. ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ .

പ്രപഞ്ചമെന്നല്ല, പ്രപഞ്ചങ്ങളെന്നാണ് പറയേണ്ടത്!

സാബു ജോസ്

കോസ്മോളജിയില്‍ ഗണിതശാസ്ത്രപരമായി ഏറ്റവും പൂര്‍ണതയുള്ള സിദ്ധാന്തം എം- തിയറിയാണ്. എന്നാല്‍ പരീക്ഷണശാലയില്‍വച്ച് ഉപകരണങ്ങളുടെ സഹായത്തോടെ തെളിയിക്കുവാനുള്ള സാങ്കേതിക വിദ്യ ഇന്ന് നിലവിലില്ല. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ഇന്ന് നടത്താന്‍ കഴിയില്ല. അതിനര്‍ഥം നാളെ അതിന് കഴിയില്ലെന്നല്ല. ഗണിതപരമായി തെളിയിക്കപ്പെട്ട പ്രപഞ്ചസിദ്ധാന്തങ്ങളാണ് പിന്നീട് ശാസ്ത്ര സത്യങ്ങളായി അംഗീകരിക്കപ്പെടുന്നത്. മള്‍ട്ടിവേര്‍ഡുകള്‍ ശാസ്ത്രകഥകളല്ല, നാളത്തെ ശാസ്ത്ര പാഠപുസ്തകങ്ങളില്‍ പഠിക്കാനുള്ളവയാണ്.

മൌലിക കണങ്ങള്‍ ബിന്ദുക്കളോ, തരംഗ സ്വഭാവമുള്ള തന്ത്രികളുടെ കമ്പനമോ അല്ല, മറിച്ച് രണ്ടു മാനങ്ങളുള്ള (Two dimentional) സ്തരങ്ങളുടെ ചലനമാണ്. ഗണിതഭാഷയില്‍ ഈ സ്തരത്തെ 2-brane എന്നു വിളിക്കാം. അധിക മാനങ്ങളെ 3-brane , 4-brane എന്നിങ്ങനെയും പൊതുവെ p-branes എന്നും വിളിക്കാം. രണ്ടു മാനങ്ങളുള്ള ബ്രേയ്നുകള്‍ സ്പേസില്‍ ഒഴുകിനടക്കുകയാണ്. ഐക്യരൂപമുള്ള സമാന്തര ബ്രേയ്നുകളുടെ ഇടയിലുണ്ടാകുന്ന ഊര്‍ജം (Interbrane force) ബ്രേയ്നുകളില്‍ ക്വാണ്ടം ആന്ദോളനങ്ങള്‍ക്ക് (Quantum fluctuations) കാരണമാകും. ആന്ദോളനങ്ങള്‍ ശക്തമാകുന്നതോടെ ബ്രേയ്നുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നു. നിങ്ങള്‍ക്കതിനെ മഹാവിസ്ഫോടനം (Big Bang) എന്നു വേണമെങ്കില്‍ വിളിക്കാം. ഈ കൂട്ടിമുട്ടല്‍ ഐക്യരൂപമില്ലാത്ത, അതാര്യമായ പ്ളാസ്മയുടെ സൃഷ്ടിക്കു കാരണമാകുന്നു. ബ്രേയ്നുകളുടെ ഇലാസ്തിക സ്വഭാവം കാരണം കൂട്ടിമുട്ടലിനുശേഷം ബ്രേയ്നുകള്‍ പരമാവധി അകലുന്നു. പരസ്പരം അകലുന്നതിനൊപ്പം വലിഞ്ഞുനീളാനാരംഭിക്കുന്ന ബ്രേയ്നുകളിലെ വികിരണങ്ങള്‍ നേര്‍ത്തുവരികയും ക്രമേണ ദ്രവ്യം ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. ബ്രേയ്നുകളിലെ ഐക്യരൂപമില്ലാത്ത ഭാഗങ്ങളില്‍ വിവിധ ദ്രവ്യരൂപങ്ങള്‍ (നക്ഷത്രസമൂഹങ്ങള്‍, നെബുലകള്‍, വാതക പടലങ്ങള്‍) രൂപീകരിക്കപ്പെടുന്നു. ആയിരം കോടി വര്‍ഷങ്ങള്‍ ഈ അവസ്ഥ തുടരും. ക്രമേണ ബ്രേയ്നുകളുടെ വികാസം ത്വരിതപ്പെടുത്തുന്ന ഋണമര്‍ദം (Dark Energy) ബ്രേയ്ന്‍ പ്രപഞ്ചത്തില്‍ നിറയും. ഒരു ട്രില്യണ്‍ വര്‍ഷങ്ങള്‍ ഈ അവസ്ഥയില്‍ തുടരും. പ്രപഞ്ചത്തിലെ ദ്രവ്യമെല്ലാം നേര്‍ത്തു നേര്‍ത്ത് അപ്രത്യക്ഷമാകും. ഒടുവില്‍ വികിരണങ്ങള്‍ മാത്രമുള്ള ഒരു വിശാല വെളിമ്പ്രദേശമായി പ്രപഞ്ചം അവശേഷിക്കും. ഇനി മറ്റൊരു ക്വാണ്ടം ആന്ദോളനത്തിനായി ഉള്ള നീണ്ട കാത്തിരിപ്പാണ്. മറ്റൊരു മഹാവിസ്ഫോടനത്തിനായി...

പരിഭ്രമിക്കേണ്ട. ഇത് എം- തിയറിയെന്ന ഏറ്റവും നവീനവും ഗണിതപരമായി ഏറ്റവും നിലനില്‍പ്പുമുള്ള പ്രപഞ്ചമാതൃകയാണ്. സ്ഥൂലപ്രപഞ്ചത്തിന്റെ അവസാന വാക്കായ ആപേക്ഷികതയും സൂക്ഷ്മലോകത്തെ അനിശ്ചിതത്വത്തിന്റെ ഭാഷയായ ക്വാണ്ടം ഭൌതികത്തിനും ഒരു പോറല്‍പോലും ഉണ്ടാക്കാതെ ഒരു സമ്പൂര്‍ണ പ്രപഞ്ച ചിത്രം നിര്‍മിക്കുകയാണ് എം- തിയറിസ്റുകള്‍. ഈ സിദ്ധാന്തം അതിന്റെ പണിപ്പുരയിലാണ്. തീര്‍ച്ചയായും ഇതൊരു അത്ഭുത ശിശുവായിരിക്കുമെന്നു തന്നെയാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്. സര്‍വ്വതിന്റെയും സമ്പൂര്‍ണ സിദ്ധാന്തമാകുന്നതിന് മല്‍സരിക്കുന്ന ക്വാണ്ടം ഗ്രാവിറ്റി പ്രമാണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ന് എം- തിയറിയാണ്. അടിസ്ഥാന ബലങ്ങളെ (ശക്ത, ക്ഷീണ ന്യൂക്ളിയര്‍ ബലങ്ങള്‍, വൈദ്യുത കാന്തിക ബലം, ഗുരുത്വാകര്‍ഷണ ബലം) സൈദ്ധാന്തികമായും ഗണിതപരമായും ഏകോപിപ്പിക്കുന്നതിന് എം- തിയറിക്ക് കഴിയുന്നുണ്ട്. ഈ സിദ്ധാന്തത്തിന്റെ പേരിലുള്ള 'M' എന്താണെന്ന് ഇതിന്റെ സൃഷ്ടാക്കള്‍ പറയുന്നില്ലെങ്കിലും ''Membrane' ' അഥവാ സ്തരമെന്നു വായിക്കാനാണ് ശാസ്ത്രലോകം ഇഷ്ടപ്പെടുന്നത്. ദുരൂഹ പ്രതിഭാസങ്ങളായ ശ്യാമദ്രവ്യത്തിനും ശ്യാമ ഊര്‍ജത്തിനും കൃത്യമായ നിര്‍വചനം നല്‍കാന്‍ ഈ സിദ്ധാന്തത്തിന് കഴിയുന്നുണ്ട്.

പ്രപഞ്ച രഹസ്യങ്ങളുടെ സമ്പൂര്‍ണ സിദ്ധാന്തം അന്വേഷിക്കുന്നവര്‍ ഒടുവില്‍ എത്തിച്ചേരുന്നത് എം- തിയറിയിലായിരിക്കും. അതോടൊപ്പം ഒരേയൊരു പ്രപഞ്ചമെന്ന (Universe) യാഥാസ്ഥിതിക കാഴ്ചപ്പാടില്‍നിന്നും വ്യത്യസ്തമായി നിരവധി പ്രപഞ്ചങ്ങളുടെ (Multiverse) സാധ്യതയിലേക്കും ഈ സിദ്ധാന്തം വാതില്‍ തുറക്കുന്നു. പേപ്പറുകള്‍ ഒന്നിനുമുകളില്‍ മറ്റൊന്നായി അടുക്കിവച്ചിരിക്കുന്നതുപോലെ നിരവധി പ്രപഞ്ചങ്ങളെ സ്പേസിന്റെ 11 മാനങ്ങള്‍ വേര്‍തിരിക്കുന്നു. ഓരോ പ്രപഞ്ചത്തിനുമിടയില്‍ അനന്തമായ ശൂന്യതയൊന്നുമില്ല. പതിനൊന്നുമാനങ്ങള്‍ തീര്‍ത്ത നേരിയ വിടവുമാത്രം. എന്നാല്‍ ഊര്‍ജ നിലയിലുള്ള അന്തരം ഒരു പ്രപഞ്ചാന്തര സഞ്ചാരത്തിന് അനുവദിക്കില്ലെന്നുമാത്രം.

മള്‍ട്ടിവേര്‍സുകള്‍ വെറുമൊരു സയന്‍സ് ഫിക്ഷനുമപ്പുറം നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഭൌതിക ശാസ്ത്രത്തിലെ നിയമങ്ങള്‍ കപടശൂന്യത (False Vacuum) എന്നൊരു സാധ്യത അംഗീകരിക്കുന്നുണ്ട്. രണ്ട് വാക്വം സ്റ്റേറ്റുകളില്‍ ഒന്ന് മറ്റേതിനേക്കാള്‍ ഊര്‍ജനില കൂടിയ വാക്വം സ്റ്റേറ്റ് ക്വാണ്ടം ആന്ദോളനങ്ങള്‍ക്ക് വിധേയമാവുകയും ഊര്‍ജനില കുറഞ്ഞ സ്റ്റേറ്റിലേക്ക് പ്രവേശിക്കുകയും (quantum tunneling) ചെയ്യും. മള്‍ട്ടിവേര്‍സുകളുടെ നിലനില്‍പ്പിന് നിരവധി കപടശൂന്യതകളുള്ള ഒരു പ്രാപഞ്ചിക തിരശ്ശീല (Cosmological Landscape) വേണം. പ്രാപഞ്ചിക സ്ഥിരാങ്കങ്ങള്‍ (Cosmological constants) വ്യത്യസ്തങ്ങളായ അത്തരം പ്രപഞ്ചങ്ങള്‍ എത്രവരെയാകാമെന്നതാണ് മറ്റൊരു കാര്യം. ഏറ്റവും പുതിയ കണക്കുകൂട്ടലില്‍ ഇത് 10 1000 ണ്‍ വരെയാകാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. (ഒന്നിനു ശേഷം 1000 പൂജ്യം വരുന്ന സംഖ്യ. അതു വളരെ വലുതാണ്. ദൃശ്യപ്രപഞ്ചത്തിലെ ആകെ ആറ്റങ്ങളുടെ എണ്ണം 10 80 മാത്രമാണെന്ന്് അറിയുമ്പോള്‍ തീര്‍ച്ചയായും). പ്രാപഞ്ചിക തിരശ്ശീലയെന്നു പറയുമ്പോള്‍ അതിഭൌതികത്തിന്റെ ഭാഷയായി തെറ്റിദ്ധരിക്കേണ്ടതില്ല. D-brane സൈദ്ധാന്തികമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

കോസ്മോളജിയില്‍ ഗണിതശാസ്ത്രപരമായി ഏറ്റവും പൂര്‍ണതയുള്ള സിദ്ധാന്തം എം- തിയറിയാണ്. എന്നാല്‍ പരീക്ഷണശാലയില്‍വച്ച് ഉപകരണങ്ങളുടെ സഹായത്തോടെ തെളിയിക്കുവാനുള്ള സാങ്കേതിക വിദ്യ ഇന്ന് നിലവിലില്ല. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ഇന്ന് നടത്താന്‍ കഴിയില്ല. അതിനര്‍ഥം നാളെ അതിന് കഴിയില്ലെന്നല്ല. ഗണിതപരമായി തെളിയിക്കപ്പെട്ട പ്രപഞ്ചസിദ്ധാന്തങ്ങളാണ് പിന്നീട് ശാസ്ത്ര സത്യങ്ങളായി അംഗീകരിക്കപ്പെടുന്നത്. മള്‍ട്ടിവേര്‍ഡുകള്‍ ശാസ്ത്രകഥകളല്ല, നാളത്തെ ശാസ്ത്ര പാഠപുസ്തകങ്ങളില്‍ പഠിക്കാനുള്ളവയാണ്.

For Further Reading

- Book of Universes - John D. Barrow
- Quantum Universe - Brian Cox
- The Hidden Reality - Brian Greene
- In Search of the Multiverse - John Gribbin
- Endless Universe - Roger Penrose
- Gravity's Engines - Caleb Schraf.

www.facebook.com/sabu.jose.735
SABU JOSE
Ph : 9656363145
E-mail: This e-mail address is being protected from spambots. You need JavaScript enabled to view it

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh