പ്രതിരോധ കുത്തിവെപ്പ്, അറിയാനുള്ളത്
ഡോ.പ്രമീള ജോജി
![]() |
|
പ്രതിരോധ കുത്തിവയ്‌പ്പുകളെക്കുറിച്ച് ഇന്നും പലരും അജ്‌ഞരാണ്. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിഌം മാരകമായ അസുഖങ്ങളില്‍ നിന്ന് മുക്‌തി നേടുന്നതിഌം വേണ്ടിയാണ് പ്രതിരോധ കുത്തിവയ്‌പുകള്‍ നല്‍കുന്നത്. ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ നാടിന്റെ വാഗ്‌ദാനമാണ്. അവര്‍ക്കു വേണ്ടി, നമ്മുടെ രാജ്യത്തിഌ വേണ്ടി അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. |
രണ്ടായി തരം തിരിക്കാം
1. റെക്കമെന്‍ഡഡ് വാക്‌സിന്‍സ്
2. സ്‌പെഷല്‍ വാക്‌സിന്‍സ് (പ്രത്യേക സാഹചര്യത്തില്‍ കൊടുക്കാവുന്നവ)
മേല്‍പറഞ്ഞ വാക്‌സിഌകള്‍ കുട്ടികള്‍ക്ക് അതാതു കാലയളവില്‍ നല്‍കേണ്ടതാണ്. വാക്‌സിഌകള്‍ എടുക്കാന്‍ കാലതാമസം നേരിട്ടാല്‍ എത്രയും പെട്ടെന്ന് ഒരു പീഡിയാട്രീഷനെ കാണുകയും വിട്ടുപോയ വാക്‌സിഌകള്‍ യഥാക്രമം എടുക്കുകയും ചെയ്യണം. കുട്ടികള്‍ക്ക് വാക്‌സിഌകള്‍ എടുക്കാന്‍ പോകുമ്പോള്‍ പീഡിയാട്രീഷനെ കണ്ട് കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ച അതാത് പ്രായത്തിനൊത്ത വിധമുണ്ടെന്ന് ഉറപ്പു വരുത്തണം. ഇപ്പോള്‍ എല്ലാ ആശുപത്രികളിലും ‘വെല്‍ ബേബി ക്ലിനിക്' പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വാക്‌സിനേഷന്‍ എടുക്കുന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമവും ശരീരവളര്‍ച്ചയും പരിശോധിക്കുകയും അത് ക്രമത്തില്‍ വാക്‌സിനേഷന്‍ കാര്‍ഡില്‍ അടയാളപ്പെടുത്തുകയും ചെയ്യണം. ഇത് കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഏറ്റവും വിലപ്പെട്ട സര്‍ട്ടിഫിക്കറ്റാണ്. ഇപ്പോള്‍ ധാരാളം കോമ്പിനേഷന്‍ വാക്‌സിഌകളുണ്ട്. മാതാപിതാക്കള്‍ ഇവയെപ്പറ്റി മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
പ്രായം പ്രതിരോധ മരുന്നുകള്‍
ജനന സമയം ബി.സി.ജി, ഒ.പി.വി ഒ, ഹെപ്പറ്റെറ്റിസ് ബി1
6-8 ആഴ്‌ച
ഡി.ടിന്ദ പി1 / ഡി.ടിന്റ പി1
ഒ.പി.വി1 / ഐ.പി.വി1, ഹിബ്1, റോട്ടാ വൈറസ്
ഹെപ്പറ്റെറ്റിസ് ബി 2, പി.സി.വി1
10-14 ആഴ്‌ച
ഡി.ടിന്ദ പി.ടി 2 / ഡി.ടിന്റ പി2
ഒ.പി.വി 2 / ഐ.പി.വി 2
ഹിബ് 2, പി.സി.വി 2, റോട്ടാവൈറസ് 2
14-20 ആഴ്‌ച
ഡി.ടിന്ദ പി.ടി 3 / ഡി.ടിന്റ പി3
ഒ.പി.വി 3 / ഐ.പി.വി 3, ഹിബ്- 3, പി.സി.വി 3, റോട്ടാവൈറസ്- 3
6 മാസം
ഹെപ്പറ്റെറ്റിസ്- ബി
9 മാസം
മീസില്‍സ്
12 മാസം
ഹെപ്പറ്റെറ്റിസ്- എ 1
15 മാസം
എം.എം.ആര്‍, വാരിസെല്ലാ
18 മാസം
ഡി.ടിന്ദ പി ബി1 / ഡി.ടിന്റ പി ബി1
ഒ.പി.വി 4 / ഐ.പി.വി. ബി, ഹിബ്- ബി 1, പി.സി. വി ബൂസ്‌റ്റര്‍
21 മാസം
ഹെപ്പറ്റെറ്റിസ്- എ 2, വാരിസെല്ലാ 2
2 വയസ്
ടൈഫോയിഡ്- 2
10-12 വയസ്
ടി.ഡി.എ.പി / ടി.ഡി, എച്ച്-.പി.വി
മാതാപിതാക്കള്‍ക്ക് നിരവധി തിരക്കുകളുണ്ടാവാം പക്ഷെ, ആ തിരക്കുകള്‍ക്കിടയില്‍ മറന്നുപോകാഌള്ളതല്ല കുഞ്ഞുങ്ങളുടെ ഭാവി. അതിനാല്‍ കൃത്യ സമയത്തുതന്നെ അവരുടെ വളര്‍ച്ചയ്‌ക്ക് വേണ്ട സഹായങ്ങള്‍ ചെയ്‌തുകൊടുക്കുക. അത് നിങ്ങളുടെ കടമയാണ്.