മതനിരപേക്ഷതയുടെ ആവശ്യകത

മതമെന്നത് മനുഷ്യന്റെ ആത്മജ്ഞാനത്തിനുള്ള വഴിയാണ്. എന്നാല്‍, മതാനുയായികളേക്കാള്‍ മതാനുഭാവികള്‍ എണ്ണത്തില്‍ കൂടുന്നതിന്റെ പരിണിതഫലമാണ് ഇന്ന് രാഷ്ട്രത്തിന്റെ ഗതിവിഗതികളിലേക്ക് പോലും കടന്നു ചെല്ലാന്‍ കഴിയുന്നവിധത്തില്‍ മതത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചത്. ഇന്ന് എല്ലാ മതങ്ങളേയും അതിന്റെ വക്താക്കളായി ചമഞ്ഞുനില്‍ക്കുന്നവര്‍ ചൂഷണം ചെയ്യുകയാണ്. ആത്മീയത എന്നത് തനിക്കും തന്റെ സമുദായത്തിനും വേണ്ടി മാത്രം രാഷ്ട്രീയം പറയുന്നവര്‍ക്കും മറ്റുള്ളവരെ പുച്ഛിക്കുന്നവര്‍ക്കും എടുത്തണിയാവുന്ന മേലങ്കിയായി മാറിയിരിക്കുന്നു.

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറായി കിടക്കുന്ന ഒരു ചെറിയ സംസ്ഥാനമാണ് നമ്മുടെ കേരളം. ഈ ദൈവത്തിന്റെ നാട്ടില്‍ മതവും രാഷ്ട്ട്രീയവും സ്ത്രീസമത്വവാദവും ഒക്കെ എല്ലാ ദിവസവും പ്രഹേളികയായി മാറുകയാണ്. മതം പലപ്പോഴും ഒരു വോട്ടുബാങ്കാണ്. മതവക്താക്കള്‍ക്ക് രാഷ്ട്ട്രീയത്തില്‍ ശക്തിപ്രാപിക്കാന്‍ സാധിക്കുന്നത് കാരണം സെക്യലറിസം എന്താണെന്നത് മനസ്സിലാകാതെ പോവുന്നതുകൊണ്ടാണ്. മതനിരപേക്ഷത എന്നവാക്കുപോലും സങ്കുചിതമായ മലയാളവാക്കായി മാറിയിട്ടുണ്ട്. എല്ലാ വ്യത്യസ്ത ചിന്തകള്‍ക്കും മുകളിലാകണം വ്യക്തിയുടെ മഹാത്മ്യം. വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദങ്ങള്‍ ' മതസൗഹാര്‍ദ്ദ ചര്‍ച്ച' എന്ന പരിഹാസ പരിപാടിയില്‍ മാത്രമായി മാറുമ്പോള്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദഭാവി ഇന്ന് ഒരു തുലാസില്‍ തൂങ്ങിനില്‍പ്പാണ്. കൊടുമ്പിരികൊള്ളുന്ന ഈ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ പോലും തലതിരിഞ്ഞ വ്യക്തിത്വപ്രീണനമായി മാറുന്നില്ലേ?

മതമെന്നത് മനുഷ്യന്റെ ആത്മജ്ഞാനത്തിനുള്ള വഴിയാണ്. എന്നാല്‍, മതാനുയായികളേക്കാള്‍ മതാനുഭാവികള്‍ എണ്ണത്തില്‍ കൂടുന്നതിന്റെ പരിണിതഫലമാണ് ഇന്ന് രാഷ്ട്രത്തിന്റെ ഗതിവിഗതികളിലേക്ക് പോലും കടന്നു ചെല്ലാന്‍ കഴിയുന്നവിധത്തില്‍ മതത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചത്. ഇന്ന് എല്ലാ മതങ്ങളേയും അതിന്റെ വക്താക്കളായി ചമഞ്ഞുനില്‍ക്കുന്നവര്‍ ചൂഷണം ചെയ്യുകയാണ്. ആത്മീയത എന്നത് തനിക്കും തന്റെ സമുദായത്തിനും വേണ്ടി മാത്രം രാഷ്ട്രീയം പറയുന്നവര്‍ക്കും മറ്റുള്ളവരെ പുച്ഛിക്കുന്നവര്‍ക്കും എടുത്തണിയാവുന്ന മേലങ്കിയായി മാറിയിരിക്കുന്നു.

വര്‍ഗീയവാദികള്‍ക്ക് വേരോട്ടം നിഷേധിച്ച മണ്ണായിരുന്നു കേരളം. ഇവിടുത്തെ സാംസ്‌കാരിക ഏകോപനം അത്രയ്ക്ക് ദ്യഡമായിരുന്നു. ഇന്ന് ആ അവസ്ഥയ്ക്ക് കോട്ടം തട്ടിയിരിക്കുന്നു. ഫാസിസമെന്ന പേരില്‍ നിരവധി ചര്‍ച്ചകളും വെല്ലുവിളികളും സമൂഹത്തില്‍ നടക്കുന്നു. ഈ തലമുറയെ പറ്റി മാത്രമല്ല, ഭാവി തലമുറയെ കുറിച്ചും ആശങ്കയോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഉത്സവങ്ങളും കാഴ്ച്ചക്കെട്ടുകളും ജാതി-മത വ്യത്യാസം തിരിച്ചറിയാതെ ആഘോഷിച്ച് വളര്‍ന്നുവന്ന ഒരു കാലഘട്ടത്തിനെ പ്രതിനിധീകരിച്ചവര്‍ക്ക് ഇന്നത്തെ മാറ്റങ്ങളെ ആശങ്കയോടെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു.

ഒരു രാഷ്ട്രത്തിന്റെ ചരിത്രപരമായ വളര്‍ച്ചയില്‍ യുവതലമുറയ്ക്ക് വളരെ വലിയ പങ്കുണ്ട്. ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്കും മതനവോത്ഥാനത്തിന് കഴിഞ്ഞതായി ചരിത്രമില്ല. ഇന്ന് അദ്യശ്യനായ ശത്രുവിനെയാണ് സോഷ്യല്‍ മീഡിയായിലൂടെ വെല്ലുവിളിക്കുന്നത്. അത്തരം പ്രതികരണങ്ങള്‍ അലറിവിളിക്കുന്നവരുടെ കൂട്ടത്തിലെ കേള്‍ക്കാതെ പോവുന്ന കൂവല്‍ മാത്രമായി മാറുന്നു. ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന, സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സ്യഷ്ട്ടിക്കാന്‍ കഴിയൂന്ന, മതനിരപേക്ഷതയെ സങ്കുചിതമാക്കി മാറ്റണോ എന്ന് നമുക്ക് സ്വയം തീരുമാനിക്കാം.

'തീര്‍ച്ചയായും നമുക്ക് സ്വാര്‍ത്ഥതയുണ്ട്.
പോകാവുന്ന വഴികള്‍ക്ക് പരിമിതിയും'

എങ്കിലും ശ്രദ്ധയോടെ പ്രതികരിക്കാം. നാളേയ്ക്ക് വേണ്ടി. വൈകാരികതയുടെ ആധിക്യം ഇല്ലാതെ.

03-Jan-2017