. ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ .

ലാറ്റിനമേരിക്കന്‍ മുന്നേറ്റം തുടരുന്നു

സീതാറാം യച്ചൂരി

ഇക്വഡോറില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റാഫേല്‍ കൊറിയ മൂന്നാംതവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 58 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം വിജയിച്ചത്. വലതുപക്ഷ എതിരാളിക്ക് 24 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി നിക്കോളാസ് മഡുറോ പ്രസിഡന്റായി വന്നിരിക്കുന്നു. നാലാം തവണയാണ് വെനിസ്വേലയില്‍ ഇടതുപക്ഷം തെരഞ്ഞെടുക്കപ്പെടുന്നത്. ബൊളീവിയയില്‍ ഇവാ മൊറേലിസിന് ഇത് തുടര്‍ച്ചയായ രണ്ടാം ഊഴമാണ്്. ഈ മൂന്ന് രാജ്യങ്ങളിലും ഇടതുപക്ഷശക്തികള്‍ നവഉദാര നയങ്ങള്‍ക്കെതിരെ പൊരുതുന്നതോടൊപ്പം ദേശീയപരമാധികാരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ് ക്യൂബയുമായി അടുത്ത സഖ്യമുള്ള ഈ മൂന്ന് രാജ്യങ്ങള്‍ക്കൊപ്പം നിക്കരാഗ്വ, ഉറുഗ്വെ, എല്‍ സാല്‍വഡോര്‍, പരാഗ്വ എന്നീ രാജ്യങ്ങളിലും ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാരാണ് അധികാരത്തിലുള്ളത്.

വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്നതാണ് ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ അച്ചുതണ്ട്. ഈ മൂന്ന് രാജ്യങ്ങളിലാണ് ഇടതുപക്ഷം തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും നവ ഉദാരവല്‍ക്കരണത്തിനും സാമ്രാജ്യത്വ മേല്‍ക്കോയ്മയ്ക്കുമെതിരെ ബദല്‍മാര്‍ഗം സ്വീകരിക്കുകയും ചെയ്തത്. ഇക്വഡോറില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റാഫേല്‍ കൊറിയ മൂന്നാംതവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 58 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം വിജയിച്ചത്. വലതുപക്ഷ എതിരാളിക്ക് 24 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി നിക്കോളാസ് മഡുറോ പ്രസിഡന്റായി വന്നിരിക്കുന്നു. നാലാം തവണയാണ് വെനിസ്വേലയില്‍ ഇടതുപക്ഷം തെരഞ്ഞെടുക്കപ്പെടുന്നത്. ബൊളീവിയയില്‍ ഇവാ മൊറേലിസിന് ഇത് തുടര്‍ച്ചയായ രണ്ടാം ഊഴമാണ്്. ഈ മൂന്ന് രാജ്യങ്ങളിലും ഇടതുപക്ഷശക്തികള്‍ നവഉദാര നയങ്ങള്‍ക്കെതിരെ പൊരുതുന്നതോടൊപ്പം ദേശീയപരമാധികാരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ് ക്യൂബയുമായി അടുത്ത സഖ്യമുള്ള ഈ മൂന്ന് രാജ്യങ്ങള്‍ക്കൊപ്പം നിക്കരാഗ്വ, ഉറുഗ്വെ, എല്‍ സാല്‍വഡോര്‍, പരാഗ്വ എന്നീ രാജ്യങ്ങളിലും ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാരാണ് അധികാരത്തിലുള്ളത്.

സോഷ്യല്‍ ഡെമോക്രാറ്റുകളാണെങ്കിലും ബ്രസീലിലും അര്‍ജന്റീനയിലും ദേശീയ സര്‍ക്കാരുകളാണ് അധികാരത്തിലുള്ളത്. 21-ാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്കയില്‍ സോഷ്യലിസ്റ് പാതയ്ക്കുവേണ്ടിയുള്ള ശ്രമത്തിനും അവിടത്തെ ഇടതുപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഏറെ പ്രധാന്യമുണ്ട്. 1980കളുടെ ആദ്യം നവ-ഉദാരവല്‍ക്കരണ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത് ലാറ്റിനമേരിക്കയിലാണ്. ചിലിയില്‍ സാല്‍വദോര്‍ അലന്‍ഡെയുടെ സര്‍ക്കാരിനെതിരെ നടന്ന ഫാസിസ്റ് അട്ടിമറിയിലൂടെ തുടങ്ങി ഇടതുപക്ഷത്തിനുണ്ടായ പരാജയ പരമ്പരകളുടെ തുടര്‍ച്ചയായിരുന്നു ഈ നയം. ഗറില്ലാ സമരരീതി സ്വീകരിച്ച പല വിപ്ളവശക്തികളും അടിച്ചമര്‍ത്തപ്പെട്ടു. 1991ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമായതോടെ ഇടതുപക്ഷത്തിന്റെ പിന്മാറ്റം പൂര്‍ത്തിയായി. എങ്കിലും ഇടതുപക്ഷം വീണ്ടും സംഘടിച്ച്, സ്വകാര്യവല്‍ക്കരണത്തിനും വിഭവങ്ങള്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ തട്ടിയെടുക്കുന്നതിനുമെതിരെ പോരാട്ടം ആരംഭിച്ചു. തദ്ദേശീയരായ ഇന്ത്യന്‍ വംശജരുടെയും ഭൂരഹിതരുടെയും തൊഴിലാളികളുടെയും പ്രസ്ഥാനങ്ങളും അതിവേഗം വളര്‍ന്നു. ഈ ജനകീയ സമരങ്ങളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നുമാണ് ഇടതുപക്ഷത്തിന്റെ പുതിയരൂപങ്ങള്‍ ഉരുത്തിരിഞ്ഞത്.

വെനസ്വലയില്‍ ഇത് ബൊളിവേറിയന്‍ വിപ്ളവത്തിനുള്ള പ്രസ്ഥാനമാണ്. ബൊളീവിയയിലാകട്ടെ ഇത് സോഷ്യലിസത്തിന് വേണ്ടിയുള്ള പ്രസ്ഥാനമാണ് (എംഎഎസ്). ബ്രസീലില്‍ തൊഴിലാളി പാര്‍ടിയും ഭൂരഹിത ഗ്രാമീണ തൊഴിലാളിപ്രസ്ഥാനവും ഉയര്‍ന്നുവന്നു. ലാറ്റിനമേരിക്കന്‍ ഇടതുപക്ഷത്തിന്റെ മറ്റൊരു പ്രത്യേകത ജനകീയ ജനാധിപത്യരാഷ്ട്രീയത്തിലേക്കുള്ള ചായ്വാണ്. സായുധ സമരം നയിച്ച വിപ്ളവകാരികള്‍ക്കും ഉല്‍പതിഷ്ണുക്കളായ തൊഴിലാളിസംഘടനാ നേതാക്കള്‍ക്കും ഒപ്പം കര്‍ഷകരുടെയും ഭൂരഹിതരുടെയും പ്രസ്ഥാനങ്ങളുടെയും നേതാക്കളും കമ്യൂണിസ്റ് പാര്‍ടികളുടെയും ചേരിനിവാസികളുടെയും നേതാക്കളും ദേശസ്നേഹികളായ സൈനിക ഓഫീസര്‍മാരും ഒത്തുചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കും സംഘടനകള്‍ക്കും രൂപം നല്‍കി. എടുത്തുപറയേണ്ട വസ്തുത വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളില്‍ ഇത്തരം കക്ഷികളും സഖ്യവും തുടര്‍ച്ചയായി 50 ശതമാനത്തിലധികം വോട്ട് നേടി വിജയിക്കുകയാണെന്നതാണ്. ഈ മൂന്ന് രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ രാഷ്ട്രീയക്രമം പുതുക്കിപ്പണിതു. കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുന്ന പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കിയ സര്‍ക്കാരുകള്‍ പങ്കാളിത്ത ജനാധിപത്യവും പ്രാതിനിധ്യ ജനാധിപത്യവും അനുവദിച്ചു.

ഈ സര്‍ക്കാരുകളെല്ലാം മൌലികമായ ഭൂപരിഷ്കരണങ്ങള്‍ നടപ്പാക്കുകയും എണ്ണ, വാതകം, ധാതുലവണങ്ങള്‍ എന്നീ പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണം ബഹുരാഷ്ട്രകമ്പനികളില്‍നിന്നും സ്വകാര്യ കമ്പനികളില്‍നിന്നും മോചിപ്പിക്കുകയും ചെയ്തു. കൂടാതെ ബൃഹത്തായ ദാരിദ്യ്രനിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കുകയും വിദ്യാഭ്യാസം, ആരോഗ്യം എന്നിവ കൂടുതല്‍ പേര്‍ക്ക് പ്രാപ്യമാക്കുകയും ചെയ്തു. അതേസമയം, ഈ രാജ്യങ്ങളിലൊന്നും ഇതുവരെയും സോഷ്യലിസം സ്ഥാപിച്ചിട്ടില്ല. സോഷ്യലിസത്തിലേക്ക് പോകാനുള്ള പ്രക്രിയയിലാണ് ഈ രാജ്യങ്ങള്‍. രാഷ്ട്രഘടനയും ഓരോ രാജ്യത്തിലെയും ശാക്തികബലാബലവും വലതുപക്ഷശക്തികളെ പിടിച്ചുകെട്ടാനുള്ള പോരാട്ടം തുടരേണ്ട അവസ്ഥ സംജാതമാക്കി.

വെനസ്വേലയില്‍ ഇപ്പോഴും മുതലാളിത്തമേഖല നിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോഴും ദുഷ്പ്രഭുത്വത്തിന്റെയും കോര്‍പറേറ്റ് മേഖലയുടെയും നിയന്ത്രണത്തിലാണ്. അട്ടിമറിനീക്കങ്ങള്‍ തടയാനും സാമ്രാജ്യത്വത്തിന്റെ തുടര്‍ച്ചയായ സമ്മര്‍ദം അതിജീവിക്കാനും ഈ മൂന്ന് രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണ്. ലാറ്റിനമേരിക്കയില്‍ വളര്‍ന്നുവരുന്ന പ്രാദേശിക സഹകരണമാണ് മറ്റൊരു പ്രധാന പ്രത്യേകത. ക്യൂബ, വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍, ഉറൂഗ്വെ, പരാഗ്വെ എന്നീ ഇടതുപക്ഷ, പുരോഗമനരാജ്യങ്ങള്‍ ചേര്‍ന്നുള്ള അല്‍ബ (ബൊളിവേറിയന്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ലാറ്റിനമേരിക്ക)യാണിതില്‍ പ്രധാനം. മെര്‍ക്കോസര്‍, ഉനാസര്‍ തുടങ്ങിയ ബൃഹത്തായ പ്രാദേശിക സംഘടനകളുമുണ്ട്. ഉനാസറില്‍നിന്നും ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാഷ്ട്ര സഖ്യത്തില്‍നിന്നും(സിഇഎല്‍എസി) അമേരിക്കയെ ഒഴിച്ചുനിര്‍ത്തി എന്നത് ശ്രദ്ധേയമാണ്.

ലാറ്റിനമേരിക്കയിലെ പ്രമുഖ ബുദ്ധിജീവിയായ എമിര്‍ സഡേര്‍ എഴുതിയ 'ദ ന്യൂ മോള്‍' എന്ന പുസ്തകം ലാറ്റിനമേരിക്കയില്‍ നടക്കുന്ന രാഷ്ട്രീയസാമൂഹ്യ സംഭവവികാസങ്ങളും അതില്‍ ഇടതുപക്ഷത്തിന്റെ പങ്കിനെയും പ്രതിപാദിക്കുന്നു. ലാറ്റിനമേരിക്കന്‍ ഇടതുപക്ഷത്തിന്റെ ഭാവി ശോഭനമാണ്. ഹ്യൂഗോ ഷാവേസിന്റെ അഭാവം ഒരു തിരിച്ചടിയാകുമെങ്കിലും ദശാബ്ദം പിന്നിട്ട വെനസ്വേലയിലെ വിപ്ളവപ്രക്രിയയെ എളുപ്പത്തില്‍ അട്ടിമറിക്കാനാകില്ല. ഷാവേസ് ക്യൂബയിലെ ആശുപത്രിയിലായിരിക്കുമ്പോഴാണ് വെനസ്വേലയിലെ 23 പ്രവിശ്യകളില്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ 20ലും ഷാവേസ് സ്ഥാപിച്ച യുനൈറ്റഡ് സോഷ്യലിസ്റ് പാര്‍ടിയാണ് വിജയിച്ചത്. വിപ്ളവപ്രസ്ഥാനത്തിനുള്ള ജനകീയപിന്തുണ ഇന്നും ശക്തമാണ്. സാമൂഹ്യമാറ്റത്തിനായുള്ള ജനാധിപത്യപ്രക്രിയക്കാണ് വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍ എന്നീ ത്രിമൂര്‍ത്തികള്‍ തുടക്കം കുറിച്ചിട്ടുള്ളത്. ഈ മുന്നേറ്റത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ ലോകമാകെ ദൃശ്യമാകുന്നുണ്ട്. ഇടതുപക്ഷമാണ് ജനപക്ഷത്ത് നില്‍ക്കുന്നത് എന്നും അവരാണ് മനുഷ്യവിമോചനത്തിന്റെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ലോകം മനസിലാക്കുന്നു. അതിനാല്‍ ഇടതുപക്ഷമുന്നേറ്റത്തിന് മറ്റ് രാഷ്ട്രങ്ങളിലും തുടര്‍ച്ചയുണ്ടാകുമെന്നതില്‍ സംശയം വേണ്ട.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh