Skip to main content
വാർത്തകൾ

ലോക്ഭവനിൽ മാംസാഹാര വിലക്ക്: ഗവർണറുടെ നിർദേശത്തിനെതിരെ സിപിഐ

binoy viswam

ലോക്ഭവനിൽ മാംസാഹാരം പാചകം ചെയ്യരുതെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ സിപിഐ രംഗത്ത്. ഗവർണർ തീരുമാനം അടിയന്തരമായി തിരുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഉപദേഷ്ടാക്കൾ തന്നെ ഇക്കാര്യം ഗവർണറെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം  പറഞ്ഞു.

ഗവർണർ സസ്യാഹാരിയാണ് എന്നതുകൊണ്ട് എല്ലാവരും സസ്യാഹാരം കഴിക്കണമെന്ന നിർദേശം ശരിയല്ലെന്ന് സിപിഐ നേതാവ് ആനി രാജയും പ്രതികരിച്ചു. ഗവർണറുടെ നിർദേശം ഭരണഘടനാവിരുദ്ധമാണെന്നും ലോക്ഭവൻ ജീവനക്കാരുടെ ഭക്ഷണസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അവർ  പറഞ്ഞു.

ലോക്ഭവനിലെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട ഗവർണറുടെ നിർദേശം രാഷ്ട്രീയതലത്തിൽ ചർച്ചയായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്.