സി സിയുടെ ഫുട്ബോള്‍ പ്രണയം
എ എന്‍ രവീന്ദ്രദാസ്
![]() |
|
1964ല്‍ എറണാകുളം ഉദയാക്ളബ്ബിനുവേണ്ടി കളിച്ചുകൊണ്ടായിരുന്നു ജേക്കബിന്റെ തുടക്കം. '68ല്‍ ഡിഗ്രി പഠനത്തിനായി തേവര എസ്എച്ച് കോളേജിലെത്തിയ ജേക്കബ് കളിമികവുകൊണ്ടുതന്നെ 1971ല്‍ പ്രീമിയര്‍ ടയേഴ്സ് ടീമില്‍ ഇടംകണ്ടെത്തി. വില്യംസിനും സേവ്യര്‍ പയസിനുമൊപ്പം പ്രീമിയര്‍ ടയേഴ്സിന്റെ പടയോട്ടങ്ങളില്‍ മുഖ്യസംഭാവന നല്‍കിയ കളിക്കാരനാണ് ജേക്കബ്. 1974ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ജേക്കബ് ആ വര്‍ഷംതന്നെ ഏഷ്യന്‍ ഓള്‍സ്റാര്‍ പുരസ്കാരം നേടി. 1976ല്‍ കസ്റംസിലെത്തിയ ജേക്കബിനെ, 1978ല്‍ ബാങ്കോക്കില്‍ നടന്ന കിങ്സ് കപ്പ് മത്സരത്തിനിടെ കാലിനേറ്റ പരിക്കാണ് പ്രഗത്ഭനായ കളിക്കാരനില്‍നിന്ന് പരിശീലകനിലേക്ക് എത്തിച്ചത്. |
കസ്റംസിനുവേണ്ടി കളിക്കളത്തില്‍ നിറഞ്ഞുനിന്ന ജേക്കബ് ജോലിയില്‍നിന്നു വിരമിച്ചശേഷം ഇപ്പോഴും ഫുട്ബോള്‍ പരിശീലനത്തിന്റെയും സംഘാടനത്തിന്റെയും രംഗത്ത് സജീവമായി തുടരുകയാണ്. ആദ്യ സന്തോഷ് ട്രോഫി വിജയത്തിനുശേഷം പിന്നീട് ഒന്നരപ്പതിറ്റാണ്ട് കേരള ഫുട്ബോള്‍ ഇരുട്ടിലായിരുന്നു. എന്നാല്‍,1988ല്‍ കൊല്ലത്ത് ജേക്കബിന്റെ പരിശീലനത്തില്‍ എക്കാലത്തെയും മികച്ച ടീമുകളിലൊന്നിനെ കളത്തിലിറക്കിയ കേരളത്തിന് ഫൈനലിലെത്താനായെങ്കിലും ഷൂട്ടൌട്ടിന്റെ വിധിയെഴുത്തില്‍ ബിബാസ് സാഹ എന്ന ഗോളിയുടെ മികവില്‍ ട്രോഫി പഞ്ചാബിലേക്കു പോയി. ജേക്കബിന്റെ ഫുട്ബോള്‍ജീവിതത്തില്‍ അതുപോലൊരു ദുരന്തം അതിനുമുമ്പും പിമ്പും ഉണ്ടായിട്ടില്ല. 1987ല്‍ കേരളം ആദ്യമായി ആതിഥ്യമരുളിയ ദേശീയ ഗെയിംസില്‍ ജേക്കബിന്റെ പരിശീലനത്തില്‍ പഞ്ചാബിനെ 30ന് കീഴടക്കി കിരീടമണിയുകയും തുടര്‍ന്ന് കൊല്‍ക്കത്തയില്‍ സന്തോഷ് ട്രോഫിയില്‍ സെമിവരെ എത്തുകയും ചെയ്ത ടീമിന്റെ തുടര്‍ച്ചയായിരുന്നു കൊല്ലത്തെ ടീം. ചാക്കോ, ഷറഫലി, ബെന്നി, കുരികേശ് മാത്യു, ക്ളീറ്റസ്, തോബിയാസ്, വിജയന്‍, പാപ്പച്ചന്‍, തോമസ് സെബാസ്റ്യന്‍ തുടങ്ങി കേരളം സൃഷ്ടിച്ച ഏറ്റവും മികവുറ്റ കളിക്കാരുടെ സംഘമായിരുന്നു ആ ടീം. കൊല്ലത്ത് വിജയന്‍ പറത്തിയ സിസര്‍കട്ട് ഷോട്ട് സാഹ രക്ഷിച്ചില്ലായിരുന്നെങ്കില്‍ അത് ഗോളുകളുടെ പവിഴശേഖരത്തില്‍ എന്നും തിളങ്ങിനില്‍ക്കുന്ന ഒന്നാകുമായിരുന്നെന്ന് ജേക്കബ് കരുതുന്നു. അതേസമയം, പരിശീലകനെന്ന നിലയില്‍ ജേക്കബിന് ഏറ്റവുമധികം സംതൃപ്തി നല്‍കിയ കളി 1987ലെ കൊല്‍ക്കത്ത നാഷണലില്‍ വിവാദഗോളിലൂടെ കേരളം ബംഗാളിനോട് സമനില വഴങ്ങിയതും തുടര്‍ന്ന് ഷൂട്ടൌട്ടില്‍ പരാജയപ്പെട്ടതുമാണ്. 73ാം മിനിറ്റുവരെ മുന്നിട്ടുനിന്ന കേരളത്തിനെതിരെ ബംഗാള്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ഗോളി മുന്നോട്ടുകയറിയെങ്കിലും പോസ്റിലേക്ക് പാഞ്ഞ പന്ത് ബെന്നി തലവച്ച് അകറ്റി. റഫറി കളി തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇളകിമറിഞ്ഞ ഗ്യാലറിയുടെയും ബംഗാള്‍ കളിക്കാരുടെയും സമ്മര്‍ദത്തില്‍ ലൈന്‍സ്മാന്‍ അത് ഗോളെന്നു വിധിച്ചു. 11 സമനില. തുടര്‍ന്ന് ഷൂട്ടൌട്ടില്‍ നമ്മള്‍ 32ന് തോറ്റു മടങ്ങി. 1987ല്‍ ദേശീയ ഗെയിംസ് ജയിച്ച ടീമുമായി ജേക്കബ് ഖത്തറിലും ബഹ്റൈനിലും സൌഹൃദമത്സരങ്ങള്‍ക്ക് പോയിരുന്നു. 2001ല്‍ മുംബൈയിലും 2004ല്‍ ഡല്‍ഹിയിലും എം പീതാംബരന്റെ പരിശീലനത്തില്‍ കേരളം അവസാന രണ്ട് സന്തോഷ് ട്രോഫി വിജയങ്ങള്‍ നേടിയപ്പോള്‍ ടെക്നിക്കല്‍ ഡയറക്ടറായി ജേക്കബ് ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ അദ്ദേഹം ടെക്നിക്കല്‍ ഡയറക്ടറുടെയും മാനേജരുടെയും ഇരട്ടറോളിലായിരുന്നു.
1964ല്‍ എറണാകുളം ഉദയാക്ളബ്ബിനുവേണ്ടി കളിച്ചുകൊണ്ടായിരുന്നു ജേക്കബിന്റെ തുടക്കം. '68ല്‍ ഡിഗ്രി പഠനത്തിനായി തേവര എസ്എച്ച് കോളേജിലെത്തിയ ജേക്കബ് കളിമികവുകൊണ്ടുതന്നെ 1971ല്‍ പ്രീമിയര്‍ ടയേഴ്സ് ടീമില്‍ ഇടംകണ്ടെത്തി. വില്യംസിനും സേവ്യര്‍ പയസിനുമൊപ്പം പ്രീമിയര്‍ ടയേഴ്സിന്റെ പടയോട്ടങ്ങളില്‍ മുഖ്യസംഭാവന നല്‍കിയ കളിക്കാരനാണ് ജേക്കബ്. 1974ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ജേക്കബ് ആ വര്‍ഷംതന്നെ ഏഷ്യന്‍ ഓള്‍സ്റാര്‍ പുരസ്കാരം നേടി. 1976ല്‍ കസ്റംസിലെത്തിയ ജേക്കബിനെ, 1978ല്‍ ബാങ്കോക്കില്‍ നടന്ന കിങ്സ് കപ്പ് മത്സരത്തിനിടെ കാലിനേറ്റ പരിക്കാണ് പ്രഗത്ഭനായ കളിക്കാരനില്‍നിന്ന് പരിശീലകനിലേക്ക് എത്തിച്ചത്.
ബംഗളൂരുവില്‍ പരിശീലന ഡിപ്ളോമ ഒന്നാം റാങ്കില്‍ പാസായ അദ്ദേഹം ഫിഫയുടെ അന്താരാഷ്ട്ര പരിശീലന ക്യാമ്പിലും പങ്കെടുത്തു. കഴിവുള്ള കുട്ടികളെ ചെറുപ്പത്തിലേ കണ്ടെത്തി പരിശീലനവും അവസരങ്ങളും ഒരുക്കാന്‍ കഴിയുമെങ്കില്‍ കേരളത്തിന് എന്നും മികച്ച ടീമുകളെ നിലനിര്‍ത്താനാവുമെന്ന് ജേക്കബ് പറയുന്നത് എത്രയോ ശരിയാണ്. അദ്ദേഹം ആ ശ്രമം ഇന്നും മുറതെറ്റാതെ തുടരുന്നു. എന്നാല്‍, കേരളത്തിന്റെയും ഇന്ത്യയുടെയും ഫുട്ബോളിന്റെ ഇന്നത്തെ അവസ്ഥയില്‍ ഏറെ ദുഃഖിതനാണ് ഇന്ത്യയുടെ മുന്‍ ഇന്റര്‍നാഷണല്‍കൂടിയായ ഫുട്ബോളിന്റെ ഈ നിത്യകാമുകന്‍..