Skip to main content
വാർത്തകൾ

എസ്‌ഐആർ വിരുദ്ധ പ്രതിഷേധം: നേഹ ബോറയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

Neha bora

എസ്‌ഐആർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അന്വേഷണകാലത്ത് സമാധാനം പാലിക്കുന്നതിനും കീഴ്‌ക്കോടതിയിൽ ഹാജരാകുന്നതിനുമായി 10,000 രൂപയുടെ ബോണ്ടും ആൾജാമ്യവും നൽകണമെന്ന സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നോട്ടീസിനെതിരെയായിരുന്നു ഹർജി.

ഒക്ടോബർ 16ന് മണ്ടി ഹൗസിലേക്ക് നടത്തിയ മാർച്ചിനിടെ കസ്റ്റഡിയിലായ നേഹയെ അടുത്ത ദിവസം വിട്ടയച്ചിരുന്നു. തുടർന്ന് സമാധാന ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതോടെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. സമാധാന ലംഘനമോ അക്രമത്തിന് പ്രേരിപ്പിക്കുന്ന നടപടികളോ നടത്തിയിട്ടില്ലെന്ന നേഹയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.