രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവരാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മാത്യു കുഴൽനാടൻ പറഞ്ഞത്.
രാഹുലിനെ അറിയാതെ വളർത്തിയവർ തിരുത്തിയപ്പോഴും അറിഞ്ഞ് വളർത്തിയവർ മിണ്ടാതിരുന്നു. പാർട്ടിയേക്കാൾ മീഡിയ സ്വീകാര്യതക്ക് അവർ പ്രാധാന്യം നൽകിയെന്നും കുറിപ്പിൽ പറയുന്നു. മാങ്കൂട്ടത്തിൽ വിവാദത്തിൽ പറയാൻ ആഗ്രഹിച്ച കാര്യങ്ങളെക്കുറിച്ച് മിനിമോഹൻ എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് മാത്യു കുഴൽനാടൻ്റെ വിമർശനം.
സെലിബ്രിറ്റി രാഷ്ട്രീയക്കാർ കൃത്രിമമായി നിർമിക്കപ്പെടുന്ന കാലത്ത് പ്രസ്ഥാന മൂല്യം നഷ്ടമായെന്നാണ് കുറിപ്പിൽ പറയുന്നത്. പാർട്ടി നടപടി ദഹിക്കാത്ത ചിലർ പൊട്ടിത്തെറിച്ച പ്രതികരണത്തിലൂടെ വിഷയം പാർട്ടിക്കെതിരാക്കി. രാഷ്ട്രീയ പ്രവർത്തനം സെലിബ്രിറ്റികളുടെ കയ്യിൽ ഏൽപ്പിച്ചപ്പോൾ പ്രസ്ഥാനത്തെ സംരക്ഷിക്കാതെ വ്യക്തികളെ സംരക്ഷിക്കുന്ന വാണിജ്യചിന്തയിലേക്ക് വഴുതിപ്പോയി.
രാഹുലിനെ ഉമ്മൻ ചാണ്ടിയോട് ഉപമിച്ചത് അസംബന്ധം. രാഹുലിനെ അറിയാതെ വളർത്തിയവർ തിരുത്തിയപ്പോഴും അറിഞ്ഞ് വളർത്തിയവർ മിണ്ടാതിരുന്നു. പാർട്ടിയേക്കാൾ മീഡിയ സ്വീകാര്യതക്ക് അവർ പ്രാധാന്യം നൽകിയെന്നും വിമർശനം.
