Skip to main content
വാർത്തകൾ

പൊലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം ഒഴിവാക്കുന്നതിനെതിരെ പിണറായി വിജയൻ

pinarayi

പൊലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) സംവിധാനം ഒഴിവാക്കി സിറ്റിസൺ ഹെൽപ്പ് ഡെസ്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുതിയ സംവിധാനം സാധാരണക്കാർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും ജനസൗഹൃദ പൊലീസിങ്ങിന് തിരിച്ചടിയാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

പരാതികളുമായി സ്റ്റേഷനിലെത്തുന്നവർക്ക് മാനുഷിക പരിഗണനയോടെ ഇടപെടുന്ന ഉദ്യോഗസ്ഥന്റെ സേവനമാണ് ആവശ്യമെന്നും ഹെൽപ്പ് ഡെസ്ക് മെക്കാനിക്കൽ കൗണ്ടറായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ സേവനങ്ങൾ ഒരൊറ്റ ഡെസ്കിലേക്ക് മാറ്റുന്നത് സാധാരണക്കാരുടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.