Skip to main content
വാർത്തകൾ

സാമ്പത്തിക തട്ടിപ്പ് കേസ്; സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

suhail

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസ് പുറത്താക്കി. കെപിസിസിയുടെ നിർദേശത്തെ തുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തനാണ് നടപടിയെടുത്തത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സുഹൈൽ ഷാജഹാനെ പുറത്താക്കിയത്.

ഡിസിസി അംഗമായിരുന്ന സുഹൈൽ ഷാജഹാൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. ഡോ. സബൈൻ ശിവദാസനിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങുന്ന സുഹൈൽ ഷാജഹാന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രിയിലെത്തിയാണ് ഇയാൾ പണം കൈപ്പറ്റിയത്.

തുടർന്ന് പേട്ട പൊലീസ് സുഹൈൽ ഷാജഹാനെ കസ്റ്റഡിയിലെടുത്തു. പൊലീസ് നിർദേശപ്രകാരമാണ് ഡോ. സബൈൻ ശിവദാസ് പണം കൈമാറിയത്. രഹസ്യക്യാമറ ഉപയോഗിച്ച് പണം കൈപ്പറ്റുന്ന ദൃശ്യങ്ങൾ പൊലീസ് ചിത്രീകരിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.