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം 1978 ജൂണ്‍ 2ന് തന്റെ കിടപ്പുമുറിയില്‍ സുഭഗന്‍ തൂങ്ങിമരിച്ചതായി കാണപ്പെട്ടു” എന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍, സുഭഗന്റെ ശവശരീരം കണ്ട നാട്ടുകാര്‍ പറയുന്നത്, വീട്ടിന് മുന്നിലെ ചീലാന്തിമരത്തില്‍ സുഭഗന്റെ ശവശരീരം കണ്ടു എന്നാണ്. പുസ്തകങ്ങളിലെ വ്യത്യസ്തമായ അവതരണങ്ങളില്‍ നിന്നും നാട്ടുകാര്‍ കണ് സത്യത്തില്‍ നിന്നും മനസിലാവുന്ന കാര്യം സുഭഗന്റെ മരണത്തിലുള്ള ദുരൂഹത തന്നെയാണ്. സ്വന്തം സഹോദരന്റെ മൃതശരീരം വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ കണ്ടെന്ന് ജൂഡിത്ത് കോര്‍ണെലിനോട് പറഞ്ഞുകൊടുത്ത അമൃതാനന്ദമയി, ആ ശരീരം എങ്ങനെ വീട്ടിന് മുന്നിലെ ചീലാന്തി മരത്തില്‍ വന്നു എന്നത് വിശദീകരിക്കേണ്ടിയിരിക്കുന്നു.

മത്സ്യവില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ വലിയ വരുമാനം മകളുടെ പ്രച്ഛന്നവേഷത്തിലൂടെയും മാറിലമര്‍ത്തല്‍ പരിപാടിയിലൂടെയും ലഭിക്കുമെന്ന് മനസിലാക്കിയപ്പോഴാണ് സുഭഗന്റെ കൂടെ മകളുടെ പ്രവൃത്തികളെ വിമര്‍ശിച്ചിരുന്ന സുധാമണിയുടെ അച്ഛന്‍ സുഗുണാനന്ദനും അമ്മ ദമയന്തിയും ഇളയ സഹോദരനായ സതീഷിനും സുധാമണി പ്രിയപ്പെട്ടവളായി മാറുന്നത്. സുഭഗന്റെ മരണം മുന്‍കൂട്ടി കണ്ട അമൃതാനന്ദമയി, ഇളയ സഹോദരനായ സതീഷിന്റെ ആസ്ത്മാ രോഗം ഭസ്മം പൂശി ആശ്‌ളേഷിച്ച് നിശേഷം മാറ്റി എന്ന് അവകാശപ്പെടുന്നുണ്ട്. (ജൂഡിത്ത് കോര്‍ണെല്‍. അമ്മ. പേജ് 39) അമൃതാനന്ദമയിക്ക് സുഭഗന്റെ മരണം വിധിക്കുന്നതിനേക്കാള്‍ നല്ലത് അയാളെ ജീവിതത്തില്‍ തന്നെ നിലനിര്‍ത്തുന്നതായിരുന്നില്ലേ? തന്റെ സ്ഥാപനം നിലനിര്‍ത്തുക, വ്യവസായം വളര്‍ത്തുക, അതിന് മുന്നില്‍ തടസമായി നില്‍ക്കുന്നതിനെ ഇല്ലാതാക്കുക. ഇതായിരുന്നു സുഭഗന്റെ മരണം പ്രവചിക്കുവാന്‍ സുധാമണിയെ നിര്‍ബന്ധിതയാക്കിയത്.

സുഭഗന്റെ മരണത്തില്‍ ഗൂഡാലോചന?

അമൃതാനന്ദമയിയുടെ ജീവചരിത്രത്തിലെ ചില ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സുഭഗന്റെ മരണം അമൃതാനന്ദമയിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയില്‍ നിന്നും ഉണ്ടായതാണോ എന്ന് സംശയം വരും. “ഒരു ദിവസം ഭാവത്തിന് വന്ന ഒരു മുസ്ലീംഭക്തയെ മാനസിക നില തെറ്റിയ സുഭഗന്‍ ആക്ഷേപിച്ചു. അവരും മറ്റുചിലരും അമ്മയോടുവന്ന് സങ്കടം പറഞ്ഞു. അമ്മ അവരോടു പറഞ്ഞു. സുഭഗന്റെ ആയുസ് അറ്റിരിക്കയാണ്, അതാണിങ്ങനെ

അമ്മ അവരോടു പറഞ്ഞു. "സുഭഗന്റെ ആയുസ് അറ്റിരിക്കയാണ്, അതാണിങ്ങനെ ചെയ്യുന്നത്. (പേജ് 149)” അമൃതാനന്ദമയി, തന്റെ അമ്മയായ ദമയന്തിയോട് പറയുന്നതും ജീവചരിത്രത്തിലുണ്ട്. “ഒരു ദിവസം അമ്മ ദമയന്തിയമ്മയോട് വിളിച്ചു പറഞ്ഞു, അണ്ണന് ആയുസ്സുള്ളതായി കാണുന്നില്ല” ഈ രണ്ട്പരാമര്‍ശങ്ങള്‍ പരിഗണിച്ച് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ അമൃതാനന്ദമയിക്കെതിരെ കേസെടുക്കേണ്ടതാണ്. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചനകേസൊക്കെ അന്വേഷിക്കാന്‍ കാട്ടുന്ന മിടുക്ക് സുഭഗന്റെ മരണത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പുറത്തെടുക്കുമോ?

ചെയ്യുന്നത്. (പേജ് 149)” അമൃതാനന്ദമയി, തന്റെ അമ്മയായ ദമയന്തിയോട് പറയുന്നതും ജീവചരിത്രത്തിലുണ്ട്. “ഒരു ദിവസം അമ്മ ദമയന്തിയമ്മയോട് വിളിച്ചു പറഞ്ഞു, അണ്ണന് ആയുസ്സുള്ളതായി കാണുന്നില്ല” ഈ രണ്ട്പരാമര്‍ശങ്ങള്‍ പരിഗണിച്ച് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ അമൃതാനന്ദമയിക്കെതിരെ കേസെടുക്കേണ്ടതാണ്. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചനകേസൊക്കെ അന്വേഷിക്കാന്‍ കാട്ടുന്ന മിടുക്ക് സുഭഗന്റെ മരണത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പുറത്തെടുക്കുമോ?

അമൃതാനന്ദമയിയുടെ സഹോദരന്‍ കൊല്ലപ്പെട്ടതിന് ശേഷം അവരെ ബന്ധുക്കളെല്ലാം ഒറ്റപ്പെടുത്തി. അതും ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “സുഭഗന്റെ മരണത്തോടെ ബന്ധുജനങ്ങളെല്ലാം വെറുത്തു. അവര്‍ തികഞ്ഞ നിസഹകരണം പാലിച്ചു. ഇടമണ്ണേല്‍ എന്ന വീട് ആ തുറയില്‍ ഇല്ല എന്ന രീതിയായി. വിവാഹത്തിനോ, മറ്റ് പൊതുകാര്യങ്ങള്‍ക്കോ ഇടമണ്ണേല്‍ക്കാരെ പങ്കെടുപ്പിക്കാതായി. സുഭഗന്‍ മരിച്ചപ്പോള്‍ ബന്ധുക്കള്‍ ഇടമണ്ണേല്‍ കയറിയില്ല. കടല്‍തീരത്ത് വന്ന് അവര്‍ പാലുവീശിയിട്ടു(കര്‍മ്മം) പോയി.(പേജ് 186)”

സുഭഗനെ ഇല്ലാതാക്കാന്‍ മാത്രം എന്താണ് സംഭവിച്ചത് എന്നതിനുള്ള ഉത്തരവും ഈ ജീവചരിത്രത്തിലുണ്ട്. “അമ്മയുടെ മൂത്ത ആങ്ങളയായ സുനില്‍കുമാറി(സുഭഗന്‍)ന്റെ പ്രകൃതത്തില്‍ ഇക്കാലത്ത് ചില വ്യതിയാനങ്ങള്‍ കാണപ്പെട്ടു. സുഭഗന്‍ ഒരു നിരീശ്വരവാദിയായിരുന്നപ്പോള്‍ തന്നെ വീട്ടില്‍ അച്ചടക്കം പാലിക്കുന്നതില്‍ കര്‍ക്കശക്കാരനായിരുന്നു. സഹോദരിയുടെ 'ഭാവ'ത്തോട് സുഭഗന് യോജിക്കാന്‍ കഴിഞ്ഞില്ല. ഭജനയും ഭക്തജനതിരക്കും നാട്ടിലെ യുക്തിവാദികളുടെ അധിക്ഷേപവുമെല്ലാം സുഭഗന് ബുദ്ധിമുട്ടായി തോന്നി. അതുകൊണ്ട് ഭാവത്തിന് വരുന്ന പല ആള്‍ക്കാരെയും പിന്തിരിപ്പിക്കാനും സുഭഗന്‍ ശ്രമിച്ചിരുന്നു(പേജ് 148)” വീട്ടില്‍ തന്റെ 'ഭാവം' കാണാനും മാറില്‍ ചേര്‍ന്ന് പ്രാര്‍ത്ഥിക്കാനും വരുന്നവര്‍ക്ക് സുഭഗന്റെ പ്രതിഷേധം ബുദ്ധിമുട്ടായിരുന്നു എന്ന് അമൃതാനന്ദമയി മനസിലാക്കി. തന്റെ സഹോദരിയോടുള്ള ഉത്തരവാദിത്തത്തില്‍ നിന്നാണ് സുഭഗനില്‍ പ്രതിഷേധമുണ്ടായത്. ഏത് സഹോദരനും പ്രകടിപ്പിക്കുന്നതുപോലെ സുഭഗനും അത് പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ, അമൃതാനന്ദമയി കടുത്ത തീരമാനത്തിലേക്ക് പോയി എന്നുവേണം അനുമാനിക്കാന്‍. അമൃതാനന്ദമയിയുടെ ഈ ജീവചരിത്രം പിന്‍വലിച്ചത് തന്നെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളും ശുദ്ധ മണ്ടത്തരം തുളുമ്പുന്ന പ്രസ്താവനകളും പരിഹാസ്യത മാത്രമുല്‍പ്പാദിപ്പിക്കുന്ന കഥകളും ഉള്ളതുകൊണ്ടാവാനാണ് സാധ്യത. അമൃതാനന്ദമയി മഠം പ്രസിദ്ധീകരിച്ചതും ഇപ്പോള്‍ പിന്‍വലിച്ചതുമായ ഈ ജീവചരിത്രം യുക്തിബോധത്തോടെ പരിശോധിക്കുന്ന ഒരാള്‍ക്ക് സുഭഗനെ കൊല്ലാനുള്ള കാരണവും അതില്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്നതും മനസിലാക്കാന്‍ സാധിക്കും.

പിന്നെയും പിന്നെയും മരണങ്ങള്‍!

നാരായണന്‍കുട്ടിയുടെ മരണവും ഏറെ കോളിളക്കങ്ങളുണ്ടാക്കി. അമൃതാനന്ദമയിയുടെ ഭക്തനായിരുന്നു നാരായണന്‍ കുട്ടി. ആശ്രമത്തില്‍ സ്ഥിരമായി പോകുന്നയാള്‍. സ്റ്റാറ്റിറ്റിക്‌സ് ആന്റ് ഇക്കമോമിക്‌സ് ഡിപാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥന്‍. 1990 ഏപ്രില്‍ നാലിന് ക്രൂരമായ മര്‍ദ്ദനമേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ട നാരായണന്‍കുട്ടി അവിടെവെച്ച് മരണമടഞ്ഞു. ഈയടുത്ത് മരണമടഞ്ഞ സത്‌നാംസിംഗിന്റെ മരണവുമായി വല്ലാത്ത സാദൃശ്യമുണ്ട് നാരായണന്‍കുട്ടിയുടെ മരണത്തിന്. ഒരാള്‍ ഊളമ്പാറ മാനസിക രോഗാശുപത്രിയില്‍വെച്ച്, മറ്റൊരാള്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെടുന്നു. വള്ളിക്കാവിലെ ആശ്രമത്തില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോഴോ, മരണപ്പെട്ടപ്പോഴോ ആശ്രമ അധികൃതര്‍ നാരായണന്‍കുട്ടിയുടെ വീട്ടില്‍ ആ വിവരങ്ങള്‍ അറിയിച്ചില്ല. ശാന്തി, സ്‌നേഹം എന്നൊക്കെ പറയുന്ന അമൃതാനന്ദമയി അവയൊന്നുമില്ലാത്ത വ്യക്തിയാണെന്ന് മനസിലാക്കാന്‍ ഈ ഉദാഹരണം ധാരാളം.

മര്‍ദ്ദനത്തിനുള്ള കാരണമാണ് അതിലും രസം. അമൃതാനന്ദമയി ജഗദ്മാതാവാണെന്ന് അന്ധമായി വിശ്വസിച്ച് ഭാര്യയോടും മക്കളോടുമൊപ്പം അമൃതപുരിയിലെത്തിയ നാരായണന്‍കുട്ടി, രണ്ടാഴ്ച അവിടെ ഭജനയും പൂജയും പ്രാര്‍ത്ഥനയുമായി കഴിയുന്നു. കൈയിലെ പണം തീര്‍ന്നപ്പോള്‍ അമൃതപുരിയുടെ സ്വഭാവം മെല്ലെ,മെല്ലെ മാറാന്‍ തുടങ്ങി. അപ്പോള്‍ നാരായണന്‍കുട്ടിയും കുടുംബവും തിരികെ വീട്ടിലേക്ക് പോകാന്‍ തയ്യാറായി. പോകാന്‍ പണമില്ല. അമൃതാനന്ദമയി അടക്കം അവിടെയുള്ള സകല ആശ്രമവാസികളോടും കൊടുങ്ങല്ലൂര്‍ വരെ പോകാനുള്ള വണ്ടിക്കൂലിക്ക് ചോദിച്ചു. ആരും കൊടുത്തില്ല. ഒടുവില്‍ കൈയിലെ വാച്ച് ഒരു ബ്രഹ്മചാരിക്ക് പണയം വെച്ചു. വണ്ടിക്കൂലി തരമാക്കി നാട്ടിലേക്ക് മടങ്ങി. ഒരാഴ്ച കഴിഞ്ഞ് വാച്ച് തിരികെ വാങ്ങാനായി നാരായണന്‍കുട്ടി പണവുമായി മഠത്തിലേക്കെത്തി. വാച്ച് പണയയം വെച്ച തുക തിരികെനല്‍കി. വാച്ച് തിരികെ ചോദിച്ചു. ബ്രഹ്മചാരി പണയമായി വാങ്ങിയ വാച്ച് തിരികെ കൊടുത്തില്ല എന്നുമാത്രമല്ല, പണയപ്പണമായി നാരായണന്‍കുട്ടി കൊടുത്ത തുക സ്വന്തമാക്കുകയും ചെയ്തു. വാച്ചില്ലെങ്കില്‍ വേണ്ട, ഞാന്‍ തന്ന പണം തിരികെവേണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് ആശ്രമം ഭാരവാഹിയായിരുന്ന രമേഷ്‌റാവുവിന്റെ നേതൃത്വത്തില്‍ അമൃതഗുണ്ടകള്‍ അഥവാ ബ്രഹ്മചാരികള്‍ നാരായണന്‍കുട്ടിയെ മര്‍ദ്ദിച്ചത്. മഠത്തിന് പുറത്തേക്ക് വലിച്ചെറിയപ്പെട്ട നാരായണന്‍കുട്ടി, കായലിനിപ്പുറം വന്ന് രണ്ട്, മൂന്ന് നാട്ടുകാരെയും കൂട്ടി പണം തിരികെ വാങ്ങാന്‍ വീണ്ടും ആശ്രമത്തിലെത്തി. പണം കിട്ടിയില്ല. പൊതിരെ തല്ല് കിട്ടി. നാട്ടുകാര്‍ക്ക് ചീത്തയും അവരുടെ മുന്നില്‍ വെച്ച് “നിന്നെ കൊന്ന് കായലില്‍ കെട്ടിത്താഴ്ത്തിയാല്‍ ഒരൊറ്റ പട്ടിപോലും ഞങ്ങളോട് ചോദിക്കില്ല” എന്ന അമൃതവചനവും നാരായണന്‍കുട്ടിക്ക് ലഭിച്ചു. തുടര്‍ന്ന് നാരായണന്‍കുട്ടിയെ പോലീസ് കസ്റ്റഡയിലെടുത്തു. ആശ്രമത്തില്‍ അതിക്രമിച്ചു കയറി ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കിയതിന്! പോലീസും നല്ല രീതിയില്‍ മര്‍ദ്ദിച്ച് കിമ്പളത്തിനുള്ള നന്ദി പ്രകാശിപ്പിച്ചു. പിന്നീട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുമ്പോഴേക്കും അയാള്‍ കുഴഞ്ഞുവീണു. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക്. അപ്പോഴേക്കും അമൃതാനന്ദമയി അനുഗ്രഹിച്ചു. മരണത്തിന്റെ മാലാഖയെ പോല്‍.

അമൃതാനന്ദമയി മഠത്തില്‍ ഭാഗവത പാരായണം നടത്തുന്ന ഭാസ്‌ക്കരദാസ് പെട്ടെന്നൊരുദിവസം മരണപ്പെട്ടതും നാട്ടുകാരില്‍ സംശയമുണര്‍ത്തി. ആശ്രമത്തില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു അദ്ദേഹം. വീട്ടിലേക്ക് പുറപ്പെടുംമുന്‍പ് ആശ്രമത്തില്‍ നിന്ന് ഭാസ്‌കരദാസിന് കുടിക്കാന്‍ ഒരു ഗ്ലാസ് പാല് കൊടുത്തിരുന്നു. ഇത് സാധാരണ ഉള്ള ഒരു സംഭവമല്ല. ഇത് മനസിലാക്കിയ നാട്ടുകാര്‍ ഭാസ്‌കര ദാസിന്, സുഭഗന്റെ ഗതിയായി എന്നാണ് പറയാറ്. ഭാസ്‌കരദാസിന്റെ കുടുംബം പരാതിയും പ്രശ്‌നങ്ങളുമായി മുന്നോട്ടുപോവാതിരിക്കാന്‍ അമൃതാനന്ദമയി ബുദ്ധിപൂര്‍വ്വം നീങ്ങി. അമൃതാനന്ദമയി ആശ്രമം ഭാസ്‌കരദാസിന്റെ കുടുംബത്തിന് 8000 രൂപ ചിലവിട്ട് ഒരു വീട് വെച്ചുകൊടുത്തു. മാസത്തില്‍ 75 രൂപ കുടുംബത്തിന് സഹായമായി നല്‍കി. ഇപ്പോള്‍ അമൃതാനന്ദമയി വീടുവെച്ചുകൊടുക്കുന്നത് പോലെയല്ല അന്നത്തെ ആ പ്രവൃത്തി. ആ സമയത്ത് മഠത്തില്‍ വിദേശഫണ്ടിന്റെ കുത്തൊഴുക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല, ഒരു സാമ്പത്തിക സഹായ പദ്ധതിയും അന്ന് അമൃതാനന്ദമയി മഠം പ്രഖ്യാപിച്ചിരുന്നില്ല. പക്ഷെ, അമൃതാനന്ദമയിയുടെ തന്ത്രം ഫലിച്ചു. ഭാസ്‌കരദാസിന്റെ കുടുംബം അമൃതാനന്ദമയിയെ കുറിച്ച് ഒരു പരാതി ഉയര്‍ത്തിയില്ല. ഈ മാതൃകയാണ് ഇന്ന് അമൃതാനന്ദമയി പല ഇടങ്ങളിലും പ്രയോഗിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് പണം കൊടുത്ത് വായ മൂടുക എന്ന അമൃതമോഡലിന്റെ തുടക്കം ആദ്യമായി പ്രയോഗിച്ചത് ഭാസ്‌കരദാസിന്റെ കുടുംബത്തിലാവും.

അമൃതാനന്ദമയയിയുടെ ഇളയമ്മയുടെ മകനായിരുന്ന പ്രദീപ്കുമാറിന്റെ മരണവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അമൃതാനന്ദമയിയുടെ ആശിര്‍വാദത്തോടെ ആശ്രമവുമായി ബന്ധപ്പെടാറുള്ള ഷീല എന്ന യുവതിയെ പ്രദീപ് വിവാഹം ചെയ്തു. തുടര്‍ന്ന് അമൃതാനന്ദമയിയുടെ പിതാവ് സുഗുണാനന്ദനും പ്രദീപും തമ്മില്‍ പണത്തിന്റെയും സ്വര്‍ണത്തിന്റെയും പേരില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായി. അത് വാക്കേറ്റത്തിലേക്കും ഉന്തും തള്ളുമായി. സുഗുണാനന്ദനെയും അമൃതാനന്ദമയിയെയും ഭയന്ന് പ്രദീപ്കുമാര്‍ ജോലി തേടി കൊച്ചിയിലേക്ക് പോയി. പ്രദീപ്കുമാറിന് സുഗുണാനന്ദനെയും അമൃതാനന്ദപുരി ആശ്രമത്തെയും കുറിച്ചുള്ള സകല രഹസ്യങ്ങളും അറിയാമായിരുന്നു. വഴക്കിനെ തുടര്‍ന്ന് പ്രദീപ്കുമാര്‍ പല സുഹൃത്തുക്കളോടും ചില രഹസ്യങ്ങള്‍ പങ്കുവെച്ചു. ഇത് സുഗുണാനന്ദന്‍ അറിഞ്ഞു. അപ്പോഴേക്കും പ്രദീപ്കുമാര്‍ ജോലി തേടി കൊച്ചി ഹാര്‍ബറിലേക്ക് പോയിരുന്നു. പക്ഷെ, കൊച്ചിയിലേക്ക് പോയ പ്രദീപിനെ പെരുവ എന്ന സ്ഥലത്ത് വെച്ച് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പിറ്റേന്ന് വൈക്കം കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയിലിരിക്കെ ആണ് 1994 ആഗസ്ത് 16ന് പ്രദീപിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്ത് 17ന് പ്രദീപിന്റെ വീട്ടില്‍ ഒരു കമ്പി സന്ദേശം കിട്ടി. ബന്ധുക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയപ്പോള്‍ കാണുന്നത് പ്രദീപിന്റെ മരിച്ചു മരവിച്ച ശരീരമാണ്. പോലീസിന്റെ ക്രൂരമായ മര്‍ദനം കൊണ്ടാണ് പ്രദീപ് മരണപ്പെട്ടത് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. മത്സ്യതൊഴിലാളിയും നല്ല ആരോഗ്യവാനുമായ യുവാവിന്റെ വായില്‍ നിന്ന് ചോര ഒലിച്ചിറങ്ങിയിരുന്നു. കാല്‍ മുട്ടിന് താഴെ മുറിവുകളുമുണ്ടായിരുന്നു. വാച്ചും മാലയും ശരീരത്തിലുണ്ടായിരുന്നില്ല. കൊച്ചിയില്‍ ജോലിക്കുപോയ പ്രദീപ് പെരുവയില്‍ എത്തിയതെങ്ങനെയാണ്? എന്തിനുവേണ്ടിയാണ്? പെരുവയില്‍ പ്രവര്‍ത്തിച്ചിരുന്ന അമൃതാനന്ദമയി മഠത്തിന്റെ ശാഖയ്ക്ക് ഈ മരണത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ആ സമയത്ത് ഉയര്‍ന്നുവന്നു. അന്നത്തെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഈ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞ് ഭാര്യയും സഹോദരനും പരാതികള്‍ നല്‍കി. ഒരു ആക്ഷന്‍കൗണ്‍സിലും സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനുള്ള പ്രക്ഷോഭങ്ങളുമായി കുറേക്കാലം പ്രവര്‍ത്തിച്ചു. പക്ഷെ, അധികാരികള്‍ ഇന്നും കണ്ണുതുറക്കാന്‍ കൂട്ടാക്കിയിട്ടില്ല.

അമൃതാനന്ദമയി ജഗദ്മാതാവാണെന്ന് അന്ധമായി വിശ്വസിച്ച് ഭാര്യയോടും മക്കളോടുമൊപ്പം അമൃതപുരിയിലെത്തിയ നാരായണന്‍കുട്ടി, രണ്ടാഴ്ച അവിടെ ഭജനയും പൂജയും പ്രാര്‍ത്ഥനയുമായി കഴിയുന്നു. കൈയിലെ പണം തീര്‍ന്നപ്പോള്‍ അമൃതപുരിയുടെ സ്വഭാവം മെല്ലെ,മെല്ലെ മാറാന്‍ തുടങ്ങി. അപ്പോള്‍ നാരായണന്‍കുട്ടിയും കുടുംബവും തിരികെ വീട്ടിലേക്ക് പോകാന്‍ തയ്യാറായി. പോകാന്‍ പണമില്ല. അമൃതാനന്ദമയി അടക്കം അവിടെയുള്ള സകല ആശ്രമവാസികളോടും കൊടുങ്ങല്ലൂര്‍ വരെ പോകാനുള്ള വണ്ടിക്കൂലിക്ക് ചോദിച്ചു. ആരും കൊടുത്തില്ല. ഒടുവില്‍ കൈയിലെ വാച്ച് ഒരു ബ്രഹ്മചാരിക്ക് പണയം വെച്ചു. വണ്ടിക്കൂലി തരമാക്കി നാട്ടിലേക്ക് മടങ്ങി. ഒരാഴ്ച കഴിഞ്ഞ് വാച്ച് തിരികെ വാങ്ങാനായി നാരായണന്‍കുട്ടി പണവുമായി മഠത്തിലേക്കെത്തി. വാച്ച് പണയയം വെച്ച തുക തിരികെനല്‍കി. വാച്ച് തിരികെ ചോദിച്ചു. ബ്രഹ്മചാരി പണയമായി വാങ്ങിയ വാച്ച് തിരികെ കൊടുത്തില്ല എന്നുമാത്രമല്ല, പണയപ്പണമായി നാരായണന്‍കുട്ടി കൊടുത്ത തുക സ്വന്തമാക്കുകയും ചെയ്തു. വാച്ചില്ലെങ്കില്‍ വേണ്ട, ഞാന്‍ തന്ന പണം തിരികെവേണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് ആശ്രമം ഭാരവാഹിയായിരുന്ന രമേഷ്‌റാവുവിന്റെ നേതൃത്വത്തില്‍ അമൃതഗുണ്ടകള്‍ അഥവാ ബ്രഹ്മചാരികള്‍ നാരായണന്‍കുട്ടിയെ മര്‍ദ്ദിച്ചത്

ധുരംധര്‍ ഒരു ചരിത്രകാരനായിരുന്നു. കണ്ണൂര്‍ ചിറയ്ക്കല്‍ രാജകുടുംബത്തിലെ രാമവര്‍മ തമ്പുരാന്റെ മകന്‍. വിദ്യാസമ്പന്നന്‍. ധുരംധര്‍ മരണപ്പെട്ടത് ആശ്രമത്തില്‍ വെച്ച് തന്നെയാണ്. 1998 ജൂലൈ 15ന്. മരണപ്പെട്ട് ഒരാഴ്ചകഴിഞ്ഞാണ് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വഴി ബന്ധുക്കള്‍ മരണവിവരമറിയുന്നത്. ധുരംധറിന്റെ മരണം സംബന്ധിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ ആശ്രമത്തിന് ഒരിക്കലും സാധിച്ചിട്ടില്ല. ഇത്തരത്തില്‍ മരണമടയുന്നവരുടെ മൃതദേഹം നിയമപ്രകാരമുള്ള പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക എന്നതാണ് പതിവ്. അതാണ് നിയമത്തിന്റെ വഴി. പക്ഷെ, അമൃതാനന്ദമയിക്ക് സ്വന്തമായ വഴിയുണ്ട്. അവര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ, പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കാതെ, ബന്ധുക്കളെ പോലും അറിയിക്കാതെ ആശ്രമവളപ്പില്‍ തന്നെ മൃതദേഹം ദഹിപ്പിച്ചു. ഒരു തെളിവും അവശേഷിപ്പിക്കാതെ. തെളിവുകള്‍ നശിപ്പിക്കുക എന്ന കുറ്റം നമ്മുടെ നിയമവാഴ്ചയില്‍ അമൃതാനന്ദമയിക്ക് ബാധകമായിരിക്കില്ല. സംശയാസ്പദമായ ഈ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും സര്‍ക്കാരില്‍ പരാതികള്‍ നല്‍കിയിട്ടുണ്ടായിരുന്നു. പക്ഷെ, അമൃതാനന്ദമയി തുറക്കാന്‍ പറഞ്ഞാല്‍ തുറക്കുകയും അടക്കാന്‍ പറഞ്ഞാല്‍ അടക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണ് ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുന്നു.

2002 ആഗസ്ത് 5ന് മരണപ്പെട്ട എബിന്‍ഡ് ബേന്‍ കരോളിന്റെ മരണവും ദുരൂഹമായിരുന്നു. ഫ്രഞ്ച് സ്വദേശിനിയായ ആ യുവതി ആശ്രമത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് മരണപ്പെടുകയാണുണ്ടായത്. വര്‍ഷങ്ങളായി ആശ്രമത്തിലെ അന്തേവാസിയായിരുന്ന ഇവര്‍ മാനസിക രോഗിയാണെന്നാണ് ആശ്രമം അധികൃതര്‍ പറഞ്ഞത്. ആശ്രമത്തില്‍ അഗതികള്‍ക്കുള്ള സഹായം വിതരണം ചെയ്യുമ്പോഴാണ് കരോളിന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണത്. അവരുടെ ശരീരത്തിന്റെ തലയും ഉടലും വേര്‍പ്പെട്ടിരുന്നു. ഫോറന്‍സിക് സര്‍ജന്‍മാര്‍ പറയുന്നത് എത്ര ഉയരത്തില്‍ നിന്ന് വീണാലും തലയും ഉടലും വെട്ടിമുറിച്ചതുപോലെ വേര്‍പ്പെടില്ല എന്നാണ്. ഈ വിദേശവനിത മനോരോഗിയാണെന്ന് പറയുന്ന ആശ്രമ അധികൃതരോട് മനോരോഗികള്‍ക്ക് ശാസ്ത്രീയ ചികിത്സ നടത്താനുള്ള സംവിധാനവും അതിനുള്ള അനുമതിയും ആശ്രമത്തിനുണ്ടോ എന്ന് ചോദിക്കുമ്പോള്‍ മൗനം മാത്രമാണ് മറുപടി. കരോളിന്റെ മരണത്തെ തുടര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കുന്നതിനുള്ള ശ്രമങ്ങളുമായി ആശ്രമ അധികൃതര്‍ ഓടിനടക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തുന്നതിനും മുമ്പേ മൃതശരീരം ആശുപത്രിയിലെത്തിച്ചു. കരോളിന്‍ മാനസികാസ്വാസ്ഥ്യം മൂലം ആത്മഹത്യ ചെയ്തതാണ്, മരണത്തില്‍ തനിക്കൊരു പരാതിയുമില്ല എന്ന് രേഖപ്പെടുത്തിയ അവരുടെ ഭര്‍ത്താവിന്റേതെന്ന് പറയുന്ന ഒരു കുറിപ്പും ആശ്രമത്തിന്റെ വിശദീകരണ കുറിപ്പും വിവിധ മാധ്യമങ്ങളുടെ ഓഫീസുകളില്‍ എത്തിച്ചു.

കരോളിന്റെ ദുരൂഹമരണത്തെ തുടര്‍ന്ന് ഡി വൈ എഫ് ഐ അതിശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തുവന്നു. അമൃതാനന്ദമയി മഠത്തിലെ ദുരൂഹമരണം അന്വേഷിക്കണം എന്ന മുദ്രാവാക്യം തെരുവില്‍ മുഴങ്ങിയപ്പോള്‍ അമൃതാനന്ദമയി വെറുതെ ഇരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പോലും പുറത്ത് വരാതിരിക്കാന്‍ അവര്‍ പത്രങ്ങളുടെ മനാജേമെന്റിനെ ചാക്കിട്ടു. സ്വാധീനിച്ചു. ആശ്രമത്തിന്റെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അരപേജ് പരസ്യം മാധ്യമങ്ങള്‍ക്ക് അവരുടെ കാര്‍ഡ്‌റേറ്റില്‍ നല്‍കി. അതോടെ എല്ല് കിട്ടിയ പട്ടികളെ പോലെ മാധ്യമങ്ങള്‍ കുര നിര്‍ത്തി. അമൃതാനന്ദമയി അവിടെയും നിര്‍ത്തിയില്ല. വിദേശവനിതയുടെ ഭര്‍ത്താവ് രാജന്‍രാഘവന്റെ പേരില്‍ ഒരു പരസ്യം പ്രമുഖപത്രങ്ങളില്‍ അച്ചടിച്ചുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. തന്റെ ഭാര്യ കരോളിന്‍ മാനസികരോഗം മൂര്‍ച്ഛിച്ച് ആത്യമഹത്യ ചെയ്തതാണെന്നും അത് സംബന്ധിച്ച് തനിക്ക് യാതൊരു പരാതിയുമില്ലെന്നും മറ്റാരെങ്കിലും ഈ മരണത്തില്‍ സംശയമുന്നയിച്ച് ആശ്രമത്തിനെതിരെ ആരോപണമുയര്‍ത്തിയാല്‍, അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആ പരസ്യത്തിലൂടെ കരോളിന്റെ ഭര്‍ത്താവ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കരോലിന്റെ ദുരൂഹമരണത്തില്‍ നിഷ്പക്ഷാന്വേഷണം വേണമെന്ന് മനുഷ്യാവകാശ ഏകോപന സമിതി അഭ്യര്‍ത്ഥിച്ചു. പക്ഷെ, കരോളിന്റെ ദുരൂഹ മരണത്തെ കുറിച്ചും ഒരന്വേഷണവും ഉണ്ടായില്ല. ഇന്നും കരോളിന്റെ മരണം ദുരൂഹമായി തുടരുന്നു.

കരോളിന്‍ മാത്രമല്ല ആശ്രമത്തില്‍ മരണപ്പെട്ടത്. 12 ദുരൂഹമരണങ്ങളാണ് അവിടെ അതിന് മുന്‍പ് നടന്നത്. കരോളിന് മുന്‍പ് മഹാരാഷ്ട്ര സ്വദേശിയായിരുന്ന ഒരാള്‍ മരണപ്പെട്ടിരുന്നു. ഇത്തരം മരണങ്ങളുടെ യഥാര്‍ത്ഥവസ്തുതകള്‍ പുറത്ത് വിടാന്‍ ആശ്രമം ഒരിക്കലും തയ്യാറായിട്ടില്ല. നാട്ടുകാര്‍ പറയുന്നത് ഈ മരണങ്ങളെല്ലാം കൊലപാതകങ്ങളാണെന്നാണ്. ആശ്രമത്തിനകത്ത് കാണാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ നിര്‍ദാക്ഷിണ്യം കണ്ട കണ്ണുകള്‍ എന്നന്നേക്കുമായി അടച്ചുകളയുന്നു. എന്നാല്‍, ഇതൊക്കെ വെറും അപകട മരണമോ, സ്വാഭാവിക മരണമോ ആണെന്നാണ് ആശ്രമ അധികൃതര്‍ പറയുന്നത്. ആശ്രമത്തെ സാധൂകരിക്കുന്ന വിവരങ്ങളാവും മിക്കവാറും പോലീസ് പങ്കുവെക്കുക. അതിനാലാണ് ഡി വൈ എഫ് ഐ പോലുള്ള ഉത്തരവാദിത്തപ്പെട്ട പുരോഗമന പ്രസ്ഥാനങ്ങള്‍ അമൃതാനന്ദമയി ആശ്രമത്തില്‍ നടന്ന ദുരൂഹമരണങ്ങളെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെടുന്നത്.

അമൃതാനന്ദമയി ആശ്രമത്തിലെ അന്തേവാസിയും മുംബേ സ്വദേശിയുമായ രാമനാഥ അയ്യര്‍, മരണപ്പെട്ടതും മഠത്തിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണാണ്. ഉടന്‍ തന്നെ ആശ്രമ അധികൃതര്‍ ഇത് ആത്മഹത്യയാണെന്ന് പ്രസ്താവിച്ചു. പോലീസ് ആ പ്രസ്താവന വെള്ളം തൊടാതെ വിഴുങ്ങി ഏമ്പക്കംവിട്ടു. കര്‍ണാടകയിലെ ബസവനുബാഗെവാഡിയിലെ സിദ്ധരാമന്‍ എന്ന യുവാവും അമൃതാനന്ദമയി ഭക്തനായി ആശ്രമത്തില്‍ കഴിഞ്ഞുവരവെ കടലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇതും ആത്മഹത്യയാണെന്നാണ് മഠവും പോലീസും പ്രസ്താവിച്ചത്. ആശ്രമത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കടലില്‍ 1996 നവമ്പര്‍ 29ന് ഒരജ്ഞാത ജഡം കരയ്ക്കടിഞ്ഞു. 1997 ഏപ്രില്‍ 10ന് ആശ്രമത്തിന്റെ തെക്ക് ഭാഗത്ത് കടല്‍ക്കരയില്‍ മറ്റൊരു ജഡം അടിഞ്ഞു. നാട്ടുകാര്‍ പറയുന്നത് ഈ രണ്ട് മൃതദേഹങ്ങളും ആശ്രമത്തില്‍ അന്തേവാസികളുടേതാണെന്നാണ്. ഇത്തരം നിരവധി മരണങ്ങള്‍ ഇപ്പോഴും തുടരുന്നു. നേരത്തെ പ്രദേശികവാര്‍ത്തകളായി വരാറുണ്ടായിരുന്ന മരണവാര്‍ത്തകള്‍ ഇപ്പോള്‍ തീരെയില്ലാതായി. എല്ലാ മരണവും പരസ്യപ്പണത്തിന്റെ ഹുങ്കില്‍ വാര്‍ത്തകളല്ലാതെയായി. മരണങ്ങള്‍ പുറംലോകമറിയാതെ പൂഴ്ത്തിവെക്കപ്പെട്ടു.

അവസാനം സത്‌നാം സിംഗ് എന്ന ചെറുപ്പക്കാരന്റെ മരണം വാര്‍ത്തയാവാന്‍ നിര്‍ബന്ധിതമായി. അതും പ്രമുഖ പത്രങ്ങള്‍ കൊടുത്തില്ല. നവമാധ്യമങ്ങളില്‍ ചര്‍ച്ച ആയപ്പോള്‍ ചിലര്‍ അമൃതാനന്ദമയി മഠത്തെ വെള്ള പൂശുന്ന വിധത്തില്‍ ആ മരണവാര്‍ത്തയെ വളച്ചൊടിച്ചു. സര്‍ഗാത്മകത തുളുമ്പുന്ന, അന്വേഷണ കുതുകിയായ ആ യുവാവിനെയും പട്ടിയെപ്പോലെ തല്ലിക്കൊല്ലുകയായിരുന്നു. നൂറ്റിയൊന്ന് പരിക്കുകള്‍ ആ യുവാവിന്റെ ദേഹത്തുണ്ടായിരുന്നു. എന്നിട്ടും ഒരു സാഹിത്യകാരന്റെയും മഷി ചുരന്നില്ല. ആരും ഒരു വെട്ടുവഴി കവിതയും എഴുതുകയും ചെയ്തില്ല.

നിറംപിടിപ്പിച്ച നുണക്കഥകള്‍!

അമൃതാനന്ദമയിയുടെ ഔദ്യോഗിക ജീവചരിത്രമാണ് രാമചന്ദ്രന്‍ നായര്‍ എഴുതിയ “മാതാ അമൃതാനന്ദമയി” എന്ന പുസ്തകം. പത്തോളം പതിപ്പുകള്‍ അമൃതാനന്ദമയി മിഷന്‍ തന്നെ പ്രസിദ്ധീകരിച്ച് വില്‍പ്പന നടത്തി. പക്ഷെ, ഇപ്പോള്‍ ഈ പുസ്തകം വിപണിയില്‍ ലഭ്യമല്ല. വിപണിയില്‍ ഉള്ള പുസ്തകങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. ഈ പുസ്തകത്തിലെ നിറം പിടിപ്പിച്ച നുണകള്‍ വായിച്ച് ബോബനും മോളിയും വായിക്കും പോലെ കുലുങ്ങി ചിരിക്കാന്‍ മാത്രമേ അരിയാഹാരം കഴിക്കുന്നവര്‍ക്ക് സാധിക്കുകയുള്ളു. ചില കഥകള്‍ വായിക്കാം. ആദ്യത്തെ കഥയില്‍ നായകന്‍ സര്‍പ്പം ആണ്. നായിക അമൃതാനന്ദമയിയും.

“വീട്ടിലെ തുടര്‍ച്ചയായ കഷ്ടപ്പെടുത്തലുകള്‍ സഹിക്കവയ്യാത്ത ഒരു ദിവസം വീടുവിട്ടിറങ്ങിയ സുധാമണിയെ അയല്‍വാസിയായ അയല്‍വാസിയായ ഒരു സ്ത്രീ ആശ്വസിപ്പിച്ച് അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടിരുന്ന് സുധാമണി വളരെ നേരം കരഞ്ഞു. കരഞ്ഞുകരഞ്ഞ് ബുദ്ധിവിട്ടു. വസ്ത്രമെല്ലാം വലിച്ചുകീറി. നിലത്തുകിടന്നുരുളാന്‍ തുടങ്ങി. ഈ സമയത്ത് എവിടെ നിന്നോ ഒരു സര്‍പ്പം ഇഴഞ്ഞുവന്ന് കുഞ്ഞിന്റെ ദേഹത്ത് കയറി. അത് നാക്കുകൊണ്ട് കുഞ്ഞിന്റെ മുഖത്ത് നക്കാന്‍ തുടങ്ങി. അല്‍പ്പം മാറി ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്നവര്‍ ഭയന്നു കരഞ്ഞുപോയി. പാമ്പ് കുഞ്ഞിനെ കടിച്ചുകൊല്ലും ക്രമേണ സുധാമണിയുടെ മനസ്സ് താഴേക്ക് വന്ന് സ്വസ്ഥമായി. അതോടെ സര്‍പ്പം എങ്ങോട്ടോ ഇഴഞ്ഞു മറയുകയും ചെയ്തു.”

അമൃതാനന്ദമയി
അമൃതാനന്ദമയി മിഷന്‍. പേജ് 124-125

തത്തകള്‍ മനുഷ്യര്‍ കരയും പോലെ കരയും. പൊട്ടി,പൊട്ടിക്കരയും. സംശയമുണ്ടെങ്കില്‍ ഇതാ വായിക്കൂ : “തത്തകളെ കുഞ്ഞിന് ഇഷ്ടമായിരുന്നു. തത്ത ദേവിയുടെ വാഹനമാണല്ലൊ. ചിലപ്പോള്‍ ദേവി അടുത്തുവരില്ലേ എന്ന് കരഞ്ഞു പ്രാര്‍ത്ഥിക്കുമ്പോള്‍ ധാരാളം തത്തകള്‍ പറന്നുവരും. ഒരാള്‍ ഒരു തത്തയെ പിടിച്ചു കുഞ്ഞിന് കൊടുത്തു. അത് അപ്പോഴും കുഞ്ഞിനെ ചുറ്റിപറ്റി ഇരിക്കും. ഒരു ദിവസം ധ്യാനത്തിന് ശേഷം സുധാമണി ചിന്തിച്ചു. ലോകം എത്ര ഭയാനകമാണ്. സത്യത്തിന്റെയും ധര്‍മത്തിന്റെയും കണികപോലും എങ്ങുമില്ല. എങ്ങും കപടവേഷങ്ങളേ കാണാനുള്ളു. ഈ ലോകം പാപികളെ കൊണ്ടു നിറഞ്ഞു. നേരായ മാര്‍ഗം കാട്ടാനാരുമില്ലല്ലോ. ഈ ചിന്ത മൂലം കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകി തുടങ്ങി. ബാഹ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാനാവാതെ കുറേനേരം അങ്ങനെ കഴിഞ്ഞു. കുറച്ചുകഴിഞ്ഞ് കുഞ്ഞ് തന്റെ മുന്നിലിരിക്കുന്ന തത്തയെ ശ്രദ്ധിച്ചു. അതും എന്തോ മനോവേദനകൊണ്ടെന്നപോലെ കണ്ണീരൊഴുക്കുന്നു.”
അമൃതാനന്ദമയി
അമൃതാനന്ദമയി മിഷന്‍. പേജ് 125

തത്തകള്‍ മാത്രമല്ല, ക്യാബരെ ഡാന്‍സ്‌ പഠിച്ച പ്രാവുകളും അമൃതാനന്ദമയിയെ തേടി വന്നു : “മറ്റ് രണ്ട് പ്രാവുകളുണ്ടായിരുന്നു. സുധാമണി കീര്‍ത്തനം പാടുമ്പോള്‍ അവ മുന്നില്‍ നിന്ന് നൃത്തം വെക്കുമായിരുന്നു”
അമൃതാനന്ദമയി
അമൃതാനന്ദമയി മിഷന്‍. പേജ് 129

പ്രാവുകളോട് മാത്രമല്ല സുധാമണിയുടെ ബന്ധം ഗരുഡന്‍മാരോടുമുണ്ട്. അമൃതാനന്ദമയിയുടെ ജീവചരിത്രത്തില്‍ നിന്നും : “അടുത്തൊരു വീട്ടില്‍ ഒരു ഗരുഡന്റെ കൂട് പൊട്ടി. രണ്ടുകുഞ്ഞുങ്ങളുണ്ടായിരുന്നു. അവയെ ആരോ കൊല്ലാന്‍ തുടങ്ങിയപ്പോള്‍ സുധാമണി എടുത്തുകൊണ്ടുവന്ന് വളര്‍ത്തി. കുറച്ച് കഴിഞ്ഞ് പറത്തിവിട്ടു. കൃഷ്ണഭാവം തുടങ്ങിയപ്പോള്‍ ആ ഗരുഡന്‍മാര്‍ കളരിയില്‍ വന്നു. കുഞ്ഞ് ദേവിയെ വിളിച്ച് കരഞ്ഞ് കരഞ്ഞ് അവശതയിലാവുമ്പോള്‍ എവിടെ നിന്നോ ആ ഗരുഡന്‍മാര്‍ പറന്നുവന്ന് അടുത്തിരിക്കുകയും കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി കരയുകയും ചെയ്തിരുന്നു”
അമൃതാനന്ദമയി
അമൃതാനന്ദമയി മിഷന്‍. പേജ് 125-126

ഗരുഡന്റെ കഥ അവസാനിക്കുന്നില്ല. ഭക്തര്‍ കേട്ട് മൂക്കത്ത് വിരല്‍ വെച്ച് അമൃതേശ്വരേ നമ എന്ന് പ്രാര്‍ത്ഥിക്കാന്‍ പാകത്തിലുള്ള മറ്റൊരു കഥ ശ്രദ്ധിക്കൂ: “ഒരു ദിവസം സുധാമണിക്ക് കലശലായ വിശപ്പ്. ഒരു ഗരുഡന്‍ പടിഞ്ഞാറ് കടലിലേക്ക് പറന്നുപോയി. കുറച്ചുകഴിഞ്ഞ് ഒരു പച്ചമീന്‍ കൊത്തിയെടുത്ത് കൊണ്ടു പറന്നുവന്നു. ഗരുഡന്‍ ആ മീന്‍ സുധാമണിയുടെ മടയിലിട്ടു. വിശപ്പുസഹിക്കാനാവാതെ സുധാമണി അതെടുത്ത് പച്ചയ്ക്ക് തിന്നു. ഇത് മനസിലാക്കിയ ദമയന്തിയമ്മ പിറ്റേ ദിവസം കാത്തിരുന്നു. അന്നും ഗരുഡന്‍ മത്സ്യവുമായി വന്നു. ദമയന്തിയമ്മ

ഹര്‍ഷന്‍ കളരിയില്‍ ഭജനപാടാനും സഹകരിക്കാനും ആരംഭിച്ചു. അക്കാലത്ത് കടുത്ത തലവേദന കൊണ്ട് ഹര്‍ഷന്‍ കഷ്ടപ്പെട്ടിരുന്നു. പരിശോധിച്ചപ്പോള്‍ തലയ്ക്കകത്ത് പഴുപ്പ്. മെഡിക്കല്‍ കോളേജുകാര്‍ പലതവണ മൂക്കില്‍കൂടി കുഴല്‍ കടത്തി കഴുകിയിട്ടുണ്ട്. രോഗം മാറിയില്ല. ഒരു ഭാവ സമയത്ത്, അമ്മ ഹര്‍ഷന്റെ നെറ്റിയുടെ ഒരുവശം കടിച്ച് പഴുപ്പ് വലിച്ചെടുത്തു കളഞ്ഞു. അന്നുതൊട്ട് അസുഖങ്ങളെല്ലാം മാറി.

അതെടുത്തുകൊണ്ടുപോയി വേവിച്ചുകൊടുത്തു. കൃഷ്ണസാധനയുടെ കാലത്ത് കുഞ്ഞ് മത്സ്യം ഉപയോഗിച്ചിരുന്നില്ല. മീനിന്റെ മണമേറ്റാല്‍ ശര്‍ദ്ദിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈശ്വരന്‍ തന്റെ വിശപ്പ് മനസിലാക്കി എത്തിച്ച ഭക്ഷണമാകയാല്‍ കഴിക്കുകതന്നെ എന്നു നിശ്ചയിച്ചു. പിന്നീട് കുറെ കാലത്തേക്ക് ദിവസവും ആ ഗരുഡന്‍ കടലില്‍ നിന്ന് മത്സ്യം കൊത്തിക്കൊണ്ടുവന്നു കുഞ്ഞിന്റെ മടിയില്‍ ഇടുക പതിവായിരുന്നു.”
അമൃതാനന്ദമയി
അമൃതാനന്ദമയി മിഷന്‍. പേജ് 125-126

പക്ഷികളെ പൊലെ തന്നെ മൃഗങ്ങളെയും കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കടുവയും സിംഹവുമൊക്കെ വന്നാല്‍ കേള്‍ക്കുന്ന മണ്ടന്‍മാര്‍/മണ്ടികള്‍ വിശ്വസിച്ചില്ലെങ്കിലോ എന്ന്് കരുതി പൂച്ചയും പട്ടിയുമൊക്കെയാണ് കഥാപാത്രങ്ങളായി ഉള്ളത്.
“ ഒരു പൂച്ചയായിരുന്നു. അത് ഭാവസമയത്ത് വരും. കളരിയ്ക്കകത്തുകയറി ഭാവത്തിലിരിക്കുന്ന അമ്മയെ ചുറ്റി പ്രദക്ഷിണം വെയ്ക്കും. മനുഷ്യരെപ്പോലെയിരുന്ന് ധ്യാനിക്കും”
അമൃതാനന്ദമയി
അമൃതാനന്ദമയി മിഷന്‍. പേജ് 126

പൂച്ച മാത്രമല്ല, പട്ടിയുമുണ്ട് : “ ദേവീസാധനയുടെ തീക്ഷ്ണമായ കാലയളവില്‍ കുഞ്ഞിന് കൂട്ടായി ഒരു പട്ടി വന്നുകൂടി. അക്കാലത്ത് സുധാമണി പ്രകൃതിയിലുള്ള ഓരോ വസ്തുവിനോടും നക്ഷത്രങ്ങളോടുമൊക്കെ, അമ്മേ നീയെവിടെ, നീ എവിടെ? എന്നു ചോദിച്ചു കരയുമായിരുന്നു. രാവും പകലും കിടപ്പ് വെറും മണ്ണിലും ചെളിയിലും കായല്‍വെള്ളത്തിലും. ആ പട്ടി എപ്പോഴും കുഞ്ഞിന്റെ കൂടെ നടക്കും. കൂടുതല്‍ കരയാന്‍ പട്ടി സമ്മതിക്കത്തില്ല. കരഞ്ഞാല്‍ അത് വന്ന് ദേഹത്തുരുമ്മും. കുഞ്ഞിന് വിശക്കുന്നു എന്ന് തോന്നുമ്പോള്‍ പട്ടി എവിടെ നിന്നെങ്കിലും ആഹാരപ്പൊതി കടിച്ചുകൊണ്ടുവന്ന് മുന്നില്‍ നില്‍ക്കും. ഒരു തരി ചോറുപോലും അത് തിന്നുകയില്ല. സുധാമണി വെളിയില്‍ കിടക്കുമ്പോള്‍ അത് വന്ന് തലയ്ക്കല്‍ കൂട്ടുകിടക്കും. കുഞ്ഞ് എവിടേക്കെങ്കിലും പോയാല്‍ അത് പാവാടയ്ക്ക് കയറി പിടിക്കും. കുരച്ച് ബഹളം കൂട്ടും. രാത്രി കാലങ്ങളില്‍ അത് യജമാനത്തിക്ക് കാവല്‍ക്കിടക്കും. കുഞ്ഞ് കൂടുതല്‍ ധ്യാനിച്ച് ബുദ്ധിവിടുമെന്ന് തോന്നിയാല്‍ അത് കുരച്ച് ബഹളം കൂട്ടും”
അമൃതാനന്ദമയി
അമൃതാനന്ദമയി മിഷന്‍. പേജ് 126-127
കുറെ നാള്‍ കഴിഞ്ഞ് ഈ പട്ടി ചത്തപ്പോള്‍ അതിന്റെ ആത്മാവ് ആശ്രമ പരിസരത്ത് പുനര്‍ജജനിച്ചു എന്ന് അമൃതാനന്ദമയി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അമൃതാനന്ദമയി വെളിപ്പെടുത്താത്തത് കൊണ്ട് മൃഗമായാണോ മനുഷ്യനായാണോ പട്ടിയുടെ പുനര്‍ജന്‍മം എന്നത് ഇപ്പോഴും അമൃതഭക്തര്‍ക്ക് പിടികിട്ടിയിട്ടില്ല.

പറയക്കടവില്‍ സുധാമണിയെ തേടി വന്ന നീല്‍ റോസ്‌നര്‍ നീലകണ്ഠനായ കാര്യം നേരത്തെ പരാമര്‍ശിച്ചിരുന്നല്ലൊ. അമേരിക്കയിലെ ചിക്കാഗോക്കാരനായ റോസ്‌നറെ, അമൃതാനന്ദമയി നീലുമോന്‍ എന്നാണ് വിളിക്കാറ്. അയാളെ പറ്റിയും കഥയിലുണ്ട്. റോസ്‌നര്‍ക്ക് രോഗം വന്നു. കിടപ്പിലായി. “ മറ്റ് മരുന്നുകളൊന്നും കൂടാതെ അമ്മയുടെ സങ്കല്‍പ്പം കൊണ്ടുമാത്രം നീലുവിന്റെ രോഗത്തിന് കാര്യമായ ശമനം വന്നു. എഴുനേറ്റിരിക്കാം. നില്‍ക്കാം. നടക്കാം. കഴിക്കാം എന്നൊക്കെയായി.”
അമൃതാനന്ദമയി
അമൃതാനന്ദമയി മിഷന്‍. പേജ് 280

പാരീസുകാരിയായ ഗംഗ എന്നൊരു ആശ്രമ അന്തേവാസിയുടെ മഞ്ഞപ്പിത്തം ഭേദമാക്കിയ കാര്യവും ജീവചരിത്രത്തിലുണ്ട്. “അമ്മ ജപിച്ചുകൊടുത്ത പഴം കഴിച്ചതോടുകൂടിയാണ് ഗംഗയുടെ മഞ്ഞപ്പിത്തം ഭേദമായത്”
അമൃതാനന്ദമയി
അമൃതാനന്ദമയി മിഷന്‍. പേജ് 288

അമൃതാനന്ദമയി തലയിലെ പഴുപ്പ് വരെ എടുത്തുകളയുന്ന സവിശേഷ സിദ്ധിയുള്ള അത്ഭുത പ്രതിഭാസമാണെന്ന് തെളിയിക്കാന്‍ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കൂ : “ഹര്‍ഷന്‍ കളരിയില്‍ ഭജനപാടാനും സഹകരിക്കാനും ആരംഭിച്ചു. അക്കാലത്ത് കടുത്ത തലവേദന കൊണ്ട് ഹര്‍ഷന്‍ കഷ്ടപ്പെട്ടിരുന്നു. പരിശോധിച്ചപ്പോള്‍ തലയ്ക്കകത്ത് പഴുപ്പ്. മെഡിക്കല്‍ കോളേജുകാര്‍ പലതവണ മൂക്കില്‍കൂടി കുഴല്‍ കടത്തി കഴുകിയിട്ടുണ്ട്. രോഗം മാറിയില്ല. ഒരു ഭാവ സമയത്ത്, അമ്മ ഹര്‍ഷന്റെ നെറ്റിയുടെ ഒരുവശം കടിച്ച് പഴുപ്പ് വലിച്ചെടുത്തു കളഞ്ഞു. അന്നുതൊട്ട് അസുഖങ്ങളെല്ലാം മാറി.”
അമൃതാനന്ദമയി
അമൃതാനന്ദമയി മിഷന്‍. പേജ് 296

കടിച്ച പാമ്പിനെകൊണ്ട് വിഷം എടുപ്പിക്കാനുള്ള അത്ഭുദ സിദ്ധിയും അമൃതാനന്ദമയിക്ക് ഉണ്ടെന്ന് ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു : “ സരസമ്മയുടെ വീട്ടില്‍ എന്തെങ്കിലും അമംഗളം നടക്കുന്നതിന് മുമ്പായി അമ്മ മുന്നറിയിപ്പ് കൊടുക്കുക പതിവായി തീര്‍ന്നു. ഒരിയ്ക്കല്‍ അമ്മ സരസമ്മയോട് പറഞ്ഞു. മകള്‍ക്ക് ആപത്ത് വരാന്‍ പോവുന്നുണ്ട്. മോള്‍ വ്രതമെടുക്കണം. അതനുസരിച്ച് സരസമ്മ നിഷ്ഠയോടെ വ്രതമെടുക്കാന്‍ തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്കകം സരസമ്മയുടെ മകള്‍ ശോഭയ്ക്ക്, അണലി വിഷബാധയുണ്ടായി. ബോധക്കേടും പാരവശ്യവും ബാധിച്ച മകളേയും കൊണ്ട് സരസമ്മ വള്ളിക്കാവില്‍ അമ്മയുടെ അടുക്കലെത്തി. മകളെ ഏകാന്ത സ്ഥലത്ത് കിടത്തി വിശ്രമമെടുപ്പിക്കാന്‍ അമ്മ പറഞ്ഞു. കെട്ടിടത്തിന്റെ വരാന്തയില്‍ സരസമ്മ മകളെ കിടത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ എവിടെ നിന്നോ ഒരു അണലി, കുട്ടി കിടക്കുന്നതിനടുക്കല്‍ കാണപ്പെടുകയും വേഗം ഓടി മറയുകയും ചെയ്തു. അതോടെ ശോഭയ്ക്ക് അസുഖം മാറി”
അമൃതാനന്ദമയി
അമൃതാനന്ദമയി മിഷന്‍. പേജ് 315


ഇങ്ങനെ എഴുതാന്‍ ഒരുപാട് കഥകള്‍ അമൃതാനന്ദമയിയുടെ ജീവചരിത്രത്തിലുണ്ട്.നാട്ടില്‍ ശല്യമായിരുന്ന ഒരു സര്‍പ്പത്തിനെ പിടിച്ച് അതിന്റെ നാക്കില്‍ തന്റെ നാക്ക് മുട്ടിച്ചപ്പോള്‍ അത് നാടുവിട്ടപോയതും ദത്തന്‍ എന്ന കുഷ്ഠരോഗിയുടെ പഴുപ്പ് വായകൊണ്ട് വലിച്ചെടുത്ത് രോഗം ഭേദമാക്കിയതും കടലില്‍ മീനില്ലാത്ത കാലത്ത് കടല്‍ക്കരയില്‍ നൃത്തം ചെയ്ത് ചാകര ഉണ്ടാക്കിയതും പോലെയുള്ള നിരവധി കഥകള്‍. ഒരു കഥ കൂടി പറഞ്ഞ് ഈ സെഷന്‍ അവസാനിപ്പിക്കാം. ഈ കഥ മരിച്ചയാളെ പുനര്‍ജ്ജനിപ്പിച്ച കഥയാണ്.: “ഒരു ദിവസം ഷൈമയുടെ അസുഖം മൂര്‍ച്ഛിച്ചു. അമ്മ എവിടെയോ പൂജക്കായി പോയിരിക്കുകയായിരുന്നു. കുട്ടിയെയും എടുത്തുകൊണ്ട് വീട്ടുകാര്‍ കരുനാഗപ്പള്ളി ആശുപത്രിയിലേക്ക് പോയി. പക്ഷെ, ആശുപത്രിയില്‍ ചെന്നെത്തുന്നതിന് മുന്‍പെ തന്നെ കുട്ടി മരിച്ചു. എങ്കിലും കുട്ടിയെ ഡോക്ടര്‍മാരുടെ മുമ്പിലെത്തിച്ചു. ഡോക്ടറന്‍മാര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. പൊട്ടികരഞ്ഞുകൊണ്ട് എല്ലാവരും ശവവുമായി വീട്ടിലേക്ക് മടങ്ങി..... ഷൈമയുടെ അച്ഛന്റെ അമ്മയായ ചെല്ലമ്മ ഷൈമയുടെ ശവം കളരിയില്‍ കൊണ്ടു വന്നു വെച്ചുകൊണ്ട് വാവിട്ടു നിലവിളിച്ചു. അകലെയൊരു വീട്ടില്‍ പൂജയ്ക്കായി പോയിരുന്ന അമ്മ എന്തോ ദുര്‍ലക്ഷണം കണ്ടിട്ട് പെട്ടെന്ന് കളരിയിലേക്ക് തിരിച്ചു. ഓടിക്കിതച്ചാണ് അമ്മ എത്തിയത്. കണ്ട മാത്രയില്‍ ചെല്ലമ്മ അമ്മയെ കെട്ടിപ്പിടിച്ച് ഏങ്ങിയേങ്ങി കരഞ്ഞു. ആശ്രയത്തിനായി അവള്‍ അമ്മയുടെ പാദത്തില്‍ വീണു. കളരിയില്‍ വന്ന് കയറിയ അമ്മ ഷൈമയുടെ ശവശരീരം എടുത്ത് മടിയില്‍ വെച്ച് കുറച്ചുസമയം ധ്യാനനിമഗ്നയായി ഇരുന്നു. എന്നിട്ട് ഷൈമയുടെ ശരീരത്തില്‍ ഭസ്മമിട്ട് തലോടി. ക്രമേണ ഷൈമയുടെ ശരീരത്തില്‍ ജീവന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. കുറച്ച് സമയത്തിനകം ഷൈമയ്ക്ക് എഴുനേല്‍ക്കാന്‍ കഴിഞ്ഞു.”
അമൃതാനന്ദമയി
അമൃതാനന്ദമയി മിഷന്‍. പേജ് 317-318

രാമകൃഷ്ണന്‍ നായര്‍ എഴുതിയ ഈ ജീവചരിത്രം അമൃതാനന്ദമയി മിഷന്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്നില്ല. അന്ധവിശ്വാസികള്‍ മാത്രം കൂടെപ്പോര, കുറച്ച്കൂടി വിശാലമായ തലത്തില്‍, അര്‍ത്ഥത്തില്‍ വളരുമ്പോള്‍ ഇത്തരം യുക്തിഹീനമായ, ബാലിശമായ കല്‍പ്പിത കഥകള്‍ പ്രചരിപ്പിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും എന്ന് മനസിലാക്കിയപ്പോഴാണ് പത്താം പതിപ്പോടുകൂടി ഈ പുസ്തകം പ്രസിദ്ധീകരണം നിര്‍ത്തിയത്. ഇപ്പോള്‍ ആഗോളതലത്തില്‍ മാര്‍ക്കറ്റ് ഉണ്ടാക്കാന്‍ പാകത്തില്‍, ഐക്യരാഷ്ട്രസഭയിലെ പ്രസംഗവും ലോക നേതാക്കളുടെ പ്രതികരണവും രാജ്യത്തിന്റെ പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയുമൊക്കെ അഭിപ്രായങ്ങളും അനുഭവങ്ങളും ഒക്കെ ചേര്‍ത്തുകൊണ്ട് ഒരു ജീവചരിത്രഗ്രന്ഥം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റ്.

മാധ്യമങ്ങളും അമൃതാനന്ദമയിയും

ഗായത്രിയെന്ന ഗെയില്‍ ട്രെഡ്വേല്‍ എഴുതിയ പുസ്തകത്തിലെ ഉള്ളടക്കം പുറത്ത് വന്നപ്പോള്‍ മലയാളത്തിലെ എത്ര മാധ്യമങ്ങള്‍ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചു? പത്രങ്ങളില്‍ ദേശാഭിമാനിയും ജനയുഗവും മാത്രം നട്ടെല്ലുയര്‍ത്തി നിന്നു. സോഷ്യല്‍മീഡിയയില്‍ അതിശക്തമായ സമ്മര്‍ദ്ദ ശക്തിയായി മാറിയപ്പോള്‍ ഇന്ത്യാവിഷനും റിപ്പോര്‍ട്ടര്‍ ചാനലും കടമ

സത്‌നാംസിങ് എന്ന ചെറുപ്പക്കാരനെ 'ആധ്യാത്മവാദികള്‍' തല്ലിക്കൊന്നതടക്കം എത്രയെത്ര മരണങ്ങള്‍ ഈ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. അമൃത മെഡിക്കല്‍ കോളേജിലെ സമരംചെയ്ത നേഴ്‌സുമാരെ തല്ലിയൊതുക്കിയ 'ഭക്തന്മാരെ'ക്കുറിച്ചും ഇതേ മാധ്യമങ്ങള്‍ മൗനം പാലിച്ചു. 
മാധ്യമങ്ങളോടൊപ്പം കേരളത്തിലെ പ്രതികരണ തൊഴിലാളികളും പ്രമുഖ സ്ത്രീപക്ഷവാദികളും മഹാമൗനത്തിന്റെ പുറംതോടണിഞ്ഞു നിന്നു. 

നിറവേറ്റി. കൈരളിപീപ്പില്‍ ചാനല്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചു. മാധ്യമവും മീഡിയാവണ്‍ ചാനലും വേറെ ചില ഉദ്ദേശത്തോടെ അമിതമായ താല്‍പ്പര്യം കാണിച്ചു. എന്നാല്‍, മാതൃഭൂമിയും മനോരമയും എടുത്ത നിലപാട് മലയാളത്തിന്റെ പ്രബുദ്ധതയെ വെല്ലുവിളിച്ചു. മാതൃഭൂമി ദേശീയദിനപത്രമെന്ന അവരുടെ പാരമ്പര്യം വെറുമൊരു ഇന്നലെ മാത്രമായിരുന്നു എന്ന് വിളിച്ചുപറഞ്ഞു. പരസ്യത്തിനുമേല്‍ പരുന്തും പറക്കില്ല എന്ന നിലപാടാണ് ഭൂരിഭാഗം മാധ്യമങ്ങളും എടുത്തത്.
മാതൃഭൂമി ഇപ്പോഴും ഒന്നാം പേജില്‍ ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ ആഘോഷിക്കുന്നുണ്ട്. അതുപോലെ കൊല്ലപ്പെട്ട സത്‌നാം സിംഗിന്റെയും മറ്റ് നിരവധിപേരുടെയും മരണത്തിന് പിന്നിലാരാണ് എന്നത് ഇന്നും തെളിയാതെ കിടക്കുകയാണ്. ആ മരണങ്ങള്‍ മാതൃഭൂമിയെ അലട്ടാത്തത് എന്താണ്? സത്‌നാംസിങ് എന്ന ചെറുപ്പക്കാരനെ 'ആധ്യാത്മവാദികള്‍' തല്ലിക്കൊന്നതടക്കം എത്രയെത്ര മരണങ്ങള്‍ ഈ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. അമൃത മെഡിക്കല്‍ കോളേജിലെ സമരംചെയ്ത നേഴ്‌സുമാരെ തല്ലിയൊതുക്കിയ 'ഭക്തന്മാരെ'ക്കുറിച്ചും ഇതേ മാധ്യമങ്ങള്‍ മൗനം പാലിച്ചു.
മാധ്യമങ്ങളോടൊപ്പം കേരളത്തിലെ പ്രതികരണ തൊഴിലാളികളും പ്രമുഖ സ്ത്രീപക്ഷവാദികളും മഹാമൗനത്തിന്റെ പുറംതോടണിഞ്ഞു നിന്നു. മാധ്യമങ്ങള്‍ മിണ്ടിയില്ലെങ്കില്‍ ഞങ്ങളും മിണ്ടില്ല എന്നതായി മാറി അവരുടെ നിലപാട്. മാധ്യമങ്ങള്‍ പ്രതികരിക്കാത്ത ഇടത്ത് പ്രതികരണവുമായി ചെന്നാല്‍ മാധ്യമങ്ങളില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സ്‌പേസ് നഷ്ടപ്പെടുമെന്ന് മനസിലാക്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം വായക്ക് പ്ലാസ്റ്ററൊട്ടിച്ചു. ഈ മാധ്യമ നപുംസകത കേരളം കാണുന്നുണ്ട്. വിലയിരുത്തുന്നുമുണ്ട്.

അമൃതയുടെ സാമ്രാജ്യവും സാമ്രാജ്യത്വവും

അമൃതാനന്ദമയിയുടെ ആത്മീയ അധോലോക സാമ്രാജ്യത്തെ ഒരു ബഹുരാഷ്ട്രകുത്തക കമ്പനിയുടെ അളവില്‍ വളര്‍ത്തി വലുതാക്കുന്നതില്‍ സാമ്രാജ്യത്വത്തിന് പങ്കുണ്ട് എന്ന് പറയുമ്പോള്‍ ചിറികോട്ടി പരിഹസിക്കുന്ന ഭക്തന്‍മാരെ മനസിലാക്കാം. പക്ഷെ, ബുദ്ധിജീവികളും ചില രാഷ്ട്രീയക്കാരും അങ്ങനെ ചിരിക്കുമ്പോള്‍ വിമോചന സമരക്കാലത്തെ സാമ്രാജ്യത്വ സഹായം വിളിച്ചുപറഞ്ഞപ്പോഴും ഇവര്‍ ചിരിച്ചിരുന്നു എന്നത് കൂട്ടിവായിക്കാം.

ആള്‍ദൈവങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാഷ്ട്രീയ പരിസരം പുരോഗമന രാഷ്ട്രീയ പരിസരത്തെ വെല്ലുവിളിക്കുന്നതാണ്. അത് നവോത്ഥാന മൂല്യങ്ങളെ എപ്പോഴും ചവിട്ടിമെതിച്ചുകൊണ്ടേയിരിക്കും. ആള്‍ദൈവങ്ങള്‍ മുന്നോട്ടുവെക്കുന്ന ആത്മീയതയിലൂടെ സാമ്രാജ്യത്വത്തിന് തന്റെ അധിനവേശ രാഷ്ട്രീയം വലിയ ബുദ്ധിമുട്ടില്ലാതെ നടപ്പിലാക്കാന്‍ സാധിക്കും. മനുഷ്യദൈവങ്ങളുടെ അനുഗ്രഹത്തിലും ആ അനുഗ്രഹത്തിന്റെ നിലനില്‍പ്പിനായി അവര്‍ ഒഴുക്കുന്ന പണത്തിലും സാമ്രാജ്യത്വത്തിന്റെ രുചിയുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് തന്നെ അമേരിക്ക ഇന്ത്യയില്‍ ചാരപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സി ഐ എയുടെ ആദ്യരൂപമായിരുന്ന ഒ എസ് എസിന് ഇന്ത്യയില്‍ വേരുകളുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും സോവിയറ്റ് യൂണിയനുമായുള്ള സൗഹൃദവും സാമ്രാജ്യത്വത്തിന് രുചിച്ചിരുന്നില്ല. അക്കാലത്ത് ഇന്ത്യന്‍ ഭരണകൂടം സാമ്രാജ്യത്വ വിരുദ്ധനയങ്ങളായിരുന്നു ഉയര്‍ത്തിപ്പിടിച്ചിരുന്നത്. നെഹ്രുവിന്റെ കാലത്തും ശക്തമായ ഇടപെടലുകള്‍ നടത്തി രാഷ്ട്രീയ അട്ടിമറിക്ക് വേണ്ടി സാമ്രാജ്യത്വം ഇടപെടലുകള്‍ നടത്തി. കോണ്‍ഗ്രസ് വിരുദ്ധരായ നേതാക്കള്‍ക്ക് പണം നല്‍കി. തെരഞ്ഞെടുപ്പുകളില്‍ വന്‍തോതില്‍ പണമൊഴുക്കി അവര്‍ക്കനുകൂലമായ അന്തരീക്ഷം ഒരുക്കാന്‍ ശ്രമിച്ചു.

ഇന്ദിരാഗാന്ധിയെ വധിക്കാന്‍, അതിലൂടെ രാഷ്ട്രീയ അട്ടിമറി നടത്താന്‍ സാമ്രാജ്യത്വം പരിശ്രമിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിദ്ധീകരിച്ച 'സി ഐ എ' എന്ന പുസ്തകത്തില്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അക്കാലത്ത് ഭരണാധികാരികളും മുതിര്‍ന്ന രാഷ്ട്രീയനേതാക്കളും സാമ്രാജ്യത്വത്തെ തുറന്നുകാണിക്കാനും അവരുടെ ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധിക്കാനും നിരവധി പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അതേ സമയം ഇന്ത്യന്‍ ഭരണകൂടത്തില്‍ തങ്ങളുടെ കൈയിലെ ചരടിനൊത്ത് കളിക്കുന്ന പാവകളെ സൃഷ്ടിക്കാന്‍ സാമ്രാജ്യത്വവും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരുന്നു. അതിനായി ധാരാളം പണം അവര്‍ ഇന്ത്യയിലേക്ക് വര്‍ഷിച്ചു. സംഘപരിവാരത്തിലെ അംഗമായ ബി ജെ പിയുടെ ആദ്യരൂപമായിരുന്ന ജനസംഘത്തിന് അമേരിക്കന്‍ സാമ്രാജ്യത്വവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1967ല്‍, എണ്‍പത് ലക്ഷം രൂപ ജനസംഘം നേതാക്കള്‍ സി ഐ എയില്‍ നിന്ന് കൈപ്പറ്റിയതായി രാജ്യസഭയില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ സാമ്രാജ്യത്വം പണം നല്‍കിയിരുന്നത് രാഷ്ട്രീയ അട്ടിമറിക്ക് വേണ്ടിയായിരുന്നു. അതിനും മുന്‍പേ തന്നെ 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ സാമ്രാജ്യത്വം സി ഐ എ വഴി ബന്ധപ്പെട്ട കാര്യം അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ആയിരുന്ന പാട്രിക്ക് മൊയ്‌നിഹാന്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

സാമ്രാജ്യത്വം മതത്തെ തങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്. രാഷ്ട്രീയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിനും ഭരണകൂടത്തെ തന്നെ അട്ടിമറിക്കുന്നതിനും മതത്തെ ഒരു ശിഖണ്ഡിയെ പോലെ മുന്നില്‍ നിര്‍ത്തുന്നതിന് സാമ്രാജ്യത്തിന് കഴിഞ്ഞു. മതത്തിന്റെ മുഖം മൂടിയണിഞ്ഞ ചാരന്‍മാരെ സാമ്രാജ്യത്വം പലയിടങ്ങളിലും വിനിയോഗിച്ചു, വിജയിച്ചു. മത പരിവര്‍ത്തന പ്രവര്‍ത്തനങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചു. ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ മറവില്‍ സാമ്രാജ്യത്വം ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അമേരിക്കന്‍ മിഷിനറി ആയിരുന്ന ചാള്‍സ് മാര്‍ലിന്‍ സമ്മേഴ്‌സിനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കിയത് ഹിമാലയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അട്ടിമറി ശ്രമങ്ങള്‍ സംഘടിപ്പിക്കാന്‍ പരിശ്രമിച്ചതിനാലാണ്. നോര്‍ത്ത് ഇന്ത്യക്കും പാക്കിസ്ഥാനും വേണ്ടിയുള്ള അസംബ്ലി ഓഫ് ഗോഡ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താനും അവരുടെ മിഷനറിയായിരുന്ന ബാറിക്ക് അമേരിക്കയിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതനായതും പ്രതിലോമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. 1967ല്‍ നോര്‍ത്ത് ബംഗാളില്‍ സ്ഥിരതാമസത്തിനായി ആഗ്രഹം പ്രകടിപ്പിച്ച സ്റ്റീവല്‍സിന് ഇന്ത്യാ ഗവണ്‍മെന്റ് അനുവാദം കൊടുക്കാഞ്ഞപ്പോള്‍ അയാള്‍ ഇവിടെനിന്നും പോയതും പിന്നീട് അയാള്‍ പാക്കിസ്ഥാന്‍ പട്ടാളത്തില്‍ ബ്രിഗേഡിയര്‍ പദവിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് കണ്ടുപിടിച്ചതുമൊക്കെ സാമ്രാജ്യത്വം ഏതൊക്കെ രീതിയില്‍ കടന്നുവരും എന്നതിനുള്ള തെളിവുകളാണ്. അതിനാല്‍ ആത്മീയതയെ പേരിലുള്ള പ്രവര്‍ത്തനങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.

വിദേശപ്പണമാണ് ആത്മീയതയെ വ്യഭിചരിക്കുന്നതിന് വേണ്ടി പലര്‍ക്കും പ്രേരണയാവുന്നത്. വിദേശപ്പണം സാമ്രാജ്യത്വം സി ഐ എ വഴി നേരിട്ട് കൊടുക്കുകയല്ല ചെയ്യുന്നത്. സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി ഫണ്ടിംഗ് ഏജന്‍സികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കുറെ സ്ഥാപനങ്ങളും ബഹുരാഷ്ട്രകുത്തക കമ്പനികളുമൊക്കെ സാമ്രാജ്യത്വത്തിനുവേണ്ടി പണം വിതരണം ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് കാണുന്നവര്‍ക്ക് ഈ ഫണ്ടിംഗുകളെ ദിവ്യഗര്‍ഭമായി തോന്നുമ്പോള്‍, യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്തിന്റെ പണമാണ് വിവിധ അജണ്ടകള്‍ നടപ്പിലാക്കാനായി ഒഴുകിയെത്തുന്നത്. ഇന്ത്യയില്‍ കൃസ്ത്യന്‍ മിഷണറികള്‍ക്ക് മാത്രമായിരുന്നു ആദ്യമൊക്കെ വിദേശത്ത് നിന്ന് ഫണ്ടിംഗ് ഉണ്ടായിരുന്നത്. എന്നാല്‍, വൈകാതെ തന്നെ ഇസ്ലാമിക് സംഘടനകള്‍ക്കും അത് ലഭിക്കാന്‍ തുടങ്ങി. ഇപ്പോള്‍ വിവിധ ഹൈന്ദവ സംഘടനകള്‍ക്കും അവരുടെ നിയന്ത്രണത്തിലും അല്ലാതെയുമുള്ള ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും ട്രസ്റ്റുകള്‍ക്കും പണം ലഭിക്കുന്നു. വിശ്വഹിന്ദു പരിഷദ് മുതല്‍ അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റ് വരെയുള്ള സംഘടനകള്‍ പണം പറ്റുന്നവരാണ്. അവര്‍ സാമ്രാജ്യത്വ താല്‍പ്പര്യമുള്ള അജണ്ടകള്‍ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഇതിനൊക്കെ ആത്മീയ വ്യാപാരം മറയാവുന്നു.

അമൃതാനന്ദമയി, പറയക്കടവിലെ സുധാമണിയായി ഭാവം കളിച്ച് നില്‍ക്കുന്ന സമയത്ത് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ അത്തരത്തിലുള്ള അമച്വര്‍ ആള്‍ദൈവങ്ങളുണ്ടായിരുന്നു. പാലക്കാടുള്ള മണിവര്‍ണ ഗോകുലപാലകനും, വടകരഭാഗത്തുള്ള ദിവ്യസ്വാമിയും, ശാന്തിഗിരി കരുണാകര ഗുരുവുമൊക്കെ ഉദാഹരണങ്ങളാണ്. പക്ഷെ, ഇവരാരും അമൃതാനന്ദമയി വളര്‍ന്നതുപോലെ ബഹുരാഷ്ട്ര ആത്മീയ വ്യാപാര കമ്പനിയായി മാറിയില്ല. കാരണം ഇവര്‍ക്ക് വിദേശികളുടെ സഹായമില്ലായിരുന്നു. സുധാമണിയെ അമൃതാനന്ദമയിയാക്കുന്നത് നേരത്തെ പരാമര്‍ശിച്ച അമേരിക്കക്കാരായ ചില വിദേശികളാണ്. അതിലൊരാളായിരുന്നു ഗായത്രി എന്ന ഗെയില്‍ ട്രെഡ്വേല്‍. ആള്‍ദൈവം ഭാവിച്ച് അന്ധവിശ്വാസികളെ പറ്റിക്കുന്ന മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായി അമൃതാനന്ദമയി കൈവരിച്ച വളര്‍ച്ച, ആത്മീയതയുടെ ശക്തികൊണ്ടായിരുന്നില്ല. വിദേശപ്പണത്തിന്റെ കരുത്ത് കൊണ്ടായിരുന്നു. വിദേശികള്‍ക്ക് നിയപ്രകാരം അമൃതാനന്ദമയി മഠത്തില്‍ താമസിക്കുന്നതിന് വേണ്ടിയായിരുന്നു അമൃതാനന്ദമയി മിഷന്‍ രജിസ്റ്റര്‍ ചെയ്തത് എന്ന്

അമൃതാനന്ദമയി, പറയക്കടവിലെ സുധാമണിയായി ഭാവം കളിച്ച് നില്‍ക്കുന്ന സമയത്ത് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ അത്തരത്തിലുള്ള അമച്വര്‍ ആള്‍ദൈവങ്ങളുണ്ടായിരുന്നു. പാലക്കാടുള്ള മണിവര്‍ണ ഗോകുലപാലകനും, വടകരഭാഗത്തുള്ള ദിവ്യസ്വാമിയും, ശാന്തിഗിരി കരുണാകര ഗുരുവുമൊക്കെ ഉദാഹരണങ്ങളാണ്. പക്ഷെ, ഇവരാരും അമൃതാനന്ദമയി വളര്‍ന്നതുപോലെ ബഹുരാഷ്ട്ര ആത്മീയ വ്യാപാര കമ്പനിയായി മാറിയില്ല. കാരണം ഇവര്‍ക്ക് വിദേശികളുടെ സഹായമില്ലായിരുന്നു. സുധാമണിയെ അമൃതാനന്ദമയിയാക്കുന്നത് നേരത്തെ പരാമര്‍ശിച്ച അമേരിക്കക്കാരായ ചില വിദേശികളാണ്. അതിലൊരാളായിരുന്നു ഗായത്രി എന്ന ഗെയില്‍ ട്രെഡ്വേല്‍. ആള്‍ദൈവം ഭാവിച്ച് അന്ധവിശ്വാസികളെ പറ്റിക്കുന്ന മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായി അമൃതാനന്ദമയി കൈവരിച്ച വളര്‍ച്ച, ആത്മീയതയുടെ ശക്തികൊണ്ടായിരുന്നില്ല. വിദേശപ്പണത്തിന്റെ കരുത്ത് കൊണ്ടായിരുന്നു. വിദേശികള്‍ക്ക് നിയപ്രകാരം അമൃതാനന്ദമയി മഠത്തില്‍ താമസിക്കുന്നതിന് വേണ്ടിയായിരുന്നു അമൃതാനന്ദമയി മിഷന്‍ രജിസ്റ്റര്‍ ചെയ്തത്.

അവരുടെ ജീവചരിത്രത്തില്‍ തന്നെ പറയുന്നുണ്ട്. : “പിന്നീട് സാഹചര്യം മാറി. നീലുവിനും (നില്‍ റോസ്‌നല്‍ എന്ന നീലകണ്ഠന്‍) മറ്റ് വിദേശികള്‍ക്കും വിസ അനുവദിച്ചുകിട്ടേണ്ട പ്രശ്‌നം വന്നു. വീട്ടില്‍ താമസിക്കാന്‍ വിസ കിട്ടുകയില്ല. ഏതെങ്കിലും സ്ഥാപനത്തില്‍ താമസിക്കുകയാണെങ്കില്‍, വിസ നീട്ടികിട്ടും. അങ്ങനെ വന്നപ്പോള്‍ ആശ്രമം രജിസ്റ്റര്‍ ചെയ്യാന്‍ അമ്മയ്ക്ക് സമ്മതം കൊടുക്കേണ്ടി വന്നു” ജീവചരിത്രകാരന്‍ എഴുതിയപ്പോള്‍ സമ്മതം കൊടുക്കേണ്ടി വന്നു എന്നൊക്കെ പറയുന്നുണ്ട് എങ്കിലും രജിസ്‌ട്രേഷന്‍ സംബന്ധിച്ച് മുന്‍കൈയെടുത്ത് ഓടിനടന്ന അമൃതാനന്ദമയിയെ ഇപ്പോഴും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുത്ത ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നുണ്ട്.

അമൃതാനന്ദമയി ആശ്രമത്തില്‍ നീലകണ്ഠന്‍ എന്ന നില്‍ റോസ്‌നലും ഗായത്രി എന്ന ഗെയില്‍ ട്രെഡ്വേലും വിദേശഫണ്ട് ലഭിക്കുവാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചപ്പോള്‍ അവരുടെ കൂടെ തിരുവില്വാമലയില്‍ നിന്ന് വന്ന രണ്ട് വിദേശികള്‍ അമേരിക്കയിലേക്ക് പോയി അവിടെ നിന്ന് വിവിധ ഫണ്ടിംഗ് ഏജന്‍സികളെ ബന്ധപ്പെട്ട് പണം വേഗത്തില്‍ വരുത്തുന്നതിനും അത് ചെലവഴിച്ചതിന്റെ റിപ്പോര്‍ട്ടുകളും മറ്റും കൊടുക്കുന്നതിലും ശ്രദ്ധിച്ചു. അതായത്, അമൃതാനന്ദമയി മഠത്തില്‍ രണ്ട് ശാഖകള്‍ സമാന്തരമായി പ്രവര്‍ത്തിച്ചു. ഒരു ശാഖ, അമൃതാനന്ദമയിയുടെ ഭാവമടക്കമുള്ള പ്രഹസനങ്ങള്‍, ഭജനകള്‍ തുടങ്ങിയവയിലൂടെ നാട്ടുകാരെ പറ്റിക്കുന്നതില്‍ വ്യാപൃതരായപ്പോള്‍ മറ്റേ ശാഖ, വിദേശ ഫണ്ട് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. സത്സംഗത്തിന്റെയും ഭജനയുടെയും ഫോട്ടോകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണെന്ന് കാണിച്ച് ഫണ്ടിംഗ് ഏജന്‍സികള്‍ക്ക് സമര്‍പ്പിച്ചു. വിദേശികളുടെ ബുദ്ധിയില്‍ അമൃതപുരിയില്‍ വിദേശപണം കുമിഞ്ഞുകൂടി. രണ്ട് നിലയില്‍ നിന്ന് ഏറെ നിലകളുള്ള മണിമാളികയായി അമൃതപുരി മാറി. പുരാണങ്ങളിലെ മഹര്‍ഷിമാരുടെ തപോവനങ്ങള്‍ക്ക് പകരം അമൃതാനന്ദമയിയുടെ എ സി സ്യൂട്ടുകളില്‍ ന്യൂജനറേഷന്‍ ആത്മീയത വിരിഞ്ഞു.

ഇപ്പോള്‍ അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളില്‍ ഭൂരിപക്ഷവും വിദേശികളാണ്. അതിലേറെയും സ്ത്രീകള്‍. പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച് വരുന്ന അമൃതാനന്ദമയിയുടെ ഫോട്ടോകളില്‍ വിദേശികളുടെ സാന്നിധ്യം ഉണ്ടായിരിക്കും. ആശ്രമത്തിലുള്ളവരും അവിടെ വന്നുപോകുന്നവരുമായ വിദേശികളെ കുറിച്ച് നമ്മുടെ സര്‍ക്കാരുകള്‍ക്ക് കൃത്യമായ കണക്കുകളൊന്നുമില്ല. അമൃതപുരി സംഘടിപ്പിക്കുന്ന അമൃതവര്‍ഷം പോലുള്ള പരിപാടിയില്‍ പങ്കെടുക്കുന്ന വിദേശ പ്രതിനിധികളുടെ കാര്യത്തിലും സര്‍ക്കാരിന്റെ കൈയ്യില്‍ കൃത്യമായ കണക്കുകള്‍ ഉണ്ടാവാറില്ല.

വിദേശികളുടെ സാന്നിധ്യത്തിലൂടെ സി ഐ എയും മറ്റ് ഭീകരവാദഗ്രൂപ്പുകളും കടല്‍ കടന്നുവരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. ജൂഡിത്ത് കോര്‍ണല്‍ എന്ന അമൃതാനന്ദമയി ഭക്ത, അമ്മയുടെ അനുവാദത്തോടെ എഴുതിയ പുസ്‌കത്തില്‍ അമൃതാനന്ദമയിയുടെ നേതൃത്വത്തില്‍ നടന്ന ഒരുത്തരേന്ത്യന്‍ പര്യടനത്തെ പറ്റി എഴുതുന്നുണ്ട്. ജൂഡിത്ത് ഉള്‍പ്പെടെ 350 പേര്‍ ഉള്‍പ്പെടുന്ന പര്യടന സംഘമായിരുന്നു അത്. ആറ് ബസുകളിലും രണ്ട് ജീപ്പുകളിലുമായാണ് സഞ്ചാരം. അമൃതാനന്ദമയി ഒരു കാറില്‍ സംഘത്തെ നയിച്ചു. ജൂഡിത്ത് എഴുതുന്നു. : “സഞ്ചരിക്കുന്ന ഐക്യരാഷ്ട്രസംഘമായിരുന്നു ഞങ്ങള്‍. നൂറ്റിയമ്പതോളം വരുന്ന സ്വാമിമാരും സ്വാമിനിമാരും ബ്രഹ്മചാരികളും ആശ്രമത്തിലെ ദീര്‍ഘകാല അന്തേവാസികളും ഇരുനൂറ്റി ഇരുപതോളം അമേരിക്കക്കാരും യൂറോപ്യന്‍മാരും ബാക്കി കൊറിയ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, കാനഡ, മലേഷ്യ, ചിലി, അര്‍ജന്റീന, മെക്‌സിക്കോ, ഇറാന്‍, ഇസ്രായേല്‍, ബ്രസീല്‍, ടര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. ഡല്‍ഹിയില്‍ തുടങ്ങി കല്‍ക്കത്തയില്‍ അവസാനിക്കുന്ന ഈ പരിപാടിയില്‍ അമൃതാനന്ദയമി രണ്ടരലക്ഷം ആളുകളെ ആശ്‌ളേഷിക്കുകയും വലിയ രാഷ്ട്രീയ നേതാക്കന്‍മാര്‍ക്ക് സ്വകാര്യ ദര്‍ശനത്തിനായുള്ള അവസരം നല്‍കുകയും ചില ഭക്തന്‍മാരെ അനുഗ്രഹിക്കുന്നതിനായി ഭവന സന്ദര്‍ശനം നടത്തുകയും ചെയ്തു.” ഇതിലെന്താ കുഴപ്പം എന്ന് ഇത് വായിക്കുന്നവര്‍ക്ക് സംശയം തോന്നാം. വിദേശികളോടൊപ്പമുള്ള ഒരു വിനോദ യാത്ര. അമ്പലങ്ങളൊക്കെ ചുറ്റിയുള്ള ആത്മീയ യാത്രയല്ലേ അതെന്ന് ചോദിക്കാം. പക്ഷെ, അങ്ങനെയായിരുന്നില്ല. ജൂഡിത്ത് തുടരുന്നു : “മുംബൈയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് അമ്മയിലുള്ള താല്‍പ്പര്യം വര്‍ധിച്ചതുമൂലം ബേംബേയ്ക്കും പുനെയ്ക്കും ഇടയിലുള്ള ലോണാവാല എന്ന കൊച്ചുപട്ടണത്തില്‍ ഒരു പ്രാര്‍ത്ഥനായോഗം സംഘടിപ്പിക്കപ്പെട്ടു.” ഈ ഒത്തുചേരലില്‍ ബാബാ അണുശക്തിഗവേഷണ കേന്ദ്രത്തിലെ മുപ്പത് ശാസ്ത്രജ്ഞന്‍മാര്‍ പങ്കെടുത്തിരുന്നു എന്ന് പുസ്തകം വെളിപ്പെടുത്തുന്നു. അവിടെയാണ് ആത്മീയതയുടെ സാമ്രാജ്യത്വ അജണ്ട പുറത്തെടുക്കപ്പെടുന്നത്.

വിദേശികളടങ്ങുന്ന സംഘത്തിന് അമൃതാനന്ദമയി എന്ന ആത്മീയതയുടെ ആള്‍രൂപത്തിന്റെ കൂടെ എവിടെ വേണമെങ്കിലും പോവാം. ആരുമായും സന്ധിക്കാം. ചര്‍ച്ചകള്‍ നടത്താം. തന്ത്രപ്രധാനമായ, വിദേശികള്‍ക്ക് പ്രവേശനമില്ലാത്ത ഇടങ്ങളിലെ ആളുകള്‍ അമൃതാനന്ദമയിയുടെ അരികിലേക്ക് എത്തും. അപ്പോള്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്ക് അവരുമായി ഇടപഴകാം. വേറൊരു വര്‍ഷം മുംബൈയിലെ ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിന്റെ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ സ്വീകരണം കൊടുത്തതിനെ പറ്റിയും കോര്‍ണെലിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. റേഡിയേഷന്‍ ബയോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ. ഐ സി ദാവേ വഴിയാണ് ഈ സ്വീകരണയോഗം ഏര്‍പ്പാടാക്കിയത് എന്നും പുസ്തകം തുറന്നുപറയുന്നു. ഇത്തരം കൂടിക്കാഴ്ചകളുടെ സൂത്രധാരര്‍ സാമ്രാജ്യത്വമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. “അമ്മ” എന്ന പുസ്തകം രചിച്ച ജൂഡിത്ത് കോര്‍ണല്‍ എന്ന അമേരിക്കക്കാരിക്ക് ഡോ. ശ്രീവാസ്തവ, ഐവിപി രാഘവാചാര്യലു എന്നിവരുമായി സംസാരിക്കാന്‍ ഈ സ്വീകരണത്തിന്റെ മറവില്‍ അവസരമുണ്ടായി എന്നും പുസ്തകം പറയുന്നു. ഇത്തരത്തിലുള്ള യാത്രയില്‍ ആത്മീയതയേക്കാള്‍ മുഴച്ചുനില്‍ക്കുന്നത് മറ്റ് അജണ്ടകളാണ്. ആ അജണ്ടകള്‍ സാമ്രാജ്യത്വത്തിന്റേതാണ്.

അമൃതാനന്ദമയി എന്ന ആള്‍ദൈവത്തെ സാമ്രാജ്യത്വം ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നവോത്ഥാന പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരായി നില്‍ക്കുന്ന ഇടതുപക്ഷത്തെ, പ്രത്യേകിച്ച് കമ്യണിസ്റ്റ് പ്രസ്ഥാനത്തെയാണ്. സംഘപരിവാരങ്ങള്‍ക്ക്, ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഊര്‍ജ്ജം അമൃതാനന്ദമയി മുന്നോട്ടുവെക്കുന്ന ആത്മീയധാരയില്‍ കൂടി പകര്‍ന്നുനല്‍കുക എന്നതാണ് സാമ്രാജ്യത്വത്തിന്റെ ഉന്നം. പണ്ട്, വിമോചന സമരക്കാലത്ത് നടപ്പിലാക്കാന്‍ സാധിക്കാത്ത അജണ്ട; കമ്യൂണിസത്തെ കേരളത്തില്‍ നിന്നും തുടച്ചുനീക്കുന്നതിനുളള ശക്തികളെ വളര്‍ത്തിയെടുക്കുക എന്ന അജണ്ട ഏറെ നാളത്തെ ഗൃഹപാഠത്തിലും പരിശ്രമങ്ങളിലും കൂടി നടപ്പിലാക്കാന്‍ സാധിക്കുമോ എന്ന അന്വേഷണമാണ് ആള്‍ദൈവ സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായം നല്‍കുന്നതിലൂടെ സാമ്രാജ്യത്വം നടത്തുന്നത്. ഐക്യരാഷ്ട്ര സഭയില്‍ ലോകത്തെ അഭിസംബോധന ചെയ്യാന്‍ മാത്രം പ്രാപ്തിയുള്ള വ്യക്തിയാക്കി അമൃതാനന്ദമയിയെ മാറ്റിയത് സാമ്രാജ്യത്വമാണ്.

പലിശക്ക് കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കോടതിയില്‍ കേസുകൊടുത്ത അമൃതാനന്ദമയി ഐക്യരാഷ്ട്രസഭയിലേക്ക് എത്തുമ്പോള്‍ നമ്മള്‍ പലതും മറന്നുപോവുകയാണ്. അവര്‍ ഏവര്‍ക്കും സ്വീകാര്യമായ ഒരു വ്യക്തിത്വമായി തീരുകയാണ്. അയ്യോ, അവരെ പറ്റി അങ്ങനെയൊന്നും പറയരുതേ എന്ന് അഭ്യര്‍ത്ഥിക്കുന്ന ജനങ്ങളുടെ എണ്ണം കൂടികൂടി വരുന്നു. ചോരയുടെയും കണ്ണീരിന്റെയും അവിഹിതങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും പുറത്ത് അവര്‍ പടുത്തുയര്‍ത്തിയ ആത്മീയ വ്യവസായത്തിന്റെ, സാമ്രാജ്യത്തില്‍ നിന്നും വലിച്ചെറിയുന്ന ചില എല്ലിന്‍ കഷണങ്ങള്‍ കണ്ട്, ഇതാ കണ്ടില്ലേ അമ്മയുടെ സേവനങ്ങള്‍. ഇതാണ് നിങ്ങള്‍ കാണേണ്ടത്. ഇതുമാത്രമാണ് കാണേണ്ടത് എന്ന് പല പുരോഗമനകാരികളും ആര്‍ത്ത് വിളിക്കുന്നു. ഇവിടെയാണ് സഖാവ് അച്യുതാനന്ദന്റെ മൗനം അര്‍ത്ഥഗര്‍ഭമാവുന്നത്.


അമൃതാനന്ദമയിയും സംഘപരിവാരവും മൂലധനതാല്‍പ്പര്യവും

സംഘപരിവാരം രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടുന്ന നരേന്ദ്രമോഡി, അമൃതപുരിയിലെത്തി അമ്മയുടെ കരം ഗ്രഹിച്ചപ്പോള്‍ അവിടം കറകളഞ്ഞ ഹിന്ദുത്വത്തിന്റെയും കോര്‍പറേറ്റ് മൂലധന താല്‍പര്യങ്ങളുടെയും സംഗമകേന്ദ്രമായി മാറി. നാളേക്കുവേണ്ടിയുള്ള രാഷ്ട്രീയ ബോധത്തിന്റെ ചിറകിനടിയില്‍ നിന്നും സ്വതന്ത്രരായ പുത്തന്‍ അരാജകമധ്യവര്‍ഗത്തെ കൃത്രിമമായ ആധ്യാത്മിക വാചാടോപങ്ങള്‍ വഴി ഹിന്ദുത്വത്തിലേക്ക് പരാവര്‍ത്തനം ചെയ്യലാണ് അമൃതാനന്ദമയിയുടെ രാഷ്ട്രീയ ദൗത്യമെന്നത് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുരവരെ പോവേണ്ട കാര്യമൊന്നുമില്ല.

ഗുജറാത്തില്‍ നിരപരാധികളായ മുസ്ലീംങ്ങളെ വംശഹത്യ നടത്തിയ മോഡി, ആ വംശഹത്യയെ തന്റെ കാറിനടിയില്‍പെട്ട് ചത്തുപോയ പട്ടിയോടാണ് താരതമ്യം ചെയ്തത്. ലോകത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും വേണ്ടി പ്രര്‍ത്ഥന നടത്തുന്നു എന്ന് അവകാശപ്പെടുന്ന അമൃതാനന്ദമയിയുടെ മഠത്തിലെത്തി, മോഡി സംസാരിക്കുന്നത് ഭാരതത്തിന്റെ പൗരാണിക മഹത്വത്തെയും ആധ്യാത്മിക ശ്രേഷ്ഠതയെയും കുറിച്ചാണ്. നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതും ആയ എല്ലാം അറിയാന്‍ കഴിവുള്ള അമൃതാനന്ദമയി എന്ന ആള്‍ദൈവം വംശഹത്യയുടെ സംഘാടകനെ ശ്രവിക്കുമ്പോള്‍, അയാളെ ഒരു ആശ്ലേഷത്തില്‍ അമര്‍ത്തുമ്പോള്‍ ലോകം എന്താണ് മനസിലാക്കേണ്ടത്?

ആത്മീയതയെ തേടി അലയുന്ന, ദൈവീക സാമീപ്യത്തിനായി വെമ്പല്‍ കൊള്ളുന്ന നാഗരീക മധ്യവര്‍ഗത്തിന്റെ

അമൃതാനന്ദമയി എന്ന ആള്‍ദൈവത്തെ സാമ്രാജ്യത്വം ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നവോത്ഥാന പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരായി നില്‍ക്കുന്ന ഇടതുപക്ഷത്തെ, പ്രത്യേകിച്ച് കമ്യണിസ്റ്റ് പ്രസ്ഥാനത്തെയാണ്. സംഘപരിവാരങ്ങള്‍ക്ക്, ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഊര്‍ജ്ജം അമൃതാനന്ദമയി മുന്നോട്ടുവെക്കുന്ന ആത്മീയധാരയില്‍ കൂടി പകര്‍ന്നുനല്‍കുക എന്നതാണ് സാമ്രാജ്യത്വത്തിന്റെ ഉന്നം. പണ്ട്, വിമോചന സമരക്കാലത്ത് നടപ്പിലാക്കാന്‍ സാധിക്കാത്ത അജണ്ട; കമ്യൂണിസത്തെ കേരളത്തില്‍ നിന്നും തുടച്ചുനീക്കുന്നതിനുളള ശക്തികളെ വളര്‍ത്തിയെടുക്കുക എന്ന അജണ്ട ഏറെ നാളത്തെ ഗൃഹപാഠത്തിലും പരിശ്രമങ്ങളിലും കൂടി നടപ്പിലാക്കാന്‍ സാധിക്കുമോ എന്ന അന്വേഷണമാണ് ആള്‍ദൈവ സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായം നല്‍കുന്നതിലൂടെ സാമ്രാജ്യത്വം നടത്തുന്നത്. 

അന്വേഷണമാണോ ആള്‍ദൈവ സംസ്‌കാരത്തെ പ്രസക്തമാക്കുന്നത്? അതുമാത്രമാണെന്ന് തോന്നുന്നില്ല. ആള്‍ദൈവ സംസ്‌കാരവും മതാനുഭവവും തമ്മില്‍ ഒരു ബന്ധവുമില്ല. പരമ്പരാഗതമായി നാം പിന്തുടരുന്ന മത പരിസരങ്ങളില്‍ ആള്‍ദൈവങ്ങളുണ്ടായിരുന്നുമില്ല. ഏതൊരു മനുഷ്യന്റെയും മനസില്‍ മതം രണ്ട് ഭാവങ്ങളില്‍ പ്രകാശിക്കാറുണ്ട്. ഒന്ന്, മതത്തിന്റെ നൈതിക ധാര്‍മിക തലങ്ങളെ പ്രസക്തമാക്കും വിധത്തിലാണ്. രണ്ടാമത്തേത്, സ്ഥാപന പൗരോഹിത്യ തലങ്ങളെ പ്രസക്തമാക്കും വിധത്തിലും. മത്സരത്തിന്റെയും തിരക്കുകളുടെയും സ്‌നേഹം വാര്‍ന്നുപോകുന്നതിന്റെയും വര്‍ത്തമാനത്തില്‍ കനത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയനാവുമ്പോള്‍ ഭൂരിഭാഗവും സ്ഥാപന പൗരോഹിത്യ തലത്തിന് മുന്നില്‍ കീഴ്‌പ്പെട്ട് പോവുന്നു. അവിടെയാണ് കാണിക്കവഞ്ചികളുടെ പ്രസക്തി. കൂടുതല്‍ പണം കൊടുത്താല്‍ കൂടുതല്‍ അനുഗ്രഹം നേടാമെന്ന ന്യൂജനറേഷന്‍ ഭക്തിമാര്‍ഗം അവിടെ ആരംഭിക്കുന്നു. മതത്തിന്റെ അന്തസത്തയെ അറിയാനോ, അതില്‍ പറയുന്ന നന്‍മകളുടെ പന്ഥാവ് ഇതല്ലെന്ന് തിരിച്ചറിയുവാനോ ഉള്ള അന്വേഷണത്തിനുള്ള സമയം അറിവ് തേടല്‍ മനുഷ്യന് ഇല്ലാതാവുന്നതിന്റെ ദുരവസ്ഥ കൂടിയാണ് ഇത്. ആ പരിസരത്താണ് ആള്‍ദൈവങ്ങള്‍ വളരുന്നത്. പക്ഷെ, അപ്പോഴും ചില പ്രകാശങ്ങള്‍ മത ജീവിതങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പോലുള്ളവര്‍ ആള്‍ദൈവസമാനമായ പരിവേഷം ഊരിയെറിഞ്ഞ് തെരുവുകളിലേക്ക് നടക്കുന്നത്, പാവപ്പെട്ടവന്റെ കൂടെ നില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നത്, മാര്‍ക്‌സിസത്തെ വെറുക്കേണ്ടതില്ല എന്ന് പറയുന്നത് മതത്തിന്റെ നൈതിക ധാര്‍മിക തലങ്ങളെ പ്രകാശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.
പല തരത്തിലുള്ള പ്രതിസന്ധികളെ മറികടന്ന്, കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ആള്‍ദൈവ സംസ്‌കാരം ശക്തി പ്രാപിക്കുമ്പോള്‍ അവിടെ മതത്തിന്റെ നൈതികധാര്‍മിക പ്രേരണകള്‍ പാടേ ഇല്ലാതാവുന്നു. പരമ്പരാഗതമായ അര്‍ഥത്തിലുള്ള സ്ഥാപനപൗരോഹിത്യ മതവും അവിടെ ദുര്‍ബലരാണ്. പകരം പുത്തന്‍ സാങ്കേതിക വിദ്യയും നാഗരിക മധ്യവര്‍ഗവും കോര്‍പറേറ്റ് മൂലധന പ്രവര്‍ത്തനങ്ങളും ആക്രമാത്മക ഹിന്ദുത്വവും കൈകോര്‍ത്തു നില്‍ക്കുന്ന നിയോലിബറല്‍ വാണിജ്യമതമാണ് ഉറഞ്ഞുതുള്ളുന്നത്. വാണിജ്യമതത്തിന്റെ മാര്‍ത്തടങ്ങളിലെ ആലിംഗനത്തിലാണ് ആള്‍ദൈവങ്ങള്‍ വളരുന്നത്. അഭ്യസ്തവിദ്യരും സാങ്കേതികജ്ഞാനത്തില്‍ പ്രത്യേകിച്ചും പുതിയ വിവരസാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്നവരുമായ നാഗരിക മധ്യവര്‍ഗമാണ് അമൃതാനന്ദമയിയും രവിശങ്കറും ഉള്‍പ്പെടെയുള്ള ആള്‍ദൈവങ്ങളുടെ പിന്നിലെ അണികള്‍. അവര്‍ പ്രധാനമായും ആഹരിക്കുന്നത് അരാഷ്ട്രീയതയെയാണ്. അതിനാല്‍ തന്നെ ഒരു ബാഗ്‌പെപ്പറെ പോലെ ആള്‍ദൈവത്തിന് അവരുടെ ആഗ്രഹം അനുസരിച്ച് ഈ കൂട്ടത്തെ എങ്ങോട്ട് വേണമെങ്കിലും ആട്ടിത്തെളിക്കാം. നരേന്ദ്രമോഡി പരിശുദ്ധാത്മാവാണെന്ന് പറഞ്ഞാല്‍ തലകുലുക്കുന്ന ബോധം മാത്രമേ ഈ കൂട്ടത്തിനുള്ളു.
നാഗരീക മധ്യവര്‍ഗത്തിന്റെ പിന്തുണയോടെ, അവരുടെ മുന്‍കൈയോടെയാണ് ആള്‍ദൈവങ്ങളുടെ നാനാതരം കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റും ഇവരുടെ ആശ്രയകേന്ദ്രമായി മാറുന്നു. ആക്രമാത്മക ഹിന്ദുത്വത്തിന്റെ നടത്തിപ്പുകാരും പിണിയാളുകളും ഈ കച്ചവടത്തിന്റെ സംരക്ഷകരായി നില്‍ക്കുന്നു. അപ്പോഴാണ് പി കെ കൃഷ്ണദാസിനെ പോലുള്ളവര്‍ അമൃതാനന്ദമയിക്ക് വേണ്ടി രംഗത്തിറങ്ങുന്നത്. അന്‍പതു ലക്ഷവും ഒരു കോടിയുമൊക്കെ തലവരി വാങ്ങി നടത്തുന്ന വിദ്യാഭ്യാസ കച്ചവടവും കൊള്ളയുമെല്ലാം 'ആധ്യാത്മിക' പ്രവര്‍ത്തനത്തിന്റെ പുതിയ അധ്യായമായി മാറുകയാണ്. അവിടെ ജാതിയോ മതമോ പ്രശ്‌നമല്ല. പണം മാത്രമാണ് വിഷയം. പണമുണ്ടോ, അമ്മ കൂടെയുണ്ട്. ഒപ്പം അമ്മയുടെ സ്ഥാപനവും അനുഗ്രഹവും. മൂലധന താല്‍പ്പര്യങ്ങള്‍ നയിക്കുന്ന കോര്‍പ്പറേറ്റ് വാണിജ്യമതത്തിന്റെ വര്‍ത്തമാനം ഇങ്ങനെ തുടരുക തന്നെയാണ്.
ഒരു ആള്‍ദൈവത്തെ മുന്നില്‍ നിര്‍ത്തി പല കാലങ്ങളിലെ സംഘടിതമായ ആസൂത്രണംകൊണ്ട് വളര്‍ത്തിയെടുക്കുന്ന സാമ്പത്തിക സാമ്രാജ്യമായാണ് ഇന്ന് അമൃതപുരി വളര്‍ന്നുനില്‍ക്കുന്നത്. സമ്പത്താണ് അതിന്റെ ശക്തിസ്രോതസ്സ്. സാമ്രാജ്യത്വമാണ് അവരുടെ വഴികാട്ടി. അതിനാല്‍ അമൃതാനന്ദമയിയോടുള്ള പ്രതിഷേധം ഒരിക്കലും മതത്തോടോ, വിശ്വാസത്തോടോ ഉള്ള പ്രതിഷേധമല്ല. അത് ഹൃദമില്ലാത്ത, ലാഭം കുന്നുകൂട്ടാന്‍ വെമ്പുന്ന സാമ്രാജ്യത്വ ശക്തികളോടുള്ള പോരാട്ടമാണ്.

 

01-Mar-2014

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More