. ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ .

ഉമ്മന്‍ചാണ്ടിക്കെതിരെ കേരളയാത്ര!

കോടിയേരി ബാലകൃഷ്ണന്‍

ഉമ്മന്‍ചാണ്ടിയെ ഭരണനേതൃത്വത്തില്‍ നിന്ന് മാറ്റി മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍. അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മറ്റ് കോണ്‍ഗ്രസ് മന്ത്രിമാരെയാകെ മാറ്റിക്കൊണ്ടുള്ള പുനസംഘടന. രണ്ടിലൊന്ന് നടപ്പാക്കുക എന്ന ലക്ഷ്യവുമായാണ് ഈ യാത്ര സംഘടിപ്പിക്കുന്നത് എന്ന് ഇതിനകം പുറത്ത് വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിനകത്തെ ഉമ്മന്‍ചാണ്ടി ഗ്രൂപ്പിന് മേല്‍ തന്റെ ഗ്രൂപ്പിന്റെ മേധാവിത്വം സ്ഥാപിക്കാനാണ് ചെന്നിത്തല പരിശ്രമിക്കുന്നത്. യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും തുടര്‍ന്ന് കോണ്‍ഗ്രസ് സംഘടനയിലും ഭരണത്തിലും പിടിമുറക്കാന്‍ നടക്കുന്ന മത്സരത്തിന്റെ ഭാഗം മാത്രമാണ് രമേശ് ചെന്നിത്തലയുടെ ഈ കേരളയാത്ര.

ബഹുജനശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കാത്ത കേരളയാത്രയുമായി കെ പി സി സി അധ്യക്ഷന്‍ സഞ്ചരിക്കുകയാണ്. ‘സമൃദ്ധകേരളം സുരക്ഷിതകേരളം’ എന്ന മുദ്രാവാക്യവുമായാണ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥ. ഈ യാത്ര നനഞ്ഞപടക്കം പോലെയായിപ്പോയതിന് കാരണം ആരംഭത്തില്‍ കെ പി സി സി പ്രസിഡന്റ് നടത്തിയ പ്രഖ്യാപനമാണ്. യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ രാഷ്ട്രീയമാറ്റമുണ്ടാകും പോലും. ഉമ്മന്‍ചാണ്ടിയെ ഭരണനേതൃത്വത്തില്‍ നിന്ന് മാറ്റി മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍. അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മറ്റ് കോണ്‍ഗ്രസ് മന്ത്രിമാരെയാകെ മാറ്റിക്കൊണ്ടുള്ള പുനസംഘടന. രണ്ടിലൊന്ന് നടപ്പാക്കുക എന്ന ലക്ഷ്യവുമായാണ് ഈ യാത്ര സംഘടിപ്പിക്കുന്നത് എന്ന് ഇതിനകം പുറത്ത് വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിനകത്തെ ഉമ്മന്‍ചാണ്ടി ഗ്രൂപ്പിന് മേല്‍ തന്റെ ഗ്രൂപ്പിന്റെ മേധാവിത്വം സ്ഥാപിക്കാനാണ് ചെന്നിത്തല പരിശ്രമിക്കുന്നത്. യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും തുടര്‍ന്ന് കോണ്‍ഗ്രസ് സംഘടനയിലും ഭരണത്തിലും പിടിമുറക്കാന്‍ നടക്കുന്ന മത്സരത്തിന്റെ ഭാഗം മാത്രമാണ് രമേശ് ചെന്നിത്തലയുടെ ഈ കേരളയാത്ര.

ഈ യാത്രയോടനുബന്ധിച്ച് ചെന്നിത്തലയുയര്‍ത്തിയ മുദ്രാവാക്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വികസന കാര്യത്തിലും ക്രമസമാധാന സംരക്ഷണത്തിലും പരാജയമാണെന്ന പരസ്യമായ കുറ്റപ്പെടുത്തലാണ് മുഴച്ചുനില്‍ക്കുന്നത്. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ വികസന രംഗം സമ്പൂര്‍ണമായി മുരടിപ്പിച്ചു. വൈദ്യുതി രംഗത്തും ഗതാഗതമേഖലയിലും കുടിവെള്ള വിതരണ രംഗത്തും പൊതുവിതരണ മേഖലയിലുമുള്ള സര്‍ക്കാരിന്റെ സമീപനം കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കയാണ്. എമര്‍ജിംഗ് കേരള നടത്തി വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന് അന്ന് പറഞ്ഞ ഒരു കാര്യവും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യുതി ഇല്ലാത്ത സംസ്ഥാനത്ത് ആരും മുതല്‍മുടക്കാന്‍ തയ്യാറാവുന്നില്ല എന്നത് വ്യക്തമായി കഴിഞ്ഞു. എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും പുതിയ പദ്ധതികളൊന്നും യു ഡി എഫ് ഭരിക്കുന്ന സംസ്ഥാനത്തിലേക്ക് വന്നില്ല. ഈ സാഹചര്യത്തിലാണ് ‘സമൃദ്ധ കേരളം’ എന്ന മുദ്രാവാക്യം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയിരിക്കുന്നത്. യു ഡി എഫ് ഭരണത്തില്‍ പട്ടിക വര്‍ഗ കോളനികളില്‍ അട്ടപ്പാടിയില്‍ മാത്രം 35 നവജാത ശിശുക്കളാണ് മരണപ്പെട്ടത്. കുറച്ച് നാളുകള്‍ മുമ്പ് കെ പി സി സി പ്രസിഡന്റ് ഇപ്പോള്‍ മരണങ്ങള്‍ സംഭവിക്കുന്ന ആദിവാസി കോളനികളിലൂടെയും സഞ്ചരിച്ചിരുന്നു. അതിന് ശേഷമാണ് മരണമാരി ആദിവാസി മേഖലകളില്‍ ഉണ്ടാവുന്നത് എന്നത് യു ഡി എഫ് ഇടപെടലുകള്‍ പ്രഹസനങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുന്നു. ആദിവാസികോളനികള്‍ കുടിവെള്ള ക്ഷാമവും ഭക്ഷ്യക്ഷാമവും പകര്‍ച്ചവ്യാധികളും കൊണ്ട് ദുരിതമനുഭവിക്കുമ്പോള്‍ ‘സമൃദ്ധകേരളം’ എന്ന മുദ്രാവാക്യം പാര്‍ശ്വവത്കരിക്കരിക്കപ്പെട്ട ജനസമൂഹം എങ്ങനെയാണ് സ്വീകരിക്കാന്‍ പോകുന്നത് എന്ന് വ്യക്തമായി കഴിഞ്ഞു.

കെ പി സി സി പ്രസിഡന്റ് മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നത്: “ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഇന്ത്യയിലെ സ്വര്‍ഗമാക്കി മാറ്റാന്‍ നമുക്ക് കഴിയുമായിരുന്നു. എന്നാല്‍, ദൌര്‍ഭാഗ്യവശാല്‍ ആ ദിശയില്‍ മുന്നോട്ടുപോകുന്നതിന് സാധിച്ചില്ല.” എന്നാണ്. കേരളസംസ്ഥാനം രൂപീകരിച്ചതിന് ശേഷം 56 വര്‍ഷത്തിനിടയിലെ 36 വര്‍ഷവും സംസ്ഥാനം ഭരിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളായിരുന്നു. 20 വര്‍ഷം മാത്രമാണ് വിവിധ സന്ദര്‍ഭങ്ങളിലായി എല്‍ ഡി എഫിന് അധികാരത്തില്‍ ഇരിക്കാന്‍ സാധിച്ചത്. അതിനാവട്ടെ ഒരിക്കലും തുടര്‍ച്ചയുണ്ടാവുകയും ചെയ്തില്ല. ഇതിന്റെ അനന്തര ഫലമായാണ് കേരളത്തിന്റെ വികസന രംഗത്ത് പ്രതിസന്ധികള്‍ ഉണ്ടായത്. കോണ്‍ഗ്രസ് സ്വീകരിച്ച് വന്ന മുതലാളിത്ത വികസന നയങ്ങള്‍ രാജ്യത്താകെ നടപ്പിലാക്കിയതിന്റെ ഭാഗമായി ഇന്ത്യയിലാകെയും വികസന രംഗത്ത് മുരടിപ്പുണ്ടായി. ഇതൊക്കെ മറച്ച് പിടിക്കാന്‍ വേണ്ടിയുള്ള വൃഥാവ്യായാമമാണ് കെ പി സി സിയുടെ ഇതുസംബന്ധിച്ച പ്രചരണ കോലാഹലങ്ങള്‍.

കെ പി സി സി പ്രസിഡന്റിന്റെ ലേഖനത്തില്‍ “സുരക്ഷിതത്വത്തിന് പേരുകേട്ട സംസ്ഥാനമായിരുന്നു കേരളം എന്നാല്‍, ഇന്ന് അതിന് മാറ്റം സംഭവിച്ചിരിക്കുന്നു” എന്നും പറയുന്നുണ്ട്. മുന്‍പില്ലാത്ത വിധം അക്രമം, കൊലപാതകം, കൊള്ള, പിടിച്ചുപറി, മറ്റ് മാഫിയാ പ്രവര്‍ത്തനങ്ങള്‍, സ്ത്രീപീഡനം തുടങ്ങിയവ പെരുകുന്നു എന്നാണ് ആക്ഷേപിച്ചിരിക്കുന്നത്. ഇത് ആഭ്യന്തര വകുപ്പിനെതിരായുള്ള ഒരു കുറ്റപത്രമാണ്. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കേരളത്തിലെ ക്രമസമാധാനത്തിന്റെ സ്ഥിതി എന്താണ് എന്ന് നിയമസഭയില്‍ ആഭ്യന്തര മന്ത്രി നടത്തിയ വെളിപ്പെടുത്തില്‍ കൂടി പുറത്തുവന്നിട്ടുണ്ട്. ഭയാനകമായ അവസ്ഥയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ 2050 ലൈംഗീക അതിക്രമങ്ങള്‍ ഉണ്ടായി എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത പുറത്തുവന്നിരിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ അറിഞ്ഞ് സ്തംഭിച്ച് നില്‍ക്കുന്ന ജനങ്ങളുടെ മുന്നിലേക്കാണ് കേരളത്തെ കുറിച്ചുള്ള ഈ കണക്കും വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. മാത്രമല്ല, യു ഡി എഫ് ഭരണത്തില്‍ 1976 ബലാല്‍സംഗ കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഒരു സംസ്ഥാനമായി കേരളം മാറി. സ്ത്രീകള്‍ക്കെതിരായി നടന്ന മറ്റ് പീഡനങ്ങള്‍ സംബന്ധിച്ച് 23853 കേസുകളാണ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. 371 സ്ത്രീകള്‍ യു ഡി എഫ് ഭരണകാലത്ത് കൊലചെയ്യപ്പെട്ടു. ഇത്തരം കണക്കുകളാണ് കെ പി സി സി പ്രസിഡന്റിനെ കൊണ്ട് സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി കേരളം മാറി എന്ന് വിലയിരുത്തുന്ന സ്ഥിതി ഉണ്ടാക്കിയത്.

ആഭ്യന്തരമന്ത്രിയുടെ സ്വന്തം മണ്ഡലമായ കോട്ടയത്ത് മാത്രം ഈ കാലയളവില്‍ 7 കൊലപാതകങ്ങള്‍ നടന്നു. ഓട്ടോഡ്രൈവറായ ഗോപിനാഥകുറുപ്പിനെ കുത്തി കൊന്നു. പൂക്കട നടത്തുന്ന ശ്രീരാമന്‍ കൊലചെയ്യപ്പെട്ടു. നേര്‍ത്ത സൂചി കുത്തിയിറക്കിയാണ് ഇയാളെ കൊലപ്പെടുത്തിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ രണ്ട് കേസുകളിലെ പ്രതികളെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. കണ്ടത്തില്‍ ടൂറിസ്റ്റ്ഹോം മാനേജര്‍ ഗോപിനാഥന്‍ നായരെ പോലീസ് സ്റേഷനില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ക്രിമിനലുകളാണ് കൊലപ്പെടുത്തിയത്. നാഗമ്പടം ബസ് സ്റാന്റിന്റെ സമീപത്ത് വെച്ച് സദാനന്ദനെ കുത്തിക്കൊന്നു. തങ്കമ്മ എന്ന സ്ത്രീയെ കോടാലികൊണ്ട് അടിച്ചുകൊന്ന് ചെവി അറുത്തെടുത്ത് സ്വര്‍ണം കവര്‍ന്നു. പനച്ചിക്കാട് ഡി വൈ എഫ് ഐ നേതാവ് ഫിലിപ്പ് ജോണിനെ കൊലപ്പെടുത്തി. നാട്ടകത്ത് സിപിഐ എം പ്രവര്‍ത്തകന്‍ എം അനീഷ് കൊല്ലപ്പെട്ടു. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ ഈ രീതിയില്‍ കൊലപാതക പരമ്പരകള്‍ ഉണ്ടാവുമ്പോള്‍ സ്വന്തം മണ്ഡലത്തില്‍ പോലും സുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കാത്ത മന്ത്രിക്ക് എങ്ങനെ സംസ്ഥാനത്തെ രക്ഷിക്കാന്‍ കഴിയും? കോട്ടയം ഇപ്പോള്‍ കള്ളന്‍മാര്‍ വിലസുന്ന ഒരു നഗരമായി മാറി. നാട്ടകത്ത് മറിയപ്പള്ളിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്നെടുത്തു. കോട്ടയം മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ളക്സില്‍ പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്നവരുടെ സ്വര്‍ണം കൊള്ളയടിക്കപ്പെട്ടു. മറിയപ്പള്ളി ഹയര്‍സെക്കണ്ടറി സ്കൂളില്‍ കള്ളന്‍ കയറി വിലപിടിച്ച സാധനങ്ങളും കമ്പ്യൂട്ടറും മോഷ്ടിച്ചുകൊണ്ടുപോയി. കോട്ടയത്തെ കുന്നത്ത് കളത്തില്‍ ജ്വല്ലറിയില്‍ കയറിയ കള്ളന്‍, സിനിമാ സ്റൈലില്‍ എട്ടുകിലോ സ്വര്‍ണം കൊള്ളയടിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് നേരെ വരെ കല്ലേറുണ്ടായി. എറിഞ്ഞവരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പുതുപ്പള്ളിയിലെ നിലക്കല്‍പള്ളിയില്‍ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ ആളെയും ഇതുവരെ പിടികൂടിയിട്ടില്ല. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രദേശങ്ങളില്‍ പോലും മമ്പുഷ്യരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം കൊടുക്കാന്‍ സാധിക്കാത്ത ഗവണ്‍മെന്റിനെതിരെ ആണ് ചെന്നിത്തല കുറ്റപത്രവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

കണ്ണൂരില്‍ നാറാത്ത് ആയുധ പരിശീലനത്തിനിടെ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയ സംഭവം സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്. വിദേശ കറന്‍സികളും ആയുധപരിശീലനത്തിുള്ള സാമഗ്രികളും ബോംബുനിര്‍മാണത്തിനുള്ള ആധുനിക സംവിധാനങ്ങളും വെട്ടിക്കൊലപ്പെടുത്തല്‍ പരിശീലിക്കാനുള്ള മനുഷ്യഡമ്മിയുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരിശീലന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ഉണ്ട് എന്നതാണ് വസ്തുത. ഇതില്‍ ഒരു കേന്ദ്രം മാത്രമാണ് പിടികൂടിയിരിക്കുന്നത്. ഇത്തരത്തിലുള്ള കേസ് രജിസ്റര്‍ ചെയ്താല്‍ ഉടനെതന്നെ കേസന്വേഷണം എന്‍ ഐ എയെ ഏല്‍പ്പിക്കേണ്ടതാണ്. എന്നാല്‍, അന്വേഷണം അവര്‍ക്ക് കൈമാറാതെ തെളിവുകള്‍ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തീവ്രവാദികളെ പിടിക്കാന്‍ നേതൃത്വം നല്‍കിയ മയ്യില്‍ എസ് ഐയെ സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ദേശവിരുദ്ധ ശക്തികള്‍ മുസ്ളീം ലീഗിന് പങ്കാളിത്തമുള്ള ഭരണം ലഭിച്ചതോടുകൂടി രഹസ്യപ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരിക്കയാണ്. എല്‍ ഡി എഫ് ഗവണ്‍മെന്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ രൂപീകരിച്ച സ്പെഷ്യല്‍ ഇന്‍വെസ്റിഗേഷന്‍ ടീമിന്റെ പ്രവര്‍ത്തനം യു ഡി എഫ് അധികാരത്തില്‍ വന്നതോടെ മരവിപ്പിച്ചു. അതോടെ ഇത്തരം പരിശീലന പരിപാടികള്‍ വ്യാപകമാവുന്നത് മനസിലാക്കി പ്രതിരോധിക്കാനും കഴിയാതെയായി. മുസ്ളീം തീവ്രവാദം ചൂണ്ടിക്കാണിച്ച് ഹിന്ദു വര്‍ഗീയ ശക്തികള്‍ അവരുടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ മറ്റൊരുഭാഗത്ത് ശക്തിപ്പെടുത്തുകയാണ്. നരേന്ദ്രമോഡിയുടെ ശിവഗിരി സന്ദര്‍ശനം അവര്‍ക്ക് ഉത്തേജനം നല്‍കിയിരിക്കുന്നു. യു ഡി എഫ് ഭരണത്തില്‍ സമാധാനം ഉറപ്പുവരുത്താന്‍ സാധ്യമാകാത്തത് കോണ്‍ഗ്രസ് ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്ന ആഭ്യന്തര രംഗത്തെ സമീപനംകൊണ്ടാണ്.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന്റെ പരിസരത്ത് വെച്ച് തോക്കും കൊടുവാളുമായി ഒരാളെ പിടികൂടിയ സംഭവം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ അവസ്ഥ എത്ര വികലമാണ് എന്ന് വ്യക്തമാക്കുന്നു. കോഴിക്കോട് ജില്ലയിലെ വളയത്ത് നിന്ന് ഒരാള്‍ നീളന്‍ തോക്കും കൊടുവാളുമായി കണ്ണൂര്‍ ജില്ലയിലെ പിണറായി വരെ എത്തിയിട്ടും പോലീസിന് മനസിലാക്കാന്‍ സാധിച്ചില്ല. ഇയാളെ പിടികൂടി പോലീസിനെ എല്‍പ്പിച്ചത് നാട്ടുകാരാണ്. നാട്ടുകാര്‍ക്കുള്ള ജാഗ്രത പോലും കേരള പോലീസിനില്ല. ആ കേസിന്റെ അന്വേഷണം ആര്‍ എം പി നേതൃത്വത്തിലേക്ക് എത്തുമെന്ന് വ്യക്തമായതോടെ കേസന്വേഷണം തന്നെ മരവിപ്പിച്ചിരിക്കയാണ്. പിണറായി വിജയനെ വധിക്കുക എന്ന ഉദ്ദശത്തോടുകൂടി തന്നെയാണ് താനവിടെ പോയതെന്നും പിണറായി വിജയന്‍ പങ്കെടുത്ത മറ്റൊരു പരിപാടി സ്ഥലത്ത് വെച്ചും താന്‍ വെടിവെക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും ആള്‍തിരക്ക് മൂലമാണ് അന്നത്തെ ശ്രമം പാളിപ്പോയതെന്നുമാണ് പിടികൂടപ്പെട്ട വ്യക്തി വ്യക്തമാക്കിയത്. പൊതുയോഗ സ്ഥലത്ത് തോക്കുമായെത്തിയ ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല എന്നാണ് ഈ വ്യക്തി നടത്തിയ വെളിപ്പെടുത്തലോടുകൂടി മനസിലാവുന്നത്. ആര്‍ക്കു തോക്കും മാരകായുധങ്ങളുമായി സഞ്ചരിക്കുവാനും ആരെ വേണമെങ്കിലും അപായപ്പെടുത്തുവാനും എവിടെവെച്ച് വേണമെങ്കിലും ആയുധപരിശീലനം നടത്തുവാനുമൊക്കെ സാധിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറി.

മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത പ്രദേശമായി കേരളം മാറിമറിഞ്ഞു. വീട്ടില്‍ തനിച്ചിരിക്കുന്ന സ്ത്രീകള്‍ കൊലചെയ്യപ്പെടുകയും പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നു. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യ തൊഴിലാളികളെ വെടിവെച്ച് കൊല്ലുന്നു. മന്ത്രിയുടെ ഭാര്യക്ക് പോലും സ്വന്തം വീട്ടില്‍ സുരക്ഷിതത്വം നല്‍കാന്‍ കഴിയാത്ത ഒരു ഭരണത്തിന് എങ്ങനെ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ കഴിയും? ഇത്തരമൊരു സര്‍ക്കാര്‍ അധികാരത്തില്‍ തുടരേണ്ടതുണ്ടോ എന്നാണ് കെ പി സി സി തീരുമാനിക്കേണ്ടത്.

ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ ക്രമസമാധാന നില

ആകെ രജിസ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ 472336
കൊലപാതകം 543
സ്ത്രീപീഡനത്തില്‍ കൊല്ലപ്പെട്ടവര്‍ 49
വിവാഹാനന്തര പീഡനം 5664
സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍ 228
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചത് 2050
വീടുകളില്‍ മോഷണം 3885
മറ്റ് കവര്‍ച്ചാ കേസുകള്‍ 848
ബലാല്‍സംഗം 1976
സ്ത്രീകള്‍ കൊല്ലപ്പെട്ടത് 371
ഹിന്ദു ദേവാലയം കവര്‍ച്ച ചെയ്തത് 383
കൃസ്ത്യന്‍പള്ളികള്‍ കവര്‍ച്ച ചെയ്തത് 84
മുസ്ളീം പള്ളികള്‍ കവര്‍ച്ച ചെയ്തത് 23
ആകെ മോഷണം 6906
ഭവനഭേദനം 4581
സ്ത്രീപീഡനം 23853
മോഷണ ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടവര്‍ 17
വര്‍ഗീയ സംഘര്‍ഷ കേസുകള്‍ 362
വര്‍ഗീയ സംഘര്‍ഷത്തില്‍ കൊലചെയ്യപ്പെട്ടവര്‍ 2

http://www.facebook.com/kodiyeri.balakrishnan
Phone : 0471-2305731

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh