കോണ്‍ഗ്രസിന്റേത് ചോരപുരണ്ട കൈപ്പത്തി

പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂടില്‍ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നീ രണ്ട് ഡി വൈ എഫ് ഐ നേതാക്കളെ വെട്ടിക്കൊന്നത് പൈശാചികമായാണ്. പുരോഗമന രാഷ്ട്രീയ ധാരയുടെ ഭാഗമായി നില്‍ക്കുന്നത് കൊണ്ടും നാട്ടിലെ അശരണരായ പാവങ്ങള്‍ക്ക് കൈത്താങ്ങായി മാറുന്നത് കൊണ്ടും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാവലാളുകളെന്നപോല്‍ നന്‍മ നിറഞ്ഞ പ്രവര്‍ത്തനങ്ങളുമായി നാടാകെ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ടും കോണ്‍ഗ്രസ് കുടുംബങ്ങളിലെ ചെറുപ്പക്കാരെ ഇടതുപക്ഷത്തേക്ക് ആനയിക്കുന്നതുകൊണ്ടുമാണ് ആ യുവാക്കളെ കൊന്നുതള്ളാന്‍ കോണ്‍ഗ്രസ് പാര്‍ടി ഉന്നതതലത്തില്‍ തീരുമാനിച്ചത്. യാദൃശ്ചികമായുണ്ടായ സംഘര്‍ഷവും കൊലപാതകവുമല്ലായിരുന്നു തേമ്പാമൂട് നടന്നത്. തീര്‍ത്തും ആസൂത്രിതമായിരുന്നു ആ നിഷ്ഠൂരത. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കെ പി സി സി ഓഫീസ് മുതല്‍ ബൂത്ത് തലം വരെ നീണ്ടുനില്‍ക്കുന്ന ക്രിമിനല്‍ സംഘത്തിന്റെ ഗൂഡാലോചനയിലൂടെയാണ് തിരുവോണ നാളില്‍ കെ പി സി സി ഈ ചോരപ്പൂക്കളമൊരുക്കിയത്.

തിരുവോണനാള്‍ പുലര്‍ച്ചെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രണ്ട് ചെറുപ്പക്കാരെ ദാരുണമായി വെട്ടിക്കൊന്ന് ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി ചോരകൊണ്ടുള്ള ഒരു പൂക്കളമൊരുക്കിയത്. കേരളീയരാകെ ഈ പാതകത്തിന് മുന്നില്‍ തലതാഴ്ത്തി. കേരളത്തിലെ കോണ്‍ഗ്രസുകാരും വലതുപക്ഷവും ചില മാധ്യമങ്ങളും മാത്രം കൊലപാതകത്തെ ന്യായീകരിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടില്‍ നിന്നും അഞ്ച് കിലോമീറ്ററകലെയുള്ള തേമ്പാമൂട് എന്ന ഗ്രാമമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് വേദിയായത്. ഈ കൊലപാതക രാഷ്ട്രീയ ശൈലി ഇവിടെ മാത്രമല്ല. കുറച്ചുദിവസം മുന്‍പ് കായംകുളത്തും ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കോണ്‍ഗ്രസിന്റെ ഗുണ്ടാമാഫിയാ സംഘം അരും കൊലചെയ്തിരുന്നു. മഹാത്മാ ഗാന്ധിയെ ഇല്ലാതാക്കിയാല്‍ ഒരു രാഷ്ട്രീയധാരയെ ദുര്‍ബലപ്പെടുത്താമെന്ന വര്‍ഗീയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മനോഭാവമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. കൊലപാതകത്തിലൂടെ സിപിഐ എമ്മിനെ ദുര്‍ബലമാക്കാമെന്നാണ് കോണ്‍ഗ്രസ് വ്യാമോഹിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അടയാളം എന്നും മഹാത്മാ ഗാന്ധിയായിരുന്നു. ഗാന്ധിയുടെ അഹിംസയും മതേതരത്വവും മദ്യവര്‍ജ്ജനവും സ്വദേശിബോധവും ലാളിത്യവുമൊക്കെയായിരുന്നു കോണ്‍ഗ്രസിന്റെ മുഖമുദ്ര. ഗാന്ധിയുടെ മൂല്യങ്ങള്‍ ഓരോന്നോരോന്നായി വലിച്ചെറിയുന്ന പുത്തന്‍ കോണ്‍ഗ്രസുകാര്‍ അഹിംസാ മന്ത്രമൊക്കെ ഉപേക്ഷിച്ചിട്ട് കാലമേറെയായി. ഇപ്പോള്‍ വടിവൊത്ത ഖാദിയുടുത്ത്, മദ്യമാഫിയയുടെ വക്താക്കളായി, വടിവാളിന്റെ ഹുങ്കില്‍ എതിരാളികളെ ഇല്ലാതാക്കുന്ന രാഷ്ട്രീയ രീതിയാണ് ഉപ്പുസത്യാഗ്രഹികളുടെ പിന്‍മുറക്കാര്‍ നടപ്പിലാക്കുന്നത്. സിഖ് വംശഹത്യയിലൂടെ, ഇരുപതിനായിരത്തിലേറെ സിഖുകാരെ കൊന്നൊടുക്കി രാജ്യത്തെ ഏറ്റവുമധികം കൊലപാതകം നടത്തിയ പാര്‍ടിയായി കോണ്‍ഗ്രസ് മാറി. ഇതടക്കം കോണ്‍ഗ്രസ് ചെയ്ത പാതകങ്ങളെല്ലാം മഹാത്മാവിന്റെ മുദ്രാവാക്യങ്ങളുടെ മഹിമയില്‍ മറച്ചുവെക്കുകയാണിവര്‍.

പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂടില്‍ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നീ രണ്ട് ഡി വൈ എഫ് ഐ നേതാക്കളെ വെട്ടിക്കൊന്നത് പൈശാചികമായാണ്. പുരോഗമന രാഷ്ട്രീയ ധാരയുടെ ഭാഗമായി നില്‍ക്കുന്നത് കൊണ്ടും നാട്ടിലെ അശരണരായ പാവങ്ങള്‍ക്ക് കൈത്താങ്ങായി മാറുന്നത് കൊണ്ടും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാവലാളുകളെന്നപോല്‍ നന്‍മ നിറഞ്ഞ പ്രവര്‍ത്തനങ്ങളുമായി നാടാകെ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ടും കോണ്‍ഗ്രസ് കുടുംബങ്ങളിലെ ചെറുപ്പക്കാരെ ഇടതുപക്ഷത്തേക്ക് ആനയിക്കുന്നതുകൊണ്ടുമാണ് ആ യുവാക്കളെ കൊന്നുതള്ളാന്‍ കോണ്‍ഗ്രസ് പാര്‍ടി ഉന്നതതലത്തില്‍ തീരുമാനിച്ചത്. യാദൃശ്ചികമായുണ്ടായ സംഘര്‍ഷവും കൊലപാതകവുമല്ലായിരുന്നു തേമ്പാമൂട് നടന്നത്. തീര്‍ത്തും ആസൂത്രിതമായിരുന്നു ആ നിഷ്ഠൂരത. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കെ പി സി സി ഓഫീസ് മുതല്‍ ബൂത്ത് തലം വരെ നീണ്ടുനില്‍ക്കുന്ന ക്രിമിനല്‍ സംഘത്തിന്റെ ഗൂഡാലോചനയിലൂടെയാണ് തിരുവോണ നാളില്‍ കെ പി സി സി ഈ ചോരപ്പൂക്കളമൊരുക്കിയത്.

കൊലപാതകം നടന്ന തേമ്പാമൂട് പ്രദേശം ഒരു കാലത്ത് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും കോട്ട ആയിരുന്നു. അതിന് ചരിത്രപരമായ ചില കാരണങ്ങളുണ്ട്. ആ പ്രദേശത്തെ ഭൂപ്രമാണിമാര്‍ കൊടികുത്തിയ കോണ്‍ഗ്രസുകാരായിരുന്നു. ജന്‍മിത്വത്തിന്റെ എല്ലാ കിരാത ഭാവങ്ങളും അവര്‍ പണ്ട് ആ നാട്ടില്‍ പ്രയോഗിച്ചു. ആനക്കുഴി കുടുംബത്തിന് കീഴിലൊക്കെ നിരവധി തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. ആ കുടുംബത്തിലെ ആനക്കുഴി ഷാനവാസ് ഇന്ന് ഡി സി സി വൈസ് പ്രസിഡന്റാണ്. ദളിതരടക്കമുള്ള കര്‍ഷക തൊഴിലാളികളായ ആശ്രിതരെ തങ്ങളുടെ വരുതിയിലാക്കി കൊല്ലിനും കൊലയ്ക്കും ഉപയോഗിക്കുന്ന രീതിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. തങ്ങളുടെ എതിരാളികള്‍ക്കെതിരെ ജാതികേസുകള്‍ കൊടുക്കാനും തങ്ങള്‍ക്ക് വേണ്ടി കുറ്റമേറ്റ് പറഞ്ഞ് ജയിലില്‍ കിടക്കാനും ദളിത് വിഭാഗത്തിലുള്ളവരെ ഭൂപ്രമാണിമാര്‍ ഉപയോഗിച്ചു. ഭൂപ്രമാണിമാരുടെ രാഷ്ട്രീയമായിരുന്നു അടിയാളരുടെയും രാഷ്ട്രീയം. കലഞ്ഞിന്‍മുഖത്തിനും തേമ്പാമൂടിനും ഇടയിലുള്ള ചാവര്‍കോട് പോലുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവരെയും പരമദരിദ്രരായ മുസ്ലീം വിഭാഗത്തിലുള്ളവരെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന രീതി, കമ്യൂണിസ്റ്റ് പ്രസ്ഥാനം സജീവമായപ്പോഴാണ് ഇല്ലാതായത്. ആനക്കുഴി ഷാനവാസിന്റെ ഗുണ്ടകളും അദ്ദേഹത്തിന്റെ 'ലീലാവിലാസങ്ങ'ളും നാട്ടിലാകെ പാട്ടാണ്. ഇവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്ത് തൊഴിലാളികള്‍ക്ക് നിവര്‍ന്നുനില്‍ക്കാനുള്ള കരുത്ത് നല്‍കിയത് കോലിയക്കോട് കൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ്.

ആ പ്രദേശത്ത് നിലനിന്നിരുന്ന ഗുണ്ടാവിളയാട്ടത്തിലും അരാജകത്വ രീതികളിലും മനംമടുത്ത് കോണ്‍ഗ്രസ് കുടുംബങ്ങളിലെ പുതുതലമുറ എസ് എഫ് ഐ, ഡി വൈ എഫ് ഐ, സിപിഐ എം പ്രവര്‍ത്തകരായി മാറുന്നത് പുല്ലമ്പാറ പഞ്ചായത്തില്‍ കുറേക്കാലമായി നടക്കുന്ന കാര്യമാണ്. കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള സംഘര്‍ഷവും ഇടതുപക്ഷത്തെ വരിക്കാന്‍ കോണ്‍ഗ്രസ് കുടുംബാംഗങ്ങള്‍ക്ക് കാരണമായി തീര്‍ന്നു. ഡി സി സി വൈസ്പ്രസിഡന്റ് ആനക്കുഴി ഷാനവാസിന്റെ ടൈഗേര്‍സ് ക്ലബ്ബും കോണ്‍ഗ്രസിലെ എതിര്‍ഗ്രൂപ്പിന്റെ അധീനതയിലുള്ള നവചേതന ക്ലബ്ബും തമ്മിലുളള സംഘര്‍ഷവും തുടര്‍ന്ന് മന്‍ഷാദ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ആരും മറന്നിട്ടില്ല. താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ഇടതുപക്ഷത്തേക്ക് പോകുമെന്ന് പറഞ്ഞതിനാലാണ് ഷാനവാസും കൂട്ടരും മന്‍ഷാദിനെ വെട്ടികൊല്ലാന്‍ ശ്രമിച്ചത്. അവസാനം മന്‍ഷാദിന് സ്വന്തം നാട് വിടേണ്ടി വന്നു. അങ്ങനെ കോണ്‍ഗ്രസ് ആക്രമണങ്ങള്‍ നേരിടാനാവാതെ തേമ്പാമൂട് വിട്ടുപോയ വ്യക്തികള്‍ നിരവധിയാണ്.

ഡി സി സി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസിനെ പോലെ കുപ്രസിദ്ധനായ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കീടം പുരുഷോത്തമന്‍ എന്ന് അറിയപ്പെടുന്ന ജി പുരുഷോത്തമന്‍ നായര്‍. അദ്ദേഹം പൊതുപ്രവര്‍ത്തനം തുടങ്ങുന്നകാലത്ത് ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നു. പിന്നീട് സ്വഭാവദൂഷ്യവും മദ്യപിച്ച് സമൂഹത്തില്‍ ശല്യമുണ്ടാക്കുന്നതും കാരണം ഇടതുപക്ഷത്തുനിന്നും പുറത്താക്കി. വൈകാതെ കീടം പുരുഷോത്തമന്‍ സ്ഥലത്തെ പ്രധാന കോണ്‍ഗ്രസ് നേതാവായി മാറി. ചുരുങ്ങിയ കാലം കൊണ്ട് ധനാഢ്യനായി മാറുകയും ചെയ്തു. കഴക്കൂട്ടം കേന്ദ്രീകരിച്ച് ക്വാറി, കരിമണല്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ നടത്തുന്ന കീടം പുരുഷോത്തമന്‍, അടൂര്‍ പ്രകാശിന്റെ ബിനാമി കൂടിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ ജീവിതം ഗുണ്ടാ മാഫിയാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതല്ല. മദ്യവും പണവും മദിരാക്ഷിയും നിറഞ്ഞ രാഷ്ട്രീയ ശൈലിയാണ് ആ മദ്യവ്യാപാരിയ്ക്കുള്ളത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പതിനാല് പേജുകളിലായി അടൂര്‍ പ്രകാശെന്ന മുന്‍മന്ത്രിയുടെ കൈയ്യിലിരിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ ഗുണ്ടാ സംഘങ്ങളെ വളര്‍ത്തുകയും സംരക്ഷിക്കുകയും അവരെ കൊണ്ട് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുന്നതും പതിവാണ്. ആ പാരമ്പര്യമാണ് കോന്നി നിയമസഭാ മണ്ഡലത്തില്‍ നിന്നും ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തിലേക്ക് ജനവിധി തേടാനെത്തിയപ്പോള്‍ അടൂര്‍ പ്രകാശ് പ്രയോഗിച്ചത്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ തേമ്പാമൂട് മാത്രമല്ല വിവിധ ഭാഗങ്ങളില്‍ ക്ഷയിച്ചുപോയ കോണ്‍ഗ്രസ് ഗുണ്ടാ സംഘങ്ങളെ അടൂര്‍ പ്രകാശ് സജീവമാക്കി. അവര്‍ക്ക് പണവും മദ്യവും നല്‍കി കളത്തിലിറക്കി. സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കി. മദ്യ, മണല്‍, റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയകള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ കോണ്‍ഗ്രസിന്റെ ക്രിമിനല്‍ മാഫിയാ സംഘങ്ങളെ സജീവമാക്കി ചൊല്‍പ്പടിയില്‍ നിര്‍ത്തി. അത്തരത്തിലൊരു ക്രിമിനല്‍ കോണ്‍ഗ്രസ് സംഘത്തിലുള്ളവരാണ് തേമ്പാമൂടിലെ കൊലപാതകികള്‍.

അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കാനെത്തിപ്പോള്‍ തേമ്പാമൂട്ടിലും ക്യാമ്പ് ചെയ്തിരുന്നു. ആനക്കുഴി ഷാനവാസിന്റെ ആഥിത്യം സ്വീകരിച്ചുകൊണ്ട് പ്രദേശത്തെ കോണ്‍ഗ്രസ് ഗുണ്ടാ മാഫിയാ സംഘങ്ങള്‍ക്ക് അന്ന് സല്‍ക്കാരം നല്‍കി. അവിടെവെച്ചാണ് എപ്പോള്‍ വേണമെങ്കിലും എന്താവശ്യത്തിനും എന്നെ വിളിക്കാമെന്ന് പറഞ്ഞ് പരസ്യമായി അടൂര്‍ പ്രകാശ് അവര്‍ക്ക് മൊബൈല്‍ നമ്പര്‍ നല്‍കിയത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. മദ്യവും പണവും കണ്ടമാനം ഒഴുക്കി. അടൂര്‍ പ്രകാശിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ തെരഞ്ഞെടുപ്പിലൂടെ സാധിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി എല്ലാ നെറികേടുകളും പുറത്തെടുത്ത അടൂര്‍ പ്രകാശിന്റെയും യു ഡി എഫിന്റെ മണ്ഡലം കമ്മറ്റിയുടെയും നടപടികളില്‍ പ്രതിഷേധിച്ച് തേമ്പാമൂട്ടില്‍ നിന്നും കോണ്‍ഗ്രസ് കുടുംബങ്ങളിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഡി വൈ എഫ് ഐയിലേക്കും സിപിഐ എംലേക്കും പോകാന്‍ തയ്യാറെടുത്തു. മിഥിലാജും ഹഖ് മുഹമ്മദുമാണ് ആ ചെറുപ്പക്കാരെ ഇടതുപക്ഷത്തേക്ക് നയിച്ചത്. ഈ യുവാക്കളുടെ വ്യക്തിപ്രഭാവം കോണ്‍ഗ്രസിന് ഭീഷണിയാവുമെന്ന് മനസിലാക്കി ഇവര്‍ക്കെതിരെ അന്നേ വധഭീഷണി മുഴക്കിയിരുന്നു. അടൂര്‍ പ്രകാശിന്റെ കണ്ണിലെ കരടായി ഈ യുവാക്കള്‍ മാറുന്നത് ആ ഘട്ടത്തിലാണ്.

നിരവധി മുസ്ലീം മതപണ്ഡിതന്‍മാരും മൗലവിമാരുമൊക്കെ അടങ്ങുന്ന കുടുംബമാണ് മിഥിലാജിന്റേത്. കുടുംബാംഗങ്ങളില്‍ പലരും ഗള്‍ഫിലാണ് ജീവിക്കുന്നത്. നാട്ടിലെ ചെറുപ്പക്കാര്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമായാണ് മിഥിലാജിനെ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകാരണം ചെറുപ്പക്കാര്‍ മിഥിലാജിന്റെ കൂടെ പൊതുപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ ആ നാട്ടിലെ ഒരു വീട്ടുകാരും എതിര്‍ത്തിരുന്നില്ല. കാരണം ആ നാട്ടിലുള്ളവര്‍ക്ക് അത്രമേല്‍ പ്രിയങ്കരനായിരുന്നു മിഥിലാജ്. ഹഖ് മുഹമ്മദിന്റെ വ്യക്തിത്വവും അങ്ങനെതന്നെയായിരുന്നു. കോണ്‍ഗ്രസ് കുടുംബത്തിലെ ചുവന്നപൂവായിരുന്നു ഹഖ്. തന്റെ ഗര്‍ഭിണിയായ ഭാര്യയുമായി ആശുപത്രിയിലേക്ക് കാറില്‍ പോകുമ്പോള്‍ വഴിയരികില്‍ ബസ് കാത്ത് നിന്ന തന്നെ കാറില്‍ കയറ്റി ടൗണിലിറക്കിയ ഹഖിനെ കുറിച്ച് പറയാന്‍ നാട്ടുകാരിയായ ലീലയെ പോലെ നിരവധി പേരുണ്ട്. പരോപകാരികളായിരുന്നു ആ യുവാക്കള്‍.

ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍, അടൂര്‍ പ്രകാശിന്റെ പ്രചരണപരിപാടിയുടെ കൊട്ടിക്കലാശം നടന്നപ്പോഴുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് തേമ്പാമൂട്ടില്‍ എത്തിയ അടൂര്‍ പ്രകാശ്, ജയിച്ചുകഴിയട്ടെ എന്നിട്ട് നമുക്ക് കാണിച്ചുകൊടുക്കാമെന്ന് കൂടെയുള്ള കോണ്‍ഗ്രസ് ഗുണ്ടകളോട് പറയുന്നത് കേട്ട നാട്ടുകാരുണ്ട്. ഡി വൈ എഫ് ഐ നേതാവ് ഫൈസലിനെയായിരുന്നു അന്ന് അടൂര്‍ പ്രകാശ് നോട്ടമിട്ടത്. തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് ജയിച്ചു. തുടര്‍ന്ന് നടന്ന ഗൂഡാലോചനയ്ക്ക് പിന്നാലെയാണ് ഫൈസലിനെ വെട്ടിക്കൊല്ലാന്‍ കോണ്‍ഗ്രസ് ഗുണ്ടാസംഘം ശ്രമിച്ചത്. ഫൈസലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്രിമിനലുകളെ പോലീസ് സ്റ്റേഷനില്‍ നിന്നും മോചിപ്പിക്കാന്‍ അടൂര്‍ പ്രകാശ് നേരിട്ട് പോലീസ് സ്റ്റേഷനില്‍ പോയി. ഫൈസല്‍ വധക്കേസ് പ്രതികളെ പത്തനംതിട്ടയിലും കോന്നിയിലും ഒളിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തതും അടൂര്‍ പ്രകാശാണ്.

കോവിഡ് 19നെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ വെഞ്ഞാറമൂട് വഴി ഒരു വാഹനം ചീറിപ്പാഞ്ഞ് വന്നപ്പോള്‍ പോലീസ് കൈകാണിച്ചു. ഒരു കോണ്‍സ്റ്റബിളിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ആ വാഹനത്തെ പോലീസ് പിന്തുടര്‍ന്ന് പിടിച്ചപ്പോള്‍ അതിനകത്ത് വ്യാജമദ്യമായിരുന്നു. ആ വാഹനത്തില്‍ ഉണ്ടായിരുന്നത് ഫൈസല്‍ വധശ്രമ കേസില്‍ ഒളിവിലുള്ള പ്രതികളായിരുന്നു. ബാര്‍ മുതലാളി കൂടിയായ അടൂര്‍ പ്രകാശിന് വേണ്ടിയാണ് കോണ്‍ഗ്രസ് ക്രിമിനലുകള്‍ വ്യാജമദ്യം കടത്തിയതെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്. ഇതില്‍ ഒരു പ്രതിക്ക് കോവിഡ് പോസറ്റീവ് ആയപ്പോള്‍ വെഞ്ഞാറമ്മൂടിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം ക്വാറന്റയിനില്‍ പോയി. ഒളിവിലും കോണ്‍ഗ്രസ് സമ്പര്‍ക്കം ഉണ്ടായിരുന്നു എന്നത് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും.

കേസുകള്‍ തേച്ചുമായ്ച്ച് കളയുന്നത് വെഞ്ഞാറമൂടിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് പുതിയ കാര്യമൊന്നുമല്ല. കോണ്‍ഗ്രസ് നേതാവ് കീടം പുരുഷോത്തമന്റെ അനിയന്‍ പ്രതാപനുമായി ബന്ധപ്പെട്ട ഒരു സംഭവത്തില്‍ ഒരാളെ തല്ലിക്കൊന്ന് ചാക്കില്‍കെട്ടി കിണറ്റില്‍ താഴ്ത്തിയ കഥ ഇന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ആ കേസ് കോണ്‍ഗ്രസ് നേതൃത്വം ഇടപ്പെട്ടാണ് ഇല്ലാതാക്കിയത്. ഡി സി സി വൈസ്പ്രസിഡന്റ് ആനക്കുഴി ഷാനവാസിന്റെ ബന്ധുവായ, എഞ്ചിനീയറെന്ന് അറിയപ്പെടുന്ന വ്യക്തിയുടെ വീട്ടില്‍ ജോലിക്ക് നിന്ന ചെറുപ്പക്കാരന്റെ മരണവും നാട്ടില്‍ ദുരൂഹത ഉയര്‍ത്തിയിരുന്നു. ആനക്കുഴി സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ആ മൃതശരീരം കണ്ടത്. തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞെങ്കിലും ആ കേസും തേച്ചുമാച്ച് ഇല്ലാതാക്കി. കോണ്‍ഗ്രസ് നേതൃത്വമായിരുന്നു അതിലും ഇടപെട്ടത്. ഈ മരണങ്ങളും വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസിലെ കോണ്‍ഗ്രസ് ഗൂഡാലോചനയുമൊക്കെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ കോണ്‍ഗ്രസ് ക്രിമിനലിസത്തിന്റെ അടിവേരുകള്‍ കണ്ടെത്താനാവും.

ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തണമെന്നുള്ള കോണ്‍ഗ്രസ് ഗൂഡാലോചന പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ പോയത് കോണ്‍ഗ്രസുകാര്‍ വെട്ടിനുറുക്കിയ ഫൈസലിന് മികച്ച ചികിത്സ വളരെ വേഗത്തില്‍ ലഭ്യമായതുകൊണ്ട് മാത്രമാണ്. ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് ക്രിമിനലുകള്‍ ഫൈസലിനെ തീര്‍ത്തു എന്ന സന്ദേശമാണ് അന്ന് അടൂര്‍ പ്രകാശടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറിയത്. തുടര്‍ന്ന് കുപ്പിവാങ്ങാന്‍ പണം വേണമെന്ന് ക്രിമിനലുകള്‍ ആവശ്യപ്പെട്ടപ്പോള്‍, എല്ലാം ആനക്കുഴി ഷാനവാസിനോട് ചോദിച്ചാല്‍ മതി. ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് അടൂര്‍ പ്രകാശ് പറഞ്ഞതായി കോണ്‍ഗ്രസ് ക്രിമിനലുകളോടൊപ്പം മദ്യപാന സദസില്‍ പങ്കാളികളായവരോട് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആ ദിവസങ്ങളിലെ അടൂര്‍ പ്രകാശിന്റെ ഫോണ്‍ രേഖകള്‍ പുറത്തുവിട്ടാല്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് ക്രിമിനലുകള്‍ നേരിട്ട് വിളിച്ചതിന്റെ തെളിവുകള്‍ പുറത്തുവരും. ആനക്കുഴി ഷാനവാസും കീടം പുരുഷോത്തമനും ആനാട് ജയനും ആ ദിവസങ്ങളില്‍ നിരന്തരം അടൂര്‍ പ്രകാശുമായി ബന്ധപ്പെട്ടിരുന്നതും ഫോണ്‍രേഖകളിലൂടെ മനസിലാക്കാന്‍ സാധിക്കും.

കൊലപാതകത്തെ ന്യായീകരിക്കാനും കൊലപാതകികളെ സംരക്ഷിക്കാനും നില്‍ക്കാതെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ ഒരു സാഹചര്യത്തില്‍ ചില മാതൃകാപരമായ തീരുമാനങ്ങളിലേക്ക് പോകാനുള്ള ഇച്ഛാശക്തിയാണ് കാണിക്കേണ്ടത്. ഇരട്ട കൊലപാതകത്തിനായി ഗൂഡാലോചന നടത്തിയ അടൂര്‍ പ്രകാശിനെയും കൊലപാതകത്തിന് പിന്നിലുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിക്കണം. ഏതൊരു നാട്ടിലും സ്വാഭാവികമായുണ്ടാവുന്ന രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനപ്പുറം തേമ്പാമൂട്ടിലും വെഞ്ഞാറമൂട്ടിലും ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തിലുടനീളവും കൊലപാതകത്തിന്റെയും പകയുടെയും വൈര്യനിര്യാതന ബുദ്ധിയുടെയും രാഷ്ട്രീയം വളര്‍ത്തി കൊണ്ടുവരാനും അതില്‍ നിന്നും നിഷ്ടൂരമായ കൊലപാതകം നടപ്പിലാക്കാനും കാരണമായ പശ്ചാത്തലത്തെ കുറിച്ച് ഗൗരവമായ പരിശോധന നടത്താന്‍ തയ്യാറാവണം. പുല്ലമ്പാറ പഞ്ചായത്തിലും തേമ്പാംമൂടിലുമുള്ള എല്ലാ കോണ്‍ഗ്രസുകാരും ക്രിമിനലുകളല്ല. പാരമ്പര്യമുള്ള നിരവധി കോണ്‍ഗ്രസുകാര്‍ പുല്ലമ്പാറ പ്രദേശത്തുണ്ട്. തലേക്കുന്നില്‍ ബഷീറിനെ പോലുള്ള ഗാന്ധിയന്‍ കോണ്‍ഗ്രസുകാരുടെ വേരുകളും തേമ്പാമൂട്ടിലുണ്ട്. അവരൊന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കൊലപാതകത്തില്‍ വിശ്വസിക്കുന്നവരുമല്ല. ഇവരെപ്പോലെ അര്‍പ്പണബോധവും ഗാന്ധിയന്‍ മൂല്യവുമുള്ള പുതുനിരയെ വാര്‍ത്തെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഇത്തരം ദുരന്തങ്ങളുടെ കാരണം. ഒരുഭാഗത്ത് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പറയുകയും മറുഭാഗത്ത് കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടുകയും ചെയ്യുന്ന അടൂര്‍ പ്രകാശും ആനക്കുഴി ഷാനവാസും പുരുഷോത്തമന്‍ നായരും ആനാട് ജയനുമൊക്കെ കോണ്‍ഗ്രസിന്റെ അടയാളങ്ങളായി മാറുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഗാന്ധിജിയെ കൊന്ന ആര്‍ എസ് എസും തേമ്പാമൂട്ടിലെ കോണ്‍ഗ്രസും തമ്മില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസുകാരാണ് പാതകങ്ങളുടെ കാര്യത്തില്‍ വിജയിക്കുക.

അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ ജീവിതം ഗുണ്ടാ മാഫിയാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതല്ല. മദ്യവും പണവും മദിരാക്ഷിയും നിറഞ്ഞ രാഷ്ട്രീയ ശൈലിയാണ് ആ മദ്യവ്യാപാരിയ്ക്കുള്ളത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പതിനാല് പേജുകളിലായി അടൂര്‍ പ്രകാശെന്ന മുന്‍മന്ത്രിയുടെ കൈയ്യിലിരിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ ഗുണ്ടാ സംഘങ്ങളെ വളര്‍ത്തുകയും സംരക്ഷിക്കുകയും അവരെ കൊണ്ട് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുന്നതും പതിവാണ്. ആ പാരമ്പര്യമാണ് കോന്നി നിയമസഭാ മണ്ഡലത്തില്‍ നിന്നും ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തിലേക്ക് ജനവിധി തേടാനെത്തിയപ്പോള്‍ അടൂര്‍ പ്രകാശ് പ്രയോഗിച്ചത്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ തേമ്പാമൂട് മാത്രമല്ല വിവിധ ഭാഗങ്ങളില്‍ ക്ഷയിച്ചുപോയ കോണ്‍ഗ്രസ് ഗുണ്ടാ സംഘങ്ങളെ അടൂര്‍ പ്രകാശ് സജീവമാക്കി. അവര്‍ക്ക് പണവും മദ്യവും നല്‍കി കളത്തിലിറക്കി. സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കി. മദ്യ, മണല്‍, റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയകള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ കോണ്‍ഗ്രസിന്റെ ക്രിമിനല്‍ മാഫിയാ സംഘങ്ങളെ സജീവമാക്കി ചൊല്‍പ്പടിയില്‍ നിര്‍ത്തി. അത്തരത്തിലൊരു ക്രിമിനല്‍ കോണ്‍ഗ്രസ് സംഘത്തിലുള്ളവരാണ് തേമ്പാമൂടിലെ കൊലപാതകികള്‍.

ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും അരുംകൊല ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കളടക്കമുള്ള മുഴുവന്‍ ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. കോണ്‍ഗ്രസ് കുടുംബങ്ങളില്‍നിന്ന് സിപിഐ എമ്മിലേക്ക് ആരെങ്കിലും വരികയാണെങ്കില്‍ അവരെ വകവരുത്തുമെന്നാണ് പണ്ടുമുതലേ അവിടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്താറുള്ളത്. ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം മിഥിലാജിന് ഇത്തരത്തില്‍ ഭീഷണിയുണ്ടായിരുന്നു, സിപിഐ എമ്മില്‍ നിന്നും വിട്ടുപോയില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്ന് മിഥിലാജിനെ ഭീഷണിപ്പെടുത്തിയത് ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റും നിരവധി ക്രിമിനല്‍കേസില്‍ പ്രതിയുമായ മദപുരം ഉണ്ണിയാണ്. പാര്‍ടി വിട്ടുവന്നാല്‍ ഒരാളെ കാണണമെന്നും മിഥിലാജിനോട് ഉണ്ണി പറഞ്ഞിരുന്നു. ആ ഒരാള്‍ അടൂര്‍ പ്രകാശാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ പറയുന്നത്.

തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാന്‍ അധ്വാനിച്ചുജീവിക്കുന്നതിനിടയിലാണ് പുരോഗമന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരായി നാട്ടുകാരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഹഖും മിഥിലാജും മുന്നോട്ടുവന്നത്. മിഥിലാജിന്റെ വെമ്പായത്തുള്ള പച്ചക്കറിക്കടയില്‍ ഹഖ് ജോലിചെയ്തിരുന്നു. ഓണത്തലേന്ന് വൈകുന്നത് വരെ കടയില്‍ കച്ചവടവും നടത്തി. ഹഖിനെ തേമ്പാമൂടിനപ്പുറമുള്ള കലഞ്ഞിമുഖത്തെ വീട്ടിലേക്ക് കൊണ്ടുവിടാനാണ് മിഥിലാജ് തന്റെ ബൈക്കുമായി ഇറങ്ങിയത്. തേമ്പാമൂട് ജംഗ്ഷനില്‍ എത്തിയപ്പോള്‍ അടൂര്‍ പ്രകാശിന്റെ ക്രിമിനല്‍സംഘം അവരെ വളഞ്ഞിട്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ഫൈസലിനെ വധിക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ച പിഴവ് ഈ പ്രാവശ്യം കോണ്‍ഗ്രസിന്റെ കൊലയാളി സംഘത്തിനുണ്ടായില്ല. ആശുപത്രിയിലെത്തിച്ചാലും രക്ഷിക്കാന്‍ പറ്റാത്ത വിധത്തില്‍ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കി തിരിച്ച് കറക്കി വലിച്ചെടുത്തു. മിഥിലാജിന്റെ മരണം ഉറപ്പുവരുത്തി. ഹഖ് മുഹമ്മദിനെ 71 വെട്ടുകളിലാണ് കോണ്‍ഗ്രസ് കാപാലികര്‍ തീര്‍ത്തുകളഞ്ഞത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയവൈര്യമെല്ലാം ഓരോ വെട്ടിലൂടെയും അവര്‍ പ്രകടിപ്പിച്ചു. വിവരണാതീതമായ പൈശാചികത, അതാണ് വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലപാതകത്തിലൂടെ കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്.

കോണ്‍ഗ്രസ് നടത്തിയ ആ പാതകത്തിന് പിന്നില്‍ അടൂര്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള ഗൂഡാലോചനയും കോണ്‍ഗ്രസിലെ ഉന്നത ബന്ധങ്ങളും പുറത്തുവന്നപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ ഉന്നത നേതാക്കളുടെ ഒരു അനൗദ്യോഗിക യോഗം കെ പി സി സി ഓഫീസില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ചുചേര്‍ത്തു. ആ യോഗത്തില്‍ വെച്ചാണ് തേമ്പാമൂട് നടന്നത് ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പ്രചരിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയത്. പക്ഷെ, തേമ്പാമൂടിലെയും വെഞ്ഞാറമൂടിലെയും ജനങ്ങള്‍ക്ക് ഇരട്ടക്കൊലപാതകം നടത്തിയ ഓരോരുത്തരെയും അറിയാം. അവരുടെ രാഷ്ട്രീയവും അറിയാം. എന്താണവിടെ നടന്നതെന്നും അറിയാം. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ് കെ പി സി സി ഇത്തരത്തിലുള്ളൊരു തീരുമാനം കൈക്കൊണ്ടത്. രണ്ട് കള്ളങ്ങളാണ് കെ പി സി സി നേതൃത്വത്തില്‍ പ്രധാനമായും പ്രചരിപ്പിക്കുന്നത്. ഒന്ന്, കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും ആയുധങ്ങളുമായാണ് സഞ്ചരിച്ചത്. സിസിടിവി ദൃശ്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്താണ് കോണ്‍ഗ്രസ് ആ നുണ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. രണ്ട്, കൊലപാതകികളായ കോണ്‍ഗ്രസ് ക്രിമിനലുകള്‍ സിപിഐ എം അനുഭാവികളാണെന്ന് നിരന്തരം നുണപറഞ്ഞ് ഫലിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ, വസ്തുതകള്‍ മറിച്ചാണ്.

കോണ്‍ഗ്രസുകാര്‍ പറയുന്ന സിസിടിവി റിക്കാര്‍ഡില്‍ മിഥിലാജും ഹഖും ആയുധവുമായി വരുന്ന ദൃശ്യങ്ങളില്ല. നിരായുധരായി വരുന്ന ആ യുവാക്കള്‍ തങ്ങളെ ആക്രമിക്കുന്ന കോണ്‍ഗ്രസ് ക്രിമിനലുകളെ ആദ്യം നിരായുധരായി പ്രതിരോധിക്കുകയാണ്. വെട്ട് തടുക്കാനുള്ള മല്‍പ്പിടുത്തത്തിനിടയില്‍ കോണ്‍ഗ്രസുകാരുടെ കൈയ്യില്‍ നിന്നും താഴെപ്പോയ ആയുധമെടുത്ത് വീശി കോണ്‍ഗ്രസ് ആക്രമികളെ അകറ്റാന്‍ ശ്രമിക്കുകയാണ്. ആയുധം കൈയ്യില്‍ കിട്ടിയിട്ടും അതുപയോഗിച്ച് കോണ്‍ഗ്രസ് ക്രിമിനലുകളെ അപായപ്പെടുത്താന്‍ ഹഖും മിഥിലാജും ശ്രമിക്കുന്നില്ല. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള അക്രമണം ആണെങ്കില്‍ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിലുള്ളവര്‍ക്കും പരിക്ക് പറ്റണമായിരുന്നു. വെട്ടേല്‍ക്കണമായിരുന്നു. എന്നാല്‍, അങ്ങനെ ഒരു പരിക്കും അവര്‍ക്ക് പറ്റിയിട്ടില്ല. സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പറയുന്നതും നിരായുധരായാണ് ഹഖും മിഥിലാജും സംഭവസ്ഥലത്തേക്ക് വന്നതെന്നാണ്. കോണ്‍ഗ്രസ് ക്രിമിനലുകള്‍ മാരകായുധങ്ങളുമായി കാത്തിരിക്കുകയായിരുന്നുവെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. കോണ്‍ഗ്രസിലെ ഉന്നത നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവോണ നാളില്‍ ചോരപ്പൂക്കളം ഒരുക്കാനായി ഇരുളിന്റെ മറവില്‍ പതിയിരിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ക്രിമിനല്‍ സംഘം.

ഇരട്ടക്കൊലപാതകത്തിലെ പ്രതികള്‍ കോണ്‍ഗ്രസല്ലെന്നുള്ള നുണയും പൊളിഞ്ഞുവീണു. എല്ലാ പ്രതികളും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ്. മഹിളാ കോണ്‍ഗ്രസിന്റെ സാന്നിധ്യം വരെ ഈ കൊലപാതകത്തില്‍ കാണാനാവും. പ്രതിയായ ഷജിത്ത് ഐ എന്‍ ടി യുസിയുടെ മരുതംമൂട് യൂണിറ്റ് അംഗവും പുല്ലമ്പാറ മണ്ഡലം സെക്രട്ടറിയുമാണ്. ഉണ്ണി എന്ന ബിജു കോണ്‍ഗ്രസിന്റെ തലയില്‍ വാര്‍ഡ് പ്രസിഡന്റും ഐ എന്‍ ടി യു സി മാണിക്കല്‍ മണ്ഡലം പ്രസിഡന്റുമാണ്. സതിമോന്‍ വെള്ളറടയില്‍ നിന്ന് മരുതംമൂട്ടില്‍ വന്ന് താമസിക്കുന്നയാളാണ്. സതിമോന് വീട് ഏര്‍പ്പാടാക്കി കൊടുത്തത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വമാണ്. മറ്റൊരു പ്രതി നജീബ് തേമ്പാമൂട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ കെ എസ് യു വിന്റെ സജീവ പ്രവര്‍ത്തകനാണ്. എസ് എഫ് ഐയുടെ ജില്ലാ വാഹന പ്രചരണ ജാഥ സ്‌കൂളില്‍ വന്നപ്പോള്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് നജീബായിരുന്നു. ഇയാളുടെ ജീപ്പില്‍ നേരത്തെ കള്ളത്തടി കടത്തിയപ്പോള്‍ പോലീസ് പിടിക്കുകയുണ്ടായി. അന്ന് നജീബിന്റെ ജീപ്പ് വിട്ടുകിട്ടാന്‍ വേണ്ടി സ്റ്റേഷനില്‍ ഇടപെട്ടത് ആനക്കുഴി ഷാനവാസെന്ന ഡി സി സി വൈസ് പ്രസിഡന്റാണ്. സജീവ് എന്ന പ്രതി രണ്ട് വര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ അയാളെ കൊണ്ടാണ് ആനക്കുഴി ഷാനവാസ് മരുതുംമൂടില്‍ കോണ്‍ഗ്രസിന്റെ പതാക ഉയര്‍ത്തിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് കീടം പുരുഷോത്തമന്റെ സന്തത സഹചാരികൂടിയാണ് സജീവ്. അജിത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സനല്‍, ഉണ്ണിയുടെ അനിയനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. ക്രിമിനല്‍ ബാന്ധവമുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക പ്രീജ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായ രമണി പി നായരുടെ വലംകൈയാണ്. കൊലപാതകം നടന്നയുടന്‍ കോന്നിയിലെ ഒളിത്താവളത്തിലേക്ക് കടന്നുകളയുകയും പിന്നീട് പിടിയിലാവുകയും ചെയ്ത അന്‍സാര്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസിന്റെ വളര്‍ത്തുഗുണ്ടകള്‍ കമ്യൂണിസ്റ്റ് അനുഭാവികളാണെന്നും കൊല്ലപ്പെട്ട ഹഖും മിഥിലാജും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും കള്ളം പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഹഖിന്റെയും മിഥിലാജിന്റെയും വീട്ടിലെ കോണ്‍ഗ്രസുകാര്‍ ഒരിക്കലും മാപ്പ് തരില്ല. ഈ യുവാക്കള്‍ ഇടതുപക്ഷത്തേക്ക് വന്നെങ്കിലും അവരുടെ വീടുകളിലും ബന്ധുക്കളായും ഒരുപാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടെന്നുള്ളത് മുല്ലപ്പള്ളി രാമചന്ദ്രന്‍ മറന്നുപോവരുത്.

നേരത്തെ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സജീവ്, ഷജിത്ത്, അജിത്ത് എന്നിവരെ പോലീസ് പിടികൂടിയപ്പോള്‍ അവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വെഞ്ഞാറമ്മൂട്, വട്ടപ്പാറ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചത് ഇപ്പോള്‍ കൊലപാതകത്തില്‍ പ്രതികളായ കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരും എന്‍ എന്‍ ടി യു സിക്കാരുമാണ്. ക്രിമിനലുകള്‍ക്കുവേണ്ടി പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടത് അടൂര്‍ പ്രകാശും ആനക്കുഴി ഷാനവാസും പുരുഷോത്തമനും ആനാട് ജയനുമാണ്. ഇത്തരം വസ്തുതകള്‍ ജനങ്ങളുടെ മുന്നിലുണ്ടെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിനറിയാം. അതിനാലാണ് നല്ലനിലയില്‍ നുണപ്രചരണം നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് ആഹ്വാനം ചെയ്തത്.

കൊലപാതകത്തെ ന്യായീകരിക്കാനും കൊലപാതകികളെ സംരക്ഷിക്കാനും നില്‍ക്കാതെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ ഒരു സാഹചര്യത്തില്‍ ചില മാതൃകാപരമായ തീരുമാനങ്ങളിലേക്ക് പോകാനുള്ള ഇച്ഛാശക്തിയാണ് കാണിക്കേണ്ടത്. ഇരട്ട കൊലപാതകത്തിനായി ഗൂഡാലോചന നടത്തിയ അടൂര്‍ പ്രകാശിനെയും കൊലപാതകത്തിന് പിന്നിലുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിക്കണം. ഏതൊരു നാട്ടിലും സ്വാഭാവികമായുണ്ടാവുന്ന രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനപ്പുറം തേമ്പാമൂട്ടിലും വെഞ്ഞാറമൂട്ടിലും ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തിലുടനീളവും കൊലപാതകത്തിന്റെയും പകയുടെയും വൈര്യനിര്യാതന ബുദ്ധിയുടെയും രാഷ്ട്രീയം വളര്‍ത്തി കൊണ്ടുവരാനും അതില്‍ നിന്നും നിഷ്ടൂരമായ കൊലപാതകം നടപ്പിലാക്കാനും കാരണമായ പശ്ചാത്തലത്തെ കുറിച്ച് ഗൗരവമായ പരിശോധന നടത്താന്‍ തയ്യാറാവണം.

പുല്ലമ്പാറ പഞ്ചായത്തിലും തേമ്പാംമൂടിലുമുള്ള എല്ലാ കോണ്‍ഗ്രസുകാരും ക്രിമിനലുകളല്ല. പാരമ്പര്യമുള്ള നിരവധി കോണ്‍ഗ്രസുകാര്‍ പുല്ലമ്പാറ പ്രദേശത്തുണ്ട്. തലേക്കുന്നില്‍ ബഷീറിനെ പോലുള്ള ഗാന്ധിയന്‍ കോണ്‍ഗ്രസുകാരുടെ വേരുകളും തേമ്പാമൂട്ടിലുണ്ട്. അവരൊന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കൊലപാതകത്തില്‍ വിശ്വസിക്കുന്നവരുമല്ല. ഇവരെപ്പോലെ അര്‍പ്പണബോധവും ഗാന്ധിയന്‍ മൂല്യവുമുള്ള പുതുനിരയെ വാര്‍ത്തെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഇത്തരം ദുരന്തങ്ങളുടെ കാരണം. ഒരുഭാഗത്ത് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പറയുകയും മറുഭാഗത്ത് കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടുകയും ചെയ്യുന്ന അടൂര്‍ പ്രകാശും ആനക്കുഴി ഷാനവാസും പുരുഷോത്തമന്‍ നായരും ആനാട് ജയനുമൊക്കെ കോണ്‍ഗ്രസിന്റെ അടയാളങ്ങളായി മാറുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഗാന്ധിജിയെ കൊന്ന ആര്‍ എസ് എസും തേമ്പാമൂട്ടിലെ കോണ്‍ഗ്രസും തമ്മില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസുകാരാണ് പാതകങ്ങളുടെ കാര്യത്തില്‍ വിജയിക്കുക. മദ്യ, മണല്‍, റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയകളുമായി കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ ബന്ധിപ്പിക്കുകയും മദ്യവും മദിരാക്ഷിയും നല്‍കി വശീകരിച്ച് കൊലപാതക രാഷ്ട്രീയം മികച്ചതാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്നതിനാലാണ് കോണ്‍ഗ്രസുകാര്‍ക്ക് അടൂര്‍ പ്രകാശിനെയും തേമ്പാമൂട് നടന്ന ഇരട്ടകൊലപാതകത്തെയും ന്യായീകരിക്കേണ്ടി വരുന്നത്. അക്രമ പ്രവര്‍ത്തനങ്ങളെ വെള്ളപൂശുന്നതിന് പകരം ഗാന്ധിജിയുടെ മൂല്യങ്ങളെ തിരികെ പിടിക്കാനാണ് കെ പി സി സി പ്രസിഡന്റ് ഈ ഘട്ടത്തില്‍ ആഹ്വാനം ചെയ്യേണ്ടത്. കൊലപാതക രാഷ്ട്രീയത്തിന്റെ ചോരപുരണ്ട ഖദറുമുടുത്ത് അഹിംസയെ കുറിച്ച് സംസാരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പരിഹാസ്യമായ ഒരു കാഴ്ചയാണ്. കൊലപാതകങ്ങളുടെ രക്തകറകള്‍ പുരണ്ട തങ്ങളുടെ കൈപ്പത്തി ഉയര്‍ത്തി വോട്ടുതേടാന്‍ പോകുമ്പോള്‍ പ്രബുദ്ധരായ മലയാളികള്‍ കോണ്‍ഗ്രസിന് മറുപടി നല്‍കും.

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More