'ചോരയ്ക്ക് ചോര' പ്രസംഗം; ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ: എം.വി. ഗോവിന്ദൻ മാസ്റ്റർ
കൊലപാതക രാഷ്ട്രീയത്തെയോ പ്രകോപനപരമായ പ്രസംഗങ്ങളെയോ സിപിഎം അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . 'ചോരയ്ക്ക് ചോര' എന്ന് പരസ്യമായി പ്രസംഗിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും ടി.ഐ. മധുസൂദനനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ ഇത്തരമൊരു പരാമർശം നടത്തിയത് അംഗീകരിക്കാനാകില്ലെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.
കൊലപാതക രാഷ്ട്രീയത്തിന് പകരം കൊലപാതകം എന്ന നിലപാടിനെ സിപിഎം ഒരിക്കലും പിന്തുണയ്ക്കില്ലെന്നും പാർട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായ പ്രസ്താവനകളെയും നടപടികളെയും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടി.ഐ. മധുസൂദനനെ പാർട്ടി തള്ളിപ്പറയുമോ എന്ന ചോദ്യത്തിന്, പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി.