കത്തുകള്‍
എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ .

മതം വ്യാപാരവസ്തുവാകുമ്പോള്‍

ഡോ കെ എന്‍ പണിക്കര്‍

ഫ്യൂഡല്‍ സാമൂഹ്യ ബന്ധങ്ങള്‍ക്ക് താങ്ങായി നിന്ന മതാചാരങ്ങള്‍ക്ക് ആശയപരമായ ശക്തി പകര്‍ന്നുകൊടുത്തത് പുരോഹിതരായിരുന്നുവെന്ന് മാക്സ് മുള്ളര്‍ പറഞ്ഞിട്ടുണ്ട്. പ്രശസ്ത ജര്‍മന്‍ പണ്ഡിതനായ അദ്ദേഹം ഹിന്ദുമതത്തെ കുറിച്ചുള്ള ഒട്ടേറെ ആധികാരിക ഗവേഷണ പഠനങ്ങളുടെ കര്‍ത്താവാണ്. ഹിന്ദു മതത്തിലെ ആരാധനാസമ്പ്രദായത്തെ പുരോഹിതര്‍ നിയന്ത്രിച്ചിരുന്ന രീതിയെ വിമര്‍ശനാത്മകമായി അദ്ദേഹം വിശകലനം ചെയ്തിട്ടുണ്ട്. നിലവിലുള്ള ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും വിശദീകരിക്കുവാനും പുതിയവയെ സൃഷ്ടിക്കുവാനുമുള്ള അധികാരം അവരുടെ കൈയ്യിലായിരുന്നു. അതായത് മത വ്യവസ്ഥയെ സൃഷ്ടിച്ചതും നിയന്ത്രിച്ചതും അവരായിരുന്നുവെന്ന് അര്‍ത്ഥം. ഫ്യൂഡല്‍വര്‍ഗത്തിന്റെ അധികാരം നിലനിര്‍ത്താനും പുരോഹിതവര്‍ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാനുമുള്ള ഉപകരണമായി അവര്‍ മതവ്യവസ്ഥയെ വാര്‍ത്തെടുത്തു. മതവിശ്വാസികള്‍ മതവ്യവസ്ഥയുടെ സംരക്ഷകരായ പുരോഹിതരുടെ ആജ്ഞാനുവര്‍ത്തികളായി മതാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അന്ധവിശ്വാസങ്ങളെയും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി. അങ്ങനെ നിലവില്‍വന്ന മതവ്യവസ്ഥ വിശ്വാസമായി, പ്രത്യയശാസ്ത്രമായി. മഠങ്ങളും സെമിനാരികളും മദ്രസകളുമൊക്കെ മതവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാന്‍ സഹായിക്കുന്ന പ്രത്യയശാസ്ത്ര ഉത്പാദനകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയും ചെയ്തു.

മതത്തിന്റെ വ്യവസായവല്‍ക്കരണവുമായി ബന്ധപ്പെട്ട മറ്റൊരു വശമാണ് ആള്‍ദൈവങ്ങള്‍. ഇക്കൂട്ടരുടേയും ധ്യാനകേന്ദ്രങ്ങളുടെയും എണ്ണവും പ്രചാരവും അനുദിനം വര്‍ധിച്ചുവരുന്നു. ഇവയൊന്നും ഇന്ന് ആത്മീയ സ്ഥാപനങ്ങളല്ല. വലിയ കച്ചവട സാമ്രാജ്യങ്ങളാണ്. ലാഭത്തിനുവേണ്ടി മാത്രം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും ടി വി ചാനലുകളുടെയും അധിപന്‍മാരാണ് മിക്ക ആള്‍ദൈവങ്ങളും. സാമൂഹ്യസേവനം എന്ന മറക്കുപിന്നിലാണ് വ്യവസായം നടക്കുന്നത് എന്നതുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങളുടെ ശരിയായ സ്വഭാവം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല. ആള്‍ ദൈവങ്ങള്‍ നിയന്ത്രിക്കുന്ന മിക്ക സ്ഥാപനങ്ങളിലും കൊല്ലും കൊലയും അഴിമതിയും നടക്കുന്നത് മതവിശ്വാസത്തെ വ്യവസായവത്കരിക്കുന്നതിന്റെ അനന്തരഫലമായാണ്.

വിശ്വാസികളെ മതവ്യവസ്ഥക്കുള്ളില്‍ തളച്ചിട്ടത് ആരാധനാസമ്പ്രദായമാണ്. അതിലൂടെയാണ് പുരോഹിതരും മതാധ്യക്ഷന്‍മാരും അവരുടെ അധികാരം നിലനിര്‍ത്തിപ്പോന്നത്. ആരാധനക്ക് ആവശ്യമായ അറിവും അവരില്‍ നിക്ഷിപ്തമായിരുന്നു. ഈ വ്യവസ്ഥയെ ചോദ്യം ചെയ്യുകയും ഒരു ബദല്‍ ആരാധനാസമ്പ്രദായം സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് മതപരിഷ്കാരത്തിന്റെ ഭാഗമായി നവോത്ഥാനം ചെയ്യാന്‍ ശ്രമിച്ചത്. വിഗ്രഹാരാധനയെ നിശിതമായി വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്ത റാംമോഹന്‍ റായ് എല്ലാ മതവ്യവസ്ഥയും കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി. കാപട്യമാകാന്‍ കാരണം മതവ്യവസ്ഥകള്‍ പുരോഹിതരുടേയും മതാധ്യക്ഷന്‍മാരുടെയും താല്‍പ്പര്യങ്ങളില്‍ നിന്നാണ് ഉടലെടുത്തത് എന്നതാണ്. വ്യക്തിക്ക് നിരക്കാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രവര്‍ത്തികമാക്കിയതും അവര്‍ തന്നെ.

വിഗ്രഹാരാധനയിലും പൌരോഹിത്യത്തിലും അധിഷ്ഠിതമായ മതാചാരങ്ങളെ നവീകരിക്കാനുള്ള ശ്രമങ്ങളാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തത്. ബംഗാളിലും പഞ്ചാബിലും മഹാരാഷ്ട്രയിലും കേരളത്തിലുമൊക്കെ അത് ആരംഭിച്ചു. ഇവിടെയെല്ലാം നവോത്ഥാന മനുഷ്യര്‍ വിഗ്രഹാരാധനയെ തിരസ്കരിച്ചു. മലയാളത്തിലെ നവോത്ഥാന നോവലായ ഇന്ദുലേഖയിലെ നായകനായ മാധവന്‍ ദൈവാരാധനയ്ക്ക് അമ്പലത്തിന്റെ പ്രസക്തിയെന്താണെന്ന് ആരായുന്നത് കാണാം. ഇനി അമ്പലങ്ങളെ ചുട്ടുകരിക്കാമെന്ന് വി ടി ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടിട്ടുണ്ട്. നാരായണഗുരുസ്വാമികള്‍ വിഗ്രഹങ്ങളെ അമ്പലങ്ങളില്‍ നിന്ന് പുറന്തള്ളുകയും ചെയ്തു. നവോത്ഥാനത്തിന്റെ അവസാനത്തെ കണ്ണിയാണ് ഒരുപക്ഷേ എം ടി വാസുദേവന്‍നായരുടെ നിര്‍മാല്യത്തിലെ അമ്പലവും വെളിച്ചപ്പാടും.

മതം വിശ്വാസമാണ്, പ്രത്യയശാസ്ത്രമാണ്. ദ്വിമുഖ സാമൂഹ്യഭൂമികയുള്ള പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ അതിന്റെ സംഘടിതവും ജനകീയവുമായ സ്വാധീനത്തെ ഫലപ്രദമായി നേരിടാന്‍ നവോത്ഥാനത്തിനായില്ല. നവോത്ഥാനം ഇന്ത്യയില്‍ ദുര്‍ബലമായിരുന്നു. വളരെ ചെറിയ ഒരു വിഭാഗത്തില്‍ മാത്രമേ അതിന്റെ സ്വാധീനം എത്തുകയുണ്ടായുള്ളു. ജ്ഞാനോദയം മിക്കവാറും സംഭവിക്കുകയുമുണ്ടായില്ല. അതുകൊണ്ട് പുരോഹിതരുടെ സ്വാധീനവും മതാധ്യക്ഷരുടെ അധികാരവും ഒരു പരിധിവരെ ചോദ്യം ചെയ്യപ്പെട്ടെങ്കിലും അവരുടെ സ്വാധീനത്തിന്റെ ഒരു വലിയ മേഖല സമൂഹത്തില്‍ നിലനിന്നു. ആ മേഖലയിലാണ് മതാത്മകതയും പൌരോഹിത്യസ്വാധീനവും തഴച്ചുവളരുന്നത്. ആ ഇടം സംരക്ഷിക്കാനും വികസിപ്പിക്കാനും സാംസ്കാരിക പ്രതിസന്ധിയില്‍ അകപ്പെട്ടുകഴിയുന്ന മധ്യവര്‍ഗം സഹായിക്കുകയും ചെയ്യുന്നു.

ഇന്ന് മതത്തിന്റെ സ്വഭാവവും സ്വാധീനവും നവോത്ഥാന കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമാണ്. വികസിത മുതലാളിത്തത്തിന്റെ കാലഘട്ടത്തില്‍ മനുഷ്യന്റെ എല്ലാ വ്യവഹാരവും ചരക്കായി മാറുന്നു. വിശ്വാസമടക്കം. മതം ഇന്ന് ഒരു വ്യാപാരവസ്തുവാണ്. ദേവാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതസ്ഥാപനങ്ങളെല്ലാം തന്നെ വ്യാപാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. തീര്‍ത്ഥാടനം വിനോദ സഞ്ചാരമായി പുനര്‍നിര്‍വചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനാവശ്യമായ സൌകര്യങ്ങള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ, സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ മേഖലയില്‍ വളരെ വലിയ മുതല്‍മുടക്ക് നടന്നുകൊണ്ടിരിക്കയാണ്. തീര്‍ത്ഥാടനത്തിന് പോകുന്നത് വിശ്വാസികളായി കൊള്ളണമെന്നില്ല. വിനോദ സഞ്ചാരികളാകാം. ഏതായാലും തീര്‍ത്ഥാടകരുടെ സംഖ്യ കഴിഞ്ഞ രണ്ടുദശകങ്ങളില്‍ പത്തുമടങ്ങ് വര്‍ധിച്ചിരിക്കുന്നു എന്നാണ് കണക്ക്. ശബരിമലയും തിരുപ്പതിയും വേളാങ്കണ്ണിയും ഗുരുവായൂരും കാശിയുമൊക്കെ അഖിലേന്ത്യാ പ്രാധാന്യമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. അതോടൊപ്പം വളര്‍ന്നുവന്ന വളര്‍ന്നുവന്ന കച്ചവടസാധ്യത ചില്ലറയല്ല. മതാത്മകത്ക്ക് പിന്നില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാനകാലഘട്ടത്തിലെ ശക്തികള്‍ മാത്രമല്ല, മതം ഇന്നൊരു വ്യാപാരവസ്തുവാണ്. പുരോഹിതരും മതാധ്യക്ഷന്‍മാരും അതിന്റെ ഉപാസകര്‍ മാത്രം.

കഴിഞ്ഞ അറുപത് കൊല്ലങ്ങളില്‍ കേരളത്തില്‍ എത്ര ദേവാലയങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്നതിന് കണക്കുണ്ടെന്ന് തോന്നുന്നില്ല. ഒരുപക്ഷേ, ഏറ്റവുമധികം ‘വികസനം’ സംഭവിച്ചിട്ടുള്ളത് ആരാധനാലയങ്ങളുടെ എണ്ണത്തിലാവും. അമ്പലങ്ങളും പള്ളികളും സ്ഥാപിക്കുന്നതിന് കൊളോണിയല്‍ ഭരണകാലത്ത് ചില നിയമങ്ങളുണ്ടായിരുന്നു. ഇന്നത് പാലിക്കുന്നില്ല; നിയമം നിലനില്‍ക്കുന്നു എങ്കില്‍ കൂടി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അമ്പലവും പള്ളിയും നിര്‍മിക്കാം. പുതിയ അമ്പലങ്ങളും പള്ളികളും തെരുവുകളില്‍ പോലും പ്രത്യക്ഷപ്പെടുന്നു. അമ്പലങ്ങള്‍ ഇന്ന് വ്യാപാരകേന്ദ്രങ്ങളാണ്. ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് വന്ന മാറ്റങ്ങള്‍ ഉദാഹരണങ്ങളാണ്. പുതിയ ഫ്ളാറ്റുകളും വില്ലകളും ഗുരുവായൂരിന്റെ തീര്‍ത്ഥാടന വിനോദകേന്ദ്ര സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മതത്തിന്റെ വ്യവസായവല്‍ക്കരണവുമായി ബന്ധപ്പെട്ട മറ്റൊരു വശമാണ് ആള്‍ദൈവങ്ങള്‍. ഇക്കൂട്ടരുടേയും ധ്യാനകേന്ദ്രങ്ങളുടെയും എണ്ണവും പ്രചാരവും അനുദിനം വര്‍ധിച്ചുവരുന്നു. ഇവയൊന്നും ഇന്ന് ആത്മീയ സ്ഥാപനങ്ങളല്ല. വലിയ കച്ചവട സാമ്രാജ്യങ്ങളാണ്. ലാഭത്തിനുവേണ്ടി മാത്രം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും ടി വി ചാനലുകളുടെയും അധിപന്‍മാരാണ് മിക്ക ആള്‍ദൈവങ്ങളും. സാമൂഹ്യസേവനം എന്ന മറക്കുപിന്നിലാണ് വ്യവസായം നടക്കുന്നത് എന്നതുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങളുടെ ശരിയായ സ്വഭാവം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല. ആള്‍ ദൈവങ്ങള്‍ നിയന്ത്രിക്കുന്ന മിക്ക സ്ഥാപനങ്ങളിലും കൊല്ലും കൊലയും അഴിമതിയും നടക്കുന്നത് മതവിശ്വാസത്തെ വ്യവസായവത്കരിക്കുന്നതിന്റെ അനന്തരഫലമായാണ്. മതസ്ഥാപനങ്ങളിലെ ആന്തരികമായ സാമ്പത്തിക താല്‍പ്പര്യങ്ങളാണ് ഇത്തരത്തിലുള്ള സംഘട്ടനങ്ങള്‍ക്ക് കാരണമാകുന്നത്.

എല്ലാ മതങ്ങള്‍ക്കിടയിലും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ഈ പ്രവണതകള്‍ സമൂഹത്തില്‍ പല വിധത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് സാമൂഹ്യ വോര്‍തിരിവ്. മതാത്മകത പൊതു മണ്ഡലത്തെ കീഴ്പ്പെടുത്തുകയും തല്‍ഫലമായി വ്യക്തികള്‍ പൊതുസംസര്‍ഗത്തില്‍ മതപരമായ തിരിച്ചറിവുള്ളവരായി മാറുകയും ചെയ്യുന്നു. ജനങ്ങള്‍ പൌരന്‍മാരല്ലാതെ, ഹിന്ദുക്കളും മുസ്ളീംങ്ങളും ക്രിസ്ത്യാനികളുമാകുന്നു. ഈ വേര്‍തിരിവില്‍ നിന്ന് സംജാതമാവുന്ന അടുത്ത ഘട്ടമാണ് വര്‍ഗീയത.

മതത്തിന്റെ സാമൂഹ്യ ഉപയോഗം ഇന്ന് ധൃതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ നിക്ഷേപമണ്ഡലങ്ങള്‍ തേടുന്ന മൂലധനം മതത്തെയും മത വ്യവസ്ഥയെയും അതിന്റെ വരുതിയിലാക്കിക്കൊണ്ടിരിക്കയാണ്. തല്‍ഫലമായി മതവും മത വ്യവഹാരങ്ങളും കൂടുതല്‍ ശക്തമാകാനും കൂടുതല്‍ സംഘടിതമായ മതവ്യവസ്ഥകള്‍ രൂപംകൊള്ളാനും ഇടയുണ്ട്. ഈ പുതിയ വ്യവസ്ഥയുടെ കാര്യകര്‍ത്താക്കളായി ആള്‍ദൈവവും പുരോഹിതരും സഭാധ്യക്ഷന്‍മാരും രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്നു.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh