യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആംബുലൻസ് തടഞ്ഞുള്ള സമരത്തിൽ രോഗി മരിച്ചതായുള്ള ആരോപണത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വിതുര സ്വദേശിയായ ആദിവാസി യുവാവ് ബിനു മരിച്ച സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആരോപണമുയർന്നത്.

പ്രവർത്തകർ ആംബുലൻസ് തടഞ്ഞെന്നാണ് ഉയർന്ന ആരോപണം. ഇന്നലെ വൈകിട്ട് വിതുര താലൂക്ക് ആശുപത്രിയിലാണ് യൂത്ത് കോൺഗ്രസ് സമരം നടന്നത്. ആംബുലൻസ് തടഞ്ഞ് സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി കെ സനോജ് ആവശ്യപ്പെട്ടു.

ഓരോ മിനിറ്റും വിലപ്പെട്ടതാണ് എന്നറിഞ്ഞിട്ടാണ് മരണത്തെ സുവർണാവസരമാക്കാൻ വേണ്ടി യൂത്ത് കോൺഗ്രസ് ഈ അരും കൊലനടത്തിയതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഇനിയും ഇത് ഈ നാട് അനുവദിച്ച് കൊടുക്കരുത്. ശക്തമായി പ്രതിഷേധിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു.

വി കെ സനോജ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:

ആംബുലൻസ് തടഞ്ഞ്സമരം നടത്തിയയൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. വിതുര താലൂക്ക് ആശുപതിയിൽ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടിയന്തിര ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്വിതുരയിലെ ബിനുവിനെയും കൊണ്ടു പുറപ്പെട്ട ആംബുലൻസാണ് യൂത്ത് കോൺഗ്രസ് സംഘം തടഞ്ഞത്.രോഗിയുണ്ടെന്ന് പറഞ്ഞെങ്കിലുംബിനുവിൻ്റെ മരണത്തിന് കാരണമാവും വിധം മണിക്കൂറുകൾആംബുലൻസ് തടഞ്ഞു വെക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ തന്നെ പറഞ്ഞത്.

ഇത്തരം സന്ദർഭങ്ങളിൽഓരോ മിനുട്ടും വിലപ്പെട്ടതാണ് എന്നറിഞ്ഞിട്ടുമാണ്മരണത്തെ സുവർണാവസരമാക്കാൻ വേണ്ടിയൂത്ത് കോൺഗ്രസ്ഈ അരും കൊല നടത്തിയത്. നിലമ്പൂരിലുംകോട്ടയത്തുംകഴിഞ്ഞ ദിവസങ്ങളിൽആംബുലൻസ് തടഞ്ഞ് നടത്തിയ മരണവ്യാപാരികളുടെആഭാസ സമരംനമ്മൾ കണ്ടതാണ്.

ഇനിയും ഇത് ഈ നാട് അനുവദിച്ച് കൊടുക്കരുത്.ശക്തമായി പ്രതിഷേധിക്കാൻഎല്ലാവരും രംഗത്തിറങ്ങണമെന്നുംഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു