ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍

വയോജനങ്ങള്‍ക്ക് കൈത്താങ്ങാവണം

സുഗതകുമാരി

അതിലൊക്കെ ഉപരിയായി വേണ്ടത് പ്രായമുള്ളവരെ അംഗീകരിക്കാനുള്ള ഒരു മനസാണ്. നയങ്ങള്‍ നടപ്പിലാക്കുന്നതിനൊപ്പം അത്തരത്തിലുള്ള മനസുകള്‍ പുതുതലമുറയില്‍ ഉണ്ടായിവരണം. അതിനുള്ള ബോധവത്കരണം വേണമെന്ന് പറയുന്നിടത്തേക്ക് നാം പതിച്ചുപോയിരിക്കുന്നു. നമുക്ക് നന്‍മ വിരിയുന്ന മനസുകളെ ആവശ്യമാണ്. അത്തരം മനസുകളില്‍ നിന്ന് ഇനിയും പ്രതീക്ഷയുടെ കടലിരമ്പങ്ങളുണ്ടാവും എന്ന് വിശ്വസിക്കാനാണ് എന്നെ പോലുള്ളവര്‍ ആഗ്രഹിക്കുന്നത്.

പ്രായമായ മാതാപിതാക്കളെ മക്കള്‍ തിരിഞ്ഞുനോക്കാത്ത എത്രയോ പ്രശ്‌നങ്ങളാണ് മുന്നില്‍ വരുന്നത്! മനുഷ്യത്വം തീര്‍ത്തും മരിക്കുകയാണോ? നന്‍മയുടെ ഉറവകള്‍ എല്ലാം അവസാനിക്കുകയാണോ? സംശയം തോന്നുന്നു. നമ്മുടെ നാട് വല്ലാതെ സങ്കടപ്പെടുത്തുന്നു. സ്വന്തം ജീവിതം ആരംഭിച്ചുകഴിഞ്ഞാല്‍, മക്കളെ പൊതുവെ അലട്ടുന്ന പ്രധാന പ്രശ്‌നം പ്രായംചെന്ന അച്ഛനമ്മമാരെ ആരുനോക്കുമെന്നതാണ്. ഇത് പലേടത്തും മക്കള്‍ക്കിടയില്‍ സംഘര്‍ഷത്തിന് വരെ കാരണമാകുമ്പോള്‍ സ്‌നേഹം അസ്തമിച്ച നാടായി മാത്രമേ കേരളത്തെ കാണാന്‍ സാധിക്കുന്നുള്ളു. പ്രായമായ അച്ഛനമ്മമാരുടെ സംരക്ഷണത്തിന് സംരക്ഷണത്തിന് മക്കള്‍ക്ക് തുല്യചുമതല നല്‍കുന്നത് ഈ സ്ഥിതിവിശേഷത്തിന് വലിയൊരു പരിധിവരെയെങ്കിലും മാറ്റം ഉണ്ടാക്കാന്‍ സഹായകമാകും.

നിര്‍ദേശങ്ങളും നിയമങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികൃതര്‍ക്ക് കഴിയും. എന്നാല്‍, പരാതികളുമായി എത്തുന്നവര്‍ പൊതുവെ കുറവായിരിക്കും. വയോജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വേണ്ട സമയത്തുതന്നെ ലഭ്യമാക്കാനും ക്ഷേമപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാനും കഴിയണം. എന്തായാലും, അവരുടെ പൂര്‍ണമായ സംരക്ഷണം മക്കളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. സ്‌നേഹവും പരിചരണവും കൂടുതല്‍ വേണ്ട വാര്‍ധക്യകാലത്ത് അവ കിട്ടാത്തവരുടെ എണ്ണം പെരുകുന്ന സ്ഥിതിവിശേഷം പുതുതലമുറയ്ക്ക് ആത്മപരിശോധനയ്ക്ക് പ്രേരകമാകേണ്ടതാണ്.

പീഡനം, അവഗണന, സ്വത്ത് തട്ടിയെടുക്കുന്നതിനായുള്ള ദ്രോഹങ്ങള്‍ തുടങ്ങിയവ സഹിക്കേണ്ടിവരുന്ന വയോജനങ്ങള്‍ ഒട്ടേറെയുണ്ട്. ചില വൃദ്ധസദനങ്ങളിലെ സ്ഥിതിയും തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൂഷണം ഈ രംഗത്തേക്കും വ്യാപിച്ചതിന്റെ ഫലമാണ് ഈ സ്ഥിതിവിശേഷം. ഇവയെല്ലാം തടയാന്‍ കഴിഞ്ഞാലേ വയോജനങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും ഉണ്ടാകൂ. ഇതിന് സഹായകമായ മൂല്യബോധം പുതുതലമുറയില്‍ ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കണം.

കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും ആദരവും സവിശേഷ പരിഗണനയും അര്‍ഹിക്കുന്നവരാണ് വയോജനങ്ങള്‍. ദൗര്‍ഭാഗ്യവശാല്‍, അവരില്‍ വലിയൊരു വിഭാഗം ഇന്ന് പലതരത്തിലുള്ള അവശതകള്‍ക്ക് നടുവിലാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. വയോജനങ്ങളുടെ സംരക്ഷണം ആധുനികസമൂഹം ഒരു പ്രശ്‌നമായിത്തന്നെ കാണാന്‍ തുടങ്ങിയിരിക്കുന്നു. ഈ രംഗത്ത് കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബദ്ധമാകുന്നു എന്നതില്‍ നിന്നുതന്നെ പ്രശ്‌നത്തിന്റെ രൂക്ഷത മനസ്സിലാക്കാം.

വിദ്യാഭ്യാസവും ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുമുള്ള മക്കളുണ്ടായിട്ടും വയോജനങ്ങള്‍ യാതനകള്‍ അനുഭവിക്കേണ്ടിവരുന്നതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ സാധാരണമായിരിക്കുന്നു. സംരക്ഷണത്തിനായി മക്കള്‍ക്കെതിരെ അധികൃതരെയും നീതിപീഠങ്ങളെയും സമീപിക്കാന്‍ നിര്‍ബദ്ധരാകുന്ന വയോജനങ്ങളും കുറവല്ല. യാതനകള്‍ നിശ്ശബ്ദം സഹിച്ച് ജീവിതം തള്ളി നീക്കുന്നവരാണ് മറ്റൊരു വലിയ വിഭാഗം. സംസ്ഥാന സര്‍ക്കാര്‍ ഒരു വയോജന നയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് തന്നെ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാനാവും. പക്ഷെ, ഇത് എത്ര കണ്ട് പ്രാവര്‍ത്തികമാകും എന്നതും ഒരു വിഷയമാണ്. നയം അടിച്ചേല്‍പ്പിക്കല്‍ മാത്രമായി പോകരുത്. അതിലൊക്കെ ഉപരിയായി വേണ്ടത് പ്രായമുള്ളവരെ അംഗീകരിക്കാനുള്ള ഒരു മനസാണ്. നയങ്ങള്‍ നടപ്പിലാക്കുന്നതിനൊപ്പം അത്തരത്തിലുള്ള മനസുകള്‍ പുതുതലമുറയില്‍ ഉണ്ടായിവരണം. അതിനുള്ള ബോധവത്കരണം വേണമെന്ന് പറയുന്നിടത്തേക്ക് നാം പതിച്ചുപോയിരിക്കുന്നു. നമുക്ക് നന്‍മ വിരിയുന്ന മനസുകളെ ആവശ്യമാണ്. അത്തരം മനസുകളില്‍ നിന്ന് ഇനിയും പ്രതീക്ഷയുടെ കടലിരമ്പങ്ങളുണ്ടാവും എന്ന് വിശ്വസിക്കാനാണ് എന്നെ പോലുള്ളവര്‍ ആഗ്രഹിക്കുന്നത്.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh