വാർത്തകൾ
ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനങ്ങളെ പറ്റിച്ച് ജീവിക്കാമെന്നാണോ പി.ആർ സിദ്ധാന്തമെന്ന് ചോദിച്ച അമൽ, ഫ്‌ളക്‌സിന് ആയുസ്സ് കുറവാണെന്നും സത്യത്തിന് കാലാവധിയില്ലെന്നും കുറിച്ചു.
ഒരു ബിഗ് ബോസ് മത്സരാർഥിയെ ജനകീയനാക്കാൻ മുന്തിയ ഇനം പി.ആർ ഏജൻസിയെ തേടുന്നുവെന്ന പരിഹാസത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. മത്സരാർഥിയുടെ ചെറിയ പ്രവർത്തനങ്ങൾ പോലും വൈറലാക്കുകയും നാടുനീളെ ഫ്‌ളക്‌സുകളും ബാനറുകളും സ്ഥാപിക്കുകയും ചെയ്യണമെന്നായിരുന്നു പരിഹാസം. പോസ്റ്റിൽ ഷാഫി പറമ്പിലിന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും വിമർശനം അദ്ദേഹത്തെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തൽ.