പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ .

വധശിക്ഷ സ്വീകാര്യമാണോ?

ഡോ. കെ എന്‍ പണിക്കര്‍

ഭരണകൂടങ്ങള്‍ക്കോ, നീതിന്യായ വ്യവസ്ഥിതിക്കോ, രാഷ്ട്രപതിക്കോ തിരികെ കൊടുക്കാന്‍ സാധിക്കാത്ത ഒന്നാണ് ജീവന്‍. അതിനെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ക്ക് അധികാരമുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാവുന്നു. ജീവന്‍ കൊടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജീവന്‍ നശിപ്പിക്കാനുള്ള അവകാശം ഉണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇല്ല എങ്കില്‍ വധശിക്ഷ എന്നത് സ്വീകാര്യമായ ഒരു നടപടിയല്ല. വധശിക്ഷക്ക് പകരം ആജീവാനന്ത ശിക്ഷ കൊടുക്കാം. അത് 14 വര്‍ഷത്തേക്കുള്ള ഒരു നടപടിക്രമമാവരുത്. ജീവിതാവസാനം വരെ കാരാഗ്രഹത്തില്‍ ഒറ്റയ്ക്ക് ജീവിക്കുക എന്ന ശിക്ഷ. ഒരു പക്ഷെ ഒരു കുറ്റവാളിക്ക് താന്‍ ചെയ്ത കുറ്റത്തെ പുനര്‍വിചിന്തനം ചെയ്യാനും തന്റെ ജീവിതത്തെ തന്നെ പുനപരിശോധിക്കാനും ആ ശിക്ഷ ഉപയുക്തമാവും. തിരിച്ചറിവിന്റെ ബോധം മനസില്‍ ഉറവ പൊട്ടുന്നതിനും അത് സഹായകമാവും. എന്തായാലും സാമൂഹ്യ അവബോധത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി വധശിക്ഷ ഉപയോഗിച്ചുകൂട. .

ഇന്ത്യയുടെ സമകാലീന ചരിത്രത്തിലുണ്ടായ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു ഇന്ത്യന്‍ പാര്‍ലിമെന്റിന് നേരെയുണ്ടായ ആക്രമണം. ഈ ആക്രമണത്തെ കുറിച്ച പലവിധത്തിലുള്ള അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇനിയും പുറത്ത് വരാത്ത പല കാര്യങ്ങളും ഈ വിഷയത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ആക്രമണത്തിന്റെ രീതിയും ആക്രമിച്ചവരെ കുറിച്ചുള്ള വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരുടെ പങ്കും തുടങ്ങി വിവിധ തലങ്ങളില്‍ ആഴത്തിലുള്ള പരിശോധനകള്‍ നടന്നില്ലേ എന്നും പല നിലപാടുകളിലും അറിവില്ലായ്മകള്‍ നിലനില്‍ക്കുന്നില്ലേ എന്നും ശങ്കിക്കപ്പെടുന്നുണ്ട്.

2001 ഡിസംബര്‍ 13-നാണ് തീവ്രവാദികള്‍ രാഷ്ട്രതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ആക്രമണമഴിച്ചുവിട്ടത്. കടുത്ത സുരക്ഷാ സംവിധാനമുള്ള പാര്‍ലമെന്റ് മന്ദിരം ആക്രമിക്കപ്പെട്ടത് ഏവരിലും ഞെട്ടലുളവാക്കി. ഡല്‍ഹി പോലീസിലെയും പാര്‍ലിമെന്റ് മന്ദിരത്തിലെ സെക്യൂരിറ്റി വിഭാഗത്തിലെയും ജീവനക്കാര്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഞ്ച് തീവ്രവാദികള്‍ സുരക്ഷാസൈനികരുടെ വെടിവെപ്പിലും മരണപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മൂന്ന് വ്യക്തികളെയാണ് കുറ്റാരോപണ വിധേയരായി അറസ്റ് ചെയ്തത്. ഡല്‍ഹി സര്‍വ്വകലാശാലയിലെ അധ്യാപകനായ എസ് എ ആര്‍ ഗിലാനിയും ജമ്മു-കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ അഫ്സല്‍ഗുരുവും അദ്ദേഹത്തിന്റെ ബന്ധുവായ ഷൌക്കത്ത് ഹുസൈന്‍ ഗുരുവുമായിരുന്നു പ്രതികള്‍. പാര്‍ലമെന്റ് സംഭവത്തിന് ശേഷം ഇവര്‍ മൂന്ന് പേരും അറസ്റ് ചെയ്യപ്പെടുകയും അവര്‍ക്കെതിരായി കേസ് നടത്തുകയും ചെയ്തു. ഗിലാനിയെ കേസിന്റെ അവസാന ഘട്ടത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. ഷൌക്കത്ത് ഹുസൈന്റെ ശിക്ഷ 10 വര്‍ഷത്തെ കഠിന തടവായി പരിമിതപ്പെടുത്തി. അഫ്സല്‍ഗുരുവിനെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തു.

പാര്‍ലമെന്റ് ആക്രമണത്തിന്റെ തലേദിവസം അഫ്സല്‍ഗുരു ടെലിഫോണ്‍ വഴി നടത്തിയ സംഭാഷണമാണ് പോലീസ് നിര്‍ണായക തെളിവായി കോടതിയില്‍ ഹാജരാക്കിയത്. അത് ബോധ്യപ്പെട്ട കോടതി, ആക്രമണത്തിനായുള്ള ഗൂഡാലോചനയില്‍ അഫ്സല്‍ഗുരു പങ്കാളിയായിരുന്നു എന്ന നിഗമനം കൈക്കൊണ്ടു. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് അഫ്സല്‍ഗുരു ശിക്ഷിക്കപ്പെട്ടത്. അങ്ങനെയാണ് അഫ്സല്‍ഗുരു വധശിക്ഷക്ക് വിധേയനാവുന്നത്.

അഫ്സല്‍ഗുരു പാര്‍ലമെന്റ് ആക്രമണത്തില്‍ പങ്കാളിയായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടേണ്ടതാണ്. കേസ് നടത്തിയ രീതികളെ കുറിച്ച് പല അഭിപ്രായ വ്യത്യാസങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. അഫ്സല്‍ഗുരു കുറ്റക്കാരനാണെങ്കില്‍ തന്നെ എന്ത് ശിക്ഷയാണ് നല്‍കേണ്ടത് എന്നതിനെ കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. വധശിക്ഷയാണ് അഫ്സല്‍ഗുരുവിന് വിധിച്ചത്. സുപ്രീം കോടതി ശിക്ഷ വിധിച്ചപ്പോള്‍ അഫ്സല്‍ഗുരുവും തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയും രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. പക്ഷെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം അഫ്സല്‍ഗുരു ദയ അര്‍ഹിക്കുന്നില്ല വധശിക്ഷ നടപ്പാക്കണം എന്നായിരുന്നു. രാഷ്ട്രപതി വധശിക്ഷ ശരിവെച്ചു. ഫെബ്രുവരി 9-ാം തിയ്യതി കാലത്ത് വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു.

ഇവിടെ ഉന്നയിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട ചോദ്യം വധശിക്ഷ നമ്മുടെ നിയമത്തില്‍ നിലനിര്‍ത്തേണ്ട, സ്വീകാര്യമാവേണ്ട ഒന്നാണോ എന്നതാണ്. ലോകത്തില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ വധശിക്ഷ സ്വീകാര്യമല്ല അത് മനുഷ്യത്വത്തിനും മാനവീകതയ്ക്കും എതിരാണ് എന്ന അഭിപ്രായക്കാരാണ്. ഞാനും ആ പക്ഷക്കാരനാണ്. മനുഷ്യാവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട അവകാശം ജീവിക്കുവാനുള്ള അവകാശമാണ്. അതുകൊണ്ട് കുറ്റംചെയ്തു എന്നത് കൊണ്ട് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൂട.

ഭരണകൂടങ്ങള്‍ക്കോ, നീതിന്യായ വ്യവസ്ഥിതിക്കോ, രാഷ്ട്രപതിക്കോ തിരികെ കൊടുക്കാന്‍ സാധിക്കാത്ത ഒന്നാണ് ജീവന്‍. അതിനെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ക്ക് അധികാരമുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാവുന്നു. ജീവന്‍ കൊടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജീവന്‍ നശിപ്പിക്കാനുള്ള അവകാശം ഉണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇല്ല എങ്കില്‍ വധശിക്ഷ എന്നത് സ്വീകാര്യമായ ഒരു നടപടിയല്ല. വധശിക്ഷക്ക് പകരം ആജീവാനന്ത ശിക്ഷ കൊടുക്കാം. അത് 14 വര്‍ഷത്തേക്കുള്ള ഒരു നടപടിക്രമമാവരുത്. ജീവിതാവസാനം വരെ കാരാഗ്രഹത്തില്‍ ഒറ്റയ്ക്ക് ജീവിക്കുക എന്ന ശിക്ഷ. ഒരു പക്ഷെ ഒരു കുറ്റവാളിക്ക് താന്‍ ചെയ്ത കുറ്റത്തെ പുനര്‍വിചിന്തനം ചെയ്യാനും തന്റെ ജീവിതത്തെ തന്നെ പുനപരിശോധിക്കാനും ആ ശിക്ഷ ഉപയുക്തമാവും. തിരിച്ചറിവിന്റെ ബോധം മനസില്‍ ഉറവ പൊട്ടുന്നതിനും അത് സഹായകമാവും. എന്തായാലും സാമൂഹ്യ അവബോധത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി വധശിക്ഷ ഉപയോഗിച്ചുകൂട.

അഫ്സല്‍ഗുരുവിന്റെ കാര്യത്തില്‍ വധശിക്ഷക്ക് വിധേയനാകാന്‍ പോകുന്ന ഒരു വ്യക്തിക്ക് അനുവദിച്ചിട്ടുള്ള ഔദാര്യങ്ങള്‍ പോലും സിദ്ധിച്ചില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. അദ്ദേഹത്തിന്റെ വീട്ടുകാരെ വിവരം അറിയിച്ചില്ലെന്ന് മാത്രമല്ല അന്ത്യകര്‍മങ്ങള്‍ ചെയ്യാനുള്ള അനുവാദവും നല്‍കിയില്ല. ഭീകരതയുടെ മുദ്രകുത്തിയാല്‍ നടപ്പിലുള്ള രീതികള്‍ പോലും പാലിക്കേണ്ടതില്ല എന്നാണോ ഭരണകൂടത്തിന്റെ കാഴ്ചപ്പാട്?

അഫ്സല്‍ഗുരുവിന്റെ വധം ഹിന്ദു വര്‍ഗീയവാദികള്‍ ആഘോഷിക്കാനുള്ള അവസരമാക്കി. മധുരപലഹാര വിതരണം ചെയ്തു. മരണസമയത്ത് അഫ്സല്‍ഗുരു സന്തോഷവാനായിരുന്നു എന്ന് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ കാണുന്നു. അത് ശരിയാണെങ്കില്‍ അഫ്സല്‍ഗുരുവിന്റെ ജീവിതം അവസാനിച്ചിട്ടില്ല. അത് ഇനിയും ഇന്ത്യന്‍ ഭരണകൂടത്തെ അലോസരപ്പെടുത്തിയേക്കും.

www.facebook.com/kn.panikkar

Comments  

 
0 # ബാക്കിപത്രങ്ങള് ‍ — അച്യുതന്‍ വി ആര്‍ 2013-02-26 07:24
സ്വാതത്ര്യം എന്നത് തന്റെ കയ്യില്‍ ഇരിയ്ക്കുന്ന വടി അന്യന്റെ മൂക്കിന്‍ തുമ്പത്തു കൊള്ളിച്ചുകൊണ്ട ് നടക്കാനുള്ളതാണ് എന്നത് അന്ധവിശ്വാസം ആണ്.ഇത് എല്ലാ തരം സ്വാതന്ത്ര്യങ്ങ ള്‍ക്കും ബാധകമാണ്.മതേതര രാഷ്ട്രം എന്നാല്‍ എല്ലാ മതങ്ങള്‍ക്കും ഒരേ പോലെ വളരാനും പ്രചരിപ്പിയ്ക്ക ാനും അവകാശം ഉണ്ട് എന്നതാണ്.എന്ന് കൃതി ഇത്തരം അവകാശങ്ങള്‍ നാടിന്റെ കെട്ടുറപ്പിന് വിപരീതമായി ബാധിയ്ക്കരുത്.ഇപ്പോള്‍ ഇവിടെ നടക്കുന്നത് അതാണ്‌.എല്ലാ മതവിഭാഗങ്ങളിലും ഉള്ള നേതാക്കന്മാരുമാ യി അടിയന്തര ചര്‍ച്ചയാണ് ഉടനെ വേണ്ടത്.അത്തരം ഒരു സൌഹൃദ പാരസ്പര്യത്തിനു ള്ള അന്തരീക്ഷം ഇവിടെ ഉണ്ടായില്ലെങ്കി ല്‍ ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ നടക്കും.ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലെതുപ ോലെ സാമൂഹ്യജീവിതം ദുസ്സഹമാകും.സ്വാതന്ത്ര്യം എന്നത് ഒരു പേടിസ്വപ്നം ആകരുത്.വധശിക്ഷ ഒന്നിനും പരിഹാരമല്ല.മതമൌലിക വാദികള്‍ അവരുടെ അന്യമത വിരോധങ്ങള്‍ അവസാനിപ്പിച്ചു ചര്‍ച്ചയ്ക്കു തയ്യാറാവണം.ഇത് എന്റെ ഏറ്റവും ചെറിയ ഒരു അഭിപ്രായം ആണ്.
Reply | Reply with quote | Quote
 
 
0 # Anumod — Anumod P 2013-04-15 08:44
ഉപ്പു ടിന്നവാൻ വെള്ളം കുടിക്കണം,കുടിച ്ചേ പറ്റൂ....നിരപരാധികളെ ബോംബുവച്ചും വെടിവച്ചും കൊല്ലുന്ന തീവ്രവാദികൾ ഒരു തരത്തിലുള്ള മനുഷ്യതവും അര്ഹിക്കുന്നില് ല...should hang such people until death
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh