Skip to main content
വാർത്തകൾ

'അമിത് ഷായുടെ പൊലീസിന്റെ അതേ നടപടി തിരുവനന്തപുരത്തും'; സമരപന്തൽ പൊളിച്ചതിൽ ജോൺ ബ്രിട്ടാസ്

brittas

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ രാത്രിയിൽ പൊലീസ് പൊളിച്ചുനീക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്ത ഉദ്യോഗാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമം വി.ഡി. സതീശൻ സർക്കാരിന്റെ യഥാർഥ മുഖമാണ് പുറത്തുകൊണ്ടുവന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ അമിത് ഷായുടെ പൊലീസ് സ്വീകരിക്കുന്ന നടപടികൾക്ക് സമാനമായ രീതിയിലാണ് തിരുവനന്തപുരത്ത് ചെന്നിത്തലയുടെ പൊലീസ് പ്രവർത്തിക്കുന്നതെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. സമാധാനപരമായി സമരം ചെയ്ത ഉദ്യോഗാർഥികൾക്കെതിരായ നടപടിയിൽ യു.ഡി.എഫ് സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരപ്പന്തൽ പൊളിച്ചുനീക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ജോൺ ബ്രിട്ടാസ് രംഗത്തെത്തിയത്. സംഭവത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.