വാർത്തകൾ
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ‘ലഹ്റാ ദോ തിരംഗ’ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഐഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. “അവർക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യട്ടെ” എന്നായിരുന്നു മാർച്ചിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടാസിന്റെ പ്രതികരണം. ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടെ പൊലീസ് നടപടികളും പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവങ്ങളും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.