. ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ .

പളുങ്കുപോലെ ഈ അഭിനേത്രി

രാജേഷ് ജോബോയ്

ഇപ്പോള്‍ ഞാന്‍ പ്ളസ്ടുവിനാണ് പഠിക്കുന്നത്. കൊമേഴ്സ് ഗ്രൂപ്പാണ്. അറിയപ്പെടുന്ന ഒരു ബിസിനസ് വുമണ്‍ ആകണമെന്നാണ് എന്റെ ആഗ്രഹം. സിനിമയ്ക്കു വേണ്ടി പഠനത്തെ ഉപേക്ഷിക്കാന്‍ ഞാന്‍ തയാറല്ല. രണ്ടും ഒരുമിച്ച് കൊണ്ടുപോകാനാണ് ആഗ്രഹം. നിവിന്‍പോളിയോടൊപ്പം നേരം എന്ന സിനിമ ചെയ്തുകഴിഞ്ഞു. തമിഴിലും മലയാളത്തിലും ഇറങ്ങുന്ന നേരത്തിന്റെ റിലീസ് മെയ് മൂന്നിനാണ്. പിന്നെ തമിഴില്‍ ജെയ്ക്ക് ഒപ്പമുള്ള തിരുമണം എന്നും നിക്കാഹ് എന്ന സിനിമയുടെ ഒരു ഷെഡ്യൂള്‍കൂടി പൂര്‍ത്തീകരിക്കാന്‍ ഉണ്ട്. ധനുഷിനോടൊപ്പമുള്ള നയ്യാണ്ടി തുടങ്ങിയിട്ടില്ല. തികച്ച ലവ്സ്റ്റോറിയായ നയ്യാണ്ടിയില്‍ ധനുഷിനോടൊപ്പം ഒരുപാട് കോമ്പിനേഷന്‍ സീനുകളുണ്ട്. ദേശീയ അവാര്‍ഡ് ജേതാവിനോടൊപ്പം അഭിനയിക്കുന്നതിന്റെ ചെറിയൊരു ടെന്‍ഷന്‍ ഇപ്പോഴേ ഉണ്ട്. എന്നാലും ഇപ്പോഴത്തെ ഏറ്റവും വലിയ ലക്ഷ്യം വരാന്‍ പോകുന്ന പരീക്ഷയാണ്.

നസ്റിയ വലിയ കുട്ടിയായിരിക്കുന്നു. പളുങ്ക് എന്ന ബ്ളെസി ചിത്രത്തിലൂടെ ബാലതാരമായി ബിഗ് സ്ക്രീനിലെത്തിയ നസ്റിയയെ പക്ഷേ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതം മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്റെ അവതാരകയായിട്ടായിരുന്നു. മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികാപദവി അരക്കിട്ടുറപ്പിച്ച നസ്റിയയ്ക്ക് തന്റെ അഭിനയമികവുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിക്കാനും കഴിഞ്ഞിട്ടുണ്ട്. നായികാപദവിയിലെത്തിയെങ്കിലും നസ്റിയ ഇപ്പോഴും മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ്.

മുന്നൊരുക്കമില്ലാതെ നടിയാവുമ്പോള്‍

ഒരിക്കലും അങ്ങനെ ഒരാഗ്രഹം എനിക്കുണ്ടായിരുന്നില്ല. ചെറുപ്പത്തില്‍ ശാസ്ത്രജ്ഞയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ടറാകണമെന്നും പിന്നെയും കുറച്ചൂടെ കഴിഞ്ഞപ്പോള്‍ വക്കീലാകണമെന്നും തോന്നി. എന്നാല്‍ ഇപ്പോള്‍ ബിസിനസ് ചെയ്യാനാണ് ആഗ്രഹം. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ ദുബായില്‍ ആയിരുന്നു. വാപ്പയ്ക്ക് അവിടെ ബിസിനസ് ആയിരുന്നു. ചെറുപ്പം മുതലേ സ്കൂളിലെ എല്ലാ പരിപാടികളിലും ഞാന്‍ സജീവമായിരുന്നു. പിന്നെ മലയാളി അസോസിയേഷന്റെ മിക്ക പരിപാടികളിലും ഞാന്‍ പങ്കെടുത്തിരുന്നു. ഭരതനാട്യത്തിന്റെ അരങ്ങേറ്റം നടത്തിയതും ദുബായില്‍വച്ചായിരുന്നു. അവിടുത്തെ ലോക്കല്‍ ചാനലുകളില്‍ ഇടയ്ക്കിടെ ഫോണ്‍ ഇന്‍ പ്രോഗ്രാമും നടത്തിയിരുന്നു.
ഞാന്‍ ദുബായിലായ സമയത്ത് ബ്ളെസി അങ്കിളിന്റെ പുതിയ സിനിമയിലേക്കുള്ള ഓഡീഷന്‍ നടക്കുകയാണ്. അദ്ദേഹം ദുബായിലും ഓഡീഷന്‍ സംഘടിപ്പിച്ചു. ഞാന്‍ ഫോണ്‍ ഇന്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന ചാനലിലെ ഒരങ്കിളാണ് എന്നോട് ഇതിനെപ്പറ്റി പറയുന്നത്.

കേട്ടപ്പോള്‍ പങ്കെടുക്കാന്‍ എനിക്കും ഒരു കൌതുകം തോന്നി. ഞാന്‍ ചാനലില്‍ ചെയ്ത ഫോണ്‍ ഇന്‍ പ്രോഗ്രാം അതേരീതിയില്‍ ഞാന്‍ ബ്ളെസി അങ്കിളിന്റെ മുന്നില്‍ അവതരിപ്പിച്ചു കാണിച്ചു. എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.പക്ഷേ മൂന്നുദിവസം കഴിഞ്ഞപ്പോള്‍ സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് എനിക്ക് വിളിവന്നു. തന്മാത്ര എന്ന സിനിമയിലേക്കായിരുന്നു വിളിച്ചത്. പക്ഷേ പരീക്ഷ അവിടെ വില്ലനായി. അടുത്ത സിനിമയില്‍ വിളിക്കാം എന്നുപറഞ്ഞ് ബ്ളെസി അങ്കിള്‍ സമാധാനിപ്പിച്ചെങ്കിലും എനിക്ക് പക്ഷേ വിശ്വാസമൊന്നും ഇല്ലായിരുന്നു. എന്നാല്‍ എന്നെ അമ്പരപ്പിച്ചുകൊണ്ട് ബ്ളെസി അങ്കിള്‍ എന്നെ വീണ്ടും വിളിച്ചു. അങ്ങനെയാണ് പളുങ്ക് എന്ന സിനിമയിലൂടെ ബിഗ്സ്ക്രീനിന്റെ ഭാഗമായി ഞാന്‍ മാറുന്നത്.

പളുങ്കില്‍ നിന്ന് തിളങ്ങാന്‍ തുടങ്ങി

ഇത്രയും സീനിയറായ ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടുക എന്നു പറയുന്നതുതന്നെ വലിയ കാര്യമല്ലേ? വീട്ടിലുള്ളവര്‍ക്കും വലിയ സന്തോഷമായിരുന്നു. പിന്നെ മമ്മൂട്ടി അങ്കിളിന്റെ മകളുടെ വേഷവും ഇതില്‍പ്പരം സന്തോഷിക്കാന്‍ വേറെ എന്തെങ്കിലും വേണോ? ശരിക്കും ഒരു ആറാംക്ളാസുകാരിയുടെ സിനിമയിലേക്കുള്ള ചുവടുവയ്പ് അത്രയ്ക്ക് ഗംഭീരമായത് ദൈവാനുഗ്രഹംകൊണ്ട് മാത്രമാണ്.

എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞ്അഭിനയത്തിന്റെ ബാലപാഠങ്ങള്‍വരെ പഠിപ്പിച്ചു തന്ന ഒരു സ്കൂള്‍ ആയിരുന്നു ബ്ളെസി അങ്കിളിന്റെ ലൊക്കേഷന്‍. സിനിമ തുടങ്ങുന്നതിനു മുന്‍പ് അഞ്ചുദിവസം നീണ്ടുനിന്ന പരിശീലനക്കളരിയുണ്ടായിരുന്നു. കഥാപാത്രത്തിന്റെ ശരിക്കുമുള്ള വേഷം ധരിച്ചു മാത്രമേ അതില്‍ ബ്ളെസി അങ്കിള്‍ പങ്കെടുപ്പിക്കത്തുള്ളായിരുന്നു. ഞാന്‍ തന്നെ ഡബ്ബു ചെയ്യണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു.ആദ്യ സിനിമയായതുകൊണ്ട് കരയുന്നതുപോലും ഗ്ളിസറിന്‍ ഇല്ലാതെയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു പക്ഷേ കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ എനിക്കു കഴിഞ്ഞതും ആ നിര്‍ബന്ധബുദ്ധികൊണ്ടായിരിക്കാം. എന്നെ സംബന്ധിച്ച് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ആ സിനിമ.

നായികാപദവിയുടെ നിറപ്പകിട്ട്

ബാലതാരത്തില്‍നിന്ന് നായികാവേഷത്തിലേക്ക് എത്തിയപ്പോള്‍ ഒരുപാട് ഉത്തരവാദിത്തം കൂടിയതുപോലെയാണ് തോന്നുന്നത്. നമ്മളില്‍ക്കൂടി കഥ വികസിക്കുമ്പോള്‍ ഒരുപാട് ആലോചിച്ച് വേണം നാം പെര്‍ഫോം ചെയ്യേണ്ടത്. ആദ്യമൊക്കെ ഒരു ടെന്‍ഷനും ഇല്ലാതെയായിരുന്നു ഞാന്‍ സിനിമകള്‍ ചെയ്തത്. പക്ഷേ മാഡ് ഡാഡിന്റെ കഥാപാത്രം കിട്ടിയപ്പോള്‍ സിനിമയിലെ ടെന്‍ഷന്‍ എന്തെന്ന് ശരിക്കും അറിഞ്ഞുതുടങ്ങി. അധികം വിയര്‍ക്കാതെ തന്നെ എനിക്കാ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത് എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ടാണ്.

എന്നെ എല്ലാവരും അറിയുന്നതും സ്നേഹിച്ച് തുടങ്ങുന്നതും സ്റ്റാര്‍സിംഗര്‍ ജൂനിയറിലൂടെയാണ്. അങ്ങനെ സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന കൊണ്ടാകാം മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചത്. അതുകൊണ്ടാകാം നായികയായിട്ടും എനിക്കു മുന്‍പ് ഉള്ളതില്‍നിന്നും വ്യത്യസ്തമായി ഒന്നും തോന്നാത്തത്. ജീവിതത്തിലും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പണ്ട് സ്കൂളില്‍ പോകുന്നതുപോലെ തന്നെ പോകുന്നു. കൂട്ടുകാരോടൊത്ത് അടിച്ചുപൊളിക്കുന്നു. അത്ര തന്നെ. മാഡ് ഡാഡ്?

മിനിസ്ക്രീന്‍ വിശേഷങ്ങള്‍

പളുങ്കില്‍ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ ദുബായില്‍നിന്നും തിരുവനന്തപുരം കവഡിയാറിലേക്ക് താമസം മാറ്റിയിരുന്നു. പിന്നീട് ഒന്‍പതാംക്ളാസ് മുതലുള്ള എന്റെ പഠനം ഇവിടെയായിരുന്നു. ആ സമയത്താണ് സ്റ്റാര്‍സിംഗറിന്റെ സീസണ്‍ വണ്‍ ഗ്രാന്റ് ഫിനാലെയില്‍ രജ്ഞിനിച്ചേച്ചിക്കൊപ്പം ലൈവ് ചെയ്യാന്‍ എന്നെയും വിളിക്കുന്നത്. അവിടെവച്ചാണ് സ്റ്റാര്‍സിംഗര്‍ ജൂനിയറിന്റെ അവതാരക ഞാനാണെന്ന് പ്രഖ്യാപിക്കുന്നു. കേട്ടപ്പോള്‍ ഞാന്‍ ആകെ പേടിച്ചുപോയി. രജ്ഞിനിച്ചേച്ചിയാണ് എന്നെ സമാധാനിപ്പിച്ചതും അവതരണത്തിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും പഠിപ്പിച്ചു തന്നതും, പിന്നീട് പാട്ടിന്റെ ലോകത്തിലൂടെയുള്ള ഒരു യാത്ര തന്നെയായിരുന്നു. സുജാത ആന്റി, വേണു അങ്കിള്‍, ഗോപിനാഥ് അങ്കിള്‍ ഞങ്ങള്‍ എല്ലാവരും അന്നു മുതല്‍ ഒരു കുടുംബം പോലെയാണ്.

അവതാരകയുടെ വ്യത്യാസം

ഒന്നില്‍ വലിയ കാമറയെന്നും മറ്റേതില്‍ ചെറിയ കാമറയെന്നും പറയാന്‍ മാത്രമേ സത്യത്തില്‍ എനിക്കറിയൂ. പിന്നെ ആകെ തോന്നിയിട്ടുള്ള ഒരു കാര്യംഎന്താണെന്നുവച്ചാല്‍ അവതാരകയാകുമ്പോള്‍ എല്ലാം നമ്മള്‍ ഒരേ പാറ്റേണില്‍ തന്നെയാണ് ചെയ്യുന്നത്. മറിച്ച് സിനിമയാകുമ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങളും വ്യത്യസ്തമായ രീതികളും ആയിരിക്കും. ഇപ്പോഴും അവതാരകയാകാന്‍ എനിക്കു വലിയ ഇഷ്ടമാണ്. ഈയിടയ്ക്ക് ഉജാല ഏഷ്യാനെറ്റ് ഫിലിം അവന്‍ഡ് അവതരിപ്പിക്കുന്നു. പഠനം കാരണം കിട്ടുന്ന അവസരങ്ങള്‍ മിക്കതും വേണ്ട എന്നു വച്ചിരിക്കുകയാണ്. ഇതിനിടയില്‍ നിവിന്‍ പോളിയോടൊപ്പം ഒരു ആല്‍ബവും ചെയ്തിരുന്നു.

കേരളത്തിന് പുറത്തേക്ക്

മാഡ് ഡാഡ് ചെയ്യുന്ന സമയത്ത് തന്നെ തമിഴില്‍ നിന്നും നിരവധി വേഷങ്ങള്‍ എന്നെ തേടിയെത്തിയിരുന്നു. എല്ലാവരും പറയുന്നത് തമിഴ്സിനിമ ഗ്ളാമറിന്റെ ലോകമാണെന്നറിഞ്ഞാണ്. എന്നാല്‍ എനിക്കങ്ങനെ തോന്നിയിട്ടില്ല. മലയാളത്തിലും തമിഴിലും കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സിനിമകളാണ് കൂടുതലും ഇറങ്ങുന്നത്. മലയാളവും തമിഴും തമ്മില്‍ വലിയ വ്യത്യാസം ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. എന്നെ തേടിയെത്തിയ വേഷവും ഗ്ളാമറിന് യാതൊരു പ്രാധാന്യവും ഇല്ലാതെയായിരുന്നു. അതില്‍നിന്നും മികച്ചവ എന്നു തോന്നിയ രണ്ട് ചിത്രങ്ങളാണ് ഞാനിപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പിന്നെ മലയാളം എന്നു പറയുമ്പോള്‍ സ്വന്തം വീടുപോലെ ഫീലിംഗുണ്ട്.

നസ്റിയ എന്ന വ്യക്തി

ഇപ്പോള്‍ ഞാന്‍ പ്ളസ്ടുവിനാണ് പഠിക്കുന്നത്. കൊമേഴ്സ് ഗ്രൂപ്പാണ്. അറിയപ്പെടുന്ന ഒരു ബിസിനസ് വുമണ്‍ ആകണമെന്നാണ് എന്റെ ആഗ്രഹം. സിനിമയ്ക്കു വേണ്ടി പഠനത്തെ ഉപേക്ഷിക്കാന്‍ ഞാന്‍ തയാറല്ല. രണ്ടും ഒരുമിച്ച് കൊണ്ടുപോകാനാണ് ആഗ്രഹം. നിവിന്‍പോളിയോടൊപ്പം നേരം എന്ന സിനിമ ചെയ്തുകഴിഞ്ഞു. തമിഴിലും മലയാളത്തിലും ഇറങ്ങുന്ന നേരത്തിന്റെ റിലീസ് മെയ് മൂന്നിനാണ്. പിന്നെ തമിഴില്‍ ജെയ്ക്ക് ഒപ്പമുള്ള തിരുമണം എന്നും നിക്കാഹ് എന്ന സിനിമയുടെ ഒരു ഷെഡ്യൂള്‍കൂടി പൂര്‍ത്തീകരിക്കാന്‍ ഉണ്ട്. ധനുഷിനോടൊപ്പമുള്ള നയ്യാണ്ടി തുടങ്ങിയിട്ടില്ല. തികച്ച ലവ്സ്റ്റോറിയായ നയ്യാണ്ടിയില്‍ ധനുഷിനോടൊപ്പം ഒരുപാട് കോമ്പിനേഷന്‍ സീനുകളുണ്ട്. ദേശീയ അവാര്‍ഡ് ജേതാവിനോടൊപ്പം അഭിനയിക്കുന്നതിന്റെ ചെറിയൊരു ടെന്‍ഷന്‍ ഇപ്പോഴേ ഉണ്ട്. എന്നാലും ഇപ്പോഴത്തെ ഏറ്റവും വലിയ ലക്ഷ്യം മാര്‍ച്ചില്‍ വരാന്‍ പോകുന്ന പരീക്ഷയാണ്.

ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, എല്ലാവര്‍ക്കും മനസിലാവുന്ന വാക്കുകളില്‍ അതിഗംഭീരമായ ആശയങ്ങള്‍ അതിമനോഹരമായി അവതരിപ്പിക്കാന്‍ മഹാന്‍മാരായ എഴുത്തുകാര്‍ക്കേ സാധിക്കുകയുള്ളു. ശ്രീനാരായണ ഗുരു അത്തരം വലിയ എഴുത്തുകാരുടെ നിലയിലാണ്. മറ്റ് മേഖലകളിലുള്ള ഗുരുവിന്റെ പര്‍വ്വതസമാനമായ ഔന്നത്യം മൂലം അദ്ദേഹത്തിന്റെ സാഹിത്യമേഖലയിലെ സംഭാവനകള്‍ തിരിച്ചറിയപ്പെടാതെ പോവുകയാണ്.

www.facebook.com/rajesh.joboy

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh