. ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ .

ഇലഞ്ഞിപ്പൂവ് കണ്ടിട്ടില്ലേ?

ലിഷ വി എന്‍

ഞാനത് മെല്ലെ മൂക്കോടടുപ്പിച്ചു. ഗന്ധം മുഴുവന്‍ ഉള്ളിലേയ്ക്കാവാഹിച്ചു. ഇലയിലെ നനവുകൊണ്ട് മേലാകെ കുളിരുപടര്‍ന്നു. അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖമുണ്ടായിരുന്നു അപ്പോള്‍ ആ ഗന്ധത്തിന്. ഏതൊക്കെയോ സ്നേഹവാല്‍സല്യങ്ങളുടെ സുഗന്ധം പോലെ മനസിലും ഒരു നീര്‍നനവ് പടര്‍ന്നുകയറി. എന്റെയുള്ളിലും പൂക്കുകയായിരുന്നു ഒരായിരം ഇലഞ്ഞിപൂക്കള്‍.

ഇളം മഞ്ഞ രാശിയില്‍ മദസുഗന്ധമൊളിപ്പിച്ചുവച്ച്, മനം മയക്കിപ്പുഞ്ചിരിക്കുന്ന കുഞ്ഞുസുന്ദരിപ്പൂവ്. കാതിലണിയുന്ന കുഞ്ഞിക്കമ്മലിന്റെ രൂപസാദൃശ്യം കൊണ്ടോ എന്തോ, ഒരു ലാളിത്യം നിറഞ്ഞുനില്‍ക്കുന്നില്ലേ ഈ പൂവട്ടങ്ങളില്‍?

ഇലഞ്ഞിപ്പൂവിന്റെ സ്ഥാനം അതിന്റെ വൃക്ഷത്തലപ്പിനുണ്ടായിരുന്ന പോലെത്തന്നെ ഉന്നതിയുടെ ആകാശരൂപമാകുന്നു, ഓര്‍മ്മകളില്‍. കാറ്റിലൊരു വന്യസുഗന്ധമായി ഞാനലിഞ്ഞു പരന്നൊഴുകിയ നിമിഷങ്ങളില്‍ കൈയ്യില്‍ ഒരു കുടന്ന ഇലഞ്ഞിപ്പൂവുണ്ടായിരുന്നു.

പൂമണത്തില്‍ കുളിച്ചൊരുങ്ങുന്ന നിലാരാത്രികള്‍ എന്റെ ജാലകച്ചില്ലില്‍ മുട്ടി വിളിക്കുമ്പോഴൊക്കെ സുഗന്ധങ്ങളില്‍ കുതിര്‍ന്ന് ഞാന്‍ പഴയ ഏഴു വയസ്സുകാരി കുട്ടിയാവും. ബാല്യം വസന്തമായി വീണ്ടും വിടരും ഇതെനിക്കെഴുതാതെ വയ്യ. ഓര്‍മ്മകളില്‍ ഇലഞ്ഞി പൂത്തുലയുമ്പോള്‍ സൌരഭഗീതങ്ങളിലലിഞ്ഞ് ഒരു കാറ്റല കുടഞ്ഞെറിയുന്നുണ്ട്, ജീവ സരണികളിലേയ്ക്കൊരു തുടം നറുനിലാവിനെ.

പ്രണയം സന്തോഷം ഗൃഹാതുരത്വം...മനോഹരമായതെന്തും ചേര്‍ത്തു വായിക്കാന്‍ സുരക്ഷിതമായൊരിടമായിരുന്നു എനിക്ക് ആ ഇലഞ്ഞിമരച്ചുവട്. ഇലഞ്ഞിപ്പൂമണത്തിന് ഒരു വിദേശനിര്‍മ്മിത പെര്‍ഫ്യൂമിനും അതേപടി അനുകരിക്കാനാവാത്ത വശ്യതയുണ്ട്. ഇന്ദ്രിയങ്ങളില്‍ പടര്‍ന്നു കേറുന്ന ഏതോ മദലഹരിയായി അതങ്ങനെ ഉയരും. വാക്കുകളില്ലാച്ചിത്രങ്ങള്‍ പ്രജ്ഞയിലൊഴുകി വരും പോലെ.

അന്ന് റോഡിന്റെ അങ്ങേപ്പുറത്തെ പറമ്പില്‍ നല്ല ഒന്നാന്തരമൊരു മൂവാണ്ടന്‍ മാവും ആകാശം മുട്ടി നില്‍ക്കുന്ന ഒരിലഞ്ഞിമരവും ഉണ്ടായിരുന്നു. വേനലവധി ആവുമ്പോഴേയ്ക്കും അനിയനടക്കം സകല പിള്ളേര്‍പ്പടയും ആ പറമ്പില്‍ ആയിരിക്കും. വീടിനടുത്തൊന്നും എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളില്ല. ഞാന്‍ മാത്രം. “പെങ്കുട്ട്യോള് അങ്ങനെ ചെയ്യാന്‍ പാടില്ല ഇങ്ങനെ ചെയ്യാന്‍ പാടില്ല” എന്നൊക്കെ പറയുന്നവരെ കല്ലെറിഞ്ഞോടിക്കുന്ന സ്വഭാവം പണ്ടേ ഉള്ളതുകൊണ്ട് ആരും അങ്ങനെ ഒന്നും എന്നോട് പറയാറില്ല. അടക്കം ഒതുക്കം തുടങ്ങിയ ആദര്‍ശങ്ങളില്‍ പണ്ടേ തീരെ വിശ്വാസം ഇല്ലാത്തുകൊണ്ട് അത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കാറുമില്ല.

കുന്നിന്‍പുറം ആയതുകൊണ്ട് എപ്പോഴും സൂര്യന്‍ കത്തിക്കയറി നിക്കുന്നുണ്ടാവും എപ്പോഴും വെളിച്ചമുള്ള നാട്. വേനല്‍ത്തുടക്കത്തില്‍ത്തന്നെ കിണറുകളിലൊന്നും ഒരു പൊട്ടത്തവള പോലും ഉണ്ടാവില്ല. ഒന്നോ രണ്ടോ കിണറുകളൊഴികെ ബാക്കിയെല്ലാം വറ്റും.

അക്കാലത്ത് വീടിന് മുന്നിലെ റോഡ് ടാര്‍ ചെയ്തിട്ടില്ലായിരുന്നു. വല്ലപ്പഴും വരുന്ന ഏതെങ്കിലും ഒരു വണ്ടി മേലാകെ ചുവന്ന മണ്ണുപൂശി കടന്നുപോവും. സ്കൂള്‍ ഉള്ള സമയം ആണെങ്കില്‍ പറയാനുമില്ല. തൂവെള്ള യൂണിഫോമില്‍ പോവുന്ന ഞങ്ങള്‍ തിരിച്ചു വരുന്നത് മിക്കവാറും കമ്മ്യൂണിസ്റുകള്‍ ആയിട്ടായിരിക്കും, ചുവന്ന് തുടുത്ത്. അമ്മയുടെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കണ്ടെന്ന് കരുതി വന്ന പാടെ കുളിക്കാന്‍ പോവും. എന്നിട്ടെന്തേലും കഴിച്ചെന്നു വരുത്തിയിട്ട് ഒരൊറ്റ ഓട്ടമാണ്. അപ്പുറത്തെ ഇടവഴിയിലും പറമ്പുകളിലും വെറുതെ പോക്കുവെയില്‍ കൊണ്ട് നില്‍ക്കുന്ന കാശിപ്പുല്ലിന്റെയും തുമ്പ, മുക്കുറ്റി, പിന്നെ പേരറിയാത്ത ഏതൊക്കെയോ ചെടികളുടെ ഇടയില്‍ നിന്ന് ഇടയ്ക്ക് തല നീട്ടുന്ന പച്ചത്തുള്ളനെയും അതിന്റെ തന്നെ വര്‍ഗത്തില്‍പ്പെട്ട കരിഞ്ഞ തുള്ളനെയും പിടിച്ച് കളിക്കുക എന്നതാണ് അനിയന്റെയും ബാക്കി കുട്ടികളുടെയും പ്രധാനപരിപാടി. ഞാന്‍ വെറുതെ നോക്കി നില്‍ക്കും. പച്ചത്തുള്ളനെ പേടിയാണ്. കുപ്പായത്തിന്റെ ഉള്ളിലെങ്ങാനും കേറിയാല്‍ പാടാവും. ഞാന്‍ പുറത്തേക്കിറങ്ങുന്നത് അമ്മയ്ക്ക് ഇഷ്ടമുള്ള കാര്യമാണ്. വല്ലപ്പോഴുമൊക്കെ പുറത്തിറങ്ങിയില്ലെങ്കില്‍ പുസ്തകപ്പുഴുവായിരുന്ന എന്നെ വല്ല ചിതലും തിന്നു തീര്‍ത്തുകളയുമോയെന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരിക്കണം.

പടിഞ്ഞാറേചെരുവിലേയ്ക്ക് കുന്നിറങ്ങിപ്പോവുന്ന സൂര്യന്‍, ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു. മണ്ണുമാന്തികള്‍ ഞങ്ങളുടെ കുന്നുകള്‍ തേമ്പിത്തീര്‍ക്കുന്നതിന് മുന്‍പ് എന്നും വൈകുന്നേരങ്ങള്‍ അവസാനിക്കുന്നത് കുന്നിനുമേലെ കേറിനിന്ന് കാണുന്ന അസ്തമയങ്ങളുടെ ചുവന്നഭംഗിയിലലിഞ്ഞായിരുന്നു.

സന്ധ്യയാവുമ്പോള്‍ നാമം ചൊല്ലി പഠിക്കാനിരിക്കും. ആരും പറഞ്ഞില്ലെങ്കിലും കൃത്യമായി നടന്നു പോവുന്ന പതിവ്. പാഠഭാഗങ്ങള്‍ ഉറക്കെ വായിച്ചുകേള്‍ക്കണം എന്നത് അച്ഛന് നിര്‍ബന്ധമുള്ള കാര്യമായതുകൊണ്ട് അത് വേഗം തീര്‍ക്കും. എട്ടുമണിയോടെ പഠനമൊക്കെ കഴിഞ്ഞാല്‍ പിന്നെ വായനയാണ്. ഒരു ദിവസം വായിക്കാതെ ഇരുന്നാല്‍ എനിക്ക് ശ്വാസം മുട്ടും. കൂടെക്കൂടെ പോയി പുസ്തകം വേണമെന്ന് പറയുന്നത് കൊണ്ട് സഹികെട്ട് മാഷ് എന്റെ കയ്യില്‍ തന്ന സ്കൂള്‍ ലൈബ്രറിയുടെ താക്കോല്‍ വലിയ ആശ്വാസമായിരുന്നു. അതിനെ ഒരിക്കലും നിരാശപ്പെടുത്തേണ്ടി വന്നിട്ടില്ല.

രണ്ടാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് ഞാനും ഇലഞ്ഞിമരവും തമ്മില്‍ ചങ്ങാത്തത്തിലാവുന്നത്. വേനലവധിക്കാലത്ത് മാവില്‍ കൂടുകൂട്ടുന്ന ചോപ്പന്‍ നീറുറുമ്പിനെ വക വെക്കാതെ കുട്ടികളെല്ലാം അതിന്റെ കൊമ്പുകളില്‍ കേറിക്കളിക്കും. അപ്പോഴൊക്കെ ഇലഞ്ഞിച്ചോട്ടില്‍ മേലോട്ട് നോക്കി ഇരിപ്പായിരിക്കും ഞാന്‍. എന്റെ മനസില്‍ സ്വപ്നങ്ങളുടെ മഴക്കാടുകള്‍ തഴച്ച് വളരുന്നത് ആ സമയത്താണ്.

എന്റെ സ്വപ്ന വഴികളില്‍ എനിക്കായി മാത്രം ഒരുപാട് കുഞ്ഞിപ്പൂക്കള്‍ പൊഴിച്ചിട്ടു തരും ഇലഞ്ഞിമരം എനിക്കുമാത്രം കേള്‍ക്കാവുന്ന ഭാഷയില്‍ യക്ഷികളുടെയും ഗന്ധര്‍വ്വന്മാരുടെയും കഥകള്‍ പറഞ്ഞു തരും. മാണിക്യം കൊത്തിപ്പറന്നുപോവുന്ന നാഗകന്യകമാരെപ്പറ്റി വാചാലനാവും കണ്ണ് മിഴിച്ച്, അതെല്ലാം അതീവശ്രദ്ധയോടെ കേട്ടിരുന്ന് ഞാന്‍ തലയാട്ടും.

ഇലഞ്ഞിമുത്തച്ഛന്‍ തരുന്ന പൂക്കള്‍ ഒന്നൊഴിയാതെ പെറുക്കിക്കൂട്ടി പുസ്തകങ്ങള്‍ക്കിടയിലും അലമാരക്കുള്ളിലും ഒക്കെ വെച്ചിട്ടുണ്ടാവും. അമ്മ അത് കാണുമ്പോള്‍ 'ഈ പെണ്ണിന്റെ ഓരോ പ്രാന്ത്’ എന്നൊരു പിറുപിറുപ്പോടെ എടുത്തു കളയുന്നത് വരെ എന്റെ അക്ഷരങ്ങള്‍ക്കിടയിലും വസ്ത്രങ്ങള്‍ക്കിടയിലും ഓരോരോ ഇലഞ്ഞിപ്പൂക്കാലങ്ങള്‍ ഇതളിട്ടുണരും.

പതിവുപോലെ ഒരിക്കല്‍ ഇലഞ്ഞിമുത്തച്ഛന്റെ കഥകേള്‍ക്കാന്‍ എത്തിയതായിരുന്നു ഞാന്‍. നൂറിലഞ്ഞിപ്പൂക്കള്‍ പെറുക്കി വെയ്ക്കണം എന്ന് മനസില്‍ കണക്കു കൂട്ടി. പൂക്കള്‍ പെറുക്കാന്‍ തുടങ്ങി. മുപ്പതെണ്ണം ആയിക്കാണും ആകാശത്ത് ഒരിടിവെട്ടി. പെട്ടെന്ന് അന്തരീക്ഷം ആകെ മാറി. ആകാശം കറുത്ത കമ്പിളികൊണ്ട് മൂടിക്കെട്ടി. ഇരുള്. ഇരുളിനിടയില്‍ കൂടി മിന്നല്‍വെട്ടം. ഇടിയുടെ ശബ്ദം. കടുത്ത ചൂടുകാലത്ത് പെയ്യുന്ന ആദ്യത്തെ മഴയ്ക്കുള്ള ഒരുക്കമാണ്. മാവിന്റെ മേലെ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഇടിയുടെ ശബ്ദം കേട്ടപ്പഴേ ഓടിപ്പോയിരുന്നു. എനിക്ക് പോവാന്‍ തോന്നിയില്ല. ഇലഞ്ഞിച്ചോട്ടില്‍ പോയി നിന്നു. മുത്തച്ഛന്റെ മുഖത്തേയ്ക്ക്, മുകളിലേയ്ക്ക് നോക്കി. ഭൂമിയിലേയ്ക്ക് പതിച്ച ആദ്യത്തെതുള്ളിയാവണം ഇലച്ചാര്‍ത്തിനിടയിലൂടെ എന്റെ കണ്‍പീലിയില്‍ വന്നു ചിരിച്ചു ചിതറി. മഴ നന്നായി പെയ്യുന്നതിനുമുന്‍പ് ഇലഞ്ഞിപ്പൂക്കള്‍ പെറുക്കിയെടുക്കാനുള്ള ധൃതിയില്‍ പറമ്പിലെ പടരന്‍ പുല്ലും വെള്ളിലവള്ളികളും പാല്‍വള്ളികളും ഒക്കെ ആവേശത്തോടെ വകഞ്ഞു മാറ്റുകയായിരുന്നു ഞാന്‍. കൈവെള്ളയില്‍ പൂത്തുള്ളികള്‍ മഴതുള്ളിക്കൊപ്പം നിറഞ്ഞു.
പെട്ടെന്നാണ് ആ ശബ്ദം കേട്ടത്.

'ശൂ ...ശൂ ...’
കുറേ തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കി.
ആരെയും കാണാനില്ല.
‘ന്റെ ഇലഞ്ഞിമുത്തച്ഛാ... എന്താ ഇത്?'

അപ്പോഴേക്കും മഴ അത്യാവശ്യം നന്നായിത്തന്നെ പെയ്യാന്‍ തുടങ്ങി. തെല്ലിട പാറിവീഴുന്ന മഴനാരുകളെ നോക്കിനിന്ന ശേഷം വീണ്ടും ഇലഞ്ഞിപ്പൂ പെറുക്കിയെടുക്കാന്‍ തുടങ്ങി. എണ്‍പത്തിയാറ്, എണ്‍പത്തിയേഴ്, എണ്‍പത്തിയെട്ടാമത്തെ പൂവ് അപ്പക്കാടിനടുത്ത് വിടര്‍ന്നുചിരിക്കുന്നു. അപ്പക്കാടിന്റെ വേരിന്‍ പടര്‍പ്പിനടുത്ത് പറന്നു കിടക്കുന്ന പടരന്‍പുല്ലു വകഞ്ഞുമാറ്റാന്‍ കൈനീട്ടിയതും പിന്നേം പെട്ടെന്ന് കേട്ടു. 'ശൂ...ശൂ..’ മെല്ലെ കുനിഞ്ഞു നോക്കി.

അപ്പക്കാടിന്റെയുള്ളില്‍ നിന്ന് ഗൃഹനാഥന്‍ തലയുമുയര്‍ത്തി വന്നു. നല്ല കറുകറുത്ത ശരീരം. തലയൊന്നു വിരിച്ച് 'എന്നതാടീ നിനക്കിവിടെ കാര്യം’ന്ന് ചോദിക്കുകയാണ് നല്ല കുടുംബത്തില്‍പ്പിറന്ന ഒരു കരിമൂര്‍ഖന്‍. 'ഹേയ്... അങ്ങനൊന്നും ഇല്ലപ്പാ’ന്നും പറഞ്ഞു ഞാന്‍ ദയനീയമായി ഇലഞ്ഞിമുത്തച്ഛനെ നോക്കി. മൂപ്പര്‍ക്ക് ആലുവാമണപ്പുറത്ത് വച്ച് കണ്ട പരിചയം പോലുമില്ല. ഇനി ആകെയുള്ളത് പതിനെട്ടാമത്തെ അടവ്. പിന്നോട്ട് രണ്ടടി വെച്ചു. പിന്നേം രണ്ടടി. വണ്‍,ടൂ,ത്രീ...

പിന്നെ അടിയൊന്നും വെക്കേണ്ടി വന്നില്ല. പിറകില്‍ നിന്ന് ഒരടി. പിന്നെ എല്ലാം കൂടി ഒരുമിച്ചങ്ങട് കിട്ടി. പുളിവടിയുമായി അച്ഛന്‍. കരിമൂര്‍ഖനും അച്ഛനെ കണ്ടപ്പോള്‍ ഒന്ന് പകച്ചു. എന്നെയും പാമ്പിനെയും അച്ഛന്‍ മാറിമാറി നോക്കി. അന്നാണ് ഇലഞ്ഞിത്തറമേളം എന്താണെന്ന് ശരിക്കും ഞാനറിഞ്ഞത്.

എന്നെ വന്ന് പേടിപ്പിച്ച മൂര്‍ഖന്‍ ഒരുഭീരുവായിരുന്നു. പേടിത്തൊണ്ടന്‍. 'അപ്പോ ഞാന്‍ പോയിട്ട് വരാമേ, കുറച്ചുപണിയുണ്ട്’ന്നൊരു ഭാവത്തോടെ അവന്‍ ഇഴഞ്ഞിഴഞ്ഞു തറവാട്ടിലേയ്ക്ക് തിരിച്ചുപോയി. വീട്ടീന്ന് പറയാതെ ഇറങ്ങിപ്പോന്നതിന്. മഴ കൊണ്ടതിന്. ഒക്കെ പ്രത്യേകം പ്രത്യേകം വിഹിതം കിട്ടി. നൂറുപൂവ് തികയ്ക്കാനുള്ള എന്റെ ത്യാഗോജ്വലമായ പരിശ്രമത്തിന്റെ കഥയൊന്നും പുളിവടിയുടെ മുന്നില്‍ വിലപ്പോയില്ല. മുന്നിലെ കരിമൂര്‍ഖനെ നോക്കി കിന്നാരം പറയും പോലെ നില്‍ക്കുന്ന മോളെ കണ്ടിട്ടും കെടാതെ പോയ അച്ഛന്റെ ബോധം പുളിവടിത്തുമ്പിലൂടെ വളരെ താളാത്മകമായി തന്നെ ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു.

മഴ,അടി ഇത്യാദികളുടെ പ്രവര്‍ത്തനഫലമായോ എന്തോ കടുത്ത പനിയായിരുന്നു നാല് ദിവസം. എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നത്രേ ഞാന്‍. ആര്‍ക്കും പ്രത്യേകിച്ച് ശല്യം ഒന്നും ഉണ്ടാക്കാതെ ജീവിച്ചുപോന്നിരുന്നതുകൊണ്ട് എന്നെ വലിയ ഇഷ്ടമായിരുന്നു എല്ലാവര്‍ക്കും. അതുകൊണ്ടുതന്നെ എനിക്കുവേണ്ടി വക്കാലത്ത് പറയാന്‍ നാട്ടുകാരും വീട്ടുകാരും ഒക്കെ ഒരുപാടുണ്ടായിരുന്നു. അടിച്ചത് കൂടിപ്പോയെന്നും പറഞ്ഞ് ആരൊക്കെയോ അച്ഛനെ വഴക്കുപറഞ്ഞു പോലും. അച്ഛന്‍ വിഷമിച്ചുകാണണം.

മഴ മാറി നിന്ന ഒരു വെയില്‍ തുരുത്തിലേയ്ക്കാണ് നാലാമത്തെ ദിവസം ഞാന്‍ കണ്ണുതുറന്നത്. എനിക്കോര്‍മ്മയുണ്ട്. മേലാകെ നുറുങ്ങുന്ന വേദന. കണ്ണുതുറന്നപ്പോള്‍ ആദ്യം കാണുന്നത് വെയില്‍ക്കതിരുകള്‍ പാറി വരുന്ന എന്റെ ജനാലയുടെ അരികില്‍ ക്രീംമഞ്ഞ നിറത്തില്‍ കുറേ അവ്യക്തപ്പൊട്ടുകള്‍. പാതി തുറന്ന മിഴികളാല്‍ സൂക്ഷിച്ച്, കയ്യെത്തിച്ച് ഞാനതിങ്ങെടുത്തു. നനഞ്ഞ ഒരു ഉപ്പൂത്തിയിലയില്‍ അപ്പോള്‍ ആരോ പെറുക്കിയെടുത്തു കൊണ്ടുവെച്ച കുറേ ഇലഞ്ഞിപ്പൂക്കള്‍.

ഞാനത് മെല്ലെ മൂക്കോടടുപ്പിച്ചു. ഗന്ധം മുഴുവന്‍ ഉള്ളിലേയ്ക്കാവാഹിച്ചു. ഇലയിലെ നനവുകൊണ്ട് മേലാകെ കുളിരുപടര്‍ന്നു. അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖമുണ്ടായിരുന്നു അപ്പോള്‍ ആ ഗന്ധത്തിന്. ഏതൊക്കെയോ സ്നേഹവാല്‍സല്യങ്ങളുടെ സുഗന്ധം പോലെ മനസിലും ഒരു നീര്‍നനവ് പടര്‍ന്നുകയറി. എന്റെയുള്ളിലും പൂക്കുകയായിരുന്നു ഒരായിരം ഇലഞ്ഞിപൂക്കള്‍.

www.facebook.com/profile.php?id=100003879219205

Comments  

 
+2 # RE: ഇലഞ്ഞിപ്പൂവ് കണ്ടിട്ടില്ലേ? — Nasirkhan 2013-05-06 07:53
നന്നായിട്ടുണ്ട് ...എനിക്കുമേറെ ഇഷ്ടമായിരുന്നു ,ഇലഞ്ഞി പൂക്കളെ ,വീട്ടു പറമ്പിന്റെ അതിരിൽ നിന്ന ഇലഞ്ഞി മരത്തിന്റെ ചോട്ടിൽ നിന്ന് പൂ പെറുക്കാൻ ഞാനും എന്റെ ചേച്ചിയും എന്നും മത്സരിച്ചിരുന്ന ു ...പെറുക്കിയ പൂക്കൾ പനന്തന്ടിന്റെ നാരിൽ കോർത്ത്‌ മാല കെട്ടി വീട്ടിലെ മുതിർന്ന ആർകെങ്കിലും നല്കി അവരുടെ ഇഷ്ടം പിടിച്ചു വാങ്ങാനായിരുന്ന ു ശെരിക്കും മത്സരം ...
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh