തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ഡിവൈഎഫ്‌ഐ. സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ഭാഗമായി നില്‍ക്കുന്നവര്‍ വേട്ടയാടപ്പെടേണ്ടവരാണെന്ന സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കെഎസ്ആർടിസി ഡ്രൈവറെ മേയർക്കോ എംഎൽഎയ്ക്കോ മുൻപരിചയം ഇല്ല. ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമെന്നും വി വസീഫ്.

ബോധപൂര്‍വ്വം ബഹളം വെച്ചതല്ലല്ലോ. കെഎസ്ആര്‍ടിസിയോടും ഡ്രൈവറോടും ആര്യക്കും സച്ചിനും മുന്‍വൈരാഗ്യം ഇല്ലല്ലോ. പ്രയാസത്തിലുള്ള സ്വാഭാവികമായ പ്രതികരമാണ് ഉണ്ടായത്. എന്തിനാണ് ആര്യാ രാജേന്ദ്രനെ ഇങ്ങനെ ആക്രമിക്കുന്നത്.

എന്ത് വൃത്തികെട്ട രീതിയിലാണ് മാധ്യമങ്ങള്‍ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. അത് ഏറ്റെടുത്ത് കോട്ടയം കുഞ്ഞച്ചന്മാരെ ഇറക്കി കോണ്‍ഗ്രസിന്റെ വ്യാജന്മാര്‍ വിലസുകയാണ്.' വി വസീഫ് പറഞ്ഞു