ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍

അര്‍ത്ഥവിപത്തി

കാവാലം നാരായണപ്പണിക്കര്‍


ആദിമുഴക്കത്തില്‍
പൊരുളക്ഷരം
അക്ഷരങ്ങള്‍ക്കുമയിത്തം
മരിക്കാതെതന്നെ പുലയാചാരം
ആപത്തുടക്കിയിട്ട വന്ധ്യത.
മേനി നടിക്കും മാറ്റക്കാര്‍ക്കു
തൊട്ടു കൂടായ്മ.
ഒരു വാക്കിനെത്ര
യടരുകളായ് പൊരുളുണരും
വിരിവുകളുണ്ടെന്നറിയാത്ത
വിവേകച്യുതിയില്‍
നല്ല 'കഴുവേറി' പുലഭ്യവിളിയായ്
നടന കലാവിദുഷിവെറും
'കൂത്തച്ചി' യായ്
വാക്കിന്‍ കയ്യാം കളിയിലെ-
'യടിപൊളി' യാക്കത്തക്കങ്ങളെഴും
പുഷ്‌കലബിംബവുമായ്
ദോഷരഹിത വിശേഷവുമായ്
പ്രേമഭാവം പകരുകി-
ലേതൊരമര പ്രഭുവിനെയും
ശുദ്ധമരപ്രഭുവായ്
മനസ്സില്‍ വാഴിക്കാം
മരമെങ്ങനെ മനസ്സിലാക്കും
മനസ്സെങ്ങനെ മരത്തിലാക്കും
രണ്ടും ചേരുകിലുണ്ടാം ശില്പം
വെറുമൊരു തടിത്തുണ്ടമല്ലാ.
മരത്തിലമരത്വം ചേര്‍ക്കും
മനസ്സെന്ന മാസ്മരയന്ത്രം
മനുഷ്യന്റെ യുള്‍വിളിയുതിര്‍ക്കു-
മക്ഷരങ്ങള്‍ കോര്‍ക്കുമ്പോള്‍,
അനര്‍ത്ഥത്തിലര്‍ത്ഥ സുഗന്ധവുമായ്
വികൃതിയില്‍ സുകൃതിയുമുണ്ടായ്
വാക്കിലെയര്‍ത്ഥത്തിനു സമഷ്ടി കല്പനയാ-
ലാക്കം കൂട്ടിവിപരീതധ്വനി ചാര്‍ത്താമോ!
'വിപ്ലവ' മെന്നാല്‍ വിനാശമെന്നു
മാറ്റത്തിനു മാറ്റത്തം കാണുന്നവ
രര്‍ത്ഥം കല്പിച്ചെന്നു വരുത്താമോ?
ഈ ശബ്ദകോശപതിവു പാഠം
ശരിയെന്നാകില്‍,
അവനവനു വേണ്ടിയാകിലു
മന്യര്‍ക്കാകിലും,
'വിനാശ വിനാശ വിനാശ' മെന്നതു
ജപിക്കാന്‍ പറ്റിയ മന്ത്രമോ?
സര്‍വ്വനാശമാണു മനസ്സിലിരിപ്പെങ്കില്‍
സംഹാരത്തിനു പ്രളയമെന്നും
കല്പാന്ത പരിണാമമെന്നും
തിരിച്ചെടുക്കലെന്നുമൊക്കെ
മനസ്സിലുറപ്പിച്ചാലും മതിയോ?
ഇങ്ങനെ വിനാശ ശബ്ദത്തിലെ-
യര്‍ത്ഥത്തിന്നടരുകള്‍ തേടിപ്പോകുമ്പോള്‍
നാശം ജയിക്കുവാനായ്
പടയണി കൂട്ടുന്നവര്‍ കരുതണമീ
നാശത്തുടരായ് സൃഷ്ടിയുമുണ്ടായാലേ
ചക്രച്ചുറ്റു മുഴുക്കൂ.
ഇതുലാഭത്തിനെതിരേല്‍ക്കാന്‍
ചേതത്തില്‍ കൈ കൊട്ടിത്തുള്ളും
മേധാബലവും ഹൃദയാര്‍ദ്രതയും കൊണ്ടായാല്‍
മാനവ സംസ്‌കൃതിയുടെയുപകരണങ്ങള്‍ പുതുക്കാം.
അക്ഷര വിന്യാസത്തില്‍ പുലയാചാരം ദീക്ഷിക്കാതെ
മനസ്സിനെ വാക്കിനുറവിടമാക്കാം.
'വിപ്ലവ' മെന്നതു വൈരാഗ്യമകറ്റും
സ്‌നേഹക്കലിയാക്കാം, ശാന്തിപ്പൊരുളാക്കാം
മറ്റൊരു ജനനത്തില്‍
സുഖനൊമ്പരമാക്കാം.



ഇന്ത്യയെ കണ്ടെത്തല്‍

ഏഴാച്ചേരി രാമചന്ദ്രന്‍


വാക്കിനാലാകാശത്തെ
വികസിപ്പിച്ചും, നമ്മള്‍
നോക്കിനാലവയില്‍ സ-
ങ്കീര്‍ത്തനം മുളപ്പിച്ചും
ചൂടെഴും നെടുവീര്‍പ്പാല്‍
മണ്ണിലേയ്ക്കടുപ്പിച്ചും
ചൂരാര്‍ന്ന കാര്‍കൂന്തള-
ക്കെട്ടിലാര്‍ദ്രത ചേര്‍ത്തും
മണ്ണിലേയ്ക്കീറന്‍ പക-
ലിളം കാല്‍ക്കുത്തുന്നേട-
ത്തുണ്‍മയ്ക്കു കൊടിയേറാ-
നൂര്‍ജമാം മരം നട്ടും
മര്‍ത്യതാ സാന്നിധ്യമായ്
നില്‍ക്കയാണാകസ്മിക-
സ്വപ്നമേ നേരായ്‌വരും
ചിത്രങ്ങള്‍ വരച്ചാട്ടെ.

കരിമ്പുപാടങ്ങളി-
ലിപ്പൊഴും കുറുക്കന്മാര്‍,
കടമ്പുപൂക്കുന്നിട-
ത്തഴലിന്‍ ശിശിരങ്ങള്‍,
മുളങ്കാടുകള്‍ മൂളാന്‍
മറന്ന കല്ലാണികള്‍,
മുലമേല്‍ ചായംതേച്ച
കുന്നിലെക്കൂത്തച്ചികള്‍,
മലവിട്ടിറങ്ങിയോ-
രുഷ്ണവാതങ്ങള്‍, മഞ്ഞിന്‍
മറയില്‍ കാഴ്ചക്കുറ്റ-
മാര്‍ന്നാതാം വൈധവ്യങ്ങള്‍,
രഥവേഗം നാം നടി-
യ്ക്കുമ്പൊഴുമരങ്ങിന്റെ
രമണീയത 'നേതി,
നേതി' യെന്നാര്‍ക്കുന്നുവോ!
അനുജാ, തോളില്‍ കയ്യി-
ട്ടംബരം നോക്കിച്ചാരു-
പടിമേല്‍ സായന്തനം
കൊറിച്ചുനില്‍ക്കും നമ്മള്‍.

മെല്ലെമെല്ലെത്താ നാറാ-
മിന്ദ്രിയം മൂടും ചാര-
കൈകളില്‍ മായച്ചന്ദ്ര-
നെന്നതും മറന്നയോ!
അച്ഛന്റെ കൈകള്‍ ചുംബി-
ച്ചന്ന ദു:ഖങ്ങള്‍ നീറ്റി-
പ്പച്ചില പ്രാണന്‍ പിഴി-
ഞ്ഞീശിലാ മകുടത്തില്‍
സതിയായവള്‍ പെങ്ങള്‍
സന്ധ്യയ്ക്കു കുറിച്ചിട്ട
വരികള്‍ വായിയ്ക്കുമൊ-
രിന്ത്യയോടിണങ്ങുക.



ആരോ എവിടെയോ

രശ്മി കിട്ടപ്പ


ഇരുട്ടത്തിരുന്ന്,
ആരോ വെളിച്ചത്തെക്കുറിച്ച്
പറയുന്നുണ്ട്
പൊള്ളുന്ന വേനലിലാരോ
മഴത്തുള്ളികളെ
ഓര്‍മ്മിക്കുന്നുണ്ട്
വഴിയോരത്തെ
കൊടും തണുപ്പില്‍
ഒരിളം ചൂട്,
ആരുടെയോ സ്വപ്നമാവുന്നുണ്ട്
കെട്ടുപോയ അടുപ്പിനുള്ളില്‍
ഒരു കനല്‍,
ആരോ മോഹിക്കുന്നുണ്ട്
നിവര്‍ത്തി വെച്ച
ഭൂപടത്തിലാരോ,
ഇല്ലാത്തൊരിടം തിരയുന്നുണ്ട്
ഒഴിഞ്ഞു പോയ
മടിക്കുത്തിലാരോ,
ചില്ലിക്കാശുകള്‍ കൊതിക്കുന്നുണ്ട്
പ്രതീക്ഷകള്‍ക്കു
തണലേകാനായി ഒരു വിത്ത്,
എവിടെയോ വേരുപിടിക്കുന്നുണ്ട്
പൂത്തു ചിരിക്കുന്ന
നാളുകളിലെന്നോ,
വെട്ടിമാറ്റാനായി ഒരു കോടാലി,
ആരോ എവിടെയോ,
മൂര്‍ച്ച കൂട്ടുന്നുണ്ട്.

http://www.facebook.com/rashmi.kittappa

Comments  

 
0 # good poits — hamza 2013-10-14 21:40
ഇരുട്ടത്തിരുന്ന ്,ആരോ വെളിച്ചത്തെക്കു റിച്ച്പറയുന്നുണ ്ട്പൊള്ളുന്ന വേനലിലാരോമഴത്തു ള്ളികളെഓര്‍മ്മി ക്കുന്നുണ്ട്
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh