Skip to main content
വാർത്തകൾ

ബംഗ്ലാദേശ് പ്രക്ഷോഭ പരാമർശം ; വിശദീകരണവുമായി നേഹ ബോറ

neha

ജെഎൻയുവിൽ തിയേറ്റർ ആൻഡ് പെർഫോമൻസ് സ്റ്റഡീസിൽ പിഎച്ച്ഡി ചെയ്യുന്ന നേഹ ബോറയുടെ ബംഗ്ലാദേശ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട പരാമർശം വിവാദത്തിൽ. ബംഗ്ലാദേശിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് രംഗത്തെത്തി. 2019–20 കാലത്തെ പൗരത്വനിയമ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയയായ നേഹ, ഡൽഹിയിൽ നടന്ന സിജെപി പ്രതിഷേധത്തിലും ശ്രദ്ധാകേന്ദ്രമായിരുന്നു.

ബംഗ്ലാദേശിലെ പുരോഗമന വിദ്യാർഥി സംഘടനയായ സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ ദേശീയ സമ്മേളനത്തിൽ പ്രദർശിപ്പിക്കാൻ തയ്യാറാക്കിയ വീഡിയോയാണ് തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നതെന്ന് നേഹ വിശദീകരിച്ചു. ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭത്തിൽ പുരോഗമന വിഭാഗം വഹിച്ച പങ്കാണ് തനിക്ക് പ്രചോദനമായതെന്നും അവർ വ്യക്തമാക്കി.

വീഡിയോയിൽനിന്ന് സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ ലോഗോ വെട്ടിമാറ്റിയാണ് പ്രചരിപ്പിച്ചതെന്നും നേഹ ആരോപിച്ചു. ബംഗ്ലാദേശിലെ ഭരണ അട്ടിമറിയാണ് നേഹയ്ക്ക് പ്രചോദനമായതെന്ന തരത്തിലുള്ള പ്രചാരണം ബിജെപി വ്യാപകമാക്കിയതിന് പിന്നാലെയാണ് വിശദീകരണം.

അതേസമയം, നേഹയുടെ പ്രസ്താവന തള്ളിയ ഐസ നേതാക്കൾ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട പരാമർശം രാഷ്ട്രീയ വിവാദമായതോടെ നേഹയുടെ വിശദീകരണം ശ്രദ്ധ നേടുകയാണ്.