സമര്‍പ്പണം

ഉണങ്ങിയ കനകാംബര ചായത്തില്‍
വട്ടത്തില്‍ പൂക്കളുള്ള ദാവണിയില്‍
നാലു ഞൊറികളും
മാമൂലില്‍ ഇഴതെറ്റാതൊറ്റ
ശ്വാസത്തിനുള്ളില്‍
ഒതുക്കി കുത്തി
വിശപ്പിന്റെ രൗദ്രവേദം
ഓതിയോതി ഉറക്കെ
കൂവിയലറിത്തുപ്പി
ചെറുതരി ഉയിരാടും
ഉറച്ചട്ടിക്കുള്ളില്‍
ഉപ്പിലിട്ടൊട്ടിയ ആത്മാവിനെ
പൗര്‍ണമി തെറ്റാതൂറ്റിക്കുടിക്കും
ഉമ്മാക്കി മാടന്‍.
മാടനെ തൂത്തുതുരത്തും അവള്‍
ഇശക്കി.
അകം വിയര്‍ത്തു ചുമന്ന
പകല്‍ ചുവപ്പിന്‍ മുദ്രയുള്ള
നല്ല കാമം
നറുമണ്‍ തളികയില്‍ നീട്ടിത്തളിച്ച്
അന്തി കടവിലാറാടി വന്ന്
ഇരുട്ടിന്‍ നേര്‍ക്കാഴ്ചയില്‍ കണ്ണെഴുതി
അവള്‍ കൊളുത്തും
അനുരാഗ തീയിന്‍
വെളിച്ചം പരത്തും നാളെയുടെ
ആര്യ പുരുഷന്
എന്റെ താരും തളിരും
സമര്‍പ്പണം.

18-Mar-2017

കവിതകൾ മുന്‍ലക്കങ്ങളില്‍

More