ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍

അജയ്യനായ ലാല്‍

രാജേഷ് ജോബോയ്

മലയാളസിനിമ കുഴപ്പത്തിന്റെ വഴിയിലാണ്. സാറ്റലൈറ്റ് റൈറ്റ് തുടങ്ങിയവയില്‍നിന്നുള്ള വരുമാനം വെച്ചിട്ട്, റിലീസിംഗിനു മുമ്പ് ലാഭമുണ്ടാകുന്നു. സിനിമയില്‍ എപ്പോഴും റിസ്‌ക് എലമെന്റ് വേണം. തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടാണ് മുതലും ലാഭവും കിട്ടേണ്ടതെന്നു വിശ്വസിച്ചാല്‍ മാത്രമേ നല്ല സിനിമ ഉണ്ടാക്കാന്‍ കഴിയൂ. ഒരു സിനിമയ്ക്ക് മൂന്നരക്കോടി ചെലവാകുകയും നാലുകോടി സാറ്റലൈറ്റ് റൈറ്റടക്കം കിട്ടുകയും ചെയ്താല്‍ അരക്കോടി ലാഭം കിട്ടുന്നു. അതുകൊണ്ട് സിനിമയ്ക്ക് എന്തെങ്കിലും മൈനസ് പോയിന്റുണ്ടെങ്കില്‍ അതു കറക്ട് ചെയ്യാന്‍ നിര്‍മ്മാതാവ് തയാറാകുന്നില്ല. റിലീസ് ചെയ്യുന്നതിനു മുമ്പ് പടം വിറ്റ് പണമുണ്ടാക്കുന്നത് ക്വാളിറ്റിയെ ബാധിക്കുന്നു. എണ്ണത്തില്‍ കൂടുതല്‍ സിനിമകള്‍ ഉണ്ടാകുന്നത് വളര്‍ച്ചയുടെ നല്ല ലക്ഷണമല്ല.

ലാല്‍.,സിദ്ധിക്ക് ലാലിലെ രണ്ടാമന്‍ ഇമേജില്‍ നിന്ന് ഏറെ നിറവുള്ള ഒന്നാമന്‍ ഇമേജിലേക്ക് ലാല്‍ കയറി വന്നിട്ട് നാളുകളേറെ കഴിഞ്ഞു. ലാല്‍ ഇന്ന് സംവിധായകന്‍ മാത്രമല്ല. തിരക്കഥാകൃത്തും നടനും നിര്‍മാതാവും ഒക്കെയാണ്. എല്ലായിടത്തും വിജയത്തിന്റെ പതാക നാട്ടാന്‍ ലാലിന് സാധിക്കുകയും ചെയ്തു. ലാലിനോടൊപ്പം കൊച്ചിയിലെ ഒരു ദിവസം.

അഭിനയം

സുഹൃത്തുക്കള്‍ എന്റെ ദൗര്‍ബല്യമാണ്. 'കളിയാട്ടം' കഴിഞ്ഞ് ഞാന്‍ നടനെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടു. അപ്പോഴാണ് ഛായാഗ്രാഹകനും എന്റെ സുഹൃത്തുമായ വേണു സംവിധാനരംഗത്തേക്ക് തിരിഞ്ഞത്. എം.ടി. വാസുദേവന്‍ നായരുടെ രചനയാണ് വേണു സംവിധാനം ചെയ്യുന്നതെന്നും മഞ്ജുവാര്യരാണ് നായികയെന്നും ആ ചിത്രത്തില്‍ നല്ലൊരു വേഷം ഞാന്‍ ചെയ്യണമെന്നും വേണു സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു. അതുകൊണ്ട് എനിക്ക് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ല. അങ്ങനെ വേണുവിന്റെ സ്‌നേഹത്തിനു മുന്നില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. പഞ്ചാബി ഹൗസില്‍ അഭിനയിച്ചതും സ്‌നേഹത്തിന്റെ പുറത്താണ്. റാഫി മെക്കാര്‍ട്ടിന്‍ ഞങ്ങളുടെ അസിസ്റ്റന്റായിരുന്നു. അവര്‍ നല്ലൊരു സിനിമ ചെയ്യുന്നെന്നും അതില്‍ പ്രധാനപ്പെട്ട വേഷം രണ്ടു ഡാന്‍സ് അടക്കം ചെയ്യണമെന്നും നിര്‍ബന്ധിച്ചു. അങ്ങനെ അതും വേണ്ടെന്നു വയ്ക്കാന്‍ കഴിഞ്ഞില്ല. പിന്നെ കന്മദത്തിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. എന്തു പറയാന്‍. ആ ചിത്രത്തിലും നല്ല വേഷമായിരുന്നു. അങ്ങനെ സിനിമാനടനെന്ന നിലയില്‍ സജീവമായി.

അന്യഭാഷ സിനിമകള്‍

എനിക്ക് അറിയാത്ത കാര്യം തുറന്നുപറയുന്നത് എന്റെ സ്വഭാവഗുണമോ, ദോഷമോ ആണ്. അക്കാര്യം തുറന്നുപറഞ്ഞാല്‍ എന്റെ ഭാഗം ഒകെയാണ്. എന്റെ അറിവില്ലായ്മയെക്കുറിച്ച് ഞാന്‍ ശ്രദ്ധിക്കാറില്ല. അതുപോലെയാണ് തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം. ഞാനവിടെ ചെന്ന് എനിക്കറിയാത്ത കാര്യത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞു. അക്കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ടെന്നും എല്ലാം അവര്‍ ശ്രദ്ധിച്ചോളാം എന്നു പറഞ്ഞ് എന്നെ സഹായിക്കുകയാണ് ചെയ്തത്. അതുകൊണ്ട് മറ്റു ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് യാതൊരു ടെന്‍ഷനുമില്ല.

ശണ്ഠക്കോഴിയാണ് അന്യഭാഷകളില്‍ എന്നെ അടയാളപ്പെടുത്തിയ സിനിമ. തമിഴില്‍നിന്നും തെലുങ്കിലേക്ക് മൊഴിമാറ്റിയപ്പോഴും സൂപ്പര്‍ഹിറ്റായിരുന്നു. അതിന്റെ പേരിലാണ് ഞാന്‍ കൂടുതലും അറിയപ്പെടുന്നത്. പണവും പ്രശസ്തിയും ആദരവും കൂടുതലാണെങ്കിലും എനിക്ക് അവിടെ അഭിനയിക്കാന്‍ താല്പര്യമില്ല.

ഒഴിമുറി

തലപ്പാവില്‍ ഞാന്‍ നന്നായി ചെയ്തിട്ടുണ്ട്. എന്നാല്‍ തലപ്പാവിലെ കഥാപാത്രത്തിന് ഒരുപാട് വേരിയേഷന്‍സ് ഒന്നുമില്ല. 'ഒഴിമുറി'യില്‍ ഒരുപാട് വേരിയേഷന്‍സ് ഉണ്ട്. തകര്‍ന്ന മനുഷ്യനുണ്ട്, ഷൗട്ട് ചെയ്യുന്ന മനുഷ്യനും ഭാര്യയെ ഉപദ്രവിക്കുന്ന മനുഷ്യനും 'ഒഴിമുറി'യിലുണ്ട്. മാത്രമല്ല, മൂന്നു പ്രായവ്യത്യാസങ്ങള്‍ ഒഴിമുറിയിലെ പ്രത്യേകതയാണ്. ബോഡി ലാംഗ്വേജിലുള്ള വ്യത്യാസം, ശബ്ദത്തിലുള്ള വ്യത്യാസം, പ്രായത്തില്‍ പക്വതയില്‍ വരുന്ന വ്യത്യാസങ്ങള്‍, ഒരുപാട് വ്യത്യസ്ത ഭാവങ്ങള്‍ 'ഒഴിമുറി'യില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ ഒഴിമുറിയിലെ വേഷം എനിക്ക് വെല്ലുവിളിയായിരുന്നു. ഞാന്‍ അഭിനയിച്ച സിനിമകള്‍ പിന്നീട് കാണുമ്പോഴെല്ലാം അതിലെ എന്റെ അഭിനയം കുറേക്കൂടി നന്നാക്കാമായിരുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്. എന്നാല്‍ ഒഴിമുറി പല പ്രാവശ്യം കണ്ടിട്ടും എന്റെ അഭിനയത്തില്‍ ഒരു പോരായ്മയും കണ്ടെത്താന്‍ കഴിഞ്ഞില്ല. നൂറുശതമാനവും നീതിപുലര്‍ത്തി അഭിനയിച്ച സിനിമയാണ് 'ഒഴിമുറി.' മാത്രമല്ല, ഇത്രയും പെര്‍ഫെക്ടായി എനിക്കെങ്ങനെ ചെയ്യാന്‍ കഴിഞ്ഞു എന്നാണ് ഞാന്‍ സ്വയം ചോദിച്ചത്.

സിദ്ദിക്കുമായുള്ള വേര്‍പിരിയല്‍

നല്ല കാര്യത്തിനാണല്ലോ പിരിഞ്ഞത്. അപ്പോള്‍ വേദനിക്കേണ്ട ആവശ്യമില്ല. എന്റെ മകന്‍ ന്യൂയോര്‍ക്കില്‍ ഫിലിം അക്കാദമിയില്‍ സംവിധാനം പഠിക്കാന്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അവനെ യാത്രയാക്കിയപ്പോള്‍ വേദനയുണ്ടായിരുന്നു. ഒരു നല്ലകാര്യത്തിനാണ് അവന്‍ പോയതെന്നോര്‍ത്തപ്പോള്‍ വേദന മാറി. അവന്‍ പഠനം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ സന്തോഷവും. ഞാനും സിദ്ദിക്കും രണ്ടു വ്യക്തികളാണ്. രണ്ടു തീരുമാനങ്ങളാണ്. ഞങ്ങള്‍ അകന്നുപോയിട്ടുമില്ല. ഞങ്ങള്‍ തമ്മില്‍ വഴക്കില്ല. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഇരുവര്‍ക്കും തിരക്കായതുകൊണ്ട് കാണാന്‍ അവസരം ലഭിക്കാറില്ല. പിരിഞ്ഞതുകൊണ്ട് രണ്ടുപേര്‍ക്കും നേട്ടങ്ങള്‍ മാത്രമാണുണ്ടായിട്ടുള്ളത്.

ലാലില്‍നിന്നും പ്രതീക്ഷിക്കേണ്ടത്.

എന്നില്‍നിന്നും എന്തു വേണമെങ്കിലും പ്രതീക്ഷിക്കാം. ഒന്നും പ്ലാന്‍ ചെയ്തിട്ടല്ല സംവിധായകനായതും പ്രൊഡ്യൂസറായതും സ്റ്റുഡിയോ ഉണ്ടാക്കിയതും. അതെല്ലാം ഓരോ സമയത്ത് സംഭവിച്ചിട്ടുള്ളതാണ്. എന്നിട്ടും അതിലൊക്കെ ഞാന്‍ ഫിറ്റാണെന്ന ആത്മവിശ്വാസം ഉണ്ടായ ശേഷമാണ് ഇറങ്ങിയിട്ടുള്ളത്. അങ്ങനെ തോന്നിക്കഴിഞ്ഞാല്‍ എന്ത് അക്രമവും ചെയ്‌തെന്നു വരും.

തകര്‍ന്ന സിനിമ

ടൂര്‍ണമെന്റ്. പുതിയ രീതിയില്‍ ചിന്തിച്ചെടുത്ത സിനിമയാണത്. അതില്‍ ഒരുപാട് മിസ്‌റ്റേക്കുകള്‍ ഉണ്ടായിരുന്നു. ആ സിനിമയുടെ പരാജയം എന്നെ വല്ലാതെ പിടിച്ചുലച്ചിരുന്നു. കോബ്രയും വീണു. ടൂര്‍ണമെന്റിനും കോബ്രയ്ക്കും പറ്റിയ മിസ്‌റ്റേക്ക് എനിക്കു തോന്നുന്നത്, ഞാനപ്പോഴെല്ലാം അഭിനയത്തില്‍ തിരക്കായിരുന്നു. രണ്ടുമൂന്നു ദിവസം കൂടുമ്പോഴൊക്കെയാണ് ലൊക്കേഷനില്‍ വന്നിരുന്നത്. എന്നാല്‍ എന്റെ മറ്റു സിനിമകളുടെ എഴുത്തിനുവേണ്ടി മാത്രം നാലഞ്ചുമാസങ്ങള്‍ നീക്കിവച്ചിരുന്നു. അതൊന്നും ടൂര്‍ണമെന്റിനും കോബ്രയ്ക്കും നല്‍കാന്‍ കഴിഞ്ഞില്ല. സിനിമ സംവിധാനം ചെയ്യുമ്പോഴും എഴുതുമ്പോഴും അതിനു പ്രാധാന്യം കൊടുത്തേ പറ്റൂ. അല്ലെങ്കില്‍ ടൂര്‍ണമെന്റ്, കോബ്ര എന്നീ സിനിമകളുടെ ഗതിയാണ് സംഭവിക്കുക.

സംവിധാനം

അഭിനയത്തിന്റെ തിരക്കൊഴിയട്ടെ. വെറുതെ ഇരിക്കുകയാണെന്ന തോന്നലുണ്ടാകുമ്പോള്‍ നന്നായി ഹോംവര്‍ക്ക് ചെയ്ത് സിനിമ സംവിധാനം ചെയ്യും. അത്രമാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ.

മകന്‍ ജൂനിയര്‍ ലാല്‍

അവന്‍ മിടുക്കനാണെന്ന് പ്രൂവ് ചെയ്തുകഴിഞ്ഞു. 'ഹണീബി' ജനങ്ങള്‍ സ്വീകരിച്ചു. ഞാന്‍ സംവിധാനം ചെയ്ത കാലത്ത് ടെന്‍ഷനിലാണ് ജോലി ചെയ്തത്. ടെന്‍ഷന്‍ കാരണം കൂടെയുള്ളവരെ വഴക്കു പറയുകയും ചെയ്തിരുന്നു. എന്റെ മകനില്‍ കണ്ട ഗുണം, ടെന്‍ഷനും മറ്റുമില്ലാതെ വളരെ ഈസിയായിട്ടാണ് കൈകാര്യം ചെയ്തത്. സഹപ്രവര്‍ത്തകര്‍ക്കോ, ആര്‍ട്ടിസ്റ്റുകള്‍ക്കോ എന്തെങ്കിലും തെറ്റു പറ്റിയാല്‍ ആര്‍ട്ടും പരിഭവമോ, ദേഷ്യമോ തോന്നാത്ത രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവനു കഴിഞ്ഞിരുന്നു.

ഹണിബീയില്‍ ലാല്‍

എന്നോട് അവന്‍ ഒരാര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മാത്രമാണ് പെരുമാറിയത്. അഭിനയത്തിന്റെ കാര്യത്തില്‍ എന്നെ കയറൂരി വിട്ടിരുന്നില്ല. എല്ലാം അവന്റെ ഇഷ്ടത്തിനനുസരിച്ചായിരുന്നു ചെയ്തത്. ഞാന്‍ സ്വതന്ത്രമായി വ്യതിചലിച്ചപ്പോഴൊക്കെ അവന്‍ സമ്മതിച്ചില്ല. അങ്ങനെ വേണ്ട, ഇങ്ങനെ മതി എന്നു പറഞ്ഞിരുന്നു. ഒരു ഫിലിം മേക്കര്‍ക്കു വേണ്ട ഗുണങ്ങളിലൊന്ന് ഇതാണ്. എന്റെ മകന്‍ എനിക്ക് അഭിമാനമാണ്.

മലയാളസിനിമ

മലയാളസിനിമ കുഴപ്പത്തിന്റെ വഴിയിലാണ്. സാറ്റലൈറ്റ് റൈറ്റ് തുടങ്ങിയവയില്‍നിന്നുള്ള വരുമാനം വെച്ചിട്ട്, റിലീസിംഗിനു മുമ്പ് ലാഭമുണ്ടാകുന്നു. സിനിമയില്‍ എപ്പോഴും റിസ്‌ക് എലമെന്റ് വേണം. തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടാണ് മുതലും ലാഭവും കിട്ടേണ്ടതെന്നു വിശ്വസിച്ചാല്‍ മാത്രമേ നല്ല സിനിമ ഉണ്ടാക്കാന്‍ കഴിയൂ. ഒരു സിനിമയ്ക്ക് മൂന്നരക്കോടി ചെലവാകുകയും നാലുകോടി സാറ്റലൈറ്റ് റൈറ്റടക്കം കിട്ടുകയും ചെയ്താല്‍ അരക്കോടി ലാഭം കിട്ടുന്നു. അതുകൊണ്ട് സിനിമയ്ക്ക് എന്തെങ്കിലും മൈനസ് പോയിന്റുണ്ടെങ്കില്‍ അതു കറക്ട് ചെയ്യാന്‍ നിര്‍മ്മാതാവ് തയാറാകുന്നില്ല. റിലീസ് ചെയ്യുന്നതിനു മുമ്പ് പടം വിറ്റ് പണമുണ്ടാക്കുന്നത് ക്വാളിറ്റിയെ ബാധിക്കുന്നു. എണ്ണത്തില്‍ കൂടുതല്‍ സിനിമകള്‍ ഉണ്ടാകുന്നത് വളര്‍ച്ചയുടെ നല്ല ലക്ഷണമല്ല.

www.facebook.com/rajesh.joboy

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh