ലൈംഗിക പീഡനങ്ങള്‍
ഒരു മനശാസ്ത്ര വിശകലനം
ഡോ. ആര്‍. ജയപ്രകാശ്
![]() |
|
പുരുഷാധിപത്യ സംസ്കാരം സവിശേഷമായ ശിശുപരിപാലനരീതി വഴിയാണ് കുടുംബത്തിനുള്ളില്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഇന്നത്തെ പരമ്പരാഗത പുരുഷാധിപത്യ ശിശുപരിപാലനത്തിന് പകരം കുടുംബങ്ങളില്‍ ആദ്യകാലം മുതല്‍ തന്നെ തുല്യപരിഗണനയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ആണ്‍കുട്ടികള്‍ ഓച്ചിറക്കാളകളായാലും കുഴപ്പമില്ല.... പെണ്‍കുട്ടി ഇങ്ങിനെയായിരിക്കണം.... എന്ന രീതിയിലുള്ള ഇരട്ടമൂല്യ സങ്കല്പം മാറണം. ശിശുപരിപാലനത്തിലെ ഈ പുരുഷാധിപത്യസംസ്കാരത്തെ തിരിച്ചറിയപ്പെടുന്നില്ല. യഥാര്‍ത്ഥത്തില്‍ മുന്‍പ് സൂചിപ്പിച്ച രണ്ട് തരം തീവ്രവാദ നിലപാടുകളും ഒന്നായി തീരുന്നത് ഇവിടെയാണ്. തുല്യതയോടെ പരസ്പരം ആണ്‍പെണ്‍ ഭേദമെന്യേ സഹകരിച്ച് വളരുന്ന പുതിയ തലമുറയെ സൃഷ്ടിക്കുന്നതിന് നമുക്ക് കഴിയണം. അതിനുള്ള സാഹചര്യ മാണ് ഉണ്ടാകേണ്ടത്. വ്യക്തിസ്വാതന്ത്യ്രം രണ്ട് കൂട്ടര്‍ക്കും ഒന്ന് തന്നെയാകണം. |
ദൃശ്യമാധ്യമ സ്വാധീനം വരുത്തിയ മാറ്റങ്ങള്‍
ദൃശ്യമാധ്യമങ്ങളുടെ സ്വാന്നിധ്യം നിരന്തരമായ ഒരു അനുഭവമാണെങ്കിലും അത് സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗൌരവതരമായ ചര്‍ച്ചകളൊ പഠനങ്ങളൊ ഉണ്ടാകുന്നില്ല. മറിച്ച് ദൃശ്യമാധ്യമങ്ങള്‍ തീര്‍ക്കുന്ന മായികപ്രപഞ്ചത്തില്‍ അതോടൊപ്പം ഒഴുകുന്ന പ്രവണതയാണ് ഇന്ന് സമൂഹത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ കുടുംബ തലത്തില്‍ കുട്ടികളേയും കൌമാരക്കാരേയും ദൃശ്യമാധ്യമങ്ങള്‍ കൂടുതല്‍ ദോഷകരമായി സ്വാധീനിക്കുന്നുവെന്നതാണ് മാതാപിതാക്കളുടെ പരാതി. ഇത് എങ്ങനെ അഭിമുഖീകരിക്കുമെന്ന് ചിന്തിച്ച് കുഴങ്ങുകയാണ് അവര്‍. ഒരു പരിധിവരെ അദ്ധ്യാപകരും ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ഇവിടെ വസ്തുനിഷ്ടവും ശാസ്ത്രീയവുമായ വിശകലനവും പ്രായോഗികമായ സമീപനവുമാണ് വേണ്ടത്. അത് എങ്ങനെ സ്വായത്തമാക്കാം?
കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കിടയില്‍ ദൃശ്യമാധ്യമം സ്വാധീനിക്കാത്ത മേഖലകളില്ല. ജനവിഭാഗങ്ങളില്ല. കുടുംബങ്ങളുമില്ല. യഥാര്‍ത്ഥത്തില്‍ ദൃശ്യമാധ്യമം ഏറ്റവും കൂടുതല്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത് കുടുംബങ്ങളെയാണ്. കുഞ്ഞുങ്ങള്‍, കുട്ടികള്‍, കൌമാരക്കാര്‍, ചെറുപ്പക്കാര്‍, മാതാപിതാക്കള്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ സമസ്ത ജനവിഭാഗങ്ങളേയും അവരുടെ അഭിരുചികളേയും ദിനചര്യകളേയും ദൃശ്യമാധ്യമം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നുവെന്ന് കാണുക!
മാറിയ കുടുംബദിനചര്യകളും ബന്ധങ്ങളും
സായാഹ്നങ്ങള്‍ സൌഹൃദ ഗൃഹസന്ദര്‍ശനങ്ങള്‍ക്കായി നമ്മള്‍ ഉപയോഗിച്ചിരുന്നത് പഴയ ആളുകള്‍ ഓര്‍ക്കുമല്ലോ. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയെന്ത്? ഏകദേശം 90 കളുടെ തുടക്കം മുതല്‍ ഈ രീതിക്ക് മാറ്റം വന്നു തുടങ്ങി. ഏതെങ്കിലും തരത്തില്‍ വൈകുന്നേരത്ത് ഒരു വീട്ടില്‍ എത്തിപ്പോയാല്‍ അതിഥികള്‍ക്ക് ചാനലില്‍ നിന്ന് കണ്ണെടുക്കാത്ത ആതിഥേയനെ ആകും അഭിമുഖീകരിക്കേണ്ടിവരിക. അവര്‍ക്ക് അമ്മമാരുടേയും കുട്ടികളുടേയും ഗൃഹനാഥ ന്റേയും നീരസം കലര്‍ന്ന മുഖമായിരിക്കും കാണേണ്ടിവരിക. അങ്ങിനെ 'അരസികര്‍' ഇപ്പോള്‍ പൂര്‍ണമായും പരസ്പരം വിടവാങ്ങിക്കഴിഞ്ഞിരിക്കുന്നു. സ്വസ്ഥം. ഇപ്പോള്‍ നമ്മുടെ വൈകു ന്നേരങ്ങള്‍ ദൃശ്യമാധ്യമം കയ്യടക്കി കഴിഞ്ഞിരിക്കുന്നു! കുടുംബദിനചര്യയും മാറിയിരിക്കുന്നു! ഓര്‍ക്കുക. ഭാര്യാഭര്‍ത്താക്കന്മാരും മാതാപിതാക്കളും കുട്ടികളും ആരും പരസ്പരം മുഖത്ത് നോക്കിക്കൊണ്ടല്ല കുടുംബത്തിനുള്ളില്‍ തന്നെ സംസാരിക്കുന്നത്. എല്ലാവരുടേയും നോട്ടവും ശ്രദ്ധയും സീരിയലോ റിയാലിറ്റി ഷോയോ നടക്കുന്ന ചാനലിലായിരിക്കും. വൈകാരികമായ ഇടപെടലും സ്വകാര്യതകളും കൊച്ചുവര്‍ത്തമാനങ്ങളും കുടുബത്തിനുള്ളില്‍ പോലും കുറ ഞ്ഞുകഴിഞ്ഞിരിക്കുന്നു! ആര്‍ക്കും ഒന്നിനും സമയമില്ല.
ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ ദൈനംദിനം നിരവധി പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. 90 കളില്‍ അനുഭവപ്പെട്ട ടിവി സീരിയലുകളുടെ തള്ളിച്ചയില്‍ മാതാപിതാക്കളുടെ ചില സ്ഥിരം പരാതികള്‍ ശ്രദ്ധിക്കുക. “അവള്‍/അവന്‍ ഏതുനേരവും ടിവിക്ക് മുന്നിലാണ്. പഠിക്കുവാന്‍ പറഞ്ഞാല്‍ അനുസരിക്കുകയില്ല. മറ്റാര്‍ക്കും ടിവിയില്‍ ഒരു പരിപാടി കാണുവാനും കഴിയുകയില്ല.'' കൌമാര പ്രായത്തിലുള്ള ഒരു കുട്ടിയാണെങ്കില്‍ "എല്ലാം എനിക്കറിയാം. എന്നോടാരും ഒന്നും പറയേണ്ട'' എന്നുകൂടിയാകും മറുപടി. കുട്ടി ഇരിക്കുന്നത് അടുത്ത മുറിയിലാണെങ്കില്‍ കൂടി അവര്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കു വാന്‍ കഴിയുകയില്ല. ഇവിടെ അമ്മയുടെ വിശദീകരണം ശ്രദ്ധിക്കുക, "അവന് വേണ്ടതെല്ലാം ഞാന്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. അദ്ദേഹം വരുവാന്‍ പത്തുമണിയാകും. അതുവരെ ഞാന്‍ എന്തുചെയ്യും?'' വീട്ടമ്മമാരുടെ ഈ നിസഹായാവസ്ഥയെ വികാരപരമായി സ്വാധീനിച്ചുകൊണ്ടാണ് സീരിയലുകള്‍ 90കളില്‍ രംഗം കയ്യടക്കിയത്. അങ്ങിനെയാണ് 'മ' പ്രസിദ്ധീകരണങ്ങള്‍ പിന്‍തള്ളപ്പെട്ടത്. അച്ചടിയേക്കാള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് വശ്യതയും സ്വീകാര്യതയും ഏറും. ഇവിടെ പുരുഷപ്രജകളുടെ കാര്യവും പരിശോധിക്കേണ്ടതുണ്ട്. ആദ്യകാലങ്ങളില്‍ സീരിയലുകളോട് അക്കാലങ്ങളിലെ പുരുഷന്മാര്‍ വൈമുഖ്യം കാട്ടിയിരുന്നു. സീരിയല്‍ കഴിഞ്ഞുമാത്രം വീട്ടിലേക്ക് എത്തിക്കൊണ്ടാണ് തൊഴിലാളികളും അല്ലാത്തവരുമായ ഭര്‍ത്താക്കന്മാര്‍ അവരുടെ ഭാര്യമാരുടെ സീരിയല്‍ ലഹരിയെ കൈകാര്യം ചെയ്തത്. ഇത് ഭാര്യമാര്‍ക്ക് അനുഗ്രഹവുമായിരുന്നു. എന്നാല്‍ പുതിയ തലമുറ പുരുഷന്മാര്‍ (അച്ഛന്മാര്‍) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം മത്സരിച്ചുതന്നെ സീരിയലുകള്‍ക്ക് മുന്നിലെത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കുടുംബങ്ങളിലെ കുട്ടികളുമായി അതുവഴി അവരുടെ മാതാപിതാക്കളുമായി വളരെ അടുത്ത് പെരുമാറുന്ന ശിശുമാനസികാരോഗ്യ വിദഗ്ദ്ധര്‍ക്ക് ഈ മാറ്റങ്ങള്‍ സൂക്ഷ്മമായി ദര്‍ശിക്കുവാനാകും.
ടിവിയിലെ വിവിധ പരിപാടികള്‍ കാണുന്നതിനു വേണ്ടിയുള്ള വാക്കുതര്‍ക്കവും സം ഘര്‍ഷങ്ങളും കുടുംബാന്തരീക്ഷത്തില്‍ സാധാരണമായി തുടങ്ങിയത് കഴിഞ്ഞ ദശകത്തിലാ ണെന്നു കാണാം. ചെറിയ കുട്ടിക്ക് വേണ്ടത് കാര്‍ട്ടൂണാണെങ്കില്‍ കൌമാരക്കാരന് പഥ്യം റിയാ ലിറ്റിഷോ/സിനിമ പരിപാടികളായിരിക്കും. അമ്മയ്ക്കും മറ്റുള്ളവര്‍ക്കും ചിലപ്പോള്‍ വിവിധങ്ങളായ സീരിയലുകളും അച്ഛന് ക്രിക്കറ്റും! ഇതെങ്ങനെയാണ് ഒരേസമയം സാധിക്കുക? 90 കളുടെ പകുതിക്കുശേഷം ശിശുമാനസികാരോഗ്യ വിദഗ്ദ്ധര്‍ നേരിട്ട പ്രശ്നങ്ങളില്‍ ഒന്നാണിത്. 2000 ആയപ്പോള്‍ ഇത്തരം സംഘര്‍ഷങ്ങളുടെ പരിണിതി കൂടുതല്‍ വഷളായി തുടങ്ങി. റിമോട്ടിന് വേണ്ടി ചേട്ടനുമായി അടികൂടി അത് ലഭിക്കാഞ്ഞതിന്റെ പേരില്‍ കഴുത്തില്‍ ഷാളിട്ട് തൂങ്ങി മരിക്കുന്നതിന് ശ്രമിച്ച് ഒടുവില്‍ ഭാഗികമായി രക്ഷപ്പെട്ട് ബോധം തിരിച്ചുകിട്ടിയ ഒരു ഒന്‍പത് വയസുകാരനോട് എന്തിനാണ് മോന്‍ ഇങ്ങനെ ചെയ്തതെന്ന ചോദ്യത്തിന് അവന്‍ നല്‍കിയ ഉത്തരം ശ്രദ്ധിക്കുക, "അത് ഈ ചേട്ടന്‍ ഞാന്‍ പറയുന്നതൊന്നും സമ്മതിച്ചു തരികയില്ല, പിന്നെ ഞാനെന്ത് ചെയ്യും....?'' കുട്ടിക്ക് എവിടെനിന്ന് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പ്രചോദനം ലഭിക്കുന്നുവെന്ന് ചിന്തിക്കുക. മറ്റൊരു സമാനമായ കേസില്‍ ആത്മഹത്യാശ്രമം നടത്തി വിജയിച്ചത് ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണെന്ന് മാത്രം!
പഠിക്കുന്ന കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നുള്ളതുകൊണ്ട് ടിവി പൂര്‍ണ്ണമായി വേണ്ടെന്നു വെച്ചവരും കഴിഞ്ഞ ദശകങ്ങളില്‍ കുറവല്ല. "കുട്ടി പത്താം ക്ളാസിലായപ്പോള്‍ ഞങ്ങള്‍ കേബിള്‍ കണക്ഷന്‍ വേണ്ടെന്നു വച്ചു''. എന്നിങ്ങനെയായിരുന്നു അക്കാലങ്ങളിലെ മദ്ധ്യവര്‍ഗ്ഗ മാതാപിതാക്കളുടെ പ്രതികരണം. "മകളുടെ പ്ളസ് ടു പരീക്ഷ കഴിഞ്ഞു. ഇനി ഞങ്ങള്‍ കേബിള്‍ കണക്ഷന്‍ എടുക്കുവാന്‍ പോകുകയാണ്.'' മറ്റൊരു പ്രതികരണം. ദൃശ്യമാധ്യമങ്ങളെ തീരെ വര്‍ജ്ജിച്ചുകൊണ്ട് കുട്ടിയെ പഠനത്തില്‍ കേന്ദ്രീകരിപ്പിച്ച് നിര്‍ത്തുവാന്‍ കഴിയുമോ? അതെത്രത്തോളം ശാസ്ത്രീയമാണ്? ഇന്നത്തെ അവസ്ഥയില്‍ കുട്ടികളുടെ പാഠ്യേതര ബോധന പ്രക്രിയയേയും നിലവാരത്തേയും വ്യക്തിത്വ വികസനത്തേയും അത് ബാധിക്കുകയില്ലേ? ഇവിടെ ശരിയായ സമീപനമെന്താണ്?
ഇണയില്‍ താല്‍പ്പര്യം ഉണ്ടാകുന്നതിന് ബ്ളൂ ഫിലിമിന്റെ സഹായം വേണ്ടിവരുന്ന സാഹചര്യം കുടുംബങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഭാര്യക്ക് മോഡലിന്റെ വശ്യതയും ആകര്‍ഷണീയതയും ഇല്ലാത്തതില്‍ ദുഖിക്കുന്ന ഭര്‍ത്താക്കന്മാര്‍ കൂടുതലായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. കാമുകന്മാര്‍ അവരുടെ കാമുകിയെ മാധ്യമ മോഡലുകളുമായിട്ടാണ് തട്ടിച്ചു നോക്കുന്നത്. ഒരാള്‍ എങ്ങിനെയിരിക്കുന്നുവെന്ന് ചോദിച്ചാല്‍ ഇന്ന മോഡലിനേയൊ അവതാരകയെപ്പോലെയൊ ഇരിക്കുന്നുവെന്നാകും മറുപടി. എന്നാല്‍ ഉടന്‍ സ്വയം തിരുത്തും വരും. അത്രയും പോര. എങ്ങിനെയുണ്ട് മാറ്റങ്ങള്‍? ഉപരിപ്ളവമായ രീതിയിലേക്ക് ബന്ധങ്ങളും മാറിക്കൊണ്ടിരിക്കുന്നു. അതേ സമയം മോഡലുകള്‍ തങ്ങളുടെ വശ്യതയില്‍ ഊറ്റം കൊള്ളുകയും അവതാരകരെ വരെ കടാക്ഷിച്ച് അവരുടെ തര്‍ക്ക ചോദ്യം ചോദിക്കുന്നതിനുള്ള മനസിനെ കെടുത്തുകയും ചെയ്യുന്നു! പ്രത്യേകമായ കഥാപാത്രമായി മാറുന്നതിന് സ്വന്തം വശ്യത തനിക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടാകുന്നതായും വെളിപ്പെടുത്തുന്നു. തങ്ങളുടെ വശ്യതയില്‍ സമൂഹം ഒന്നാകെ കോള്‍മയിര്‍ കൊള്ളുന്നതായും ചില അവതാരകര്‍ ധരിച്ചു വശായിട്ടുണ്ട്. എങ്കില്‍ പിന്നെ തന്നെയൊന്ന് സ്പര്‍ശിക്കുന്നതിനും അവര്‍ അവസരം നല്‍കുന്നു!
സ്വഭാവരൂപീകരണം
ടിവിയിലെ അവതാരകരുടേയും മറ്റ് താരങ്ങളുടേയും ചേഷ്ടകള്‍ അതേപോലെ അനുകരിക്കുന്ന രീതിയാണ് ഇന്ന് കുട്ടികളിലും കൌമാരക്കാരിലും. അവതാരകന്‍ അഞ്ചുവയസു കാരനാകുമ്പോള്‍ സ്വാഭാവികമായും അഞ്ചുവയസുകാരന്‍ മാതാപിതാക്കളുമൊത്ത് ടിവിക്കുമുന്നി ലെത്തും. അവതാരക കൌമാരക്കാരിയാകുമ്പോള്‍ പ്രധാനമായി കുമാരന്മാരും മുന്നിലെത്തുന്നു. അതിന്റെ ഏറ്റവും പുതിയ സാദ്ധ്യതയെയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ കൌമാരക്കാരനും കൌമാരക്കാരിയും ഉള്‍പ്പെടുന്ന ടീമിന്റെ അവതരണരീതിയിലൂടെ ഉപയോഗപ്പെടുത്തുന്നത്. ഈ വശീക രണ മന:ശാസ്ത്രം മാധ്യമങ്ങള്‍ വിജയകരമായി പരീക്ഷിച്ച് വിജയിച്ച് കൊണ്ടേയിരിക്കുന്നു. മുന്‍പ് സൂചിപ്പിച്ചതുപോലെ എല്ലാറ്റിനേയും അനുകരിക്കുവാനും അറിയുവാനുമുള്ള കുട്ടികളുടേയും കൌമാരക്കാരുടേയും ആകാംക്ഷയാണ് ഇവിടെ മുഖ്യമായി വരുന്നത്.
ടിവി പരിപാടികള്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ദോഷകരമായി ബാധിക്കുന്നതായി ഇംഗ്ളണ്ടിലെ എല്‍കെജി, യുകെജി കുട്ടികളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു (80 കളിലെ അനുഭവം). നിര്‍ദ്ദോഷമെന്നുകരുതുന്ന കാര്‍ട്ടൂണുകളടക്കമുള്ള പരിപാടികള്‍ കുട്ടികളില്‍ ആക്രമണത പ്രവണതയും അതിരുകടന്ന ഉത്കണ്ഠയും ഭയവും ജനിപ്പിക്കുന്നതായി ഇപ്പോള്‍ ഇവിടുത്തേയും അനുഭവങ്ങള്‍ തെളിയിക്കുന്നു. വളരെ പ്രചാരമുള്ള ഒരു ചാനലിലെ പ്രേതസീരിയല്‍ സംപ്രേക്ഷണ സമയത്ത് സ്ഥിരമായി വീടിനുമുന്നിലെ ചെറിയ മാവിന്‍ മുകളില്‍ അഭയം പ്രാപിച്ചിരുന്ന ഏഴുവയസുകാരനായ ഒരുകുട്ടിയെ മാതാപിതാക്കള്‍ കൊണ്ടുവന്നു (തൊണ്ണൂറുകളുടെ മദ്ധ്യകാലത്തെ അനുഭവം). ഒറ്റയ്ക്കു നടത്തിയ അഭിമുഖത്തില്‍ കുട്ടി പറഞ്ഞത്, "എല്ലാവരും ടിവിക്കു മുന്നിലാണ്. പ്രേതത്തെ കണ്ട് പേടിയാകുമ്പോള്‍ ഞാനെന്തു ചെയ്യും? രക്ഷപെടാനായിട്ടാണ് ഞാന്‍ മാവില്‍ കയറിയിരിക്കുന്നത്''. എങ്ങനെയുണ്ട് കുട്ടിയുടെ അനുഭവം? ഇന്നിപ്പോള്‍ എല്ലാ ചാനലുകള്‍ക്കും സ്വന്തമായി ഇത്തരം സീരിയലുകള്‍ ഉണ്ട്. ഇന്നത്തെ പുത്തന്‍ പ്രവണതകളായ ദൈവീകഹൊറര്‍ സീരിയലുകളുടെ സ്വാധീനം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. പ്രേതങ്ങളുടേയും ദൈവങ്ങളുടേയും മുത്തശ്ശിക്കഥകള്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിലൂടെ ദൃശ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ അവ എത്രത്തോളം ചെറിയകുട്ടികളെ സ്വാധീനിക്കുകയും ഭയ ചകിതരാക്കുകയും ചെയ്യുന്നുവെന്ന് നാമറിയാതെ പോകുന്നു. ഇവയൊക്കെ കേവലം കഥകള്‍ മാത്രമാണെന്ന് അവരെ മനസിലാക്കിക്കൊടുക്കു ന്നതിന് പലവിധ വിശ്വാസ പ്രമാണങ്ങളുടേ യും ചിന്തകളുടേയും അജ്ഞതയുടേയും പേരില്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല. ടിവിയില്‍ 'അമ്മേ നാരായണ' വരുമ്പോള്‍ എണീറ്റ്നിന്ന് തൊഴുകുന്ന പുത്തന്‍ തലമുറ മാതാപിതാക്കള്‍ക്ക് കുട്ടികളെ എങ്ങനെ വസ്തുനിഷ്ടമായി സ്വാധീനിക്കുന്നതിന് കഴിയും? രാത്രിഭയവും ദൈവചെകുത്താന്‍പ്രേതബ്ളാക്ക്മാന്‍ ഭയവും കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടയില്‍ മുമ്പില്ലാത്തവിധം വര്‍ദ്ധിച്ചുവന്നിട്ടുണ്ട്. ഇന്നിപ്പോള്‍ ഏക ദേശം അറുപത് ശതമാനം കുട്ടി കൌമാരക്കാരും വിവിധങ്ങളായ ചരട്കെട്ട് ചികിത്സകള്‍ക്ക് ശേഷമാണ് സമാനപ്രശ്നങ്ങള്‍ക്ക് ഒരു മാനസികരോഗ്യ വിദഗ്ദ്ധന്റെ അടുത്ത് എത്തുന്നതെന്ന് ഓര്‍ക്കുക. ആത്മഹത്യാപ്രവണത, കൂട്ടആത്മഹത്യകള്‍, ലൈംഗികത എന്നിവയും കുട്ടി കൌമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
കൌമാരക്കാര്‍ക്ക് വേണ്ടിയുള്ള ക്യാമ്പസ് പരിപാടികള്‍ കാണുമ്പോള്‍ ഇവയൊക്കെ നമ്മുടെ ക്യാമ്പസുകളെ പറ്റിതന്നെയാണോയെന്ന് സംശയം തോന്നും. സിനിമയിലെ കൃത്രിമമായ ഗ്ളാമര്‍ സംസ്കാരത്തെ തന്ത്രപൂര്‍വ്വം ക്യാമ്പസുകളിലെത്തിക്കുകയും ഇന്നത്തെ യുവതല മുറയ്ക്ക് ഏറെയിഷ്ടം ഇതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ കാമ്പസ് പരിസരങ്ങളെ വലിയതോതില്‍ മാറ്റിയെടുക്കുന്നതിന് ദൃശ്യമാധ്യമങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി വര്‍ത്തിക്കുന്ന വിവിധങ്ങളായ വാണിജ്യ താല്‍പ്പര്യങ്ങള്‍ അധികമാരും അറിയുകയൊ ചര്‍ച്ച ചെയ്യപ്പെടുകയൊ ചെയ്യുന്നില്ല. ഒരു പക്ഷേ അത് ഒരു രീതിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതേ സമയം കൌമാരക്കാരു ടേയും യുവജനങ്ങളുടേയും യഥാര്‍ത്ഥ പ്രശ്നങ്ങളെക്കുറിച്ചോ ജീവിതമൂല്യങ്ങളെക്കുറിച്ചോ ഗൌരവമായ ചര്‍ച്ചകള്‍ ഉണ്ടാകാതെയും പോകുന്നു. ഇതൊക്കെയാണോ ഇവിടുത്തെ പ്രശ്നങ്ങള്‍? എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ ഒന്നുകില്‍ അവയ്ക്ക് ചെവികൊടുക്കാതെയോ ഇത്തരക്കാരെ അരസികരായി വ്യാ ഖ്യാനിക്കുകയോ ചെയ്യുന്ന പ്രവണതയാണ് ഇത്തരം വേദികളിലുണ്ടാകുന്നത്. 90 കളില്‍ ഉയര്‍ന്നുവന്ന ഇത്തരം ചോദ്യങ്ങള്‍ കഴിഞ്ഞ ദശകത്തില്‍ അപ്രത്യക്ഷമായിട്ടുണ്ട്. ഇത്തരം ചോദ്യക്കാര്‍ ഇല്ലാതായതാണോ ചോദിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കി അവര്‍ നിശബ്ദരായതാണോ? എങ്ങനെയാണ് സാധാരണ ജീവിതപരി സരത്ത് ജീവിച്ച് പോയിരുന്നവര്‍കൂടി ഇന്നത്തെ നൂതന പ്രവണതകളിലേക്ക് നിര്‍ബന്ധിതമായി ആകര്‍ഷിക്കപ്പെടുന്നതെന്ന് ചിന്തിക്കുക. മാധ്യമങ്ങള്‍ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും കമ്പനികള്‍ക്ക് പരസ്യങ്ങള്‍ വഴി കൂടുതല്‍ സൌന്ദര്യവര്‍ദ്ധക സമാന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും ഇതുവഴി കഴിഞ്ഞിരിക്കുന്നു. അവയൊക്കെ വാങ്ങിക്കൂട്ടി അങ്ങനെയൊക്കെ നടന്നില്ലെങ്കില്‍ കൂട്ടത്തില്‍ സ്വീകാര്യതയില്ലാതെയാകുമെന്ന് ചിന്തിച്ച് ആത്മ വിശ്വാസം നഷ്ടപ്പെടുന്ന യുവതലമുറ സൃഷ്ടിക്കപ്പെടുന്നത് ഇങ്ങനെയാണ്.
നിങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാരെന്ന സ്ഥിരം ചോദ്യത്തിന്റെ ഉത്തരമായ അച്ഛനമ്മമാരുടെ സ്ഥാനമിന്ന് ദൃശ്യമാധ്യമങ്ങള്‍ കയ്യടക്കി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്നത് സാമൂഹ്യമായ ഉത്തരവാദിത്വമായി മാറുന്നു. എന്നാല്‍ ഏതുവിധേനെയും കൂടുതല്‍ പേരെ തങ്ങളുടെ മുന്നിലെത്തിക്കുന്നതിനും ഇരുത്തുവാനുമുള്ള തന്ത്രപ്പാടിനിടയില്‍ ഗുണനിലവാരത്തിനും സാമൂഹ്യമായ ഉത്തരവാദിത്വത്തിനുമൊക്കെ എവിടെ സ്ഥാനം?
വര്‍ദ്ധിച്ചുവരുന്ന ഉപഭോഗസംസ്ക്കാരവും മാറുന്ന മൂല്യങ്ങളും
മദ്ധ്യവര്‍ഗ്ഗ ഉപഭോഗതൃഷ്ണയേയും അഭിരുചികളേയും ജീവിതരീതികളേയും കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ടിക്കുകയും എല്ലാവരുടേയും ലക്ഷ്യം ഇതാണെന്ന് മായികമായി തോന്നിപ്പിക്കുകയും അഥവാ ഇതായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്ന നിരന്തരമായ പ്രവര്‍ത്തനമാണ് ദൃശ്യമാധ്യമങ്ങള്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി പിന്‍തുടരുന്ന പൊതുസമീപനം. മദ്ധ്യവര്‍ഗ്ഗജീവിതത്തിന്റെ വര്‍ണപ്പൊലിമയും ധാരാളിത്തവും പ്രതീകാത്മകമായി അവതരിപ്പിക്കുന്നതുവഴി നിരന്തരമായ ഭ്രമിപ്പിക്കലിന്റേയും പ്രലോഭിപ്പിക്കലിന്റേയും അന്തരീക്ഷം ഒരുക്കുന്നതിന് ദൃശ്യമാധ്യമത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങിനെ പൊതുസമൂഹത്തിനെ മായിക യാഥാര്‍ത്ഥ്യത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ഗ്രാമനഗര വര്‍ണവര്‍ഗ്ഗ ഭേദമെന്യേ നമ്മുടെ ഉപഭോഗ സംസ്കാരം അതിന്റെ മൂര്‍ദ്ധന്യതയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് ഇതിന്റെ പരിണിത യാഥാര്‍ത്ഥ്യം. സൌന്ദര്യവര്‍ദ്ധകവസ്തുക്കളും ആധുനികഗൃഹോപകരണങ്ങളുടെ വിപണനവും കടന്ന് അമേരിക്കന്‍ മദാമ്മ ചുംബിച്ച് കയറ്റിവിടുന്ന കോഴിക്കാലുകളും നമുക്ക് ലഭ്യമായി തുടങ്ങിയിരിക്കുന്നു! ഇത്തരം കോഴിക്കാലുകള്‍ക്ക് വേണ്ടി, അവ പഴകിയതാണെന്ന് അറിഞ്ഞിട്ടും പിരിഞ്ഞുപോകാതെ നമ്മള്‍ അനന്തമായി ക്യൂ നില്‍ക്കുന്നു!
നിങ്ങള്‍ മൂന്നുവയസുള്ള ഒരു കുട്ടിയുമായി മാര്‍ക്കറ്റില്‍ പോകുന്നുവെന്നിരിക്കട്ടെ; ചോക്കലേറ്റായാലും സോപ്പായാലും ഏത് ബ്രാന്‍ഡ് വേണമെന്ന് അവര്‍ തന്നെ പറയും. അത് തന്നെ വാങ്ങിയില്ലെങ്കില്‍ മാര്‍ക്കറ്റില്‍ വച്ചുതന്നെ ഉണ്ടാകാവുന്ന പുകിലുകള്‍ ആലോചിക്കുക. മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണിത്. ഒരിക്കല്‍ വീട്ടുവേലക്ക് പോകുന്ന ദരിദ്രയായ ഒരമ്മ തന്റെ കൌമാരക്കാരിയായ മകളെക്കുറിച്ച് പരാതിപ്പെട്ടത് ശ്രദ്ധിക്കുക (ഒരു പ്രീ റിയാലിറ്റി ഷോകാലത്തെ അനുഭവം). "അവള്‍ ഈയിടെയാണ് പ്രായപൂര്‍ത്തിയായത്. മാസമുറയുടെ നാളുകളില്‍ 'കെയര്‍ഫ്രീ' വേണമെന്ന് അവള്‍ വാശിപിടിക്കുന്നു. കൂട്ടുകാരികള്‍ അതാണത്രേ ഉപയോഗിക്കുന്നത്. ഞങ്ങളുടെ സാഹചര്യത്തില്‍ എങ്ങനെ ഇവയൊക്കെ വാങ്ങിക്കൊടുക്കുവാന്‍ കഴിയും?'' 'കെയര്‍ഫ്രീ' യില്ലെങ്കില്‍ കൌമാരക്കാരിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. പരസ്യങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന മായികലോകത്തേയും തന്റെ ജീവിതാവസ്ഥയേയും വസ്തുനിഷ്ഠമായി വിശകലനം ചെയ്ത് വേര്‍തിരിച്ച് കാണുവാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് കഴിയുന്നില്ല. നാപ്കിന്‍ പരസ്യക്കാര്‍ മധ്യവയസ്ക്കരായ സ്ത്രീകളെ ഉപേക്ഷിച്ച് കൌമാരക്കാരിയെ നായികയാക്കിയതിന് പ്രയോജനം ലഭിച്ചത് നോക്കുക. താന്‍ ഒരു വലിയകുട്ടിയായതിന്റെ പേരില്‍ അഭിമാനവും ആത്മവിശ്വാസവും ഉണ്ടാകേണ്ട അവസ്ഥയില്‍ കൌമാരക്കാരി ദുര്‍ദിനങ്ങളെ ഒഴിവാക്കുന്നതിനുള്ള ചിന്തയില്‍ മുഴുകി കഴിയേണ്ടിവരുന്നതെങ്ങനെയെന്ന് ചിന്തിക്കുക.
പുതിയ കാലത്തില്‍ കൌമാരസമൂഹത്തെ ഉപഭോഗസംസ്കാരത്തില്‍ നിന്ന് വേര്‍തിരിച്ച് കാണുന്നതിന് കഴിയാത്ത അവസ്ഥയാണുള്ളത്. പുതിയതായി സൃഷ്ടിക്കപ്പെട്ട ഉപഭോഗ ദശകങ്ങളില്‍ പിറന്നവരായതുകൊണ്ട് തന്നെ ഇന്നത്തെ കൌമാരയുവസമൂഹത്തിന് അവര്‍ ഈ ഉപ ഭോഗസംസ്കാരത്തിന് കീഴ്പ്പെട്ടവരാണെന്ന് ബോധ്യവുമില്ല. എല്ലാം സാദാ ജീവിതത്തിന്റെ ഭാഗമാണ് അവര്‍ക്ക്. വര്‍ണവര്‍ഗ്ഗ ഗ്രാമനഗരഭേദമെന്യേ ഈ മാറ്റം പ്രകടമാണ്. ഏല്ലാം നേടിയെടുക്കുന്നതിനുള്ള കുറുക്കുവഴികള്‍ അവര്‍ക്ക് സാദാ വഴികളായി മാറിയിരിക്കുന്നു! മൂല്യങ്ങള്‍ ഇല്ലാതാകുന്നു. സ്വാഭാവികമായും പുതിയ കാലത്തില്‍ മൂല്യങ്ങളിലും മാറ്റം വരും. പുതിയ മൂല്യങ്ങളുണ്ടാകേണ്ടിയിരിക്കുന്നു. അത് എങ്ങിനെയെന്നതാണ് അടിസ്ഥാന ചോദ്യം. ദൃശ്യ മാധ്യമങ്ങളുടെ കൊതിപ്പിക്കുന്ന മായിക പ്രപഞ്ചമുപയോഗിച്ച് കൌമാരക്കാരികളെ പ്രലോഭി പ്പിച്ച് കുടുക്കുന്ന ശ്രമവും വര്‍ദ്ധിച്ചുവരുന്നു. ഒടുവില്‍ ലൈംഗികവ്യാപാരശൃംഖലയുടെ ഊരാ ക്കുടുക്കുകളില്‍ അകപ്പെട്ട് രക്ഷപ്പെടുവാനാകാതെ അതിന്റെ ഭാഗമായി മാറേണ്ടിവരുന്നു. ഇവയില്‍ ചിലത് മാത്രമാണ് 'ടിപ് ഓഫ് ഐസ്ബെര്‍ഗ്ഗ്' പ്രതിഭാസം പോലെ പുറത്തുവരുന്നത്. സംസ്ക്കാരത്തിന്റെ അവസ്ഥാന്തരഘട്ടവും കഴിഞ്ഞ് നമ്മള്‍ പുതിയ ഉത്തരാഗോളീകരണ സംസ്കാരത്തില്‍ ഏത്തിച്ചേര്‍ന്നിരിക്കുന്നു.
കുട്ടികളേയും കൌമാരക്കാരേയും മാധ്യമങ്ങളുടെ സ്വാധീനത്തിലേയ്ക്ക് എറിഞ്ഞുകൊടുക്കുന്ന മാതാപിതാക്കള്‍ക്ക് സ്വന്തം ഉത്തരവാദിത്വം ശരിയായി നിര്‍വഹിക്കുവാന്‍ കഴിയുന്നില്ല. മദ്ധ്യവര്‍ഗ്ഗ മാതാപിതാക്കള്‍ തന്നെ 90 കളുടെ മദ്ധ്യത്തോടുകൂടി വലിയ ഒരു പ്രതിസന്ധി അനുഭവിക്കുകയുണ്ടായി. തങ്ങളുടെ ജീവിതാവസ്ഥയുടെ മധ്യഘട്ടത്തില്‍ വന്ന സാംസ്ക്കാരിക മാറ്റത്തില്‍പ്പെട്ട് എന്തുചെയ്യണമെന്നറിയാതെ ഉഴറി. ലിപ്സ്റിക്ക് പുതുതായി ഉപയോഗിച്ച് തുടങ്ങണമോ വേണ്ടയോ എന്ന തരത്തിലുള്ള ചിന്ത അവരേയും അലട്ടി. ഒടുവില്‍ കുറേപ്പേര്‍ പുത്തന്‍ രീതികളിലേയ്ക്ക് മാറി. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ പുതിയതായി ലിപ്സ്റ്റിക്ക് തേച്ച് പ്രത്യക്ഷപ്പെടുകയും എന്നാല്‍ മറ്റുള്ളവരെ നേരിടുന്നതിന് ജാള്യത അനുഭവിക്കുകയും ചെയ്ത മദ്ധ്യവയസ്കരായ മദ്ധ്യവര്‍ഗ്ഗവനിതകളെ 90 കളുടെ അവസാനത്തില്‍ കണ്ടിരുന്നു. ഇപ്പോള്‍ ഇത്തരക്കാരെ അധികം കാണുവാനില്ല. ജാള്യത മാറിയിരിക്കുന്നു! കാലം പരിഹരിക്കാത്ത പ്രശ്നങ്ങളില്ലല്ലൊ. പുതിയ കാലത്തില്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന കൌമാരക്കാര്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും മാതൃകയാകുന്നതിനും ഇപ്പോഴത്തെ മാതാപിതാക്കള്‍ക്ക് കഴിയാതെവന്നിട്ടുണ്ട്. ജീവിതമൂല്യങ്ങളെക്കുറിച്ച് അവര്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടങ്ങള്‍ തീര്‍ച്ചയായും കൌമാരക്കാരുടെ ജീവിതദര്‍ശനങ്ങളേയും ബാധിച്ചിട്ടുണ്ട്.
ഇന്നത്തെ പരസ്യങ്ങളുടേയും ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളുടേയും വിഷയങ്ങള്‍ എന്തൊക്കെയാണ്? മണമുള്ള സോപ്പ് ഉപയോഗിക്കാഞ്ഞ ദിവസം കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം പോകുന്നു. വീണ്ടുമത് ഉപയോഗിക്കുമ്പോള്‍ അയാള്‍ തിരികെ വരുന്നു. നല്ല ഡിയോഡറന്റ് ഉപയോഗിക്കുന്ന സുന്ദരിയെത്തന്നെ ഓഫീസ് മേധാവി അമേരിക്കന്‍ ട്രിപ്പിനായി തിരഞ്ഞെടുത്തുവിടുന്നു. തെരുവിലെ നഗ്നസുന്ദരിയെ കാണുവാനായി ഒപ്പമുള്ള ഭാര്യയെ ഉറക്കിക്കിടത്തുന്നു. ഇത്തരം പരസ്യങ്ങളെ കേവലം തമാശകളായി തള്ളിക്കളയുവാനാകില്ല. അത് നമ്മുടെ കുട്ടികളുടേയും കൌമാരക്കാരുടേയും പൊതുവില്‍ സമൂഹത്തിന്റെ ആകെ മൂല്യങ്ങളേ യും സ്വാധീനിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന് ഇപ്പോള്‍ നമുക്ക് അറിയാം.
അപഥസഞ്ചാരം നടത്തുന്ന നായികാനായകന്മാരാണ് ഇന്നത്തെ സീരിയലുകളില്‍ നിറ ഞ്ഞുനില്‍ക്കുന്നത്. മധ്യവയസ്കരായ ഭാര്യാഭര്‍ത്താക്കന്മാര്‍ സ്വന്തം ഇണകളില്‍ സംതൃപ്തരല്ലെന്നും അവര്‍ വേലിചാടുന്നതിനുള്ള അവസരവും കാത്ത് കഴിയുകയാണെന്നുമുള്ള ആശയം സമൂഹത്തില്‍ വലിയതോതില്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം ആശയങ്ങളുടെ പ്രയോക്താക്ക ള്‍ ആഗ്രഹിക്കുന്ന മാറ്റം സമൂഹത്തില്‍ ചെറിയ തോതിലെങ്കിലും കാണുവാനുണ്ട്. കുടുംബം സ്ത്രീയുടെ തടവറയാണെന്നും അത് ഭേദിച്ച് പുറത്തുവരുവാനും ആഹ്വാനം ചെയ്യുന്ന മൌലികവാദപരമായ സ്ത്രീപക്ഷ സമീപനത്തിന് മദ്ധ്യഉപരിവര്‍ഗ്ഗങ്ങളില്‍ വീണ്ടും സ്വാധീനം വര്‍ദ്ധി ച്ചുവരുന്നു. സ്വന്തം ഭാര്യയോടോ ഭര്‍ത്താവിനോടോ ഒപ്പം മാത്രം ഒതുങ്ങി ദാമ്പത്യ ജീവിത ത്തിലേര്‍പ്പെടുന്നവരെ മൂല്യങ്ങളുടെ തടവറയില്‍ ജീവിക്കുന്നവരായി വ്യാഖ്യാനിക്കുന്നു. കുടും ബത്തിന് പുറത്ത് സ്വതന്ത്ര രതിയെന്ന ആശയത്തെ സമൂഹത്തിലേക്ക് ഒളിച്ചു കടത്തിവിടുന്ന തിനുള്ള ശ്രമങ്ങള്‍ ലൈംഗിക പീഡനത്തിനെതിരെയുള്ള ചര്‍ച്ചകളില്‍ ചില 'വിദഗ്ദ്ധര്‍' (മോഡലുകള്‍) തന്ത്രപൂര്‍വ്വമായി നടത്തുന്നുണ്ട്. ഇത്തരം ഗൂഢനീക്കങ്ങളെ തിരിച്ചറിഞ്ഞ് എതിര്‍ക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്വവും വനിതാപ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഒരു ദിവസത്തേക്കെങ്കിലും ഭാര്യയേയും ഭര്‍ത്താവിനേയും വച്ചു മാറ്റി പരീക്ഷിച്ചു നോക്കുവാന്‍ അവസരം ലഭിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും? ഇത്തരത്തില്‍ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളും സര്‍വ്വേകളും കഴിഞ്ഞ ദശകങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് ഓര്‍ക്കുക. ഇതിനുകഴിയുന്ന വിധത്തിലാണ് ചര്‍ച്ചയുടെ വിദഗ്ദ്ധരെ കണ്ടെത്തുന്നത്.
പാശ്ചാത്യര്‍ ഒഴിവാക്കുവാനാകാതെ കൊണ്ടുനടക്കേണ്ടിവരുന്ന കോഹാബിച്ചുവേഷനും സ്വവര്‍ഗ്ഗരതിയും ഇന്ന് ദൃശ്യമാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചാവിഷയങ്ങളാണ്. യാതൊരു ശാസ്ത്രീയമായ അടിത്തറയുമില്ലാതെയാണ് ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. സ്വവര്‍ഗ്ഗ രതിമാതിരിയുള്ള പ്രവണതകളില്‍ ഏര്‍പ്പെടുന്നവരുടെ വ്യക്തിത്വങ്ങളേയും ജീവിതപരിസരങ്ങളേയും മന:ശാസ്ത്രപരമായ വിശകലനത്തിന് വിധേയമാക്കുമ്പോള്‍ അവര്‍ ഏതെങ്കിലും തര ത്തിലുള്ള മാനസികസംഘര്‍ഷമോ വൈകല്യങ്ങളോ സുരക്ഷിതത്വമില്ലായ്മയോ കുട്ടിക്കാലം മുതല്‍ക്കുതന്നെ അനുഭവിച്ചിരുന്നതായി ബോധ്യപ്പെടും. ശിഥിലമായ കുടുംബാന്തരീക്ഷം, അച്ഛനോ അമ്മയോ ഇല്ലാത്ത അവസ്ഥ, ശരിയായ പരിചരണം ലഭിക്കാത്ത സാഹചര്യം, കുടും ബത്തിനുള്ളില്‍ അച്ഛന്റേയോ അമ്മയുടേയോ ഏകാധിപത്യപരമായ സമീപനം, കുട്ടിക്കാലത്തെ തികഞ്ഞ ഏകാന്തത, കുട്ടിക്കാലത്തുതന്നെ പലതരം ലൈംഗിക പീഢനങ്ങള്‍ക്ക് വിധേ യരാകേണ്ടിവരിക എന്നിങ്ങനെ നിരവധിയാണ് പ്രശ്നങ്ങള്‍. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ മന:ശാസ്ത്രപരമായി വിശകലനം ചെയ്ത് കാരണം കണ്ടെത്തുന്നതിനുപകരം ഇതിനെ ഒരു പുത്തന്‍ ആദര്‍ശാത്മക രതിസങ്കേതമായും ജീവിതക്രമമായും ദൃശ്യമാധ്യമങ്ങള്‍ കൊണ്ടാടുന്നു. ഇത്തരം പ്രവണതകളില്‍പ്പെട്ട് ജീവിച്ചുപോകുന്നതിനോടൊപ്പം അവര്‍ക്ക് മറ്റുള്ളവരെ ക്കൂടി ആദര്‍ശാത്മകമായി സ്വാധീനിക്കുവാന്‍ അവസരം ലഭിക്കുന്നു. ഒന്നും പറയുവാനില്ലാതെ അത്ഭുതസ്തബ്ധരായി ചര്‍ച്ചയിലെ വിദഗ്ദ്ധരടക്കം വീരാരാധനയോടെ അവരെ നോക്കിക്കാണുന്നു.
ഇത്തരം പരിപാടികള്‍ ഏറ്റവുമധികം ദോഷകരമായി സ്വാധീനിച്ചിരിക്കുന്നത് കുട്ടികളേയും കൌമാരക്കാരേയുമാണ്. വ്യക്തിത്വവികസനത്തോടൊപ്പം ലൈംഗികതയെക്കുറിച്ചുള്ള ചിന്തകളും സങ്കല്‍പ്പവും ആകാംക്ഷയും രൂപപ്പെട്ടുവരുന്ന വളര്‍ച്ച ഘട്ടത്തിലാണ് ഇതുമാതിരിയുള്ള അശാസ്ത്രീയവും വികലവുമായ ആശയങ്ങള്‍ മുന്നോട്ട് വെക്കപ്പെടുന്നത്. കൌമാരക്കാരുടെ വൈകാരിക ലൈംഗിക വളര്‍ച്ചയേയും സങ്കല്‍പ്പങ്ങളേയും വിശകലനം ചെയ്യുന്നതിന് ശാസ്ത്രീയമായ അടിത്തറയും സമീപനവുമാണ് വേണ്ടത്. സ്വവര്‍ഗ്ഗരതിപോലെയുള്ള കാര്യങ്ങളില്‍ കൌമാരവളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ താല്‍പര്യമുണ്ടാവുക സാധാരണമാണ്. എന്നാല്‍ അത് അടുത്തഘട്ടത്തില്‍ സാധാരണയായി ഇല്ലാതാകും. വീണ്ടുമത് തുടര്‍ച്ചയായി നിലനില്‍ ക്കുന്നത് അതിരുകവിഞ്ഞ ആശ്രയത്വമുള്ള ബന്ധങ്ങളിലായിരിക്കും (Psychological dependency). ഈ പ്രശ്നത്തെ ആദര്‍ശാത്മകമായി പര്‍വ്വതീകരിച്ചുകാണുന്നരീതി അശാസ്ത്രീയമാണ്. ദൃശ്യമാധ്യമങ്ങളിലെ ഇത്തരം പരിപാടികള്‍ കുട്ടികളുടേയും കൌമാരക്കാരുടേയും ജീവിതമൂല്യങ്ങളെക്കുറിച്ചും ഭാവിജീവിതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള സങ്കല്‍പ്പങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു.
കുടുംബങ്ങളില്‍ അതിലൈംഗികത ഉണ്ടാകുന്നത്
ദൃശ്യമാധ്യമങ്ങളില്‍ ഒരേ പോലെ രാവുംപകലും നിരന്തരമായി സിനിമസംഗീതറിയാലിറ്റി ഷോപരസ്യങ്ങളുടെ രൂപത്തില്‍ നഗ്നതാപ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്നു. ആദ്യം സ്ത്രീ നഗ്നതയും ഇപ്പോള്‍ പുരുഷനഗ്നതയും ഒരേപോലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള ഉപാധിയായി മാറിക്കഴിഞ്ഞു. നമ്മുടെ പരമ്പരാഗത പുരുഷാധിപത്യ സമൂഹത്തില്‍ നഗ്നതാ പ്രദര്‍ശനത്തിലെങ്കിലും തുല്യത കൈവരിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കാം. നഗ്നതാ പ്രദര്‍ശനത്തില്‍ എല്ലാറ്റിനേക്കാളും ഒരു പടികൂടി മുന്നില്‍ നില്‍ക്കും ജൂവലറി പരസ്യങ്ങള്‍. 90 കള്‍ക്ക് മുന്‍പ് വരെ ഉച്ചപ്പടം എടുത്ത് ദൃശ്യമാധ്യമങ്ങളുടെ തള്ളിച്ചയില്‍ തൊഴില്‍നഷ്ടപ്പെട്ടവരൊ അവരുടെ പിന്‍മുറക്കാരോ ആയിരിക്കണം ഇതിന്റെ പിന്നില്‍. ചുരുക്കത്തില്‍ ഏത് വഴിയായാലും ദൃശ്യമാധ്യമങ്ങളില്‍ നഗ്നതയും ലൈംഗികതയും നിറഞ്ഞു നില്‍ക്കുന്നു. ഇത് നിരന്തരമായ ഭ്രമിപ്പിക്കലിന്റേയും പ്രലോഭനത്തിന്റേയും അദൃശ്യമായ അന്തരീക്ഷം കുടുംബത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഈ അതിലൈംഗികത