ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍

ജീര്‍ണിച്ച നാലാം തൂണ്

പി ജയരാജന്‍

വായനക്കാരന് ആവശ്യമായ വാര്‍ത്തകള്‍ ഞങ്ങള്‍ തീരുമാനിച്ച് നല്‍കുമെന്ന മാധ്യമങ്ങളുടെ അഹങ്കാര ജഠിലമായ നിലപാട് നാലാം തൂണുകളെ ജീര്‍ണിപ്പിക്കുകയാണ്. സിപിഐ എമ്മില്‍ വിഭാഗീയത തുടര്‍ച്ചയായി ആരോപിക്കുകയും വ്യത്യസ്തമായ വാര്‍ത്തകളിലൂടെ അത് സ്ഥാപിക്കുകയും പാര്‍ട്ടിയുടെ സംഘടനാ ശരീരത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ വായനക്കാരെയും പ്രേക്ഷകരെയും കുരുക്കി നിര്‍ത്തി മറ്റെല്ലാ വാര്‍ത്തകളും മുക്കി കളയുന്ന പുത്തന്‍ മാധ്യമ വ്യഭിചാരത്തെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും കഴിയുന്നില്ല എന്നിടത്താണ് നാലാം തൂണുകള്‍ വിജയിക്കുന്നത്. കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നത്.

കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പിനിടെ പണം കൊടുത്തു വാര്‍ത്ത നല്‍കിയ 42 കേസുകള്‍ കണ്ടെത്തിയെന്ന തെരഞ്ഞെടുപ്പു കമീഷന്റെ വെളിപ്പെടുത്തല്‍ മലയാളത്തിലേതടക്കം പ്രമുഖ മാധ്യമങ്ങളെല്ലാം മൂടിവച്ചു. രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ഇത് കണ്ടതായി നടിച്ചില്ല. മറ്റു ചിലവയാവട്ടെ, അതു നല്‍കിയത് തികച്ചും അപ്രധാനമായാണ്. ബൂര്‍ഷ്വാരാഷ്ട്രീയ നേതാക്കള്‍ക്കുവേണ്ടി പണം പറ്റി വാര്‍ത്ത നല്‍കുന്നതില്‍ പങ്കാളികളായ മാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമീഷന്റെ ഈ വെളിപ്പെടുത്തല്‍ കണ്ടപ്പോള്‍ പിടിക്കപ്പെട്ട കള്ളന്റെ മാനസിക നിലയായിരിക്കും ഉണ്ടായിട്ടുണ്ടാവുക. മാന്യത നടിച്ച് ഉപദേശങ്ങള്‍ നല്‍കി ആള് ചമഞ്ഞ് നടന്ന് വന്‍ തട്ടിപ്പുകള്‍ നടത്തുന്ന കള്ളനും മാധ്യമങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? മാധ്യമങ്ങള്‍ പണത്തിന് മുകളില്‍ പാമ്പായി ഇരുന്ന് സംരക്ഷിക്കാന്‍ ശ്രമിച്ചത് നല്ല രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരെ ആവില്ല. അങ്ങനെയുള്ളവര്‍ക്ക് മാധ്യമങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ പരസ്യം നല്‍കാന്‍ ശേഷിയുമുണ്ടാവില്ല. മാധ്യമങ്ങള്‍ക്ക് പണം കൊടുത്തു വാര്‍ത്ത നല്‍കിയെന്ന കാര്യം വെളിപ്പെടുത്തിയതിന്റെ കൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കരുതിവച്ച 21 കോടി രൂപയും 8 കോടി രൂപയോളം വിലമതിക്കുന്ന 12 ലക്ഷം ലിറ്ററോളം മദ്യവും കണ്ടെത്തിയതും കമ്മീഷന്‍ വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ കള്ളത്തിന്റെ കൂടെയുള്ള കാര്യമായതിനാല്‍ ഇതും പുറംലോകത്തെ അറിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല.

തെരഞ്ഞെടുപ്പ് കമീഷന്‍ ഈ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയ ദിവസം വേറൊരു കാര്യവും നമ്മുടെ രാജ്യത്ത് നടന്നു. പത്രങ്ങളിലും ചാനലുകളിലും വ്യാപകമാവുന്ന പെയ്ഡ് ന്യൂസ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തോടും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടതും അന്നാണ്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി അങ്ങനെയൊരു തീരുമാനത്തില്‍ എത്തണമെങ്കില്‍ എത്ര ഭീകരമായിരിക്കും ഈ അവസ്ഥ. കുത്തകകള്‍ ബൂര്‍ഷ്വാ-വര്‍ഗീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിറകില്‍ പണപ്പെട്ടികളുമായി നില്‍ക്കുകയാണ്. അവര്‍ തങ്ങള്‍ക്കനുകൂലമായ ഭരണകൂടവും ഭരണകര്‍ത്താക്കളുമുണ്ടാകാന്‍ മാധ്യമങ്ങള്‍ വഴിയും മറ്റ് രീതികളിലും പ്രചണ്ഡ പ്രചാരണങ്ങള്‍ അഴിച്ചുവിടാന്‍ തയ്യാറായി നില്‍ക്കുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തിയത് ഒരു മഞ്ഞുമലയുടെ മുകളറ്റത്തിന്റെ കാഴ്ചയെപറ്റിയാണ്. കോണ്‍ഗ്രസും ബി ജെപിയും അടക്കമുള്ള ബൂര്‍ഷ്വാ-വര്‍ഗീയ പാര്‍ട്ടികള്‍ പെയ്ഡ് ന്യൂസിന്റെയും തെരഞ്ഞെടുപ്പില്‍ വാരിയെറിഞ്ഞ കോടികളുടെയും ഒഴുക്കിയ മദ്യത്തിന്റെയും മറ്റ് അരാജകത്വപ്രവണതകളുടെയും വൈപുല്യം ഇതിനേക്കാള്‍ എത്രയോ ഭീകരമാണ്. അത് ഭരണകൂടത്തിന് അറിയുന്ന ഒരു രഹസ്യമാണ്. ജനങ്ങള്‍ അതറിയാതെ മാധ്യമങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നു.

2014ലെ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് പെയ്ഡ് ന്യൂസ് പ്രവണതയ്‌ക്കെതിരെ കര്‍ക്കശ നടപടി വേണമെന്ന പാര്‍ലിമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശം വൈകിവന്നതെങ്കിലും വിവേകമുള്ള കാര്യം തന്നെയാണ്. ജനാധിപത്യബോധമുള്ള ഒരു ഭരണസംവിധാനത്തിനും ഇത് അവഗണിക്കാനാവില്ല. ജനാധിപത്യത്തിലെ നാലാം തൂണായി അറിയപ്പെടുന്ന മാധ്യമലോകത്തിന് സംഭവിച്ച മൂല്യച്യുതിയുടെ ഉദാഹരണമായാണ് മാധ്യമലോകത്തെ വിലയിരുത്തുന്നവര്‍ പെയ്ഡ് ന്യൂസ് പ്രതിഭാസത്തെ കാണുന്നത്.

നവലിബറല്‍ നയങ്ങളുടെ ഉപോല്‍പ്പന്നമെന്ന നിലയ്ക്ക് രാജ്യമൊട്ടുക്ക് സാര്‍വത്രികമായ അഴിമതിയില്‍ മാധ്യമസ്ഥാപന ഉടമകളും മാധ്യമപ്രവര്‍ത്തകരും ഭാഗഭാക്കായതിന്റെ ദയനീയചിത്രമാണ് പെയ്ഡ് ന്യൂസില്‍ തെളിയുന്നത്. മാധ്യമങ്ങളെമാത്രം മാറ്റിനിര്‍ത്തി വിചാരണചെയ്യേണ്ട വിഷയമല്ല ഇത്. നവലിബറല്‍ നയങ്ങള്‍ നമ്മുടെ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക മണ്ഡലങ്ങളില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളുമായി ചേര്‍ത്തുവേണം മാധ്യമലോകത്തിന്റെ ജീര്‍ണതയെ വായിക്കുവാന്‍.

വന്‍കിട കുത്തകകള്‍ക്കുവേണ്ടി കങ്കാണിപ്പണിയെടുക്കുന്ന തരത്തിലേക്ക് നവലിബറല്‍ കാലത്ത് ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ അധഃപതിച്ചുകഴിഞ്ഞു. യുപിഎ മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പു നിര്‍ണയിക്കുന്നതില്‍പ്പോലും രാഷ്ട്രീയ ഇടനിലക്കാരുമായി ചേര്‍ന്ന് ഈ മേഖലയിലെ പ്രമുഖര്‍ ഇടപെട്ടതിന്റെ രേഖകള്‍ ഉള്‍പ്പെടുന്ന റാഡിയ ടേപ്പിലെ പരാമര്‍ശങ്ങള്‍ ജനാധിപത്യത്തിന്റെ ഈ നാലാംതൂണിനേല്‍പ്പിച്ച പരിക്കുകള്‍ എളുപ്പം മാറ്റാനാവില്ല.

2009 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പു മുതലാണ് പെയ്ഡ് ന്യൂസുകളുടെ ചിത്രങ്ങള്‍ വ്യക്തമായി പുറത്തറിയാന്‍ തുടങ്ങിയത്. അന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ചവാനെ സ്തുതിക്കുന്ന വാര്‍ത്തകള്‍ പല പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടിങ് എന്ന പേരിലായിരുന്നു ഇവ. ഒന്നില്‍പ്പോലും എതിര്‍സ്ഥാനാര്‍ഥിയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. മഹാരാഷ്ട്രയിലെ മൂന്നു പത്രങ്ങളില്‍ ചവാന്‍ സ്തുതികള്‍ പ്രസിദ്ധീകരിക്കുരയുണ്ടായി. കുത്തും കോമയും വ്യത്യാസമില്ലാതെ രണ്ടു പത്രങ്ങളില്‍ ഒരേ വാര്‍ത്ത ഒരേ ദിവസം വന്നു. ഒരു കേന്ദ്രത്തില്‍ നിന്നുണ്ടാക്കിയ വാര്‍ത്ത, വ്യത്യസ്ത പത്രങ്ങള്‍ അവരുടെ സ്വന്തം ലേഖകരുടെ പേരിലാണ് പ്രസിദ്ധീകരിച്ചത്. ബൂര്‍ഷ്വാ നേതാക്കള്‍ക്ക് വിലയ്‌ക്കെടുക്കാന്‍ പാകത്തില്‍ പത്രത്തിന്റെ പേജുകള്‍ കമ്പോളത്തില്‍ തുറന്നുവച്ചിരിക്കുന്നുണ്ടെന്നും മികച്ച തുക നല്‍കുന്നയാള്‍ക്ക് വേണ്ടി ആ പേജുകളില്‍ മഷിപുരളുമെന്നും ലോകം മനസിലാക്കിയത് അന്നാണ്.

തൊട്ടടുത്ത വര്‍ഷം നടന്ന ബിഹാര്‍ നിയമസഭാ തെഞ്ഞെടുപ്പിലും പല നേതാക്കളും പത്രമുതലാളിമാരും കൊടുക്കലും വാങ്ങലും പ്രസിദ്ധീകരിക്കലും നടത്തി. പുതിയ മാതൃകകള്‍ സൃഷ്ടിച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കഴിഞ്ഞ വര്‍ഷത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പുകാലത്തു നടത്തിയ അന്വേഷണത്തില്‍ അവിടെ പെയ്ഡ് ന്യൂസ് വ്യാപകമാണെന്ന് കണ്ടെത്തിയിരുന്നു. അതില്‍ എന്താണ് പുതുമ എന്ന മനോഭാവത്തോടെയാണ് ഇപ്പോള്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പ്രവര്‍ത്തകരും കുത്തക മാധ്യമങ്ങളും നില്‍ക്കുന്നത്. പെയ്ഡ് ന്യൂസിന്റെ കാര്യത്തിലും കോണ്‍ഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളാണെന്ന് ഓരോ തെരഞ്ഞെടുപ്പുകളും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. വാര്‍ത്തയെന്ന വ്യാജേന പരസ്യം നല്‍കുന്നത് വിജയകരമായി പരീക്ഷിച്ച അശോക് ചവാന്‍ ഇന്ന് ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണക്കേസില്‍ നിയമനടപടി നേരിടുകയാണെന്ന വസ്തുതകൂടി ഇതോടൊപ്പം കൂട്ടിവായിക്കണം. മികച്ച രീതിയില്‍ അഴിമതി നടത്തുകയും കോടികള്‍ അവിഹിതമായി സ്വന്തമാക്കുകയും കുത്തക മാധ്യമങ്ങള്‍ക്ക് അഴിമതി പണത്തിന്റെ വിഹിതം നല്‍കി സ്തുതിവാര്‍ത്തകള്‍ പ്രസിദ്ധീകരിപ്പിക്കുകയും ചെയ്യുന്ന പണിയാണ് പ്രാവര്‍ത്തികമാക്കുന്നത്.

നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട ഫയലുകള്‍ ചോര്‍ത്താന്‍ എത്തിയ തമിഴ്‌നാട് സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഒരുദ്യോഗസ്ഥനെ സഹായിക്കാനും അയാളില്‍നിന്ന് സഹായം പറ്റാനും കേരളത്തിലെ മൂന്നു പ്രമുഖ പത്രങ്ങളിലെ ലേഖകര്‍ ഉണ്ടായിരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേരളത്തിലെ മാധ്യമലോകത്തിലെ പുഴുക്കുത്തുകളെയാണ് തുറന്നു കാട്ടുന്നത്. മാധ്യമങ്ങളെ വെറുപ്പിച്ചാല്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കറുപ്പ് പടരും എന്ന പേടിയുള്ള മുഖ്യമന്ത്രി അത് തിരുത്താന്‍ നടന്നതും ലജ്ജാകരമായി. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ അഴിമതിയെ കുറിച്ച് പുറത്ത് വന്ന വെളിപ്പെടുത്തലുകളും മലയാള മാധ്യമങ്ങള്‍ മൂടിവെച്ചു. പരസ്യം നല്‍കുന്നവര്‍ നടത്തുന്ന അഴിമതികള്‍ മൂടിവെക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകകയാണ്. വായനക്കാരന് ആവശ്യമായ വാര്‍ത്തകള്‍ ഞങ്ങള്‍ തീരുമാനിച്ച് നല്‍കുമെന്ന മാധ്യമങ്ങളുടെ അഹങ്കാര ജഠിലമായ നിലപാട് നാലാം തൂണുകളെ ജീര്‍ണിപ്പിക്കുകയാണ്. സിപിഐ എമ്മില്‍ വിഭാഗീയത തുടര്‍ച്ചയായി ആരോപിക്കുകയും വ്യത്യസ്തമായ വാര്‍ത്തകളിലൂടെ അത് സ്ഥാപിക്കുകയും പാര്‍ട്ടിയുടെ സംഘടനാ ശരീരത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ വായനക്കാരെയും പ്രേക്ഷകരെയും കുരുക്കി നിര്‍ത്തി മറ്റെല്ലാ വാര്‍ത്തകളും മുക്കി കളയുന്ന പുത്തന്‍ മാധ്യമ വ്യഭിചാരത്തെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും കഴിയുന്നില്ല എന്നിടത്താണ് നാലാം തൂണുകള്‍ വിജയിക്കുന്നത്. കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശങ്ങള്‍ ഏറെ പ്രസക്തമാവുന്നുണ്ട്. കേരളയാത്രയുടെ മറവില്‍ ശേഖരിച്ച കോടികളില്‍ ഒരു ഭാഗം ഉപയോഗിച്ച് കേരളത്തിലെ മാധ്യമങ്ങളെ സ്വാധീനിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കുക. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് മലയാളത്തിലെ കുത്തക മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ പ്രചാരവേലയില്‍ നിന്ന് യു ഡി എഫിന് രാഷ്ട്രീയമായി നേട്ടമുണ്ടായിട്ടുണ്ട്. അത് ഒരു മാതൃകയാക്കി വെച്ച് പുതിയ പരിപാടികള്‍ ആവിഷ്‌കരിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നത്. പെയ്ഡ് ന്യൂസ് പോലുള്ള പ്രവണതകള്‍ കേരളത്തിലേക്ക് പടര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കും. മാധ്യമലോകത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതിനൊപ്പം ജനാധിപത്യത്തെ ശിഥിലമാക്കുന്നതിനും ഇത് കാരണമാവും. ഇത്തരം പ്രവണതകളെ തിരിച്ചറിയാനും അവയെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട് .

http://www.facebook.com/p.jayarajan

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh