Skip to main content
വാർത്തകൾ

ഇന്ത്യാ സഖ്യത്തിനും സിജെപിക്കും ഒരേ ലക്ഷ്യം; എല്ലാ സമരങ്ങളും ഒരേ ഉദ്ദേശ്യത്തിലെന്ന് അഭിജീത് ദീപ്കെ

Abhijit

ഇന്ത്യാ സഖ്യത്തിനും കോക്രോച്ച് ജനതാ പാർട്ടിക്കും (സിജെപി) ഒരേ ലക്ഷ്യമാണെന്നും എല്ലാ സമരങ്ങളും ഒരേ ഉദ്ദേശ്യത്തോടെയാണെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ വ്യക്തമാക്കി.

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ക്രമക്കേടുകളും ഫോം ആറിലെ ഭേദഗതികളും ചോദ്യംചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇന്ത്യാ സഖ്യ നേതാക്കൾ നൽകിയ ഹർജി പിഴവുകൾ തിരുത്തി വീണ്ടും സമർപ്പിച്ചു. തിങ്കളാഴ്ച നൽകിയ ഹർജിയാണ് ആവശ്യമായ തിരുത്തലുകൾ വരുത്തി ചൊവ്വാഴ്ച പുതുക്കി ഫയൽ ചെയ്തത്.

വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികൾക്കെതിരെ പ്രതിപക്ഷം നിയമപോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ ഹർജിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ വിവിധ പ്രതിപക്ഷ പാർട്ടികളിലെ 11 നേതാക്കളാണ് ഒപ്പിട്ടിരുന്നത്. പുതുക്കി സമർപ്പിച്ച ഹർജിയിൽ രണ്ടുപേർ കൂടി ഒപ്പുവെച്ചതോടെ ഒപ്പിട്ട നേതാക്കളുടെ എണ്ണം 13 ആയി.