Skip to main content
വാർത്തകൾ

ഹോർട്ടി വൈൻ വിൽപ്പനാനുമതി: എക്സൈസ് വകുപ്പിൽ ഭിന്നത; ഉത്തരവ് റദ്ദാക്കാൻ നിർദേശം

M liju

എക്സൈസ് മന്ത്രി എം. ലിജു അറിയാതെ 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ ബേക്കറിയിൽ വിൽക്കാൻ അനുമതി നൽകിയതിൽ വകുപ്പിൽ ഭിന്നത. തൃശൂർ ജില്ലയിലെ ചാലക്കുടിയിലെ ബേക്കറിയിൽ ഹോർട്ടി വൈൻ വിൽക്കാൻ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു ജൂൺ 24നാണ് അനുമതി നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.

വിവാദം ശക്തമായതോടെ അനുമതി റദ്ദാക്കാൻ മന്ത്രി നിർദേശം നൽകി. സംഭവത്തിൽ കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടിയ മന്ത്രി, തീരുമാനം അറിയിക്കാത്തതിലുള്ള അതൃപ്തിയും വ്യക്തമാക്കി.

നേരത്തെയും വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്നതുമായി ബന്ധപ്പെട്ട നയപ്രഖ്യാപനവും ക്ഷേമപെൻഷൻ വിതരണത്തിലെ മാറ്റവും മന്ത്രി അറിയാതെ തീരുമാനിച്ചതായി ആരോപണമുയർന്നിരുന്നു. പുതിയ വിവാദം മുന്നണിക്കുള്ളിലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.