തിരയാതെ വായിക്കാന്‍ കാഴ്ചപ്പാട് സംവാദം സമകാലികം ജീവിതനൌക മണ്ണൂം മനുഷ്യനും നഗ്നം തുലാവര്‍ഷം ഭൂമദ്ധ്യരേഖകള് കഥകള്‍ കവിതകള്‍ ഭാരതീയം സ്ത്രീ പര്‍വ്വം മനയോല കാഴ്ച്ച സന്‍ജാരി കളി മൈതാനം ശാസ്ത്രമാപിനി ആരോഗ്യ ജീവനം ആത്മാംശം ചിര സ്മരണ എന്റെ പുസ്തകം മഷിത്തണ്ഡ് ദ്രിശ്യപാഠം ക്യാന്‍വാസ് രസവര ക്യാമറകണ്ണ് വായനാമേശയില്‍ തല്ലൂം തലോടലും
ജനങ്ങള്‍ എന്തറിയണമെന്നും എന്തറിയരുത് എന്നുമുള്ള ചില കേന്ദ്രങ്ങളുടെ, വലതുപക്ഷത്തിന്റെ താല്പര്യങ്ങള്ക്ക് മാധ്യമങ്ങള്‍ നല്കുന്ന ഒത്താശയെ മാധ്യമ പ്രവര്‍ത്തനം എന്നല്ല വിശേഷിപ്പിക്കേണ്ടത്. പലതരത്തിലുള്ള ഗൂഡമായ അജണ്ടകളുടെ പുറത്ത് ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയെ നിറംകെടുത്തി കാണിക്കാന്‍ വേണ്ടി ചില വ്യക്തികള്‍ നടത്തുന്ന ശ്രമങ്ങളിലൂടെ സമൂഹത്തിന്റെ ഓര്‍മയെ പണിതെടുക്കുമ്പോള്‍ അതിന് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഉണ്ടാവുന്നില്ല. മാധ്യമ പ്രവര്‍ത്തനം ഒരര്‍ത്ഥത്തില്‍ സമൂഹത്തിന്റെ ഓര്‍മകളെ നിശ്ചയിക്കല്‍ കൂടിയാണ്. ബുദ്ധിശൂന്യമായ വ്യായാമങ്ങളെ ഉപയോഗിച്ച് ചരിത്രത്തെ വ്യഭിചരിക്കാന്‍ പരിശ്രമിക്കുമ്പോള്‍ അത് ഏത് സി പി ഐ ക്കാര് ആയാലും ശുദ്ധചെറ്റത്തരമാണ്. ഇത്തരത്തിലുള്ള ആഘോഷങ്ങളും രേഖപ്പെടുതലുകളും ചരിത്രത്തോടും പൊതുസമൂഹത്തോടും ചെയ്യുന്ന അനീതി കൂടിയാണ്. ഇവിടെ അഡ്വ.ജയശങ്കര്‍ നടത്തുന്ന വര്‍ത്തമാനം ശ്രദ്ധിക്കൂ. ഇയാള്‍ സി പി ഐയുടെ അഭിഭാഷക സംഘടനയുടെ പ്രസിഡന്റാണ്. ഇടതുപക്ഷത്തിന്റെ പ്രധിനിധികള്‍ ആണ് സി പി ഐക്കാര്‍. ജയശങ്കര്‍ ഈ രണ്ടുംകെട്ട പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സഖാവ് പിണറായിയെ ചീത്ത വിളിക്കുക എന്നത് ഇയാള്‍ക്ക് ഒരു ഹോബിയാണ്. ഇത് സി പി ഐ നേതൃത്വം കാണുന്നില്ല എങ്കില്‍ ആ പാര്‍ട്ടി ലോകത്തെ കാണുന്നില്ല എന്നാണര്‍ത്ഥം. അല്ലെങ്കില്‍ ഈ മാധ്യമ വ്യഭിചാരം അനുവദിക്കുന്ന അവരും ഇത് ഇഷ്ടപെടുന്നുണ്ട്. നിങ്ങള്‍ തീരുമാനിക്കൂ ഏതാണ് ശരിയെന്ന്..
View Large Size
1/4
1/8
1/5