ഗ്രാന്‍ഡ്‌ കേരള കറപ്ഷന്‍ ഫെസ്റ്റിവല്‍

വീണ്ടും ഒരു ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് കേരളം വേദിയാവുകയാണ്. കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗിച്ച് നാടിനെ ഒരു വ്യാപാര-വാണിജ്യ ഭൂമികയാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഈ പദ്ധതിയെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയിരിക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍. അഴിമതിയുടെ വിഹിതം വേണമെന്നുള്ളത് കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജി കെ എസ് എഫിന്‍റെ ഉന്നതാധികാര സമിതി (അപ്പക്സ്‌ കമ്മറ്റി) ചെയര്‍മാനായി ഇരിക്കുന്നു. ഇടതുഭരണ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ ഈ പ്രോജക്ടില്‍ ഒരു റോളും ഉണ്ടായിരുന്നില്ല. ടൂറിസം മന്ത്രി എ പി അനില്‍കുമാറിന് അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുമ്പോള്‍ അപ്പക്സ്‌ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രി പച്ചക്കൊടി വീശി ആവേശം പകരുകയാണ്. ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിനെ ഗ്രാന്‍ഡ്‌ കേരള കറപ്ഷന്‍ ഫെസ്റ്റിവല്‍ ആക്കി രൂപാന്തരപ്പെടുത്തിയതിന്‍റെ ക്രെഡിറ്റ്‌ ഉമ്മന്‍ചാണ്ടിക്കും എ പി അനില്‍കുമാറിനുമാണ്. അഴിമതിക്ക്‌ വേണ്ടി മാത്രമാണ് ബജറ്റില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തിപ്പിനായി കോടികള്‍ മാറ്റിവെക്കുന്നത്.

ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പേരില്‍ നടക്കുന്ന എല്ലാ തട്ടിപ്പുകള്‍ക്കും ചില മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായമുണ്ട്. ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തിപ്പിനുള്ള ഫണ്ടില്‍ കുറവ് വന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ധനമന്ത്രി കെ എം മാണിയെയും മലയാള മനോരമയുടെ സീനിയര്‍ മാനേജര്‍ വര്‍ഗീസ്ചാണ്ടിയും സംഘവും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഫണ്ട് കൂട്ടി നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു. മലയാളമനോരമയുടെ മാനേജ്‌മെന്റ് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനോട് ഇത്ര താല്‍പ്പര്യം കാണിക്കുന്നത്, ഗ്രാന്‍ഡ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മറവില്‍ മന്ത്രി എ പി അനില്‍കുമാറും സംഘവും നടത്തുന്ന കോടികളുടെ അഴിമതികള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത്, രണ്ട് മാസക്കാലയളവില്‍ മനോരമ പ്രസിദ്ധീകരണങ്ങള്‍ക്കും മനോരമ ചാനലുകള്‍ക്കും കൂടി ലഭിക്കുന്ന കോടികള്‍ മുടങ്ങാന്‍ പാടില്ല എന്നതുകൊണ്ടാണ്. സര്‍ക്കാര്‍ ഫെസ്റ്റിവല്‍ നടത്തിപ്പിനായി ബജറ്റില്‍ വക കൊള്ളിച്ചിരിക്കുന്നത് 10 കോടി രൂപയാണ്. മനോരമ പ്രസിദ്ധീകരണങ്ങളും ചാനലുകളും നേരത്തെ സംഘടിപ്പിച്ച ജി കെ എസ് എഫ് സീസണില്‍ പരസ്യമിനത്തിലും മറ്റും കരസ്ഥമാക്കിയത് മൂന്നര കോടിയോളം രൂപയാണ്. ബജറ്റിന്റെ വലിയൊരു ശതമാനം മനോരമ കുടുംബത്തിന് ലഭിക്കുമ്പോള്‍ മാതൃഭൂമിയും ഏഷ്യാനെറ്റും തുടങ്ങി മിക്ക മാധ്യമങ്ങളും പിറകില്‍ തന്നെയുണ്ട്. പരസ്യം ലഭിക്കുമ്പോള്‍ ഏത് അഴിമതിയും തങ്ങള്‍ മൂടിവെക്കുമെന്നാണ് ഈ മാധ്യമങ്ങള്‍ പറയുന്നത്.

ഗുരുതരമായ ഒരു ജി കെ എസ് എഫ് അഴിമതി കൂടി നെല്ല് പുറത്ത് വിടുന്നു.

ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ജവഹര്‍ നഗറിലുള്ള ഡയറക്ടറേറ്റില്‍ വെച്ചാണ്. ഓഫീസിന്റെ കാര്‍പോര്‍ച്ചിന് മുകളില്‍ ഒളിച്ചുവെച്ചിരിക്കുന്നത്, സമ്മാനകൂപ്പണുകളാണ്. ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്ത് നറുക്കെടുത്തു എന്ന് പറയപ്പെടുന്ന കൂപ്പണുകള്‍. ഇവയില്‍ സമ്മാനം ലഭിച്ച കൂപ്പണുകളും ഉണ്ടാവും! സമ്മാനകൂപ്പണ്‍ പ്രിന്റിംഗ്, വില്‍പ്പന, സമ്മാനങ്ങളിന്‍മേല്‍ നടത്തിയ തിരിമറി തുടങ്ങിയവയൊക്കെ നീല ടാര്‍പോളിനുള്ളില്‍ മൂടിവെക്കാന്‍ ശ്രമിക്കുകയാണ് ജി കെ എസ് എഫ് സംഘാടകര്‍. ഈ അഴിമതിയില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാറിന്‍റെ കൈയിലേക്ക് വന്നത് കോടികളാണ്. 

സമ്മാനകൂപ്പണ്‍ കുംഭകോണം

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഏഴാമത് സീസണില്‍ എത്ര സമ്മാനകൂപ്പണുകള്‍ പ്രിന്റ് ചെയ്തു എന്ന് വിവരാവകാശനിയമ പ്രകാരം ചോദിച്ചപ്പോള്‍ GKSF/APIO/7473/2013 -ാം നമ്പര്‍ മറുപടിയായി പറഞ്ഞിരിക്കുന്നത്; ഇതുവരെ രണ്ടരകോടി കൂപ്പണ്‍ അച്ചടിച്ചു എന്നാണ്. എന്നാല്‍, 2.25 കോടി സമ്മാനകൂപ്പണുകള്‍ മാത്രമാണ് നറുക്കെടുപ്പിന് ഉപയോഗിച്ചിട്ടുള്ളത്. 2.25 കോടി സമ്മാന കൂപ്പണ്‍ പ്രിന്റ് ചെയ്യുന്നതിനുള്ള വര്‍ക്ക് ഓര്‍ഡറാണ് ജി കെ എസ് എഫ് ഡയറക്ടറേറ്റില്‍ നിന്നും നല്‍കിയിട്ടുള്ളത്. 2.25 കോടി സമ്മാനകൂപ്പണുകളും നറുക്കെടുത്തു എന്നാണ് ജി കെ എസ് എഫ് സംഘാടകര്‍ പറയുന്നത്. അതായത്, ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്ത 2.25 കോടി സമ്മാന കൂപ്പണുകളും നറുക്കെടുത്തു. അപ്പോള്‍ ജി കെ എസ് എഫ് ഡയറക്ടറേറ്റില്‍ സമ്മാനകൂപ്പണുകള്‍ വിതരണം ചെയ്യാതെ കെട്ടികിടക്കുന്നത് എങ്ങിനെയാണ്? 

2.50 കോടി കൂപ്പണുകള്‍ പ്രിന്റ് ചെയ്ത് ഒരു കൂപ്പണിന് പത്ത് രൂപ നിരക്കില്‍ വ്യാപാരികളില്‍ നിന്ന് ഈടാക്കുകയും 2.25 കോടി കൂപ്പണ്‍ അച്ചടിച്ചതായി രേഖകളില്‍ കാണിക്കുകയും ചെയ്യുമ്പോള്‍ രേഖകളില്‍ വരാത്ത 25 ലക്ഷം കൂപ്പണിന്റെ വിലയായ രണ്ട് കോടി അമ്പത് ലക്ഷം രൂപയുടെ വെട്ടിപ്പ് ജി കെ എസ് എഫില്‍ നടന്നിരിക്കുന്നു എന്നത് വ്യക്തമാണ്. ഈ തുക മന്ത്രി എ പി അനില്‍കുമാറിന്റെ പോക്കറ്റിലാണ് എത്തിയത് എന്നതില്‍ സംശയം വേണ്ട. 25 ലക്ഷം ജികെഎസ്എഫ് സമ്മാനകൂപ്പണുകള്‍ മറിച്ചുവിറ്റ ജി കെ എസ് എഫ് അധികൃതര്‍ക്കും ടൂറിസം മന്ത്രിക്കുമെതിരെ അന്വേഷണം നടത്താന്‍, ജി കെ എസ് എഫ് ഉന്നതാധികാരസമിതി ചെയര്‍മാന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാണോ? ഇല്ലെങ്കില്‍ വിഹിതം ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചു കാണുമെന്ന് ധരിക്കേണ്ടി വരും. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഉത്തരത്തില്‍ 2.50 കോടി സമ്മാന കൂപ്പണുകള്‍ അച്ചടിച്ചു എന്ന് ജി കെ എസ് എഫ് അധികൃതര്‍ സമ്മതിക്കുന്നുണ്ട്. ടൂറിസം മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സമ്മാന കൂപ്പണ്‍ അച്ചടിച്ച ഏജന്‍സിയുമായും സമ്മാന കൂപ്പണുകള്‍ വിതരണം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതിയുമായും ധാരണ ഉണ്ടാക്കി 3.50കോടിയോളം സമ്മാന കൂപ്പണുകള്‍ അച്ചടിച്ച്, വ്യാപാരികളിലൂടെ വില്പന നടത്തി എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ അഴിമതിയുടെ കോടികള്‍ ഇനിയും ഉയരും. അങ്ങനെ അച്ചടിച്ചതില്‍ ബാക്കി വന്ന സമ്മാന കൂപ്പണുകള്‍ ആണ് ജി കെ എസ് എഫ് ഡയറക്ടറേറ്റിന്‍റെ മട്ടുപ്പാവില്‍ ടാര്‍പ്പോളിന്‍ മൂടി ഒളിച്ചുവെച്ചിരിക്കുന്നത്. രസകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്. ജി കെ എസ് എഫ് പ്രഖ്യാപിച്ച സമ്മാനങ്ങള്‍ നൂറ് ശതമാനവും ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല. സമ്മാനത്തിലും വെട്ടിപ്പ്‌ നടന്നിട്ടുണ്ട്. 

തീംസോംഗ് സിഡികള്‍ വഴി കാല്‍ക്കോടിയുടെ വെട്ടിപ്പ്

വീഡിയോ ദൃശ്യത്തില്‍ സമ്മാനകൂപ്പണുകളോടൊപ്പം കാണുന്നത് സിഡികളാണ്. സ്‌ക്രാച്ച് ആന്റ് വിന്‍ സമ്മാനമായി

2.50 കോടി കൂപ്പണുകള്‍ പ്രിന്റ് ചെയ്ത് ഒരു കൂപ്പണിന് പത്ത് രൂപ നിരക്കില്‍ വ്യാപാരികളില്‍ നിന്ന് ഈടാക്കുകയും 2.25 കോടി കൂപ്പണ്‍ അച്ചടിച്ചതായി രേഖകളില്‍ കാണിക്കുകയും ചെയ്യുമ്പോള്‍ രേഖകളില്‍ വരാത്ത 25 ലക്ഷം കൂപ്പണിന്റെ വിലയായ രണ്ട് കോടി അമ്പത് ലക്ഷം രൂപയുടെ വെട്ടിപ്പ് ജി കെ എസ് എഫില്‍ നടന്നിരിക്കുന്നു എന്നത് വ്യക്തമാണ്. ഈ തുക മന്ത്രി എ പി അനില്‍കുമാറിന്റെ പോക്കറ്റിലാണ് എത്തിയത് എന്നതില്‍ സംശയം വേണ്ട. 25 ലക്ഷം ജികെഎസ്എഫ് സമ്മാനകൂപ്പണുകള്‍ മറിച്ചുവിറ്റ ജി കെ എസ് എഫ് അധികൃതര്‍ക്കും ടൂറിസം മന്ത്രിക്കുമെതിരെ അന്വേഷണം നടത്താന്‍, ജി കെ എസ് എഫ് ഉന്നതാധികാരസമിതി ചെയര്‍മാന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാണോ? ഇല്ലെങ്കില്‍ വിഹിതം ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചു കാണുമെന്ന് ധരിക്കേണ്ടി വരും. 

ഉള്‍പ്പെടുത്തിയ ഈ സിഡിയിലുള്ളത് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ തീം സോംഗാണ്. ടൂറിസം വകുപ്പില്‍ എം പാനല്‍ ചെയ്തിട്ടുള്ള ഇന്‍വിസ് മള്‍ട്ടി മീഡിയക്കാണ് ഈ സിഡി തയ്യാറാക്കിയ ഇനത്തില്‍ ലക്ഷങ്ങള്‍ വാരിക്കോരി നല്‍കിയത്. നേരത്തെ ജി കെ എസ് എഫ് ഡയറക്ടറും ഇപ്പോള്‍ കെ എസ് യു ഡി പി ഡയറക്ടറുമായിരുന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഐ എ എസ് പദവി നല്‍കാന്‍ യോഗ്യനാണ് എന്ന് ശുപാര്‍ശ നല്‍കി ഐ എ എസ് ആയ യു വി ജോസിന്റെ ഭാര്യ, ജോലി ചെയ്തിരുന്നത് ഇന്‍വിസ് മള്‍ട്ടി മീഡിയയില്‍ ആയിരുന്നു. ജി കെ എസ് എഫ് ഡയറക്ടര്‍ ഭാര്യ വഴി നടത്തിയ പകല്‍ക്കൊള്ളയുടെ ബാക്കിപത്രമാണ് വീഡിയോ ദൃശ്യത്തില്‍ കാണുന്ന സിഡികളുടെ ചാക്കുകെട്ടുകള്‍.

തീം സോംഗിന് സംഗീതം നിര്‍വഹിച്ച, സംഗീത സംവിധായകന്‍ ബിജിബാലിന് സംഗീത നിര്‍വഹണത്തിനായി 4ലക്ഷം രൂപയാണ് നല്‍കിയത്. ഈ പാട്ടിന്റെ വിഷ്വലൈസേഷന്‍ നടത്തിയത് പി ആര്‍ ഡി വഴി ഒരു ഏജന്‍സിയാണ്. ടൂറിസം മന്ത്രി എ പി അനില്‍കുമാറാണ് ആ ഏജന്‍സിക്ക് പിറകിലുണ്ടായിരുന്നത്. വിഷ്വലൈസേഷനും ലോകത്തെങ്ങുമില്ലാത്ത ചിലവ് വേണ്ടി വന്നു. 10 ലക്ഷം രൂപ. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് തീംസോംഗെന്ന ഈ ഉരുപ്പടി. സംഗീത സംവിധാനത്തിനും വിഷ്വലൈസേഷനും ശേഷം മാസ്റ്റര്‍ സിഡിയിലാക്കിയ തീം സോംഗ് കുറഞ്ഞ സി ഡിയില്‍ കോപ്പി ചെയ്ത് സമ്മാനമായി നല്‍കിയതിനാണ് 918750 (ഒമ്പത് ലക്ഷത്തി പതിനെണ്ണായിരത്തി എഴുനൂറ്റി അമ്പത്) രൂപ ചെലവായത്. 25000 സിഡിയ്ക്കാണ് ഇന്‍വിസ് മള്‍ട്ടിമീഡിയ ഇത്രയും തുക കൈപ്പറ്റിയത്. കാല്‍ക്കോടിയോളം രൂപ ചെലവഴിച്ച് ഒരുക്കിയ സമ്മാന സിഡികളില്‍ ഭൂരിഭാഗവും കാറ്റും മഴയും കൊണ്ട് ജി കെ എസ് എഫ് കെട്ടിടത്തിന്റെ ടെറസില്‍ അന്ത്യവിശ്രമം കൊള്ളുകയായിരുന്നു. ഏഴാമത് സീസണിലെ സമ്മാനകൂപ്പണുകള്‍ ഒളിപ്പിച്ചുവെക്കാന്‍ ടെറസ് ഉപയോഗിച്ചപ്പോള്‍, സിഡികള്‍ കാര്‍പോര്‍ച്ചിലേക്ക് ഇറങ്ങിവന്നു. എട്ടാം സീസണിലെ സമ്മാനങ്ങളില്‍ ഈ സി ഡികള്‍ ഉള്‍പ്പെടുത്തിയില്ല. പുതിയ സമ്മാനങ്ങളും പുതിയ അഴിമതികളുമാണ് എട്ടാം സീസണില്‍ നടക്കുന്നത്.

ഭാഗ്യക്കുറിയെ നാറ്റിക്കാന്‍ സര്‍വ്വത്ര വെട്ടിപ്പ്

ഇടത് ഭരണകാലത്തും തുടര്‍ന്ന് സീസണ്‍ ആറ് വരെയും ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ സ്വര്‍ണവും മറ്റ് കേരളീയ ഉത്പന്നങ്ങളുമായിരുന്നു സമ്മാനമായി നല്‍കിയിരുന്നത്. ഏഴാം സീസണില്‍ കേരള സംസ്ഥാന ലോട്ടറി വകുപ്പിനെ പോലെ പണം സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉന്നതാധികാര സമിതിയില്‍ ധനവകുപ്പ് മന്ത്രി കൂടി അംഗമാണ്. പക്ഷെ, 2013 നവമ്പര്‍ 26ന്, ലോട്ടറി വകുപ്പിന്റെ മാതൃകയില്‍ ജി കെ എസ് എഫ് സമ്മാനങ്ങള്‍ പണമായി നല്‍കാമെന്ന് തീരുമാനിച്ച ഉന്നതാധികാര സമിതിയുടെ യോഗത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ എന്നിവരാണ് ആ യോഗത്തില്‍ പങ്കാളികളായത്. ആ യോഗമാണ് ലോട്ടറി വകുപ്പിന് പാര പണിതുകൊണ്ട്, ജി കെ എസ് എഫില്‍ ലോട്ടറി പരിഷ്‌കാരം കൊണ്ടുവന്നത്.

1967ല്‍ രാജ്യത്ത് ആദ്യമായി ഭാഗ്യക്കുറി നടത്തിപ്പിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ചത് കേരളത്തിലാണ്. ഭാഗ്യക്കുറി വകുപ്പില്‍ നിന്നുള്ള വരുമാനം സംസ്ഥാനത്തെ സാധാരണക്കാരനും, പാവപ്പെട്ടവനും സ്ഥായിയായ ഒരു വരുമാനസ്രോതസും, സംസ്ഥാനത്തിന് ഒരു പ്രമുഖ നികുതിയിതര വരുമാന മാര്‍ഗവുമാണെന്ന വസ്തുതയാണ് ലോട്ടറി വകുപ്പിലൂടെ യാഥാര്‍ത്ഥ്യമായത്. ലോട്ടറി വകുപ്പില്‍ എങ്ങിനെ അഴിമതി നടത്താമെന്ന ബാലപാഠമാണ് ഇപ്പോള്‍ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ യു ഡി എഫ് സര്‍ക്കാര്‍ കാണിച്ചുകൊടുക്കുന്നത്. കണക്കില്‍ കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിക്കുകയും തോന്നിയതുപോലെ വിറ്റഴിക്കുകയും അങ്ങനെ കിട്ടുന്ന പണം മന്ത്രിയുടെ പോക്കറ്റിലെത്തിക്കുകയും ചെയ്യുന്ന ഒരു ഗ്രീന്‍ചാനല്‍ സാധ്യമാണ് എന്നാണ് മന്ത്രി, എ പി അനില്‍കുമാര്‍ തെളിയിച്ചിരിക്കുന്നത്. ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പിന്റെ മാതൃക സ്വീകരിച്ച് വൈകാതെ തന്നെ ലോട്ടറിവകുപ്പ് പൂട്ടികെട്ടുന്നത് കേരളത്തിന് കാണേണ്ടി വരും.

വ്യാപാരി വ്യവസായി ഏകോപന സമിതിയും അഴിമതിയില്‍ പങ്കാളിയോ?

ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ കൂപ്പണ്‍ ഏഴാമത് സീസണില്‍ വ്യാപാരികള്‍ക്ക് നല്‍കിയത്, ഒന്നിന് പത്തുരൂപ നിരക്കിലാണ്. വ്യാപാരികള്‍ക്കും ജി കെ എസ് എഫിനും ഇടയില്‍ ഒരു ഇടനിലക്കാരനുണ്ടായിരുന്നു. ലോജിസ്റ്റിക് പാര്‍ട്ണര്‍ എന്നാണ് ഓമനപ്പേര്. വ്യാപാരി വ്യവസായി ഏകോപന സമിതിയായിരുന്നു ഏഴാം സീസണില്‍ ലോജിസ്റ്റിക് പാര്‍ട്ണറായി ഉണ്ടായിരുന്നത്. കൂപ്പണ്‍ വിതരണം ചെയ്യുമ്പോള്‍, ഒരു കൂപ്പണിന് നാല് രൂപ നിരക്കില്‍, എട്ടരകോടി രൂപ കമ്മീഷനായി നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ജി കെ എസ് എഫ് അധികൃതര്‍ വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന്‍ കമ്മീഷന്‍ പങ്കിടുന്നതിനെ ചൊല്ലി ആ സമയത്ത് ഏറെ തര്‍ക്കങ്ങള്‍ ഉണ്ടായി. കമ്മീഷന്‍ തുകയെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഇപ്പോള്‍ സംഘടിപ്പിക്കുന്ന എട്ടാമത് സീസണില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 1.81 കോടി കൂപ്പണ്‍ മാത്രമേ വ്യാപാരി വ്യവസായി ഏകോപന സമിതി വഴി വില്‍പ്പന നടത്തിയുള്ളു എന്നാണ് ജി കെ എസ് എഫ് അധികൃതര്‍ പറയുന്നത്. എന്നാല്‍, വ്യാപാര സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തിയതിനുള്ള കമ്മീഷന്‍, കൂപ്പണ്‍ വില്‍പ്പനയിലുള്ള കമ്മീഷന്‍ എന്നിവ പൂര്‍ണമായും നല്‍കാതെ, ടൂറിസം മന്ത്രിയുടെ നേതൃത്വത്തില്‍ ജി കെ എസ് എഫ് സംഘാടകര്‍ വഞ്ചിക്കുകയാണെന്ന് ഏകോപനസമിതി പറയുന്നു.

ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ്, വന്നു കണ്ടു കീഴടക്കി!

ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന കമ്പനി സംസ്ഥാന സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തേണ്ട കമ്പനിയാണ്. ജി കെ എസ് എഫിന്റെ ആറാമത് സീസണില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയ ഈ കമ്പനിയെ ഏഴാമത് സീസണില്‍ മാറ്റി

കേരളത്തിന്റെ തനത് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നോക്കി നില്‍ക്കെയാണ്, മെയ്ഡ് ഇന്‍ ചൈന ഉത്പന്നങ്ങള്‍ പ്രത്യേക പൊതിയിലാക്കി ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമ്മാനമായി നല്‍കിയത്. ആറാം സീസണില്‍ സ്‌ക്രാച്ച് ആന്റ് വിന്‍ സമ്മാനങ്ങള്‍ വാങ്ങുന്നതിന് ആകെ ചെലവായത്, 22805250 (രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷം അയ്യായിരത്തി ഇരുനൂറ്റിയമ്പത്) രൂപയാണ്. ഇതില്‍ 13150000 (ഒരുകോടി മുപ്പത്തിയൊന്ന് ലക്ഷം അമ്പതിനായിരം) രൂപ, ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് വഴി സമ്മാനം വാങ്ങാന്‍ ചെലവാക്കിയതാണ്. ഷാരോണ്‍ ഡിസ്ട്രീബ്യൂട്ടേഴ്‌സിന്റെ അനാരോഗ്യകരവും അഴിമതി നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങളെ പറ്റി എ ജി ഓഡിറ്റര്‍മാര്‍ രചിച്ച സാഹിത്യങ്ങള്‍ ഇപ്പോഴും ജി കെ എസ് എഫ് ഫയലില്‍, ഉണരാതെ ഉറക്കി കിടത്തിയിരിക്കയാണ്. ജി കെ എസ് എഫ് എട്ടാം സീസണില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയെ മാറ്റി നിര്‍ത്തി, ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ കൂപ്പണ്‍ വിതരണത്തിനായി ഏല്‍പ്പിക്കുമ്പോള്‍ കോടികളുടെ വെട്ടിപ്പാണ് ജി കെ എസ് എഫ് എക്‌സിക്യുട്ടീവ് കമ്മറ്റി ചെയര്‍മാനായ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ലക്ഷ്യമിടുന്നത്.

നിര്‍ത്തുകയും ഇപ്പോള്‍ എട്ടാമത് സീസണില്‍ തിരികെ കൊണ്ടുവന്നിരിക്കുകയുമാണ് മന്ത്രി എ പി അനില്‍കുമാര്‍.
അഴിമതിക്കറ തടസമാവാതെ, ജി കെ എസ് എഫില്‍ കയറിപറ്റാന്‍, ടൂറിസം മന്ത്രിക്ക് ലക്ഷങ്ങള്‍ കോഴ കൊടുത്തതോടൊപ്പം രഹസ്യ'വിരുന്നുസല്‍ക്കാര'വും ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഒരുക്കി എന്നാണ് അണിയറ വര്‍ത്തമാനം. കോട്ടയത്ത് വെച്ച് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ എട്ടിന്റെ സമ്മാനകൂപ്പണ്‍ വിതരണത്തിന്റെ ചുമതല ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് നല്‍കി. ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആറാമത് സീസണില്‍, തെരഞ്ഞെടുത്ത ലോജിസ്റ്റിക്‌സ് ഏജന്‍സിയായ ക്രയോണ്‍സിനെ നോക്കുകുത്തിയാക്കി ലോജിസ്റ്റിക് വിഭാഗത്തില്‍ പ്രസന്റ് ചെയ്ത ഏജന്‍സിയായ ഷാരോണ്‍ ഡിസ്റ്റിബ്യൂട്ടേര്‍സ് വഴിയാണ് സമ്മാനങ്ങള്‍ വാങ്ങിയത്. ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ്, നേരത്തെ പട്ടികജാതി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ സഹായത്തിന് പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന ടൂറിസം മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. ഒരു ഹരിത എം എല്‍ എയുടെ ശുപാര്‍ശയിന്‍മേലാണ് കമ്പനി മന്ത്രിയുമായി സൈക്കില്‍ വിതരണത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തിയത്. പക്ഷെ, ഇന്ത്യന്‍ നിര്‍മിത സൈക്കിള്‍ മാത്രമേ വിതരണം ചെയ്യാന്‍ പറ്റുകയുള്ളു എന്ന നിബന്ധനയില്‍ ചൈനീസ് സൈക്കിളുമായി വന്ന കമ്പനി പുറത്തായി. അതിന്റെ ഭാഗമായി ചില കേസുകളും ഉണ്ടായി. അതൊക്കെ കെ പി സി സി ഭാരവാഹിയായ ഹരിത എം എല്‍ എ ഒതുക്കി തീര്‍ക്കുകയായിരുന്നു. സൈക്കിള്‍ കച്ചവടത്തിലേതുപോലെ ബൃഹത്തായ പങ്കുവെപ്പിന്റെ ധാരണയില്‍ പട്ടികജാതി-ടൂറിസം മന്ത്രി അനില്‍കുമാറും എത്തിചേര്‍ന്നതിന്റെ പുറത്താണ് ആറാം സീസണില്‍ ഈ കറക്കുകമ്പനി കയറിപറ്റിയത്. 

ആറാം സീസണില്‍ ഷാരോണില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി സമര്‍ത്ഥമായ ഒരു നാടകം ജി കെ എസ് എഫ് അധികൃതര്‍ ഒരുക്കി. ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ലോജിസ്റ്റിക് ഏജന്‍സിയായി പരിഗണിക്കാനുള്ള ടെന്‍ഡര്‍ പ്രക്രിയയില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുത്ത ഏജന്‍സിയുടെ പിറകിലായുള്ള മൂന്ന് ഏജന്‍സികളില്‍ ഒന്നായിരുന്നു ഷാരോണ്‍ കമ്പനി. ടൂറിസം ഡയറക്ടറേറ്റില്‍ എം പാനല്‍ ചെയ്യപ്പെട്ട ഏജന്‍സികളും മന്ത്രിയുമായി നിരന്തരം ബന്ധപ്പെടുന്നവരുമായ ആഡ് ഇന്ത്യ അഡ്വര്‍ടൈസേഴ്‌സ്, ഇന്‍വിസ് മള്‍ട്ടിമീഡിയ എന്നിവരായിരുന്നു ബാക്കി രണ്ട് ഏജന്‍സികള്‍. അവരും ഷാറോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സിനൊപ്പം കുറഞ്ഞ വില ക്വാട്ട് ചെയ്തു. ഈ രണ്ട് ഏജന്‍സികളും ടൂറിസം ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ കൂടിയായ ജി കെ എസ് എഫ് ഡയറക്ടര്‍ യു വി ജോസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ലക്ഷക്കണക്കിന് രൂപയുടെ വര്‍ക്കുകള്‍ ജി കെ എസ് എഫില്‍ നിന്നും ടൂറിസം ഡയറക്ടറേറ്റില്‍ നിന്നും രണ്ട് കമ്പനികള്‍ക്കും ലഭിച്ചിട്ടുണ്ട്. യു വി ജോസ് ആവശ്യപ്പെട്ടാല്‍ ഒന്നും എഴുതാതെ ലെറ്റര്‍ഹെഡില്‍ ഒപ്പിട്ട് നല്‍കുന്ന തരം ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്. മാത്രമല്ല, ആ കാലത്ത് യു വി ജോസിന്റെ ഭാര്യ വലിയ ശമ്പളത്തില്‍ ഇന്‍വിസ് മള്‍ട്ടിമീഡിയായില്‍ ജോലി ചെയ്യുകയുമായിരുന്നു. മൂന്ന് കമ്പനികളില്‍ കുറഞ്ഞ നിരക്ക് ഷാരോണിന്റെതായിരുന്നു. അല്ലെങ്കില്‍ അന്നത്തെ ഡയറക്ടര്‍ യു വി ജോസ് നിരക്ക് അങ്ങനെയാക്കി മാറ്റി.

ലോജിസ്റ്റിക്‌സ് വിഭാഗത്തില്‍ സമ്മാനം വാങ്ങുവാന്‍ ഷാരോണിനെ ഉള്‍പ്പെടുത്താന്‍ വേണ്ടി കളിച്ച ഈ നാടകം ആത്മാര്‍ത്ഥമായിരുന്നു എങ്കില്‍ ഇതേ മാതൃക മറ്റ് വിഭാഗങ്ങളിലും പിന്തുടരണമായിരുന്നു. മാര്‍ക്കറ്റിംഗ്, പി ആര്‍, ട്രേഡ്‌ഷോസ് ആന്റ് ഇവന്റ്‌സ്, ഐ ടി സൊലൂഷന്‍ എന്നീ വിഭാഗങ്ങളില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലെത്തിയ കമ്പനികളില്‍ നിന്നും കുറഞ്ഞ നിരക്കുകള്‍ സ്വീകരിച്ച് ജോലികള്‍ വിഭജിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പരസ്യം രൂപകല്‍പ്പന ചെയ്യുന്നതിന്, കാള്‍സെന്റര്‍ സംഘടിപ്പിക്കുന്നതിന്, വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള അലങ്കാര സാമഗ്രികള്‍ തയ്യാറാക്കുന്നതിന്, ഫെസ്റ്റിവലിന് ആവശ്യമായ അച്ചടി ആവശ്യങ്ങള്‍ക്ക്, ഉദ്ഘാടന, സമാപന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇത്തരത്തില്‍ കുറഞ്ഞ നിരക്കുകള്‍ സ്വീകരിക്കാമായിരുന്നു. അവിടെയൊന്നും മറ്റ് ഏജന്‍സികളെ തിരുകി കയറ്റാതെ തന്നെ ലക്ഷങ്ങള്‍ കൊയ്യാന്‍ മന്ത്രിക്കും ഡയറക്ടര്‍ക്കും സാധിക്കുമായിരുന്നു. ആ വിഭാഗത്തില്‍ കുറഞ്ഞ നിരക്കുകള്‍ സ്വീകരിക്കാന്‍ തയ്യാറാവാത്ത ഡയറക്ടറും ടൂറിസം മന്ത്രിയും ലോജിസ്റ്റിക് വിഭാഗത്തില്‍ മാത്രം അത്തരമൊരു നാടകം കളിച്ചത് ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന കമ്പനിയുമായുണ്ടാക്കിയ ധാരണയുടെ പുറത്തായിരുന്നു.

ആറാം സീസണില്‍ ജി കെ എസ് എഫിന്റെ സ്‌ക്രാച്ച് ആന്റ് വിന്‍ സമ്മാനങ്ങള്‍ 3 കാറ്റഗറികളില്‍ ഉള്ളവയായിരുന്നു. എ, ബി, സി കാറ്റഗറിയിലുള്ള സമ്മാനങ്ങള്‍ മന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ഡയറക്ടര്‍ തരം തിരിച്ചത്. ഈ മൂന്ന് കാറ്റഗറിയിലും ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരളത്തിന്റെ തനത് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നോക്കി നില്‍ക്കെയാണ്, മെയ്ഡ് ഇന്‍ ചൈന ഉത്പന്നങ്ങള്‍ പ്രത്യേക പൊതിയിലാക്കി ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമ്മാനമായി നല്‍കിയത്. ആറാം സീസണില്‍ സ്‌ക്രാച്ച് ആന്റ് വിന്‍ സമ്മാനങ്ങള്‍ വാങ്ങുന്നതിന് ആകെ ചെലവായത്, 22805250 (രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷം അയ്യായിരത്തി ഇരുനൂറ്റിയമ്പത്) രൂപയാണ്. ഇതില്‍ 13150000 (ഒരുകോടി മുപ്പത്തിയൊന്ന് ലക്ഷം അമ്പതിനായിരം) രൂപ, ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് വഴി സമ്മാനം വാങ്ങാന്‍ ചെലവാക്കിയതാണ്. ഷാരോണ്‍ ഡിസ്ട്രീബ്യൂട്ടേഴ്‌സിന്റെ അനാരോഗ്യകരവും അഴിമതി നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങളെ പറ്റി എ ജി ഓഡിറ്റര്‍മാര്‍ രചിച്ച സാഹിത്യങ്ങള്‍ ഇപ്പോഴും ജി കെ എസ് എഫ് ഫയലില്‍, ഉണരാതെ ഉറക്കി കിടത്തിയിരിക്കയാണ്.

ജി കെ എസ് എഫ് എട്ടാം സീസണില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയെ മാറ്റി നിര്‍ത്തി, ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ കൂപ്പണ്‍ വിതരണത്തിനായി ഏല്‍പ്പിക്കുമ്പോള്‍ കോടികളുടെ വെട്ടിപ്പാണ് ജി കെ എസ് എഫ് എക്‌സിക്യുട്ടീവ് കമ്മറ്റി ചെയര്‍മാനായ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ലക്ഷ്യമിടുന്നത്.

ടൂറിസംമന്ത്രിയുടെ കോടതിയലക്ഷ്യം 

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഏഴാമത് സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത് 2013 ഡിസംബര്‍ 1ന്

ജി കെ എസ് എഫ് സീസണ്‍ ഏഴിന്റെ സംഘാടനം തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍, കോടതിയെ വെല്ലുവിളിച്ചുകൊണ്ട് കോടതി സ്റ്റേ കാലയളവില്‍ പത്രമാധ്യമങ്ങളില്‍ ജി കെ എസ് എഫ് പരസ്യം നല്‍കാന്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ചെയര്‍മാനായ എക്‌സിക്യുട്ടീവ് കമ്മറ്റി തീരുമാനിച്ചു. വിവരാവകാശനിയമപ്രകാരം ജി കെ എസ് എഫ് ഡയറക്ടറേറ്റില്‍ നിന്നുള്ള മറുപടിയിലൂടെയാണ് മന്ത്രിയുടെ കോടതിയലക്ഷ്യം പുറത്ത് വരുന്നത്. 4333244(നാല്‍പ്പത്തിമൂന്ന് ലക്ഷം മുപ്പത്തിമൂവായിരം ഇരുനൂറ്റി നാല്‍പ്പത്)രൂപ ഈയിനത്തില്‍ ചിലവായി. കോടതിയലക്ഷ്യത്തില്‍ മാധ്യമങ്ങള്‍ കൂടി പങ്കാളികളാവുമ്പോള്‍ കുഴപ്പമില്ലായിരിക്കും.

ആയിരുന്നു. ജി കെ എസ് എഫ് ലോജിസ്റ്റിക് പാര്‍ട്ണര്‍ തെരഞ്ഞെടുപ്പില്‍ നടന്ന തിരിമറികള്‍ മനസിലാക്കിയ കോടതി, ഫെസ്റ്റിവല്‍ ആരംഭിക്കുന്നത് തടഞ്ഞു. തുടര്‍ന്ന് ഡിസംബര്‍ 22നാണ് കാലം തെറ്റിപെയ്ത മഴപോലെ ജി കെ എസ് എഫ് ആരംഭിച്ചത്. തുടര്‍ന്ന് ആ സീസണ്‍ ആകെ ചെളിയായി. കോടതിയുടെ ഇടപെടല്‍ കോടികള്‍ വെട്ടിക്കുന്നതിനുള്ള അവസരമാക്കി മാറ്റുകയായിരുന്നു സംഘാടകര്‍. ഡിസംബര്‍ ഒന്നിന് ജി കെ എസ് എഫ് ഓപ്പണിംഗ് സെറിമണി നടത്തുന്നതിന്റെ ഭാഗമായി മുന്നൊരുക്കങ്ങള്‍ക്കായി 133 ലക്ഷം രൂപ ചിലവായി എന്നാണ് വിവരാവകാശനിയമ പ്രകാരം ചോദിച്ചപ്പോള്‍ മറുപടി ലഭിച്ചത്. നടക്കാതെ പോയ കലാപരിപാടിക്ക് അഡ്വാന്‍സ് നല്‍കുന്നതിന് 13 ലക്ഷം രൂപ ചിലവായി. മാധ്യമങ്ങള്‍ക്ക് ഇത്തരം അഴിമതികള്‍ വിളിച്ചുപറയാതിരിക്കാന്‍ പരസ്യം നല്‍കിയ ഇനത്തില്‍ ചെലവ്, 43 ലക്ഷം രൂപ. കലാ പരിപാടി അവതരിപ്പിക്കാന്‍ ബുക്ക് ചെയ്ത ആര്‍ട്ടിസ്റ്റുകള്‍ക്ക് എത്ര രൂപ നല്‍കി എന്ന് വിവരാവകാശനിയമപ്രകാരം ചോദിക്കുമ്പോള്‍ ഏജന്‍സിക്കാണ് നല്‍കിയത് എന്ന് മറുപടി തരുന്നു. ലക്ഷങ്ങള്‍ പൊളിച്ചതിനുള്ള വൗച്ചറുകള്‍ ജി കെ എസ് എഫിന്റെ കൈയിലില്ല.

ജി കെ എസ് എഫ് സീസണ്‍ ഏഴിന്റെ സംഘാടനം തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍, കോടതിയെ വെല്ലുവിളിച്ചുകൊണ്ട് കോടതി സ്റ്റേ കാലയളവില്‍ പത്രമാധ്യമങ്ങളില്‍ ജി കെ എസ് എഫ് പരസ്യം നല്‍കാന്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ചെയര്‍മാനായ എക്‌സിക്യുട്ടീവ് കമ്മറ്റി തീരുമാനിച്ചു. വിവരാവകാശനിയമപ്രകാരം ജി കെ എസ് എഫ് ഡയറക്ടറേറ്റില്‍ നിന്നുള്ള മറുപടിയിലൂടെയാണ് മന്ത്രിയുടെ കോടതിയലക്ഷ്യം പുറത്ത് വരുന്നത്. 4333244(നാല്‍പ്പത്തിമൂന്ന് ലക്ഷം മുപ്പത്തിമൂവായിരം ഇരുനൂറ്റി നാല്‍പ്പത്)രൂപ ഈയിനത്തില്‍ ചിലവായി. കോടതിയലക്ഷ്യത്തില്‍ മാധ്യമങ്ങള്‍ കൂടി പങ്കാളികളാവുമ്പോള്‍ കുഴപ്പമില്ലായിരിക്കും.

കൊളളയടി തുടരുക തന്നെ ചെയ്യും

ബാര്‍ ഉടമകളുടെ കൈയ്യില്‍ നിന്ന് ഒരുകോടി രൂപ കൈക്കൂലി വാങ്ങിയ ധനമന്ത്രി കെ എം മാണി, ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാറിന് ശിഷ്യപ്പെടണം. ധനമന്ത്രി, ജി കെ എസ് എഫ് നടത്തിപ്പിനായി ബജറ്റില്‍ നീക്കിവെക്കുന്ന കോടികള്‍ ജി കെ എസ് എഫില്‍ എം പാനല്‍ ചെയ്യുന്ന ചില ഏജന്‍സികളെ മുന്‍നിര്‍ത്തി, അനില്‍കുമാര്‍ സ്വന്തമാക്കുന്നത് പഠിച്ചെടുത്താല്‍ കെ എം മാണിക്ക് കോഴപ്പണം ഇരന്ന് വാങ്ങേണ്ടി വരില്ല. ജി കെ എസ് എഫ് ആറാം സീസണില്‍ ദൃശ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ട പരസ്യം ഉണ്ടാക്കിയതിന് വന്ന ചെലവ് 53,37,740 (അമ്പത്തിമൂന്ന് ലക്ഷം മുപ്പത്തി ഏഴായിരം എഴുനൂറ്റി നാല്‍പ്പത്) രൂപയാണ്. പരസ്യമേഖലയില്‍ ക്രിയേറ്റീവ് ഒരുക്കുന്ന വ്യക്തികള്‍ പറയുന്നത്, 10 ലക്ഷം രൂപയ്ക്ക് താഴെ മാത്രമേ ഇതിന് ചിലവ് വരൂ എന്നാണ്. പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കേണ്ട പരസ്യത്തിനുള്ള ക്രിയേറ്റീവ് ഉണ്ടാക്കുന്നതിന് വന്ന ചെലവ് ആറാം സീസണിലേത് 4589694 (നാല്‍പ്പത്തിയഞ്ച് ലക്ഷം എണ്‍പത്തിയൊമ്പതിനായിരം അറുനൂറ്റി തൊണ്ണൂറ്റിനാല്) രൂപയാണ്. ഏഴാമത് സീസണില്‍ അതിലും വര്‍ധനവുണ്ടായി. എട്ടാമത് സീസണില്‍ അത് ഇനിയുമുയരുമെന്നതില്‍ സംശയം വേണ്ട. ഏജന്‍സികള്‍ക്ക് ലക്ഷങ്ങള്‍ കണ്ണുംപൂട്ടി പാസാക്കി കൊടുക്കുമ്പോള്‍ ടൂറിസം മന്ത്രിയുടെ പോക്കറ്റിലേക്ക് ലക്ഷങ്ങളും കോടികളും ഒഴുകുകയാണ്.

എട്ടാം സീസണ്‍ എട്ടുനിലയില്‍ പൊട്ടി 

ജി കെ എസ് എഫിന്റെ ആറാം സീസണില്‍ 6,26,45,000 ( ആറ് കോടി ഇരുപത്തിയാറ് ലക്ഷം നാല്‍പ്പത്തി അയ്യായിരം) രൂപയായിരുന്നു സ്‌പോണ്‍സര്‍ഷിപ്പിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. ഏഴാം സീസണില്‍ സ്‌പോണ്‍സര്‍ഷിപ്പ് തുക 3,70,00,000 (മൂന്ന് കോടി എഴുപത് ലക്ഷം) രൂപയായി കുറഞ്ഞു. എട്ടാം സീസണില്‍ സ്പോണ്‍സര്‍ഷിപ്പ് തുക ഒരു കോടി തികയുമെന്ന് തോന്നുന്നില്ല. സ്‌പോണ്‍സര്‍ഷിപ്പ് ലോഗോ പണം കൊടുക്കാതെ ലഭ്യമാക്കിയ വിരുതന്‍മാര്‍ വരെയുണ്ട്. അവരുടെയൊക്ക ലോഗോ സ്‌പോണ്‍സര്‍മാര്‍ എന്നുള്ള നിലയില്‍ വന്നില്ലെങ്കില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പരാജയപ്പെട്ടത് പൊതുജനം മനസിലാക്കും. അതിനാല്‍ പണമായി ഒന്നും നല്‍കാതെ തങ്ങള്‍ കൊടുക്കുന്ന പരസ്യത്തില്‍ ജി കെ എസ് എഫ് ലോഗോ വെച്ചുകൊണ്ട് അതിന്റെ മൂല്യം സ്‌പോണ്‍സര്‍ഷിപ്പ് തുകയായി കാണണം എന്ന വാദം ജയിച്ചു. മികച്ച വ്യാപാര തന്ത്രജ്ഞന്റെ വാദത്തിന് മുന്നില്‍ എ പി അനില്‍കുമാറും സംഘവും മുട്ടുകുത്തി. ഇടതുഭരണകാലത്ത്, ജി കെ എസ് എഫ് സംഘടിപ്പിക്കുമ്പോള്‍, സ്‌പോണ്‍സര്‍ഷിപ്പ് തുകയ്ക്ക് പുറമെ, വ്യാപാര സ്ഥാപനത്തിന്റെ ചുമതലയായി നടപ്പിലാക്കാന്‍ കരാറിലൊപ്പിട്ട 'ഡെലിവറിബിള്‍'സ് ആണ് ഇപ്പോള്‍ സ്‌പോണ്‍സറാവാനുള്ള മാനദണ്ഡമാവുന്നത്. ടൂറിസം മന്ത്രി അനില്‍കുമാര്‍ വിളിച്ചപ്പോള്‍ വകവെക്കാത്ത പഴയ സ്‌പോണ്‍സര്‍മാരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് വിളിച്ചപ്പോള്‍ “അഴിമതി നടത്താന്‍ ഞങ്ങളുടെ പണം തരാന്‍ പറ്റില്ല സാറേ..” എന്ന് മാന്യമായി മറുപടി പറയുകയായിരുന്നു പലരും. 

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ എട്ടാം സീസണ്‍ ഡിസംബര്‍ ഒന്നിന് ആരംഭിച്ചു. കഴിഞ്ഞ സീസണില്‍

ജി കെ എസ് എഫിന്റെ ആറാം സീസണില്‍ 6,26,45,000 ( ആറ് കോടി ഇരുപത്തിയാറ് ലക്ഷം നാല്‍പ്പത്തി അയ്യായിരം) രൂപയായിരുന്നു സ്‌പോണ്‍സര്‍ഷിപ്പിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. ഏഴാം സീസണില്‍ സ്‌പോണ്‍സര്‍ഷിപ്പ് തുക 3,70,00,000 (മൂന്ന് കോടി എഴുപത് ലക്ഷം) രൂപയായി കുറഞ്ഞു. എട്ടാം സീസണില്‍ സ്പോണ്‍സര്‍ഷിപ്പ് തുക ഒരു കോടി തികയുമെന്ന് തോന്നുന്നില്ല.

ഫെസ്റ്റിവല്‍ ആരംഭിച്ച് 10 ദിവസം കഴിഞ്ഞപ്പോള്‍ 25 ലക്ഷം സമ്മാനകൂപ്പണ്‍ വിതരണം ചെയ്തിരുന്നു. പക്ഷെ, ഈ സീസണില്‍ അത് വെറും 8 ലക്ഷമായി ചുരുങ്ങി. അഴിമതിയെ വെറുക്കുന്ന ജനങ്ങള്‍ ജി കെ എസ് എഫില്‍ നിന്ന് അകന്നുമാറി നടക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം മാത്രമാണ് അത്. എട്ടാമത് സീസണില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാര സ്ഥാപനങ്ങളും വളരെ കുറവാണ്. ഇത്രയും കുറവ് വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടം വളര്‍ത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇത്രയേറെ രൂപ ചിലവഴിക്കണോ എന്നുള്ള പ്രസക്തമായ ചോദ്യമാണ് ഉയരുന്നത്.

വെബ്‌സൈറ്റ് അഴിമതി

സര്‍ക്കാരിന്റെ അധീനതിയിലുള്ള മിക്കവാറും വെബ്‌സൈറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്നതും മെയിന്റനന്‍സ് ചെയ്യുന്നതും സി ഡിറ്റ് ആണ്. ടൂറിസം വകുപ്പില്‍ എം പാനല്‍ ചെയ്ത ഏജന്‍സിയായ ഇന്‍വിസ് മള്‍ട്ടിമീഡിയാ ആണ് അത് ചെയ്യുന്നത്. ജി കെ എസ് എഫിലും ഐ ടി സൊലൂഷന്‍ പ്രൊവൈഡറായി തെരഞ്ഞെടുത്ത് ഇന്‍വിസ് മള്‍ട്ടി മീഡിയയെ ആയിരുന്നു. ആറ്, ഏഴ് സീസണുകളില്‍ വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്ത് മെയിന്റനന്‍സ് ചെയ്ത ഇന്‍വിസിനെ പുതിയ ഡയറക്ടര്‍ മുഹമ്മദ് അനില്‍ ഒരു കാരണവുമില്ലാതെ ഒഴിവാക്കി. ഇന്‍വിസ് തയ്യാറാക്കിയ വെബ്‌സൈറ്റിന് ഐ ടി മന്ത്രി കുഞ്ഞാലിക്കുട്ടി ഒരു അവാര്‍ഡ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വെബ്‌സൈറ്റിനുള്ള അവാര്‍ഡ്. അതൊന്നും മുഖവിലക്കെടുക്കാതെയാണ് അവരെ ഒഴിവാക്കിയത്. ഇന്‍വിസ് തയ്യാറാക്കിയ വെബ്സൈറ്റ് റദ്ദ്‌ ചെയ്ത് പുതിയൊരു അമച്വര്‍ വെബ്‌സൈറ്റ് തുടങ്ങിയിരിക്കുന്നത്. നിലവിലുള്ള വെബ്സൈറ്റ്‌ മാറ്റി പുതിയത് തുടങ്ങാന്‍ ജി കെ എസ് എഫ് അപ്പക്സ്‌ കമ്മറ്റിയോ, എക്സിക്യുട്ടീവ്‌ കമ്മറ്റിയോ തീരുമാനിച്ചിട്ടില്ല. ഡയറക്ടറുടെ സ്വന്തം ഇഷ്ടത്തിനാണ് ആ തീരുമാനം. വെബ്സൈറ്റ്‌ പുതുക്കി നിര്‍മിച്ചത് ഒരു കമ്പനിയല്ല, വ്യക്തിയാണ്. ഈ വ്യക്തിയെ തെരഞ്ഞെടുത്തതിന് ഒരു മാനദണ്ഡവുമില്ല. അപേക്ഷ ക്ഷണിച്ചില്ല, പരീക്ഷ നടത്തിയില്ല, അഭിമുഖം നടത്തിയില്ല. വിവരാവകാശനിയമ പ്രകാരം ഈ വ്യക്തിയെ തെരഞ്ഞെടുത്തത് എങ്ങിനെയാണ് എന്ന് ചോദിച്ചപ്പോള്‍ ജി കെ എസ് എഫ് തന്ന മറുപടി : ടൂറിസം വകുപ്പിന്‍റെ എം പാനല്‍ഡ് ഏജന്‍സി ശുപാര്‍ശ ചെയ്ത വ്യക്തിയെയാണ് നിയമിച്ചത്! എന്നാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലില്ലാത്ത ലക്ഷങ്ങള്‍ കാത്ത് നില്‍ക്കുമ്പോള്‍ ഒരു സ്വകാര്യ ഏജന്‍സി ശുപാര്‍ശ ചെയ്യുന്ന വ്യക്തിയ്ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍  ജോലി നല്‍കുമ്പോള്‍ നടക്കുന്നത് നഗ്നമായ സ്വജനപക്ഷപാദം ആണ്. കുറ്റം പറയരുതല്ലോ, ജി കെ എസ് എഫ് ഡയറക്ടറുടെ നാട്ടുകാരനാണ് ടി വ്യക്തി. ലോകശ്രദ്ധ പിടിച്ചുപറ്റിയ യൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് ചെയ്യുന്ന എം പാനല്‍ഡ് ഏജന്‍സിയെ മാറ്റി, ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്താന്‍ വേണ്ടി പരമാബദ്ധങ്ങള്‍ എഴുതി വെച്ചിരിക്കുന്ന പുതിയ വെബ്‌സൈറ്റിന്റെ പിന്നില്‍ ജി കെ എസ് എഫ് ഡയറക്ടര്‍ തന്നെയാണുള്ളത്.

മന്ത്രിക്ക് പറ്റിയ ഡയറക്ടര്‍

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രധാന നടത്തിപ്പുകാര്‍ ടൂറിസം വകുപ്പാണ്. ആ വകുപ്പിന് കീഴിലുള്ള ഒരു പ്രോജക്ട് മാത്രമാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍. ടൂറിസം ഡയറക്ടറേറ്റിലെ ജീവനക്കാരെയും ചില താല്‍ക്കാലിക ജീവനക്കാരെയും ഡയറക്ടറേറ്റ്‌ ഓഫീസ് സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ടാണ് മൂന്ന് സീസണുകള്‍ സംഘടിപ്പിച്ചത്. നാലാമത് സീസണ്‍ മുതല്‍ സ്വന്തമായി ഒരു വാടക കെട്ടിടം എടുത്തുവെങ്കിലും,  സ്വീപ്പര്‍ അടക്കം 7 ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഏഴാമത് സീസണ്‍ വരെ ജി കെ എസ് എഫ് ഡയറക്ടര്‍ ആവുന്നത് ടൂറിസം വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍(ജനറല്‍) ആയ ഉദ്യോഗസ്ഥന്‍ ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ ടൂറിസം വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍(ജനറല്‍) ആയി സേവനമനുഷ്ടിക്കുന്ന അനുപമ ഐ എ എസിനെ മാറ്റി നിര്‍ത്തി,

ജി കെ എസ് എഫ് ഡയറക്ടര്‍ മുഹമ്മദ് അനില്‍ കയര്‍ഫെഡിന്റെ എം ഡിയായ കഥ നാട്ടില്‍ പാട്ടാണ്. കെ സി വേണുഗോപാലും മുഹമ്മദ് അനിലും തമ്മിലുള്ള ഇരിപ്പുവശത്തിന്റെ പരിണിതഫലമായിരുന്നു ആ സ്ഥാനം. ഒരു ഭരണപക്ഷ എം എല്‍ എ പറയുന്നത്, അമ്പത് ലക്ഷം കൊടുത്ത് അഞ്ച് കോടി ഉണ്ടാക്കിയ വിരുതനാണ് അനില്‍ മുഹമ്മദ്‌ എന്നാണ്. ടി ഒ സൂരജ് എന്ന ഉദ്യോഗസ്ഥനെതിരെ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറായ ആഭ്യന്തര വകുപ്പ്‌ മന്ത്രി രമേശ് ചെന്നിത്തല മുഹമ്മദ് അനിലിനെതിരെയും അന്വേഷണം നടത്തണം. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള റൂറല്‍ ഡവലപ്‌മെന്റ് ഏജന്‍സിയിലേക്കും ആ അന്വേഷണം നീളണം. വിദേശ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ആ എന്‍ ജി ഒയും കെ എം മുഹമ്മദ് അനില്‍ എന്ന സര്‍ക്കാര്‍ ഉദ്യേഗസ്ഥനും തമ്മിലുള്ള ബന്ധം എന്താണെന്നതിനുള്ള ഉത്തരവും കണ്ടെത്തണം.

ഒരു പഠിച്ച കള്ളനെ കളത്തിലിറക്കിയിരക്കയാണ് ടൂറിസം വകുപ്പ് മന്ത്രി. ടൂറിസം വകുപ്പുമായി ഒരു ബന്ധവുമില്ലാത്ത കെ എം മുഹമ്മദ് അനില്‍ എന്ന അനില്‍ മുഹമ്മദാണ് ഇപ്പോഴത്തെ ജി കെ എസ് എഫ് ഡയറക്ടര്‍. കെ എ എം എല്ലിലെ (Kerala Minerals and Metals Ltd.) ഡപ്യൂട്ടി മാനേജറാണ് ഈ വ്യക്തി. ജി കെ എസ് എഫിന്റെ സ്റ്റേറ്റ് കോര്‍ഡിനേറ്ററാവാനുള്ള യോഗ്യത തികച്ചില്ലാത്ത അനില്‍ മുഹമ്മദ് ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തിയത് വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി വഴിയാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നുവെങ്കില്‍ അത് വേണ്ട. ഈ അഴമിതിവീരന്റെ പരാക്രമങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ തലയില്‍ വെച്ചുകെട്ടാനുള്ള ടൂറിസം മന്ത്രി എ പി അനില്‍കുമാറിന്റെ മലപ്പുറം ബുദ്ധിയാണ് ഇതിനുപിന്നില്‍. കയര്‍ഫെഡുമായി ബന്ധപ്പെട്ട് ഒരു വിജിലന്‍സ് അന്വേഷണത്തിന്റെ വാള്‍ അനില്‍ മുഹമ്മദിന്റെ തലയ്ക്ക് മുകളില്‍ കിടന്നാടുന്നുണ്ട്.

ടൂറിസം വകുപ്പില്‍ മന്ത്രി എ പി അനില്‍കുമാറിന്റെ പ്രധാന ഇടനിലക്കാരനാണ്, ടൂറിസം ഡയറക്ടറേറ്റിലെ എസ്റ്റാബ്ലിഷ്‌മെന്റ് സൂപ്പര്‍വൈസറായ സുബൈര്‍കുട്ടി. ജി കെ എസ് എഫിന്റെ കഴിഞ്ഞ സീസണില്‍ പിന്‍ അപ് ബോര്‍ഡ് സ്ഥാപിച്ചതില്‍ ലക്ഷങ്ങള്‍ അഴിമതി നടത്തിയ മഹാനാണ് ഇദ്ദേഹം. ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാറിനെ ഏത് നട്ടപ്പാതിരക്കും വിളിക്കുവാനുള്ള അടുപ്പമുണ്ട് ഈ ഉദ്യോഗസ്ഥന്. കനകക്കുന്നിന്റെ സൂപ്രണ്ടാ യും സുബൈര്‍കുട്ടിയെ തന്നെ നിയോഗിച്ചിരിക്കുന്നത് മന്ത്രിക്ക് ഇയാളോടുള്ള പ്രത്യേക താല്‍പ്പര്യത്തിന്റെ പുറത്താണ്. സുബൈര്‍കുട്ടി കരുനാഗപ്പള്ളിക്കാരനാണ്. ജി കെ എസ് എഫ് ഡയറക്ടറായി വന്നിരിക്കുന്ന അനില്‍ മുഹമ്മദും കരുനാഗപ്പള്ളിക്കാരന്‍ തന്നെ. അനില്‍മുഹമ്മദിന്റെ ജാതകം വരെ അറിയാവുന്ന വ്യക്തിയാണ് സുബൈര്‍കുട്ടി. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ കഴിഞ്ഞ സീസണില്‍ യു വി ജോസിനെ മുന്നില്‍ നിര്‍ത്തി, അഴിമതി നടത്തിയപ്പോള്‍ പല കാര്യങ്ങളും പുറത്തുവന്നിരുന്നു. അതില്‍ മന്ത്രി എ പി അനില്‍കുമാര്‍ ഖിന്നനായിരുന്നു. ആരുമറിയാതെ കോടികള്‍ അടിച്ചുമാറ്റാന്‍ മിടുക്കുള്ള ഒരു ബ്യൂറോക്രാറ്റിനെ തേടിയുള്ള മന്ത്രിയുടെ അന്വേഷണത്തിന് പൂര്‍ണവിരാമമിടാന്‍, വിശ്വസ്തനായ സുബൈര്‍കുട്ടിക്ക് സാധിച്ചു. അങ്ങനെയാണ് അനുപമ ഐ എ എസിനെ തഴഞ്ഞ്, മുഹമ്മദ് അനില്‍ ജി കെ എസ് എഫ് ഡയറക്ടറായി വരുന്നത്. ജി കെ എസ് എഫില്‍ പകല്‍കൊള്ള നടത്തുന്നതിന് വേണ്ടി. വന്ന ഉടന്‍ തന്നെ മുഹമ്മദ് അനില്‍ പണി തുടങ്ങി.

ജി കെ എസ് എഫ് ഡയറക്ടര്‍ മുഹമ്മദ് അനില്‍ കയര്‍ഫെഡിന്റെ എം ഡിയായ കഥ നാട്ടില്‍ പാട്ടാണ്. കെ സി വേണുഗോപാലും മുഹമ്മദ് അനിലും തമ്മിലുള്ള ഇരിപ്പുവശത്തിന്റെ പരിണിതഫലമായിരുന്നു ആ സ്ഥാനം. ഒരു ഭരണപക്ഷ എം എല്‍ എ പറയുന്നത്, അമ്പത് ലക്ഷം കൊടുത്ത് അഞ്ച് കോടി ഉണ്ടാക്കിയ വിരുതനാണ് അനില്‍ മുഹമ്മദ്‌ എന്നാണ്. ടി ഒ സൂരജ് എന്ന ഉദ്യോഗസ്ഥനെതിരെ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറായ ആഭ്യന്തര വകുപ്പ്‌ മന്ത്രി രമേശ് ചെന്നിത്തല മുഹമ്മദ് അനിലിനെതിരെയും അന്വേഷണം നടത്തണം. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള റൂറല്‍ ഡവലപ്‌മെന്റ് ഏജന്‍സിയിലേക്കും ആ അന്വേഷണം നീളണം. വിദേശ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ആ എന്‍ ജി ഒയും കെ എം മുഹമ്മദ് അനില്‍ എന്ന സര്‍ക്കാര്‍ ഉദ്യേഗസ്ഥനും തമ്മിലുള്ള ബന്ധം എന്താണെന്നതിനുള്ള ഉത്തരവും കണ്ടെത്തണം.

പരസ്യ ചാകരയും മാധ്യമങ്ങളുടെ മൗനവും 

മലയാളമനോരമയ്ക്ക് കഴിഞ്ഞ സീസണില്‍ ജി കെ എസ് എഫില്‍ നിന്ന് ലഭിച്ചത് 158 ലക്ഷം രൂപയാണ്. വെറും നാല്‍പ്പത്തിയഞ്ച് ദിവസം സംഘടിപ്പിക്കുന്ന ജി കെ എസ് എഫിന്റെ പുറത്തുള്ള പരസ്യവരുമാനം. ഈ പ്രാവശ്യം അത് 170 ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുന്നു എന്നാണ് സൂചനകള്‍. ടൂറിസം മന്ത്രിക്ക് കൂടുതല്‍ അഴിമതി നടത്താനുള്ള സാഹചര്യം ഉണ്ടാവുമ്പോള്‍ മലയാള മനോരമയ്ക്ക് കൂടുതല്‍ പരസ്യ പണം കിട്ടും. മാതൃഭൂമിക്കും വര്‍ധനവുണ്ട്. 115 കോടിയില്‍ നിന്ന് കുതിച്ചു ചാടാന്‍ അവര്‍ക്കും സാധിച്ചു. അതിനാല്‍ ഈ രണ്ട് പത്രങ്ങളിലും ടൂറിസം മന്ത്രി അനില്‍കുമാര്‍ നടത്തുന്ന പകള്‍ക്കൊള്ളയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രതീക്ഷിക്കേണ്ടതില്ല. ചാനലുകള്‍ക്കും പരസ്യ തുക കൂട്ടി നല്‍കിയതിനാല്‍ അവരും നിശബ്ദരാവും. കുംഭകോണങ്ങളില്‍ അകപ്പെട്ട് കെ എം മാണിയും ഇബ്രാഹിംകുഞ്ഞുമൊക്കെ മാധ്യമങ്ങളാല്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ എ പി അനില്‍കുമാര്‍ എന്ന ടൂറിസം മന്ത്രി സുരക്ഷിതനാവുന്നത് പരസ്യപ്പണത്തിന്റെ പുറത്താണ്. അതിനാല്‍ എ പി അനില്‍കുമാറിന്റെ കുംഭകോണം ഇനിയും അഭംഗുരം തുടരുക തന്നെ ചെയ്യും.

 

25-Dec-2014

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More