മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്ക് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ കൈമാറും.
വയനാട് ജില്ലയിലെ മേപ്പാടിയിൽ നടത്തിയ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് അർഹരായ കുടുംബങ്ങളെ തെരഞ്ഞെടുത്തത്.

സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ അതിജീവിതർ ആശ്വാസത്തോടെയും നന്ദിയോടെയും സ്വീകരിച്ചു.
നറുക്കെടുപ്പിനിടെ പലരുടെയും മുഖങ്ങളിൽ ആനന്ദക്കണ്ണീർ നിറഞ്ഞിരുന്നു. ദുരന്തബാധിതർക്ക് വീടിനൊപ്പം 7 സെൻ്റ് സ്ഥലവും ലഭിക്കും. ദുരന്തത്തിന് പിന്നാലെ അധികകാലം കാത്തിരിക്കാതെ സ്വന്തമായി ഒരു വീടെന്ന സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കിയതിന്റെ നന്ദി അവരുടെ മുഖങ്ങളിൽ പ്രകടമായിരുന്നു.

ലഭിച്ച വീടുകളുടെ അടിസ്ഥാനത്തിൽ പട്ടയം, വൈദ്യുതി കണക്ഷൻ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ രജിസ്റ്റർ ചെയ്ത് ഇന്നുതന്നെ കൈമാറുന്നതായും അധികൃതർ അറിയിച്ചു.