വാടക ചീട്ട്

ചൂല് ചിത്രംവരച്ച
മുറ്റം
പുല്‍തൈലം തേച്ചുവെളുപ്പിച്ച
തറ
കുഞ്ഞുകൈ ചിത്രംകോറിയ
ചുവരുകള്‍
കൊതിമണം കാറ്റിനുകൊടുത്ത
അടുക്കള
മുറ്റത്ത് വിരുന്നുവന്ന
മുക്കുറ്റി

കാക്ക
കോഴി
കുഞ്ഞുപൂച്ച
എല്ലാറ്റിനെയും സ്‌നേഹിച്ചങ്ങുവരുമ്പോള്‍
മതി എന്നൊരൊറ്റ താക്കീതില്‍
പിടിച്ചങ്ങ് പുറത്താക്കി
വാതിലടച്ചു കളയും
ചില വീടുകള്‍

https://www.facebook.com/reema.ajoy

കവിതകൾ മുന്‍ലക്കങ്ങളില്‍

More