ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍

ഒന്നുവെച്ചാല്‍ നാല്!
ഇത് ക്രിക്കറ്റോ?

എ എന്‍ രവീന്ദ്രദാസ്

2000ത്തില്‍ ഹാന്‍സി ക്രോണ്യെ തുറന്നുവിട്ട ഒത്തുകളിഭൂതത്തെ കുടത്തിലടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. 2010ല്‍ പാക് കളിക്കാരിലൂടെയും ഇപ്പോള്‍ കേരളത്തിന്റെ സ്വന്തം ശ്രീശാന്തിലൂടെയും ക്രിക്കറ്റിനെ വീണ്ടും കോഴിക്കളി വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. കമ്പോളത്തിന്റെയും ചൂതാട്ടത്തിന്റെയും കരുവായുള്ള അധഃപതനത്തിന്റെ രക്തസാക്ഷിയായ ക്രോണ്യെയില്‍നിന്ന് പിന്‍മുറക്കാര്‍ ഒന്നും പഠിക്കുന്നില്ലെന്നു സാരം.

വെസല്‍ ജോണ്‍സ് ക്രോണ്യെ എന്ന ഹാന്‍സി ക്രോണ്യെ ഈ ലോകത്തോടും ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരോടും വിടപറഞ്ഞിട്ട് ജൂണ്‍ ഒന്നിന് 11 വര്‍ഷം തികയുന്നു. ദക്ഷിണാഫ്രിക്ക കണ്ടതില്‍ ഏറ്റവും മികച്ച നായകനായിരുന്ന ഹാന്‍സി ക്രോണ്യെയെ ക്രിക്കറ്റിന് അനഭിമതനാക്കിയത് 2000ത്തില്‍ ഈ കായികരംഗത്തെ പിടിച്ചുലച്ച കോഴക്കളിയായിരുന്നു. പിന്നീട് 32ാം വയസ്സില്‍ 2001 ജൂണ്‍ ഒന്നിന് വിമാനാപകടത്തില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. ക്രോണ്യെയെക്കുറിച്ചുള്ള ആരോപണങ്ങളുടെ ചുരുളഴിഞ്ഞപ്പോള്‍ ആദ്യം അതു വിശ്വസിക്കാന്‍ അധികം പേരുണ്ടായില്ല. കളിയില്‍നിന്ന് മാന്യതയ്‌ക്കൊപ്പം ധാരാളം പണവും കിട്ടാനുള്ള അവസരങ്ങളെ ചുളുവിന് കാശുകിട്ടാനുള്ള വഴികള്‍ക്കുവേണ്ടി പണയപ്പെടുത്താന്‍ ക്രോണ്യെയെപ്പോലെ ഉത്തരവാദിത്തമുള്ള ഒരു നാകയന്‍ തുനിയുമെന്ന് ആരും സ്വപ്നത്തിലും കരുതിയിരുന്നില്ല.

മാര്‍ച്ചില്‍ ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയിലെ ഒരു മത്സരത്തില്‍ ഒത്തുകളിക്കുന്നതിനായി ഹാന്‍സി ക്രോണ്യെ ശ്രമിച്ചുവെന്ന് 2000 ഏപ്രില്‍ ഏഴിന് ഡല്‍ഹി പൊലീസ് കണ്ടെത്തിയതോടെയാണ് ആ വന്‍ കോഴക്കളിയുടെ കറുത്ത അധ്യായങ്ങള്‍ പുറത്തുവന്നത്. ക്രോണ്യെയും ഒത്തുകളി ഇടപാട് ഗൂഢസംഘത്തിന്റെ പിണിയാളും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ ചുരുള്‍ നിവര്‍ന്നതോടെ വാതുവയ്പുകാരും കളിക്കാരും തമ്മിലുള്ള അവിശുദ്ധബന്ധം ശക്തമാണെന്നു വെളിവായി. എന്നാല്‍, താന്‍ 100 ശതമാനം ശുദ്ധനാണെന്ന ക്രോണ്യെയുടെ വാദത്തെയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിശ്വസിച്ചത്. ഏറെ ദിവസമൊന്നും അങ്ങനെ കള്ളപ്രചാരണവുമായി പിടിച്ചുനില്‍ക്കാന്‍ ക്രോണ്യെക്കായില്ല. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മാനേജിങ് ഡയറക്ടറായിരുന്ന അലിബാഷറെ ഫോണില്‍ വിളിച്ച്, കളിയുടെ പ്രാഥമിക വിവരങ്ങള്‍ കൈമാറുന്നതിന് 15,000 ഡോളര്‍ കൈപ്പറ്റിയെന്ന് ക്രോണ്യെ കുറ്റസമ്മതം നടത്തിയപ്പോള്‍ പിന്നീടുള്ള ഓരോ ദിവസവും സംഭ്രമജനകമായ കോഴ ഇടപാടുകളാണ് പുറത്തുവന്നത്.

ഇന്ത്യക്കെതിരെ നാഗ്പുര്‍ ഏകദിനത്തിലാണ് ക്രോണ്യെയുടെ ക്രിക്കറ്റ് ജീവിതം തകര്‍ത്ത സംഭവങ്ങള്‍ അരങ്ങേറിയത്. ഒരു വീരനായകന്റെ പതനംപോലെ ദുഃഖകരമായി ഒന്നുമില്ല. പ്രശസ്തിയുടെ നെറുകയില്‍നിന്നുള്ള വീഴ്ചപോലെ ഗുരുതരമായി ഒന്നും ഒരു താരത്തിനു സംഭവിക്കാനുമില്ല. ഒരു രാഷ്ട്രത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ വഞ്ചന. അതിന്റെ ഫലമായി നാണക്കേടില്‍ മുഖം താഴ്ത്തി നില്‍ക്കേണ്ടിവരുന്ന ഒരു കളി. ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതിലും വലിയൊരു കറുത്ത അധ്യായം കോറിയിടപ്പെട്ടിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാത്രമായിരുന്നില്ല ഹാന്‍സി ക്രോണ്യെ. വിജയിക്കാനുള്ള ഒടുങ്ങാത്ത ഇച്ഛാശക്തിയും പോരാട്ടവീറും കൈമുതലായിരുന്ന ക്രോണ്യെ വര്‍ണവിവേചനംമൂലം ഒറ്റപ്പെട്ട രാജ്യത്തിന്റെ അഭിമാനം തിരിച്ചുപിടിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. 1969 സെപ്തംബര്‍ 29ന് ദക്ഷിണാഫ്രിക്കയിലെ ഓറഞ്ച് പ്രവിശ്യയില്‍ ബ്ലൂം ഫൊണ്ടെയ്‌നിലാണ് ക്രോണ്യെ ജനിച്ചത്. 1992 ഫെബ്രുവരി 26ന് ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറി. അതേവര്‍ഷം ഏപ്രില്‍ 18ന് വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് ടീമിലും അംഗമായി. 53 ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച ക്രോണ്യെ 27 വിജയങ്ങള്‍ സമ്മാനിച്ചു. 11 പ്രാവശ്യമേ ഈ നായകന്റെ കീഴില്‍ അണിനിരന്ന മഴവില്‍ രാഷ്ട്രത്തെ കീഴടക്കാന്‍ എതിരാളികള്‍ക്കു കഴിഞ്ഞിട്ടുള്ളു. കോഴവിവാദം അന്വേഷിച്ച കിങ് കമീഷനുമുന്നില്‍ ഹാന്‍സി ക്രോണ്യെ നടത്തിയ വെളിപ്പെടുത്തലുകളിലൂടെ കൂടുതല്‍ അന്വേഷണം നടത്താനും അതില്‍ ഉള്‍പ്പെട്ട മറ്റു കളിക്കാരെ കണ്ടെത്താനും അവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കാനും ഐസിസിക്ക് സാധിച്ചു.

'96ലെ ഇന്ത്യന്‍ പര്യടനത്തിനെതിരെ വാതുവയ്പ് സംഘവുമായി തന്നെ പരിചയപ്പെടുത്തിയത് മുഹമ്മദ് അസ്ഹറുദീനാണെന്ന് ക്രോണ്യെ കണ്ണീരോടെ പറഞ്ഞു. പിന്നാലെ ഐസിസിയുടെ അഴിമതിവിരുദ്ധ അന്വേഷണസമിതിയുടെ ചെയര്‍മാനായി സര്‍ പോള്‍ കോണ്ടന്‍ ചുമതല ഏല്‍ക്കുകയും ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഗിബ്‌സിനെയും ഹെന്റി വില്യംസിനെയും ക്രിക്കറ്റില്‍നിന്ന് വിലക്കുകയും പണത്തിനായി കളിക്കാര്‍ ദേശീയ ടീമിനെ ഒറ്റുകൊടുത്തതില്‍ മനംനൊന്ത് കപില്‍ദേവ് ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിയുകയുമുണ്ടായി. തുടര്‍ന്ന് ലാറ, ഡീന്‍ ജോണ്‍സ്, അര്‍ജുന രണതുംഗ, മാര്‍ട്ടിന്‍ ക്രോ, സലിം മാലിക്, അസ്ഹറുദീന്‍, അജയ് ജഡേജ, നയന്‍ മോംഗിയ എന്നിവരുടെ ബെറ്റിങ് മാഫിയയുമായുള്ള ബന്ധത്തിന്റെ തെളിവ് സിബിഐ പുറത്തുകൊണ്ടുവരികയും ചെയ്തു. ഏതായാലും 2000ത്തില്‍ ഹാന്‍സി ക്രോണ്യെ തുറന്നുവിട്ട ഒത്തുകളിഭൂതത്തെ കുടത്തിലടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. 2010ല്‍ പാക് കളിക്കാരിലൂടെയും ഇപ്പോള്‍ കേരളത്തിന്റെ സ്വന്തം ശ്രീശാന്തിലൂടെയും ക്രിക്കറ്റിനെ വീണ്ടും കോഴിക്കളി വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. കമ്പോളത്തിന്റെയും ചൂതാട്ടത്തിന്റെയും കരുവായുള്ള അധഃപതനത്തിന്റെ രക്തസാക്ഷിയായ ക്രോണ്യെയില്‍നിന്ന് പിന്‍മുറക്കാര്‍ ഒന്നും പഠിക്കുന്നില്ലെന്നു സാരം.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh