നഖചിത്രമെഴുതാന്‍ മനസില്ല!
രഞ്ജിനി ഹരിദാസ്/പ്രീജിത്ത് രാജ്
![]() |
|
സ്ത്രീകളുടെ വഴികള്‍ വരച്ചതും പുരുഷന്‍മാരാണല്ലൊ. ചരിത്രം അത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മതങ്ങളെ വ്യാഖ്യാനിക്കുന്ന പുരോഹിതവര്‍ഗത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകളെ ചങ്ങലക്കിടുന്നുണ്ട്. പുരുഷകേന്ദ്രിതമായ ഒരു സമൂഹം വരച്ചിട്ട പാതയില്‍ കൂടി നടക്കാത്തവള്‍ ശരിയല്ല എന്ന വിധിന്യായമാണ് എന്നും ഉയര്‍ന്നിട്ടുള്ളത്, ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കാലമിത്രയും കഴിഞ്ഞിട്ടും സ്ത്രീകള്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കുന്നില്ല. അല്ലെങ്കില്‍ മനസിലാക്കിയിട്ടും ഇടപെടാന്‍ സാധിക്കുന്നില്ല. നാല് മുലകള്‍ ചേര്‍ന്നാല്‍ പോര്, പെണ്ണൊരുമ്പെട്ടാല്‍ പോലുള്ള ചൊല്ലുകള്‍ പോലും സ്ത്രീ വിരുദ്ധമാണ്. കാരണം അത് സ്ത്രീകള്‍ സംഘടിക്കാതിരിക്കാനുള്ള, തിരിച്ചറിവിന്റെ കൂട്ടായ്മകള്‍ ഉണ്ടാവാതിരിക്കാനുള്ള മസ്തിഷ്‌കപ്രക്ഷാളനമാണ്. ഒരു മുന്‍വിധി പടച്ചുവിടുന്നു. ചെറിയ, ചെറിയ കാര്യങ്ങളിലൂടെ അത് വീണ്ടും വീണ്ടും അടിച്ചുറപ്പിക്കുന്നു. അധീശത്വ ശക്തിയായി നില്‍ക്കുന്ന പുരുഷന്റെ നാവില്‍ നിന്നുതിരുന്ന ഇത്തരം സൂക്തങ്ങള്‍ സ്ത്രീകള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നു. ഇത് ശരിയല്ല. |
രഞ്ജിനി ഹരിദാസ്. പല സമയങ്ങളില്‍ കേരള സമൂഹം രഞ്ജിനിയെ ചര്‍ച്ച ചെയ്തിരുന്നു. വേട്ടയാടിയിരുന്നു. പുരുഷകേന്ദ്രിതമായ ആ സംവാദ അന്തരീക്ഷത്തില്‍ ചില സ്ത്രീകളും പങ്കാളികളായി. അവര്‍ രഞ്ജിനിയുടെ സംസാരത്തെ, വസ്ത്രധാരണത്തെ തുടങ്ങി ചര്‍ച്ചകള്‍ കൊഴുപ്പിക്കേണ്ട എല്ലാ തലങ്ങളെയും നിറംപിടിപ്പിച്ച് അവതരിപ്പിച്ചു. ജീവിതത്തില്‍ അഭിനയം കലര്‍ത്താത്ത സ്ത്രീയാണ് രഞ്ജിനി. വികാരങ്ങള്‍ അടക്കിപ്പിടിച്ച് വീര്‍പ്പുമുട്ടാത്ത സ്ത്രീ. ചിരിക്കാന്‍ തോന്നുമ്പോള്‍ പൊട്ടിചിരിച്ചും ദേഷ്യം വരുമ്പോള്‍ പരസ്യമായി അത് പ്രകടിപ്പിച്ചും പ്രതിഷേധിക്കേണ്ട അവസരത്തില്‍ അവരെന്ത് കരുതും എന്ന ചിന്തയില്ലാതെ പ്രതിഷേധിച്ചും രഞ്ജിനി തന്റെ സ്വത്വത്തെ ബഹുമാനിക്കുന്നു. സ്ത്രീ എന്നാല്‍ ഒരിക്കലും ആരുടെയും കീഴെ നില്‍ക്കേണ്ടവളല്ല എന്ന് രഞ്ജിനി തിരിച്ചറിയുന്നു. പാതി ആകാശത്തിന്റെയും പാതി ഭൂമിയുടെയും അവകാശികളാണ് സ്ത്രീകള്‍ എന്ന് വിളിച്ച് പറയാന്‍ രഞ്ജിനി ആഗ്രഹിക്കുന്നു. 'ക്യു' വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രഞ്ജിനി ഹരിദാസ് നെല്ലിനോട് സംസാരിക്കുന്നു.
രഞ്ജിനി ഹരിദാസ് : ഒരിക്കലുമല്ല. എന്നെ കാരണമില്ലാതെ വിമര്‍ശിക്കുന്നത്, അധിക്ഷേപിക്കുന്നത് ലിംഗബോധമുള്ള ഒരു സമൂഹമല്ല. ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന വിഭാഗം, സ്ത്രീകള്‍ക്ക് വരച്ചിട്ട വ്യവസ്ഥാപിതമായ ഒരു ചട്ടക്കൂടുണ്ട്. അവിടെ സ്ത്രീ ഒച്ചയുയര്‍ത്താന്‍ പാടില്ല. പൊട്ടിച്ചിരിക്കാന്‍ പാടില്ല. ഓടാനും ചാടാനും പാടില്ല. ആകെ അവകാശമുള്ളത് കരയാനാണ്. എത്ര ഉച്ചത്തില്‍വേണമെങ്കിലും കരയാം. അതിന് മാത്രമേ ഈ സമൂഹം സ്ത്രീകളെ അനുവദിക്കുന്നുള്ളു. ഞാന്‍ പറയുന്നത് മൊത്തത്തില്‍ കേരള സമൂഹത്തെ കുറിച്ചല്ല. സ്ത്രീകളെ കുറിച്ച് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്യുകയും അത് വ്യാപിപ്പിക്കുകയും ചെയ്യുന്ന പുരുഷകേന്ദ്രിതമായ സമൂഹത്തിലെ ഒരു വിഭാഗത്തെ കുറിച്ചാണ്.
പുരുഷനും സ്ത്രീക്കും മാത്രമുള്ള രണ്ടുസ്വത്വത്തിനും വെച്ച് മാറാന്‍ പറ്റാത്ത ചില ഘടകങ്ങള്‍ ഉണ്ട്. എത്ര മത്സരിച്ചാലും സ്വന്തമാക്കാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍. ഗര്‍ഭപാത്രം, ബീജം പോലുള്ള ചിലവ. അതിനപ്പുറം വികാരങ്ങളുടെ, വേദനയുടെ, സന്തോഷത്തിന്റെ, ശബ്ദത്തിന്റെ ഒക്കെ കാര്യത്തില്‍ സ്ത്രീ പരിമിതികള്‍ ഉള്ളവളാണ് എന്ന കല്‍പ്പന ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അത്തരം കല്‍പ്പനകള്‍ പ്രയോഗിക്കാനാണ് മനുസ്മൃതിയടക്കമുള്ള കല്‍പ്പനകള്‍ പുരുഷകേന്ദ്രീകൃത വ്യവസ്ഥ ഉണ്ടാക്കിയത്. അത് സ്ത്രീകളെ ഭരിക്കുവാനും അടിമകളാക്കാനും വേണ്ടിയുള്ളതാണ്. അത് കുറച്ചൊക്കെ നിറം മാറ്റി ഇപ്പോഴും പലരും പ്രയോഗിക്കുന്നുണ്ട്. 'ക്യു' വിവാദത്തിന്റെ കാര്യത്തിലും ആ പ്രയോഗമാണ് നടക്കുന്നത്. അതിനെയൊന്നും വകവെക്കാത്തത് കൊണ്ടാവാം എന്നെ ഇത്തരത്തിലുള്ള വിവാദങ്ങളുടെ ഇരയാക്കുന്നത്.
![]() |
|
എന്തോ മുന്‍വൈരാഗ്യമുള്ള ഒരു വ്യക്തിയോടെന്ന പോലെ ക്യു വിഷയം ഒക്കെ വിട്ട് അദ്ദേഹം എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള സംസാരത്തിലേക്ക് പോയിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് എനിക്കെതിരെ സംസാരിച്ചത് ബിനോയിയുടെ ഭാര്യ ആയിരുന്നു. അവരോടൊപ്പം എട്ട്, പത്ത് വയസുള്ള രണ്ട് കുട്ടികളും ഉണ്ടായിരുന്നു. അവരുടെ മുന്നില്‍ വെച്ചാണ് ബിനോയ് ഒരു പരിചയവുമില്ലാത്ത എന്നെ 'തേവിടിശ്ശി' എന്നൊക്കെ വിളിച്ച് ആക്രോശിച്ചത്. 'തേവിടിശ്ശി' എന്ന് എന്നെ വിളിച്ചപ്പോള്‍ എമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ഇടപെട്ടു. അവര്‍ അരുതെന്ന് പറഞ്ഞിട്ടും ബിനോയിയും അദ്ദേഹത്തിന്റെ കൂടെ സംസാരിക്കുന്നവരും അധിക്ഷേപങ്ങള്‍ നിര്‍ത്താതായപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എന്റെയടുത്തേക്ക് വന്നു. “മാഡം, താഴെ പോയി ഒഫീഷ്യല്‍ കംപ്ലയിന്റ് കൊടുത്തോളൂ...” എന്ന് പറഞ്ഞ് അവര്‍ എന്നെ പെട്ടെന്ന് ക്ലിയറന്‍സ് ചെയ്ത് വിട്ടു. അപ്പോള്‍ ലൈന്‍ കട്ട് ചെയ്യല്‍ പ്രശ്‌നക്കാര്‍ പ്രതികരിച്ചില്ല. ഈ തരത്തില്‍ ഒരു ഭാവമാറ്റം അവര്‍ പ്രതീക്ഷിച്ചുകാണില്ല. എവിടെയും നടക്കുന്നത് പോലെ പ്രതികരിക്കുന്ന സ്ത്രീകളെ താറടിക്കലാഘോഷം മാത്രമായി ഇവിടെയും ചുരുങ്ങും എന്നാണ് അവര്‍ കരുതിയിട്ടുണ്ടാവുക. |
ഉണ്ട്. ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഞാനും ഫേസ്ബുക്കിനകത്തുണ്ട്. പക്ഷെ, ആ ചര്‍ച്ച പക്ഷം പിടിച്ചുള്ളതാണ്. കുറെ കാലമായി ഒരുവലിയ വിഭാഗം എന്നെ കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അത് നേരത്തെ നമ്മള്‍ പറഞ്ഞ വിഭാഗം തന്നെയാണ്. ഇതില്‍ ഭൂരിപക്ഷത്തിനും ഞാനെന്ന വ്യക്തിയെ ഒരു പരിചയവുമില്ല. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന വിവാദങ്ങളില്‍ ഭൂരിഭാഗവും കൃത്യമായ ബോധ്യത്തിന്റെയോ, അറിവിന്റെയോ വെളിച്ചത്തിലല്ലല്ലോ. അതിനാല്‍ തന്നെ അത്തരം വിവാദങ്ങള്‍ എന്നെ വ്യാകുലപ്പെടുത്തുന്നുമില്ല.
ഞങ്ങള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ അമേരിക്ക ന്‍ ഡ്രീംസ് എന്ന ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് പോയി തിരികെ വരുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. സുരേഷ്‌ഗോപിയുടെ നേതൃത്വത്തിലുള്ള 15 അംഗസംഘത്തി ല്‍ ഞാനുമുണ്ടായിരുന്നു. 35 ദിവസത്തെ പരിപാടി കഴിഞ്ഞ് തിരികെ വരുമ്പോള്‍ ടീമിലെ ഭൂരിഭാഗം പേരും കൊച്ചിയിലാണ് ഇറങ്ങിയത്. സുരേഷേട്ടന്‍ തിരുവനന്തപുരത്താണ് ഇറങ്ങിയത്. എനിക്ക് വല്ലാത്ത ബാക്ക്‌പെയി ന്‍ ഉണ്ട്. യാത്രയിലൊക്കെ വല്ലാത്ത നടുവേദന വരും. അതുകൊണ്ടുതന്നെ ഈ യാത്രയില്‍ ഞാന്‍ എന്റെ സീറ്റ് കുറച്ചുകൂടി സൗകര്യത്തിന് വേണ്ടി അപ്‌ഗ്രേഡ് ചെയ്ത് ബിസിനസ് ക്ലാസ് ആക്കി. ആ ഫ്‌ളൈറ്റില്‍ ഞങ്ങളുടെ കൂടെ 'കുങ്കുകപ്പൂവ്' ഫെയിം ആശാ ശരത്തുമുണ്ടായിരുന്നു. അവരുടെ കൂടെയാണ് ഞാന്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നത്. കുറെ വിമാനങ്ങള്‍ ഇറങ്ങുന്ന സമയമായിരുന്നു അത്. വല്ലാത്ത തിരക്കുള്ള സമയം. ആയിരത്തിലധികം വരുന്ന യാത്രക്കാരുടെ തിരക്ക് എയര്‍പോര്‍ട്ടില്‍ ഉണ്ട്. ബിസിനസ് ക്ലാസ് ആയതുകൊണ്ട് ഞാന്‍ സ്വാഭാവികമായും ആ കൗണ്ടറിലേക്ക് പോയി. അവിടെ അന്ന് സ്റ്റാഫ് ഇല്ലായിരുന്നു. എമിഗ്രേഷന്‍ ക്ലിയറന്‍സിനായി പത്തോളം ലൈനുകള്‍ ഉണ്ട്. ഞാനും ആശ ചേച്ചിയും കുറെ ലൈനുകളുള്ളതില്‍ തിരക്കുകുറഞ്ഞ ലൈനില്‍ സ്ഥലം പിടിച്ചു. എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞു. ഇവിടെ നിന്നൊക്കെയുള്ള ആള്‍ക്കാര്‍ ഒറ്റ ഹാന്‍ഡ്ബാഗ് ക്ലിയറന്‍സ് ക്യുവിലാണ് നില്‍ക്കുന്നത്. ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ ക്യുവിന്റെ അറ്റം ഇടതുഭാഗത്താണോ, വലതുഭാഗത്താണോ എന്നറിയാതെ കുറച്ച് നടന്നു. അവസാനം ഞങ്ങള്‍ ക്യുവിന്റെ അവസാനം മനസിലാക്കി അവിടെ നിന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ കൂടെയുള്ള സുരാജ് അടക്കമുള്ളവര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് ഞങ്ങളുടെ അടുത്തേക്ക് വന്നു. അവര്‍ ലൈനിനിടയില്‍ ഞങ്ങളുടെ മുന്നില്‍ കയറിയാണ് നിന്നത്. അപ്പോള്‍ ഞാന്‍ ഒരു തമാശക്കെന്ന പോലെ അവരോട് എന്റെ മുന്നില്‍ കയറേണ്ട പിറകില്‍ നിന്നാല്‍ മതി എന്ന് പറഞ്ഞ് അവരുടെ മുന്നില്‍ കയറി നിന്നു. അപ്പോഴൊന്നും ഒരു പ്രശ്‌നവുമില്ല. ക്യു കുറെ മുന്നോട്ടുപോയി. എനിക്ക് വല്ലാത്ത നടുവേദന വന്നു. ഒന്നിരുന്നാല്‍ കുറച്ച് സമാധാനമുണ്ടാവും. ആശചേച്ചിയോടും സുരാജേട്ടനോടുമായി ലൈന്‍ കൗണ്ടറിനടുത്തേക്ക് എത്തുമ്പോള്‍ ഞാന്‍ കയറി നില്‍ക്കാം അതുവരെ തിരക്കില്‍ നിന്ന് മാറി രണ്ട് നിരയായി നില്‍ക്കുന്ന ക്യൂവിന് ഇടയില്‍ നില്‍ക്കാം എന്ന് പറഞ്ഞ് മുന്നോട്ട് നീങ്ങി. അപ്പോഴാണ് രണ്ട് നിര പുറകില്‍ ക്യൂവില്‍ നില്‍ക്കുന്ന ഒരാള്‍ "Dont think I did'nt see u cut the line" എന്ന് വിളിച്ച് പറഞ്ഞത്. എനിക്ക് ആദ്യം എന്നോടാണ് എന്ന് മനസിലായില്ല. എന്നോടാണെന്ന് മനസിലായപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് "I did'nt cut the line" എന്ന് തിരിച്ചു പറഞ്ഞു. എന്റെ അടുത്ത് നില്‍ക്കുന്ന ആള്‍ക്കാരും എന്നെ സപ്പോര്‍ട്ട് ചെയ്തു. അപ്പോള്‍ ആദ്യം വിളിച്ച് പറഞ്ഞ വ്യക്തിയുടെ കൂടെ നില്‍ക്കുന്ന സ്ത്രീ വിളിച്ച് പറഞ്ഞു; "we saw you cut the line." അവരുടെ അടുത്ത് നില്‍ക്കുന്ന കുറച്ച് ആളുകളും അത് ആവര്‍ത്തിച്ചു. കള്ളം പറയരുത് എന്നൊക്കെ അവര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഞാന്‍ വീണ്ടും ആവര്‍ത്തിച്ചു; ഞാന്‍ ലൈന്‍ കട്ട് ചെയ്തിട്ടില്ല, ഞാന്‍ കള്ളമല്ല പറയുന്നത്. ചിലപ്പോള്‍ ഞങ്ങള്‍ക്ക് മുന്നില്‍ കയറിനിന്ന ഞങ്ങളുടെ കൂടെയുള്ളവരുടെ മുന്നിലേക്ക് ഞങ്ങള്‍ കയറി നിന്നതിനെ തെറ്റിദ്ധരിച്ചാവും അത് പറഞ്ഞത് എന്ന് കരുതി അതും അവരോട് പറഞ്ഞു. അവിടെയും ഞാന്‍ ലൈന്‍ കട്ട് ചെയ്തില്ല. മറ്റുള്ളവരാണ് ഞങ്ങളുടെ മുന്നില്‍ കയറി നിന്നത് എന്ന് വ്യക്തമാക്കി. അവിടെ ലൈനില്‍ നിന്ന ആള്‍ക്കാരും ഞാന്‍ പറഞ്ഞതാണ് ശരി എന്ന് പറഞ്ഞു.
അപ്പോഴേക്കും തര്‍ക്കം തുടങ്ങി വെച്ച മിസ്റ്റര്‍ ബിനോയ് വേറെ പലതും വിളിച്ച് പറയാന്‍ തുടങ്ങിയിരുന്നു. “നിന്റെ ലൈന്‍ കട്ട് ചെയ്യല്‍ എവിടം വരെയൊക്കെ ഉണ്ടെന്ന് എനിക്കറിയാം, നിന്റെ ഇളക്കവും ചാട്ടവുമൊക്കെ ടെലിവിഷനിലുള്ള നിന്റെ മറ്റവന്‍മാരോട് മതി, നിന്റെ വിചാരം നീ ആരാണെന്നാണ്, നീ ആണുങ്ങളെ കണ്ടിട്ടില്ല. ബ്ല,ബ്ല,ബ്ല.....” അവസാനം “തേവിടിശ്ശി” എന്ന് വിളിച്ച് എന്നെ അധിക്ഷേപിച്ചു. ഇദ്ദേഹം എന്നെ ഇങ്ങനെയൊക്കെ ഇടതടവില്ലാതെ പറയുമ്പോള്‍ "I did'nt cut the line, I didnt cut the line, shut up man lissen to me..." എന്നൊക്കെ ഞാനും പറയുന്നുണ്ട്. അദ്ദേഹം ശബ്ദം ഉയര്‍ത്തിയപ്പോള്‍ ഞാനും ശബ്ദം ഉയര്‍ത്തി സംസാരിച്ചു. എന്റെ മുന്നിലുള്ള കുറെയാളുകള്‍ "she did'nt cut the line" എന്ന് പറയുന്നുണ്ടായിരുന്നു. ഞാന്‍ അവരെ ചൂണ്ടി "listen to them, listen them" എന്ന് വിളിച്ച് പറഞ്ഞു. പക്ഷെ, അതൊന്നും മിസ്റ്റര്‍ ബിനോയി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്തോ മുന്‍വൈരാഗ്യമുള്ള ഒരു വ്യക്തിയോടെന്ന പോലെ ക്യു വിഷയം ഒക്കെ വിട്ട് അദ്ദേഹം എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള സംസാരത്തിലേക്ക് പോയിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് എനിക്കെതിരെ സംസാരിച്ചത് ബിനോയിയുടെ ഭാര്യ ആയിരുന്നു. അവരോടൊപ്പം എട്ട്, പത്ത് വയസുള്ള രണ്ട് കുട്ടികളും ഉണ്ടായിരുന്നു. അവരുടെ മുന്നില്‍ വെച്ചാണ് ബിനോയ് ഒരു പരിചയവുമില്ലാത്ത എന്നെ 'തേവിടിശ്ശി' എന്നൊക്കെ വിളിച്ച് ആക്രോശിച്ചത്. 'തേവിടിശ്ശി' എന്ന് എന്നെ വിളിച്ചപ്പോള്‍ എമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ഇടപെട്ടു. അവര്‍ അരുതെന്ന് പറഞ്ഞിട്ടും ബിനോയിയും അദ്ദേഹത്തിന്റെ കൂടെ സംസാരിക്കുന്നവരും അധിക്ഷേപങ്ങള്‍ നിര്‍ത്താതായപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എന്റെയടുത്തേക്ക് വന്നു. “മാഡം, താഴെ പോയി ഒഫീഷ്യല്‍ കംപ്ലയിന്റ് കൊടുത്തോളൂ...” എന്ന് പറഞ്ഞ് അവര്‍ എന്നെ പെട്ടെന്ന് ക്ലിയറന്‍സ് ചെയ്ത് വിട്ടു. അപ്പോള്‍ ലൈന്‍ കട്ട് ചെയ്യല്‍ പ്രശ്‌നക്കാര്‍ പ്രതികരിച്ചില്ല. ഈ തരത്തില്‍ ഒരു ഭാവമാറ്റം അവര്‍ പ്രതീക്ഷിച്ചുകാണില്ല. എവിടെയും നടക്കുന്നത് പോലെ പ്രതികരിക്കുന്ന സ്ത്രീകളെ താറടിക്കലാഘോഷം മാത്രമായി ഇവിടെയും ചുരുങ്ങും എന്നാണ് അവര്‍ കരുതിയിട്ടുണ്ടാവുക.
![]() |
|
എന്താണ് ബിനോയിയെ പോലുള്ള പുരുഷന്‍മാരും അവരാണ് ശരി എന്ന് വിലയിരുത്തുന്ന സ്ത്രീകളും സ്ത്രീപദവിയെ പറ്റി ധരിച്ചിരിക്കുന്നത്. ഈ കാലത്തും പുരുഷന്റെ പാദസേവ ചെയ്യേണ്ടവളാണ് സ്ത്രീ എന്നാണോ? നീ പുരുഷനെ കണ്ടിട്ടില്ല എന്ന് ആക്രോശിക്കുന്ന ബിനോയിമാര്‍ സ്ത്രീകളെ കണ്ടിട്ടുണ്ടോ? എന്താണ് സ്ത്രീ? നിങ്ങള്‍ കണ്ട് പരിചയിച്ച, 'തേവിടിശ്ശി' എന്ന് വിളിച്ചാല്‍ തലകുനിച്ച് കണ്ണീരൊഴുക്കുന്ന സ്ത്രീകള്‍ സ്ത്രീകളാണോ? അവര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന നിസഹായരായ അടിമകളാണ്. സ്ത്രീയുടെ മുന്നിലുള്ള നീലവാനങ്ങളെ കൂട്ടിലിരുന്ന് മാത്രം കണ്ട് കൊതിക്കുന്ന അസംതൃപ്തകളാണ്. അവര്‍ സ്ത്രീത്വത്തിന്റെ എല്ലാ ഭാവങ്ങളെയും ഒരിക്കലും അറിയുന്നുണ്ടാവില്ല. അവര്‍ പുരുഷന്റെ കാലിലെ അഴുക്ക് തുടച്ച് കളയുന്ന ചവിട്ടികളായി ജീവിതം ഹോമിക്കുന്നവരാണ്. സ്വാതന്ത്ര്യമുള്ള സ്ത്രീ എന്നാല്‍ അര്‍ത്ഥം വ്യഭിചരിക്കാനുള്ള സ്വാതന്ത്ര്യമുള്ളവള്‍ എന്ന് ചില പുരുഷന്‍മാര്‍ വ്യാഖ്യാനിക്കുകയാണ്. കാരണം അവരുടെ കൂടെയുള്ള സ്ത്രീകള്‍ അടുക്കളവാതില്‍ കടന്ന് അകത്തളത്തിലേക്ക് കയറുന്നതുപോലും അവര്‍ക്ക് സഹിക്കാന്‍ സാധിക്കില്ല. |
ഞാന്‍ എയര്‍പോര്‍ട്ട് മാനേജരുടെ ഓഫീസില്‍ പോയി റിട്ടണ്‍ കംപ്ലയിന്റ് കൊടുത്തു. അതില്‍ ഞാന്‍ എഴുതിയത്: 'ഞാന്‍ ക്യു ഭേദിക്കാതെ നില്‍ക്കുമ്പോള്‍ ആ കുറ്റം എന്നില്‍ ആരോപിക്കുകയും ഞാന്‍ അങ്ങനെയല്ല എന്ന് തിരുത്താന്‍ ശ്രമിച്ചപ്പോള്‍ എന്നെയും എന്റെ കുടുംബത്തെയും എന്റെ സംസ്‌കാരത്തെയും എന്റെ പ്രൊഫഷനെയും അപമാനിക്കുന്ന തരത്തിലുള്ള പദ പ്രയോഗങ്ങള്‍ നടത്തുകയും അവസാനം എന്റെ സ്ത്രീസ്വത്വത്തെ അപമാനിക്കുന്ന വിധത്തില്‍ എന്നെ 'തേവിടിശ്ശി' എന്ന് വിളിച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയ്ത മിസ്റ്റര്‍ ബിനോയിക്കെതിരെ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായത് ചെയ്യണം' എന്നായിരുന്നു.
അതാണ്. അങ്ങനെ വിളിക്കാന്‍ പാടുണ്ടോ? ഒരു സ്ത്രീ ആയതുകൊണ്ടാണ് അത്തരത്തിലുള്ള ഒരു പദ പ്രയോഗത്തിന് ഞാന്‍ ഇരയായത്. പുരുഷന്‍ ആയിരുന്നുവെങ്കില്‍ ആ വിളിക്ക് ആ സമൂഹത്തില്‍ പ്രസക്തിയില്ലല്ലോ! സ്ത്രീത്വത്തെ വ്യാഖ്യാനിച്ച്, വ്യാഖ്യാനിച്ച് മനുസ്മൃതി പോലും തോറ്റുപോകുന്ന ഒരവസ്ഥയില്‍ ധരിച്ചുവെച്ചിരിക്കുന്ന മാനസിക നിലയുള്ള വ്യക്തിയായാണ് എനിക്ക് ബിനോയിയെ മനസിലാക്കാന്‍ സാധിച്ചത്. കാരണം, അദ്ദേഹം എന്നെ 'തേവിടിശ്ശി' എന്ന് വിളിക്കുന്നത് സ്വന്തം ഭാര്യയുടെ മുന്നില്‍ വെച്ചാണ്. ബാല്യം കടന്നിട്ടില്ലാത്ത രണ്ട് മക്കളുടെ മുന്നില്‍ വെച്ചാണ്. നിരവധി സ്ത്രീകളുടെ, ആയിരത്തോളം വരുന്ന അവിടെ കൂടിയിരിക്കുന്ന ജനങ്ങളുടെ മുന്നില്‍ വെച്ചാണ്. അദ്ദേഹത്തിന്റെ ഭാര്യ അത്തരം പദപ്രയോഗങ്ങളോട് പഴകി എന്ന് തോന്നുന്നു. അവര്‍ ആ വിളി തെറ്റാണ്, അരുത് എന്ന് തടയുന്ന വിധത്തിലുള്ള ഒരു വികാരവും പ്രകടിപ്പിച്ച് കണ്ടില്ല. ആ പദം കേട്ടുനിന്ന കുട്ടികള്‍ ആ അച്ഛന്റെ വികാരവിചാരങ്ങളും ബോധനിലവാരവും ഉള്‍ക്കൊണ്ടാണ് വളരുന്നതെങ്കില്‍ അവരോടും എനിക്ക് സഹതാപം മാത്രമേയുള്ളു.
എന്താണ് ബിനോയിയെ പോലുള്ള പുരുഷന്‍മാരും അവരാണ് ശരി എന്ന് വിലയിരുത്തുന്ന സ്ത്രീകളും സ്ത്രീപദവിയെ പറ്റി ധരിച്ചിരിക്കുന്നത്. ഈ കാലത്തും പുരുഷന്റെ പാദസേവ ചെയ്യേണ്ടവളാണ് സ്ത്രീ എന്നാണോ? നീ പുരുഷനെ കണ്ടിട്ടില്ല എന്ന് ആക്രോശിക്കുന്ന ബിനോയിമാര്‍ സ്ത്രീകളെ കണ്ടിട്ടുണ്ടോ? എന്താണ് സ്ത്രീ? നിങ്ങള്‍ കണ്ട് പരിചയിച്ച, 'തേവിടിശ്ശി' എന്ന് വിളിച്ചാല്‍ തലകുനിച്ച് കണ്ണീരൊഴുക്കുന്ന സ്ത്രീകള്‍ സ്ത്രീകളാണോ? അവര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന നിസഹായരായ അടിമകളാണ്. സ്ത്രീയുടെ മുന്നിലുള്ള നീലവാനങ്ങളെ കൂട്ടിലിരുന്ന് മാത്രം കണ്ട് കൊതിക്കുന്ന അസംതൃപ്തകളാണ്. അവര്‍ സ്ത്രീത്വത്തിന്റെ എല്ലാ ഭാവങ്ങളെയും ഒരിക്കലും അറിയുന്നുണ്ടാവില്ല. അവര്‍ പുരുഷന്റെ കാലിലെ അഴുക്ക് തുടച്ച് കളയുന്ന ചവിട്ടികളായി ജീവിതം ഹോമിക്കുന്നവരാണ്. സ്വാതന്ത്ര്യമുള്ള സ്ത്രീ എന്നാല്‍ അര്‍ത്ഥം വ്യഭിചരിക്കാനുള്ള സ്വാതന്ത്ര്യമുള്ളവള്‍ എന്ന് ചില പുരുഷന്‍മാര്‍ വ്യാഖ്യാനിക്കുകയാണ്. കാരണം അവരുടെ കൂടെയുള്ള സ്ത്രീകള്‍ അടുക്കളവാതില്‍ കടന്ന് അകത്തളത്തിലേക്ക് കയറുന്നതുപോലും അവര്‍ക്ക് സഹിക്കാന്‍ സാധിക്കില്ല.
മാനേജര്‍ക്ക് പരാതി കൊടുത്തപ്പോള്‍ അവര്‍ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് പരാതി ഫോര്‍വേര്‍ഡ് ചെയ്തു. അപ്പോള്‍ തന്നെ പോലീസ് എയര്‍പോര്‍ട്ടിലേക്ക് എത്തി. ഞാന്‍ എന്നെ അപമാനിച്ച ബിനോയിയെ പോലീസിന് ഐഡിന്റിഫൈ ചെയ്തു കൊടുത്തു. പോലീസ് അദ്ദേഹത്തോടും സംസാരിച്ചു. തുടര്‍ന്ന് എന്റെ അടുത്തേക്ക് വന്ന പോലീസ് കോംപ്രമൈസ് ചെയ്ത് തീര്‍ക്കാമോ എന്ന് ചോദിച്ചു. ഞാന്‍ തയ്യാറായില്ല. ഒരു കാരണവും കൂടാതെ എന്നെ അപമാനിച്ച ഒരു വ്യക്തിയോട് ഞാന്‍ കോംപ്രമൈസ് ചെയ്യേണ്ട കാര്യമില്ലല്ലോ. അപ്പോള്‍ തന്നെ പോലീസ് എന്റെ മൊഴിയെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തു. അപ്പോള്‍ തന്നെ ആ ദുസ്വപ്നം പോലുള്ള സംഭവത്തില്‍ നിന്നും എന്റെ വീട്ടിലേക്ക് ഞാന്‍ പോയി.
![]() |
|
ബിനോയ് പ്രവാസി ആണെന്ന് ഞാനറിഞ്ഞത് വീട്ടിലെത്തി ഉറങ്ങിയെണീറ്റ് ന്യൂസ് സ്‌ക്രോളിംഗ് കാണുമ്പോഴാണ്. പ്രവാസികളെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. പ്രവാസികളുടെയടുക്കല്‍ പോയി തീര്‍ത്തും സംസ്‌കാരമുള്ള അവരുടെ ആഥിത്യം സ്വീകരിച്ച് തിരികെ വരുമ്പോഴാണ് എനിക്ക് തിക്തമായ ഈ പ്രവാസി അനുഭവമുണ്ടായത്. പ്രവാസികളിലെ ഭിന്ന സംസ്‌കാരത്തെ എനിക്ക് അറിയാന്‍ പറ്റി. പ്രവാസി ആണെങ്കിലും അല്ലെങ്കിലും ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ വിമര്‍ശിക്കാം. ഞാനത് ഉള്‍ക്കൊള്ളും. പക്ഷെ, ഇവിടെ എന്റെ പക്ഷം കേള്‍ക്കാനുള്ള മനസുപോലുമില്ലാതെ വല്ലാത്തൊരു വിരോധത്തോടെ, ഭ്രാന്തമായ മുന്‍വിധികളോടെ എനിക്കെതിരെ എന്തൊക്കെയോ വിളിച്ചുപറയുകയായിരുന്നു ബിനോയ് എന്ന പ്രവാസി. നാട്ടിലായാലും മറുനാട്ടിലായാലും അധ്വാനത്തിന് ഒരേ മഹിമയാണ്. ഞാനും അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ്. അധ്വാനിക്കുന്ന സ്ത്രീയെ ബഹുമാനിക്കുന്നവരാണ്, അംഗീകരിക്കുന്നവരാണ് എനിക്കറിയുന്ന പ്രവാസികള്‍. |
ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ല. എന്റെ കൂടെയുള്ളവര്‍ വിളിച്ചുകാണും. കാരണം ഞങ്ങളുടെ അമേരിക്കന്‍ പര്യടന ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. തീര്‍ച്ചയായും ഞാനടക്കമുള്ള ടീം അംഗങ്ങള്‍ തിരികെ സുരക്ഷിതമായി എത്തുന്നതുവരെയുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം ടീം ക്യാപ്റ്റന് ഉണ്ടല്ലൊ. താങ്കള്‍ എന്നോട് ഈ കാര്യം ചോദിക്കുന്നത്, ഈ പ്രചരണത്തില്‍ വാസ്തവം ഉണ്ട് എന്ന് കരുതിയാണല്ലൊ. അങ്ങനെയാണ് മിക്കവാറും കാര്യങ്ങള്‍. നമ്മളറിയാത്ത കാര്യങ്ങള്‍ നമ്മള്‍ ചെയ്തു എന്ന് ആരോപിക്കും. അതിന്റെ പുറത്ത് ആഘോഷം നടത്തും. ഞാന്‍ ഒരു പുരുഷ വിദ്വേഷി അല്ല. പുരുഷന്‍മാര്‍ മൊത്തം അപകടകാരികള്‍ ആണ്. ലിംഗനീതി പുലര്‍ത്താത്തവര്‍ ആണ് എന്നുള്ള അഭിപ്രായമൊന്നും എനിക്കില്ല. ഞാന്‍ സുരേഷ് ഏട്ടനെ വിളിച്ചാലും അതില്‍ തെറ്റുണ്ട് എന്നെനിക്ക് തോന്നുന്നില്ല. പക്ഷെ, ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ലായിരുന്നു. എനിക്ക് പിന്നീടി മനസിലാക്കാന്‍ സാധിച്ചത് ആശാ ശരത് അദ്ദേഹത്തെ വിളിച്ച് കാര്യങ്ങളുടെ വിശദാംശങ്ങള്‍ പറഞ്ഞു എന്നാണ്. ഇതിന്റെ കൂടെ എയര്‍പോര്‍ട്ട് അധികൃതരും പോലീസും എന്റെ പക്ഷത്ത് നിന്ന് 'രഞ്ജിനി ഹരിദാസ് ആരാണെന്ന് അറിയില്ലെ?' എന്ന് ആ പ്രവാസിയോട് ചോദിച്ചു തുടങ്ങി പലതും പ്രചരിച്ചിരുന്നു. അതും സംഭവിച്ചിട്ടില്ല. പോലീസ് അകത്തേക്ക് കയറിവരില്ല എന്നത് പോലും പ്രചരണക്കാര്‍ മറന്നു.
ഒരിക്കലുമില്ല. നമ്മള്‍ ഒരാളോട് സംസാരിക്കുമ്പോള്‍ ആദ്യം തന്നെ അയാള്‍ എവിടെയുള്ളയാളാണ്, എന്ത് ജോലി ചെയ്യുന്ന ആളാണ് എന്നൊന്നും അന്വേഷിക്കില്ലല്ലോ. ബിനോയ് പ്രവാസി ആണെന്ന് ഞാനറിഞ്ഞത് വീട്ടിലെത്തി ഉറങ്ങിയെണീറ്റ് ന്യൂസ് സ്‌ക്രോളിംഗ് കാണുമ്പോഴാണ്. പ്രവാസികളെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. പ്രവാസികളുടെയടുക്കല്‍ പോയി തീര്‍ത്തും സംസ്‌കാരമുള്ള അവരുടെ ആഥിത്യം സ്വീകരിച്ച് തിരികെ വരുമ്പോഴാണ് എനിക്ക് തിക്തമായ ഈ പ്രവാസി അനുഭവമുണ്ടായത്. പ്രവാസികളിലെ ഭിന്ന സംസ്‌കാരത്തെ എനിക്ക് അറിയാന്‍ പറ്റി. പ്രവാസി ആണെങ്കിലും അല്ലെങ്കിലും ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ വിമര്‍ശിക്കാം. ഞാനത് ഉള്‍ക്കൊള്ളും. പക്ഷെ, ഇവിടെ എന്റെ പക്ഷം കേള്‍ക്കാനുള്ള മനസുപോലുമില്ലാതെ വല്ലാത്തൊരു വിരോധത്തോടെ, ഭ്രാന്തമായ മുന്‍വിധികളോടെ എനിക്കെതിരെ എന്തൊക്കെയോ വിളിച്ചുപറയുകയായിരുന്നു ബിനോയ് എന്ന പ്രവാസി. നാട്ടിലായാലും മറുനാട്ടിലായാലും അധ്വാനത്തിന് ഒരേ മഹിമയാണ്. ഞാനും അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ്. അധ്വാനിക്കുന്ന സ്ത്രീയെ ബഹുമാനിക്കുന്നവരാണ്, അംഗീകരിക്കുന്നവരാണ് എനിക്കറിയുന്ന പ്രവാസികള്‍. കാരണം അധ്വാനത്തിന്റെ മഹത്വവും വിലയും അവര്‍ക്കാണ് ഏറ്റവും നന്നായി അറിയാവുന്നത്.
![]() |
|
ഒരു സ്ത്രീ എന്ന നിലയില്‍ മറ്റ് ചാനലുകളേക്കാള്‍ എന്റെ പദവിയെ അംഗീകരിക്കേണ്ട ചാനലാണ് കൈരളി-പീപ്പിള്‍ എന്നാണ് എന്റെ ധാരണ. അവര്‍ ഞാനുമായി സംസാരിച്ച ഭാഗം ഒരു ആക്ഷേപഹാസ്യ പരിപാടിയിലാണ് ഉപയോഗിച്ചത് എന്ന് എന്റെ ഗള്‍ഫിലുള്ള ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. കിലുക്കത്തിലെ രേവതിയുടെ ക്ലിപ്പിംഗൊക്കെ ഉപയോഗിച്ച് അവര്‍ ആ പരിപാടിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. അവര്‍ അങ്ങനെ പ്രക്ഷേപണം ചെയ്തിട്ടുണ്ട് എങ്കില്‍ അപ്പോഴും ഞാന്‍ ഇരയാവുകയായിരുന്നു. ബിനോയ് അപമാനിച്ചതിന്റെ വേറൊരു പതിപ്പ്. അതും നീതിയായില്ല. |
മാധ്യമപ്രവര്‍ത്തകരെ ഞാന്‍ വിളിച്ചിട്ടില്ല. ഞാന്‍ വീട്ടിലെത്തി ഉറങ്ങി എഴുനേല്‍ക്കുമ്പോള്‍ ദൃശ്യ മാധ്യമങ്ങളില്‍ ഇത് വലിയൊരു വാര്‍ത്തയായി മാറിയിരുന്നു. മൂന്ന് മാധ്യമങ്ങള്‍ എന്നെ ബന്ധപ്പെട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യ വിളിച്ചിരുന്നു. എനിക്ക് അവരോട് സംസാരിക്കാന്‍ പറ്റിയില്ല. ഞാന്‍ ഉറങ്ങുകയായിരുന്നു. മാതൃഭൂമി ചാനലും കൈരളി-പീപ്പിളും വീട്ടില്‍ വന്നു. അവരോട് ഞാന്‍ സംസാരിക്കുകയും ചെയ്തു. ഇവിടെയും എനിക്ക് വിഷമമുണ്ടായി. ഒരു സ്ത്രീ എന്ന നിലയില്‍ മറ്റ് ചാനലുകളേക്കാള്‍ എന്റെ സ്ത്രീ പദവിയെ അംഗീകരിക്കേണ്ട ചാനലാണ് കൈരളി-പീപ്പിള്‍ എന്നാണ് എന്റെ ധാരണ. അവര്‍ ഞാനുമായി സംസാരിച്ച ഭാഗം ഒരു ആക്ഷേപഹാസ്യ പരിപാടിയിലാണ് ഉപയോഗിച്ചത് എന്ന് എന്റെ ഗള്‍ഫിലുള്ള ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. കിലുക്കത്തിലെ രേവതിയുടെ ക്ലിപ്പിംഗൊക്കെ ഉപയോഗിച്ച് അവര്‍ ആ പരിപാടിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. അവര്‍ അങ്ങനെ പ്രക്ഷേപണം ചെയ്തിട്ടുണ്ട് എങ്കില്‍ അപ്പോഴും ഞാന്‍ ഇരയാവുകയായിരുന്നു. ബിനോയ് അപമാനിച്ചതിന്റെ വേറൊരു പതിപ്പ്. അതും നീതിയായില്ല.
![]() |
|
ജഗതി ചേട്ടന്‍ എന്നെ പേരെടുത്ത് പറയാതെ എന്നെ അനുകരിച്ചും മറ്റും എന്നെ കുറിച്ച് കുറെ കാര്യങ്ങള്‍ സംസാരിച്ചത്. അത് എല്ലാവരും കേട്ടതാണ്. ആ സമയത്ത് ദേഷ്യം വന്നെങ്കിലും ഞാന്‍ അത് പ്രകടിപ്പിച്ചില്ല. ആ സമയത്ത് എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി പൂര്‍ത്തിയാക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ടത്. രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ പ്രതികരിച്ചു. വളരെ മാന്യമായാണ് ഞാന്‍ പ്രതികരിച്ചത്. വേണമെങ്കില്‍ എനിക്ക് അങ്ങനെയല്ലാതെയും പ്രതികരിക്കാമായിരുന്നു. കാരണം ജഗതി ചേട്ടനെ കുറിച്ച് നന്നായി പറയാന്‍ പറ്റുന്ന വിവാദങ്ങളില്‍ കൂടി അദ്ദേഹം കടന്നുപോയിട്ടുണ്ട്. എനിക്കപ്പോള്‍ അതൊന്നും പറയേണ്ട കാര്യമില്ലായിരുന്നു. എന്നെ കുറിച്ച് സംസാരിച്ച, വിമര്‍ശിച്ച കാര്യങ്ങളോട് ഞാന്‍ പ്രതികരിച്ചു. ഞാന്‍ ഒരവതാരക ആണ്. ഞാന്‍ മത്സരാര്‍ത്ഥികളുടെ കൂടെ നിന്ന്, അവരെ ആ പരിപാടിയില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക, കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന എന്നതാണ് എന്റെ കടമ. അവിടെ ഞാന്‍ ഒരു പാവയെ പോലെ ശരി, നമുക്കിനി അടുത്ത പാട്ടിലേക്ക് പോകാം എന്ന് പറഞ്ഞാല്‍ പോര. ഒരവതാരക എന്താവണം എന്ന മുന്‍വിധി ജഗതി ചേട്ടനെ പോലെ പലര്‍ക്കുമുണ്ടാവും. എനിക്കത്തരത്തില്‍ നഖചിത്രമെഴുതാന്‍ തീരെ താല്‍പ്പര്യമില്ല. എന്നെ കൊണ്ട് എഴുതിപ്പിക്കാന്‍ ആരും മെനക്കെടുകയും വേണ്ട. |
വളരെ പെട്ടെന്ന് ഈ സംഭവം പൊതുസമൂഹം ഏറ്റെടുത്തു. ആ വിവാദം വീക്ഷിക്കുന്ന ആര്‍ക്കും തോന്നുക ഞാന്‍ തെറ്റുചെയ്തു എന്നാണ്. സംഭവം ആകെ തിരിച്ചിടുക ആയിരുന്നു. വളരെ മാന്യമായി മുന്നോട്ടുപോകുന്ന ഒരു ക്യു. അവിടെ അഹങ്കാരിയായി പിറന്ന രഞ്ജിനി ഹരിദാസ് എത്തുന്നു. ക്യു തെറ്റിച്ച് മുന്നിലേക്ക് കയറുന്നു. അപ്പോള്‍ മാന്യനും കഠിനാധ്വാനിയും സദ്ഗുണസമ്പന്നനുമായ ഒരു പ്രവാസി ദയവ് ചെയത് ലൈന്‍ തകര്‍ക്കരുത് എന്ന് എന്നോട് അപേക്ഷിക്കുന്നു. അപ്പോള്‍ ഞാന്‍ യു ഷട്ടപ്പ്, ഇഡിയറ്റ്.... എന്നൊക്കെ അയാളുടെ കുഞ്ഞുങ്ങളുടെയും ഭാര്യയുടെയും മറ്റും മുന്നില്‍വെച്ച് ആക്രോശിക്കുന്നു. ഇതായിരുന്നു സമൂഹത്തില്‍ അവതരിപ്പിക്കപ്പെട്ട സംഭവം. ഇത് മാധ്യമങ്ങളില്‍ കൂടിയാണ് പടര്‍ന്നത്.
ടൈംസ് ഓഫ് ഇന്ത്യയിലെ ആശ എന്ന റിപ്പോര്‍ട്ടര്‍ ഈ സംഭവത്തെ കുറിച്ച് അവരുടെ പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് പോലീസ് സ്റ്റേഷനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മനസിലാക്കിയാണ്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആശ എന്നെ വിളിച്ചിരുന്നു. അവര്‍ പറഞ്ഞത് പോലീസ് സ്റ്റേഷനില്‍ നിന്ന് വിവരം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്ത റിപ്പോര്‍ട്ടിംഗ് തെറ്റായിപ്പോയി എന്ന് ചിലര്‍ വിളിച്ച് പറഞ്ഞു എന്നാണ്. അങ്ങനെയാണ് കാര്യങ്ങള്‍. ചിലര്‍ക്ക് ഈ വിവാദം പ്രചരിക്കേണ്ടത് രഞ്ജിനിയെ പ്രതിയാക്കിയാണ്. രഞ്ജിനി ശരിയല്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ്. അതില്‍ ഫേസ്ബുക്കടക്കമുള്ള മാധ്യമങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ജഗതിചേട്ടന്‍ എത്രയും പെട്ടെന്ന് പഴയ നിലയില്‍, അദ്ദേഹത്തിന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ആവിഷ്‌കരിക്കാന്‍ തിരിച്ചുവരട്ടെ എന്ന് ആശംസിക്കുന്നു. ജഗതി ശ്രീകുമാര്‍ ഞാന്‍ ഏറെ ആരാധിക്കുന്ന അഭിനേതാവാണ്. ഇതുപോലെ പ്രതിഭയുള്ള നടന്‍മാര്‍ വല്ലപ്പോഴും ലഭിക്കുന്ന ഭാഗ്യമാണ്. എങ്കിലും അങ്ങനെയുള്ള വ്യക്തികളില്‍ നിന്നായാല്‍ പോലും അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായാല