വാർത്തകൾ
മുസ്ലിം ലീഗിനും പോഷക സംഘടനയായ കെഎംസിസിക്കുമെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീൽ. ഖത്തർ കെഎംസിസിയുമായി ബന്ധപ്പെട്ട് എട്ടുകോടി രൂപയുടെ കവർച്ച നടന്നെന്ന ആരോപണം ഉന്നയിച്ച അദ്ദേഹം, സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവന്നതെന്നും പറഞ്ഞു.
കോവിഡ് കാലത്ത് ദുബായ് കെഎംസിസി സമാഹരിച്ച 16.5 കോടി രൂപയുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ടെന്ന് ജലീൽ ചൂണ്ടിക്കാട്ടി. ലീഗിന്റെയും യൂത്ത് ലീഗിന്റെയും കെഎംസിസിയുടെയും സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ ഇനിയും വൈകിയാൽ മുസ്ലിം സമുദായം ഒന്നാകെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമുണ്ടാകുമെന്നും ജലീൽ മുന്നറിയിപ്പ് നൽകി.