വാർത്തകൾ
സർക്കാർ അനുമതിയില്ലാതെ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ സ്വയംഭരണ കോളേജ് മാനേജ്മെന്റുകൾക്ക് അനുമതി നൽകിയ യുഡിഎഫ് സർക്കാർ നടപടിക്കെതിരെ സിപിഐഎം നേതാവ് എം.എ. ബേബി. വിദ്യാഭ്യാസ മേഖലയെ സ്വകാര്യ കച്ചവടക്കാർക്ക് കൈമാറാനുള്ള ബിജെപി നീക്കങ്ങൾക്ക് മന്ത്രി റോജി എം. ജോൺ കൂട്ടുനിൽക്കുകയാണെന്നും യുഡിഎഫ് വിദ്യാഭ്യാസ വിരുദ്ധ നയങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ എൻ.ഒ.സി ആവശ്യമില്ലെന്നും സർക്കാരിനെ അറിയിച്ചാൽ മതിയെന്നുമാണ് പുതിയ വ്യവസ്ഥ. നടപടിക്കെതിരെ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും രംഗത്തെത്തിയിരുന്നു. ബിജെപി–ആർഎസ്എസ് വിദ്യാഭ്യാസ നയങ്ങൾ കേരളത്തിൽ നടപ്പാക്കാനാണ് ശ്രമമെന്നായിരുന്നു ആർ. ബിന്ദുവിന്റെ വിമർശനം.