![]() |
|
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ക്രയോണ്‍സ് കമ്പനിയുടെ പ്രതിനിധികള്‍ ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാറിനെ കണ്ട് ടൈറ്റില്‍ സ്പോണ്‍സറെ മാറ്റാന്‍ അനുവദിച്ചാല്‍ 40 ലക്ഷം രൂപ കൈക്കൂലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. രണ്ടാമതൊന്ന് ആലോചിക്കാതെ മന്ത്രി ഡീലിംഗ്സിന് സമ്മതിച്ചു. രണ്ട് ദിവസത്തിനകം റോസ് ഹൌസ് എന്ന മന്ത്രിമന്ദിരത്തില്‍ വെച്ച് ക്രയോണ്‍സ് കമ്പനിയുടെ ഡല്‍ഹിയില്‍ നിന്നുള്ള പ്രതിനിധികള്‍ 40 ലക്ഷം രൂപയടങ്ങുന്ന സൂട്ട്കെയ്സും ഒരു പൂക്കൂടയും ടൂറിസംവകുപ്പ് മന്ത്രി എ പി അനില്‍കുമാറിന് കൈമാറി. ആറാമത്തെ സീസണില്‍ 4 കോടി രൂപയായി ടൈറ്റില്‍ സ്പോണ്‍സറുടെ സ്പോണ്‍സര്‍ഷിപ്പ് തുക വര്‍ധിച്ചു. കമ്മീഷന്‍ തുക 60 ലക്ഷമായി വര്‍ധിച്ചു. ക്രയോണ്‍സ് ഈ തുക മൊത്തത്തില്‍ മന്ത്രിക്ക് കൈക്കൂലിയായി നല്‍കി. ക്രയോണ്‍സിനെ ജി കെ എസ് എഫിന്റെ ആറാമത് സീസണില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ നല്‍കിയ പ്രതിഫലം. നേരത്തെ പറഞ്ഞ ‘കാശ്മീരി ആപ്പിളു’കള്‍ ഇതിന് പുറമെയാണ്. ഒരു സര്‍ക്കാര്‍ സംരംഭത്തിന്റെ ഇവന്റ് മാനേജ്മെന്റ് ഏജന്‍സിയായ കമ്പനിയില്‍ നിന്നും ഒരു കോടിരൂപയുടെ കൈക്കൂലി വാങ്ങിയ ടൂറിസം വകുപ്പ് മന്ത്രി ഇപ്പോഴും മന്ത്രി സ്ഥാനത്തിരിക്കുന്നത് അദ്ദേഹം നല്‍കിയ ലക്ഷങ്ങളുടെ പരസ്യം സ്വീകരിച്ച മാധ്യമങ്ങളുടെ സഹായസഹകരണങ്ങള്‍ ഉള്ളതുകൊണ്ടുമാത്രമാണ്. |
മാധ്യമങ്ങള്‍ അഴിമതിയെ മൂടിവെക്കുന്ന വിധം
പ്രീജിത്ത് രാജ്
കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം നമ്മുടെ നാട് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി അഴിമതിയായിരിക്കും. അത് കേരളത്തിന്റെ വിവിധ തലങ്ങളിലുള്ള പുരോഗമനത്തിന് വിഘാതം സൃഷ്ടിച്ചു. കേരളത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇവിടെ നടന്നിട്ടുള്ള അഴിമതിയുടെ വക്താക്കളായി നില്‍ക്കുന്നത് വലതുപക്ഷമാണെന്ന് മനസിലാക്കാന്‍ സാധിക്കും. അവരുടെ കൂടെ അഴിമതിയുടെ സ്വാദ് നുണയാന്‍ വെമ്പി നില്‍ക്കുന്ന ഉദ്യോഗസ്ഥ വൃന്ദവുമുണ്ട്. ഭരണകൂടം അഴിമതിയുടെ വക്താക്കളായി മാറുന്ന സംഭവങ്ങള്‍ രാജ്യത്ത് തുടരുന്നു. ലക്ഷം കോടിയുടെ അഴിമതികള്‍ തുടര്‍ക്കഥകളായി ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങേറുമ്പോള്‍ അഴിമതി എന്നത് നടത്താന്‍ കഴിവുള്ളവന്റെ, താല്‍പ്പര്യമുള്ളവന്റെ മിടുക്കായി വ്യാഖ്യാനിക്കപ്പെടുകയാണ്. പാമോലിന്‍, ഇടമലയാര്‍, സൈന്‍ബോര്‍ഡ്, ഗ്രാഫൈറ്റ്, കുരിയാര്‍ കുറ്റി - കാരപ്പാറ തുടങ്ങി മാധ്യമങ്ങള്‍ ഘോഷിച്ച, ഘോഷിച്ചുകൊണ്ടിരിക്കുന്ന കുറെയേറെ അഴിമതികള്‍ കേരളത്തിലുമുണ്ടായിട്ടുണ്ട്. മുമ്പ് മാധ്യമങ്ങള്‍ അഴിമതി പുറത്ത് കൊണ്ടുവരാന്‍ പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്ന് മാധ്യമങ്ങള്‍ അഴിമതിയുടെ ഭാഗമാവുകയാണ്. അതിന്റെ പങ്കുപറ്റുകയാണ്.
പത്ര-ദൃശ്യ മാധ്യമങ്ങളിലെ എഡിറ്റോറിയല്‍ വിഭാഗത്തിലുള്ളവര്‍ തയ്യാറാക്കുന്ന വാര്‍ത്തകളെ ചവറ്റ് കുട്ടയിലിടാന്‍ കല്‍പ്പിക്കാന്‍ മാത്രം ഉയരത്തിലുള്ള പദവിയിലേക്ക് പരസ്യ-മാര്‍ക്കറ്റിംഗ് വിഭാഗക്കാര്‍ മാധ്യമസ്ഥാപനങ്ങളില്‍ വളര്‍ന്നിരിക്കുന്നു. ഇല്ലെങ്കില്‍ പരസ്യ മൂലധനത്തിലൂടെ തങ്ങളുടെ കൊള്ളരുതായ്മകളെ മറച്ചുവെക്കാന്‍ പറ്റും വിധം മൂലധനശക്തികള്‍ മാധ്യമങ്ങളെ അടിപ്പെടുത്തിയിരിക്കുന്നു. റിലയന്‍സ് പോലുള്ള സ്വദേശി കുത്തകകള്‍ ദേശീയ മാധ്യമങ്ങളുടെ നാവിന് വിലപറയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മാധ്യമ പ്രവര്‍ത്തകര്‍ കുത്തകകളുടെ കൂലിയെഴുത്തുകാരായി മാറുന്ന വര്‍ത്തമാനം. അണ്ണാഹസാരെ, ബാബാ രാംദേവ് സമരങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളും കുത്തകകളും കൂടി വിചാരിച്ചാല്‍ പലതും സാധിക്കും എന്ന പുത്തന്‍ സമവാക്യം പ്രസക്തമാവുകയാണ്. ഈയൊരു കാലാവസ്ഥയെ കേരളത്തിലെ മാധ്യമങ്ങളും തങ്ങളാല്‍ കഴിയും വിധം ഉപയോഗിക്കുന്നുണ്ട്. ഇവിടെ വന്‍കുത്തകളൊന്നുമല്ല മാധ്യമങ്ങളുടെ നാവിനെ നിയന്ത്രിക്കുന്നത്. വലതുപക്ഷ ഭരണകൂടമാണ്. ജനങ്ങളുടെ നികുതിപ്പണം മാധ്യമങ്ങള്‍ക്ക് പരസ്യത്തുകയായി നല്‍കുന്നു. തങ്ങള്‍ നടത്തുന്ന അഴിമതിയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ എത്താതിരിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുന്നു. അനാവശ്യവിവാദങ്ങളും സംവാദങ്ങളുമുണ്ടാക്കി യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്ന പൂഴിക്കടകന്‍ പ്രയോഗമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് ഭരണകൂടം പയറ്റുന്നത്.
വില്ലേജ് ഓഫീസില്‍ വാങ്ങുന്ന 100രൂപയുടെ കൈക്കൂലിയും വാളയാര്‍ ചെക്ക് പോസ്റ്റിലെ 500 രൂപയുടെ കിമ്പളവും ഒളിക്യാമറ വെച്ച് പിടിച്ച് ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കുന്നതിലൂടെ മാധ്യമങ്ങള്‍ ഏത് അഴിമതിക്കാരനെയാണ് കുടുക്കുന്നത്? പി സി ജോര്‍ജ്ജ് പൂസായിരിക്കുമ്പോള്‍ ഒളിച്ചുവെച്ച ക്യാമറയിലൂടെ അയാള്‍ ലക്കില്ലാതെ പറയുന്ന വിവരക്കേടുകള്‍ വസ്തുതയാണെന്ന് വരുത്തി ദിവസങ്ങളോളം ചര്‍ച്ചനടത്തുക എന്നതാണോ ജനങ്ങള്‍ക്ക് വേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനം? സിപിഐ എം കേന്ദ്രകമ്മറ്റിയംഗം അച്യുതാനന്ദനെ ചാനല്‍ സ്റുഡിയോയില്‍ കൊണ്ടുവന്ന് സംസ്ഥാനസെക്രട്ടറി പിണറായി വിജയനെതിരെ രണ്ട് വര്‍ത്തമാനം പറയിച്ച് എന്റെ ചാനലിലും പത്രത്തിലും മാത്രമുള്ള എക്സ്ക്ളുസീവ് എന്ന് അവതരിപ്പിക്കുന്നതാണോ യഥാര്‍ത്ഥ മാധ്യമത്തിന്റെ ശക്തി? പാര്‍ട്ടിയില്‍ നിന്ന് പിടിവിടുമ്പോള്‍ പാര്‍ട്ടിയിലെ എതിരാളി പീഡിപ്പിച്ച പെണ്‍കുട്ടികളെ തേടി സ്വന്തം ചാനലിലെ വാര്‍ത്താലേഖകന്‍മാരെ പറഞ്ഞ് വിടുന്നത് ജനങ്ങളെ സത്യം മനസിലാക്കിക്കാന്‍ വേണ്ടിമാത്രമാണോ? മലയാള മാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ സത്യത്തിന്റെ ധര്‍മ്മത്തിന്റെ കാവലാളുകളാവാന്‍ സാധിക്കുന്നില്ല. അതിനായി അവര്‍ പരിശ്രമിക്കുന്നുമില്ല. അവര്‍ മലയാളിയുടെ ഒളിഞ്ഞുനോട്ട സംസ്കാരത്തെ, പരദൂഷണജഡിലമായ മനോനിലയെ സംതൃപ്തിപ്പെടുത്താന്‍ മാത്രം യുക്തമായ വാര്‍ത്തകള്‍ ചമച്ച് ടാംറേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുകയാണ്. അഴിമതിയാണെങ്കിലും അല്ലെങ്കിലും തങ്ങള്‍ക്ക് ലക്ഷങ്ങള്‍ തന്നാല്‍ നിങ്ങള്‍ സുരക്ഷിതരാണെന്ന് പറയുന്ന മാധ്യമങ്ങളാണ് ഇന്ന് മലയാളത്തിലുള്ളതില്‍ ഭൂരിപക്ഷവും. മലയാളമനോരമയെ കുറ്റം പറയുമ്പോഴും മനോരമയുടെ വാര്‍ത്താ സംസ്കാരത്തെ പിന്‍പറ്റാന്‍ മറ്റ് പത്രമാധ്യമങ്ങളെല്ലാം നിര്‍ബന്ധിതരാവുന്നു. മനോരമപത്രം വാര്‍ത്തകള്‍ വായിക്കാന്‍ വേണ്ടി കൊടുക്കുന്ന 22 പേജിലെ 18 പേജ് പരസ്യം കണ്ട് കൊതിപ്പെടുന്ന പത്രമാധ്യമങ്ങളായി മറ്റുള്ളവര്‍ മാറുന്നു.
![]() |
|
ജി കെ എസ് എഫ് അഴിമതിയെ കുറിച്ച് നികേഷ്കുമാറിന് റിപ്പോര്‍ട്ടര്‍ ചാനലില്‍കൂടി പറയാന്‍ സാധിക്കുമോ? ഇന്ത്യാവിഷന്‍ ഒരിക്കല്‍ കൂടി വിഴുങ്ങല്‍ പരീക്ഷണത്തിന് തയ്യാറാവുമോ? മാതൃഭൂമി ന്യൂസിലെ ഉണ്ണിബാലകൃഷ്ണന്‍ നടുനിവര്‍ത്തി നിന്ന് അഴിമതി വേണ്ട എന്ന് ആക്രോശിക്കുമോ? സിന്ധു സൂര്യകുമാര്‍ ഏഷ്യാനെറ്റില്‍ ഒരു അഴിമതിവിരുദ്ധ കവര്‍സ്റോറി ചെയ്യുമോ? ജോണിലൂക്കോസിന് മനോരമന്യൂസില്‍ ഇതൊരു ചര്‍ച്ചയാക്കാന്‍ സാധിക്കുമോ? വേണമെങ്കില്‍, വായനക്കാര്‍ നിര്‍ബന്ധിച്ചാല്‍ മനോരമയിലെ സുജിത്ത് നായരും ബിസിനസ് റിപ്പോര്‍ട്ടര്‍ പി കിഷോറും ജി കെ എസ് എഫ് എന്ന് കുനുകുനാ എഴുതും, വെള്ളക്കടലാസില്‍. എന്നിട്ട് കീറിക്കളയും. ഫെസ്റ്റിവല്‍ അഴിമതിയെ കുറിച്ച് മനോരമയില്‍ വാര്‍ത്ത എഴുതിയാല്‍ അവര്‍ക്ക് പിന്നെ ഒന്നും എഴുതാന്‍ പറ്റില്ല. അവിടെ നിന്ന് പുറത്താക്കും. മാതൃഭൂമിയിലെ ഹരികുമാറും രാധാകൃഷ്ണന്‍ പട്ടാനൂരും കേരളകൌമുദിയിലെ പി പി ജെയിംസും സുബൈറും ടൂറിസം മന്ത്രി നടത്തിയ അഴിമതിയെ കുറിച്ച് എഴുതാന്‍ പോകുന്നില്ല. ഹിന്ദുവിന്റെ ബ്യൂറോ ചീഫ് ഗൌരീദാസന്‍ നായര്‍ ഈ അഴിമതിയുടെ കൂടാരത്തില്‍ കയറി സത്യത്തിന്റെ വെള്ളിവെളിച്ചത്തിനായി പ്രയത്നിക്കുമോ? സംശയമാണ്. കാരണം ഇനിയും പരസ്യ ബില്ലുകള്‍ പാസാവാനുണ്ട്. മാത്രമല്ല, ടൂറിസത്തിന്റെ പരസ്യങ്ങള്‍ വിലാസ ലതികകളായി മുന്നിലുണ്ട്. വെറുതെ എന്തിന് വെറുപ്പിക്കണം? നമ്മുടെ വീട്ടില്‍ നിന്നൊന്നുമല്ലല്ലോ അഴിമതി നടത്തുന്നത്! അതുകൊണ്ട് നമുക്ക് പിണറായി വിജയന്റെ വീട്ടിലെ കക്കൂസിലെ അമേരിക്കന്‍ നിര്‍മിത ക്ളോസറ്റിനെ കുറിച്ച് എഴുതാം. സംവാദം നടത്താം. |
എന്താണ് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍
വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ സമ്പന്നമാണ് കേരളം നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളിലൊന്നായി കേരളത്തെ രേഖപ്പെടുത്തിയിരിക്കുന്നു. അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂമികയായി അറിയപ്പെടുന്ന കേരളത്തിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി വ്യാപാര-വാണിജ്യമേഖലയില്‍ പുരോഗതിയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ജി കെ എസ് എഫ്. പ്രഖ്യാപിതമായുള്ള ഉദ്ദേശം ഇതാണെങ്കിലും നികുതി വരുമാനം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശം കൂടി ജി കെ എസ് എഫ് നിറവേറ്റുന്നുണ്ട്.
ഷോപ്പിംഗ് ഫെസ്റ്റിവലും വില്‍പ്പന നികുതിയും
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. നികുതിവെട്ടിപ്പുകള്‍ക്ക് തടയിട്ടു. സംസ്ഥാനത്തെ മിക്ക കച്ചവട സ്ഥാപനങ്ങളും നികുതി വില്‍പ്പന നികുതി ഒഴിവാക്കാനുള്ള കള്ള കച്ചവടമാണ് ചെയ്യുന്നത്. അത് മനസിലാക്കിയ എല്‍ ഡി എഫ് സര്‍ക്കാര്‍ ലക്കീവാറ്റ് എന്ന പദ്ധതി കൊണ്ടുവന്നു. നികുതി വകുപ്പായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. കുറഞ്ഞത് ആയിരം രൂപക്ക് കച്ചവടം ചെയ്യുന്ന ഉപഭോക്താവിന് സമ്മാനങ്ങള്‍ ലഭിക്കുന്ന സ്ക്രാച്ച് ആന്റ് വിന്‍ കാര്‍ഡുകള്‍ കച്ചവടസ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന പദ്ധതി. ആ കാര്‍ഡില്‍ ചുരണ്ടി നോക്കിയാല്‍ സ്ക്രാച്ച് ആന്റ് വിന്‍ സമ്മാനങ്ങളുണ്ടാവും. കൂടാതെ സമ്മാനകൂപ്പന്റെ കൌണ്ടര്‍ഫോയിലുകള്‍ സമ്മാനപ്പെട്ടിയില്‍ നിക്ഷേപിച്ചാല്‍ ഒരു മെഗാഡ്രോയിലും പങ്കാളിയാവാം.
![]() |
|
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൊണ്ട് സര്‍ക്കാരിന് നികുതി വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാവുന്നുണ്ട്. കാരണം ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആകര്‍ഷണീയത സ്വര്‍ണ സമ്മാനങ്ങളാണ്. സമ്മാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് അവ ലഭിക്കണമെങ്കില്‍ വ്യാപാര സ്ഥാപനങ്ങളിലെ ഒറിജിനല്‍ ബില്ല് വേണം. ബില്ലും സമ്മാനകൂപ്പണും ഉണ്ടെങ്കില്‍ മാത്രമേ സമ്മാനം ലഭിക്കുകയുള്ളു. അതിനാല്‍, ഉപഭോക്താവ് കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ സമ്മാനകൂപ്പണിനോടൊപ്പം ബില്ലും ചോദിച്ചുവാങ്ങും. ബില്ലെഴുതി കൊണ്ടുള്ള കച്ചവടമെന്നത് ഇപ്പോഴും പല കച്ചവടക്കാരെയും സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആ സ്വഭാവത്തിന് അറുതി വരുത്തണം എന്ന് വ്യാപാരികളെ നിര്‍ബന്ധിച്ചു. സ്വാഭാവികമായും ക്രിസ്തുമസ് കാലമടങ്ങുന്ന ജി കെ എസ് എഫ് സമയത്തെ കച്ചവടം സത്യസന്ധമാക്കാന്‍ രജിസ്റ്റ ര്‍ ചെയ്ത വ്യാപാരികള്‍ നിര്‍ബന്ധിതരായി. അങ്ങനെ വില്‍പ്പന നികുതിയിനത്തില്‍ സര്‍ക്കാരിന് മോശമല്ലാത്ത വര്‍ധനവ് ഉണ്ടാവുകയും ചെയ്തു. ഇടതു സര്‍ക്കാരിന്റെ ഈ ദിശാബോധം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് കരുത്തായി മാറി. |
ഈ സമ്മാനങ്ങളൊക്കെ ലഭിക്കണമെങ്കില്‍ ഉപഭോക്താവ് കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഒറിജിനല്‍ ബില്ല് ചോദിച്ച് വാങ്ങണം. ബില്ലെഴുതിയുള്ള കച്ചവടം ആവുമ്പോള്‍ വ്യാപാരിക്ക് നികുതി വെട്ടിപ്പ് നടത്താനുള്ള സാധ്യത കുറയും. പക്ഷെ, കേരളത്തിലെ വ്യാപാരി സമൂഹം വളരെ മനോഹരമായി ആ പദ്ധതി പൊളിച്ചു കൈയ്യില്‍ കൊടുത്തു. അങ്ങനെയുള്ളൊരു അവസരത്തിലാണ് കൂടുതല്‍ നിറപ്പകിട്ടോടെ കുറഞ്ഞ കാലയളവിലേക്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ എന്ന പരിപാടിക്ക് ഇടതുസര്‍ക്കാര്‍ രൂപം കൊടുക്കുന്നത്.
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൊണ്ട് സര്‍ക്കാരിന് നികുതി വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാവുന്നുണ്ട്. കാരണം ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആകര്‍ഷണീയത സ്വര്‍ണ സമ്മാനങ്ങളാണ്. സമ്മാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് അവ ലഭിക്കണമെങ്കില്‍ വ്യാപാര സ്ഥാപനങ്ങളിലെ ഒറിജിനല്‍ ബില്ല് വേണം. ബില്ലും സമ്മാനകൂപ്പണും ഉണ്ടെങ്കില്‍ മാത്രമേ സമ്മാനം ലഭിക്കുകയുള്ളു. അതിനാല്‍, ഉപഭോക്താവ് കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ സമ്മാനകൂപ്പണിനോടൊപ്പം ബില്ലും ചോദിച്ചുവാങ്ങും. ബില്ലെഴുതി കൊണ്ടുള്ള കച്ചവടമെന്നത് ഇപ്പോഴും പല കച്ചവടക്കാരെയും സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആ സ്വഭാവത്തിന് അറുതി വരുത്തണം എന്ന് വ്യാപാരികളെ നിര്‍ബന്ധിച്ചു. സ്വാഭാവികമായും ക്രിസ്തുമസ് കാലമടങ്ങുന്ന ജി കെ എസ് എഫ് സമയത്തെ കച്ചവടം സത്യസന്ധമാക്കാന്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ നിര്‍ബന്ധിതരായി. അങ്ങനെ വില്‍പ്പന നികുതിയിനത്തില്‍ സര്‍ക്കാരിന് മോശമല്ലാത്ത വര്‍ധനവ് ഉണ്ടാവുകയും ചെയ്തു. ഇടതു സര്‍ക്കാരിന്റെ ഈ ദിശാബോധം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് കരുത്തായി മാറി.
ഇടതുപക്ഷവും ജി കെ എസ് എഫും
2007ലാണ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. ഫെസ്റ്റിവലിന്റെ സംഘാടനത്തിനായി അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് 15 കോടി രൂപയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അതില്‍ 5 കോടി രൂപ സംസ്ഥാനത്തെ പരമ്പരാഗത മാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. കേരളത്തിന്റെ ഏറ്റവും മികച്ച ടൂറിസം സീസണായ ഡിസംബര്‍ മാസം മുതല്‍ ജനുവരി മാസത്തിന്റെ പകുതിവരെയാണ് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സംഘാടന സമയമായി സ്വീകരിച്ചിരുന്നത്. ജി കെ എസ് എഫ് കാലത്ത് വ്യാപാരത്തില്‍ ഏര്‍പ്പെട്ടാല്‍ നിരവധി സമ്മാനങ്ങള്‍ ലഭിക്കുമെന്നുള്ളത് കൊണ്ട് ആ സമയത്ത് കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളും കേരളത്തിലെ ജനങ്ങളും ജി കെ എസ് എഫില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരസ്ഥാപനങ്ങളിലൂടെ കച്ചവടത്തിലേര്‍പ്പെടും എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. കേരളത്തിലെ പരമ്പരാഗത ഉത്പാദന മേഖലകളെ ഈ വ്യാപാര സീസണ്‍ മുന്‍നിര്‍ത്തി ഉണര്‍ത്തിയെടുക്കാനും ആദിവാസി വിഭാഗങ്ങളുള്‍പ്പെടെയുള്ളവരുടെ തനത് ഉത്പന്നങ്ങള്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ടുള്ള വിപണി ഉണ്ടാക്കി കൊടുക്കാനുമൊക്കെ ഇടതുമുന്നണി സര്‍ക്കാര്‍ പരിശ്രമിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ക്കും ഫെസ്റ്റിവലില്‍ ഇടമൊരുക്കി. ശബരിമല പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളെയും ആകര്‍ഷിക്കുന്ന വിധത്തിലാണ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സംഘാടനം ഉദ്ദേശിച്ചിരുന്നത്.
![]() |
|
യു ഡി എഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നയുടന്‍ അപ്പക്സ് കമ്മറ്റി പുനസംഘടിപ്പിച്ചു. ഇടതുകാലത്ത് ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു അപക്സ് കമ്മറ്റി ചെയര്‍മാന്‍. വ്യവസായ വകുപ്പ് മന്ത്രി അപ്പക്സ് കമ്മറ്റി മെമ്പറായിരുന്നു. യു ഡി എഫിലെ ടൂറിസം വകുപ്പ് മന്ത്രി മലപ്പുറത്തെ കോണ്‍ഗ്രസുകാരനായ എ പി അനില്‍കുമാറാണ്. മലപ്പുറത്തെ കോണ്‍ഗ്രസുകാരന്‍ ചെയര്‍മാനാവുന്ന കമ്മറ്റിയില്‍ ഇരിക്കാന്‍ തന്നെ കിട്ടില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രിയും മുസ്ളീം ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടി ആദ്യമേ തന്നെ നയം വ്യക്തമാക്കി. ഏത് കാര്യത്തിനും പരിഹാരം കാണുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടന്‍ വിഷയത്തില്‍ ഇടപെട്ടു. അപ്പക്സ് കമ്മറ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയായി. ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ തിരുവഞ്ചൂരിനെയും ആ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. അന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യു വകുപ്പ് മന്ത്രിയായിരുന്നു. തിരുവഞ്ചൂരിന്റെ വകുപ്പായത് കൊണ്ട് റവന്യുവകുപ്പ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി മാറി. എക്സിക്യുട്ടീവ് കമ്മറ്റിയുടെ ചെയര്‍മാനായി ടൂറിസം വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രി നിശ്ചയിച്ചു. യാതൊരു കാഴ്ചപ്പാടുമില്ലാത്ത കുറെ നടപടികള്‍. |
അന്നുവരെ ലോകത്തിലൊരിടത്തും ഒരു സംസ്ഥാനമൊട്ടാകെ ഒരു ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സംഘാടന പ്രദേശമായി മാറുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. വിപുലമായ പ്രദേശത്തുള്ള സംഘാടനം. മുന്‍ മാതൃകകള്‍ ഇല്ലാത്തത് കൊണ്ട് അനുഭവത്തില്‍ നിന്ന് പഠിച്ചും തിരുത്തിയും മുന്നോട്ട് പോകുക എന്ന രീതി മാത്രമേ ആ സമയത്ത് സംഘാടകര്‍ക്ക് അവലംബിക്കാന്‍ സാധിച്ചിരുന്നുള്ളു. ഇടതുഭരണ കാലത്ത് ജി കെ എസ് എഫിന്റെ ഉന്നതാധികാര സമിതി ചെയര്‍മാന്‍ ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു. ഇടതുസര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ പ്രോജക്ട് നടപ്പിലാക്കിയത്. ധനകാര്യം, വ്യവസായം, തദ്ദേശസ്വയംഭരണം വകുപ്പുകളുടെ സഹകരണത്തോടെ ടൂറിസം വകുപ്പാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി കെ എസ് എഫിന്റെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു. ജി കെ എസ് എഫിന്റെ സംഘാടനത്തിന് ഒരു ഉന്നതാധികാര സമിതി (അുുലഃ രീാാശലേേല) ഉണ്ടായിരുന്നു. ദൈനംദിന കാര്യങ്ങള്‍ നടപ്പിലാക്കാനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഒരു എക്സിക്യുട്ടീവ് കമ്മറ്റിയും നിലവിലുണ്ടായിരുന്നു. ടൂറിസം ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ക്ക് അധിക ചുമതലയായാണ് ജി കെ എസ് എഫ് ഡയറക്ടറുടെ ചുമതല നല്‍കിയിരുന്നത്. ടൂറിസം, ധനകാര്യം, തദ്ദേശസ്വയംഭരണം മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ടൂറിസം ഡയറക്ടറും ആ സമയത്ത് ഉന്നതാധികാര സമിതിയില്‍ ഉണ്ടായിരുന്നു. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ നാല് സീസണുകള്‍ ഇടതുമുന്നണിയുടെ കാലത്ത് സംഘടിപ്പിച്ചു. ആറ് ജീവനക്കാരെ ഉപയോഗിച്ച് ഉദ്ദേശ്യലക്ഷ്യത്തില്‍ വെള്ളം ചേര്‍ക്കാതെ നല്ല നിലയില്‍ സംഘാടനം നടത്താന്‍ ആ സമയത്ത് ഇടതുമുന്നണിക്ക് സാധിച്ചു.
![]() |
|
ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അഞ്ചാമത് സീസണിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോഴാണ് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനെ അക്കൌണ്ട് ജനറല്‍ ഓഫീസ് ഓഡിറ്റിംഗിന് വിധേയമാക്കാന്‍ തുടങ്ങിയത്. ഒന്നാം വര്‍ഷം മുതലുള്ള നടപടിക്രമങ്ങള്‍ പരിശോധിച്ച എ ജി ഓഡിറ്റര്‍മാര്‍ പല കാര്യങ്ങളിലും കുറച്ചുകൂടി കൃത്യത പാലിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. രത്തന്‍കെല്‍ക്കറിന്റെ സമയത്ത് എ ജി ഓഡിറ്റര്‍മാര്‍ ചൂണ്ടിക്കാട്ടിയ രീതിയില്‍ മുന്നോട്ട് പോകാനുള്ള പരിശ്രമം നടത്തിയിരുന്നു. എന്നാല്‍, യു വി ജോസ് ഡയറക്ടര്‍ ആയതോടെ എ ജിയുടെ നിര്‍ദേശങ്ങളെ പുച്ഛിച്ച് തള്ളിയാണ് മുന്നോട്ട് പോയത്. എ ജി, ടെന്‍ഡര്‍ പ്രക്രിയകളില്‍ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളിലൂടെയും കടന്ന് പോകണം എന്ന് പറയുന്നുണ്ട്. ഫൈനാന്‍സ് ബിഡ് വിളിക്കണം എന്ന് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, ആറാം സീസണിന്റെ ടെന്‍ഡര്‍ പ്രക്രിയയില്‍ സ്റോര്‍ പര്‍ച്ചേസ് മാന്വല്‍ പ്രകാരമുള്ള നടപടിക്രമങ്ങളൊന്നും ജി കെ എസ് എഫ് ഡയറക്ടര്‍ ജോസ് കൈക്കൊണ്ടില്ല. ടൂറിസം വകുപ്പ് മന്ത്രി എ ജിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണം എന്ന് ഡയറക്ടറോട് പറഞ്ഞതുമില്ല. കാരണം ആ നിര്‍ദേശങ്ങള്‍ മുഖവിലക്കെടുത്താല്‍ മന്ത്രിയും കൂട്ടരും മുന്‍കൂട്ടി നിശ്ചയിച്ച ഏജന്‍സികളെ തെരഞ്ഞെടുക്കാന്‍ സാധിക്കുമായിരുന്നില്ല. |
വലതുപക്ഷത്തിന്റെ അട്ടിമറികള്‍
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അഞ്ചാമത് സീസണിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് ഇടതുപക്ഷം സംസ്ഥാനത്തിന്റെ അധികാരത്തില്‍ നിന്ന് മാറുന്നത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഡോ. രത്തന്‍ കെല്‍ക്കര്‍ ആയിരുന്നു ആ സമയത്ത് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഡയറക്ടര്‍. ഇടതുസര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്കരിക്കുമ്പോള്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചത് ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നയുടന്‍ അപ്പക്സ് കമ്മറ്റി പുനസംഘടിപ്പിച്ചു. ഇടതുകാലത്ത് ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു അപക്സ് കമ്മറ്റി ചെയര്‍മാന്‍. വ്യവസായ വകുപ്പ് മന്ത്രി അപ്പക്സ് കമ്മറ്റി മെമ്പറായിരുന്നു. യു ഡി എഫിലെ ടൂറിസം വകുപ്പ് മന്ത്രി മലപ്പുറത്തെ കോണ്‍ഗ്രസുകാരനായ എ പി അനില്‍കുമാറാണ്. മലപ്പുറത്തെ കോണ്‍ഗ്രസുകാരന്‍ ചെയര്‍മാനാവുന്ന കമ്മറ്റിയില്‍ ഇരിക്കാന്‍ തന്നെ കിട്ടില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രിയും മുസ്ളീം ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടി ആദ്യമേ തന്നെ നയം വ്യക്തമാക്കി. ഏത് കാര്യത്തിനും പരിഹാരം കാണുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടന്‍ വിഷയത്തില്‍ ഇടപെട്ടു. അപ്പക്സ് കമ്മറ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയായി. ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ തിരുവഞ്ചൂരിനെയും ആ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. അന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യു വകുപ്പ് മന്ത്രിയായിരുന്നു. തിരുവഞ്ചൂരിന്റെ വകുപ്പായത് കൊണ്ട് റവന്യുവകുപ്പ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി മാറി. എക്സിക്യുട്ടീവ് കമ്മറ്റിയുടെ ചെയര്‍മാനായി ടൂറിസം വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രി നിശ്ചയിച്ചു. യാതൊരു കാഴ്ചപ്പാടുമില്ലാത്ത കുറെ നടപടികള്‍.
ഇടതുഭരണ കാലത്ത് 2011 മെയ് 3ന് ചേര്‍ന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അപ്പക്സ് കമ്മറ്റി ഒരു തീരുമാനം കൈക്കൊണ്ടിരുന്നു. അത് കമ്മറ്റി മിനുട്സില്‍ 3-ാമത്തെ തീരുമാനമായി ചേര്‍ത്തിരിക്കുന്നു: ഫെസ്റ്റിവലിന്റെ ഓഡിറ്റേഴ്സ് നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടും ബാലന്‍സ് ഷീറ്റും കമ്മറ്റി പരിശോധിച്ചു. ഓഡിറ്റര്‍മാരില്‍ നിന്നും നേരിട്ട് ചില വിശദാംശങ്ങള്‍ ചെയര്‍മാന്‍ ചോദിച്ചറിഞ്ഞു. ഓഡിറ്റര്‍ നിര്‍ദേശിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കണമെന്നും പാലിക്കണമെന്നും കമ്മറ്റി നിര്‍ദേശിച്ചു. വരും വര്‍ഷങ്ങളില്‍ കുറേക്കൂടി ഫലപ്രദവും സുതാര്യവും കുറ്റമറ്റതുമായ നടത്തിപ്പ് രീതി കണക്കുകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും കൊണ്ടുവരണമെന്ന് കമ്മറ്റി വിലയിരുത്തി. ഈ പറഞ്ഞ നിര്‍ദേശത്തോടുകൂടി ഓഡിറ്റ് റിപ്പോര്‍ട്ടും ബാലന്‍സ് ഷീറ്റും അംഗീകരിച്ചു. ഈ തീരുമാനം നടപ്പിലാക്കാന്‍ ആ കമ്മറ്റി കൂടുന്നതിന് മൂന്ന് മാസം മുമ്പ് ഡയറക്ടറായി ചുമതലയേറ്റ ഡോ. രത്തന്‍കെല്‍ക്കര്‍ ഐ എ എസ് കഠിനമായി പരിശ്രമിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഓഡിറ്റര്‍മാര്‍ നിര്‍ദേശിച്ച രീതിയില്‍ എല്ലാ കുറ്റങ്ങളുമൊഴിവാക്കി ഫയലുകളും മറ്റ് നടപടി ക്രമങ്ങളും ഏകോപിപ്പിക്കാന്‍ രത്തന്‍കെല്‍ക്കര്‍ക്ക് സാധിച്ചു. അഞ്ചാമത് സീസണിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളുമായി ജി കെ എസ് എഫ് ഡയറക്ടറേറ്റ് മുന്നോട്ട് പോവുമ്പോഴാണ് ഭരണമാറ്റം ഉണ്ടാവുന്നത്.
ഷോപ്പിംഗ് ഫെസ്റ്റിവലിലേക്ക് അനാവശ്യമായി ജീവനക്കാരെ നിയമിക്കാന്‍ നാല് വര്‍ഷവും ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഏജന്‍സിയെ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി ആയതിനാല്‍ കൂടുതല്‍ ജീവനക്കാരുടെ ആവശ്യകതയും ആ പ്രോജക്ടിന് ഉണ്ടായിരുന്നില്ല. ഇടതുകാലത്ത് ആറുജീവനക്കാര്‍ ഉള്ള സ്ഥാനത്ത് യു ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ 19 ജീവനക്കാരെ ജി കെ എസ് എഫില്‍ ഉള്‍പ്പെടുത്തി. ഡയറക്ടറായിരുന്ന രത്തന്‍കെല്‍ക്കറോട് ഇടതുകാലത്ത് നിയമിച്ച ജീവനക്കാരെ ഒഴിവാക്കണം എന്ന് നിര്‍ദേശിച്ചു. ജി കെ എസ് എഫ് എക്സിക്യുട്ടീവ് കമ്മറ്റി ചെയര്‍മാനായ ടൂറിസം വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇത്തരം നിര്‍ദേശങ്ങള്‍ വന്നുകൊണ്ടിരുന്നത്. ആപ്പക്സ് കമ്മറ്റി ചെയര്‍മാനായ മുഖ്യമന്ത്രിയെ കണ്ട് ഈ ജീവനക്കാരില്ലെങ്കില്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അഞ്ചാം സീസണ്‍ നിശ്ചിത സമയത്ത് സംഘടിപ്പിക്കാന്‍ സാധിക്കില്ല എന്ന് ഡയറക്ടര്‍ അറിയിച്ചു. ടൂറിസം വകുപ്പ് മന്ത്രിയുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അഞ്ചാമത് സീസണ്‍ സംഘടിപ്പിച്ചു. പരസ്യ വിതരണത്തിന്റെ കാര്യത്തിലടക്കം കൈകടത്താന്‍ ശ്രമിച്ച ടൂറിസം മന്ത്രിയുടെ ചൊല്‍പ്പടിക്ക് രത്തന്‍കെല്‍ക്കര്‍ നിന്നില്ല. തങ്ങളുടെ വഴിവിട്ട നീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ല എന്ന് മനസിലാക്കിയപ്പോള്‍ ഡയറക്ടര്‍ ഡോ. രത്തന്‍കെല്‍ക്കറെയും അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത മറ്റ് ഉദ്യോഗസ്ഥരെയും ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ജി കെ എസ് എഫില്‍ നിന്ന് ഒഴിവാക്കി. രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ബന്ധം കൊണ്ടാണ് ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നത് എന്നാണ് മന്ത്രി പറഞ്ഞത്.
![]() |
|
ലോജിസ്റ്റിക്സ് ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെട്ട ക്രയോണ്‍സ് എന്ന കമ്പനിയെ കഴിഞ്ഞ സീസണുകളിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ജി കെ എസ് എഫിന്റെ സംഘാടനത്തില്‍ നിന്ന് ഒഴിവാക്കണം എന്ന് പൊതുവില്‍ ധാരണയായിരുന്നു. മാത്രമല്ല, എജി ഓഡിറ്റര്‍മാരുടെ നിര്‍ദേശത്തില്‍ അതിഗൌരവപരമായ ചില പരാമര്‍ശങ്ങള്‍ ഈ കമ്പനിയെ കുറിച്ച് രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. കമ്പനി ടൂറിസംമന്ത്രിക്ക് നല്‍കിയ കൈക്കൂലിപ്പണവും ഡല്‍ഹിയിലും കാശ്മീരിലും നല്‍കിയ ‘വിരുന്നുസല്‍ക്കാരവും’ അവരെ യോഗ്യരാക്കി മാറ്റി. മന്ത്രി പറഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ക്രയോണ്‍സ് തങ്ങള്‍ നടത്തേണ്ട ഉത്തരവാദിത്തം ഷാരോണിന് വിട്ടുകൊടുത്തു. അങ്ങനെയാണ് ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് സമ്മാനങ്ങളുമായി ചിത്രത്തില്‍ വരുന്നത്. |
പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള കേരളമാകെ ഒരു വിപണിയാണ് എന്ന ഇടതു കാഴ്ചപ്പാടിന് പകരം കൊച്ചി പോലുള്ള മെട്രോ നഗരങ്ങളിലേക്ക് ഷോപ്പിംഗ് ഫെസ്റ്റിവലിനെ പറിച്ച് നടുന്നതിനുള്ള മണ്ണൊരുക്കമാണ് യു ഡി എഫ് സര്‍ക്കാര്‍ നടത്തുന്നത്. ഗ്ളോബല്‍ വില്ലേജ് എന്ന സങ്കല്‍പ്പവും അതിന്റെ സാക്ഷാത്കാരവും ഇതിന്റെ ഭാഗമായാണ്. കോടികള്‍ മുതല്‍ മുടക്കി നടത്തിയ ഗ്ളോബല്‍ വില്ലേജില്‍ വ്യാപാരം നടക്കുമ്പോള്‍ ബില്ലിംഗോടുകൂടിയ നികുതി വരുമാനം വര്‍ധിപ്പിക്കുന്ന കച്ചവടവും ജി കെ എസ് എഫ് സമ്മാനകൂപ്പണ്‍ വിതരണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ല എന്നതാണ് വാസ്തവം. ഇത്തരം ഒരു പ്രഹസനം ഒരുക്കുന്നതിന് ചിലവാകുന്ന യഥാര്‍ത്ഥ തുകയുടെ പതിന്‍മടങ്ങ് ചിലവുകള്‍ ഏജന്‍സിയെ കൊണ്ട് സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുകയും മന്ത്രിയുടെ വിശ്വസ്തനായ ഡയറക്ടറും സഹ ഉദ്യോഗസ്ഥരും ആ ചിലവ് കണക്ക് അംഗീകരിച്ച് കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ ഏജന്‍സിക്ക് അനധികൃതമായി ലഭിക്കുന്ന പണത്തിന്റെ വിഹിതം ജി കെ എസ് എഫ് ഡയറക്ടര്‍ വഴി ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാറിലേക്ക് എത്തുകയാണ്.
ആറാമത് സീസണില്‍ ജനറല്‍ കാറ്റഗറിയിലൂടെ ജി കെ എസ് എഫില്‍ രജിസ്റ്റര്‍ ചെയ്യുന്നത് സൌജന്യമാക്കിയിരുന്നു. എന്നിട്ടും ജി കെ എസ് എഫില്‍ ഇടതുഭരണകാലത്ത് അണിനിരന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തിനൊപ്പമെത്തിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ല. ജി കെ എസ് എഫ് നല്ല നിലയില്‍ സംഘടിപ്പിച്ച് നികുതി വരുമാനം വര്‍ധിപ്പിക്കാനും കേരളത്തിന്റെ പരമ്പരാഗത ഉത്പാദനമേഖലകളെ പരിപോഷിപ്പിക്കാനും കേരളത്തിന്റെ വ്യാപാര അന്തരീക്ഷത്തില്‍ ആരോഗ്യകരമായ ഉണര്‍വ്വ് ഉണ്ടാക്കാനും ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തി വിദേശ- ആഭ്യന്ത ടൂറിസ്റുകളെ ജി കെ എസ് എഫിലേക്ക് എത്തിക്കാനും ആവശ്യമായ പരിശ്രമങ്ങള്‍ വലതുപക്ഷ സര്‍ക്കാര്‍ നടത്തിയില്ല. അവര്‍ ലക്ഷ്യമിട്ടത് ഈ പ്രോജക്ടിലൂടെ വന്‍ അഴിമതികള്‍ നടത്തുക എന്നത് മാത്രമായിരുന്നു. മാധ്യമങ്ങളുടെ വായില്‍ പരസ്യത്തിന്റെ എല്ലുകള്‍ വെച്ച് കൊടുത്താല്‍ അവയ്ക്ക് കുരക്കാന്‍ സാധിക്കില്ല എന്ന ധാരണയും ടൂറിസം മന്ത്രിക്ക് ഉണ്ടായിരുന്നു.
അഴിമതിയുടെ ആറാമത് സീസണ്‍
മന്ത്രിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത ഡോ. രത്തന്‍കെല്‍ക്കറിനെ മാറ്റിയതിന് ശേഷം കെ ടി ഡി സി എം ഡിയായ പ്രശാന്ത് ഐ എ എസിനെ ജി കെ എസ് എഫ് ഡയറക്ടറാക്കണമെന്നായിരുന്നു അപ്പക്സ് കമ്മറ്റി ചെയര്‍മാനായ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. തന്റെ കൈയ്യിട്ടുവാരലിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥനല്ല പ്രശാന്ത് ഐ എ എസ് എന്നറിയാവുന്ന ടൂറിസം മന്ത്രി ആ നിര്‍ദേശം നടപ്പിലാക്കിയില്ല. പകരം ഐ എ എസ് കാരനല്ലാത്ത, തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരുദ്യോഗസ്ഥനെ മന്ത്രി ജി കെ എസ് എഫ് ഡയറക്ടറാക്കി. ഇടതുഭരണ കാലത്ത് ടൂറിസം ഡയറക്ടറേറ്റില്‍ നിന്ന് ദീര്‍ഘ അവധിയെടുത്ത് ഒരു സ്വകാര്യ പരസ്യ ഏജന്‍സിയില്‍ ജോലിചെയ്ത ആ ഉദ്യോഗസ്ഥന്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തിരികെ ഡയറക്ടറേറ്റിലേക്ക് വരികയായിരുന്നു. മന്ത്രിയെ സംബന്ധിച്ചിടത്തോളം ചക്കക്ക് പറ്റിയ കൂട. യു വി ജോസ് എന്ന ആ ഉദ്യോഗസ്ഥനെയാണ് ടൂറിസം വകുപ്പ് മന്ത്രി ജി കെ എസ് എഫ് ഡയറക്ടറായി പ്രതിഷ്ഠിച്ചത്.
![]() |
|
ലോജിസ്റ്റിക്സ് വിഭാഗത്തില്‍ സമ്മാനം വാങ്ങുവാന്‍ ഷാരോണിനെ ഉള്‍പ്പെടുത്താന്‍ വേണ്ടി കളിച്ച ഈ നാടകം ആത്മാര്‍ത്ഥമായിരുന്നു എങ് |