ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍

രോഗാതുരമായ ബൗദ്ധികാവസ്ഥ

ഡോ. കെ എന്‍ പണിക്കര്‍

വ്യക്തി എന്ന നിലയില്‍ അന്തിമമായ കഴിവ് എന്നിലാണ്, താന്‍ സ്വരൂപിച്ചെടുക്കുന്നതാണ് പൂര്‍ണമായ സത്യം എന്ന ധാര്‍ഷ്ഠ്യത്തിലേക്ക് അയാള്‍ പ്രവേശിക്കുന്നു. അയാള്‍ കണ്ടെത്തുന്ന ഈ 'സത്യ'ത്തില്‍ സ്വയം ദൃഡമായി വിശ്വസിക്കുകയും ചെയ്യുന്നു. ഇതിനെ മാറ്റുരച്ചു നോക്കേണ്ടത്, നമുക്ക് ചുറ്റും എന്ത് സംഭവിക്കുന്നു എന്ന് നോക്കിയാണ്. മറ്റുള്ളവരുടെ ആശയപ്രപഞ്ചമെന്താണെന്ന് അന്വേഷിച്ചാണ്. അതില്ലാതെ വരുമ്പോഴാണ് ഈ രോഗാതുരമായ ബൗദ്ധികാവസ്ഥ വന്നുചേരുന്നത്. .

ഒരു ബുദ്ധിജീവി ഏതെങ്കിലും ഒരു പ്രത്യേക വര്‍ഗത്തില്‍ ജന്‍മമെടുക്കുകയും ആ വര്‍ഗ സാഹചര്യത്തില്‍ വളര്‍ന്നുവരികയും ചെയ്യുമ്പോള്‍ ആ വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അടിമപ്പെടുന്നത് സ്വാഭാവികമാണ്. അതില്‍ നിന്ന് തൊഴിലാളി വര്‍ഗത്തിന്റെ, അല്ലെങ്കില്‍ കീഴാള വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന, അതിനെ ഇലാബറേറ്റ് ചെയ്യുന്ന ബുദ്ധിജീവിയായി മാറുന്ന പരിണാമം ഒരു ധൈഷണിക രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ധൈഷണികതയുടെ രാഷ്ട്രീയവല്‍ക്കരണമാണ്. ഈ പ്രക്രിയ സാധ്യമാകുന്നത്, ബുദ്ധിജീവിയുടെ ജീവിതത്തില്‍ ഒരു താത്വിക ഇടപെടല്‍ നടക്കുമ്പോഴാണ്. തന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റെ ഫോക്കസിലേക്ക് ശ്രദ്ധമാറുന്നു. അങ്ങനെ ആ യാഥാര്‍ത്ഥ്യത്തിന്റെ വക്താവും പ്രചാരകനുമായി പരിണമിക്കുന്നു. ഇത് നടക്കുന്നത് താത്വികമായ ഒരു ഇടപെടല്‍ ജീവിതത്തില്‍ സംഭവിക്കുമ്പോഴാണ്. മാര്‍ക്‌സിസ്റ്റ് ആശയങ്ങളുടെ ഇടപെടലാണ് അതിലേക്ക് നയിക്കുന്നത്. ശാസ്ത്രീയമായ, തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് ഈ പുരോഗതിയെങ്കില്‍ അത് മാര്‍ക്‌സിസത്തിന്റെ ഇടപെടല്‍കൊണ്ട് സാധ്യമാകുന്നതാണ്. ഇത് ബുദ്ധിജീവി രൂപീകരണത്തിന്റെ ഒരു ഘട്ടമാണ്.

വിപ്ലവബോധം ഉള്‍ക്കൊണ്ട, പുരോഗമന സ്വഭാവമുള്ള ആശയങ്ങള്‍ ഉള്‍ക്കൊണ്ട ബുദ്ധിജീവി അതില്‍ നിന്ന് തെന്നിമാറി മറ്റൊരു അവസ്ഥയിലേക്ക് പോകുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന് പുരോഗമനാശയങ്ങളോടുള്ള പ്രതിബദ്ധതയില്‍ താത്വികമായ അടിത്തറയില്ലാതെ വരുന്നത് മൂലം. അതുകൊണ്ട് പുതിയ വെല്ലുവിളികള്‍ സംഭവിക്കുമ്പോള്‍ തൃപ്തികരമായ പ്രതികരണം നല്‍കാന്‍ സാധിക്കാത്ത അവസ്ഥ വന്നുചേരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ മിക്കവാറും ബുദ്ധിജീവികള്‍ ചെയ്യുന്നത്, പുതിയ വെല്ലുവിളികള്‍ മുന്നോട്ടുവെക്കുന്ന ധാരകളെ സ്വാംശീകരിക്കുക എന്നതാണ്. അതുവഴി വ്യത്യസ്തമായ ഒരു വ്യവസ്ഥയിലേക്ക് സ്വാംശീകരിക്കപ്പെടുകയും ചെയ്യുന്നു. ഇടതുപക്ഷ സ്വഭാവമുള്ള ബുദ്ധിജീവികളില്‍, മുതലാളിത്ത പ്രത്യയശാസ്ത്രം ശക്തി സംഭരിക്കുന്ന സന്ദര്‍ഭങ്ങളില്‍ അത്തരം മാറ്റങ്ങള്‍ സംഭവിച്ചതായി കാണാം. ഇന്ന് ലോകത്തില്‍ ആഗോളീകരണത്തിന്റെ ശക്തി വളര്‍ന്നുവരുന്ന സന്ദര്‍ഭത്തില്‍ മുതലാളിത്തത്തിന്റെ ലോജിക്കിന് അടിമപ്പെടുന്ന ബുദ്ധിജീവികളെ നമുക്ക് കാണാന്‍ സാധിക്കും. എന്റെ കാഴ്ചപ്പാടില്‍ അതിന്റെ പ്രധാനപ്പെട്ട കാരണം, താത്വികമായ അടിത്തറയുടെ ദൗര്‍ബല്യമാണ്. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക സാഹചര്യങ്ങളെ ശരിയായ താത്വികമായ നിലപാടിലൂടെ വിശകലനം ചെയ്യാന്‍ കഴിവില്ലാതെ വരുന്ന സ്ഥിതിവിശേഷം.

ബുദ്ധിജീവികളുടെ പ്രവര്‍ത്തനത്തില്‍ വ്യക്തി എന്ന നിലയ്ക്ക് വളരെ പ്രാധാന്യം സിദ്ധിക്കുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്. കാരണം ബൗദ്ധിക പ്രവര്‍ത്തനത്തിന്റെ ഒരര്‍ത്ഥത്തിലുള്ള അടിത്തറ അതാണ്. അതേ സമയം ബുദ്ധിജീവി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഈ സ്വത്വത്തിന്റെ കെണിയില്‍ നിന്ന് പുറത്തുകടക്കാനുള്ള കഴിവാണ്. സാമൂഹ്യ പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ വരുന്ന ഒരാള്‍ വാസ്തവത്തില്‍ ബുദ്ധിജീവി എന്ന വിശേഷണം അര്‍ഹിക്കുന്നില്ല. ബുദ്ധിജീവി സ്വയം ലൊക്കേറ്റ് ചെയ്യുന്നത് സമൂഹത്തിലാണ്. അപ്പോള്‍ തന്നിലെ വ്യക്തിയെ സാമൂഹികവല്‍ക്കരിക്കാനും സമൂഹവുമായ ജൈവബന്ധം സൂക്ഷിക്കാനും അയാള്‍ക്ക് കഴിയണം. 'ഞാന്‍' എന്ന സ്വത്വത്തിന്റെ ചരിത്രത്തെ സാമൂഹിക വര്‍ത്തമാനമായും ഭൂതമായും ബന്ധിപ്പിക്കാന്‍ കഴിയണം. അതുകൊണ്ട് ബുദ്ധിജീവിക്ക് തന്റെ വ്യക്തിത്വത്തിന്റെ സാമൂഹികമായ നിലനില്‍പ്പിനെയും ബന്ധത്തെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടാവണം.

ഇതില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് 'മീ ദ സ്റ്റേറ്റ്' എന്ന പ്രവണതയിലേക്ക് അയാള്‍ കീഴടങ്ങുന്നത്. വ്യക്തി എന്ന നിലയില്‍ അന്തിമമായ കഴിവ് എന്നിലാണ്, താന്‍ സ്വരൂപിച്ചെടുക്കുന്നതാണ് പൂര്‍ണമായ സത്യം എന്ന ധാര്‍ഷ്ഠ്യത്തിലേക്ക് അയാള്‍ പ്രവേശിക്കുന്നു. അയാള്‍ കണ്ടെത്തുന്ന ഈ 'സത്യ'ത്തില്‍ സ്വയം ദൃഡമായി വിശ്വസിക്കുകയും ചെയ്യുന്നു. ഇതിനെ മാറ്റുരച്ചു നോക്കേണ്ടത്, നമുക്ക് ചുറ്റും എന്ത് സംഭവിക്കുന്നു എന്ന് നോക്കിയാണ്. മറ്റുള്ളവരുടെ ആശയപ്രപഞ്ചമെന്താണെന്ന് അന്വേഷിച്ചാണ്. അതില്ലാതെ വരുമ്പോഴാണ് ഈ രോഗാതുരമായ ബൗദ്ധികാവസ്ഥ വന്നുചേരുന്നത്.

www.facebook.com/kn.panikkar

Comments  

 
-1 # ME THE STATE — SABU 2013-06-20 13:22
Communism -ൽ കാണാൻ സാധിക്കുന്ന ഒരു പ്രവണത തന്നെയാണ് ശ്രീ പണിക്കർ സർ പ്രതിപാദിച്ച ബുദ്ധിജീവി ലോകെഷൻ , പക്ഷെ അത് കൂടുതൽ രാക്ഷസിയ രൂപം പൂണ്ടു മാനുഷിക മുല്യം തന്നെ നഷ്ടപെടുന്ന അവസ്ഥക്കെതിരെ പല രാജ്യങ്ങളിലും നമ്മള്ക്ക് കാണാൻ സാധിക്കും , ഭൂരിപക്ഷ തീരുമാനം വരെ അജണ്ടയെ തന്നെ മറ്റിമരിചുകൊന്ദ ് പലപ്പോഴം വ്യതിചലിക്കുന്ന 'ഞാന്‍' = പാർട്ടി എന്ന പ്രവര്ത്തന രീതിയിലേക്ക് പലപ്പോഴും മാറ്റം പല കമ്മ്യൂണിസ്റ്റ് ‌ പാർട്ടികളും മാറുന്നതായി കാണുന്നു ..
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh