യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് മറുപടിയുമായി കെ ടി ജലീൽ എംഎൽഎ. താൻ എവിടേയ്ക്കും ഒളിച്ചോടിയിട്ടില്ലെന്നും തനിക്ക് എവിടേയും ബിസിനസ് വിസയില്ലെന്നും ജലീൽ പരിഹാസരൂപേണ പറഞ്ഞു. ജലീൽ ഒളിച്ചോടിയെന്ന് പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ജലീലിന്റെ പ്രതികരണം.

'ഞാൻ എങ്ങോട്ട് ഒളിച്ചോടാനാണ്. എനിക്ക് ഒരു രാജ്യത്തും ജോബ് വിസയോ ബിസിനസ് വിസയോ ഇല്ല. വിദേശരാജ്യങ്ങളിലേക്ക് ഒളിച്ചോടാൻ എനിക്ക് സാധിക്കില്ല. ഞാൻ ഉന്നയിച്ച കാര്യങ്ങളിൽ നിന്നും ഒളിച്ചോടാനാണ് പഴകിപുളിച്ച ആരോപണവുമായി ഫിറോസ് രംഗത്ത് വരുന്നത്' ജലീൽ പറഞ്ഞു.

ഫിറോസിനെ പോലുള്ള പ്രമാണിമാർക്ക് കിട്ടുന്നതാണ് ബിസിനസ് വിസ. വിഷയം നിയമസഭയിൽ കൊണ്ടുവരാൻ ലീഗിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.